വഖഫ് ഭേദഗതിയിൽ കോൺഗ്രസ് നിലപാടിൽ പ്രതിഷേധം; ഇടുക്കി ഡിസിസി സെക്രട്ടറി രാജിവെച്ചു

ഇടുക്കി ഡിസിസി സെക്രട്ടറി ബെന്നി പെരുവന്താനം രാജിവെച്ചു. വഖഫ് നിയമ ഭേദഗതിയിൽ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. നേരത്തെ മകളുടെ വർഗീയ പ്രസംഗം പങ്കുവെച്ച് വിവാദത്തിലായ കോൺഗ്രസ് നേതാവ് കൂടിയാണിയാൾ. അമൽജ്യോതി കോളേജിൽ മകൾ അലോഖ നടത്തിയ വിദ്വേഷ പ്രസംഗമാണ് ഡിസിസി സെക്രട്ടറി ബെന്നി നേരത്തെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്
ലവ് ജിഹാദ് അടക്കമുള്ള ആരോപണങ്ങൾ ഉയർത്തിയായിരുന്നു അലോഖയുടെ പ്രസംഗം. കോളേജ് വിദ്യാർഥിനിയായിരുന്ന ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളെ സംബന്ധിച്ചായിരുന്നു വിദ്വേഷ പ്രസംഗം. പൊതുവേദികളിലും വർഗീയത ആവർത്തിച്ച് ബെന്നിയുടെ മകൾ രംഗത്തുവന്നിരുന്നു
ഒരു വിഭാഗത്തെ മാത്രം പ്രീതിപ്പെടുത്തുന്ന നിലപാടാണ് കോൺഗ്രസിനെന്ന് പറഞ്ഞാണ് ബെന്നി പെരുവന്താനം രാജിവെച്ചത്. മുസ്ലിം ന്യൂനപക്ഷങ്ങളെ മാത്രം സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ന്യൂനപക്ഷ ക്രിസ്ത്യാൻ സമുദായത്തിന് എതിരാണ് പാർട്ടിയുടെ ഈ നിലപാടെന്നും ബെന്നി പറഞ്ഞു