PSC ഔദ്യോഗികം Assistant Salesman ചോദ്യപേപ്പർ 2025 – ഉത്തരസൂചിക സഹിതം ചോദ്യപേപ്പർ കോഡ് 102/2025-M · പരീക്ഷ 09-08-2025 · കാറ്റഗറി 527/2024 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക
Kerala PSC Assistant Salesman (കാറ്റഗറി 527/2024) പരീക്ഷ 09-08-2025-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.
1. രാഷ്ട്രത്തിന്റെ സ്ഥാപക നേതാവിനെ രാഷ്ട്രപതി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത രാജ്യം (A) ഈജിപ്റ്റ്(B) ബംഗ്ലാദേശ്(C) മ്യാൻമർ(D) ശ്രീലങ്കഉത്തരം കാണുക (B) ബംഗ്ലാദേശ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ2. 'ചിനാംബസ്' എന്ന കൃത്രിമ ദ്വീപുകൾ ഏത് സംസ്കാരവുമായി ബന്ധപ്പെട്ടതാണ്? (A) ചൈനീസ് സംസ്കാരം(B) മായൻ സംസ്കാരം(C) ആസ്ടെക് സംസ്കാരം(D) ഇൻകാ സംസ്കാരംഉത്തരം കാണുക (C) ആസ്ടെക് സംസ്കാരം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ3. താഴെ കൊടുത്തിരിക്കുന്നവയിൽ പോർച്ചുഗീസുകാരുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്? (A) 1663-ൽ കൊച്ചി പിടിച്ചെടുത്തു(B) മിശ്രകോളനി വ്യവസ്ഥ സ്ഥാപിച്ചു(C) കാർട്ടസ് സമ്പ്രദായം ഏർപ്പെടുത്തി(D) ബിജാപ്പൂർ സുൽത്താനിൽ നിന്നും ഗോവ പിടിച്ചെടുത്തുഉത്തരം കാണുക (A) 1663-ൽ കൊച്ചി പിടിച്ചെടുത്തു ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ4. താഴെ കൊടുത്തിരിക്കുന്ന പട്ടിക പരിശോധിച്ച് A വിഭാഗത്തിന് അനുയോജ്യമായവ B വിഭാഗത്തിൽ നിന്നും കണ്ടെത്തി ശരിയുത്തരം എഴുതുക.
A: a. ജെ.എം. ചാറ്റർജി, b. ബരീന്ദ്രനാഥ് ഘോഷ്, c. ചന്ദ്രശേഖർ ആസാദ്, d. വി.ഡി. സവർക്കർ
B: i. അഭിനവ് ഭാരത്, ii. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ, iii. ഭാരത്മാതാ സൊസൈറ്റി, iv. അനുശീലൻ സമിതി (A) a – iv, b – i, c – iii, d – ii(B) a – i, b – iv, c – ii, d – iii(C) a – ii, b – iii, c – i, d – iv(D) a – iii, b – iv, c – ii, d – iഉത്തരം കാണുക (D) a – iii, b – iv, c – ii, d – i ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ5. 1857 ലെ കലാപത്തിൽ ആറയിൽ നേതൃത്വം നല്കിയ നേതാവ് (A) നാനാസാഹിബ്(B) ഭക്ത് ഖാൻ(C) കുൻവർസിംഗ്(D) ബഹദൂർ ഖാൻഉത്തരം കാണുക (C) കുൻവർസിംഗ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ6. താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണന അനുസരിച്ച് ക്രമപ്പെടുത്തി എഴുതുക
a) കുറിച്യലഹള b) സന്യാസികലാപം c) സിന്താൾ കലാപം d) പഴശ്ശികലാപം (A) b, d, a, c(B) c, d, a, b(C) b, c, d, a(D) a, c, b, dഉത്തരം കാണുക (A) b, d, a, c ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ7. നദികളുടെ ഉപരിഘട്ടവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (A) ഉപരിഘട്ടത്തിൽ നിരവധി റില്ലുകൾ കൂടിചേർന്ന് അരുവികൾ ആകുന്നു(B) നദിയുടെ ഉപരിഘട്ടത്തിൽ ഡൽറ്റകൾ കാണപ്പെടുന്നു(C) ഉപരിഘട്ടത്തിലെ പർവ്വത ഉയരങ്ങളിൽ ഓക്സ്ബോ തടാകങ്ങൾ കാണപ്പെടുന്നു(D) സൂക്ഷ്മമായ മണൽ തരികളാൽ സമ്പന്നമാണ് നദികളുടെ ഉപരിഘട്ടംഉത്തരം കാണുക (A) ഉപരിഘട്ടത്തിൽ നിരവധി റില്ലുകൾ കൂടിചേർന്ന് അരുവികൾ ആകുന്നു ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ8. സിന്ധു നദിയുടെ കിഴക്കൻ പോഷക നദികളാണ് (A) രവി, ബിയാസ്, സത്‌ലജ്(B) സിന്ധു, ഝലം, ചെനാബ്(C) ഝലം, ബിയാസ്, രവി(D) ചെനാബ്, ബിയാസ്, സിന്ധുഉത്തരം കാണുക (A) രവി, ബിയാസ്, സത്‌ലജ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ9. അന്തരീക്ഷപാളിയായ ട്രോപ്പോസ്ഫിയറിൽ അനുഭവപ്പെടുന്ന ക്രമമായ താപനഷ്ട നിരക്കുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്? (A) ഓരോ 175 മീറ്റർ ഉയരത്തിനും 1°C എന്ന നിരക്കിൽ താപം കുറയുന്നു(B) ഓരോ 165 മീറ്റർ ഉയരത്തിനും 1°C എന്ന നിരക്കിൽ താപം കുറയുന്നു(C) ഓരോ 175 മീറ്റർ ഉയരത്തിനും 1°C എന്ന നിരക്കിൽ താപം കൂടുന്നു(D) ഓരോ 165 മീറ്റർ ഉയരത്തിനും 1°C എന്ന നിരക്കിൽ താപം കൂടുന്നുഉത്തരം കാണുക (B) ഓരോ 165 മീറ്റർ ഉയരത്തിനും 1°C എന്ന നിരക്കിൽ താപം കുറയുന്നു ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ10. നിത്യഹരിത വന മേഖലകൾ കൂടുതലായും കണ്ടുവരുന്ന കാലാവസ്ഥ പ്രദേശം (A) ഭൂമദ്ധ്യരേഖാ കാലാവസ്ഥ പ്രദേശം(B) മെഡിറ്ററേനിയൻ കാലാവസ്ഥ പ്രദേശം(C) സാവന്നാ കാലാവസ്ഥ പ്രദേശം(D) തുൺഡ്രാ കാലാവസ്ഥ പ്രദേശംഉത്തരം കാണുക (A) ഭൂമദ്ധ്യരേഖാ കാലാവസ്ഥ പ്രദേശം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ12. ട്രൈപനോ സോമിയാസിസ് എന്ന പരാദ ജീവി രോഗത്തിന് കാരണമായ പ്രാണി (A) ബാക്ട്രോസെറ കക്യുർബിറ്റേ(B) ഡ്രോസോഫില മെലനോഗസ്റ്റർ(C) മസ്ക്കാ ഡൊമസ്റ്റിക്ക(D) സെറ്റ്സെ ഫ്ലൈഉത്തരം കാണുക (D) സെറ്റ്സെ ഫ്ലൈ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ13. അന്തരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള 'അറബിക്ക' എന്ന മുന്തിയ ഇനം വിള ഏതുമായി ബന്ധപെട്ടിരിക്കുന്നു. (A) തേയില(B) കാപ്പി(C) ചോളം(D) കരിമ്പ്ഉത്തരം കാണുക (B) കാപ്പി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ14. പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളിൽ ഉൾപെടാത്തതേത്? (A) സൗരോർജ്ജം(B) വേലിയോർജ്ജം(C) പെട്രോളിയം(D) കാറ്റിൽ നിന്നുള്ള ഊർജ്ജംഉത്തരം കാണുക (C) പെട്രോളിയം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ16. പെയ്മെന്റ് ബാങ്കുകളുടെ സവിശേഷതകൾ ഏതെല്ലാം?
i) ഒരു ലക്ഷം രൂപവരെ വ്യക്തിയിൽ നിന്ന് നിക്ഷേപമായി സ്വീകരിക്കുന്നു
ii) ഇവ വായ്പ നൽകുന്നു
iii) ഡെബിറ്റ് കാർഡ് നൽകുന്നില്ല
iv) നിക്ഷേപങ്ങൾക്ക് ഭാരതീയ റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള പലിശ നൽകുന്നു (A) i, iii ശരിയാണ്(B) ii, iv ശരിയാണ്(C) ii, iii ശരിയാണ്(D) i, iv ശരിയാണ്ഉത്തരം കാണുക (D) i, iv ശരിയാണ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ17. ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമാകുന്നത് ഏത് പഞ്ചവത്സര പദ്ധതിയുടെ കാലയളവിലാണ് (A) ഒമ്പതാം പഞ്ചവത്സര പദ്ധതി(B) എട്ടാം പഞ്ചവത്സര പദ്ധതി(C) ഏഴാം പഞ്ചവത്സര പദ്ധതി(D) പത്താം പഞ്ചവത്സര പദ്ധതിഉത്തരം കാണുക (B) എട്ടാം പഞ്ചവത്സര പദ്ധതി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ18. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അകത്തും പുറത്തും കടലാസുപയോഗം കുറയ്ക്കുന്നതിനുള്ള ഡിജിറ്റൽ പദ്ധതികൾ ഏതെല്ലാം? (A) ഉദ്ഗം, ഉത്കൽ(B) സഞ്ചയ, സാംഖ്യ(C) സാരഥി, പ്രവാഹ്(D) സുലേഖ, സേവനഉത്തരം കാണുക (C) സാരഥി, പ്രവാഹ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ19. അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും സുനിത വില്യംസും ബുച്ച് വിൽമോറും മടക്കയാത്രയ്ക്ക് ഉപയോഗിച്ച ബഹിരാകാശ പേടകത്തിന്റെ പേരെന്ത്? (A) സ്റ്റാർലൈനർ(B) ഡിസ്കവറി(C) കൊളംബിയ(D) ഡ്രാഗൺഉത്തരം കാണുക (D) ഡ്രാഗൺ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ20. ഭരണഘടന നിയമനിർമ്മാണ സഭയിൽ 17 മലയാളി അംഗങ്ങൾ ഉണ്ടായിരുന്നു. ഇതിൽ താഴെ തന്നിരിക്കുന്നവരിൽ ആരാണ് തിരുവിതാംകൂർ പ്രവശ്യയിൽ നിന്നുള്ള അംഗം? (A) K.A. മുഹമ്മദ്(B) പനമ്പള്ളി ഗോവിന്ദ മേനോൻ(C) എ.കെ. മേനോൻ(D) കെ. മാധവമേനോൻഉത്തരം കാണുക (B) പനമ്പള്ളി ഗോവിന്ദ മേനോൻ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ21. ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള സാമൂഹ്യനീതി, സാമ്പത്തിക നീതി, രാഷ്ട്രീയ നീതി എന്നീ 3 തരം നീതികളും കടമെടുത്തിരിക്കുന്നത് എവിടെ നിന്നാണ്? (A) ഫ്രഞ്ച് വിപ്ലവത്തിൽ നിന്ന്(B) റഷ്യൻ വിപ്ലവത്തിൽ നിന്ന്(C) അമേരിക്കൻ ഭരണഘടനയിൽ നിന്ന്(D) ദക്ഷിണ ആഫ്രിക്കയിൽ നിന്ന്ഉത്തരം കാണുക (A) ഫ്രഞ്ച് വിപ്ലവത്തിൽ നിന്ന്ശ്രദ്ധിക്കുക: ഇത് PSC താൽക്കാലിക ഉത്തരസൂചികയിലെ ഉത്തരമാണ്. സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ നീതി എന്ന ആശയം റഷ്യൻ വിപ്ലവത്തിൽ നിന്നാണ് എന്നാണ് സാധാരണ പഠിപ്പിക്കുന്നത്; അന്തിമ ഉത്തരസൂചികയിൽ മാറാം. ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ22. തുടർച്ചയായി എത്ര വർഷക്കാലം ഇന്ത്യക്ക് പുറത്ത് സ്ഥിര താമസമാക്കിയാലാണ് പൗരത്വാപഹരണം വഴി കേന്ദ്ര ഗവൺമെന്റിന് ഒരാളുടെ പൗരത്വം ഇല്ലാതാക്കാൻ കഴിയുന്നത്? (A) 7 വർഷം(B) 5 വർഷം(C) 10 വർഷം(D) 12 വർഷംഉത്തരം കാണുക (B) 5 വർഷംശ്രദ്ധിക്കുക: ഇത് PSC താൽക്കാലിക ഉത്തരസൂചികയിലെ ഉത്തരമാണ്. പൗരത്വ നിയമം സെക്ഷൻ 10 പ്രകാരം തുടർച്ചയായി 7 വർഷം ഇന്ത്യക്ക് പുറത്ത് താമസിച്ചാൽ പൗരത്വം നഷ്ടപ്പെടുത്താം; അന്തിമ ഉത്തരസൂചികയിൽ മാറാം. ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ23. എത്രാമത്തെ ഭരണഘടന ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്? (A) 73-ാം ഭേദഗതി(B) 44-ാം ഭേദഗതി(C) 42-ാം ഭേദഗതി(D) 52-ാം ഭേദഗതിഉത്തരം കാണുക (D) 52-ാം ഭേദഗതിശ്രദ്ധിക്കുക: ഇത് PSC താൽക്കാലിക ഉത്തരസൂചികയിലെ ഉത്തരമാണ്. മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിൽ ചേർത്തത് 42-ാം ഭേദഗതി (1976) വഴിയാണ്; അന്തിമ ഉത്തരസൂചികയിൽ മാറാം. ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ24. താഴെ തന്നിരിക്കുന്നവയിൽ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്നത് ഏതാണ്? (A) ഫിഷറീസ്(B) കാർഷിക വരുമാന നികുതി(C) വിലനിയന്ത്രണം(D) ലോട്ടറിഉത്തരം കാണുക (B) കാർഷിക വരുമാന നികുതി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ25. സ്വന്തമായി ഉപഗ്രഹം നിർമ്മിക്കാൻ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം? (A) ആസാം(B) മഹാരാഷ്ട്ര(C) ഗുജറാത്ത്(D) കർണ്ണാടകഉത്തരം കാണുക (C) ഗുജറാത്ത് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ26. ക്രമത്തിലെഴുതുക?
i) എന്റെ ആരോഗ്യം എന്റെ അവകാശം
ii) നമ്മുടെ അവകാശങ്ങൾ നമ്മുടെ ഭാവി ഇപ്പോൾ
iii) നമ്മുടെ ഊർജം നമ്മുടെ ഭൂമി
iv) തനിക്കും സമൂഹത്തിനുവേണ്ടിയുള്ള യോഗ
a) യോഗദിനമായിട്ടുള്ളത് b) ഭൗമദിന പ്രമേയം - 2025 c) ലോകാരോഗ്യ ദിനമായിട്ടുള്ളത് d) മനുഷ്യാവകാശ ദിനമായിട്ടുള്ളത് (A) i – c, ii – d, iii – b, iv – a(B) i – d, ii – b, iii – a, iv – c(C) i – c, ii – a, iii – b, iv – d(D) i – b, ii – c, iii – d, iv – aഉത്തരം കാണുക (A) i – c, ii – d, iii – b, iv – a ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ27. എക്സൈസ് വകുപ്പിനുകീഴിലെ വിമുക്തിയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ വിദ്യാലയങ്ങളിൽ നടപ്പാക്കിയ പദ്ധതി ഏതാണ്? (A) നേർവഴി(B) ഉണർവ്(C) കർമ്മചാരി പദ്ധതി(D) ബീറ്റ്സ് പദ്ധതിഉത്തരം കാണുക (A) നേർവഴി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ28. ലോക് അദാലത്ത് എന്ന പദം കൊണ്ട് ഏത് വിഭാഗത്തിൽ പെടുന്ന കോടതിയാണ്? (A) ജനങ്ങളുടെ കോടതി(B) മുൻസിഫ് കോടതി(C) മജിസ്ട്രേറ്റ് കോടതി(D) ഇവയൊന്നിലും പെടുന്നില്ലഉത്തരം കാണുക (B) മുൻസിഫ് കോടതി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ29. ഗ്രാമപ്രദേശങ്ങളിൽ അന്ത്യോദയ, അന്നയോജന റേഷൻകാർഡിന് അന്തിമ അനുമതി നൽകുന്നത്? (A) അർബൻ ഡെവലെപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ്(B) റൂറൽ ഡെവലെപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ്(C) മിനിസ്ട്രി ഓഫ് റൂറൽ ഡെവലെപ്പ്മെന്റ്(D) ഇവയൊന്നുമല്ലഉത്തരം കാണുക (A) അർബൻ ഡെവലെപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ30. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പാക്കിയ കേരളത്തിലെ ജില്ലകൾ? (A) വയനാട്, ഇടുക്കി(B) കൊല്ലം, കോട്ടയം(C) പത്തനംതിട്ട, തൃശൂർ(D) പാലക്കാട്, വയനാട്ഉത്തരം കാണുക (C) പത്തനംതിട്ട, തൃശൂർ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ31. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിക്കുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയാര്? (A) ഉമ്മൻചാണ്ടി(B) V.S. അച്ചുതാനന്ദൻ(C) പിണറായി വിജയൻ(D) A. K. ആന്റണിഉത്തരം കാണുക (D) A. K. ആന്റണി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ32. കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ താഴെ തന്നിരിക്കുന്നവരിൽ ആരാണ്? (A) ഷാജഹാൻ(B) രാജീവ്കുമാർ(C) പ്രണബ് ജ്യോതിനാഥ്(D) ഗ്യാനേഷ്കുമാർഉത്തരം കാണുക (A) ഷാജഹാൻ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ33. എവിടെയാണ് കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യത്തെ അഗ്രി എക്സ്പോ സെന്റർ പ്രവത്തനം ആരംഭിക്കുന്നത് (A) ആനയറ(B) കുട്ടനാട്(C) പാലക്കാട്(D) വയനാട്ഉത്തരം കാണുക (A) ആനയറ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ34. കേരളത്തിലെ തൃതീയ ആരോഗ്യ സ്ഥാപനങ്ങൾ ഏവ? (A) ജനറൽ ആശുപത്രികൾ(B) താലൂക്ക് ആശുപത്രികൾ(C) മെഡിക്കൽ കോളേജുകൾ(D) സാമൂഹികാരോഗ്യ കേന്ദ്രങ്ങൾഉത്തരം കാണുക (C) മെഡിക്കൽ കോളേജുകൾ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ35. ജന്തുക്കളിൽ ഏറ്റവുമധികം വൈവിധ്യമുള്ള ജീവിവർഗ്ഗമാണ് (A) മത്സ്യങ്ങൾ(B) പക്ഷികൾ(C) സസ്തനികൾ(D) ഷഡ്പദങ്ങൾഉത്തരം കാണുക (D) ഷഡ്പദങ്ങൾ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ36. കേരള സർക്കാർ 2025 ഫെബ്രുവരിയിൽ തുടക്കമിട്ട "ആരോഗ്യം ആനന്ദം" എന്ന പദ്ധതി വഴി ഉദ്ദേശിക്കുന്നത് എന്താണ്? (A) കാൻസർ ബോധവത്കരണം(B) പേവിഷ പ്രതിരോധം(C) എയിഡ്സ് ബോധവത്കരണം(D) കോവിഡ് പ്രതിരോധംഉത്തരം കാണുക (A) കാൻസർ ബോധവത്കരണം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ37. പെല്ലാഗ്ര ഏത് ജീവകത്തിന്റെ അപര്യാപ്തത കൊണ്ടുണ്ടാകുന്ന രോഗമാണ്? (A) വിറ്റാമിൻ B₃(B) വിറ്റാമിൻ C(C) വിറ്റാമിൻ K(D) വിറ്റാമിൻ B₁₂ഉത്തരം കാണുക (A) വിറ്റാമിൻ B₃ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ38. കോശങ്ങളിൽ കാണപ്പെടുന്നതും കോശത്തിനാവശ്യമായ ഊർജം ATP യുടെ രൂപത്തിൽ നിർമ്മിക്കുന്നതും സംഭരിക്കുന്നതുമായ കോശ ഘടകം ഏത്? (A) മൈറ്റോകോൺട്രിയ(B) ഗോൾഗി വസ്തുക്കൾ(C) ലൈസോസോമുകൾ(D) ഫേനങ്ങൾഉത്തരം കാണുക (A) മൈറ്റോകോൺട്രിയ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ39. എംഫിസീമ എന്ന മാരക രോഗത്തിന് കാരണമാകുന്നത് എന്ത്? (A) രോഗാണു ബാധ(B) ജീവകങ്ങളുടെ അപര്യാപ്തത(C) സിഗരറ്റ് സ്മോക്കിംഗ്(D) ഹോർമോൺ വ്യതിയാനംഉത്തരം കാണുക (C) സിഗരറ്റ് സ്മോക്കിംഗ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ40. AB⁻ (AB നെഗറ്റീവ്) രക്തഗ്രൂപ്പുള്ള ഒരു വ്യക്തിയെ അപകടം പറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തിരമായി രക്തം നൽകേണ്ടി വരികയും ചെയ്താൽ ആ വ്യക്തിക്ക് നൽകാവുന്ന രക്ത ഗ്രൂപ്പുകൾ ഏവ? (A) A⁺, B⁺, AB⁺, O⁺(B) A⁻, B⁻, AB⁻, O⁻(C) AB⁻ മാത്രം(D) O⁻ മാത്രംഉത്തരം കാണുക (B) A⁻, B⁻, AB⁻, O⁻ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ41. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?
i) മന്ത് രോഗത്തിന്റെ രോഗകാരികളാണ് വൂച്ചറേറിയ ബാങ്ക്രോഫ്റ്റി എന്ന വിരകൾ
ii) മന്ത് രോഗം പരത്തുന്നത് അനോഫിലസ് വിഭാഗത്തിൽപ്പെട്ട പെൺ കൊതുകുകളാണ്
iii) പ്രായപൂർത്തിയായ മന്ത് വിരകൾ ലസിക വ്യവസ്ഥ (ലിംഫാറ്റിക് വ്യവസ്ഥ)യിൽ ആണ് വസിക്കുന്നത്
iv) ജനിതക വൈകല്യങ്ങളാണ് മന്ത് രോഗത്തിന്റെ പ്രധാന കാരണം (A) i, ii ശരിയാണ്(B) i, ii, iii ശരിയാണ്(C) i, iii ശരിയാണ്(D) iv മാത്രം ശരിയാണ്ഉത്തരം കാണുക (C) i, iii ശരിയാണ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ42. പരിണതബലം [Net force] പൂജ്യം ആയ ഗ്രാഫ് ഏതാണ്? (ചോദ്യപേപ്പറിൽ നാല് ഗ്രാഫുകൾ) (A) ദൂരം–സമയം ഗ്രാഫ്: ആദിബിന്ദുവിൽ നിന്ന് മുകളിലേക്കുള്ള നേർരേഖ(B) ദൂരം–സമയം ഗ്രാഫ്: മുകളിലേക്ക് വളയുന്ന വക്രം(C) വേഗം–സമയം ഗ്രാഫ്: മുകളിലേക്കുള്ള നേർരേഖ(D) വേഗം–സമയം ഗ്രാഫ്: താഴേക്കിറങ്ങുന്ന നേർരേഖഉത്തരം കാണുക (A) ദൂരം–സമയം ഗ്രാഫ്: ആദിബിന്ദുവിൽ നിന്ന് മുകളിലേക്കുള്ള നേർരേഖ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ43. പ്രേഷണത്തിന് മാധ്യമം ആവശ്യമുള്ള തരംഗം ഏതാണ്? (A) പ്രകാശ തരംഗം(B) റേഡിയോ തരംഗം(C) ശബ്ദ തരംഗം(D) ഗാമാ തരംഗംഉത്തരം കാണുക (C) ശബ്ദ തരംഗം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ44. ഘർഷണം ഇല്ലാത്ത ഒരു പ്രതലത്തിൽ നിശ്ചലാവസ്ഥയിൽ ഇരിക്കുന്ന ഒരു വസ്തുവിൽ ബലം പ്രയോഗിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. ഈ വസ്തുവിന് ലഭിക്കുന്ന ത്വരണം എത്രയാണ്?
8N ← [10kg] → 20N (A) 2m/s²(B) 0.8m/s²(C) 2.8m/s²(D) 1.2m/s²ഉത്തരം കാണുക (D) 1.2m/s² ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ45. സൂര്യനെക്കുറിച്ച് പഠിക്കുവാൻ ISRO വിക്ഷേപിച്ച ബഹിരാകാശ പേടകം ഏതാണ്? (A) ചന്ദ്രയാൻ-III(B) RISAT(C) ആദിത്യ-L1(D) മംഗൾയാൻഉത്തരം കാണുക (C) ആദിത്യ-L1 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ47. ഒരു ആറ്റത്തിന്റെ M ഷെല്ലിൽ 6 ഇലക്ട്രോണുകൾ ഉണ്ടെങ്കിൽ ആ ആറ്റത്തിന്റെ അറ്റോമിക് നമ്പർ ഏതാണ്? (A) 6(B) 8(C) 16(D) 10ഉത്തരം കാണുക (C) 16 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ48. ഒരു നിശ്ചിത മാസ് വാതകത്തിന്റെ 300°C ൽ ഉള്ള മർദ്ദം 1.3 atm ആണ്. ഇപ്പോഴത്തെ വ്യാപ്തം 10L ആണ്. താപത്തിൽ വ്യത്യാസം ഇല്ലാതെ ഈ വാതകത്തിന്റെ വ്യാപ്തം 2.6L ആയി കുറഞ്ഞാൽ ഇപ്പോഴത്തെ മർദ്ദം എത്ര ആണ്? (A) 10 atm(B) 5 atm(C) 2.6 atm(D) 1.3 atmഉത്തരം കാണുക (B) 5 atm ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ49. മാഗ്നറ്റൈറ്റ് എന്ന ഇരുമ്പിന്റെ അയിരിന് അതിന്റെ അപദ്രവ്യമായ SnO₂ വിൽ നിന്നും വേർ തിരിക്കാൻ ഏതു മാർഗ്ഗം ഉപയോഗിക്കാം? (A) കാന്തിക വിഭജനം(B) ലീച്ചിങ്ങ്(C) പ്ലവനപ്രക്രിയ(D) കഴുകിയെടുക്കുകഉത്തരം കാണുക (A) കാന്തിക വിഭജനം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ50. കേരളത്തിലെ തീരദേശത്തെ കരി മണലിൽ അടങ്ങിയിരിക്കുന്ന വ്യാവസായികമായി ഉപയോഗിക്കുന്ന ധാതു. (A) ഇൽമിനേറ്റ്(B) ഓക്സിജൻ(C) നൈട്രജൻ(D) കാർബൺഉത്തരം കാണുക (A) ഇൽമിനേറ്റ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ51. താഴെ പറയുന്ന സംയുക്തങ്ങളിൽ ഏതാണ് ജലവുമായി ചേർന്ന് പ്രവർത്തിച്ചാൽ കത്തുന്ന വാതകത്തെ ഉണ്ടാക്കുന്നത്. (A) കാൽസ്യം ഹൈഡ്രോക്സൈഡ് (Ca(OH)₂)(B) കാൽസ്യം കാർബണേറ്റ് (CaCO₃)(C) കാൽസ്യം കാർബൈഡ് (CaC₂)(D) കാൽസ്യം നൈട്രേറ്റ് (CaNO₃)ഉത്തരം കാണുക (C) കാൽസ്യം കാർബൈഡ് (CaC₂) ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ52. കേരള ലളിതകലാ അക്കാദമിയുടെ നിലവിലെ ചെയർമാൻ ആര്? (A) കെ സച്ചിദാനന്ദൻ(B) മുരളി ചീരോത്ത്(C) നേമം പുഷ്പരാജ്(D) കരിവെള്ളൂർ മുരളിഉത്തരം കാണുക (B) മുരളി ചീരോത്ത് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ53. 2024-ലെ പാരാലിമ്പിക്സിൽ പുരുഷ വിഭാഗം ജാവലിൻത്രോ F41 ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ കായികതാരം ആര്? (A) നവ്ദീപ് സിങ്(B) നിതേഷ് കുമാർ(C) ഹർവീന്ദർ സിങ്(D) പ്രവീൺ കുമാർഉത്തരം കാണുക (A) നവ്ദീപ് സിങ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ54. ജ്ഞാനപീഠം അവാർഡ് നേടിയ മലയാളികളും വർഷങ്ങളും. താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ ജോഡി തെരെഞ്ഞെടുത്തെഴുതുക: (A) എസ്.കെ. പൊറ്റക്കാട് - 1982(B) തകഴി ശിവശങ്കരപ്പിള്ള - 1984(C) ഒ.എൻ.വി. കുറുപ്പ് - 2009(D) എം.ടി. വാസുദേവൻ നായർ - 1998ഉത്തരം കാണുക (B) തകഴി ശിവശങ്കരപ്പിള്ള - 1984 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ55. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തവ തെരെഞ്ഞെടുത്തെഴുതുക
i) കുമാരഗുരുദേവൻ - പ്രത്യക്ഷരക്ഷാദൈവസഭ
ii) വൈകുണ്ഠ സ്വാമികൾ - ആത്മവിദ്യാ സംഘം
iii) പണ്ഡിറ്റ് കെ.പി. കറുപ്പൻ - അരയസമാജം
iv) അയ്യങ്കാളി - സമത്വസമാജം (A) i മാത്രം(B) ii ഉം iv ഉം(C) ii ഉം iii ഉം(D) i ഉം iii ഉംഉത്തരം കാണുക (B) ii ഉം iv ഉം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ56. ആദ്യത്തെ മലയാള പത്രമായ 'രാജ്യസമാചാരം' പ്രസിദ്ധീകരിച്ച സ്ഥലം ഏത്? (A) വക്കം(B) ഇല്ലിക്കുന്ന്(C) ചെറുതുരുത്തി(D) കോഴിക്കോട്ഉത്തരം കാണുക (B) ഇല്ലിക്കുന്ന് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ57. പഹൽഗാം ഭീകരാക്രമണത്തിനെതിരെ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ പാകിസ്താൻ ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ പ്രതിരോധ ആക്രമണത്തെ കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് വിശദീകരിക്കാൻ നിയോഗിക്കപ്പെട്ട രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥർ ആരൊക്കെ?
i) സോഫിയ ഖുറേഷി
ii) ഹിമാൻഷി നർവാൾ
iii) വ്യോമിക സിങ്
iv) അഷന്യ ദ്വിവേദി (A) i ഉം ii ഉം(B) ii ഉം iv ഉം(C) i ഉം iii ഉം(D) iii ഉം iv ഉംഉത്തരം കാണുക (C) i ഉം iii ഉം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ58. 2025-ലെ കേരള വനിതാ കമ്മീഷൻ അധ്യക്ഷ ആര്? (A) അഡ്വ. കുഞ്ഞായിഷ(B) പി. സതീദേവി(C) എ.കെ. പ്രേമജം(D) വി.ആർ. മഹിളാമണിഉത്തരം കാണുക (B) പി. സതീദേവി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ59. ഇ-ഗവേണൻസ് എന്നാൽ എന്താണ്? (A) സർക്കാരിന്റെ സോഷ്യൽ മീഡിയ പ്രചാരണങ്ങൾ നടത്തുന്നത്(B) സർക്കാർ ഓഫീസുകളിൽ ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കുന്നത്(C) ഓൺലൈൻ സേവനങ്ങൾ ഉപയോഗിച്ച് ഒരു സ്വകാര്യ കമ്പനി നടത്തുന്നത്(D) സർക്കാർ സേവനങ്ങൾ നൽകുന്നതിന് ഇലക്ട്രോണിക് മാർഗങ്ങൾ ഉപയോഗിക്കുന്നത്ഉത്തരം കാണുക (D) സർക്കാർ സേവനങ്ങൾ നൽകുന്നതിന് ഇലക്ട്രോണിക് മാർഗങ്ങൾ ഉപയോഗിക്കുന്നത് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ60. താഴെ പറയുന്നവയിൽ ഹാർഡ് കോപ്പി ഔട്ട്പുട്ട് നല്കാൻ കഴിയുന്ന കമ്പ്യൂട്ടർ അനുബന്ധ ഉപകരണം ഏതാണ്? (A) മോണിറ്റർ(B) പ്രിന്റർ(C) സ്പീക്കർ(D) കീബോർഡ്ഉത്തരം കാണുക (B) പ്രിന്റർ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ61. താഴെ പറയുന്നവയിൽ ഏതാണ് ഒരു LAN ന്റെ നിർവചനം? (A) ലോകമെമ്പാടുമുള്ള കമ്പ്യൂട്ടറുകളെ ബന്ധിപ്പിക്കുന്ന പ്രക്രിയ(B) ഭൂമിശാസ്ത്രപരമായ ഒരു ചെറിയ പ്രദേശത്തിനുള്ളിൽ (ഉദാ. കെട്ടിടം അല്ലെങ്കിൽ കാമ്പസ്) കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രക്രിയ(C) വ്യത്യസ്ത രാജ്യങ്ങളിലെ കമ്പ്യൂട്ടറുകളെ ബന്ധിപ്പിക്കുന്ന പ്രക്രിയ(D) ഉപഗ്രഹ ലിങ്കുകൾ വഴി മാത്രം കമ്പ്യൂട്ടറുകളെ ബന്ധിപ്പിക്കുന്നത്ഉത്തരം കാണുക (B) ഭൂമിശാസ്ത്രപരമായ ഒരു ചെറിയ പ്രദേശത്തിനുള്ളിൽ (ഉദാ. കെട്ടിടം അല്ലെങ്കിൽ കാമ്പസ്) കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രക്രിയ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ62. കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിംഗ് പ്രാപ്തമാക്കുന്ന അടിസ്ഥാനപരമായ കണ്ടെത്തലുകളും കണ്ടുപിടുത്തങ്ങളും പരിഗണിച്ച് 2024 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞർ ആരൊക്കെയാണ്? (A) ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജമ്പർ(B) വിക്ടർ ആംബ്രോസ്, ഗാരി റൂവ്കുൻ(C) ജോൺ ജെ. ഹോപ്ഫീൽഡ്, ജെഫ്രി ഹിന്റൺ(D) സൈമൺ ജോൺസൺ, ജെയിംസ് എ. റോബിൻസൺഉത്തരം കാണുക (C) ജോൺ ജെ. ഹോപ്ഫീൽഡ്, ജെഫ്രി ഹിന്റൺ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ63. ക്വാണ്ടം കമ്പ്യൂട്ടിംഗിനെ അടിസ്ഥാനമാക്കി ഗൂഗിൾ നിർമ്മിച്ച പ്രോസസർ ചിപ്പ് താഴെ തന്നിരിക്കുന്നവയിൽ ഏതാണ്? (A) വില്ലോ(B) ജി. പി. ടി. 4. ഒ(C) ഗ്രോക് 3(D) മജോറാന 1ഉത്തരം കാണുക (A) വില്ലോ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ64. 2019ൽ ഉപഭോക്തൃ സംരക്ഷണ നിയമം പരിഷ്കരിച്ചതിൽ പുതുതായി രൂപം കൊണ്ട സ്ഥാപനം? (A) ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(B) ഉപഭോക്തൃ സമിതി(C) ഉപഭോക്തൃ കമ്മിഷൻ(D) ഇതൊന്നുമില്ലഉത്തരം കാണുക (A) ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ65. പോക്സോ നിയമപ്രകാരം തെറ്റായ പരാതിയോ വിവരമോ നൽകുന്നതിനുള്ള ശിക്ഷയെകുറിച്ചു പറയുന്ന വകുപ്പ്? (A) സെക്ഷൻ 22(B) സെക്ഷൻ 17(C) സെക്ഷൻ 20(D) സെക്ഷൻ 24ഉത്തരം കാണുക (A) സെക്ഷൻ 22 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ67. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനു വേണ്ടിയുള്ള നിയമം MWP ആക്ട് പ്രകാരം വൃദ്ധ സദനങ്ങളെക്കുറിച്ചു ഏതു അദ്ധ്യായത്തിലാണ് പറയുന്നത്? (A) അദ്ധ്യായം 3(B) അദ്ധ്യായം 2(C) അദ്ധ്യായം 7(D) അദ്ധ്യായം 5ഉത്തരം കാണുക (A) അദ്ധ്യായം 3 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ69. 2025ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ കന്നഡ എഴുത്തുകാരി? (A) ഷാജഹാൻ കരുണ തിലക്(B) ദാമൻ ഗൾഗട്(C) ഡഗ്ലസ് സ്റ്റുവേർട്(D) ബാനു മുഷ്താഖ്ഉത്തരം കാണുക (D) ബാനു മുഷ്താഖ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ70. ഗാർഹിക പീഡന നിരോധന നിയമ പ്രകാരം ഗാർഹിക സംഭവങ്ങൾ റിപ്പോർട്ട് തയ്യാറാക്കേണ്ടത് ആരാണ്?
1. പോലീസ് ഉദ്യോഗസ്ഥൻ
2. സേവന ദാതാവ്
3. മജിസ്ട്രേറ്റ്
4. സംരക്ഷണ ഉദ്യോഗസ്ഥൻ (A) 1 & 3(B) 2 & 3(C) 3 & 4(D) എല്ലാം ശരിഉത്തരം കാണുക (D) എല്ലാം ശരി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ71. യഥാക്രമം 10, 15, 24 മിനിറ്റ് ഇടവേളകളിൽ മൂന്ന് മണികൾ മുഴങ്ങുന്നു. രാവിലെ 8 മണിക്ക് മൂന്ന് മണികളും ഒരുമിച്ച് മുഴങ്ങാൻ തുടങ്ങും. അവ വീണ്ടും ഒരുമിച്ച് മുഴുങ്ങുന്നത് എത്ര മണിക്കാണ്? (A) 8 : 49 am(B) 9 : 25 am(C) 10 : 45 am(D) 10 : 00 amഉത്തരം കാണുക (D) 10 : 00 am ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ73. 108 കി.മീ./മണിക്കൂർ വേഗത ________ നു സമാനമാണ് (A) 35 മീ / സെക്കന്റ്(B) 30 മീ / സെക്കന്റ്(C) 45 മീ / സെക്കന്റ്(D) 60 മീ / സെക്കന്റ്ഉത്തരം കാണുക (B) 30 മീ / സെക്കന്റ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ74. 16 പുരുഷൻമാർക്ക് 30 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. 24 പുരുഷൻമാർ എത്ര ദിവസം കൊണ്ട് ആ ജോലി പൂർത്തിയാക്കും? (A) 22 ദിവസം(B) 20 ദിവസം(C) 25 ദിവസം(D) 15 ദിവസംഉത്തരം കാണുക (B) 20 ദിവസം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ75. 24 സെ.മീ. ഉയരവും 6 സെ.മീ ബേസ് റേഡിയസുമുള്ള ഒരു കോൺ ഉരുക്കി ഒരു ഗോളത്തിന്റെ രൂപത്തിൽ പുനർരൂപകൽപന ചെയ്തിരിക്കുന്നു. എങ്കിൽ ആ ഗോളത്തിന്റെ ആരം എത്രയാണ്? (A) 6 സെ.മീ(B) 8 സെ.മീ(C) 3 സെ.മീ(D) ഇവയൊന്നുമല്ലഉത്തരം കാണുക (A) 6 സെ.മീ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ79. 6/09/2022 മുതൽ 8 മാസം 7 ദിവസം പൂർത്തിയാകുന്ന തീയതി (A) 12/04/2022(B) 12/05/2022(C) 12/05/2023(D) 11/05/2023ഉത്തരം കാണുക (C) 12/05/2023 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ81. Choose the suitable collective noun to complete the phrase given below:
A ________ of stairs. (A) flight(B) suite(C) fleet(D) packഉത്തരം കാണുക (A) flight ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ82. Add the right question tag to the following statement to make it a question.
She seldom goes out, ________? (A) does she?(B) don't she?(C) doesn't she?(D) did she?ഉത്തരം കാണുക (A) does she? ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ83. Fill up with the correct preposition:
Rohan is interested ________ learning new languages. (A) to(B) in(C) with(D) forഉത്തരം കാണുക (B) in ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ84. Change the following sentence from active to passive form. Choose your answer from the given options:
My cousin has drawn this picture. (A) This picture is drawn by my cousin(B) This picture was drawn by my cousin(C) This picture has been drawn by my cousin(D) This picture had been drawn by my cousinഉത്തരം കാണുക (C) This picture has been drawn by my cousin ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ86. Replace the underlined word in the following sentence with the suitable phrasal verb:
We will cancel (underlined) the trip if the weather is bad. (A) call off(B) call on(C) go off(D) go onഉത്തരം കാണുക (A) call off ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ87. Choose the correctly spelt word from the following: (A) arguement(B) argeument(C) argument(D) argumantഉത്തരം കാണുക (C) argument ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ88. Change the following sentence into reported speech:
"How do you feel this morning?", he asked me. (A) He asked me how I felt this morning(B) He asked me how I feel that morning(C) He asked me how I felt that morning(D) He asked me how I had felt that morningഉത്തരം കാണുക (C) He asked me how I felt that morning ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ89. Fill up with the correct tense form of the verb given in bracket:
When her mother arrived, Isha ________ (finish) the laundry. (A) finished(B) has finished(C) will finish(D) had finishedഉത്തരം കാണുക (D) had finished ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ90. Complete the following sentence suitably:
Unless you study well, ________. (A) you will pass(B) you will not pass(C) you could pass(D) you could have passedഉത്തരം കാണുക (B) you will not pass ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ91. അടിവരയിട്ടതിൽ സന്ദർഭത്തിന് അനുയോജ്യമായ പദം ഏത്? (അടിവരയിട്ട പദം [ ] ൽ) (A) ശിരസ്സിന്റെ [അർദ്ധം] തല(B) നിന്റെ ഈ വരവിന്റെ [ഉദ്ദേശം] എന്ത്?(C) എല്ലാത്തിനും ഒരേ [വ്യവസ്ഥ] വേണ്ട(D) നേതാവിനെ [ഐക്യകണ്ഠേന] തെരഞ്ഞെടുത്തുഉത്തരം കാണുക (C) എല്ലാത്തിനും ഒരേ [വ്യവസ്ഥ] വേണ്ട ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ92. വചനപ്രത്യയം ഇല്ലാത്ത വരി ഏത്? (A) ഈ വല്ലിയിൽനിന്നു ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ(B) തെറ്റി നിനക്കുണ്ണി ചൊല്ലാം നൽപൂമ്പാറ്റകളല്ലേയിതെല്ലാം(C) ഒന്നല്ലി നാമയി സഹോദരരല്ലി? പൂവേ, ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം(D) കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾഉത്തരം കാണുക (D) കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ93. ശരിയായ പര്യായപദം ഏത്? (A) അച്ഛൻ - ജനയിതാവ്(B) ജ്യേഷ്ഠൻ - കനിഷ്ഠൻ(C) അമ്മ - ജനിതാവ്(D) അമ്പ് - ചാപംഉത്തരം കാണുക (A) അച്ഛൻ - ജനയിതാവ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ94. കേരള സർക്കാർ കത്തുകളിൽ ഇംഗ്ലീഷിലെ "ഫ്രം" എന്നതിനു പകരം ഉപയോഗിക്കാൻ നിശ്ചയിക്കപ്പെട്ട വാക്ക്? (A) പ്രേഷിതൻ(B) പ്രേഷകൻ(C) പ്രേക്ഷിതൻ(D) പ്രേക്ഷകൻഉത്തരം കാണുക (B) പ്രേഷകൻ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ95. പിരിച്ചെഴുതിയതിൽ ശരിയേത്? (A) കേട് + തു = കേട്ടു(B) കല്ല് + മദം = കന്മദം(C) ധനം + തെ = ധനത്തെ(D) കൺ + നീർ = കണ്ണീർഉത്തരം കാണുക (D) കൺ + നീർ = കണ്ണീർ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ96. ശരിയായ വിപരീതപദങ്ങൾ ഏതെല്ലാം?
1) അബദ്ധം - സുബദ്ധം
2) ദക്ഷിണം - പ്രദക്ഷിണം
3) ബാഹ്യം - അന്തരം
4) ഖണ്ഡനം - മണ്ഡനം (A) ഒന്നും നാലും(B) ഒന്നും രണ്ടും(C) ഒന്നു മാത്രം(D) ഒന്നും മൂന്നുംഉത്തരം കാണുക (A) ഒന്നും നാലും ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ97. താഴെ കൊടുത്തിട്ടുള്ള വാക്യത്തിൽ തെറ്റുള്ള ഭാഗങ്ങൾ ഏവ?
1) വിദ്യാർത്ഥികൾ അവധിക്കാലം
2) ചിലവഴിക്കുന്നതിനെക്കുറിച്ച്
3) അധ്യാപകരും രക്ഷിതാക്കളോടും
4) ആലോചിക്കേണ്ടതാണ് (A) മൂന്നു മാത്രം(B) ഒന്നും രണ്ടും(C) രണ്ടും മൂന്നും(D) മൂന്നും നാലുംഉത്തരം കാണുക (C) രണ്ടും മൂന്നും ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ98. താഴെ കൊടുത്തിട്ടുള്ളതിൽ സമാന അർത്ഥം വരാത്ത പ്രയോഗം ഏവ? (A) ഐകമത്യം മഹാബലം(B) നാരുകൾ ചേർന്നുള്ള കയറാൽ പാരിൽ കെട്ടുന്നു ദന്തിയെ(C) ഒരു പടി അടച്ചാൽ ഒമ്പതുപടി തുറക്കും(D) ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാംഉത്തരം കാണുക (C) ഒരു പടി അടച്ചാൽ ഒമ്പതുപടി തുറക്കും ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ99. താഴെ കൊടുത്തിട്ടുള്ളവയിൽ ഏതിന്റെ ഒറ്റപ്പദമാണ് ഭാഗിനേയൻ? (A) അമ്മയുടെ അനുജൻ(B) അച്ഛന്റെ സഹോദരൻ(C) മകളുടെ മകൻ(D) സഹോദരിയുടെ മകൻഉത്തരം കാണുക (D) സഹോദരിയുടെ മകൻ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂസാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ Assistant Salesman പരീക്ഷ എന്നായിരുന്നു? Kerala PSC Assistant Salesman (കാറ്റഗറി 527/2024) പരീക്ഷ 09-08-2025-ന് നടന്നു. ചോദ്യപേപ്പർ കോഡ് 102/2025-M.
ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്? ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.
PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ? ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.
ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ? ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.
ഉറവിടം: Kerala PSC – ചോദ്യപേപ്പർ , ഉത്തരസൂചിക . താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.