National
കന്യാസ്ത്രീകൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് പ്രോസിക്യൂഷൻ; വിധി നാളെ

ഛത്തിസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്തി പ്രോസിക്യൂഷൻ. ബിലാസ്പൂരിലെ എൻഐഎ കോടതി ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ഇന്ന് ഹർജി പരിഗണിച്ചപ്പോഴാണ് സർക്കാർ ജാമ്യം നൽകുന്നതിനെ എതിർത്തത്. ഛത്തിസ്ഗഡ് സർക്കാർ ജാമ്യാപേക്ഷയെ എതിർക്കില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്
മുതിർന്ന അഭിഭാഷകനായ അമൃതോ ദാസാണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരായത്. കൂടിയാലോചനകൾക്ക് ശേഷമാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകാതെ എൻഐഎ കോടതിയിൽ തന്നെ നൽകിയത്. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയാൽ കാലതാമസമുണ്ടാകുമെന്ന വിലയിരുത്തലിലാണ് നടപടി
കന്യാസ്ത്രീകൾക്ക് ജാമ്യം നൽകുന്നതിനെ ബജ്‌റംഗ് ദൾ അഭിഭാഷകനും കോടതിയിൽ എതിർത്തു. കോടതിയിൽ നിന്ന് നാളെ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അമൃതോ ദാസ് പറഞ്ഞു.