Novel

പ്രിയമുള്ളവൾ: ഭാഗം 91

രചന: കാശിനാഥൻ

ബ്ലഡ് ടെസ്റ്റ്, ബിപിയും ഒക്കെ  ചെക്ക് ചെയ്തശേഷം ഭദ്രനും നന്ദനയും ഡോക്ടറെ കാണുവാൻ വെയിറ്റ് ചെയ്തിരുന്നു.

അവളുടെ ടോക്കൺ നമ്പർ വിളിച്ചപ്പോൾ ഇരുവരും അകത്തേക്ക് കയറിച്ചെന്നു.

നന്ദനയുടെ ഫയലൊക്കെ ഡോക്ടർ കൃത്യമായി പരിശോധിച്ചു, എന്നിട്ട് ബ്ലഡ് ടെസ്റ്റിന്റെ റിസൾട്ട് നോക്കി.

നന്ദനയോട് കയറിക്കിടക്കുവാൻ അവർ ആവശ്യപ്പെട്ടു.

കുഞ്ഞിന്റെ അനക്കം ഒക്കെ ഡോക്ടർ കൃത്യമായി പരിശോധിച്ച ശേഷം,പി വി യും ചയ്തു.

അത്രമേൽ ഭയപ്പെട്ടിരുന്ന നന്ദനക്ക് പക്ഷേ വലിയ പ്രശ്നങ്ങൾ ഒന്നും തോന്നിയിരുന്നില്ല..

പരിശോധന കഴിഞ്ഞപ്പോഴാണ്,
ഡോക്ടർ, അവളോട് അന്നുതന്നെ അഡ്മിറ്റ് ആയിക്കോളാൻ പറഞ്ഞത്..

സമയമായിട്ടുണ്ടെന്നും,തനിയെ വേദന വരുവാണെങ്കിൽ അങ്ങനെ,അല്ലെങ്കിൽ, ഇഞ്ചക്ഷൻ എടുക്കാം എന്നും ഡോക്ടർ അവരോട് ഇരുവരോടും പറഞ്ഞുകൊണ്ട് ഒപ്പം ഫയലിൽ രേഖപ്പെടുത്തി.
പെട്ടെന്ന് അങ്ങനെ കേട്ടതും രണ്ടുപേരും നടുങ്ങി പോയി എന്നുവേണം പറയാൻ.

ഇരുവരുടെയും മുഖഭാവങ്ങൾ ശ്രദ്ധിച്ചപ്പോൾ ഡോക്ടർക്കും കാര്യം പിടികിട്ടി.

നന്ദന,ഇയാളെ ടെൻഷൻ ആവുകയും ഒന്നും വേണ്ട കേട്ടോ,എന്തായാലും,കുഞ്ഞിന്റെ വളർച്ച പൂർണ്ണമായിട്ടുണ്ട്,അതുകൊണ്ട്,ഇനി വെറുതെ ട്രാവൽ ചെയ്ത് വീട്ടിലേക്ക് ഒന്നും പോകേണ്ട, അഥവാ പോയാലും ശരി നൈറ്റിൽ തന്നെ നിങ്ങൾ തിരിച്ചു വരേണ്ടി വരും, ബിക്കോസ്, ഞാൻ എക്സാമിൻ ചെയ്തപ്പോൾ, ഏകദേശം യൂട്രസിന് മാറ്റങ്ങൾ ഒക്കെ വന്നിട്ടുണ്ട്.

ഡോക്ടർ വളരെ വിശദമായിത്തന്നെ അവരോട് കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കി.

നന്ദുവിന് നല്ല ടെൻഷൻ ഉണ്ടെന്നുള്ളത് ഭദ്രന് 100% അറിയാം.

അവളെയും കൂട്ടി ഡോക്ടറുടെ അടുത്ത് നിന്നും ഇറങ്ങിയ ശേഷം, വെയ്റ്റിംഗ് ഏരിയയിൽ അവളെ കൊണ്ടുപോയി ഇരുത്തിയിട്ട്,റൂം ബുക്ക് ചെയ്യാനും മറ്റുമായിട്ട് ഭദ്രൻ ഓ
പ്പിയിലെ സിസ്റ്ററുമായി,റിസപ്ഷനിലേക്ക് ചെന്നു..

പേരും അഡ്രസ്സും ഒക്കെ അവൻ കൃത്യമായി എഴുതി.പെട്ടെന്ന് തന്നെ അവർക്ക് ഒരു റൂം കിട്ടുകയും ചെയ്തു.
എന്നിട്ട് അവൻ, അമ്മയെ ഫോണിൽ വിളിച്ച് കാര്യങ്ങളൊക്കെ ധരിപ്പിച്ചു.

ഗീത , എത്രയും പെട്ടെന്ന് എത്തിക്കോളാം എന്ന് മകനെ അറിയിച്ചു.
മിന്നുവും അമ്മു
വും സ്കൂളിൽ നിന്നും വരുമ്പോഴേക്കും, ഭദ്രൻ വന്നിട്ട് അവരെയും ഹോസ്പിറ്റലിലേക്ക് കൂട്ടിക്കൊണ്ടു  വന്നോളും എന്ന് അവൻ അമ്മയോട് പറഞ്ഞു..

നാളെത്തന്നെ കാണുവോടാ മോനെ എന്ന് ഒരു നൂറ് തവണ അമ്മ അവനോട് ഫോണിലൂടെ ചോദിച്ചു.

അങ്ങനെയാണ് അമ്മേ ഡോക്ടർ പറഞ്ഞത്,ഇനി ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിലാണ്.

മോനെ നന്ദു എന്തിയേ നിന്റെ അടുത്തുണ്ടോ?

ഇല്ലമ്മേ,അവള് അപ്പുറത്തിരിപ്പുണ്ട്,ഞാൻ റൂം ബുക്ക് ചെയ്യാനും മറ്റുമായിട്ട് റിസപ്ഷനിലേക്ക് വന്നതായിരുന്നു.

ഹ്മ്മ്…

അമ്മ റെഡി ആയശേഷം പറഞ്ഞാൽ മതി ഞാൻ ഒരു ഓട്ടോ പറഞ്ഞു വിടാം.ഇല്ലെങ്കിൽ അമ്മയ്ക്ക് ഒറ്റയ്ക്ക് ആ ബാഗ് ഒക്കെ ആയിട്ട് ബസ്സിൽ കയറി വരാൻ പാടായിരിക്കും.

അതൊന്നും സാരമില്ല വെറുതെ ഓട്ടോ വിളിക്കൊന്നും വേണ്ട,ഇപ്പോ ഈ സമയത്ത് ബസ്സിൽ ഒന്നും അധികം തിരക്കില്ല.12 ന്റെ ചിന്നൂസിന് ഞാൻ കേറിക്കോളാം,അതേല് വാതുക്കൽ നിൽക്കുന്ന പയ്യനെ നിനക്ക് പരിചയമുള്ളതല്ലേ,നമ്മുടെ ദാസപ്പന്റെ മോനാണ്,വിഷ്ണു.അവനെക്കൊണ്ട് ബാഗ് ഒക്കെ ഞാൻ എടുത്തു വണ്ടിയിലേക്ക് വെപ്പിച്ചോളാം.

വേണ്ട വേണ്ട, അതെല്ലാം ആയിട്ട് വന്ന് ഇനി എവിടെയെങ്കിലും വീണുപോയാൽ പിന്നെ അതുമായി. അമ്മ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി, പത്തോ മുന്നോറോ രൂപയുടെ കാര്യമല്ലേ ഉള്ളൂ, അത് ഞാൻ കൊടുത്തോളാം.

മകൻ വഴക്കു പറഞ്ഞപ്പോൾ പിന്നെ ഗീത തിരിച്ചൊന്നും പറഞ്ഞില്ല, അവർക്കും തോന്നി ഒരുപക്ഷേ അങ്ങനെ മതിയെന്ന്.

ഫോൺ വെച്ചശേഷം, ഭദ്രൻ വീണ്ടും നന്ദനയുടെ അടുത്തേക്ക് ചെന്നു..

അവളുടെ തൊട്ടരികിലായി,ഒരു പെൺകുട്ടി ഇരിപ്പുണ്ട്,ആ പെൺകുട്ടിയുടെ കയ്യിൽ ഒരു കുഞ്ഞു വാവയും,ഒരുപാട് നാളായതൊന്നുമല്ല ഡെലിവറി കഴിഞ്ഞിട്ട് എന്ന് അവളെ കണ്ടതെ ഭദ്രന് തോന്നി.

അവൻ അടുത്തേക്ക് വന്നപ്പോൾ നന്ദന ആയാസപ്പെട്ട് ഒന്ന് എഴുന്നേറ്റ്.പെട്ടെന്ന് തന്നെ അവൻ അവളെ താങ്ങി.

ഇതാണ് കേട്ടോ എന്റെ ഹസ്ബൻഡ്,, അങ്ങനെ പറഞ്ഞതും ആ പെൺകുട്ടി അവനെ നോക്കി പുഞ്ചിരിച്ചു.

നമ്മൾ കാണുന്ന ഡോക്ടറെയാണ്, ഇയാളും കണ്ടുകൊണ്ടിരുന്നത്, ചെക്കപ്പിന് വന്നതാണ് ഏട്ടാ, ഒരു മാസം ആയതേയുള്ളൂ വാവ ഉണ്ടായിട്ട്.

അങ്ങനെ പറഞ്ഞപ്പോൾ ഭദ്രൻ ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി. അല്ല ഓമനത്തമുള്ള വാവ. അമ്മയുടെ മടിത്തട്ടിൽ അവൻ സുഖമായി ഉറങ്ങുകയാണ്.

ഒറ്റക്കെയുള്ളോ അതോ..?

എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി ഭദ്രൻ ആ പെൺകുട്ടിയെ നോക്കി.

ചേട്ടൻ ഉണ്ട്,വണ്ടി പാർക്കിങ്ങിലേക്ക് കൊണ്ടുപോയതാണ്,ചീട്ട് എടുത്തിട്ട് ഇപ്പോൾ തന്നെ എത്തും.

അവൾ പറഞ്ഞു.

ഞങ്ങൾക്ക് റൂം ആയിട്ടുണ്ട്,ചെല്ലട്ടെ.

അവൻ വീണ്ടും അവളോട് പറഞ്ഞപ്പോൾ,ഒന്നും പേടിക്കേണ്ട എല്ലാം പെട്ടെന്ന് കഴിയും എന്നും,വളരെ നല്ല ഡോക്ടർ ആണിത്,അതുപോലെതന്നെ,ലേബർ റൂമിലെ സിസ്റ്റേഴ്സ് ഒക്കെ, നമ്മളെ നന്നായി കെയർ ചെയ്യും എന്നും ഒക്കെ പോസിറ്റീവ് ആയിട്ട്
നന്ദനയോട് പറഞ്ഞുകൊണ്ടാണ് ആ പെൺകുട്ടി അവരെ യാത്രയാക്കിയത്.

അമ്മയെ വിളിച്ചാരുന്നോ ഏട്ടാ..

ഹ്മ്മ്…അമ്മ വൈകാതെ എത്തും, ബാഗ് ഒക്കെ ഇന്നലെ റെഡിയാക്കി വെക്കാൻ തോന്നിയത് നന്നായി കേട്ടോ.

മ്മ്…  എനിക്ക്, ആണെങ്കിൽ എല്ലാം എടുത്തു വെച്ചാലോ എന്ന് മനസ്സിൽ ഒരു ചിന്ത വന്നു.അതുകൊണ്ടാണ് സത്യത്തിൽ,ഇന്നലെ തന്നെ അമ്മയും മിന്നുവും ഒക്കെയായിട്ട് ഞങ്ങൾ അതൊക്കെ അടുക്കി വെച്ചത്, എന്തായാലും അത് വളരെ ഉപകാരപ്പെട്ടു.

ഹ്മ്മ്… അമ്മയോട് ഒരു ഓട്ടോ വിളിച്ച് പോരാനാണ് ഞാൻ പറഞ്ഞത്, ബസിൽ വന്നോളാം എന്നൊക്കെ, ആള് തട്ടിവിട്ടു.

യ്യോ.. ബസ്സിലെ ആ ബാഗ് ഒക്കെ വലിച്ചു കൊണ്ടു വരാൻ വലിയ പാടാണ് ഏട്ടാ..

ഞാൻ പറഞ്ഞിട്ടുണ്ട്, യാതൊരു കാരണവശാലും,  അങ്ങനെ വന്നേക്കരുതന്നു. ഒന്നാമത് ഈ മഴയൊക്കെ പിടിച്ച് വഴിയൊക്കെ തെന്നി തെറിച്ച് കിടക്കുകയാണ്.

അമ്മ ഇനി ബസ്സിൽ എങ്ങാനും കേറി പോരുമോ ഏട്ടാ.

ഇല്ലടി ഒരുങ്ങിയ ശേഷം,  എന്നെ വിളിക്കാനാണ് ഞാൻ പറഞ്ഞേക്കുന്നത് ഓട്ടോ പറഞ്ഞുവിട്ടാൽ മതീല്ലോ..

മ്മ്…

ഇരുവരും സംസാരിച്ചുകൊണ്ട് നിന്നപ്പോൾ ഭദ്രന്റെ ഫോൺ ബെല്ലടിച്ചു.

ഹലോ അമ്മേ..

ആ മോനെ നിങ്ങൾക്ക് കഴിക്കാൻ ചോറ് കൊണ്ടുവരണോടാ,കറിയൊക്കെ വെച്ചത് ഇരിപ്പുണ്ട്.
ഗീത ആയിരുന്നു വിളിച്ചത്.

മ്മ്.. എന്നാൽ പിന്നെ പിള്ളേർക്ക് രണ്ടുപേർക്കും ഉള്ളത് വെച്ചിട്ട്,അമ്മ, അത് കൂടി എടുത്തേക്ക്. ഇല്ലെങ്കിൽ വെറുതെ കേടായി പോകും..

ആഹ് ശരി മോനേ, നീ നന്ദുവിന്റെ അടുത്ത് ചെന്നോടാ.

മ്മ്..  ഇവിടെ ഉണ്ട്.  രണ്ടാം നിലയിൽ 22 മത്തെ റൂമിലാണ് ഞങ്ങളു.

ആഹ്, ഞാനൊന്ന് കുളിച്ചിട്ട് വേഗം ഒരുങ്ങിക്കോളാം, പതിനൊന്നര ആകുമ്പോഴേക്കും ഓട്ടോ വന്നോട്ടെ,

ഹ്മ്മ്..  അമ്മ റെഡി ആയിക്കോ പതിനൊന്നര ആവുമ്പോൾ, ഡെന്നിസിനെ ഞാൻ പറഞ്ഞു വിട്ടേക്കാം.

അവന്റെ കൂട്ടുകാരനാണ് ഡെന്നിസ്.കവലയിൽ കിടന്ന് ഓട്ടോ ഓടിക്കുകയാണ്.

ഭദ്രൻ,വിളിച്ചപ്പോൾ കൃത്യം ഡെന്നീസ് അവിടെ ഉണ്ടായിരുന്നു.അമ്മയെ കൂട്ടിക്കൊണ്ടു വന്നോളാം എന്ന് പറഞ്ഞ് ഡെന്നിസ് ഫോൺ കട്ട് ചെയ്തു.

ഇടയ്ക്കിടയ്ക്ക് ഓരോ പരിശോധനകൾക്കായി,സിസ്റ്റേഴ്സ് മാറിമാറി റൂമിലേക്ക് കയറി വരുന്നുണ്ട്.
നന്ദുവിന് ഏറെ ടെൻഷൻ ഉണ്ടെങ്കിലുംഇപ്പോൾ കാര്യങ്ങളൊക്കെ ഒരു ഓളത്തിൽ അങ്ങ് പോവുകയാണെന്ന് ഭദ്രന് തോന്നി.

ഇസിജിയും,വീണ്ടും എന്തൊക്കെയോ ബ്ലഡ് ടെസ്റ്റ്, അതിനിടയ്ക്ക് അനസ്തേഷ്യയുടെ ഡോക്ടർ കാണാൻ വരുന്നു, കുഞ്ഞിന്റെ അനക്കം നോക്കുവാനായിട്ട്, ഒരു സിസ്റ്റർ വരുന്നു, അങ്ങനെ ആകെക്കൂടി ബഹളമായിരുന്നു.

അതിനുഇടയ്ക്കു അമ്മയും എത്തിച്ചേർന്നു. മകൾക്ക് വാരി കൊടുത്ത്, കഴിപ്പിച്ചു,  അടുത്തിരിക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ ഭദ്രന്റെ മനസ്സ് നിറഞ്ഞു..

നാളെ ഈ നേരത്ത് കുഞ്ഞുവാവയുമായിട്ട് ഈ ബെഡിൽ കിടക്കാം അല്ലേ മോളെ.

ഗീതാമ്മ ചോദിച്ചതും നന്ദന ഒന്ന് പുഞ്ചിരിച്ചു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button