Novel

പ്രിയമുള്ളവൾ: ഭാഗം 72

രചന: കാശിനാഥൻ

നന്ദു.. നിനക്ക് എന്താ പറ്റിയേന്നു, വായിൽ നാക്കില്ലെടി ”

തോളിൽ പിടിച്ചു ഭദ്രൻ കുലിക്കിയതും നന്ദന തന്റെ വാ തുറന്നു.

“കണ്ടോ…. ഇത്,,, ഓർക്കാതെ കുറച്ചു നാരങ്ങ വെള്ളം എടുത്തു കുടിച്ചു.. അതിന്റെയാ ”

താൻ അവളുടെ കവിളിൽ കുത്തി പിടിച്ചപ്പോൾ തൊലി പോയിരിന്നു.

അത് മുഴുവൻ പഴുത്തു ഇരിക്കുന്നകണ്ടപ്പോൾ ഭദ്രന് തല കറങ്ങി പോയി.

നന്ദനയുടെ കണ്ണിൽ നിന്നും അപ്പോഴും, വെള്ളം വരുന്നുണ്ട്.

നന്ദു…

അവൻ അലിവോടെ വിളിച്ചപ്പോൾ നന്ദന ഒന്നും മിണ്ടാതെ ഇറങ്ങി വെളിയിലേക്ക് പോയി.

എന്റെ കാവിലമ്മേ, എന്തൊരു ക്രൂരത ആണ് ഞാൻ അവളോട് കാട്ടിയത്,, പാവം,

അവനും ശരിക്കും കണ്ണു നിറഞ്ഞു പോയി.

മഴ പെയ്യാൻ തുടങ്ങിയതും നന്ദന മുറ്റത്തു കിടന്ന തുണികൾ എല്ലാം പെറുക്കി എടുത്തു കൊണ്ട് ഓടി കയറി വന്നു.

അപ്പോളേക്കും ഭദ്രൻ ഷർട്ട്‌ ഇട്ട് കൊണ്ട് ഇറങ്ങി വരുന്നുണ്ട്.

“ഞാൻ ഇപ്പൊ വരാം കെട്ടോ ”

കൂടുതൽ ഒന്നും പറയാതെ കൊണ്ട് അവൻ പെട്ടന്ന് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോയി.

നന്ദു ആണെങ്കിൽ തുണികൾ എല്ലാം മടക്കി വൃത്തിയാക്കി അടുക്കി വെച്ചുകൊണ്ട് ഇരുന്നപ്പോൾ അമ്മ പുല്ലു പറിച്ചു കൊണ്ട് വരുന്നുണ്ടയിരുന്നു.

“മഴയ്ക്ക് മുന്നേ വന്നത് ഭാഗ്യം, ദേ നോക്കിക്കേ അമ്മേ, എന്താ മഴ ”

നന്ദു ഇറയത്തു നിന്ന് കൊണ്ട് ഗീതാമ്മയെ നോക്കി പറഞ്ഞു.

“അവൻ എവുടെ പോയതാ മോളെ ”

“അറിയില്ല അമ്മേ, ഇപ്പൊ വരാം എന്ന് മാത്രം പറഞ്ഞത് ”

രണ്ടാളും സംസാരിച്ചു കൊണ്ട് നിന്നപ്പോൾ ഭദ്രൻ നനഞ്ഞു വണ്ടി ഓടിച്ചു വരുന്നുണ്ട്.

“ശോ… ഈ ചെക്കനിതു എന്തിന്റെ കേടാ, നോക്കിയേ നനഞു കേറി വന്നത്, ”

ഭദ്രനെ അമ്മ വഴക്ക് പറഞ്ഞുകൊണ്ട് നിൽക്കുന്ന നേരത്ത്, നന്ദു ചെന്ന്, അവന്റെ തല തോർത്തുവാനായി, ഒരു തോർത്ത് എടുത്തു കൊണ്ട് ഉമ്മറത്തേക്ക് വന്നു.

അത് മേടിച്ച്, കയ്യും മുഖവും ഒക്കെ തുടച്ചശേഷം, തലയും തോർത്തിക്കൊണ്ട് ഭദ്രൻ അകത്തേക്ക് കയറിപ്പോയി.

നന്ദു….

അവൻ ഉറക്കെ വിളിച്ചതും, നന്ദനയും പിന്നാലെ കയറിച്ചെന്നു..

“ഇതാ… ഇത്, മുറിവുള്ള ഭാഗത്ത് തേച്ചാൽ മതി പെട്ടെന്ന് ഉണങ്ങും,”

അരയിൽ തിരുകിയിരുന്ന പുതിയ എടുത്ത് അവൻ നന്ദനയുടെ കയ്യിലേക്ക് കൊടുത്തു.

അത് തുറന്നു നോക്കിയപ്പോൾ ഒരു ഓയിൽമെന്റ് ആയിരുന്നു.

“നീറുന്നത് ആണെങ്കിൽ എനിക്ക് വേണ്ട ഭദ്രേട്ടാ ”

” അധികം നേരത്തൊന്നുമില്ല, ഞാൻ അവരോട് ചോദിച്ചായിരുന്നു, നാളെ കാലത്തെ ആകുമ്പോഴേക്കും ഉണങ്ങും എന്നാണ് അവർ പറഞ്ഞത് ”

“ഹ്മ്മ്…. ഇത് എത്രാമത്തെ തവണയാണ്, ഭദ്രേട്ടൻ ഈ പരിപാടി കാണിക്കുന്നത്,ഞാൻ ഒരു പാവം ആയി പോയത് കൊണ്ട് അല്ലേ, ഇല്ലെങ്കിൽ കാണാമായിരുന്നു ”

മുഖം വീർപ്പിച്ചു പിടിച്ചു പറയുന്നവളെ അവൻ ഒന്ന് നോക്കി.

“സോറി….. പെട്ടെന്ന് എനിക്ക് ദേഷ്യം വന്നപ്പോൾ, നിനക്ക് കൈ ഒന്ന് തട്ടി മാറ്റി കൂടായിരുന്നോ ”

നന്ദു ഒന്നും മിണ്ടാതെ അപ്പോഴും അവനെ തന്നെ നോക്കി നിന്നു.

ഗീതമ്മ ഊണ് എടുത്തുവെച്ചെന്ന് പറഞ്ഞ് രണ്ടാളെയും വിളിച്ചു..

നന്ദന,കഞ്ഞി ആയിട്ട് കുറച്ചു കോരി കുടിക്കുകയാണ് ചെയ്തത്, എന്നിട്ടും അവളുടെ നെറ്റി ഇടയ്ക്കൊക്കെ ചുളിഞ്ഞു വരുന്നുണ്ടായിരുന്നു.

വേദന കടിച്ചുപിടിച്ച് ഒരു പ്രകാരത്തിൽ അവൾ  അല്പം കഴിച്ചെന്നു വരുത്തി തീർത്തു.

അന്ന് വൈകുന്നേരം ആയപ്പോഴേക്കും ജോസ് അച്ചായനും  സൂസമ്മച്ചിയും കൂടി, നന്ദുവിനെ കാണുവാനായി വന്നിരുന്നു.

പാവത്തിനെ കണ്ടപ്പോൾ അവർക്ക് രണ്ടാൾക്കും നല്ല സങ്കടമായി….

“എന്റെ പൊന്നു മോളെ സത്യം ആയിട്ടും അവന്റെ ഉള്ളിൽ ഇങ്ങനെ ഉള്ള മനോഭാവം ആയിരുന്നു എന്ന് അറിയില്ലായിരുന്നു,, ”

സൂസമ്മച്ചി ആണെങ്കിൽ നന്ദനയേ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു.

അപ്പോളേക്കും ഗീതമ്മയും കൂടി അതേറ്റു പിടിച്ചു കരഞ്ഞു

“ചെയ്തതിന്റെ ശിക്ഷ ഒക്കെ ആവശ്യത്തിൽ അധികം ആയിട്ട് ഭദ്രൻ കൊടുത്തിട്ടുണ്ടല്ലോ, അതുകൊണ്ട് ഇനി ആരും കരയുവൊന്നും വേണ്ട..നിന്നെ ഇതിന് ആണോടി ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത് .”

ജോസച്ചായൻ വന്നു വഴക്ക് പറഞ്ഞപ്പോൾ സൂസമ്മ കണ്ണു തുടച്ചു.

അമ്മേ, ചായ ഇട്ടേ പോയി,, ഇവര് വന്നിട്ട് എത്ര നേരം ആയ്, ചുമ്മാ ഓരോന്ന് പറഞ്ഞു കരഞ്ഞു കൂവി ഇരുന്നോണം കേട്ടോ..

ഭദ്രനും കൂടി ഒച്ച വെച്ചപ്പോൾ ഗീതാമ്മ പെട്ടന്ന് അടുക്കളയിലേക്ക് പോയി.

ക്ലാസ്സ്‌ കഴിഞ്ഞു അമ്മുവും മിന്നുവും വന്ന ശേഷം ആയിരുന്നു അച്ചായനും സൂസമ്മയും പോകാൻ എഴുന്നേറ്റു വന്നത്..
നന്ദനയോട്
ഒരുപാട് ക്ഷമ ഒക്കെ പറഞ്ഞ ശേഷം ആണ് മടങ്ങി പോയതും.

രാത്രിയിൽ കിടക്കാൻ നേരത്തു നന്ദന വായ തുറന്ന് കവിളിന്റെ ഉൾ ഭാഗത്തു രണ്ടും ക്രീം തേച്ചു.

അപ്പോളേക്കും പെണ്ണിന്റെ കണ്ണിൽ കൂടി പൊന്നീച്ച പറന്നത് പോലെ ആയിരുന്നു.

ഹോ… ന്റെ ഗുരുവായൂരപ്പാ, എന്നേ അങ്ങട് വിളിക്ക്, ആർക്കും വേണ്ടാത്ത ഈ ജന്മം എന്തിനാ ഈ ഭൂമിദേവിയ്ക്ക് ഭാരം ആയിട്ട് ഇങ്ങനെ ഇട്ടേക്കുന്നത്.

മേശമേൽ മുഖം ചേർത്ത് വെച്ചു കൊണ്ട് ഇരുന്ന് പാവം വിതുമ്പി.

ഭദ്രൻ വെളിയിൽ നിന്നും കയറി വന്നപ്പോൾ നന്ദൻ ഇരുന്ന് കരയുന്നത് ആണ് കണ്ടത്.

അവൾക്ക് വേദന എടുത്തിട്ട് ആണെന്ന് അവനു മനസിലായി.

“നാളെ ആകുമ്പോൾ കുറഞ്ഞോളും, നീ വന്നു കിടക്കാൻ നോക്ക് ”

പറഞ്ഞു കൊണ്ട് അവൻ ഒരു ബെഡ് ഷീറ്റ് എടുത്തു നിലത്തു വിരിച്ചു.

അത് കണ്ടതും നന്ദുവിനു ദേഷ്യവും സങ്കടവും ഒക്കെ ഒരുപോലെ വന്നു.

“എന്നോട് ഉള്ള ദേഷ്യം കൊണ്ട് ആണോ ഏട്ടൻ നിലത്തു കിടക്കുന്നത്,”

കസേരയിൽ നിന്ന് എഴുന്നേറ്റു നന്ദന അവന്റെ അരികിലേക്ക് വന്നു.

ബെഡിൽ കിടന്ന ഒരു തലയിണ എടുത്തു കൊട്ടി കുടഞ്ഞു നിലത്തേയ്ക്ക് ഇടാൻ തുടങ്ങിയ അവന്റെ കൈയിൽ കയറി പിടിച്ചു കൊണ്ട് അവൾ ഭദ്രനെ നോക്കി.

എന്റെ കൂടെ കിടക്കാൻ ഏട്ടന് അറപ്പാണോ,?

അത് ചോദിച്ചതും അവൾക്ക് സങ്കടം വന്നിട്ട് വയ്യാരുന്നു.

ഇത്രമാത്രം വെറുക്കാനു മാത്രം കൊള്ളില്ലാത്തവൾ ആണോ ഏട്ടാ ഞാന്,

കരഞ്ഞു കൊണ്ട് അവന്റെ ഇരു തോളിലും പിടിച്ചു കുലുക്കി,,

ഹ്മ്മ്.. തുടങ്ങിക്കോ, ഇനി നേരം വെളുക്കും വരെയും കരഞ്ഞു കൊണ്ട് കിടക്കാം, അതല്ലേ പതിവ്…

ഭദ്രൻ അവളെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു.

നാല് വർത്താനം പറഞ്ഞു പേടിപ്പിക്കണം എന്നൊക്കെ മനഃസിൽ ഉണ്ടെങ്കിൽ പോലും അവളുടെ നിറഞ്ഞ മിഴികൾ കാണുമ്പോൾ ഭദ്രന് ചങ്ക് പൊട്ടും.

ചേർത്ത് പിടിച്ചു ബെഡിലേക്ക് ഇരുത്തി.

ഭദ്രേട്ടാ, അന്ന് പറയാഞ്ഞത് സത്യത്തിൽ പേടിച്ചിട്ടാ, എനിയ്ക്ക് എന്നാ ചെയ്യണം എന്ന് പോലും അറിയാൻ പറ്റിയില്ല.. എന്നാലും വൈകിട്ട് വന്നിട്ട് പറയണം എന്ന് സത്യം പറഞാൽ ഓർത്തത് ആയിരുന്നു. പക്ഷെ അതിനു മുന്നേ അവിടെ അങ്ങനെ ഒക്കെ സംഭവിച്ചു പോയി.

തന്റെ തോളിലേക്ക് ചേർന്ന് ഇരുന്ന് കൊണ്ട് വാവിട്ട് കരയുന്ന നന്ദുവിനെ അവൻ ഒന്നൂടെ ചേർത്തു ഇരുത്തി..

“സാരമില്ല പോട്ടെ, ഇനി അതൊക്കെ പറഞ്ഞിട്ട് എന്താ,,,”

എല്ലാവരുടെയും മുന്നിൽ ഞാന്… ഇതിനു മാത്രം ഒക്കെ ശിക്ഷ അനുഭവിക്കാൻ ഞാൻ എന്ത് തെറ്റാ ഏട്ടാ ചെയ്തത്?

പിന്നെയും ഇരുന്ന് അവൾ വിങ്ങിപൊട്ടി.

, എനിക്കും നിന്നോട് ദേഷ്യം ആയിരുന്നു പെണ്ണേ,ഇത്രയും ചങ്ക് തുറന്ന് സ്നേഹിച്ചിട്ട് പോലും നി അങ്ങനെ ഒക്കെ കാണിച്ചപ്പോൾ..
ആഹ് സാരമില്ലന്നെ.. കഴിഞ്ഞതൊക്കെ കഴിഞ്ഞു.. ഇനി ഇതൊക്കെ അറിഞ്ഞു വേണം മുന്നോട്ട് ജീവിക്കാൻ,..

നിലത്തു കിടന്ന ബെഡ് ഷീറ്റ് എടുത്തു ചുരുട്ടി കസേരയിലേയ്ക്ക് ഇട്ടിട്ട് അവളെയും  നെഞ്ചോട്‌ ചേർത്തു കൊണ്ട് ഭദ്രൻ കിടന്നത്.

ഇടയ്ക്ക് ഒരു തവണ അവൾ മുഖം ഉയർത്തി നോക്കി.

“ഹ്മ്മ്… എന്തേ ”

“ഒന്നുല്ല.. വെറുതെ, ഏട്ടൻ ഉറങ്ങിയോന്നു നോക്കിയതാ ”

“ഹേയ് ഇല്ല…”

“നാളെ load ഉണ്ടോ ഏട്ടാ ”

“ഈ ആഴ്ച കാണില്ലടി,അഥവാ വന്നെങ്കിൽ അച്ചായൻ വിളിച്ചോളും ”

ഒന്ന് മൂളിക്കൊണ്ട് പെണ്ണ് അല്പം കൂടെ അവനിലേക്ക് ഒട്ടി ചേർന്നു കിടന്നു.

എന്നിട്ട് അവളുടെ വലം കൈ എടുത്തു അവനെ ചുറ്റി വരിഞ്ഞു.
അപ്പോളേക്കും ഭദ്രന്റെ പിടുത്തവും കുറച്ചുടെ മുറുകി വന്നു.

എങ്ങനെ ഒക്കെ പിടിച്ചാലും അവളുടെ മൃദുലതകൾ അവനെ ഒരിക്കലും പുൽകാൻ നന്ദു സമ്മതിച്ചില്ല.

അത്രയേറെ സൂക്ഷ്മതയോടെ ആണ് ആളുടെ കെട്ടിപിടുത്തം..

ഒരാഴ്ച്ച എങ്കിലും പെണ്ണിനോട് പിണങ്ങി ഇരിക്കണം എന്ന് കരുതിയത് ആയിരുന്നു.. പക്ഷെ തന്നെ ഇവള് തോൽപ്പിച്ചു കളഞ്ഞു..

അല്ലേലും പെണ്ണുങ്ങൾ അങ്ങനെയാണ്,, അവരുടെ കണ്ണീരു കണ്ടാൽ നമ്മളു ഫ്ലാറ്റ് ആകും.

ഭദ്രന്റെ ചുണ്ടിൽ ഒരു തൂ മന്ദഹാസം.

ഇനി എങ്കിലും പരീക്ഷണം ഒന്നും ഏൽപ്പിക്കാതെ, നന്നായി ജീവിക്കാൻ അനുവദിക്കണേ ഭഗവാനെ എന്നൊരു പ്രാർത്ഥന മാത്രം അപ്പോൾ അവരുടെ മനസ്സിൽ ഉണ്ടായിരുന്നൊള്ളു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button