ചോദ്യപേപ്പർ കോഡ് 092/2025-M · പരീക്ഷ 26-07-2025 · കാറ്റഗറി 212/2024,342/2024,387/2024,484/2024,583/2024,740/2024,803/2024 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക
Kerala PSC Assistant Sub Inspector Trainee, Police Constable (trainee) (കാറ്റഗറി 212/2024,342/2024,387/2024,484/2024,583/2024,740/2024,803/2024) പരീക്ഷ 26-07-2025-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.
1. മാർത്താണ്ഡ വർമ്മയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനയേതാണ്?
(i) 1809 ൽ കുണ്ടറ വിളംബരം നടത്തി
(ii) 1741 ൽ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തി.
(iii) തൃപ്പടിദാനം നടത്തിയ രാജാവാണ്
(iv) 1721 ൽ ആറ്റിങ്ങൽ കലാപം നയിച്ച രാജാവാണ്.
5. ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനയേത്?
(i) 1945 ഒക്ടോബർ 24 നാണ് നിലവിൽ വന്നത്
(ii) 1949 നവംബർ 26 നാണ് നിലവിൽ വന്നത്
(iii) നോർവെക്കാരനായ ട്രിഗ്വെലി ആണ് ആദ്യ സെക്രട്ടറി ജനറൽ
(iv) രണ്ടാം ലോകയുദ്ധത്തിനുശേഷം നിലവിൽ വന്ന സംഘടനയാണിത്
14. ഹരിതവിപ്ലവത്തിന്റെ ഭാഗമായി ഇന്ത്യയിൽ നടപ്പിലാക്കിയ കൃഷോന്നതി യോജനയിലെ കുട പദ്ധതിയിൽ ഉൾപ്പെടുന്നത് ഏതെല്ലാം?
(i) മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡവലപ്പ്മെന്റ് ഓഫ് ഹോർട്ടികൾച്ചർ (MIDH)
(ii) രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY)
(iii) നാഷണൽ മിഷൻ ഫോർ സസ്റ്റെയിനബിൾ അഗ്രികൾച്ചർ (NMSA)
(iv) നാഷണൽ ഫുഡ് സെക്യൂരിറ്റി മിഷൻ (NFSM)
16. 2022-23 ബജറ്റിലെ സുപ്രധാന പദ്ധതിയായ പി.എം. ഗതിശക്തിയെ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ഏതെല്ലാം ശരിയാണ്?
(i) സാമ്പത്തിക വളർച്ചയ്ക്കും, സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള പരിവർത്തന സമീപനം
(ii) ഇന്ത്യൻ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന 16 മന്ത്രാലയങ്ങളും, വകുപ്പുകളും ഒരുമിച്ച് കൊണ്ടു വരുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം
(iii) 5 എഞ്ചിനുകളാൽ നയിക്കപ്പെടുന്നു.
(iv) റെയിൽവേ, റോഡ് ഗതാഗതം, ജലപാതകൾ തുടങ്ങി വിവിധ മേഖലകളെ കൂട്ടിയിണക്കിയുള്ള മൾട്ടിമോഡൽ കണക്റ്റിവിറ്റിയാണ് ലക്ഷ്യം.
36. ഓസോൺ പാളിയെക്കുറിച്ച് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാമാണ്?
(i) ഓസോൺപാളിയുടെ ഭൂരിഭാഗവും ട്രോപോസ്ഫിയറിലാണ് കാണപ്പെടുന്നത്
(ii) ക്ലോറോഫ്ലൂറോ കാർബണുകൾ (CFCS) ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുന്നു.
(iii) സൂര്യന്റെ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ഓസോൺ ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നു
42. ലവണങ്ങളുടെ ജലീയ ലായനിയുടെ pH മൂല്യം താഴെ കൊടുത്തിട്ടുണ്ട്. ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
(i) NH₄Cl ജലീയ ലായനിയുടെ pH മൂല്യം 7ൽ കുറവാണ്
(ii) NaNO₃ ജലീയ ലായനിയുടെ pH മൂല്യം 7ൽ കൂടുതലാണ്
(iii) CH₃COONa ജലീയ ലായനിയുടെ pH മൂല്യം 7ൽ കൂടുതലാണ്
44. കോളം I ലെ മൂലകങ്ങളെ കോളം II ലെ അവയുടെ പോളിങ്ങ് സ്കെയിലിലെ ഇലക്ട്രോനെഗറ്റിവിറ്റിയുമായി ചേരും പടി ചേർത്ത് എഴുതിയാൽ ശരിയായത് ഏത്?
a. ബോറോൺ – 1. 3
b. കാർബൺ – 2. 1.5
c. നൈട്രജൻ – 3. 2
d. ബെറിലിയം – 4. 2.5
46. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനയേത്?
(i) 1847-ൽ ഹെർമൻ ഗുണ്ടർട്ട് ആദ്യത്തെ മലയാളപത്രം, രാജ്യസമാചാരം ആരംഭിച്ചു.
(ii) മലയാളത്തിലെ രണ്ടാമത്തെ പത്രം പശ്ചിമോദയം ഹെർമൻ ഗുണ്ടർട്ട് 1847-ൽ ആരംഭിച്ചു.
(iii) ഹെർമൻ ഗുണ്ടർട്ട് ലണ്ടൻ മിഷൻ സൊസൈറ്റിയിൽ അംഗമായിരുന്നു
47. താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
(i) ഫ്രാൻസിലെ പാരിസിൽ 2024ൽ നടന്ന ഒളിമ്പിക്സിൽ ഇന്ത്യ ഒരു വെള്ളി മെഡലും അഞ്ച് വെങ്കല മെഡലുമായി മെഡൽ പട്ടികയിൽ 71-ാം സ്ഥാനത്തായിരുന്നു
(ii) 2020-ലെ ടോക്കിയോ ഒളിമ്പിക്സിലും 2024 ലെ പാരിസ് ഒളിമ്പിക്സിലും പുരുഷ ഹോക്കി ടീമിൽ ഗോൾകീപ്പറായിരുന്നു മലയാളിയായ പി.ആർ ശ്രീജേഷ്.
(iii) ഭാരതത്തിലെ നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീ 2019ലും മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പത്മഭൂഷൻ 2025ലും പി.ആർ. ശ്രീജേഷിനു ലഭിച്ചു.
48. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
(i) നാലപ്പാട്ട് നാരായണമേനോനും മുകുന്ദരാജയും ചേർന്ന് 1930ൽ കേരളകലാമണ്ഡലം തൃശ്ശൂർ ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥാപിച്ചു.
(ii) ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വംശനാശത്തിന്റെ വക്കിലെത്തിയ കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം മുതലായ കലകളെ പുനരുജ്ജീവിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങൾക്ക് പ്രശസ്തമാണ് കേരള കലാമണ്ഡലം.
(iii) കേരള കലാമണ്ഡലത്തെ 2006-ൽ ഇന്ത്യാ ഗവൺമെന്റ് ‘ഡീംഡ് യൂണിവേഴ്സിറ്റി’ യായി പ്രഖ്യാപിച്ചു.
49. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
(i) 2019 ലെ ജ്ഞാനപീഠ പുരസ്കാരത്തിന്റെ 55-ാമത് ജേതാവാണ് അക്കിത്തം അച്യുതൻ നമ്പൂതിരി
(ii) “വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം” - എന്നീ വരികൾ അക്കിത്തത്തിന്റെ “ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം” എന്ന കൃതിയിൽ നിന്നുമാണ്.
(iii) ജ്ഞാനപീഠ പുരസ്കാരം മലയാളത്തിൽ ആദ്യമായി ലഭിച്ചത് ജി.ശങ്കരക്കുറുപ്പിനാണ്.
50. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
(i) വക്കം അബ്ദുൾ ഖാദർ മൗലവി മലബാർ മുസ്ലിം മഹാസഭ രൂപീകരിച്ചു.
(ii) വക്കം അബ്ദുൾ ഖാദർ മൗലവി “സ്വദേശാഭിമാനി” പത്രത്തിന്റെ സ്ഥാപകൻ ആണ്.
(iii) സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്റർ ആയി പ്രവർത്തിച്ചിരുന്നത് കെ. രാമകൃഷ്ണ പിള്ളയാണ്.
58. ഒരു ക്ലോക്കിന്റെ മിനിറ്റ് സൂചിക്ക് 4 സെന്റീമീറ്റർ നീളമുണ്ട്. ക്ലോക്കിലെ സമയം 2 മണി 10 മിനിറ്റിൽ നിന്ന് 2 മണി 25 മിനിറ്റിലേക്ക് മാറിയാൽ മിനിറ്റ് സൂചിയുടെ അഗ്രം സഞ്ചരിച്ച ദൂരം എത്ര?
59. അരുൺ തന്റെ വീട്ടിൽ നിന്ന് നേരെ കിഴക്കോട്ട് 6 കിലോമീറ്റർ സഞ്ചരിച്ചു. അവിടെ നിന്ന് നേരെ വലത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്റർ സഞ്ചരിക്കുന്നു. അതിനു ശേഷം നേരെ വലത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റർ സഞ്ചരിക്കുന്നു. അവിടെ നിന്ന് നേരെ ഇടത്തോട്ട് തിരിഞ്ഞ് 6 കിലോമീറ്റർ സഞ്ചരിക്കുന്നു എങ്കിൽ തന്റെ വീട്ടിൽ നിന്ന് എത്ര കിലോമീറ്റർ അകലെയാണ് അരുൺ ഇപ്പോൾ നിൽക്കുന്നത്?
73. വിവരാവകാശ നിയമത്തിൽ സെക്ഷൻ 11 പ്രകാരം, മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ എപ്പോഴാണ് വെളിപ്പെടുത്താൻ കഴിയുക?
(A)മൂന്നാം കക്ഷിയുടെ സമ്മതത്തോടെ മാത്രം
(B)പൊതു വിവര ഓഫീസർ അത് പൊതുതാൽപ്പര്യമാണെന്ന് കരുതുകയും മൂന്നാം കക്ഷിക്ക് പ്രാതിനിധ്യം നൽകാൻ അവസരം നൽകുകയും ചെയ്താൽ
(C)കോടതി ഉത്തരവുകൾ പ്രകാരം മാത്രം
(D)ഒരിക്കലും, അത് കർശനമായി നിരോധിച്ചിട്ടില്ല.
ഉത്തരം കാണുക(B) പൊതു വിവര ഓഫീസർ അത് പൊതുതാൽപ്പര്യമാണെന്ന് കരുതുകയും മൂന്നാം കക്ഷിക്ക് പ്രാതിനിധ്യം നൽകാൻ അവസരം നൽകുകയും ചെയ്താൽഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
74. ഐടി ആക്ട് സെക്ഷൻ 66F ഏത് സാഹചര്യത്തിലാണ് ചുമത്തുന്നത്:
(A)ഒരാൾ മറ്റൊരാളുടെ ഐഡന്റിറ്റി മോഷ്ടിക്കുകയും വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുകയും ചെയ്യുന്നു.
(B)ഒരു വ്യക്തി സംരക്ഷിത സിസ്റ്റങ്ങളിലേക്ക് അനധികൃതമായി ആക്സസ് നേടുകയും ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
(C)ഒരു വ്യക്തി ഇമെയിൽ വഴി സ്പാം സന്ദേശങ്ങൾ അയയ്ക്കുന്നു.
(D)ഒരു വെബ്സൈറ്റിൽ അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നു.
ഉത്തരം കാണുക(B) ഒരു വ്യക്തി സംരക്ഷിത സിസ്റ്റങ്ങളിലേക്ക് അനധികൃതമായി ആക്സസ് നേടുകയും ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
75. ഒരു പത്രപ്രവർത്തകൻ കാബിനറ്റ് പേപ്പറുകളെക്കുറിച്ചുള്ള വിവരങ്ങൾ അഭ്യർത്ഥിക്കുന്നു, പക്ഷേ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നിരസിക്കുന്നു. ആർടിഐ നിയമത്തിലെ ഏത് വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ ഇളവ് ന്യായീകരിക്കാൻ സാധ്യത?
Assistant Sub Inspector Trainee, Police Constable (trainee) പരീക്ഷ എന്നായിരുന്നു?
Kerala PSC Assistant Sub Inspector Trainee, Police Constable (trainee) (കാറ്റഗറി 212/2024,342/2024,387/2024,484/2024,583/2024,740/2024,803/2024) പരീക്ഷ 26-07-2025-ന് നടന്നു. ചോദ്യപേപ്പർ കോഡ് 092/2025-M.
ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്?
ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.
PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ?
ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.
ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ?
ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.
ഉറവിടം: Kerala PSC – ചോദ്യപേപ്പർ, ഉത്തരസൂചിക. താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.