പ്രിയമുള്ളവൾ: ഭാഗം 94 || അവസാനിച്ചു.

പ്രിയമുള്ളവൾ: ഭാഗം 94 || അവസാനിച്ചു.

രചന: കാശിനാഥൻ

കുഞ്ഞിവാവയുടെ കരച്ചിലും ചിരിയും ബഹളവും ഒക്കെയായി സധാ നേരവും നന്ദനയും അമ്മയും തിരക്ക് ആണ്. കാലത്തെ ഭദ്രൻ ഓഫീസിലേയ്ക്കും പെൺകുട്ടികൾ സ്കൂളിലും പോകും. കുഞ്ഞിന് ഒരു നൂറു ഉമ്മകൾ കൊടുത്താണ് അവർ മൂവരും പോകുന്നത്.. ഇടയ്ക്കു ഒക്കെ നന്ദുവിന്റെ വീട്ടിൽ നിന്നും അമ്മയും ചേച്ചി യും വരും. നന്ദുവിന്റെ പ്രസവ രക്ഷ ഒക്കെനോക്കാൻ ഒരു സ്ത്രീയേ ഗീത ഏർപ്പാടാക്കിയിരുന്നു. അവർ നന്നായിട്ട് ആണ് എല്ലാം ചെയ്തു കൊടുത്തത്. രാത്രിയിൽ കുഞ്ഞ് വഴക്ക് ആയതു കൊണ്ട്, നന്ദനയോടൊപ്പം അമ്മയാണ് കിടക്കുന്നത്. അത്കൊണ്ട് ഭദ്രൻ ചായ്പ്പിലേക്ക് മാറിയിരുന്നു. ദിവസങ്ങൾ പിന്നിട്ടപ്പോൾ ഇത്തിരി തടി ഒക്കെ വെച്ചു അവൾ ഒന്ന് മിനുങ്ങി.കുറച്ചൂടെ ഉരുണ്ടു, വെളുത്തു തുടുത്തു. ഇടയ്ക്കു ഒക്കെ ഭദ്രൻ കള്ള നോട്ടം നോക്കി അവളുടെ അടുത്തേക്ക് വരും. എന്താ ഭദ്രേട്ടാ,,, അമ്മ എങ്ങാനും കാണും, ഒന്ന് പോയെ.. അവൾ പതിയെ പിറു പിറുക്കും. എത്ര നാളായിടി,കൂടുതലൊന്നും വേണ്ട,ഒന്ന് കെട്ടി പിടിച്ചു കിടന്നാൽ മതി. ഇനി എന്തോരം കാത്തു ഇരിക്കണമതീന്. എനിക്ക് അറിയില്ല, 56എങ്കിലും കഴിഞ്ഞ് ഏട്ടനെ ഇങ്ങോട്ട് കേറ്റിയാൽ മതിന്നു അമ്മ പറഞ്ഞു എപ്പോ? കഴിഞ്ഞ ദിവസം. അതിനു ഞാൻ ഇങ്ങോട്ട് വന്നില്ലാലോ, പിന്നെന്താ അമ്മ അങ്ങനെ പറഞ്ഞെ? അതാണത്രെ നാട്ടു നടപ്പ്,കൂടുതൽ ഒന്നും എനിയ്ക്ക് അറിഞ്ഞൂടാ. നാട്ടു നടപ്പ്, ഒന്ന് പോയെ പെണ്ണേ. ഞാൻ ഇന്ന് ഈ മുറിയില കിടക്കുന്നെ, എനിക്ക് അല്ലാണ്ട് പറ്റില്ല.. അവൻ അല്പം ഉച്ചത്തിൽ പറഞ്ഞു കൊണ്ട് നിന്നപ്പോൾ ഗീതാമ്മ കേറി വന്നത്. എന്നാടാ.....നീ എന്തിനാ ഒച്ചയിടുന്നെ. എനിക്ക് ഇവിടെ കിടന്നാലേ ഉറക്കം വരൂ, അതുകൊണ്ട് ഇന്ന് മുതൽ ഞാൻ ഇവിടെ കിടക്കുന്നത്, അത് ഇവളോട് പറഞ്ഞപ്പോൾ ഇവള് പറയുവാ 56കഴിഞ്ഞു കിടന്നാൽ മതിയെന്ന്. ഭദ്രൻ അല്പം ദേഷ്യത്തിൽ പറഞ്ഞു. എന്റെ മോനേ, നാട്ടുകാരറിഞ്ഞാൽ നാണക്കേട് ആണ്, പെറ്റു കിടക്കുന്ന പെണ്ണിന്റെ മുറിയിൽ ആണുങ്ങൾ ആരേലും കിടന്നു ഉറങ്ങുമോടാ.. ഗീത ശബ്ദം താഴ്ത്തിയാണ് പറയുന്നത് ഞാനേ എന്റെ ഭാര്യയുടെ കൂടെയ കിടക്കുന്നത്, അല്ലാതെ കണ്ട... ദേ അമ്മേ എന്നെകൊണ്ട് കൂടുതൽ ഒന്നും പറയിക്കല്ലേ. അവൻ വീണ്ടും ശബ്ദം ഉയർത്തിയതും വാവ ഉണർന്നു ഉറക്കെ കരയാൻ തുടങ്ങി. ഈ ഭദ്രേട്ടൻ... ശോ,,,,, നന്ദന കുഞ്ഞിനെ എടുത്തു മാറോട് ചേർത്തു. എന്നിട്ട് മെല്ലെ പാലൂട്ടി ഉറക്കി. എന്തായാലും അവന്റെ വിരട്ടൽ ഏറ്റു എന്നു വേണം കരുതാൻ. അന്ന് രാത്രിയിൽ ഭദ്രൻ നന്ദനയേ കെട്ടിപിടിച്ചു ആയിരുന്നു കിടന്നത്. കുഞ്ഞു ഉണരുമ്പോൾ അവനും എഴുന്നേറ്റു ഇരിക്കും. *** 28കെട്ട് ഒക്കെ ഒരുപാട് ആർഭാടം ആയിട്ട് അല്ലെങ്കിലും തരക്കേടില്ലാത്ത രീതിയിൽ ആയിരുന്നു നടത്തിയത്. അത്യാവശ്യം അയൽവീട്ടിലെ ആളുകൾ പിന്നെ ബന്ധു മിത്രാദികൾ, കുറച്ചു സുഹൃത്തക്കൾ, അച്ചായനും കുടുംബവും, നന്ദുവിന്റെ വീട്ടുകാർ എല്ലാവരും ഉണ്ടായിരുന്നു. വസുദേവ് എന്നായിരുന്നു കുഞ്ഞിന് പേരിട്ടത്. വീട്ടിൽ എല്ലാവരുടെയും അരുമയായി അവൻ അങ്ങനെ വളർന്നു. കുടുകുടാന്ന് അവൻ ചിരിക്കുന്നത് കാണുമ്പോൾ ഭദ്രനും നന്ദനയും പുഞ്ചിരി തൂകും. അമ്മുവിനെയും മിന്നുവിനെയും വസുക്കുട്ടന് ജീവൻ ആണ്. അവരെകാണുമ്പൊൾ കയ്യും കാലും ഇട്ട് ഇളകി ചിരിക്കും. ** കുഞ്ഞു ഉണ്ടായിട്ട് ഇത് എട്ടു മാസം ആയി. നന്ദു നാളെ മുതൽ സ്കൂളിലേക്ക് പോയി തുടങ്ങാൻ ആണ്. അത്യാവശ്യം വാവയ്ക്ക് കുറുക്കൻ ഒക്കെ കൊടുത്തു തുടങ്ങിയത് കൊണ്ട് വല്യ കുഴപ്പമില്ല എന്ന് കരുതി ഇരിക്കുവാണ്. നേരം ഉച്ച ആയി ഭദ്രൻ അന്ന് ഓഫീസിൽ പോയിരുന്നില്ല. അവനു വേറെ കുറച്ചു അത്യാവശ്യ ഉണ്ടായിരുന്നു.ബാങ്കിൽ ഒക്കെ ഒന്ന് പോകണം. ഒരു പണയം പുതുക്കി വെയ്ക്കാൻ. ആ നേരത്ത് ആണ് പോസ്റ്റ്‌ മാൻ കടന്നു വരുന്നത്. ഒരു രജിസ്റ്റർ ഉണ്ട് ചേട്ടാ. ആണോ.. ആരുടെ പേരിലാ. നന്ദന ഭദ്രൻ. ഹമ്... വിളിക്കാം നന്ദു... അവൻ അകത്തേക്ക് നോക്കി വിളിച്ചു എന്താ ഏട്ടാ. ദേ നിനക്ക് ഒരു പോസ്റ്റ് ഇണ്ട്. വരുന്നേ.... അവൾ കുഞ്ഞിനേയും ഒക്കത്ത് വെച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി വന്നു. ഒപ്പിട്ട് കൊടുത്തു രജിസ്റ്റർ കൈപ്പറ്റി.. ഭദ്രന്റെ കൈയിൽ ആയിരന്ന കുഞ്ഞാവ. കവർ പൊട്ടിച്ചതും നന്ദന ഒരു നിലവിളി ആയിരുന്നു. ഭദ്രേട്ടാ..... അവളുടെ കരച്ചിൽ കേട്ട് അടുക്കളയിൽ നിന്നും ഗീത ഓടി വന്നു. അമ്മേ....... ഭദ്രേട്ടാ... എനിക്ക് ജോലി കിട്ടി..കേരള ഗ്രാമീൺ ബാങ്കിൽ... കല്യാണത്തിന് മുന്നേ എഴുതിയ എക്സാം ആയിരുന്നു അത് പറയുമ്പോൾ അവൾ വിങ്ങി കരഞ്ഞു. ഭദ്രനും അമ്മയ്ക്കും അവരുടെ കാതുകളെ വിശ്വസിക്കൻ ആവാതെ തരിച്ചു നിന്നു പോയ്‌. നന്ദന കുഞ്ഞിനെ മേടിച്ചു കുറേ മുത്തം നൽകി . എന്നിട്ട് ഭദ്രന്റെ കൈലേക്ക് ലെറ്റർ കൊടുത്തു. അവനും അത് വായിച്ചു നോക്കി. ഗീതമ്മ ആണെകിൽ വേഗം ഡ്രസ്സ്‌ മാറി ഇറങ്ങി വന്നു. അമ്മേ... എവിടെ പോകുവാ.. പായസം വെയ്ക്കാം മോളെ.. കുറച്ചു സാധനം ഒക്കെ വാങ്ങി വരട്ടെ.. അമ്മേ.. ഏട്ടൻ പൊയ്ക്കോളും.. ഇങ്ങു വന്നേ പറയട്ടേ. നന്ദന വിളിച്ചു എങ്കിലും ഗീത പെട്ടന്ന് കവലയ്ക്ക് നടന്നു. ഉറക്കം തൂങ്ങി കിടന്ന കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയിട്ട് നന്ദന തിരിഞ്ഞതും ഭദ്രന്റ നെഞ്ചിൽ തട്ടി അവള് നിന്നു. ഭദ്രേട്ടാ... നമ്മുടെ കഷ്ടപ്പാട് ഒക്കെ മാറും. എനിക്ക് ഒരു ജോലി കിട്ടിയല്ലോ, നമ്മുടെ മേലേക്കാവിൽ അമ്മയുടെ അനുഗ്രഹം കൊണ്ടാ ഒക്കെ സാധിച്ചത്.... അല്ലെ... അവനെ കെട്ടി പുണർന്നു കൊണ്ട് അവൾ പറഞ്ഞു. ഹമ്..... അതേടി.... നമ്മൾ നെയ്തു കൂട്ടിയ സ്വപ്നങ്ങളും മോഹങ്ങളും ഒക്കെ ഇനി നടക്കും.. നമ്മുടെ കുഞ്ഞിന്റെ യോഗം, അവന്റെ ഭാഗ്യം കൊണ്ട് ആണ് എല്ലാം.. തൊട്ടിലിൽ കിടന്ന് ഉറങ്ങുന്ന കുഞ്ഞാവയെ നോക്കി ഭദ്രൻ പറഞ്ഞപ്പോൾ നന്ദു അല്പം കൂടി അവനോട്‌ പറ്റി ചേർന്നു നിന്നു. മിന്നുവും അമ്മുവും വന്നപ്പോൾ സന്തോഷവാർത്ത അറിഞ്ഞു അവർ തുള്ളിച്ചാടി. ഗീതമ്മ അപ്പോൾ പായസം അടുപ്പത്തു നിന്നും വാങ്ങി വെച്ചു. അപ്പോളേക്കും നന്ദുവിന്റെ വീട്ടിൽ നിന്നും അച്ഛനും അമ്മയും ചേച്ചിയും ഏട്ടനും ഒക്കെ വന്നു.ഒരു കേക്ക് ഒക്കെ മേടിച്ചാണ് അവരുടെ വരവ്. അവരോട് നന്ദു ആണ് വിളിച്ചു അറിയിച്ചത് ജോലികാര്യം. സാധാരണയായ് അവളുടെ വീട്ടുകാർ വരുമ്പോൾ ഭദ്രൻ ഇറങ്ങി പുറത്തേക്ക് പോകും..ആരോടും ഒരക്ഷരം പോലും മിണ്ടാറുമില്ല. അന്നും അത് തന്നെ ആവർത്തിക്കാൻ തുടങ്ങിയതും നന്ദു പെട്ടന്ന് ഭദ്രന്റെ മുന്നിൽ കയറി നിന്നു. ഏട്ടാ.. കഷ്ടം ഉണ്ട് കേട്ടോ, നല്ലോരു ദിവസം ആയി ക്കൊണ്ട്, അച്ഛനും ചേട്ടനും ഒക്കെയില്ലേ, ഏട്ടൻ എന്തേലും ഒന്ന് സംസാരിക്കു.. പ്ലീസ്... നന്ദന കെഞ്ചി ഭദ്രൻ ഒന്നും മിണ്ടാതെ അവളെ സൂക്ഷിച്ചു നോക്കി നിന്നു. നടന്നത് ഒക്കെ നടന്നു, എല്ലമെന്റെ വിധിയാണ്, എന്നു കരുതി nഞാൻ ഒരിയ്ക്കലും വീട്ടിലേക്ക് പോകുകയൊന്നും ഇല്ലാ, അവിടുത്തെ ഒരു മണൽ തരി പോലും എനിക്ക് വേണ്ട താനും.. പക്ഷെ അച്ഛനും അമ്മയും ഇവിടെ കയറി വരുമ്പോൾ ഏട്ടൻ ഇങ്ങനെ ഇറങ്ങി പോകുന്നത്, എനിക്ക് അത് ഒരു വിഷമം പോലെ.... അതോണ്ടല്ലേ, എന്നേ ഒന്ന് മനസിലാക്കിക്കെ ഏട്ടാ... അവൾ വീണ്ടും വീണ്ടും അവനെ പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചു. അപ്പോളേക്കും വാതിലിൽ വന്നു അമ്മ തട്ടിയത് നന്ദ കേട്ടു. അവൾ ചെന്നു വാതിൽ തുറന്നതും, ലക്ഷ്മി ചേച്ചിയും അമ്മയും. കൂടെ മിന്നുവും ഉണ്ട്. കുഞ്ഞ് ഉറങ്ങുവാണോ മോളെ...? ഇല്ലമ്മേ .. ഇപ്പൊ എഴുന്നേറ്റു. കേറി വാ.. അവൾ വിളിച്ചതും രണ്ടാളും കൂടി കയറി വന്നു,ഭദ്രൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അച്ഛൻ വന്നില്ലേ? ആദ്യം ആയിട്ട് അവൻ നന്ദനയുടെ അമ്മയോട് ചോദിച്ചു. ഉവ്വ്‌.. പുറത്തുണ്ട് മോനേ,, ഹമ്.. എങ്കിൽ നിങ്ങളു സംസാരിക്കു കെട്ടോ, ഞാൻ ഇപ്പൊ വരാം.. ഭദ്രൻ പുറത്തേക്ക് ഇറങ്ങി ചെന്ന് അത്യാവശ്യം നാട്ടു വർത്തമാനം ഒക്കെ പറഞ്ഞു. അടുക്കളയിൽ പായസം എല്ലാവർക്കും എടുക്കുകയാണ് ഗീത. .അമ്മു ഓടിച്ചെന്നു അമ്മയോട് ഈ കാര്യ പറഞ്ഞതും അവർക്കും സന്തോഷം ആയി എല്ലാം നല്ലതിനാണ് മോളെ, എന്തിനാ ഇനി വാശിയും വൈരാഗ്യോം ഒക്കെയല്ലേ. അത് കേട്ട് കൊണ്ട് ഭദ്രൻ അവിടേക്ക് വന്നു. വീട്ടിൽ കേറി വന്ന സ്ഥിതിക്ക് മിണ്ടിഎന്നെ ഒള്ളു.. അല്ലാതെ ഇതില് കൂടുതൽ നെല്ലും പതിരും ഒന്നും ആരും വേർതിരിക്കണ്ട കേട്ടോ. അമ്മയ്ക്ക് കേൾക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി അവൻ പറഞ്ഞപ്പോൾ ഗീത മകനെ തുറിച്ചു നോക്കി. അവൻ തിരിച്ചും അതേ പോലെ നോക്കിയ ശേഷം പായസം ഒക്കെ എടുത്തു കൊണ്ട് വെളിയില്ക്ക് ചെന്നു. എല്ലാവരും സന്തോഷത്തോടെ പായസം കുടിച്ചു. കുറച്ചു സമയം കൂടി ഇരുന്ന ശേഷം അവർ എല്ലാവരും യാത്ര പറഞ്ഞു പോയി. കുറച്ചു കഴിഞ്ഞപ്പോൾ അച്ചായനും കുടുംബവും എത്തി. എല്ലാവരും ആകെ സന്തോഷത്തിൽ ആയിരുന്നു. കുഞ്ഞുവാവയെ കളിപ്പിച്ചും പുതിയ ജോലീടെ കാര്യങ്ങൾ പറഞ്ഞുകൊണ്ടും അവരും കുറേ സമയം ഇരുന്നു. അന്ന് മുതൽക്കേ ശുഭ പ്രതീക്ഷകളും സ്വപ്നങ്ങളും ചിന്തകളും ഒക്കെ പേറി ഭദ്രനും നന്ദനയും കുഞ്ഞുവാവയും ഒക്കെ അമ്മയോടും അനുജത്തിമാരോടും ഒപ്പം സന്തോഷം ആയിട്ട്, പുതിയൊരു ജീവിതം തുടങ്ങുകയായിരുന്നു അവസാനിച്ചു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story