വഖഫ് നിയമത്തിനെതിരായ പ്രതിഷേധം ബംഗാളിൽ അക്രമാസക്തം; ട്രെയിനിന് നേരെ കല്ലേറ്, വാഹനങ്ങൾ കത്തിച്ചു

വഖഫ് നിയമത്തിനെതിരായ പ്രതിഷേധം ബംഗാളിൽ അക്രമാസക്തം; ട്രെയിനിന് നേരെ കല്ലേറ്, വാഹനങ്ങൾ കത്തിച്ചു
പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായി. നിംതിറ്റ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് നേർക്ക് ജനക്കൂട്ടം കല്ലെറിഞ്ഞു. റെയിൽവേ സ്റ്റേഷൻ അക്രമികൾ അടിച്ചു തകർത്തു. പത്തോളം പോലീസുകാർക്ക് അക്രമത്തിൽ പരുക്കേറ്റു അക്രമം നിയന്ത്രിക്കാനായി അതിർത്തി സുരക്ഷാ സേനയെ വിന്യസിച്ചു. രണ്ട് ട്രെയിനുകൾ റദ്ദാക്കുകയും അഞ്ച് ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്തു. ആക്രമണത്തിൽ യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്. അക്രമികൾ നിരവധി വാഹനങ്ങൾ തീവെച്ച് നശിപ്പിച്ചു പ്രശ്‌നബാധിത പ്രദേശങ്ങൾ അടക്കമുള്ള സ്ഥലങ്ങളിൽ കർശന നടപടി സ്വീകരിക്കാൻ ഗവർണർ സർക്കാരിന് നിർദേശം നൽകി. മുഖ്യമന്ത്രിയുമായി ഗവർണർ സ്ഥിതിഗതികൾ ചർച്ച ചെയ്തു.

Tags

Share this story