Kerala

പ്രതിഷേധങ്ങള്‍ക്കിടെ പ്രിയങ്കാ ഗാന്ധി നാളെ വയനാട്ടില്‍

കടുവ കടിച്ചുകൊന്ന രാധയുടെ വീട് സന്ദര്‍ശിക്കും

വന്യജീവി ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നതിനെതിരെ ജനരോഷം രൂക്ഷമായ വയനാട്ടിലേക്ക് എം പിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധിയെത്തുന്നു. പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ വാര്‍ത്തക്ക് പിന്നാലെയാണ് പ്രിയങ്ക വയനാട്ടിലെത്തുന്നത്. വന്യജീവി ആക്രമണങ്ങളില്‍ ജനങ്ങള്‍ മരിക്കുന്ന സംഭവത്തിനെതിരെ രൂക്ഷമായി രംഗത്തെത്തിയ പ്രിയങ്ക നാളെ പഞ്ചാരക്കൊല്ലിയിലുമെത്തും.

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് എം പി സന്ദര്‍ശിക്കും. വനം ഉദ്യോഗസ്ഥരുമായും അവര്‍ ചര്‍ച്ച നടത്തും.

വയനാട്ടില്‍ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button
error: Content is protected !!