Metro Journal › PSC › 038/2026-M
PSC ഔദ്യോഗികം

Assistant Prison Officer (prisons And Correctional Services) ചോദ്യപേപ്പർ 2026 – ഉത്തരസൂചിക സഹിതം

ചോദ്യപേപ്പർ കോഡ് 038/2026-M · പരീക്ഷ 18-04-2026 · കാറ്റഗറി 420/2025 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക

Kerala PSC Assistant Prison Officer (prisons And Correctional Services) (കാറ്റഗറി 420/2025) പരീക്ഷ 18-04-2026-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.

ടിക്ക് ചെയ്ത് മാർക്ക് നോക്കാം🎮 ക്വിസ് ഗെയിം

1. കേരളത്തിൽ ഹിന്ദിഭാഷ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹിന്ദി പ്രചാരസഭയുടെ സ്ഥാപകൻ :

  1. (A)പ്രൊഫ. പി. സുന്ദരംപിള്ള
  2. (B)കെ.പി. മാധവൻ നായർ
  3. (C)കെ. വാസുദേവൻ പിള്ള
  4. (D)വി. കൃഷ്ണൻ തമ്പി
ഉത്തരം കാണുക(C) കെ. വാസുദേവൻ പിള്ള
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

2. താഴെപ്പറയുന്നവയിൽ റാണി ഗൗരി ലക്ഷ്മീഭായിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്? (i) ലണ്ടൻ മിഷൻ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് തിരുവിതാംകൂറിൽ സംരക്ഷണം നൽകി (ii) സെക്രട്ടറിയേറ്റ് സമ്പ്രദായം തിരുവിതാംകൂറിൽ നടപ്പിലാക്കി (iii) സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കി (iv) അടിമവ്യാപാരം തിരുവിതാംകൂറിൽ നിർത്തലാക്കി

  1. (A)(i), (ii)
  2. (B)(ii), (iv)
  3. (C)(ii), (iii)
  4. (D)ഇവയെല്ലാം
ഉത്തരം കാണുക(B) (ii), (iv)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

3. ജപ്പാൻ റഷ്യയെ ആക്രമിച്ച വർഷം :

  1. (A)1903
  2. (B)1906
  3. (C)1904
  4. (D)1905
ഉത്തരം കാണുക(C) 1904
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

4. മലബാർ ലഹളയ്ക്ക് ഇരയായവർക്കിടയിൽ സാമൂഹ്യസേവനങ്ങൾ നടത്തി ശ്രദ്ധ നേടിയത് ഇതിൽ ആരാണ്?

  1. (A)സർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി
  2. (B)ഡക്കാൻ എഡ്യുക്കേഷൻ സൊസൈറ്റി
  3. (C)എൻ.എസ്.എസ്.
  4. (D)തിയോസഫിക്കൽ സൊസൈറ്റി
ഉത്തരം കാണുക(A) സർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

5. വിഷവൃക്ഷം എന്ന നോവൽ രചിച്ചത് ഇവരിൽ ആര്?

  1. (A)രവീന്ദ്രനാഥ ടാഗോർ
  2. (B)അരവിന്ദഘോഷ്
  3. (C)ബിപിൻ ചന്ദ്രപാൽ
  4. (D)ബങ്കിംഗ് ചന്ദ്ര ചാറ്റർജി
ഉത്തരം കാണുക(D) ബങ്കിംഗ് ചന്ദ്ര ചാറ്റർജി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

6. ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ കേരളത്തിലെ പ്രാചീന തുറമുഖം :

  1. (A)ബെലിറ
  2. (B)മുസിരിസ്
  3. (C)നെൽക്കിണ്ട
  4. (D)നൗറ
ഉത്തരം കാണുക(B) മുസിരിസ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

7. ഇന്ത്യയിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന വനവിഭാഗം ഏത്?

  1. (A)ഉഷ്ണമേഖല ഇലപൊഴിയും വനങ്ങൾ
  2. (B)ഉഷ്ണമേഖല നിത്യഹരിത വനങ്ങൾ
  3. (C)ഉഷ്ണമേഖല മുൾക്കാടുകൾ
  4. (D)പർവ്വത വനങ്ങൾ
ഉത്തരം കാണുക(A) ഉഷ്ണമേഖല ഇലപൊഴിയും വനങ്ങൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

8. ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത്?

  1. (A)ഗോദാവരി
  2. (B)ദാമോദർ
  3. (C)സോൺ
  4. (D)കോസി
ഉത്തരം കാണുക(B) ദാമോദർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

9. ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം സ്ഥാപിച്ചത് എവിടെ?

  1. (A)കൽപ്പാക്കം
  2. (B)നറോറ
  3. (C)താരാപൂർ
  4. (D)കേരളം
ഉത്തരം കാണുക(C) താരാപൂർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

10. ഓസോൺ സ്ഥിതിചെയ്യുന്ന അന്തരീക്ഷപാളി ഏത്?

  1. (A)ട്രോപോസ്ഫിയർ
  2. (B)സ്ട്രാറ്റോസ്ഫിയർ
  3. (C)മെസോസ്ഫിയർ
  4. (D)തെർമോസ്ഫിയർ
ഉത്തരം കാണുക(B) സ്ട്രാറ്റോസ്ഫിയർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

11. അന്തരീക്ഷ മർദ്ദം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമേത്?

  1. (A)അനിമോ മീറ്റർ
  2. (B)തെർമോമീറ്റർ
  3. (C)മെർക്കുറി ബാരോമീറ്റർ
  4. (D)വിൻഡ് വെയിൻ
ഉത്തരം കാണുക(C) മെർക്കുറി ബാരോമീറ്റർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

12. ലോക ഭൗമദിനം ആഘോഷിക്കുന്നത് :

  1. (A)ജൂൺ 5
  2. (B)മാർച്ച് 22
  3. (C)ഡിസംബർ 11
  4. (D)ഏപ്രിൽ 22
ഉത്തരം കാണുക(D) ഏപ്രിൽ 22
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

13. പ്രശാന്ത ചന്ദ്ര മഹലാനോബിസ് എന്ന ശാസ്ത്രജ്ഞനുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?

  1. (A)ഇന്ത്യൻ ആസൂത്രണത്തിന്റെ ശില്പി
  2. (B)എട്ടാം പഞ്ചവത്സര പദ്ധതിയിലാണ് മഹലാനോബിസിന്റെ വികസന ആസൂത്രണ നയം മുന്നോട്ട് വെച്ചത്
  3. (C)മഹലാനോബിസ് കൽക്കട്ടയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു
  4. (D)'സാംഖ്യ' എന്ന ജേണൽ ആരംഭിച്ചത് മഹലാനോബിസാണ്
ഉത്തരം കാണുക(B) എട്ടാം പഞ്ചവത്സര പദ്ധതിയിലാണ് മഹലാനോബിസിന്റെ വികസന ആസൂത്രണ നയം മുന്നോട്ട് വെച്ചത്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

14. ഭൂപരിഷ്കരണത്തിന്റെ 'ഭൂപരിധി നിശ്ചയിക്കൽ' എന്ന നടപടിയുമായി ബന്ധമുള്ള പ്രസ്താവനകൾ ഏതെല്ലാം? (i) ഭൂമിയിൽ അധ്വാനിക്കുന്നവരിൽ നിന്നും പാട്ടം ചുമത്തുക (ii) ഒരു വ്യക്തിയ്ക്ക് കൈവശം വെക്കാവുന്ന ഭൂമിയുടെ പരമാവധി അളവ് നിശ്ചയിക്കുക (iii) കാർഷിക ഉത്പാദനക്ഷമതയിലെ പ്രാദേശിക അസമത്വം വർദ്ധിപ്പിക്കുക (iv) ഭൂഉടമസ്ഥത കുറച്ചുപേരിൽ കേന്ദ്രീകരിക്കപ്പെടുന്നത് ഒഴിവാക്കുക

  1. (A)(i), (ii) ശരിയാണ്
  2. (B)(iii), (iv) ശരിയാണ്
  3. (C)(i), (iii) ശരിയാണ്
  4. (D)(ii), (iv) ശരിയാണ്
ഉത്തരം കാണുക(D) (ii), (iv) ശരിയാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

15. നീതി ആയോഗിന്റെ ഭരണ പരിഷ്കരണ വിഭാഗം, വിവിധ മേഖലകളിലെ ഭരണത്തിൽ ദീർഘകാലവും വ്യവസ്ഥാപിതവുമായ പരിവർത്തനത്തിന് ഉത്തരവാദിയാണ്. 2047-ലെ ________ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് നിർണ്ണായകമായ ഘടനാപരവും പരസ്പര വിരുദ്ധമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനായി 2025 ഏപ്രിൽ 3 ന് ഈ വിഭാഗം സ്ഥാപിതമായി.

  1. (A)വികസിത് ഭാരത്
  2. (B)പ്രതിരോധ ഭാരത്
  3. (C)കാർഷിക ഭാരത്
  4. (D)സേവന ഭാരത്
ഉത്തരം കാണുക(A) വികസിത് ഭാരത്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

16. ഉദാരവത്കരണവുമായി ബന്ധമില്ലാത്ത നയം ഏത്?

  1. (A)ഇറക്കുമതി ചുങ്കനിരക്ക് കുറച്ചുകൊണ്ടുവരിക
  2. (B)ചെറുകിട വ്യവസായ മേഖലയിൽ മാത്രം ഉത്പാദിപ്പിച്ചിരുന്ന ഒട്ടേറെ വ്യവസായിക ഉത്പന്നങ്ങളുടെ സംവരണം ഗവണ്മെന്റ് ഇല്ലാതാക്കി
  3. (C)പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് വിൽക്കുക
  4. (D)കമ്പനി നികുതി നിരക്ക് കുറച്ചു
ഉത്തരം കാണുക(C) പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് വിൽക്കുക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

17. ഗാട്ട് എന്ന സംഘടനയുടെ പിൻഗാമിയായി 1995-ൽ നിലവിൽ വന്ന സംഘടന ഏത്?

  1. (A)ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്
  2. (B)ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്
  3. (C)നബാർഡ്
  4. (D)ലോക വ്യാപാര സംഘടന
ഉത്തരം കാണുക(D) ലോക വ്യാപാര സംഘടന
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

18. ഹരിത വിപ്ലവത്തിന്റെ നേട്ടങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

  1. (A)ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു
  2. (B)കമ്പോള മിച്ചം വർദ്ധിച്ചു
  3. (C)ഗോതമ്പു വിപ്ലവം എന്നറിയപ്പെട്ടു
  4. (D)ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിച്ചു
ഉത്തരം കാണുക(C) ഗോതമ്പു വിപ്ലവം എന്നറിയപ്പെട്ടു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

19. ശരിയായ ജോഡി കണ്ടെത്തുക : (i) ഭരണഘടന ലക്ഷ്യപ്രമേയം – ജവഹർലാൽ നെഹ്റു (ii) ഭരണഘടനാ നിർമ്മാണ സഭ സ്ഥിരം അധ്യക്ഷൻ – ഡോ. രാജേന്ദ്രപ്രസാദ് (iii) ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റി (കരടു രൂപീകരണ സമിതി) അധ്യക്ഷൻ – സർദാർ പട്ടേൽ (iv) ഭരണഘടനാ നിർമ്മാണ സഭ താൽക്കാലിക അധ്യക്ഷൻ – ഡോ. സച്ചിദാനന്ദ സിൻഹ

  1. (A)(i), (ii), (iii)
  2. (B)(i), (ii), (iv)
  3. (C)(ii), (iii), (iv)
  4. (D)(i), (iii), (iv)
ഉത്തരം കാണുക(B) (i), (ii), (iv)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

20. താഴെ കൊടുത്ത പ്രസ്താവനകളിൽ മൗലികാവകാശത്തെ സംബന്ധിച്ച് ഏറ്റവും ഉചിതമായ പ്രസ്താവന ഏതാണ്?

  1. (A)വ്യക്തിത്വ വികസനത്തിന് അടിസ്ഥാനമായ അവകാശങ്ങൾ
  2. (B)ഒരു ജനാധിപത്യ പ്രക്രിയയിൽ ഇടപെടുന്നതിന് പൗരന് ലഭിക്കേണ്ട അവകാശങ്ങൾ
  3. (C)ഒരു രാജ്യത്തെ ഭരണഘടനയിൽ ഉൾപ്പെടുത്തുകയും ഭരണഘടന സംരക്ഷിക്കുകയും ചെയ്യുന്ന അവകാശങ്ങൾ
  4. (D)ഒരു പൗരസമൂഹജീവിതത്തിന് അടിസ്ഥാനമായ അവകാശങ്ങൾ
ഉത്തരം കാണുക(C) ഒരു രാജ്യത്തെ ഭരണഘടനയിൽ ഉൾപ്പെടുത്തുകയും ഭരണഘടന സംരക്ഷിക്കുകയും ചെയ്യുന്ന അവകാശങ്ങൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

21. ഇന്ത്യൻ പാർലമെന്റിനെ കുറിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായിട്ടുള്ള പ്രസ്താവനകൾ ഏതൊക്കെയാണ്? (i) ഇന്ത്യയുടെ കേന്ദ്ര നിയമനിർമ്മാണ സഭയാണ് ഇന്ത്യൻ പാർലമെന്റ് (ii) ഇന്ത്യൻ പാർലമെന്റ് ഒരു ദ്വിമണ്ഡല നിയമനിർമ്മാണ സഭയാണ് (iii) ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയാണ് ലോകസഭ (iv) സ്പീക്കർ രാജ്യസഭയുടെ എക്സ് ഒഫിഷ്യോ ചെയർമാനാണ്

  1. (A)എല്ലാ പ്രസ്താവനകളും ശരിയാണ്
  2. (B)പ്രസ്താവന (i), (ii) ശരിയാണ്
  3. (C)(i)-ാമത്തെ പ്രസ്താവന മാത്രമാണ് ശരി
  4. (D)(i), (iii) പ്രസ്താവന മാത്രമാണ് ശരി
ഉത്തരം കാണുക(B) പ്രസ്താവന (i), (ii) ശരിയാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

22. ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങൾ തമ്മിലും തർക്കങ്ങൾ ഉടലെടുത്താൽ അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സുപ്രീം കോടതിയുടെ അധികാരമാണ് :

  1. (A)അപ്പീൽ അധികാരം
  2. (B)ഉപദേശക അധികാരം
  3. (C)റിട്ടധികാരം
  4. (D)ഉത്ഭവാധികാരം
ഉത്തരം കാണുക(D) ഉത്ഭവാധികാരം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

23. രാഷ്ട്രപതിയുടെ വിവേചന അധികാരത്തിൽ ഉൾപ്പെടാത്തത് കണ്ടെത്തുക :

  1. (A)രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കൽ
  2. (B)മന്ത്രിസഭാ ഉപദേശം സ്വീകരിക്കാതെ തിരിച്ചയക്കൽ
  3. (C)പാർലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ (ധനബില്ല് ഒഴികെ) ബില്ലുകൾ ഒപ്പിടാതെ കൈവശം വെക്കൽ / തിരിച്ചയക്കൽ
  4. (D)പൊതു തെരഞ്ഞെടുപ്പിനുശേഷം ഒരു പാർട്ടിക്കും / മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കൽ
ഉത്തരം കാണുക(A) രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

24. താഴെ കൊടുത്തിരിക്കുന്ന ഏത് പട്ടികയിലാണ് യൂണിയൻ ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങൾ ശരിയായി ക്രമപ്പെടുത്തിയത്?

  1. (A)പോലീസ് | ആണവോർജ്ജം | റയിൽവേ | ജയിൽ
  2. (B)പ്രതിരോധം | ആണവോർജ്ജം | തുറമുഖങ്ങൾ | വിദേശകാര്യം
  3. (C)റയിൽവേ | പ്രതിരോധം | വിദേശകാര്യം | കൃഷി
  4. (D)ആണവോർജ്ജം | വിദേശകാര്യം | റയിൽവേ | പ്രാദേശിക ഗവണ്മെന്റുകൾ
ഉത്തരം കാണുക(B) പ്രതിരോധം | ആണവോർജ്ജം | തുറമുഖങ്ങൾ | വിദേശകാര്യം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

25. പ്രാദേശിക ഗവണ്മെന്റുകൾക്ക് ഭരണഘടനാ അംഗീകാരം നൽകണമെന്ന് ശുപാർശ ചെയ്ത കമ്മറ്റി :

  1. (A)സർക്കാരിയ കമ്മറ്റി
  2. (B)മണ്ഡൽ കമ്മറ്റി
  3. (C)പി.കെ. തുംഗൻ കമ്മറ്റി
  4. (D)ഗാഡ്ഗിൽ കമ്മറ്റി
ഉത്തരം കാണുക(C) പി.കെ. തുംഗൻ കമ്മറ്റി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

26. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകളിൽ ഉൾപ്പെടാത്തത് ഏത്?

  1. (A)രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകൽ
  2. (B)വോട്ടർ പട്ടിക പരിഷ്ക്കരിക്കൽ
  3. (C)രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും ചിഹ്നം അനുവദിക്കൽ
  4. (D)പ്രാദേശിക ഗവണ്മെന്റു (സ്വയംഭരണ സ്ഥാപനങ്ങൾ) കളിലേക്കുള്ള തെരഞ്ഞെടുപ്പു നടത്തൽ
ഉത്തരം കാണുക(D) പ്രാദേശിക ഗവണ്മെന്റു (സ്വയംഭരണ സ്ഥാപനങ്ങൾ) കളിലേക്കുള്ള തെരഞ്ഞെടുപ്പു നടത്തൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

27. പുനർനാമകരണം ചെയ്യപ്പെട്ട കേരള ഗവർണ്ണരുടെ ഔദ്യോഗിക വസതി ഇപ്പോൾ അറിയപ്പെടുന്നത് :

  1. (A)രാജ്ഭവൻ
  2. (B)സൻസദ് ഭവൻ
  3. (C)ലോക് ഭവൻ
  4. (D)സംവിധാൻ സദൻ
ഉത്തരം കാണുക(C) ലോക് ഭവൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

28. ചുവടെ കൊടുത്തിരിക്കുന്നവയിൽ കേരളത്തിലെ ആരോഗ്യ മേഖലയെ സംബന്ധിച്ച് തെറ്റായ പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക : (i) കേരളത്തിലെ ശരാശരി ആയുർദൈർഘ്യം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്നതും ദേശീയ ശരാശരിയേക്കാൾ കൂടുതലുമാണ് (ii) കേരളത്തിലെ ശിശുമരണനിരക്ക് (IMR) ദേശീയ ശരാശരിയേക്കാൾ ഉയർന്നതാണ് (iii) 'ആശ്വാസം' എന്ന സംരംഭം ആർദ്രം മിഷന്റെ ഭാഗമായി വരുന്നതാണ്

  1. (A)(ii), (iii) എന്നിവ
  2. (B)(i), (ii), (iii) എന്നിവ
  3. (C)(ii) മാത്രം
  4. (D)(iii) മാത്രം
ഉത്തരം കാണുക(C) (ii) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

29. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കായുള്ള 'ചങ്ങാതി' എന്ന പദ്ധതി താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ്?

  1. (A)പട്ടികജാതി വിഭാഗങ്ങൾക്കുള്ള പ്രത്യേക സാക്ഷരതാ പരിപാടി
  2. (B)ട്രാൻസ്ജെൻഡറുകളുടെ തുടർവിദ്യാഭ്യാസം
  3. (C)നാലാംതരം തുല്യതാ പരീക്ഷാ സഹായി
  4. (D)കുടിയേറ്റ തൊഴിലാളികൾക്കുള്ള പ്രത്യേക സാക്ഷരതാ പരിപാടി
ഉത്തരം കാണുക(D) കുടിയേറ്റ തൊഴിലാളികൾക്കുള്ള പ്രത്യേക സാക്ഷരതാ പരിപാടി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

30. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (i) ഒരു സാമ്പത്തിക വർഷം 100 ൽ കുറയാത്ത തൊഴിൽദിനങ്ങളാണുള്ളത് (ii) 'കേരളാ ട്രൈബൽ പ്ലസ്' എന്ന പദ്ധതി MGNREGS കൂടാതെ അധികമായി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് തൊഴിലുറപ്പ് പ്രദാനം ചെയ്യുന്നു (iii) പത്തനംതിട്ട, മലപ്പുറം ജില്ലകളിലാണ് കേരളത്തിൽ ആദ്യഘട്ടത്തിൽ MGNREGS ആരംഭിച്ചത്

  1. (A)(i), (ii), (iii) എന്നിവ ശരിയാണ്
  2. (B)(ii), (iii) എന്നിവ ശരിയാണ്
  3. (C)(i), (ii) എന്നിവ ശരിയാണ്
  4. (D)(i), (ii), (iii) എന്നിവ തെറ്റാണ്
ഉത്തരം കാണുക(C) (i), (ii) എന്നിവ ശരിയാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

31. വയോജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യത്താദ്യമായി രൂപീകരിച്ച 'കേരള സംസ്ഥാന വയോജന കമ്മീഷന്റെ' ചെയർമാൻ ആരാണ്?

  1. (A)ശ്രീ. കെ. സോമപ്രസാദ്
  2. (B)ജസ്റ്റീസ് അലക്സാണ്ടർ തോമസ്
  3. (C)ശ്രീ. കെ.വി. മനോജ് കുമാർ
  4. (D)ശ്രീമതി പി. സതീദേവി
ഉത്തരം കാണുക(A) ശ്രീ. കെ. സോമപ്രസാദ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

32. പേശികളുടെ പ്രവർത്തനത്തെ ഏകോപിപ്പിക്കുകയും ശരീരത്തിന്റെ തുലനാവസ്ഥ നിലനിർത്തുകയും ചെയ്യുന്ന മസ്തിഷ്ക ഭാഗം :

  1. (A)സെറിബല്ലം
  2. (B)സെറിബ്രം
  3. (C)മെഡുല്ല ഒബ്ലോംഗേറ്റ
  4. (D)തലാമസ്
ഉത്തരം കാണുക(A) സെറിബല്ലം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

33. ഹെപ്പറ്റൈറ്റിസ് ബി (Hepatitis B) പ്രധാനമായും ബാധിക്കുന്ന മനുഷ്യശരീരത്തിലെ അവയവം ഏതാണ്?

  1. (A)വൃക്ക
  2. (B)കരൾ
  3. (C)തലച്ചോറ്
  4. (D)ശ്വാസകോശം
ഉത്തരം കാണുക(B) കരൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

34. കേരള സർക്കാർ നടപ്പിലാക്കിയ 'ആർദ്രം മിഷന്റെ' (Aardram Mission) പ്രധാന ലക്ഷ്യം എന്താണ്?

  1. (A)ഭവനരഹിതർക്ക് വീട് നൽകുക
  2. (B)റോഡ് സുരക്ഷ ഉറപ്പാക്കുക
  3. (C)സ്കൂളുകളിൽ ഡിജിറ്റൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക
  4. (D)പൊതുജനാരോഗ്യകേന്ദ്രങ്ങളെ ജനസൗഹൃദപരമാക്കുക
ഉത്തരം കാണുക(D) പൊതുജനാരോഗ്യകേന്ദ്രങ്ങളെ ജനസൗഹൃദപരമാക്കുക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

35. താഴെ പറയുന്നവയിൽ ഒരു ജീവിതശൈലീ രോഗം (Lifestyle Disease) അല്ലാത്തത് ഏതാണ്?

  1. (A)അമിത രക്തസമ്മർദ്ദം
  2. (B)പ്രമേഹം
  3. (C)മലേറിയ
  4. (D)ഹൃദയാഘാതം
ഉത്തരം കാണുക(C) മലേറിയ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

36. വൈറ്റമിൻ ബി 1 ന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏത്?

  1. (A)പെല്ലഗ്ര
  2. (B)ബെറിബെറി
  3. (C)സ്കർവി
  4. (D)വന്ധ്യത
ഉത്തരം കാണുക(B) ബെറിബെറി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

37. 2030 ഓടെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി ഇന്ത്യ പ്രഖ്യാപിച്ച പദ്ധതി ഏത്?

  1. (A)നെറ്റ് സീറോ എമിഷൻ
  2. (B)നാഷണലി ഡിറ്റർമിൻഡ് കോൺട്രിബ്യൂഷൻ (NDC)
  3. (C)ഗ്രീൻ ഇന്ത്യ മിഷൻ
  4. (D)ഹരിത കേരളം
ഉത്തരം കാണുക(B) നാഷണലി ഡിറ്റർമിൻഡ് കോൺട്രിബ്യൂഷൻ (NDC)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

38. താഴെപ്പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (i) ഊഷ്മാവ് കൂടിയാൽ ദ്രാവകങ്ങളുടെ പ്രതലബലം കുറയുന്നു (ii) ഒരേ തരം തന്മാത്രകൾ തമ്മിലുള്ള ആകർഷണമാണ് കൊഹിഷൻ (iii) കാപ്പിലറി ട്യൂബിൽ വെള്ളം എടുത്താൽ കേശിക ഉയർച്ചയാണ് ഉണ്ടാകുന്നത്

  1. (A)(i), (ii) ശരിയാണ്
  2. (B)എല്ലാം ശരിയാണ്
  3. (C)(ii), (iii) ശരിയാണ്
  4. (D)(i), (iii) ശരിയാണ്
ഉത്തരം കാണുക(B) എല്ലാം ശരിയാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

39. വ്യാസം 20 സെന്റീമീറ്റർ ഉള്ള ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്രയാണ്?

  1. (A)10 സെന്റീമീറ്റർ
  2. (B)10 മീറ്റർ
  3. (C)5 സെന്റീമീറ്റർ
  4. (D)5 മീറ്റർ
ഉത്തരം കാണുക(C) 5 സെന്റീമീറ്റർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

40. താഴെ ഒരു പ്രസ്താവനയും ഒരു കാരണവും നൽകിയിരിക്കുന്നു. (A), (B), (C), (D) ഇവയിൽ നിന്നും ശരിയായത് തെരഞ്ഞെടുക്കുക : പ്രസ്താവന : ഗുരുത്വാകർഷണം മൂലമുള്ള ത്വരണത്തിന്റെ മൂല്യം ഭൂമദ്ധ്യരേഖയിൽ കുറവും ധ്രുവങ്ങളിൽ കൂടുതലും ആയിരിക്കും കാരണം : ഭൂമദ്ധ്യരേഖയിലെ ഭൂമിയുടെ ആരം കൂടുതലും ധ്രുവങ്ങളിലെ ഭൂമിയുടെ ആരം കുറവും ആണ്

  1. (A)പ്രസ്താവന ശരിയാണ് എന്നാൽ കാരണം തെറ്റാണ്
  2. (B)കാരണം ശരിയാണ് എന്നാൽ പ്രസ്താവന തെറ്റാണ്
  3. (C)പ്രസ്താവനയും കാരണവും ശരിയാണ് എന്നാൽ പ്രസ്താവനയുടെ ശരിയായ വിശദീകരണമല്ല നൽകിയിരിക്കുന്ന കാരണം
  4. (D)പ്രസ്താവനയും കാരണവും ശരിയാണ് എന്നാൽ പ്രസ്താവനയുടെ ശരിയായ വിശദീകരണമാണ് നൽകിയിരിക്കുന്ന കാരണം
ഉത്തരം കാണുക(D) പ്രസ്താവനയും കാരണവും ശരിയാണ് എന്നാൽ പ്രസ്താവനയുടെ ശരിയായ വിശദീകരണമാണ് നൽകിയിരിക്കുന്ന കാരണം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

41. കേബിളുകളോ ടെലികോം ടവറുകളോ ഇല്ലാതെ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സേവനം നൽകാൻ ഐ.എസ്.ആർ.ഒ. രൂപകൽപ്പന ചെയ്ത ഉപഗ്രഹം ഏതാണ്?

  1. (A)ബ്ലൂ ബേർഡ് - 6
  2. (B)നിസാർ
  3. (C)ഇ.ഒ.എസ് - 09
  4. (D)സി.എം.എസ് - 03
ഉത്തരം കാണുക(A) ബ്ലൂ ബേർഡ് - 6
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

42. N₂(g) + 3H₂(g) ⇌ 2NH₃(g); ΔH = – 92.38 kJ/mol എന്ന സന്തുലിത രാസപ്രവർത്തനത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ഏതാണ് ശരി? (i) ഇത് ഒരു താപമോചക രാസപ്രവർത്തനമാണ് (ii) ഉന്നത ഊഷ്മാവിൽ കൂടുതൽ NH₃ ഉത്പാദിപ്പിക്കപ്പെടുന്നു (iii) ഉയർന്ന മർദ്ദത്തിൽ കൂടുതൽ NH₃ ഉത്പാദിപ്പിക്കപ്പെടുന്നു

  1. (A)എല്ലാം ശരിയാണ്
  2. (B)(i), (ii) മാത്രം ശരിയാണ്
  3. (C)(i), (iii) മാത്രം ശരിയാണ്
  4. (D)തന്നിരിക്കുന്നവയിൽ ഒന്നും ശരിയല്ല
ഉത്തരം കാണുക(C) (i), (iii) മാത്രം ശരിയാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

43. താഴെപ്പറയുന്ന മെറ്റൽ ഓക്സൈഡ് - സ്വഭാവ ജോഡിയിൽ തെറ്റായത് ഏത്?

  1. (A)MgO - ബേസിക്
  2. (B)Na₂O - അസിഡിക്
  3. (C)Al₂O₃ - ആംഫോട്ടെറിക്
  4. (D)ZnO - ആംഫോട്ടെറിക്
ഉത്തരം കാണുക(B) Na₂O - അസിഡിക്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

44. ഒരു മൂലകത്തിന്റെ ആറ്റോമിക ഭാരം പൂർണ്ണ സംഖ്യ ആകണമെന്നില്ല കാരണം :

  1. (A)മൂലകങ്ങൾക്ക് ഐസോട്ടോപ്പുകൾ ഉണ്ട്
  2. (B)മൂലകങ്ങൾക്ക് അലോട്രോപ്പുകൾ ഉണ്ട്
  3. (C)ആറ്റങ്ങൾക്ക് ഇലക്ട്രോണുകൾ ഉണ്ട്
  4. (D)ആറ്റങ്ങളെ വീണ്ടും വിഭജിക്കാം
ഉത്തരം കാണുക(A) മൂലകങ്ങൾക്ക് ഐസോട്ടോപ്പുകൾ ഉണ്ട്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

45. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ റിപ്പോർട്ട് പ്രകാരം ഗുണനിലവാരമില്ലാത്ത ഓറൽ കഫ് സിറപ്പിൽ അടങ്ങിയിട്ടുള്ള വിഷകരമായ സംയുക്തം :

  1. (A)എഥനോൾ
  2. (B)എഥനോയിക് ആസിഡ്
  3. (C)ഡൈക്ലോറോ എഥിലീൻ
  4. (D)ഡൈ എഥിലീൻ ഗ്ലൈക്കോൾ
ഉത്തരം കാണുക(D) ഡൈ എഥിലീൻ ഗ്ലൈക്കോൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

46. മലയാളത്തിലെ തനത് നാടകവേദിയ്ക്ക് തനതായ സംഭാവന നല്കിയ കലാകാരനാണ് :

  1. (A)കാവാലം നാരായണപ്പണിക്കർ
  2. (B)തോപ്പിൽ ഭാസി
  3. (C)എം.ടി. വാസുദേവൻ നായർ
  4. (D)വി.ടി. ഭട്ടതിരിപ്പാട്
ഉത്തരം കാണുക(A) കാവാലം നാരായണപ്പണിക്കർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

47. നാടൻ ജീവിതത്തിന്റെ ഇടർച്ചയും പതർച്ചയും ആവിഷ്ക്കരിക്കുന്ന 'ഇരവിക്കുട്ടിപ്പിള്ള പോര്' ഏത് വിഭാഗത്തിൽപ്പെടുന്ന നാടൻപാട്ടാണ്?

  1. (A)വടക്കൻ പാട്ട്
  2. (B)കത്ത് പാട്ട്
  3. (C)കാത്കുത്ത് പാട്ട്
  4. (D)തെക്കൻ പാട്ട്
ഉത്തരം കാണുക(D) തെക്കൻ പാട്ട്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

48. 'ഏറിയ ദുഃഖത്തിലും ജീവിതോല്ലാസത്തിന്റെ വേരുറപ്പിവിടേപ്പോൽക്കാണുമോ വേറെങ്ങാനും?' – ഈ വരികൾ രചിച്ച കവി ആരാണ്?

  1. (A)വയലാർ രാമവർമ്മ
  2. (B)വൈലോപ്പിള്ളി ശ്രീധരമേനോൻ
  3. (C)പി. കുഞ്ഞിരാമൻ നായർ
  4. (D)ഒ.എൻ.വി. കുറുപ്പ്
ഉത്തരം കാണുക(B) വൈലോപ്പിള്ളി ശ്രീധരമേനോൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

49. 2025-ൽ പദ്മഭൂഷൺ ബഹുമതി ലഭിച്ച മലയാളിയായ കായികതാരം ആരാണ്?

  1. (A)ഐ.എം. വിജയൻ
  2. (B)സഞ്ജു സാംസൺ
  3. (C)പി.ആർ. ശ്രീജേഷ്
  4. (D)സജൻ പ്രകാശ്
ഉത്തരം കാണുക(C) പി.ആർ. ശ്രീജേഷ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

50. താഴെപ്പറയുന്നവയിൽ ശരിയേത്? (i) ബാനുമുഷ്താഖിന്റെ ചെറുകഥാ സമാഹാരമായ 'ഹാർട്ട് ലാംപ്' 2025-ലെ ഇന്റർനാഷണൽ ബുക്കർ സമ്മാനം നേടി (ii) കെ.ആർ. മീരയുടെ നോവലായ 'കലാച്ചി' 2025-ലെ ജ്ഞാനപീഠ പുരസ്കാരം നേടി (iii) ഇ. സന്തോഷ് കുമാറിന്റെ നോവലായ തപോമയിയുടെ അച്ഛൻ 2025-ലെ വയലാർ പുരസ്കാരം നേടി (iv) ആർ. രാജശ്രീയുടെ നോവലായ 'ആത്രേയകം' 2025-ലെ എഴുത്തച്ഛൻ പുരസ്കാരം നേടി

  1. (A)(i) ഉം (ii) ഉം ശരിയാണ്
  2. (B)(ii) ഉം (iii) ഉം ശരിയാണ്
  3. (C)(i) ഉം (iii) ഉം ശരിയാണ്
  4. (D)(i) ഉം (iv) ഉം ശരിയാണ്
ഉത്തരം കാണുക(C) (i) ഉം (iii) ഉം ശരിയാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

51. ഒരു സംഖ്യയുടെ 20% 36 ആയാൽ 30% എത്ര?

  1. (A)48
  2. (B)54
  3. (C)57
  4. (D)60
ഉത്തരം കാണുക(B) 54
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

52. 5^(1/3) × (125)^(2/3) =

  1. (A)5^(3/5)
  2. (B)5
  3. (C)5^(2/5)
  4. (D)5^(7/3)
ഉത്തരം കാണുക(D) 5^(7/3)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

53. (4 + 6) × 5 − 3 × (2 + 8) =

  1. (A)20
  2. (B)21
  3. (C)24
  4. (D)23
ഉത്തരം കാണുക(A) 20
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

54. (1/2 × 1/2 − 1/4 × 1/4) / (1/2 + 1/4) =

  1. (A)1/2
  2. (B)1/4
  3. (C)1/8
  4. (D)1/10
ഉത്തരം കാണുക(B) 1/4
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

55. a : b = 2 : 7 ആയാൽ a/b : b/a =

  1. (A)4 : 49
  2. (B)49 : 4
  3. (C)2 : 7
  4. (D)7 : 2
ഉത്തരം കാണുക(A) 4 : 49
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

56. ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 10, 13, 17, 22, ——

  1. (A)25
  2. (B)26
  3. (C)28
  4. (D)29
ഉത്തരം കാണുക(C) 28
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

57. ഒറ്റയാനെ കണ്ടെത്തുക :

  1. (A)11
  2. (B)23
  3. (C)47
  4. (D)63
ഉത്തരം കാണുക(D) 63
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

58. സമയം 7:30 ആകുമ്പോൾ ക്ലോക്കിലെ മിനിട്ട് സൂചിയ്ക്കും മണിക്കൂർ സൂചിയ്ക്കും ഇടയ്ക്കുള്ള കോണളവ് :

  1. (A)32°
  2. (B)43°
  3. (C)45°
  4. (D)46°
ഉത്തരം കാണുക(C) 45°
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

59. 8 : 511 :: 10 :

  1. (A)911
  2. (B)999
  3. (C)811
  4. (D)899
ഉത്തരം കാണുക(B) 999
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

60. 100-നും 150-നും ഇടയിലുള്ള ഒറ്റ സംഖ്യകളുടെ തുക :

  1. (A)3000
  2. (B)3225
  3. (C)3025
  4. (D)3125
ഉത്തരം കാണുക(D) 3125
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

61. The weather was extremely bad. ________ the match was not cancelled.

  1. (A)Therefore
  2. (B)Although
  3. (C)Nevertheless
  4. (D)Moreover
ഉത്തരം കാണുക(C) Nevertheless
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

62. Which of the following statements is not correct?

  1. (A)Hundred rupees is not a big amount
  2. (B)The furniture was bought from Paris
  3. (C)Every School and College have a play ground
  4. (D)The children, as well as the teacher have left
ഉത്തരം കാണുക(C) Every School and College have a play ground
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

63. Radhika will attain good marks, _________?

  1. (A)Won't she?
  2. (B)Can't she?
  3. (C)Will she?
  4. (D)Can she?
ഉത്തരം കാണുക(A) Won't she?
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

64. Vishal's father is going abroad ___________ a month.

  1. (A)Since
  2. (B)In
  3. (C)At
  4. (D)For
ഉത്തരം കാണുക(D) For
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

65. Rakesh __________ an appointment to see the doctor. It is at 11 a.m. tomorrow.

  1. (A)Has made
  2. (B)Make
  3. (C)Makes
  4. (D)Made
ഉത്തരം കാണുക(A) Has made
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

66. Which of the following words is the antonym of "Optimism"?

  1. (A)Scepticism
  2. (B)Pessimism
  3. (C)Fanaticism
  4. (D)Philanthropism
ഉത്തരം കാണുക(B) Pessimism
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

67. Which of the following idiomatic expressions has the meaning "to reveal the secret"?

  1. (A)To spill the beans
  2. (B)At the drop of a hat
  3. (C)A bolt from the blue
  4. (D)Call a spade a spade
ഉത്തരം കാണുക(A) To spill the beans
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

68. Find out the correctly spelt word :

  1. (A)Accomodation
  2. (B)Acommodation
  3. (C)Accommadation
  4. (D)Accommodation
ഉത്തരം കാണുക(D) Accommodation
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

69. The train __________ the station.

  1. (A)Call at
  2. (B)Call on
  3. (C)Call for
  4. (D)Call out
ഉത്തരം കാണുക(A) Call at
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

70. One who is devoted to the pleasure of eating and drinking :

  1. (A)Fugitive
  2. (B)Cynic
  3. (C)Vagabond
  4. (D)Epicure
ഉത്തരം കാണുക(D) Epicure
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

71. ശരിയായ പദമേത്?

  1. (A)ഐകമത്യം
  2. (B)ഐക്യമത്യം
  3. (C)ഐൈക്യമത്യം
  4. (D)ഐൈകമത്യം
ഉത്തരം കാണുക(A) ഐകമത്യം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

72. "A birds eye view" – എന്നതിനു തുല്യമായ മലയാള വാക്യം :

  1. (A)ഒരു പക്ഷി വീക്ഷണം
  2. (B)ഒരു വിഹഗ വീക്ഷണം
  3. (C)ഒരു പക്ഷിയുടെ കാഴ്ച
  4. (D)പക്ഷിയുടെ കണ്ണിലൂടെ കാണുക
ഉത്തരം കാണുക(B) ഒരു വിഹഗ വീക്ഷണം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

73. ചേർത്തെഴുതുക : എൻ + കിൽ

  1. (A)എങ്കിൽ
  2. (B)എൻകിൽ
  3. (C)എന്നിൽ
  4. (D)എങ്കൽ
ഉത്തരം കാണുക(A) എങ്കിൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

74. താഴെ തന്നിട്ടുള്ളവയിൽ പൂജകബഹുവചനം ഏത്?

  1. (A)പൂച്ചകൾ
  2. (B)വൈദ്യർ
  3. (C)മരങ്ങൾ
  4. (D)അമ്മമാർ
ഉത്തരം കാണുക(B) വൈദ്യർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

75. "നദി" എന്നർത്ഥം വരുന്ന പദമേത്?

  1. (A)വാരിധി
  2. (B)മേദിനി
  3. (C)തടിനി
  4. (D)പഞ്ചമി
ഉത്തരം കാണുക(C) തടിനി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

76. "ഖണ്ഡനം" - വിപരീതപദം എഴുതുക :

  1. (A)അഖണ്ഡനം
  2. (B)മണ്ഡനം
  3. (C)അഖണ്ഡം
  4. (D)നിഖണ്ഡം
ഉത്തരം കാണുക(B) മണ്ഡനം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

77. "രണ്ടു തലയും കൊളുത്തുക" - ഈ ശൈലിയുടെ അർത്ഥം ഏത്?

  1. (A)മരണക്രിയ ചെയ്യുക
  2. (B)അഹങ്കാരം പറയുക
  3. (C)ആജ്ഞാപിക്കുക
  4. (D)ഏഷണി പറയുക
ഉത്തരം കാണുക(D) ഏഷണി പറയുക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

78. ശരിയായ വാക്യം ഏത്?

  1. (A)രാമനും രാജനും തമ്മിൽ പരസ്പരം കലഹമുണ്ടാക്കുന്നു
  2. (B)രാമനും രാജനും തമ്മിൽ പരസ്പരം കലഹിക്കാറുണ്ട്
  3. (C)രാമനും രാജനും തമ്മിൽ കലഹമുണ്ടാക്കുന്നു
  4. (D)രാമനും രാജനും തമ്മിൽ പരസ്പരം കലഹിക്കാമോ?
ഉത്തരം കാണുക(C) രാമനും രാജനും തമ്മിൽ കലഹമുണ്ടാക്കുന്നു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

79. വിലമതിക്കാൻ വയ്യാത്തത് - ഒറ്റപ്പദം എഴുതുക :

  1. (A)അമൂല്യം
  2. (B)മൂല്യമറ്റത്
  3. (C)മൂല്യം
  4. (D)സമൂലം
ഉത്തരം കാണുക(A) അമൂല്യം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

80. സ്ത്രീലിംഗ ശബ്ദമേത്?

  1. (A)മനുഷ്യൻ
  2. (B)പൊതുവാൾ
  3. (C)രാജ്ഞി
  4. (D)മകൻ
ഉത്തരം കാണുക(C) രാജ്ഞി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

81. പ്രിസൺ വിഷയം ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിലെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു?

  1. (A)യൂണിയൻ ലിസ്റ്റ്
  2. (B)സ്റ്റേറ്റ് ലിസ്റ്റ്
  3. (C)കൺകറന്റ് ലിസ്റ്റ്
  4. (D)ശിഷ്ടാധികാരം
ഉത്തരം കാണുക(B) സ്റ്റേറ്റ് ലിസ്റ്റ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

82. ശിക്ഷ തടവുകാരുടെ അവധി സംബന്ധിച്ച കേസുകൾ പുനരവലോകനം ചെയ്യുന്ന സമിതിയുടെ ചെയർമാൻ ആരാണ്?

  1. (A)ജില്ലാ കളക്ടർ
  2. (B)ജില്ലാ ജഡ്ജ്
  3. (C)ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് & കറക്ഷണൽ സർവ്വീസസ്
  4. (D)ജയിൽ സൂപ്രണ്ട്
ഉത്തരം കാണുക(A) ജില്ലാ കളക്ടർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

83. കേരളത്തിൽ അവസാനമായി സ്ഥാപിച്ച സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമിന്റെ പേര് :

  1. (A)സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം, പൂജപ്പുര, തിരുവനന്തപുരം
  2. (B)സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം, വിയ്യൂർ, തൃശ്ശൂർ
  3. (C)സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം, പള്ളിക്കുന്ന്, കണ്ണൂർ
  4. (D)സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം, തവനൂർ, മലപ്പുറം
ഉത്തരം കാണുക(D) സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം, തവനൂർ, മലപ്പുറം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

84. ഭരണ നിർവ്വഹണ ആവശ്യാർത്ഥം ജയിൽ വകുപ്പിനെ എത്ര മേഖലകളായി തിരിച്ചിട്ടുണ്ട്?

  1. (A)2
  2. (B)3
  3. (C)4
  4. (D)5
ഉത്തരം കാണുക(B) 3
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

85. ബന്ധുക്കളോടൊപ്പമോ മറ്റ് അനുയോജ്യമായ രീതിയിലോ സംരക്ഷിക്കാൻ കഴിയാത്ത എത്ര വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ജയിലിൽ പ്രവേശിക്കപ്പെടുന്ന അമ്മമാരോടൊപ്പം കഴിയുവാൻ അനുവദിക്കും?

  1. (A)5
  2. (B)4
  3. (C)6
  4. (D)7
ഉത്തരം കാണുക(C) 6
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

86. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുകയില്ല എന്ന് നിഷ്കർഷിക്കുന്ന വിവരാവകാശ നിയമത്തിലെ വകുപ്പ് ഏതാണ്?

  1. (A)സെക്ഷൻ 7
  2. (B)സെക്ഷൻ 18
  3. (C)സെക്ഷൻ 8 (1) (a)
  4. (D)സെക്ഷൻ 19
ഉത്തരം കാണുക(C) സെക്ഷൻ 8 (1) (a)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

87. ഇന്ത്യയിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നത് എന്നാണ്?

  1. (A)നവംബർ 12, 2005
  2. (B)ഡിസംബർ 10, 2005
  3. (C)ആഗസ്റ്റ് 12, 2005
  4. (D)ഒക്ടോബർ 12, 2005
ഉത്തരം കാണുക(D) ഒക്ടോബർ 12, 2005
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

88. ഇന്ത്യയിൽ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

  1. (A)ന്യൂഡൽഹി
  2. (B)മുംബൈ
  3. (C)കൊൽക്കത്ത
  4. (D)ചെന്നൈ
ഉത്തരം കാണുക(A) ന്യൂഡൽഹി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

89. ഇന്ത്യയിൽ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് എന്നാണ്?

  1. (A)ജനുവരി 10
  2. (B)ഏപ്രിൽ 10
  3. (C)ഡിസംബർ 10
  4. (D)ജൂൺ 10
ഉത്തരം കാണുക(C) ഡിസംബർ 10
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

90. വിവരാവകാശ നിയമപ്രകാരം ജീവന്റേയോ, സ്വാതന്ത്ര്യത്തേയോ സംബന്ധിച്ച വിവരങ്ങൾ അറിയാൻ അപേക്ഷ സമർപ്പിച്ചാൽ, മറുപടി നൽകേണ്ട സമയ പരിധി എത്രയാണ്?

  1. (A)48 മണിക്കൂർ
  2. (B)24 മണിക്കൂർ
  3. (C)12 ദിവസം
  4. (D)10 ദിവസം
ഉത്തരം കാണുക(A) 48 മണിക്കൂർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

91. ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) രൂപീകരിക്കപ്പെട്ട വർഷം ഏതാണ്?

  1. (A)1992
  2. (B)1993
  3. (C)1996
  4. (D)1997
ഉത്തരം കാണുക(B) 1993
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

92. താഴെപ്പറയുന്നവയിൽ കുട്ടികളുടെ അവകാശങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന കരാർ ഏതാണ്?

  1. (A)CRC
  2. (B)UNFCCC
  3. (C)CEDAW
  4. (D)CAT
ഉത്തരം കാണുക(A) CRC
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

93. ഹ്യൂമൺ റൈറ്റ് വാച്ചിന്റെ (Human Rights Watch) ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

  1. (A)ലണ്ടൻ
  2. (B)ന്യൂസിലാന്റ്
  3. (C)പാരീസ്
  4. (D)ന്യൂയോർക്ക്
ഉത്തരം കാണുക(D) ന്യൂയോർക്ക്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

94. മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിൽ (UDHR) എത്ര അനുച്ഛേദങ്ങൾ ഉണ്ട്?

  1. (A)30
  2. (B)32
  3. (C)35
  4. (D)38
ഉത്തരം കാണുക(A) 30
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

95. ഇന്ത്യയിലെ ആദ്യത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരായിരുന്നു?

  1. (A)ജസ്റ്റീസ് പി. രാമസുബ്രഹ്മണ്യൻ
  2. (B)ജസ്റ്റീസ് രംഗനാഥ മിശ്ര
  3. (C)ജസ്റ്റീസ് ജെ.എസ്. വർമ്മ
  4. (D)ജസ്റ്റീസ് അരുൺ കുമാർ മിശ്ര
ഉത്തരം കാണുക(B) ജസ്റ്റീസ് രംഗനാഥ മിശ്ര
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

96. മാനസിക സമ്മർദ്ദവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന വാചകങ്ങളിൽ ശരിയായത് തെരഞ്ഞെടുക്കുക : (i) മാനസിക സമ്മർദ്ദം പ്രതിരോധ ശേഷിക്കുറവുണ്ടാക്കും (ii) മാനസിക സമ്മർദ്ദം ഹൃദയസംബന്ധ രോഗങ്ങളുണ്ടാക്കും (iii) മാനസിക സമ്മർദ്ദം ടൈപ്പ് 2 പ്രമേഹ കാരണമായേക്കാം (iv) മാനസിക സമ്മർദ്ദം അർബുദത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു

  1. (A)(i), (ii), (iii) മാത്രം ശരിയാണ്
  2. (B)(i), (ii), (iv) മാത്രം ശരിയാണ്
  3. (C)(ii), (iii), (iv) മാത്രം ശരിയാണ്
  4. (D)(i), (ii), (iii), (iv) ശരിയാണ്
ഉത്തരം കാണുക(D) (i), (ii), (iii), (iv) ശരിയാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

97. അസ്തിത്വ ബോധ ബുദ്ധിയെ വിശദീകരിക്കുന്ന വാചകം തെരഞ്ഞെടുക്കുക :

  1. (A)വ്യക്തിയെ കുറിച്ചുള്ള സ്വാവബോധം
  2. (B)ഭാഷാപരമായ കഴിവ്
  3. (C)ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും തേടുന്നത്
  4. (D)പ്രകൃതിയെ അറിഞ്ഞ് ചേർന്നു ജീവിക്കുന്നത്
ഉത്തരം കാണുക(C) ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും തേടുന്നത്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

98. ഫ്രോയിഡിന്റെ സൈക്കോ-ലൈംഗിക വികസനഘട്ടത്തിൽ ധാർമ്മിക വികസനം ഏതു ഘട്ടത്തിലാണ് ആരംഭിക്കുന്നത്?

  1. (A)ഓറൽ ഘട്ടം
  2. (B)അനൽ ഘട്ടം
  3. (C)ഫാലിക് ഘട്ടം
  4. (D)ജനൈറ്റൽ ഘട്ടം
ഉത്തരം കാണുക(C) ഫാലിക് ഘട്ടം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

99. ജൈവിക അഭിപ്രേരണയെ പ്രാധാനമായും നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏതാണ്?

  1. (A)ഹൈപ്പോതലാമസ്
  2. (B)സെറിബെല്ലം
  3. (C)പോൺസ്
  4. (D)ഹിപ്പോകാമ്പസ്
ഉത്തരം കാണുക(A) ഹൈപ്പോതലാമസ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

100. സാമൂഹിക ഇടപെടലുകൾ ആവശ്യമായ സാഹചര്യങ്ങളിൽ ചുറ്റിലുമുള്ളവർ മോശമായി വിലയിരുത്തുമെന്ന ഭയം അനുഭവിക്കുകയും പൊതുവേദിയിൽ സംസാരിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നത് ഏത് ഉത്കണ്ഠാ രോഗത്തിന്റെ ലക്ഷണമാണ്?

  1. (A)ജനറലൈസ്ഡ് ആങ്സൈറ്റി ഡിസോർഡർ
  2. (B)അഗോറാ ഫോബിയ
  3. (C)സോഷ്യൽ ഫോബിയ
  4. (D)പാനിക് ഡിസോർഡർ
ഉത്തരം കാണുക(C) സോഷ്യൽ ഫോബിയ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Assistant Prison Officer (prisons And Correctional Services) പരീക്ഷ എന്നായിരുന്നു?

Kerala PSC Assistant Prison Officer (prisons And Correctional Services) (കാറ്റഗറി 420/2025) പരീക്ഷ 18-04-2026-ന് നടന്നു. ചോദ്യപേപ്പർ കോഡ് 038/2026-M.

ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്?

ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.

PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ?

ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.

ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ?

ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.

ഉറവിടം: Kerala PSC – ചോദ്യപേപ്പർ, ഉത്തരസൂചിക. താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.

ഈ പേപ്പർ എഴുതി നോക്കാം
ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം