Novel

പ്രിയമുള്ളവൾ: ഭാഗം 85

രചന: കാശിനാഥൻ

ആദ്യത്തെ കുറച്ചു ദിവസങ്ങൾ നന്ദുവിനു വല്യ പ്രശ്നം ഇല്ലായിരുന്നു. അതുകൊണ്ട് അവൾ ആകെ ഉഷാറായിരുന്നു.
പതിവ് പോലെ കാലത്തെ ഉണർന്നു അടുക്കളയിൽ അമ്മയെ സഹായിക്കും. പിന്നെ മുറ്റം അടിച്ചു വാരൽ ഒക്കെ അമ്മുവും മിന്നുവും ഏറ്റെടുത്തിരുന്നു. അതുകൊണ്ട് അകത്തേ മുറികൾ ഒക്കെ മാത്രം നന്ദു അടിച്ചു വാരി ഇടുകയൊള്ളു. തുണികൾ ആണേലും ഭദ്രന്റെത്, അമ്മയോ, പെൺകുട്ടികളോ നനച്ചു ഇടും. നന്ദനയോടു ആണെങ്കിൽ അവർ ചെയ്തോളാം എന്ന് പറഞ്ഞു എങ്കിലും അവൾ വിസമ്മതിച്ചു. എന്നിട്ട് ഉച്ചക്ക് ശേഷം കുളിച്ചു കഴിഞ്ഞു അവള് താൻ ഇട്ടിരുന്ന വേഷം ഒക്കെ നന്ദു തന്നെ നനച്ചു പിഴിഞ്ഞു ഇടും. എന്നിട്ട് കുറച്ചു സമയം വന്നു കിടക്കും.
ഉച്ചയ്ക്ക് ശേഷം അവൾ ട്യൂഷൻ എടുക്കുന്ന്ണ്ട്.

ഭദ്രനും മിക്കവാറും ദിവസം ഇപ്പൊ ഓട്ടം ഉള്ളത് കൊണ്ട്, തരക്കേടില്ലാതെ മുന്നോട്ട് പോകുകയാണ്.

എത്ര തിരക്ക് ആണേലും ശരി അവന്റെ സ്നേഹവും ലാളനകളും ആവോളം അവൾക്ക് ലഭിക്കുന്നുണ്ട്.

***
ഒരു മാസം കഴിഞ്ഞു ചെക്കപ്പ്നു ശേഷം മടങ്ങി എത്തിയത് ആയിരുന്നു നന്ദു.

യാത്ര ചെയ്തിട്ടാണോ എന്താണന്ന് അറിയില്ല അവൾക്ക് വല്ലാത്ത ക്ഷീണം.

വന്നപാടെ നന്ദു കയറി കിടന്നു.
ഒന്ന് മയങ്ങി ഉണരുമ്പോൾ ശരിയാകും എന്ന് അമ്മ അവളോട് പറഞ്ഞു.

ക്ഷീണം കൊണ്ട് ആവും, കിടന്ന പാടെ അവൾ ഉറങ്ങി പോകുകയും ചെയ്ത്.

ഭദ്രൻ ആണെങ്കിൽ ടി വി യും കണ്ടു കൊണ്ട് ഹാളിൽ ഇരിപ്പുണ്ട്.അമ്മ ആടിനെ പറമ്പിൽ നിന്നും അഴിച്ചു കൊണ്ട് വരാനും പോയി.

ഭദ്രേട്ടാ…
അവളുടെ ഉറക്കെ ഉള്ള വിളി കേട്ടപ്പോൾ അവൻ വേഗം എഴുന്നേറ്റു.

റൂമിൽ ചെന്നപ്പോൾ അവളെ കണ്ടില്ല.
നന്ദു
ഹ്മ്മ്
ഒന്ന് മൂളിയ ശേഷം അവളുടെ  ഓക്കാനo കേട്ടു.
അവൻ മുറ്റത്തേക്ക് ഇറങ്ങി വന്നപ്പോൾ പെണ്ണ് നിന്ന് ശർദ്ധിക്കുന്നതാണ് കണ്ടത്..
ഓടി ചെന്നിട്ട് അവളുടെ പുറത്ത് മെല്ലെ തടവി.

കഴിച്ചത് മുഴുവൻ അവൾ ശർദിച്ചു കളഞ്ഞു.
ഭദ്രൻ ആണെങ്കിൽ വേഗം കിണറ്റിൽ നിന്നും ഒരു തൊട്ടി വെള്ളം കോരി വെച്ചു..
നന്ദന കയ്യും മുഖവും വായും ഒക്കെ വൃത്തിയായി കഴുകി. ശേഷം അവന്റെ കൈയിൽ പിടിച്ചു.
തല ചുറ്റുന്നത് പോലെ. ഒന്ന് ബലത്തിൽ പിടിക്കണേ ഏട്ടാ…
മ്മ്
സൂക്ഷിച്ചു…. മെല്ലെ..
ഭദ്രൻ അവളെ തന്നോട് ചേർത്തു നിറുത്തി.
എന്നിട്ട് നന്ദുവിനെ മുറിയിലേക്ക് കൊണ്ട് പോയി.

ഞാൻ ഇത്തിരി വെള്ളം കൊണ്ട് വരാം, അത് കുടിക്ക്..

വേണ്ട ഏട്ടാ… വെള്ളം കുടിച്ചാൽ ഇനിയും ശർദിക്കും… ഇപ്പൊ ഒന്നും വേണ്ട…

അങ്ങനെ പറഞ്ഞാൽ പറ്റില്ലടി. ശർദ്ദിച്ചാലും എന്തെങ്കിലും വെള്ളം ഒക്കെ കുടിക്കണം, ഇല്ലെങ്കിൽ പിന്നെ നിനക്ക് ക്ഷീണമാകും.
ഭദ്രൻ അടുക്കളയിൽ ചെന്നിട്ട്, ജീരകം ഇട്ടു തിളപ്പിച്ച ചെറു ചൂടുവെള്ളം എടുത്തുകൊണ്ടുവന്ന്  നന്ദനയ്ക്ക് കൊടുത്തു.

പാതി കുടിച്ചപ്പോളുണ്ട് വീണ്ടും വയറ്റിൽ ഒരു ഉരുണ്ടു കയറ്റാം പോലെ…

വീണ്ടും പുറത്തേക്ക് ഓടിപോയി അവൾ ഒക്കാനിച്ചു.

അര ഗ്ലാസ്സ്‌പോലും വെള്ളം കുടിച്ചില്ല, ശർദിച്ചതോ ഒരു കുപ്പി വെള്ളം..
തന്നെത്താനെ പറഞ്ഞു കൊണ്ട് നന്ദു നെഞ്ചും തടവി ഭദ്രന്റെ കൈയും പിടിച്ചു അകത്തേക്ക് വീണ്ടും വന്നു.

ആടിനെ അഴിച്ചു കൊണ്ട് വന്ന അമ്മ കാണുന്നത്, ആകെ തളർന്നു അവശയായി കിടക്കുന്ന നന്ദുനെ ആണ്.

അവർ ചെന്നിട്ട് കിഴക്കേ തൊടിയിൽ നിന്ന ഒരു ചെന്തെങ്ങിൽ നിന്നും ഇളനീർ ഇട്ട് കൊണ്ട് കയറി വന്നു.
ഭദ്രനെ കൊണ്ട് അത് ചെത്തിച്ച ശേഷം ഗ്ലാസ്സിലേക്ക് പകർന്നു.

എന്തായാലും അത് ഏറ്റു എന്ന് വേണം കരുതാൻ.
പിന്നീട് അവൾക്ക് ശർദിക്കാൻ തോന്നിയില്ല.ക്ഷീണവും മാറി.

വൈകുന്നേരം കുട്ടികൾക്ക് ട്യൂഷൻ ഒക്കെ എടുത്ത ശേഷം,അത്താഴം കഴിച്ചത് ഇത്തിരി കഞ്ഞി ആയിട്ട് ആണ്.കഞ്ഞിയും ചെറുപയർ ഉലർത്തും,കണ്ണിമാങ്ങാ അച്ചാറും കൂട്ടി അവൾ വയറു നിറച്ചു കഴിച്ചു.

അത് കഴിഞ്ഞു അമ്മുനെയും മിന്നുവിനെയും പഠിക്കാൻ ഒക്കെ സഹായിച്ചു കൊടുത്തു.

കിടക്കാനായി വന്നപ്പോൾ ഭദ്രൻ ആരെയോ ഫോണിൽ വിളിച്ചു കൊണ്ട് മുറ്റത്തു നിൽപ്പുണ്ട്.
അച്ചായൻ ആയിരുന്നു.

കഴിഞ്ഞ ആഴ്ച്ച,രണ്ടാളും കൂടി നന്ദുവിനെ കാണാൻ വന്നിരുന്നു.
ഒരുപാട് ഫ്രൂട്ട്സും ബേക്കറിയും ഒക്കെ വാങ്ങിയാണ് വന്നത്.

ഒരുപാട് നേരം സംസാരിച്ചു ഇരുന്നിട്ട് ആണ് സൂസമ്മയയും അച്ചായനും അന്ന് മടങ്ങി പോയത്.

ഫോൺ വെച്ചിട്ട് ഭദ്രൻ കയറി വന്നപ്പോൾ നന്ദന ബെഡ് എല്ലാം കൊട്ടി കുടഞ്ഞു വിരിച്ചു.

“നാളെ കാലത്തെ അച്ചായനു എറണാകുളം വരെ പോണം, അതുകൊണ്ട് എന്നോട് ഓഫീസിൽ ഇരിക്കാൻ വിളിച്ചു പറയുവാരുന്നു ”

ഫോൺ മേശപ്പുറത്തു വെച്ച ശേഷം, ഇട്ടിരുന്ന ഇന്നർ ബനിയൻ ഊരി മാറ്റി ഭദ്രൻ അഴയിൽ വിരിച്ചു ഇടുകയാണ്.

“ഏട്ടൻ ഓഫീസില് ഇതിനു മുന്നേ ഇരുന്നിട്ടുണ്ടോ….”

“ഹ്മ്മ്.. ഇടയ്ക്കു ഒക്കെ…..”

“ആഹ്, കണക്ക് ഒക്കെ നോക്കാൻ ആവും ല്ലെ ”

“മ്മ്…. ക്രഷറിന്റെ കണക്ക്, പിന്നെ ഫിനാൻസിലെത് ഒക്കെ…..”

“മ്മ്…..”

“കിടന്നേക്കാം അല്ലേ, നിനക്ക് ബാത്‌റൂമിലെങ്ങാനും പോണോടി ”

“ഞാൻ പോയിട്ടാ വന്നേ…. കിടക്കാം ഏട്ടാ ”

“ഒരു അറ്റാച്ഡ് ബാത്‌റൂമ് എങ്ങനെ എങ്കിലും പണിയണം, ഇനി നിനക്ക് വെളിയിലേക്ക് ഇറങ്ങി പോക്ക് ഒക്കെ ബുദ്ധിമുട്ട് ആകും”

ഭദ്രൻ ലൈറ്റ് അണച്ച ശേഷം നന്ദുവിന്റെ ചാരെ കിടന്നു.

ഓഹ്.. അതൊന്നും സാരമില്ല ഏട്ടാ, ഇത്രയ്ക്ക് അങ്ങോട്ട് ഇറങ്ങിയാൽ പോരേ, ഈ കാശില്ലത്തപ്പോള്..

“ഹേയ് അങ്ങനെ ഒന്നുമല്ല പെണ്ണേ… മാസം മുന്നോട്ട് പെട്ടന്ന് പോകും, ഇനി ഇറങ്ങാനും കേറാനും ഒക്കെ ബുദ്ധിമുട്ട് ആകുടി..നീ ഉദ്ദേശിയ്ക്കുന്നത് പോലെ ഒന്നും അല്ല കാര്യങ്ങൾ ”

അവൻ നന്ദുവിന്റെ നേർക്ക് ചെരിഞ്ഞു കിടന്നു കൊണ്ട് അവളുടെ വയറിന്മേൽ കൈ വെച്ചു പൊതിഞ്ഞു.

” ഭദ്രേട്ടനിപ്പോ അതൊന്നും ഓർത്തു ടെൻഷൻ ആവണ്ടന്നേ..നാലഞ്ച് മാസം കഴിയട്ടെ, അപ്പോളേക്കും ട്യൂഷൻ ഫീസ് ഒക്കെ കിട്ടുന്നത് സൂക്ഷിച്ചു വെയ്ക്കാം, മാസം 6600 രൂപ വെച്ചു ഉണ്ടല്ലോ, ഒക്കെ കൂട്ടി പത്തു മുപ്പതു രൂപ ആക്കാം, എന്നിട്ട് ഒരു ചെറുത് പണിയാം… ”

അവൾ അവന്റെ കൈയുടെ മുകളിലേക്ക് തന്റെ കൈ എടുത്തു വെച്ചു ഒന്നമർത്തി.

“നിനക്ക് ക്ഷീണം ഒന്നും ഇല്ലാലോ അല്ലേ ”

“ഹേയ്.. ഇല്ലന്നേ, കുഴപ്പം ഒന്നും ഇല്ല, പിന്നെ അന്നേരം ഛർദിച്ചതിന്റെ ആയിരുന്നു, ഇപ്പൊ മാറി ”

“ഹ്മ്മ്… സൂക്ഷിച്ചു വേണം കേട്ടോ, ആദ്യത്തെ മൂന്നു മാസം വളരെ നന്നായിട്ട് ശ്രെദ്ധിക്കണം ”

“ഓഹ്… എന്റെ കൃഷ്ണാ, ഈ ഭദ്രട്ടന്റെ ഒരു കാര്യം, എന്നേ കൂടി ടെൻഷൻ ആക്കൂല്ലോ…”

അവൾ അവന്റെ നേർക്ക് മുഖം തിരിച്ചു ഒന്ന് നോക്കി.

മുറിയിലെ അരണ്ട വെളിച്ചത്തിൽ അവൻ കിടക്കുന്നത് നന്ദന കണ്ട്

ഒരുപാട് ആകുലതകൾ ആണ് ആ മുഖത്ത്.
ഒറ്റ നോട്ടത്തിൽ അവൾക്ക് അത് വ്യക്തമായി..

അവന്റെ നേരെ ചെരിഞ്ഞു കിടന്ന് കൊണ്ട് നന്ദു ആ നെഞ്ചിലേക്ക് മുഖം ചേർത്തു. എന്നിട്ട് ഭദ്രനെയും പുണർന്നു കൊണ്ട് മിഴികൾ പ്പൂട്ടി……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button