Metro Journal › PSC › 059/2024
PSC ഔദ്യോഗികം

Assistant Compiler ചോദ്യപേപ്പർ 2024 – ഉത്തരസൂചിക സഹിതം

ചോദ്യപേപ്പർ കോഡ് 059/2024 · പരീക്ഷ 16-05-2024 · കാറ്റഗറി 257/2023,279/2023,280/2023 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക

Kerala PSC Assistant Compiler (കാറ്റഗറി 257/2023,279/2023,280/2023) പരീക്ഷ 16-05-2024-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.

ടിക്ക് ചെയ്ത് മാർക്ക് നോക്കാം🎮 ക്വിസ് ഗെയിം

1. താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണനാ ക്രമം ഏത്? i. കുളച്ചൽ യുദ്ധം ii. കുണ്ടറ വിളംബരം iii. ആറ്റിങ്ങൽ കലാപം iv. ശ്രീരംഗപട്ടണം ഉടമ്പടി

  1. (A)ii, iii, i, iv
  2. (B)iii, i, iv, ii
  3. (C)iv, i, iii, ii
  4. (D)ii, i, iv, iii
ഉത്തരം കാണുക(B) iii, i, iv, ii
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

2. ചുവടെ സൂചിപ്പിച്ചിരിക്കുന്ന സംഭവങ്ങളെയും വ്യക്തികളെയും മനസ്സിലാക്കി ചേരുംപടി ചേർക്കുക: i. അമേരിക്കൻ സ്വാതന്ത്ര്യ സമരം – a. വോൾട്ടയർ ii. ഫ്രഞ്ച് വിപ്ലവം – b. ട്രോട്സ്കി iii. ലാറ്റിനമേരിക്കൻ വിപ്ലവം – c. തോമസ് പെയ്ൻ iv. റഷ്യൻ വിപ്ലവം – d. സൈമൺ ബോളിവർ

  1. (A)i – c, ii – a, iii – d, iv – b
  2. (B)i – d, ii – a, iii – c, iv – b
  3. (C)i – c, ii – d, iii – b, iv – a
  4. (D)i – d, ii – b, iii – c, iv – a
ഉത്തരം കാണുക(A) i – c, ii – a, iii – d, iv – b
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

3. 1857 ലെ കലാപത്തെ കുറിച്ച് ചുവടെ തന്നിരിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ പരിശോധിച്ച് ശരിയായത്/ശരിയായവ തെരഞ്ഞെടുക്കുക: i. 1857 ലെ കലാപം ആരംഭിച്ചത് ആവധിലാണ് ii. കർഷകരും കരകൗശല തൊഴിലാളികളും കലാപത്തിൽ പങ്കെടുത്തിരുന്നു iii. ഫൈസാബാദിൽ കലാപം നയിച്ചത് ബീഗം ഹസ്രത്ത് മഹൽ ആയിരുന്നു iv. 1857 ലെ കലാപത്തിന് ശേഷം ഇന്ത്യയുടെ ഭരണം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും ബ്രിട്ടീഷ് പാർലമെന്റ് ഏറ്റെടുത്തു

  1. (A)i ഉം iii ഉം
  2. (B)i ഉം iv ഉം
  3. (C)ii ഉം iv ഉം
  4. (D)i മാത്രം
ഉത്തരം കാണുക(C) ii ഉം iv ഉം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

4. മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന വസ്തുതകൾ വായിച്ച് ഉത്തരങ്ങളിൽ ശരിയായത് തിരഞ്ഞെടുക്കുക: i. മാർത്താണ്ഡവർമ്മ അവതരിപ്പിച്ചു വന്ന വാർഷിക ബജറ്റ് "പതിവ് കണക്ക്" എന്ന പേരിലാണ് അറിയപ്പെട്ടത്. ii. 1950 ജനുവരി മൂന്നാം തീയ്യതി തൃപ്പടിദാനം നടത്തി. iii. ദേവസ്വം ബ്രഹ്മസ്വം ഭൂമികളുടേയും ഭൂമി അളന്ന് തിട്ടപ്പെടുത്തി. iv. കർഷകരിൽ നിന്നും അദ്ദേഹം സൈനികരെ നിയമിച്ചിരുന്നു.

  1. (A)i ഉം ii ഉം
  2. (B)iii ഉം iv ഉം
  3. (C)ii ഉം iii ഉം
  4. (D)മുകളിൽ പറഞ്ഞതെല്ലാം
ഉത്തരം കാണുക(D) മുകളിൽ പറഞ്ഞതെല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

5. താഴെ പറയുന്നവയിൽ ഏത് പ്രസ്താവന/പ്രസ്താവനകൾ ആണ് ശരിയല്ലാത്തത്? i. അമേരിക്കയിലെ ന്യൂയോർക്കിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം ii. അന്റോണിയോ ഗുട്ടെറസ് 2020 ലാണ് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടത് iii. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ആസ്ഥാനം വിയന്നയിലാണ്. iv. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിൽ നിലവിൽ 15 അംഗങ്ങളാണ് ഉള്ളത്.

  1. (A)ii ഉം iii ഉം iv ഉം
  2. (B)i ഉം ii ഉം
  3. (C)ii മാത്രം
  4. (D)iii മാത്രം
ഉത്തരം കാണുക(C) ii മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

6. ഓവർലാപ്പോടുകൂടിയ ആകാശീയ ചിത്രങ്ങളിൽ നിന്നും ത്രിമാന ദൃശ്യം ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണമേതാണ്?

  1. (A)സംവേദകങ്ങൾ
  2. (B)സ്റ്റീരിയോസ്കോപ്പ്
  3. (C)സ്പെക്ട്രൽ സിഗ്നേച്ചർ
  4. (D)ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം
ഉത്തരം കാണുക(B) സ്റ്റീരിയോസ്കോപ്പ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

7. ഭൂമിയിലെ ഏറ്റവും ഉയർന്ന താപനിലയുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖ:

  1. (A)താപീയ മധ്യ രേഖ
  2. (B)സമതാപ രേഖ
  3. (C)ഐസോഹെറ്റ്
  4. (D)താപസന്തുലനം
ഉത്തരം കാണുക(A) താപീയ മധ്യ രേഖ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

8. ഉത്തരാഖണ്ഡ് - ടിബറ്റ് പ്രദേശങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം:

  1. (A)നാഥു ലാ
  2. (B)സോജി ലാ
  3. (C)ഷിപ്കി ലാ
  4. (D)ലിപു ലേഖ്
ഉത്തരം കാണുക(D) ലിപു ലേഖ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

9. പൂർവതീര കനാലുമായി ബന്ധിപ്പിച്ചിട്ടുള്ള ബ്രഹ്മണി-മഹാനദി ഡൽറ്റ നദീ വ്യവസ്ഥ ഏത് ദേശീയ ജലപാതയിലാണ്?

  1. (A)ദേശീയ ജലപാത 2
  2. (B)ദേശീയ ജലപാത 3
  3. (C)ദേശീയ ജലപാത 4
  4. (D)ദേശീയ ജലപാത 5
ഉത്തരം കാണുക(D) ദേശീയ ജലപാത 5
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

10. 2023–ൽ രാജസ്ഥാനിൽ പുതിയതായി സ്ഥാപിച്ച വന്യ ജീവി സംരക്ഷണ കേന്ദ്രം ഏതാണ്?

  1. (A)നാൽ സരോവർ
  2. (B)ഗുഗമൽ ദേശീയോദ്യാനം
  3. (C)സോർസൻ
  4. (D)ദുധ്‌വാ
ഉത്തരം കാണുക(C) സോർസൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

11. താഴെ തന്നിരിക്കുന്ന നബാർഡുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്? (i) കാർഷിക വായ്പയുടെ പരമോന്നത ബാങ്ക് (ii) ആസ്ഥാനം മുംബൈ (iii) ശിവരാമൻ കമ്മിറ്റി (iv) 1982 ൽ സ്ഥാപിച്ചു

  1. (A)(i), (ii) മാത്രം
  2. (B)(i), (ii), (iii) മാത്രം
  3. (C)(i), (iii), (iv) മാത്രം
  4. (D)എല്ലാം ശരിയാണ് ((i), (ii), (iii) & (iv))
ഉത്തരം കാണുക(D) എല്ലാം ശരിയാണ് ((i), (ii), (iii) & (iv))
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

12. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് എവിടെ സ്ഥിതിചെയ്യുന്നു?

  1. (A)കോഴിക്കോട്
  2. (B)കാസർഗോഡ്
  3. (C)കോട്ടയം
  4. (D)ഇടുക്കി
ഉത്തരം കാണുക(A) കോഴിക്കോട്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

13. സ്വതന്ത്ര ഇന്ത്യയുടെ പ്ലാൻ ഹോളിഡേയുടെ കാലഘട്ടം:

  1. (A)1970-73
  2. (B)1966-69
  3. (C)1960-64
  4. (D)1965-68
ഉത്തരം കാണുക(B) 1966-69
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

14. 1991 ലെ പുത്തൻ സാമ്പത്തികപരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയ പ്രധാനമന്ത്രി ആരായിരുന്നു?

  1. (A)മൻമോഹൻ സിംഗ്
  2. (B)അടൽ ബിഹാരി വാജ്പേയി
  3. (C)നരസിംഹറാവു
  4. (D)നരേന്ദ്ര മോദി
ഉത്തരം കാണുക(C) നരസിംഹറാവു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

15. ഭാരതീയ റിസർവ് ബാങ്കിന്റെ ആസ്ഥാനം:

  1. (A)ഡൽഹി
  2. (B)മുംബൈ
  3. (C)ചെന്നൈ
  4. (D)ബാംഗ്ലൂർ
ഉത്തരം കാണുക(B) മുംബൈ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

16. താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിലെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷത അല്ലാത്തത് ഏത്? i. താഴെ നിന്നും മുകളിലേക്കുള്ള അധികാര വിതരണ ശ്രേണി ii. യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള നിയമനം iii. രാഷ്ട്രീയപരമായ വിധേയത്വം iv. തൊഴിൽ വൈദഗ്ദ്ധ്യം

  1. (A)i, iv മാത്രം
  2. (B)i, ii മാത്രം
  3. (C)ii, iii മാത്രം
  4. (D)i, iii മാത്രം
ഉത്തരം കാണുക(D) i, iii മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

17. കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ്?

  1. (A)വി. ഹരി നായർ ഐഎഎസ്
  2. (B)ജസ്റ്റിസ് സിറിയക് ജോസഫ്
  3. (C)എ. ഷാജഹാൻ ഐഎഎസ്
  4. (D)ഡോ. എം.ആർ. ബൈജു
ഉത്തരം കാണുക(A) വി. ഹരി നായർ ഐഎഎസ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

18. ഇന്ത്യൻ പാർലമെന്റിൽ ഒരു ബില്ല് നിയമമാകുന്നതിന് മുമ്പ് ബില്ലിൽ ഏറ്റവും കൂടുതൽ തിരുത്തലുകൾ കൂട്ടിച്ചേർക്കലുകൾ ചർച്ചകൾ എന്നിവ നടക്കുന്ന ഘട്ടം ഏതാണ്?

  1. (A)ഒന്നാം വായന
  2. (B)രണ്ടാം വായന
  3. (C)മൂന്നാം വായന
  4. (D)രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുമ്പോൾ
ഉത്തരം കാണുക(B) രണ്ടാം വായന
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

19. ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് ശരിയായ വസ്തുതകൾ ഏവ? i. യൂണിയൻ ലിസ്റ്റിൽ പെടുന്ന വിഷയങ്ങളിൽ കേന്ദ്ര ഗവൺമെന്റിന് മാത്രമേ അധികാരം ഉള്ളൂ. ii. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയത്തിൽ സംസ്ഥാന ഗവൺമെന്റും കേന്ദ്ര ഗവൺമെന്റും നിയമനിർമ്മാണം നടത്തുമ്പോൾ കേന്ദ്ര ഗവൺമെന്റിന്റെ നിയമമാണ് നിലനിൽക്കുക. iii. യൂണിയൻ ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ് എന്നിവയിൽ ഉൾപ്പെടാത്ത ഒരു പുതിയ വിഷയം ഉണ്ടായാൽ അതിൽ നിയമനിർമാണം നടത്താൻ സംസ്ഥാന ഗവൺമെന്റുകൾക്ക് അധികാരം ഉണ്ടാവും. iv. പോലീസ് യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്നു.

  1. (A)i, iv മാത്രം
  2. (B)iv മാത്രം
  3. (C)iii മാത്രം
  4. (D)ii, i മാത്രം
ഉത്തരം കാണുക(D) ii, i മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

20. POCSO ആക്ട് അനുസരിച്ച് കുട്ടി എന്ന പദത്തിന്റെ വ്യാപ്തിയിൽ വരുന്നത്:

  1. (A)പതിനാല് വയസ്സിൽ താഴെയുള്ള ആൺകുട്ടിയും പെൺകുട്ടിയും
  2. (B)ആറു വയസ്സ് മുതൽ 14 വയസ്സു വരെയുള്ള ആൺകുട്ടിയും പെൺകുട്ടിയും
  3. (C)21 വയസ്സിൽ താഴെയുള്ള ആൺകുട്ടിയും 18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയും
  4. (D)18 വയസ്സിൽ താഴെയുള്ള ആൺകുട്ടിയും പെൺകുട്ടിയും
ഉത്തരം കാണുക(D) 18 വയസ്സിൽ താഴെയുള്ള ആൺകുട്ടിയും പെൺകുട്ടിയും
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

21. കേരള സാമൂഹ്യനീതി വകുപ്പ് സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എന്ന ലക്ഷ്യത്തിനായി ആവിഷ്കരിച്ച വെബ് പോർട്ടൽ:

  1. (A)ജീവനം
  2. (B)സമന്വയ
  3. (C)സുനീതി
  4. (D)മന്ദഹാസം
ഉത്തരം കാണുക(C) സുനീതി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

22. കുടുംബശ്രീകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വനിതകൾക്ക് രംഗ കലകളിൽ പരിശീലനം നൽകുന്ന പദ്ധതിയുടെ പേര് എന്താണ്?

  1. (A)വരയുടെ പെണ്മ
  2. (B)രംഗശ്രീ
  3. (C)സ്ത്രീപക്ഷ നവകേരളം
  4. (D)മീനയുടെ ലോകം
ഉത്തരം കാണുക(B) രംഗശ്രീ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

23. അഡ്വക്കേറ്റ് ജനറലുമായി ബന്ധപ്പെടുന്ന തെറ്റായ വസ്തുതകൾ ഏതെല്ലാം ആണ്? i. സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുക എന്നതാണ് അഡ്വക്കേറ്റ് ജനറലിന്റെ അടിസ്ഥാന ചുമതല ii. അഡ്വക്കേറ്റ് ജനറലിന് നിയമസഭാ യോഗങ്ങളിൽ പങ്കെടുക്കാവുന്നതും സംസാരിക്കാവുന്നതുമാണ് iii. ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ആണ് iv. അഡ്വക്കേറ്റ് ജനറലിന് നിയമസഭയിലെ വോട്ടെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയില്ല.

  1. (A)i, iv മാത്രം
  2. (B)i, ii മാത്രം
  3. (C)ii, iii മാത്രം
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(D) ഇവയൊന്നുമല്ല
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

24. താഴെ കൊടുത്തിരിക്കുന്നതിൽ ഏത് മൗലികാവകാശത്തിന് വേണ്ടിയാണ് നിയമവാഴ്ച എന്ന ആശയം ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും ഭരണഘടന നിർമ്മാണ സമിതി സ്വീകരിച്ചിരിക്കുന്നത്:

  1. (A)അനുച്ഛേദം 14 – നിയമത്തിനുമുമ്പിലെ തുല്യതയ്ക്ക് വേണ്ടി
  2. (B)അനുച്ഛേദം 15 – ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും ലിംഗത്തിന്റെയും ജന്മസ്ഥലത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനത്തിനെതിരെ
  3. (C)അനുച്ഛേദം 16 – അവസരസമത്വ നിഷേധത്തിനെതിരെ
  4. (D)അനുച്ഛേദം 17 – അയിത്താചരണത്തിനെതിരെ
ഉത്തരം കാണുക(A) അനുച്ഛേദം 14 – നിയമത്തിനുമുമ്പിലെ തുല്യതയ്ക്ക് വേണ്ടി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

25. ഒരു ഗ്രേസിങ്ങ് ഭക്ഷ്യശൃംഖലയിൽ രണ്ടാം പോഷണതലത്തിൽ കാണപ്പെടുന്ന ജീവി ഏത്?

  1. (A)മാംസാഹാരികൾ
  2. (B)ഉൽപാദകർ
  3. (C)ദ്വിതീയ ഉപഭോക്താക്കൾ
  4. (D)പ്രാഥമിക ഉപഭോക്താക്കൾ
ഉത്തരം കാണുക(D) പ്രാഥമിക ഉപഭോക്താക്കൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

26. ജീവി ബന്ധങ്ങളിൽ ഒന്നിന് ഗുണകരവും മറ്റേതിന് ഗുണമോ ദോഷമോ ഇല്ലാത്തതുമായ ബന്ധമാണ്:

  1. (A)മത്സരം
  2. (B)കമെൻസലിസം
  3. (C)പരാദജീവനം
  4. (D)മ്യൂചലിസം
ഉത്തരം കാണുക(B) കമെൻസലിസം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

27. താഴെ പറയുന്നവയിൽ ഏതാണ് ഇൻസിറ്റു കൺസർവേഷനിൽ ഉൾപ്പെടാത്തത്?

  1. (A)കമ്മ്യൂണിറ്റി റിസർവുകൾ
  2. (B)വന്യജീവി സങ്കേതങ്ങൾ
  3. (C)ജീൻ ബാങ്കുകൾ
  4. (D)നാഷണൽ പാർക്കുകൾ
ഉത്തരം കാണുക(C) ജീൻ ബാങ്കുകൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

28. ഹീമോഡയാലിസിസിൽ രക്തം കട്ടിപിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥത്തിന്റെ പേരെന്ത്?

  1. (A)ഹെപ്പാരിൻ
  2. (B)ആൽബുമിൻ
  3. (C)ഫൈബ്രിനോജൻ
  4. (D)ഹിറുഡിൻ
ഉത്തരം കാണുക(A) ഹെപ്പാരിൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

29. 26-ാമത് പി.വി. മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ് നേടിയ പരിസ്ഥിതി പ്രവർത്തകൻ ആര്?

  1. (A)സി.ആർ. നീലകണ്ഠൻ
  2. (B)കല്ലേൻ പൊക്കുടൻ
  3. (C)ശ്രീമൻ നാരായണൻ
  4. (D)മയിലമ്മ
ഉത്തരം കാണുക(C) ശ്രീമൻ നാരായണൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

30. താഴെ തന്നിരിക്കുന്നവയിൽ വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം ഏത്?

  1. (A)അഡ്ഹിഷൻ ബലം
  2. (B)കൊഹിഷൻ ബലം
  3. (C)ഗുരുത്വാകർഷണ ബലം
  4. (D)ന്യൂക്ലിയർ ബലം
ഉത്തരം കാണുക(A) അഡ്ഹിഷൻ ബലം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

31. ഭൂമിയുടെ ഉപരിതലത്തിൽ പലായന പ്രവേഗം എത്ര?

  1. (A)1.12 km/s
  2. (B)11.2 km/s
  3. (C)112 km/s
  4. (D)11.2 m/s
ഉത്തരം കാണുക(B) 11.2 km/s
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

32. മൂന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണമേത്?

  1. (A)നാരങ്ങാഞെക്കി
  2. (B)കത്രിക
  3. (C)ബോട്ടിൽ ഓപ്പണർ
  4. (D)ചവണ
ഉത്തരം കാണുക(D) ചവണ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

33. ചന്ദ്രനിൽ പേടകം വിജയകരമായി ഇറക്കിയ നാലാമത്തെ രാജ്യം ഏത്?

  1. (A)ചൈന
  2. (B)ഇന്ത്യ
  3. (C)റഷ്യ
  4. (D)യു.എസ്.എ.
ഉത്തരം കാണുക(B) ഇന്ത്യ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

34. ഒരു ആംഫോറ്റെറിക് ഓക്സൈഡിന് ഉദാഹരണമാണ്:

  1. (A)SO₂
  2. (B)NO₂
  3. (C)ZnO
  4. (D)CaO
ഉത്തരം കാണുക(C) ZnO
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

35. കപട സംക്രമണ മൂലകം ഇവയിൽ ഏതാണ്?

  1. (A)Ag
  2. (B)Cr
  3. (C)Cu
  4. (D)Hg
ഉത്തരം കാണുക(D) Hg
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

36. PV (ലംബ അക്ഷം) – P (തിരശ്ചീന അക്ഷം) ഗ്രാഫ് P അക്ഷത്തിന് സമാന്തരമായ ഒരു നേർരേഖയാണ്. ഈ ഗ്രാഫ് ഏത് വാതകനിയമത്തെയാണ് സൂചിപ്പിക്കുന്നത്?

  1. (A)ബോയിൽ നിയമം
  2. (B)ചാൾസ് നിയമം
  3. (C)അവോഗാഡ്രോ നിയമം
  4. (D)ഗേ ലൂസ്സാക് നിയമം
ഉത്തരം കാണുക(A) ബോയിൽ നിയമം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

37. ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തങ്ങൾ നിർമ്മിക്കാൻ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ലോഹം:

  1. (A)കാഡ്മിയം
  2. (B)നിയോഡിമിയം
  3. (C)ഡിസ്പ്രോസിയം
  4. (D)തോറിയം
ഉത്തരം കാണുക(B) നിയോഡിമിയം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

38. അയ്യൻകാളിയെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത്?

  1. (A)സാധുജനപരിപാലന സംഘം രൂപീകരിച്ചു
  2. (B)തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭാംഗമായിരുന്നു
  3. (C)വില്ലുവണ്ടി സമരത്തിന് നേതൃത്വം നൽകി
  4. (D)തിരുവനന്തപുരം കണ്ണമ്മൂലയിൽ ജനിച്ചു
ഉത്തരം കാണുക(D) തിരുവനന്തപുരം കണ്ണമ്മൂലയിൽ ജനിച്ചു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

39. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ പ്രസിഡന്റായ ആദ്യ വനിത ആര്?

  1. (A)അഞ്ജു ബോബി ജോർജ്
  2. (B)പി.റ്റി. ഉഷ
  3. (C)മേരി കോം
  4. (D)അശ്വിനി പൊന്നപ്പ
ഉത്തരം കാണുക(B) പി.റ്റി. ഉഷ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

40. കഥാപാത്രവും നോവലും - തെറ്റായ ജോഡി ഏത്?

  1. (A)സേതു - കാലം
  2. (B)രവി - ഖസാക്കിന്റെ ഇതിഹാസം
  3. (C)സുഹ്റ - ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
  4. (D)പപ്പു - ഓടയിൽ നിന്ന്
ഉത്തരം കാണുക(C) സുഹ്റ - ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

41. 'പിയാത്ത' ആരുടെ കലാസൃഷ്ടിയാണ്?

  1. (A)മൈക്കലാഞ്ചലോ
  2. (B)ലിയനാർഡോ ഡാവിഞ്ചി
  3. (C)ഫ്രെഡറിക് അഗസ്റ്റെ ബാർത്തോൾഡി
  4. (D)എഡ്വിൻ ല്യൂട്ടൻസ്
ഉത്തരം കാണുക(A) മൈക്കലാഞ്ചലോ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

42. 'റാം C/o ആനന്ദി' എന്ന നോവലിന്റെ രചയിതാവ് ആര്?

  1. (A)കെ.എസ്. രതീഷ്
  2. (B)എം.ആർ. അനിൽകുമാർ
  3. (C)അഖിൽ പി. ധർമജൻ
  4. (D)ജയമോഹൻ
ഉത്തരം കാണുക(C) അഖിൽ പി. ധർമജൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

43. സിസ്റ്റം സോഫ്റ്റ്‌വെയറിന് ഉദാഹരണം ഏതാണ്?

  1. (A)Windows
  2. (B)My SQL
  3. (C)VLC Player
  4. (D)MS Word
ഉത്തരം കാണുക(A) Windows
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

44. E-Governance-നെപ്പറ്റി താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരി ഏത്? (i) ഗവൺമെന്റിന്റെ പ്രവർത്തനത്തിൽ സുതാര്യത ഉണ്ടാക്കുന്നു (ii) ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു (iii) ഗവൺമെന്റ് ഓഫീസുകളിലേക്കുള്ള പൊതുജനങ്ങളുടെ സന്ദർശനം വർദ്ധിപ്പിക്കുന്നു

  1. (A)Only (i) & (iii)
  2. (B)Only (ii) & (iii)
  3. (C)Only (i) & (ii)
  4. (D)All of the above
ഉത്തരം കാണുക(C) Only (i) & (ii)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

45. രണ്ട് വ്യത്യസ്തങ്ങളായ നെറ്റ്‌വർക്കുകളെ ബന്ധിപ്പിക്കുന്നതിനുള്ള ഉപകരണം ഏത്?

  1. (A)Switch
  2. (B)Gateway
  3. (C)Bridge
  4. (D)Hub
ഉത്തരം കാണുക(B) Gateway
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

46. വിവരാവകാശ നിയമം, 2005 പ്രകാരം താഴെപ്പറയുന്നവയിൽ ഏതെല്ലാം വിവരങ്ങളാണ് വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്?

  1. (A)സർക്കുലറുകൾ
  2. (B)കോൺട്രാക്ടുകൾ
  3. (C)അന്വേഷണ പ്രക്രിയയെ തടസ്സപ്പെടുത്തുന്ന വിവരങ്ങൾ
  4. (D)ലോഗ്ബുക്കുകൾ
ഉത്തരം കാണുക(C) അന്വേഷണ പ്രക്രിയയെ തടസ്സപ്പെടുത്തുന്ന വിവരങ്ങൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

47. രാഹുൽ ഒരു സൂപ്പർ മാർക്കറ്റിൽ പോയി താൻ വാങ്ങുവാൻ ഉദ്ദേശിക്കുന്ന സാധനത്തിന്റെ പാക്കറ്റിൽ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുന്നു. ഒരു ഉപഭോക്താവ് എന്ന നിലയിൽ രാഹുൽ ഏത് അവകാശമാണ് ഉപയോഗിക്കുന്നത്?

  1. (A)തിരഞ്ഞെടുക്കാനുള്ള അവകാശം
  2. (B)വിവരാവകാശം
  3. (C)സുരക്ഷിതത്വത്തിനുള്ള അവകാശം
  4. (D)പ്രാതിനിധ്യത്തിനുള്ള അവകാശം
ഉത്തരം കാണുക(B) വിവരാവകാശം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

48. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം, 2012 പ്രകാരം താഴെപ്പറയുന്നവരിൽ ആർക്കെതിരെയാണ് പ്രേരണ കുറ്റത്തിനു കേസെടുക്കാൻ കഴിയുന്നത്?

  1. (A)ഒരു കുട്ടിക്കെതിരെ നേരിട്ട് ലൈംഗികാതിക്രമം നടത്തുന്ന വ്യക്തികൾ മാത്രം
  2. (B)ഏതെങ്കിലും വ്യക്തിയെ പ്രേരിപ്പിക്കുന്ന, ഏതെങ്കിലും ഗൂഢാലോചനയിൽ ഏർപ്പെടുന്ന അല്ലെങ്കിൽ ഒരു കുട്ടിക്കെതിരെ ലൈംഗിക കുറ്റകൃത്യം ചെയ്യാൻ മനഃപൂർവ്വം സഹായിക്കുന്നയാൾ
  3. (C)ഇരയായ കുട്ടിയുടെ മാതാപിതാക്കളോ രക്ഷിതാക്കളോ മാത്രം
  4. (D)കുട്ടികളുടെമേൽ നിയന്ത്രണമുള്ള വ്യക്തികൾ
ഉത്തരം കാണുക(B) ഏതെങ്കിലും വ്യക്തിയെ പ്രേരിപ്പിക്കുന്ന, ഏതെങ്കിലും ഗൂഢാലോചനയിൽ ഏർപ്പെടുന്ന അല്ലെങ്കിൽ ഒരു കുട്ടിക്കെതിരെ ലൈംഗിക കുറ്റകൃത്യം ചെയ്യാൻ മനഃപൂർവ്വം സഹായിക്കുന്നയാൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

49. ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2005 പ്രകാരം ഒരു കൂരയ്ക്കു കീഴെ താമസിക്കുന്ന താഴെപ്പറയുന്ന വ്യക്തികളിൽ കുടുംബ ബന്ധത്തിന്റെ പരിധിയിൽ വരുന്നത് ആരെല്ലാം?

  1. (A)ഭാര്യയും ഭർത്താവും
  2. (B)രക്തബന്ധമുള്ള വ്യക്തികൾ
  3. (C)വിവാഹ സമാനമായ ബന്ധമുള്ള വ്യക്തികൾ
  4. (D)മുകളിൽ പറഞ്ഞവയെല്ലാം
ഉത്തരം കാണുക(D) മുകളിൽ പറഞ്ഞവയെല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

50. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ അധ്യക്ഷൻ ആര്?

  1. (A)ജസ്റ്റിസ് അരുൺകുമാർ മിശ്ര
  2. (B)കിഷോർ മക്‌വാന
  3. (C)ഇക്ബാൽ സിങ്ങ് ലാൽപുരാ
  4. (D)ഡോ. അരവിന്ദ് പനഗാരിയ
ഉത്തരം കാണുക(A) ജസ്റ്റിസ് അരുൺകുമാർ മിശ്ര
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

51. 13/125 ന്റെ ദശാംശരൂപം എന്ത്?

  1. (A)0.13
  2. (B)0.104
  3. (C)0.125
  4. (D)0.140
ഉത്തരം കാണുക(B) 0.104
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

52. 5% വാർഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ സുമേഷ് 10000 രൂപ നിക്ഷേപിച്ചു. 2 വർഷം കഴിയുമ്പോൾ അയാൾക്ക് എത്ര രൂപ കിട്ടും?

  1. (A)11000
  2. (B)10125
  3. (C)11025
  4. (D)11205
ഉത്തരം കാണുക(C) 11025
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

53. ഏത് സംഖ്യയുടെ 75% ആണ് 15?

  1. (A)30
  2. (B)60
  3. (C)25
  4. (D)20
ഉത്തരം കാണുക(D) 20
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

54. രണ്ട് കോണുകൾ തമ്മിലുള്ള അംശബന്ധം 1 : 2 ആണ്. ചെറിയ കോൺ 6° കൂട്ടുകയും വലിയ കോൺ 6° കുറക്കുകയും ചെയ്തപ്പോൾ അംശബന്ധം 2 : 3 ആയി. എന്നാൽ ആദ്യത്തെ കോൺ എത്ര ഡിഗ്രി ആണ്?

  1. (A)30
  2. (B)45
  3. (C)60
  4. (D)90
ഉത്തരം കാണുക(A) 30
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

55. ഒരു സംഖ്യയുടെ അഞ്ച് മടങ്ങ് ആ സംഖ്യയെക്കാൾ 4 കൂടുതലായ മറ്റൊരു സംഖ്യയുടെ 3 മടങ്ങിന് തുല്യമാണെങ്കിൽ സംഖ്യ ഏത്?

  1. (A)6
  2. (B)8
  3. (C)12
  4. (D)4
ഉത്തരം കാണുക(A) 6
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

56. സമഭുജസാമാന്തരികത്തിന്റെ പരപ്പളവ്:

  1. (A)വികർണ്ണത്തിന്റെ വർഗത്തിന്റെ പകുതി
  2. (B)വികർണ്ണത്തിന്റെ ഗുണനഫലത്തിന്റെ പകുതി
  3. (C)സമാന്തരവശങ്ങളുടെ തുകയുടെയും അവ തമ്മിലുള്ള അകലത്തിന്റെ ഗുണനഫലത്തിന്റെ പകുതി
  4. (D)വികർണ്ണത്തിന്റെയും എതിർമൂലകളിൽ നിന്ന് ആ വികർണ്ണത്തിലുള്ള അകലങ്ങളുടെയും തുകയുടെ ഗുണന ഫലം
ഉത്തരം കാണുക(B) വികർണ്ണത്തിന്റെ ഗുണനഫലത്തിന്റെ പകുതി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

57. ഒരു സമാന്തരശ്രേണിയുടെ ബീജഗണിത രൂപം ഏത്?

  1. (A)an⁴ + b
  2. (B)an³ + b
  3. (C)an² + b
  4. (D)an + b
ഉത്തരം കാണുക(D) an + b
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

58. ഒരു ക്ലോക്കിലെ സമയം 9.30 ആണെങ്കിൽ മിനിട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോൺ അളവ് എത്ര?

  1. (A)125
  2. (B)115
  3. (C)105
  4. (D)95
ഉത്തരം കാണുക(C) 105
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

59. 25% കിഴിവിൽ രാഹുൽ ഒരു സ്വറ്റർ വാങ്ങി. 200 രൂപ കിഴിവ് കിട്ടി. എന്നാൽ ഡിസ്കൗണ്ടിന് മുൻപ് സ്വറ്ററിന്റെ വില എന്തായിരുന്നു?

  1. (A)800
  2. (B)700
  3. (C)600
  4. (D)500
ഉത്തരം കാണുക(A) 800
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

60. 15 തൊഴിലാളികൾക്ക് 48 മണിക്കൂറിൽ ഒരു മതിൽ പണിയാൻ കഴിയുമെങ്കിൽ 30 മണിക്കൂറിനുള്ളിൽ അതേ ജോലി ചെയ്യാൻ എത്ര തൊഴിലാളികൾ വേണം?

  1. (A)20
  2. (B)24
  3. (C)26
  4. (D)28
ഉത്തരം കാണുക(B) 24
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

61. Each of the employees ________ working hard.

  1. (A)are
  2. (B)is
  3. (C)be
  4. (D)none
ഉത്തരം കാണുക(B) is
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

62. She accused me ________ talking loudly.

  1. (A)of
  2. (B)for
  3. (C)about
  4. (D)after
ഉത്തരം കാണുക(A) of
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

63. We have been living here ________ five years.

  1. (A)since
  2. (B)before
  3. (C)for
  4. (D)about
ഉത്തരം കാണുക(C) for
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

64. Seena ________ tomorrow to attend the wedding.

  1. (A)come
  2. (B)has come
  3. (C)coming
  4. (D)will come
ഉത്തരം കാണുക(D) will come
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

65. It was ________ unanimous decision.

  1. (A)a
  2. (B)an
  3. (C)none
  4. (D)the
ഉത്തരം കാണുക(A) a
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

66. One who treats skin diseases is known as ________.

  1. (A)Psychologist
  2. (B)Ophthalmologist
  3. (C)Gynaecologist
  4. (D)Dermatologist
ഉത്തരം കാണുക(D) Dermatologist
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

67. Do you mind ________ the answers?

  1. (A)writing
  2. (B)to write
  3. (C)write
  4. (D)wrote
ഉത്തരം കാണുക(A) writing
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

68. What is the meaning of the word 'dormant'?

  1. (A)active
  2. (B)working
  3. (C)smart
  4. (D)inactive
ഉത്തരം കാണുക(D) inactive
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

69. The evening was ________ than the morning.

  1. (A)hot
  2. (B)hotter
  3. (C)more hot
  4. (D)hottest
ഉത്തരം കാണുക(B) hotter
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

70. Nothing will happen, ________ ?

  1. (A)will it?
  2. (B)won't it?
  3. (C)wouldn't it?
  4. (D)would it?
ഉത്തരം കാണുക(A) will it?
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

71. ശരിയായ പദം ഏത്?

  1. (A)അഗാധത
  2. (B)അഗാഥത
  3. (C)അഗാതദ
  4. (D)അഗാദത
ഉത്തരം കാണുക(A) അഗാധത
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

72. "LEARN BY HEART" എന്ന ശൈലിയുടെ മലയാളപ്രയോഗം എന്ത്?

  1. (A)ഹൃദയത്തിൽ നിന്ന് കേൾക്കുക
  2. (B)ഹൃദയത്തിൽ നിന്ന് പഠിക്കുക
  3. (C)ഹൃദയത്തിൽ സ്ഥിതിചെയ്യുന്നത്
  4. (D)ഹൃദിസ്ഥമാക്കുക
ഉത്തരം കാണുക(D) ഹൃദിസ്ഥമാക്കുക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

73. ജന്മംമുതൽ എന്നതിന്റെ ഒറ്റപ്പദം ഏത്?

  1. (A)ജന്മനാൽ
  2. (B)ആജന്മം
  3. (C)ജന്മംകൊണ്ട്
  4. (D)ജന്മാന്തരം
ഉത്തരം കാണുക(B) ആജന്മം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

74. മഞ്ഞ് എന്ന പദത്തിന്റെ പര്യായം അല്ലാത്ത പദം ഏത്?

  1. (A)ഹിമം
  2. (B)തുഷാരം
  3. (C)നീഹാരം
  4. (D)ഹരിണം
ഉത്തരം കാണുക(D) ഹരിണം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

75. ദുഷ്ടൻ എന്ന പദത്തിന്റെ വിപരീതപദം ഏത്?

  1. (A)ദുഷ്ടി
  2. (B)ദുഷ്ടർ
  3. (C)ശിഷ്ടൻ
  4. (D)പാമരൻ
ഉത്തരം കാണുക(C) ശിഷ്ടൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

76. വിള പുറത്തിട്ട് വേലികെട്ടരുത് എന്ന പഴംചൊല്ലിന്റെ അർത്ഥം എന്ത്?

  1. (A)വിളയെ ശരിയായി സംരക്ഷിക്കുന്നു
  2. (B)വേലി നല്ല ബലം ഉള്ളതായിരിക്കണം
  3. (C)പ്രധാനപ്പെട്ടതിനെ പുറന്തള്ളരുത്
  4. (D)വിള നന്നാവാൻ വേലി കെട്ടണം
ഉത്തരം കാണുക(C) പ്രധാനപ്പെട്ടതിനെ പുറന്തള്ളരുത്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

77. തീക്കനൽ എന്ന പദം പിരിച്ചെഴുതിയാൽ:

  1. (A)തീ + കനൽ
  2. (B)തീയ് + കനൽ
  3. (C)തീ + ക്കനൽ
  4. (D)തീ + അനൽ
ഉത്തരം കാണുക(A) തീ + കനൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

78. നായകൻ എന്ന പദത്തിന്റെ സ്ത്രീലിംഗം ഏത്?

  1. (A)മഹതി
  2. (B)നേത്രി
  3. (C)നായിക
  4. (D)നായകി
ഉത്തരം കാണുക(C) നായിക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

79. ശബ്ദം എന്നർത്ഥം വരാത്ത പദം ഏത്?

  1. (A)രവം
  2. (B)ധ്വനി
  3. (C)സ്വനം
  4. (D)വാണി
ഉത്തരം കാണുക(D) വാണി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

80. താഴെ തന്നിരിക്കുന്നവയിൽ പൂജകബഹുവചനത്തിന് ഉദാഹരണം അല്ലാത്ത പദം ഏത്?

  1. (A)ഗുരുക്കൾ
  2. (B)വൈദ്യർ
  3. (C)അവർകൾ
  4. (D)അധ്യാപകന്മാർ
ഉത്തരം കാണുക(D) അധ്യാപകന്മാർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

81. ഒരു സ്പോർട്സ് ഇനത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഭാരം (കി.ഗ്രാമിൽ) കൊടുത്തിരിക്കുന്നു. 33, 28, 30, 29, 36, 35, 29, 36, 34, 31 ഈ കുട്ടികളുടെ മധ്യമഭാരം എത്രയായിരിക്കും?

  1. (A)30
  2. (B)31
  3. (C)32
  4. (D)33
ഉത്തരം കാണുക(C) 32
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

82. ഒരു കർഷകന് ഒരു മാസം കിട്ടിയ റബ്ബർ ഷീറ്റിന്റെ വിവരങ്ങളാണ് പട്ടികയിൽ (റബ്ബർ കി.ഗ്രാം – ദിവസങ്ങൾ): 11 കി.ഗ്രാം – 10 ദിവസം 10 കി.ഗ്രാം – 9 ദിവസം 8 കി.ഗ്രാം – 11 ദിവസം ഈ മാസത്തിൽ കർഷകന് ഒരു ദിവസം ശരാശരി എത്ര കിലോഗ്രാം റബ്ബർഷീറ്റ് കിട്ടി?

  1. (A)9
  2. (B)9.2
  3. (C)9.5
  4. (D)9.6
ഉത്തരം കാണുക(D) 9.6
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

83. ഒരു ക്ലബിലെ വിവിധ കായിക ഇനങ്ങൾ (ഹോക്കി, ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ടെന്നീസ്) ഇഷ്ടപ്പെടുന്നവരെ സൂചിപ്പിക്കുന്ന വൃത്തചിത്രമാണ് ചോദ്യപേപ്പറിൽ കൊടുത്തിരിക്കുന്നത്. ഇതിൽ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവർ എത്ര ശതമാനമാണ്? (ചിത്രം ഔദ്യോഗിക ചോദ്യപേപ്പറിൽ)

  1. (A)15
  2. (B)25
  3. (C)45
  4. (D)75
ഉത്തരം കാണുക(B) 25
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

84. ഒരു ക്ലാസിലെ കുട്ടികളെ കണക്ക് പരീക്ഷയ്ക്ക് ലഭിച്ച മാർക്ക് അനുസരിച്ച് എണ്ണം തിരിച്ച പട്ടിക (മാർക്ക് – കുട്ടികളുടെ എണ്ണം): 5 – 15 : 5 15 – 25 : 10 25 – 35 : 1 35 – 45 : 4 ഈ ക്ലാസിലെ മാധ്യസ്കോർ എത്രയായിരിക്കും?

  1. (A)22
  2. (B)25
  3. (C)28
  4. (D)30
ഉത്തരം കാണുക(A) 22
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

85. ഒരു സ്ഥാപനത്തിലെ ജീവനക്കാരുടെ മധ്യമപ്രായം 40 ആണ്. എങ്കിൽ ആ സ്ഥാപനത്തിലെ ജീവനക്കാരിൽ പ്രത്യേക പരിഗണനയൊന്നുമില്ലാതെ ഒരാളെ എടുത്താൽ, അയാളുടെ പ്രായം 40 ൽ കൂടുതൽ ആകാനുള്ള സാധ്യത എത്ര?

  1. (A)1/2
  2. (B)1
  3. (C)0
  4. (D)കണ്ടുപിടിക്കാൻ സാധിക്കില്ല
ഉത്തരം കാണുക(A) 1/2
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

86. ഒരു ക്ലാസിലെ കുട്ടികൾക്ക് പരീക്ഷയ്ക്ക് ലഭിച്ച സ്കോറുകൾ അടയാളരീതിയിൽ (ടാലി) കൊടുത്തിരിക്കുന്നു: സ്കോർ 3 : || സ്കോർ 5 : |||| സ്കോർ 7 : അഞ്ചിന്റെ രണ്ട് കെട്ടും ഒരു വരയും സ്കോർ 9 : അഞ്ചിന്റെ ഒരു കെട്ടും രണ്ട് വരയും ഇവിടെ 7 ന്റെ ആവൃത്തി എത്രയാണ്?

  1. (A)9
  2. (B)10
  3. (C)11
  4. (D)കാണാൻ സാധിക്കില്ല
ഉത്തരം കാണുക(C) 11
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

87. ഒരു തൊഴിൽ ശാലയിലെ ജോലിക്കാരെ ദിവസക്കൂലിയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച പട്ടിക (ദിവസക്കൂലി രൂപ – ജോലിക്കാരുടെ എണ്ണം): 400 – 500 : 6 500 – 600 : 5 600 – 700 : 10 ഈ തൊഴിൽ ശാലയിലെ മധ്യമദിവസക്കൂലി എത്ര?

  1. (A)600
  2. (B)590
  3. (C)550
  4. (D)500
ഉത്തരം കാണുക(B) 590
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

88. ആദ്യത്തെ 5 എണ്ണൽ സംഖ്യകളുടെ മാധ്യം എത്ര?

  1. (A)5
  2. (B)3
  3. (C)4
  4. (D)6
ഉത്തരം കാണുക(B) 3
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

89. x + 3, x + 5, x + 7, x + 9, x + 11 എന്നിവയുടെ മാധ്യം 14 ആണ്. x ന്റെ വില കാണുക.

  1. (A)5
  2. (B)9
  3. (C)14
  4. (D)7
ഉത്തരം കാണുക(D) 7
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

90. 30 സംഖ്യകളുടെ മാധ്യം 12 ആണ്. എങ്കിൽ ആ സംഖ്യകളുടെ തുക എത്ര?

  1. (A)360
  2. (B)300
  3. (C)320
  4. (D)630
ഉത്തരം കാണുക(A) 360
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

91. 26, 25, 40, 36, 50, 45 എന്നിവയുടെ മാധ്യം എത്ര?

  1. (A)36
  2. (B)37
  3. (C)40
  4. (D)38
ഉത്തരം കാണുക(B) 37
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

92. 40 സംഖ്യകളുടെ മാധ്യം 160 ആണ്. അതിൽ 165 എന്ന ശരിയായ സംഖ്യക്ക് പകരം തെറ്റായി 125 എന്ന് രേഖപ്പെടുത്തി. എങ്കിൽ ശരിയായ മാധ്യം എത്ര?

  1. (A)165
  2. (B)161
  3. (C)160
  4. (D)125
ഉത്തരം കാണുക(B) 161
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

93. 15, 12, 10, 9, 8, 13, 17 എന്നിവയുടെ മധ്യമം എത്ര?

  1. (A)9
  2. (B)17
  3. (C)10
  4. (D)12
ഉത്തരം കാണുക(D) 12
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

94. 3, 5, 9, 10, 11, 4, 5, 18 എന്നിവയുടെ മധ്യമം എത്ര?

  1. (A)5
  2. (B)7
  3. (C)9
  4. (D)10
ഉത്തരം കാണുക(B) 7
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

95. ഒരു പെട്ടിയിൽ 5 ചുവപ്പ് പന്തുകളും 7 നീല പന്തുകളും 3 വെള്ള പന്തുകളും ഉണ്ട്. പെട്ടിയിൽ എത്ര വെള്ള പന്തുകൾ കൂടി ഇട്ടാൽ അതിൽ നിന്നും ഒരു വെള്ള പന്ത് എടുക്കാനുള്ള സാധ്യത 1/4 ആകും?

  1. (A)1
  2. (B)2
  3. (C)3
  4. (D)5
ഉത്തരം കാണുക(A) 1
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

96. മൂന്ന് നാണയങ്ങൾ ഒരേ സമയം എറിയുന്നത് സംബന്ധിച്ച് രണ്ട് പ്രസ്താവനകൾ തന്നിരിക്കുന്നു. ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ? I. പരമാവധി രണ്ട് ഹെഡ് (H) കിട്ടാനുള്ള സാധ്യത 3/4 II. ടെയിൽ (T) കിട്ടാതിരിക്കാനുള്ള സാധ്യത 1/8

  1. (A)I ഉം II ഉം തെറ്റാണ്
  2. (B)I ശരിയും II തെറ്റുമാണ്
  3. (C)I ഉം II ഉം ശരിയാണ്
  4. (D)I തെറ്റും II ശരിയുമാണ്
ഉത്തരം കാണുക(C) I ഉം II ഉം ശരിയാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

97. 1 മുതൽ 6 വരെ സംഖ്യകൾ ഉള്ള രണ്ട് പകിടകൾ ഒന്നിച്ചുരുട്ടുന്നു. പകിടകളിൽനിന്നു കിട്ടാവുന്ന സംഖ്യകളുടെ തുക നാലിന്റെ ഗുണിതം ആകാനുള്ള സാധ്യത എന്ത്?

  1. (A)4/9
  2. (B)1/6
  3. (C)11/36
  4. (D)1/4
ഉത്തരം കാണുക(D) 1/4
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

98. അധിവർഷത്തിൽ ഫെബ്രുവരി മാസത്തിൽ 5 ശനിയാഴ്ചകൾ വരുവാനുള്ള സാധ്യത എന്ത്?

  1. (A)5/7
  2. (B)1/7
  3. (C)2/7
  4. (D)6/7
ഉത്തരം കാണുക(B) 1/7
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

99. ഒരു പ്രാദേശിക തെരഞ്ഞെടുപ്പിൽ, X, Y, Z എന്ന മൂന്ന് സ്ഥാനാർത്ഥികളുണ്ട്. X ന് 45% വിജയ സാധ്യതയുണ്ടെന്നും Y ന് 30% സാധ്യതയുണ്ടെന്നും Z ന് 25% സാധ്യതയുണ്ടെന്നും ചരിത്രപരമായ ഡാറ്റ സൂചിപ്പിക്കുന്നുവെങ്കിൽ, X നോ, Y നോ തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാധ്യത എന്താണ്?

  1. (A)100%
  2. (B)75%
  3. (C)55%
  4. (D)70%
ഉത്തരം കാണുക(B) 75%
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

100. 52 കാർഡുകളുടെ ഒരു പാക്കിൽ നിന്നും എല്ലാ ജാക്ക്, ക്വീൻ, കിംഗ് എന്നിവ നീക്കം ചെയ്യുന്നു. ബാക്കിയുള്ള കാർഡുകൾ നന്നായി ഇടകലർത്തിയ ശേഷം ഒരു കാർഡ് ക്രമരഹിതമായി അതിൽ നിന്ന് എടുക്കുന്നു. ഈ കാർഡ് ചുവന്ന മുഖകാർഡ് (red face card) ആയിരിക്കാനുള്ള സാധ്യത കണ്ടെത്തുക.

  1. (A)0
  2. (B)1/6
  3. (C)1/2
  4. (D)ഇതൊന്നുമല്ല
ഉത്തരം കാണുക(A) 0
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Assistant Compiler പരീക്ഷ എന്നായിരുന്നു?

Kerala PSC Assistant Compiler (കാറ്റഗറി 257/2023,279/2023,280/2023) പരീക്ഷ 16-05-2024-ന് നടന്നു. ചോദ്യപേപ്പർ കോഡ് 059/2024.

ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്?

ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.

PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ?

ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.

ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ?

ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.

ഉറവിടം: Kerala PSC – ചോദ്യപേപ്പർ, ഉത്തരസൂചിക. താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.

ഈ പേപ്പർ എഴുതി നോക്കാം
ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം