Novel

പ്രിയമുള്ളവൾ: ഭാഗം 82

രചന: കാശിനാഥൻ

എത്രയൊക്കെ വിഷമങ്ങൾ സ്വന്തം വീട്ടിൽ നിന്നും അനുഭവിക്കേണ്ടി വന്നു എങ്കിലും ഭദ്രന്റെ ഒരു ചേർത്തു പിടിത്തം മാത്രം മതിയായിരുന്നു നന്ദനയ്ക്ക് തന്റെ വിഷമം ഒക്കെ മറക്കുവാൻ…

അതുപോലെ തന്നെ ഗീതമ്മയും പെൺകുട്ടികളും.അവരും വളരെ കാര്യം ആയിട്ട് ആണ് അവളോട് പെരുമാറിയത്.

അച്ഛമ്മ മരിച്ച ശേഷം സഞ്ചയനവും കർമ്മവും പറയാൻ വേണ്ടി അച്ഛൻ വിളിച്ചു എങ്കിലും ഭദ്രൻ അവളെ അവിടേക്ക് അയച്ചില്ല.

ഒരു തവണ പോയി മതിയായത് ആണ്, പിന്നെ ഒരു മരണം ഉണ്ടായപ്പോൾ ഒന്നൂടെ പോയെന്ന് മാത്രം. ഇനി അത് ഇല്ല.. ആർക്ക് എന്ത് സംഭവിച്ചാലും ശരി, നിന്നെ അയക്കുന്ന പ്രശ്നം ഇല്ല..

ഭദ്രൻ ഉറപ്പിച്ചു പറഞ്ഞപ്പോൾ നന്ദന അത് അനുസരിക്കുകയാണ് ചെയ്തത്.

അല്ലെങ്കിലും അവൾക്കും മതിയായിരുന്നു ഒറ്റ പോക്ക് കൊണ്ട്..

**
പതിവ് പോലെ അവളുടെ ട്യൂഷൻ ക്ലാസ്സ്‌ മുന്നോട്ട് പോയ്കൊണ്ടേ ഇരുന്നു.

രണ്ട് മാസങ്ങൾക്ക് ശേഷം.

ഭദ്രൻ മിക്കവാറും കാലത്തെ ജോലിക്ക് പോകും.. പിന്നെ വരുന്നത് പതിനൊന്നു മണി രാത്രി ആകുമ്പോൾ ഒക്കെയാണ്.
പല കുട്ടികളും ട്യൂഷൻ പഠിപ്പിയ്ക്കാമോ എന്ന് ചോദിച്ചു  എത്തി എങ്കിലും, സ്ഥല പരിമിതി മൂലം അത് വേണ്ടന്ന് വെയ്ക്കികയാണ് ചെയ്തേ.

വെളിയിലേക്ക് ഒരു ഷെഡ് പണിതാലോ എന്ന് ഗീതമ്മ ചോദിച്ചപ്പോൾ, ഭദ്രൻ അത് എതിർത്തു.

ഇനീ ഇവിടെ പണിയാൻ ഒന്നും നിൽക്കേണ്ട, നമ്മൾക്ക് കവലയിൽ ഒരു മുറി എടുക്കാം എന്ന് പറഞ്ഞു.
അതിനേ ക്കുറിച്ചു താൻ ഒന്ന് തിരക്കാം എന്ന് അവൻ അന്ന് രാത്രിയിൽ കിടക്കുമ്പോൾ നന്ദുവിനോട് പറഞ്ഞു.

പക്ഷെ അവൾ സമ്മതിച്ചില്ല,
അതിനൊരു കാരണവും ഉണ്ടായിരുന്നു.

“എനിക്ക് ഈ മാസം ഇതേ വരെ ആയിട്ടും പീരിയഡ്സ് ആയില്ല ഭദ്രേട്ടാ, ചെറിയ സംശയം ഉണ്ട്, അതുകൊണ്ട് ഇനി ഇപ്പോൾ കവലയിൽ ഒന്നും മുറി തിരക്കാൻ നിൽക്കേണ്ട, ഇതൊന്നു അറിയട്ടെ…”

അവന്റെ നെഞ്ചിൽ കവിൾ ചേർത്തു കിടക്കുകയായിരുന്നു പെണ്ണ്.
അപ്പോളാണ് ഈ തുറന്നു പറച്ചില്.

അത് കേട്ടതും ഭദ്രൻ ഒന്നും മിണ്ടാതെ കൊണ്ട് ലൈറ്റ് ഓൺ ചെയ്തു.
തന്റെ പെണ്ണിന്റെ മുഖം ഒന്ന് കാണാന്.

മിഴികൾ അടച്ചു കൊണ്ട് പുഞ്ചിരിച്ചു കിടക്കുന്നവളെ കാണും തോറും അവനു അവളെ വാരി പുണരാൻ വെമ്പി.
ഇട്ടിരുന്ന ടോപ് മേല്പോട്ട് ഉയരുന്നതും അവളുടെ അണി വയറിൽ അവന്റെ മുത്തങ്ങൾ പതിയുന്നതും അറിഞ്ഞപ്പോൾ നന്ദുവിന്റെ മിഴികൾ നിറഞ്ഞു പോയി.

ഭദ്രേട്ടാ, നോക്കിയാലെ അറിയുവൊള്ളൂ, ഞാൻ എന്റെ സംശയം ഒന്ന് പറഞ്ഞുന്നേ ഒള്ളു കേട്ടോ..

നഗ്നമായ തന്റെ വയറിൽ ഉമ്മ വെച്ചു കൊണ്ട് കിടക്കുന്നവന്റെ അടുത്തേക്ക് എഴുന്നേറ്റു ഇരുന്ന് ആ മുടിയിഴകളിൽ മെല്ലെ വിരൽ കോർത്തു വലിക്കുകയാണ് അവൾ.

“നീ ഒരിടത്തും നോക്കണ്ട പെണ്ണേ, ഇത് ഉറപ്പിച്ച കാര്യമാണ്, നമ്മുടെ പനിനീർമൊട്ടു ദേ ഇവിടെ ഉണ്ടെന്ന്….”

മുഖം ഉയർത്തി ഒന്ന് പറഞ്ഞ ശേഷം, അവൻ വീണ്ടും അവളുടെ വയറിൽ തുരു തുരാന്ന് ഉമ്മ വെച്ച് കൊണ്ടേ ഇരുന്നു..

“എനിക്ക് ആകെ ടെൻഷൻ ആണ്, ഇനി അഥവാ നെഗറ്റീവ് എങ്ങാനും ആയാൽ, ഞാൻ പിന്നെ..എനിക്ക് അത് സഹിക്കാൻ പോലും പറ്റില്ല ഏട്ടാ ..”

ഹാ… വേണ്ടാത്ത വർത്താനം പറയാതെ പെണ്ണേ,ഇത് ഉറപ്പിച്ചതാണ്, നമുടെ കുഞ്ഞാവ ഇവിടെ ഉണ്ട്, എന്നോട് അവൻ സംസാരിച്ചുന്നേ…. അതുകൊണ്ട് നീ വിഷമിക്കുവൊന്നും വേണ്ട,എന്നാലും നമ്മക്ക് ഒന്ന് ഹോസ്പിറ്റലിൽ പോയേക്കാം, നിന്റെ ടെൻഷൻ മാറാൻ, പക്ഷേ ഇത് ഉറപ്പിച്ച കാര്യം ആണ്..നൂറു ശതമാനം…..

അവൻ അടിവരയിട്ട് പറഞ്ഞപ്പോള് നന്ദു പ്രതീക്ഷയോടെ നോക്കി.

സത്യം ആയിരിക്കുമോ ഏട്ടാ….

ഹമ്… അതേടി …. നിനക്ക് ഇങ്ങനെ ലേറ്റ് ആവാറുള്ളത് ആണോ,?

ഇന്ന് വരെ ഇങ്ങനെ വന്നിട്ടില്ല, എന്നാലും ഒരു പേടി..

പേടിയ്ക്കുവൊന്നും വേണ്ട.. നമ്മൾക്ക് ഒന്ന് ഹോസ്പിറ്റലിൽ പോകാം..

അമ്മയോട് എന്താ പറയുക… ഒരു കാര്യം ചെയ്യതാലോ, മെഡിക്കൽ സ്റ്റോറിൽ നിന്നും ഇത് ടെസ്റ്റ്‌ ചെയ്യ്വാനുള്ള ഒരു സ്ട്രിപ്പ് കിട്ടും..ഏട്ടൻ നാളെ കാലത്തെ ഒന്ന് പോയി വാങ്ങാമോ.. അത് മേടിച്ചു കൊണ്ട് വന്നിട്ട് ഒന്ന് നോക്കാം. പോസിറ്റീവ് ആണേൽ നമ്മൾക്ക്  ഹോസ്പിറ്റലിൽ പോകാം.

അവൻ അത് പറഞ്ഞപ്പോൾ ഭദ്രനും സമ്മതിച്ചു.

അന്ന് രാത്രിയിൽ ഉറക്കം വരാതെ രണ്ടു പേരും തിരിഞ്ഞു മറിഞ്ഞു കുറേ നേരം കിടന്നു.
രണ്ടാൾക്കും സംസാരിച്ചിട്ടും സംസാരിച്ചിട്ടും മതിയാവുന്നില്ല.

അവനോട് ഫോൺ മേടിച്ചു നെറ്റിൽ എന്തൊക്കെയോ search ചെയ്ത് നോക്കുന്നുണ്ട് പെണ്ണ്.

ഇതിൽ പലതാ ഏട്ടാ എഴുതിയേക്കുന്നത്, പി സി ഒ ഡി വന്നാൽ ലേറ്റ് ആകും, സിസ്റ്റ് വല്ലതും ഉണ്ടെങ്കിൽ ഇങ്ങനെ ലേറ്റ് ആകും, പ്രെഗ്നന്റ് ആയാലും ലേറ്റ് ആകും…

അവളുടെ പറച്ചില് കേട്ടതും ഭദ്രൻ ഫോൺ മേടിച്ചു മാറ്റി വെച്ചു.

നിന്നോട് ആരാ പറഞ്ഞേ അതിൽ നോക്കാന്, വേറേ പണിയില്ലേ നിനക്ക്.

അവൻ ദേഷ്യപ്പെട്ടപ്പോൾ നന്ദു അവനെ കെട്ടിപിടിച്ചു കൊണ്ട് ചുരുണ്ടു കൂടി.

അവളുടെ നേർക്ക് ചെരിഞ്ഞു കൊണ്ട് ആ നെറുകയിൽ അധരം ചേർത്തു അവളെയും പുണർന്നു ഭദ്രനും കിടന്നു.

തന്റെ വയറു അവനിലേക്ക് ചേർന്ന് ആണ് പെണ്ണിന്റെ കിടപ്പ്..

കുഞ്ഞു അനങ്ങുന്നുണ്ടോടി.. പെട്ടന്ന് അവൻ ചോദിച്ചതും അവള് ചിരിച്ചു പോയി.

എന്റെ പൊന്ന് ഭദ്രേട്ടാ,ഒരു മാസം ആകുമ്പോൾ എങ്ങനെയാ കുഞ്ഞ് അനങ്ങുന്നത്,ഏട്ടന് ഇതെന്നാ പറ്റി….

പെട്ടെന്ന് എനിക്ക് അങ്ങനെ തോന്നിയത് ആടി…

ഓഹ്… ഇതൊന്നും ആരോടും പറയല്ലേ…. നാണക്കേടാ.

ആഹ് പിന്നെ,ഇപ്പൊ പത്രത്തിൽ ഇടാൻ പോകുവല്ലേ,മിണ്ടാതെ കിടന്ന് ഉറങ്ങാൻ നോക്കെടി നീയ്… മണി ഒന്നായി.

ഒന്ന് നേരം വെളുത്താൽ മതി ആയിരുന്നു ഏട്ടാ,മെഡിക്കൽ സ്റ്റോറിൽ നിന്നും അതൊന്നു മേടിച്ചു കൊണ്ട് വന്നു നോക്കിയാലെ സമാധാനം ആകു…

ഉള്ളിലുള്ള ആത്മ സങ്കർഷം അവൾ മറച്ചു വെച്ചില്ല എന്നതാണ് സത്യം.

“പെണ്ണേ… നീ സമാധാനപ്പെടുന്നേ…കാലത്തെ മേടിക്കാം,കൃപ മെഡിക്കൽസ് എട്ടു മണി ആകുമ്പോൾ തുറക്കും… ”
“അയ്യോ.. അത്രയും നേരം എടുക്കുമോ ഏട്ടാ….. അതിനു മുന്നേ തുറക്കുന്ന ഏതെങ്കിലും കട ഉണ്ടോ…”

“കടകൾ ഒക്കെ ഇഷ്ട്ടം പോലെ ഉണ്ട്.. പക്ഷെ ഇതിപ്പോ മെഡിക്കൽ സ്റ്റോറിൽ അല്ലേ കിട്ടുവൊള്ളൂ…”

“ഓഹ്.. അതിന്റെ ഇടയ്ക്ക് ഒരു തമാശ… ഒന്ന് പോയെ ഏട്ടാ…”

കെറുവിച്ചു കൊണ്ടവൾ തിരിഞ്ഞു കിടന്നു.

ഭദ്രന് ആണെങ്കിൽ ചിരി പൊട്ടി.

ടി…. പെണ്ണേ,അതിൽ നോക്കിയാലും ശരി,ഇല്ലെങ്കിലും ശരി ദേ,ഇവിടെ ഭദ്രന്റെ കുഞ്ഞാവ ഉണ്ടെടി…അതെനിക്ക് ഉറപ്പാണ്, അതുകൊണ്ട് കൂടുതൽ ഓരോന്ന് ചിന്തിച്ചു കൂട്ടാതെ മര്യാദക്ക് ഉറങ്ങാൻ നോക്ക്.
നാളത്തെ പുലരി….. അത് നമ്മൾക്ക് ഉള്ളത് ആണന്നേ……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button