Novel

പ്രിയമുള്ളവൾ: ഭാഗം 88

രചന: കാശിനാഥൻ

ലക്ഷ്മി ചേച്ചിയും അമ്മയും കൂടി നന്ദനയെ കെട്ടിപ്പിടിച്ച്, കവിളിൽ മാറിമാറി മുത്തങ്ങൾ ഒക്കെ കൊടുത്തു. ഇടയ്ക്ക് ഒക്കെ അവളുടെ വയറിലും തൊട്ടു നോക്കുന്നുണ്ട്..

നന്ദു ഒന്നും പറയാതെ കൊണ്ട് അനങ്ങാതെ നിൽക്കുകയാണ് ചെയ്തത്.

ആ സമയത്താണ് ബൈക്ക് മുറ്റത്ത് വന്നു നിന്നത്

ഭദ്രൻ വണ്ടിയിൽ നിന്നും ഇറങ്ങി.
.അതിഥികളെ ഒക്കെ അപ്പോളാണ് അവൻ കണ്ടത്. പെട്ടെന്ന് തന്നെ അവന്റെ മുഖം മാറി. അത് നന്ദന മനസിലാക്കുകയിം ചെയ്തു..

ഉമ്മറത്തേക്ക് വരാതേ കൊണ്ട്, ഭദ്രൻ നേരെ തങ്ങളുടെ മുറിയിലേക്ക് കയറിപ്പോയി.

നന്ദനയുടെ അച്ഛനും അമ്മയും ഒക്കെ അവളോടൊപ്പം ഇരുന്ന് സംസാരിക്കുകയാണ്.
ഹോസ്പിറ്റലിന്റെ വിവരങ്ങളും ഡോക്ടറുടെ പേരും, അങ്ങനെയൊക്കെ..
ഗീതാമ്മ ആ സമയത്ത് വന്നിട്ട് എല്ലാവർക്കും കുടിയ്ക്കാൻ ഓരോ ഗ്ലാസ്‌ ചായ എടുത്തു. കുറച്ചു കാ വറുത്തതും ഹൽവയും ബിസ്‌ക്കറ്റും പലഹാരം ആയിട്ട് ഇരിപ്പുണ്ട്. അതും കൂടെ കൊണ്ട് വന്നു ടേബിളിൽ നിരത്തി.

വരൂ, അകത്തേക്ക് ഇരുന്ന് ചായ കുടിക്കാം.
അവർ ക്ഷണിച്ചതും എല്ലാവരും എഴുന്നേറ്റു..

ഭദ്രനെ കൂടി വിളിയ്ക്ക്, എല്ലാവർക്കും കൂടി ഇരിക്കാം..

നന്ദനയുടെ അച്ഛൻ ഗീതാമ്മയേ
നോക്കി പറഞ്ഞു.

ഏട്ടൻ ചായ കുടിച്ചിട്ട് ആണ് അച്ഛാ പോയതു.

പിന്നീട് ആരും ഒന്നും മിണ്ടിയില്ല.
ചായ ഒക്കെ കുടിച്ച ശേഷം കുറച്ചു സമയം കൂടി സംസാരിച്ചു ഇരുന്നിട്ട് എല്ലാവരും കൂടെ പോകാൻ ഇറങ്ങി.

ഗീതാമ്മ ഓടി ചെന്നു ഭദ്രനെ വിളിച്ചത് ആയിരുന്നു. ഒന്നെഴുന്നേറ്റ് വാ മോനേ അവര് പോകാൻ ഇറങ്ങുവാ…
മറുപടിയായ് കത്തുന്ന ഒരു നോട്ടം നോക്കിയ ശേഷം അവൻ കലിപ്പില് അങ്ങനെയിരുന്നു.

അമ്മേ… എന്നാപ്പിന്നെ ഞങ്ങൾ ഇറങ്ങട്ടെ, നേരം കുറേ ആയില്ലേ വന്നിട്ട്..

അവളുടെ ചേച്ചി ലക്ഷ്മി ചെന്നിട്ട് ഗീതയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

ശരി മോളെ.. പോയിട്ട് വാ കേട്ടോ
ഗീത മറുപടിയും കൊടുത്തു.

അച്ഛനും അമ്മയും ഒക്കെ മകളെ വീണ്ടും തഴുകി തലോടിയ ശേഷം യാത്ര പറഞ്ഞു പോയി.

അവരുടെ വണ്ടി അകന്നു പോയതും നന്ദുവും അമ്മയും പരസ്പരം ഒന്ന് നോക്കി.

ഭദ്രൻ അപ്പോളും മുറിയിൽ തന്നെയാണ്.

അമ്മേ….

മോള് അങ്ങോട്ട് കേറി ചെന്നു അവനോട് സംസാരിയ്ക്കു. ഞാൻ പറഞ്ഞാൽ ഒന്നും അവന്റെ തലയ്ക്ക്കത്തു കേറില്ല.

ഗീതാമ്മ അവളുടെ തോളിൽ തട്ടി പറഞ്ഞ ശേഷം, അടുക്കളയിലേക്ക് പോയി.

നന്ദു അല്പം പേടിയോടെ മുറിയിലേക്ക് ചെന്നു.

കറങ്ങുന്ന ഫാനിലേയ്ക്ക് നോക്കികൊണ്ട് ഭദ്രൻ കിടപ്പുണ്ട്.
ഏട്ടാ..
നന്ദു അവന്റെ അരുകിൽ വന്നിരുന്നു കൊണ്ട് വിളിച്ചു.

വിരുന്നുകാരോക്കെ പോയോടി.. അതോ നിനക്കും അവരുടെ ഒപ്പം പോകാനായിരുന്നോ പ്ലാൻ.

ഇതെന്താ ഇങ്ങനെ സംസാരിക്കുന്നത്,.

ഞാൻ പറയുന്നത് നിനക്കെന്താ മനസ്സിലാകുന്നില്ലേ.?

അവരുടെ ഒപ്പം ഞാൻ എങ്ങോട്ട് പോകുന്നു എന്നാണ് ഭദ്രേട്ടൻ പറഞ്ഞത്. ചുമ്മാ ഓരോന്ന് വിളിച്ചു പറയല്ലേ ഏട്ടാ.. കഷ്ടം ഉണ്ട് കേട്ടോ.

മറുപടിയായി അവൾ അവനെ തുറിച്ചു നോക്കി.

ഞാൻ പറഞ്ഞിട്ട് അല്ലാലോ അവർ വന്നത്. പിന്നെ എന്നോട് എന്തിനാ ഏട്ടാ ഇത്രയ്ക്ക് ദേഷ്യം.
നന്ദന ഭദ്രനെ നോക്കി പുലമ്പി.

ഈ വീട്ടിൽ കയറി വന്നിട്ട് എന്തോരം കോലം കെട്ടി. എന്നെയും എന്റെ കുടുംബത്തെയും നാട്ടുകാരുടെ മുന്നിൽ അപമാനിച്ചു സംസാരിച്ചത് ആണ്, എന്നിട്ട് ഇപ്പൊ എല്ലാം കൂടി കെട്ടിഎടുത്തേക്കുന്നു.നാണമില്ലല്ലോ ഒന്നിനും…

കലി കയറിയിട്ട് ഭദ്രൻ വായിൽ വന്നത് എല്ലാം വിളിച്ചു അവളോട് പറഞ്ഞു.
നന്ദു ഒന്നും മിണ്ടാതെ കൊണ്ട് മുഖം കുനിച്ചു ഇരുന്നു.

നിന്നെ ശപിച്ചത് പോരാഞ്ഞിട്ട്
ഇനിയും എന്റെ കുഞ്ഞിനെ കൂടി പ്രാകാൻ ആണോടി അവരുടെ ഉദ്ദേശം.നാണംകെട്ട ജന്തുക്കൾ.. യാതൊരു ഉളുപ്പും ഇല്ലാതെ കേറി വന്നേക്കുന്നു.. കയ്യേൽ പിടിച്ചു ഇറക്കി വിടാൻ അറിയാൻ മേലാഞ്ഞിട്ട് അല്ല… അതേങ്ങനെയാ കേറ്റി ഇരുത്തി സത്കരിക്കുകയല്ലേ തള്ളേം മോളും കൂടി.

ദേഷ്യം നിയന്ത്രിക്കാൻ ആവാതെ കൊണ്ട് അവൻ പിന്നെയും ഓരോന്ന് വിളിച്ചു കൂവി.

നന്ദന അപ്പോളും ഒരു മറുപടി പോലും മിണ്ടാതെ അതേ ഇരുപ്പ് തുടർന്ന്.

കുറച്ചു സമയം അങ്ങനെ കിടന്ന ശേഷം ഭദ്രൻ എഴുന്നേറ്റു വീണ്ടും വെളിയിലേക്ക് പോയ്‌. ബൈക്ക് സ്റ്റാർട്ട്‌ ആവുന്ന ശബ്ദം കേട്ടപ്പോൾ നന്ദു വാതിൽക്കൽ വരെ ചെന്നത് ആയിരുന്നു. പക്ഷെ അവൻ അപ്പോളേക്കും കടന്നു പോയിരിന്നു.

എവിടെയ്ക്കാ മോളെ അവൻ പോയെ?

അറിയില്ലമ്മേ… ആള് കലിപ്പിലാ..

ആഹ് പോട്ടെ, അവരോട് നേരിട്ട് ഒന്നും പറഞ്ഞില്ലാലോ.. അത് തന്നേ ആശ്വാസം..

ഹ്മ്മ്… ഏട്ടന് ഭയങ്കര ദേഷ്യം ആണമ്മേ. ഞാൻ ഇപ്പൊ എന്തോ ചെയ്യാനാ… ഞാൻ പറഞ്ഞിട്ട് ഒന്നും അല്ലാലോ അവർ വന്നത്. പിന്നെ വീട്ടിൽ കേറി വന്നപ്പോൾ മിണ്ടാതെ നിൽക്കാൻ എനിക്ക് പറ്റുമോ, മകളായി പോയില്ലെ…

പറയുകയും നന്ദുവിന്റെ മിഴികൾ നിറഞ്ഞു തൂവി.

മാസം തികഞ്ഞ് ഒരു കുഞ്ഞു ആണെങ്കിൽ വയറ്റിൽ കിടക്കുന്നതാണ് കേട്ടോ മോളെ. നീ വെറുതെ കരഞ്ഞു നിലവിളിച്ച് പ്രശ്നമുണ്ടാക്കരുത്, വന്നവരൊക്കെ വന്നു കണ്ടിട്ട് സന്തോഷത്തോടെ പോയി, പിന്നെ ഭദ്രന്റെ കാര്യം, അത് കുറച്ചുകഴിയുമ്പോഴേക്കും അവൻ അടങ്ങിക്കോളും.. നീ അതൊന്നും സാരമാക്കേണ്ട, എന്തിനാ ആവശ്യമില്ലാത്തത് ചിന്തിച്ചു കൂട്ടുന്നത്.. ചെല്ല് ചെന്നിട്ട് അവര് വാങ്ങിക്കൊണ്ടുവന്ന പലഹാരങ്ങളിൽ എന്തെങ്കിലും ഒക്കെ എടുത്തു കഴിയ്ക്കു മോളെ.

ഗീതമ്മ അവളെ ആശ്വസിപ്പിച്ചു.

അപ്പോഴേക്കും ബന്ധുവീട്ടിൽ പോയിട്ട് മിന്നുവും അമ്മുവും വരുന്നത് രണ്ടാളും കണ്ടു.

പതിവില്ലാതെ നന്ദനയുടെ മിഴികൾ നിറഞ്ഞ് നിൽക്കുന്നത് കണ്ടപ്പോൾ പെൺകുട്ടികൾക്ക് എന്തോ ഒരു ഉത്ഭയം പോലെ.

എന്താ.. എന്ത് പറ്റി ചേച്ചി.. എന്തെങ്കിലും വയ്യാഴിക ഉണ്ടോ.?
മിന്നു എടുക്കത്തിൽ ഉമ്മറത്തേക്ക് കയറി വന്നു,നന്ദനയുടെ കയ്യിൽ പിടിച്ചു.

കുഴപ്പമൊന്നുമില്ല മോളെ, നിങ്ങള് വരുന്ന വഴിക്ക് ഏട്ടനെ കണ്ടിരുന്നോ?

ഉവ്വ്‌…. ആ കവലയിൽ ഇരിപ്പുണ്ട് ചേച്ചി, കൊണ്ട് വിടാമെന്ന് ഞങ്ങളോട് പറഞ്ഞതാണ്, മഴയൊന്നും ഇല്ലാത്തതുകൊണ്ട് നടന്നു പൊയ്ക്കോളാം എന്ന് അമ്മ ഏട്ടനോട് പറഞ്ഞു.

ഹ്മ്മ്….

എന്തുപറ്റി ചേച്ചി എന്താണ് മുഖമൊക്കെ വല്ലാതിരിക്കുന്നത്. എന്തെങ്കിലും ക്ഷീണം ഉണ്ടോ.?

അമ്മുവും മിന്നുവും മാറിമാറി നന്ദനേയും അമ്മയെയും നോക്കി.

കുഴപ്പമൊന്നും ഇല്ലെടി പിള്ളേരെ,ഇന്ന് നന്ദനയുടെ അച്ഛനും അമ്മയും ചേച്ചിയും ഒക്കെ ഇവിടെ വന്നിരുന്നു കുറച്ചു മുന്നേയാണ് അവർ യാത്ര പറഞ്ഞു പോയത് നന്ദനയെ കാണാൻ വേണ്ടി എത്തിയതാണ്.?

അതെയോ.. എന്നിട്ടോ…

വേറെ പ്രശ്നമൊന്നും ഇല്ലായിരുന്നു മുക്കാൽ മണിക്കൂറോളം ഇരുന്നശേഷം അവർ യാത്ര പറഞ്ഞു പോയത്.

പിന്നെ ഭദ്രന്റെ കാര്യം അറിയാല്ലോ, അവനങ്ങോട്ട് ദഹിച്ചില്ല അവരൊക്കെ വന്നത്, ആരോടും ഒന്നും സംസാരിക്കുന്നില്ല, മുറിയിൽ തന്നെ ഇരിപ്പായിരുന്നു, പിന്നെ ഞാന് ചെന്നിട്ട് ഒന്ന് വിളിച്ചു നോക്കിയതാണ്, എന്റെ മെക്കിട്ടു കയറാൻ വന്നു, അവരെങ്ങാനും കേട്ടാലോ എന്ന് കരുതി ഞാൻ പെട്ടെന്ന് അവന്റെ അടുത്തുനിന്നും ഇറങ്ങി പോരുകയും ചെയ്തു.

ഗീതമ്മ പറഞ്ഞു നിറുത്തി…കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button