Metro Journal › PSC › 145/2025-M
PSC ഔദ്യോഗികം

Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) ചോദ്യപേപ്പർ 2025 – ഉത്തരസൂചിക സഹിതം

ചോദ്യപേപ്പർ കോഡ് 145/2025-M · പരീക്ഷ 08-11-2025 · കാറ്റഗറി 037/2024,199/2024,328/2024,377/2024 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക

Kerala PSC Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (കാറ്റഗറി 037/2024,199/2024,328/2024,377/2024) പരീക്ഷ 08-11-2025-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.

ടിക്ക് ചെയ്ത് മാർക്ക് നോക്കാം🎮 ക്വിസ് ഗെയിം

1. കേരളത്തിലെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ആര്?

  1. (A)വി. വേണു
  2. (B)കെ. ജയകുമാർ
  3. (C)ഡോ. എ. ജയതിലക്
  4. (D)എ. ഷാജഹാൻ
ഉത്തരം കാണുക(C) ഡോ. എ. ജയതിലക്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

2. ISROയുടെ പുതിയ ചെയർമാൻ ആര്?

  1. (A)Dr. S. സോമനാഥ്
  2. (B)Dr. V. നാരായണൻ
  3. (C)V. ആദിമൂർത്തി
  4. (D)സതീഷ് ധവാൻ
ഉത്തരം കാണുക(B) Dr. V. നാരായണൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

3. ദേശീയ കായിക ദിനമായി ആഘോഷിക്കുന്നതെന്ന്?

  1. (A)ആഗസ്റ്റ് 27
  2. (B)മാർച്ച് 27
  3. (C)സെപ്റ്റംബർ 16
  4. (D)ആഗസ്റ്റ് 29
ഉത്തരം കാണുക(D) ആഗസ്റ്റ് 29
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

4. സിനിമയാക്കിയ ആദ്യ മലയാള നോവൽ ഏത്?

  1. (A)വിഗതകുമാരൻ
  2. (B)മാർത്താണ്ഡവർമ്മ
  3. (C)ചെമ്മീൻ
  4. (D)അവകാശികൾ
ഉത്തരം കാണുക(B) മാർത്താണ്ഡവർമ്മ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

5. ചേരും പടി ചേർക്കുക: 1. കഥകളി – a. കുഞ്ചൻ നമ്പ്യാർ 2. ഓട്ടൻതുള്ളൽ – b. കുമാരനാശാൻ 3. ചണ്ഡാലഭിക്ഷുകി – c. ചെറുശേരി 4. കൃഷ്ണഗാഥ – d. കൊട്ടാരക്കര തമ്പുരാൻ

  1. (A)1-d, 2-a, 3-b, 4-c
  2. (B)1-d, 2-c, 3-a, 4-b
  3. (C)1-c, 2-a, 3-d, 4-b
  4. (D)1-b, 2-d, 3-a, 4-c
ഉത്തരം കാണുക(A) 1-d, 2-a, 3-b, 4-c
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

6. കേരളത്തിലെ ഇപ്പോഴത്തെ സാംസ്കാരിക വകുപ്പ് മന്ത്രി ആര്?

  1. (A)ചിഞ്ചുറാണി
  2. (B)വി. ശിവൻകുട്ടി
  3. (C)സജി ചെറിയാൻ
  4. (D)റോഷി അഗസ്റ്റ്യൻ
ഉത്തരം കാണുക(C) സജി ചെറിയാൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

7. ‘ഇന്ത്യയിലെ അഗ്നിപുത്രി’ എന്നറിയപ്പെടുന്ന ടെസി തമോസിന്റെ ജന്മസ്ഥലം എവിടെ?

  1. (A)കോട്ടയം
  2. (B)ആലപ്പുഴ
  3. (C)ഇടുക്കി
  4. (D)എറണാകുളം
ഉത്തരം കാണുക(B) ആലപ്പുഴ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

8. ഇന്ത്യൻ കായികരംഗത്തെ പരമോന്നത പുരസ്കാരം ഏത്?

  1. (A)അർജുന അവാർഡ്
  2. (B)ദ്രോണാചാര്യ അവാർഡ്
  3. (C)മൗലാന അബുൽ കലാം ആസാദ് ട്രോഫി
  4. (D)ധ്യാൻചന്ദ് ഖേൽ രത്ന അവാർഡ്
ഉത്തരം കാണുക(D) ധ്യാൻചന്ദ് ഖേൽ രത്ന അവാർഡ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

9. 2023-ലെ ‘ദാദാ സാഹിബ് ഫാൽക്കെ അവാർഡ്’ നേടിയ മലയാള സിനിമ നടൻ ആര്?

  1. (A)മമ്മൂട്ടി
  2. (B)മോഹൻലാൽ
  3. (C)പൃഥ്വിരാജ്
  4. (D)കമലഹാസൻ
ഉത്തരം കാണുക(B) മോഹൻലാൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

10. കേരള നവോത്ഥാന രംഗത്ത് ധാരാളം മാറ്റങ്ങൾക്ക് വഴിതെളിച്ച ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന പ്രസിദ്ധമായ നാടകം രചിച്ചതാര്?

  1. (A)O. ചന്ദുമേനോൻ
  2. (B)സി.വി. രാമൻപിള്ള
  3. (C)V.T. ഭട്ടതിരിപ്പാട്
  4. (D)A.R. രാജരാജവർമ്മ
ഉത്തരം കാണുക(C) V.T. ഭട്ടതിരിപ്പാട്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

11. ഇന്ത്യയുമായി കരാതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഉൾപ്പെടാത്ത രാജ്യം :

  1. (A)താജിക്കിസ്താൻ
  2. (B)മ്യാൻമാർ
  3. (C)അഫ്ഗാനിസ്ഥാൻ
  4. (D)ഭൂട്ടാൻ
ഉത്തരം കാണുക(A) താജിക്കിസ്താൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

12. ഉത്തര പർവ്വത മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹിമാചൽപ്രദേശ്-ടിബറ്റ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ചുരം :

  1. (A)ലിപു ലേഖ്
  2. (B)ഷിപ്കി ലാ
  3. (C)സോജി ലാ
  4. (D)നാഥു ലാ
ഉത്തരം കാണുക(B) ഷിപ്കി ലാ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

13. കാറക്കോറം പർവ്വത നിരയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന : I. കാറക്കോറം പർവ്വത നിരയിലാണ് ഗോഡ്വിൻ-ഓസ്റ്റിൻ സ്ഥിതി ചെയ്യുന്നത്. II. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഗോഡ്വിൻ-ഓസ്റ്റിൻ ആണ്. III. കാറക്കോറം പർവ്വത നിരയുടെ തുടർച്ചയാണ് ടിബറ്റിലെ കൈലാസ പർവ്വത നിരകൾ.

  1. (A)I ശരി
  2. (B)I, II ശരി
  3. (C)I, III ശരി
  4. (D)III ശരി
ഉത്തരം കാണുക(C) I, III ശരി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

14. താഴെ തന്നിരിക്കുന്നവയിൽ ഉപദ്വീപീയൻ നദികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന : I. നർമ്മദ നദി ഉത്ഭവിക്കുന്നത് ഛത്തീസ്ഗഢിലെ മൈക്കലാ മലനിരകളിൽ നിന്നാണ്. II. കൃഷ്ണാ നദിയുടെ പോഷക നദികളാണ് ശബരി, ഇന്ദ്രാവതി. III. ഉപദ്വീപീയൻ നദികൾക്ക് അപരദന തീവ്രത താരതമ്യേന കുറവാണ്.

  1. (A)I, II ശരി
  2. (B)II, III ശരി
  3. (C)I, III ശരി
  4. (D)ഇവയെല്ലാം ശരി
ഉത്തരം കാണുക(C) I, III ശരി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

15. ഒഡീഷയിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഇരുമ്പയിര് ഖനനമേഖല :

  1. (A)സുന്ദർഗഡ്
  2. (B)സിംഗ്ഭം
  3. (C)ഷിമോഗ
  4. (D)നീലഗിരി
ഉത്തരം കാണുക(A) സുന്ദർഗഡ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

16. ദേശീയ ജലപാത NW3 കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനം :

  1. (A)ഗുജറാത്ത്
  2. (B)പശ്ചിമ ബംഗാൾ
  3. (C)കേരളം
  4. (D)ആന്ധ്രാ പ്രദേശ്
ഉത്തരം കാണുക(C) കേരളം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

17. ഇന്ത്യയിലെ പ്രധാന ആണവോർജ്ജ നിലയമായ റാവത് ഭട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം :

  1. (A)ഗുജറാത്ത്
  2. (B)മധ്യപ്രദേശ്
  3. (C)മഹാരാഷ്ട്ര
  4. (D)രാജസ്ഥാൻ
ഉത്തരം കാണുക(D) രാജസ്ഥാൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

18. മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകത്തിലെ മംഗലാപുരം വരെയുള്ള സഞ്ചാരപാതയിൽ കൊങ്കൺ റെയിൽവേ പിന്നിടുന്ന നദികളുടെ എണ്ണം :

  1. (A)146
  2. (B)149
  3. (C)144
  4. (D)140
ഉത്തരം കാണുക(A) 146
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

19. ബംഗാളിലെ ആദ്യകാല വർത്തമാന പത്രം :

  1. (A)രാജ്യസമാചാർ
  2. (B)ബോംബെ സമാചാർ
  3. (C)സുലഭ് സമാചാർ
  4. (D)സംബാദ് കൗമുദി
ഉത്തരം കാണുക(C) സുലഭ് സമാചാർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

20. താഴെ തന്നിരിക്കുന്നവയിൽ റാബി വിള അല്ലാത്തത് ഏത്?

  1. (A)പുകയില
  2. (B)കടുക്
  3. (C)പരുത്തി
  4. (D)ഗോതമ്പ്
ഉത്തരം കാണുക(C) പരുത്തി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

21. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായ ബ്രഹ്മ സമാജത്തെപ്പറ്റിയുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (i) ജാതി വ്യവസ്ഥ നിർമ്മാർജ്ജനം ചെയ്യും. (ii) സ്ത്രീകൾക്ക് എതിരായ പിവേചനം അവസാനിപ്പിക്കുക. (iii) സതി, ശൈശവ വിവാഹം എന്നിവ അവസാനിപ്പിക്കുക (iv) പിന്നോക്ക വിഭാഗങ്ങൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. (v) ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹിക പുരോഗതിയ്ക്കായി വാദിച്ചു.

  1. (A)(i), (ii), (iv)
  2. (B)(ii), (iv), (v)
  3. (C)(i), (ii), (iii)
  4. (D)(i), (ii), (v)
ഉത്തരം കാണുക(C) (i), (ii), (iii)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

22. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭാഗമാകാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങൾ ഏതെല്ലാം? (i) കാശ്മീർ, തിരുവിതാംകൂർ, ജുനഗഡ് (ii) ഹൈദ്രാബാദ്, കൊച്ചി, മൈസൂർ (iii) ജുനഗഡ്, ഗ്വാളിയേർ, ഹൈദ്രാബാദ് (iv) ഹൈദ്രാബാദ്, ജുനഗഡ്, കാശ്മീർ

  1. (A)(i)
  2. (B)(ii)
  3. (C)(iii)
  4. (D)(iv)
ഉത്തരം കാണുക(D) (iv)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

23. ഗാന്ധിജിയുടെ ബഹിഷ്കരണ സമര രീതിയെ എതിർത്തുകൊണ്ട് 1923-ൽ സ്വരാജ് പാർട്ടിയ്ക്ക് രൂപം നൽകിയ നേതാക്കൾ ആരെല്ലാം? (i) ഗോപാലകൃഷ്ണ ഗോഖലെ (ii) സുബാഷ് ചന്ദ്ര ബോസ് (iii) C.R. ദാസ് (iv) മോത്തിലാൽ നെഹ്റു

  1. (A)(i), (iv)
  2. (B)(ii), (iii)
  3. (C)(iii), (iv)
  4. (D)(i), (ii)
ഉത്തരം കാണുക(C) (iii), (iv)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

24. സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി 1916-ൽ മഹാരാഷ്ട്രയിൽ വനിത സർവ്വകലാശാല സ്ഥാപിച്ചത് ആരുടെ നേതൃത്വത്തിലായിരുന്നു?

  1. (A)ബാലഗംഗാധര തിലക്
  2. (B)G.G. അഗാർക്കർ
  3. (C)D.K. കാർവെ
  4. (D)മൗലാന അബുൽ കലാം ആസാദ്
ഉത്തരം കാണുക(C) D.K. കാർവെ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

25. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യാക്കാരിൽ ദേശസ്നേഹം വളർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഭാരത മാതാ എന്ന ചിത്രം വരച്ചത് ആരായിരുന്നു?

  1. (A)രാജാ രവിവർമ്മ
  2. (B)അബനീന്ദ്രനാഥ ടാഗോർ
  3. (C)നന്ദലാൽ ബോസ്
  4. (D)അമൃതാ ഷേർഗിൽ
ഉത്തരം കാണുക(B) അബനീന്ദ്രനാഥ ടാഗോർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

26. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് കരുത്ത് പകർന്ന പ്രാദേശിക പത്രങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടി ബ്രിട്ടീഷുകാർ കൊണ്ടുവന്ന പ്രാദേശിക ഭാഷാ പത്രനിയമം നിലവിൽ വന്ന വർഷം?

  1. (A)1809
  2. (B)1878
  3. (C)1885
  4. (D)1924
ഉത്തരം കാണുക(B) 1878
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

27. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യ സ്വതന്ത്ര തെരെഞ്ഞെടുപ്പ് നടന്നത് എന്നായിരുന്നു?

  1. (A)1951-1952
  2. (B)1952-1953
  3. (C)1953-1954
  4. (D)1954-1955
ഉത്തരം കാണുക(A) 1951-1952
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

28. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടന കമ്മീഷൻ രൂപീകരിച്ചപ്പോൾ ചെയർമാനും മറ്റ് അംഗങ്ങളും ആരെല്ലാമായിരുന്നു? (i) K.M. പണിക്കർ, പോറ്റി ശ്രീരാമലു, H.N. കുൻസ്രു (ii) H.N. കുൻസ്രു, വല്ലഭായി പട്ടേൽ, K.M. പണിക്കർ (iii) ഫസൽഅലി, K.M. പണിക്കർ, H.N. കുൻസ്രു (iv) K.M. പണിക്കർ, Dr. രാധാകൃഷ്ണൻ, ഫസൽഅലി

  1. (A)(i)
  2. (B)(ii)
  3. (C)(iii)
  4. (D)(iv)
ഉത്തരം കാണുക(C) (iii)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

29. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സംഭവങ്ങളെ കാലഗണനാ ക്രമത്തിലാക്കുക. (i) കുണ്ടറ വിളംബരം (ii) വൈക്കം സത്യാഗ്രഹം (iii) മാപ്പിള ലഹള (iv) മലയാളി മെമ്മോറിയൽ

  1. (A)(i), (iii), (iv), (ii)
  2. (B)(ii), (iv), (iii), (i)
  3. (C)(iv), (ii), (iii), (i)
  4. (D)(i), (iv), (iii), (ii)
ഉത്തരം കാണുക(D) (i), (iv), (iii), (ii)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

30. സ്വാതന്ത്ര്യാനന്തരം ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ പര്യവേഷണങ്ങളെ പറ്റിയുള്ള ശരിയായ പ്രസ്താവനകൾ ഏത്? (i) 1962-ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സമിതി രൂപീകൃതമായി. (ii) 1969-ൽ ISRO രൂപീകരിച്ചു. (iii) ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം വിശാഖപട്ടണത്ത് ആരംഭിച്ചു. (iv) 1975-ൽ ആര്യഭട്ട എന്ന ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.

  1. (A)(i), (ii), (iii)
  2. (B)(i), (ii), (iv)
  3. (C)(ii), (iii), (iv)
  4. (D)(i), (ii), (iii), (iv)
ഉത്തരം കാണുക(B) (i), (ii), (iv)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

31. ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്? (i) 1993 ഒക്ടോബർ 12നാണ് ഇന്ത്യാഗവൺമെന്റ് മനുഷ്യാവകാശ കമ്മീഷനെ നിയമിച്ചത്. (ii) കമ്മീഷനിൽ 5 അംഗങ്ങളുണ്ടായിരിക്കും. (iii) ആദ്യ ചെയർമാൻ ജസ്റ്റിസ് രംഗനാഥ് മിശ്രയായിരുന്നു. (iv) പരാതികളുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിന് കമ്മീഷന് അധികാരമുണ്ട്.

  1. (A)എല്ലാ പ്രസ്താവനകളും ശരിയാണ്.
  2. (B)(i), (iii), (iv) പ്രസ്താവനകൾ ശരിയാണ് (ii) തെറ്റാണ്
  3. (C)(i), (ii), (iii) പ്രസ്താവനകൾ ശരിയാണ് (iv) തെറ്റാണ്
  4. (D)(iii) മാത്രം ശരിയാണ് (i), (ii), (iv) പ്രസ്താവനകൾ തെറ്റാണ്
ഉത്തരം കാണുക(C) (i), (ii), (iii) പ്രസ്താവനകൾ ശരിയാണ് (iv) തെറ്റാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

32. “6 വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്.” എന്നത് മൗലിക കടമകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത്?

  1. (A)2002ലെ 84-ആം ഭരണഘടനാ ഭേദഗതി
  2. (B)2002ലെ 86-ആം ഭരണഘടനാ ഭേദഗതി
  3. (C)2003ലെ 87-ആം ഭരണഘടനാ ഭേദഗതി
  4. (D)2004ലെ 89-ആം ഭരണഘടനാ ഭേദഗതി
ഉത്തരം കാണുക(B) 2002ലെ 86-ആം ഭരണഘടനാ ഭേദഗതി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

33. മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്? (i) ഇന്ത്യൻ പ്രസിഡണ്ട് 352ആം വകുപ്പനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ 19ആം വകുപ്പ് പ്രകാരമുള്ള മൗലിക അവകാശങ്ങൾ മരവിപ്പിക്കപ്പെടുന്നു. (ii) മൗലികാവകാശങ്ങൾ ന്യായ വാദാർഹങ്ങളാണ്. (iii) 2002ലെ 86-ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. (iv) ഭരണഘടനയുടെ 21-ആം വകുപ്പിൽ അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്നു.

  1. (A)(ii), (iii) പ്രസ്താവനകൾ മാത്രം ശരിയാണ്
  2. (B)എല്ലാ പ്രസ്താവനകളും ശരിയാണ്
  3. (C)(ii), (iv) പ്രസ്താവനകൾ മാത്രം ശരിയാണ്
  4. (D)(i), (ii), (iii) പ്രസ്താവനകൾ മാത്രം ശരിയാണ്
ഉത്തരം കാണുക(D) (i), (ii), (iii) പ്രസ്താവനകൾ മാത്രം ശരിയാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

34. വിവരാവകാശ നിയമം 2005ന്റെ 2019ലെ ഭേദഗതിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്? (i) ഇന്ത്യൻ വിവരാവകാശ നിയമം നിലവിൽ വന്നത് 2005 ഒക്ടോബർ 12നാണ്. (ii) കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ കാലാവധി 5 വർഷം അല്ലെങ്കിൽ 60 വയസ് തികയുന്നത് വരെ ഏതാണോ ആദ്യം വരുന്നത് അതാണ്. (iii) പ്രധാനമന്ത്രി ചെയർമാനായ സെലക്ഷൻ കമ്മിറ്റി നാമ നിർദ്ദേശം ചെയ്യുന്ന വ്യക്തിയെയാണ് പ്രസിഡണ്ട് കേന്ദ്രവിവരാവകാശ കമ്മീഷണർ ആയി നിയമിക്കുന്നത്. (iv) വിവരാവകാശ നിയമത്തിന്റെ പരിപാലനം നിരീക്ഷുക, സർക്കാർ വകുപ്പുകളിൽ പബ്ലിക് വിവരങ്ങൾ ലഭ്യമാക്കുന്നത് ഉറപ്പിക്കൽ എന്നിവയാണ് കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ മുഖ്യ ചുമതലകൾ.

  1. (A)(i) മാത്രം
  2. (B)(ii) മാത്രം
  3. (C)(i)യും (iii)യും
  4. (D)(ii)യും (iii)യും (iv)യും
ഉത്തരം കാണുക(B) (ii) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

35. ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിക്കുന്ന സ്വകാര്യ സ്വത്തവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. (i) സ്വകാര്യ സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ഇന്ദിരാഗാന്ധി പ്രധാന മന്ത്രിയായ കാലയളവിലാണ്. (ii) 1978ലെ 44-ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സ്വകാര്യ സ്വത്തവകാശം മൗലികാവകാശ പട്ടികയിൽനിന്ന് നീക്കം ചെയ്തത്. (iii) നിലവിൽ ഭരണ ഘടനയുടെ 300(A) വകുപ്പിലാണ് സ്വകാര്യ സ്വത്തവകാശത്തെ കുറിച്ച് പറയുന്നത്.

  1. (A)(ii) മാത്രം ശരി
  2. (B)(i), (iii) മാത്രം ശരി
  3. (C)എല്ലാ പ്രസ്താവനയും ശരിയാണ്
  4. (D)(ii), (iii) മാത്രം ശരി
ഉത്തരം കാണുക(D) (ii), (iii) മാത്രം ശരി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

36. “ജനഗണ മന” ഇന്ത്യയുടെ ദേശീയ ഗാനമായി അംഗീകരിച്ചതെന്ന്?

  1. (A)1947 ആഗസ്റ്റ് 15ന്
  2. (B)1949 നവംബർ 26ന്
  3. (C)1950 ജനുവരി 24ന്
  4. (D)1950 ജനുവരി 26ന്
ഉത്തരം കാണുക(C) 1950 ജനുവരി 24ന്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

37. ഇന്ത്യൻ ഭരണഘടനയിൽ ഏത് വകുപ്പിലാണ് ദേശീയ പതാകയെ കുറിച്ച് പ്രതിപാദിക്കുന്നത്?

  1. (A)51(A)(a) വകുപ്പിൽ
  2. (B)51(A)(b) വകുപ്പിൽ
  3. (C)51(A)(e) വകുപ്പിൽ
  4. (D)51(A)(g) വകുപ്പിൽ
ഉത്തരം കാണുക(A) 51(A)(a) വകുപ്പിൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

38. ഇന്ത്യയുടെ ‘ദേശീയ ഗീത’മായ ‘വന്ദേ മാതരം’ ആദ്യമായി പൊതു വേദിയിൽ പാടിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏതു സമ്മേളനത്തിൽവച്ചാണ്?

  1. (A)1896ലെ കൽക്കത്താ സമ്മേളനത്തിൽവച്ച്
  2. (B)1916ലെ ലക്നോ സമ്മേളനത്തിൽവച്ച്
  3. (C)1924ലെ ബൽഗാം സമ്മേളനത്തിൽവച്ച്
  4. (D)1929ലെ ലാഹോർ സമ്മേളനത്തിൽവച്ച്
ഉത്തരം കാണുക(A) 1896ലെ കൽക്കത്താ സമ്മേളനത്തിൽവച്ച്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

39. ‘അവസര സമത്വ’ത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത്?

  1. (A)14-ആം വകുപ്പ്
  2. (B)16-ആം വകുപ്പ്
  3. (C)18-ആം വകുപ്പ്
  4. (D)24-ആം വകുപ്പ്
ഉത്തരം കാണുക(B) 16-ആം വകുപ്പ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

40. ഇന്ത്യയുടെ ദേശീയ ചിഹ്നവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്? (i) ‘സത്യമേവ ജയതേ’ എന്ന് മുണ്ടകോപനിഷത്തിൽ നിന്നെടുത്ത മുദ്രാവാക്യം ദേശീയ ചിഹ്നത്തിന്റെ അടിഭാഗത്ത് ആലേഖനം ചെയ്തിരിക്കുന്നു. (ii) സിംഹം, കാള, കുതിര ആന എന്നീ മൃഗങ്ങളുടെ രൂപങ്ങൾ ദേശീയ ചിഹ്നത്തിലുണ്ട്. (iii) 1947 ആഗസ്റ്റ് 15നാണ് ദേശീയ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചത്. (iv) സാരനാഥിലെ അശോകസ്തംഭത്തിലെ സിംഹതോരണമാണ് ഇന്ത്യയുടെ ദേശീയ ചിഹ്നമായി സ്വീകരിച്ചത്.

  1. (A)(i)ഉം (iii)ഉം മാത്രം
  2. (B)(ii) മാത്രം
  3. (C)(iii) മാത്രം
  4. (D)(i)ഉം (iv)ഉം മാത്രം
ഉത്തരം കാണുക(C) (iii) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

41. കേരളത്തിലെ ഏറ്റവും വലിയ കായൽ :

  1. (A)വേമ്പനാട്ട് കായൽ
  2. (B)അഷ്ടമുടി കായൽ
  3. (C)കായംകുളം കായൽ
  4. (D)കൊടുങ്ങല്ലൂർ കായൽ
ഉത്തരം കാണുക(A) വേമ്പനാട്ട് കായൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

42. ദക്ഷിണഭാഗിരഥി എന്ന് അറിയപ്പെടുന്ന നദി :

  1. (A)മഞ്ചേശ്വരം പുഴ
  2. (B)പമ്പ
  3. (C)പാമ്പാർ
  4. (D)ആയിരൂർ
ഉത്തരം കാണുക(B) പമ്പ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

43. കേരളത്തിന്റെ ഔദ്യോഗിക പക്ഷി :

  1. (A)മയിൽ
  2. (B)പറവ
  3. (C)പ്രാവ്
  4. (D)മലമുഴക്കി വേഴാമ്പൽ
ഉത്തരം കാണുക(D) മലമുഴക്കി വേഴാമ്പൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

44. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം :

  1. (A)പെരിയാർ
  2. (B)വയനാട്
  3. (C)ഇടുക്കി
  4. (D)പറമ്പിക്കുളം
ഉത്തരം കാണുക(A) പെരിയാർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

45. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷിസങ്കേതം :

  1. (A)മംഗളവനം
  2. (B)ഇരവികുളം
  3. (C)തട്ടേക്കാട്
  4. (D)പെരിയാർ
ഉത്തരം കാണുക(A) മംഗളവനം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

46. വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല :

  1. (A)കൊല്ലം
  2. (B)എറണാകുളം
  3. (C)പാലക്കാട്
  4. (D)തിരുവനന്തപുരം
ഉത്തരം കാണുക(D) തിരുവനന്തപുരം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

47. കേരള കായിക ദിനം :

  1. (A)ഒക്ടോബർ 13
  2. (B)നവംബർ 13
  3. (C)ഒക്ടോബർ 12
  4. (D)നവംബർ 12
ഉത്തരം കാണുക(A) ഒക്ടോബർ 13
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

48. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി :

  1. (A)കുറ്റിയാടി
  2. (B)ശബരിഗിരി
  3. (C)പള്ളിവാസൽ
  4. (D)ഇടുക്കി
ഉത്തരം കാണുക(C) പള്ളിവാസൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

49. കേരളത്തിലെ നിത്യ ഹരിത വനം :

  1. (A)സൈലന്റ് വാലി
  2. (B)ഇരവികുളം
  3. (C)ഇടുക്കി
  4. (D)നീലഗിരി
ഉത്തരം കാണുക(A) സൈലന്റ് വാലി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

50. കേരളത്തിന്റെ ഗവർണർ ആയ ആദ്യ മലയാളി :

  1. (A)വി.വി. ഗിരി
  2. (B)ബി. രാമയ്യ
  3. (C)നിഖിൽ കുമാർ
  4. (D)വി. വിശ്വനാഥൻ
ഉത്തരം കാണുക(D) വി. വിശ്വനാഥൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

51. തിരുവിതാംകൂർ സർക്കാർ പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച വർഷം :

  1. (A)1929
  2. (B)1865
  3. (C)1896
  4. (D)1914
ഉത്തരം കാണുക(B) 1865
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

52. കേരളത്തിൽ ആദ്യമായി രൂപം കൊണ്ട സ്വകാര്യ ബാങ്ക് ഏതായിരുന്നു?

  1. (A)ഇംപീരിയൽ ബാങ്ക്
  2. (B)ചാർട്ടേഡ് ബാങ്ക്
  3. (C)ഇന്ത്യൻ നാഷണൽ ബാങ്ക്
  4. (D)നെടുങ്ങാടി ബാങ്ക്
ഉത്തരം കാണുക(D) നെടുങ്ങാടി ബാങ്ക്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

53. താഴെപറയുന്നവയിൽ മലബാറിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധമില്ലാത്ത സംഭവമേത്?

  1. (A)1916ൽ ആനിബസന്റിന്റെ അധ്യക്ഷതയിൽ നടന്ന കോൺഗ്രസ്സ് സമ്മേളനം
  2. (B)കീഴരിയൂർ ബോംബ് കേസ്
  3. (C)മുഹമ്മദ് അബ്ദുറഹിമാന്റെ നേതൃത്വത്തിൽ നടന്ന ഉപ്പു നിയമ ലംഘന സമരം
  4. (D)1936ലെ ഇലക്ട്രിസിറ്റി സമരം
ഉത്തരം കാണുക(D) 1936ലെ ഇലക്ട്രിസിറ്റി സമരം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

54. 1932ലെ നിവർത്തന പ്രക്ഷോഭവുമായി ബന്ധമില്ലാത്തത് ആര്?

  1. (A)എൻ.വി. ജോസഫ്
  2. (B)കെ. കേളപ്പൻ
  3. (C)പി.കെ. കുഞ്ഞ്
  4. (D)സി. കേശവൻ
ഉത്തരം കാണുക(B) കെ. കേളപ്പൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

55. ഏത് കോൺഗ്രസ്സ് സമരത്തിൻറെ ഭാഗമായാണ് കേരളത്തിലെ ആദ്യ മഹിളാ സമ്മേളനം നടന്നത്?

  1. (A)പാലക്കാട്
  2. (B)മഞ്ചേരി
  3. (C)വടകര
  4. (D)ഒറ്റപ്പാലം
ഉത്തരം കാണുക(C) വടകര
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

56. 1921ൽ നടന്ന ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു?

  1. (A)ടി. പ്രകാശൻ
  2. (B)ആനിബസന്റ്
  3. (C)എ.കെ. ഗോപാലൻ
  4. (D)പി. കൃഷ്ണപിള്ള
ഉത്തരം കാണുക(A) ടി. പ്രകാശൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

57. ശ്രീനാരായണ ഗുരുവുമായി ബന്ധമില്ലാത്ത പ്രസ്താവനയേത്?

  1. (A)വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കുവാനും എന്ന പ്രഖ്യാപനം
  2. (B)വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക
  3. (C)സ്ത്രീകൾക്ക് മേൽമുണ്ടും ജാക്കറ്റും ധരിക്കുവാനുള്ള അവകാശം നേടിക്കൊടുത്തു
  4. (D)മനുഷ്യസ്നേഹത്തിലും സർവമത സാഹോദര്യത്തിലും അധിഷ്ഠിതമായ പ്രവർത്തനങ്ങൾ
ഉത്തരം കാണുക(C) സ്ത്രീകൾക്ക് മേൽമുണ്ടും ജാക്കറ്റും ധരിക്കുവാനുള്ള അവകാശം നേടിക്കൊടുത്തു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

58. പ്രത്യക്ഷരക്ഷാദൈവസഭ സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ് ആരായിരുന്നു?

  1. (A)കുമാരഗുരുദേവൻ
  2. (B)പണ്ഡിറ്റ് കെ.പി. കറുപ്പൻ
  3. (C)വാഗ്ഭടാനന്ദൻ
  4. (D)ചട്ടമ്പിസ്വാമികൾ
ഉത്തരം കാണുക(A) കുമാരഗുരുദേവൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

59. 1615ൽ കേരളത്തിലെത്തി സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പുവച്ച ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പ്രതിനിധി ആരായിരുന്നു?

  1. (A)മെക്കാളെ പ്രഭു
  2. (B)കോനോലി പ്രഭു
  3. (C)വില്യം കീലിങ്
  4. (D)വില്യം ലോഗൺ
ഉത്തരം കാണുക(C) വില്യം കീലിങ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

60. വയനാട്ടിലെ കുറിച്യകലാപവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏതെല്ലാം? (i) ബ്രിട്ടീഷുകാർ അമിത നികുതി ചുമത്തിയത് (ii) നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചു (iii) നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി പിടിച്ചെടുത്തു (iv) എല്ലാം ശരിയുത്തരങ്ങളാണ്

  1. (A)(i)
  2. (B)(ii)
  3. (C)(iii)
  4. (D)(iv)
ഉത്തരം കാണുക(D) (iv)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

61. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി വർഷം തോറും ‘റെഡ് ഡാറ്റ ബുക്ക്’ പ്രസിദ്ധീകരിക്കുന്ന സംഘടന :

  1. (A)WWF
  2. (B)WFP
  3. (C)UNESCO
  4. (D)IUCN
ഉത്തരം കാണുക(D) IUCN
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

62. പഴങ്ങളും പച്ചക്കറികളും പാകം ചെയ്യുമ്പോൾ അടച്ചു വേവിക്കണം എന്നു പറയുന്നത് ഏത് വിറ്റാമിൻ നഷ്ടപ്പെടാതിരിക്കാനാണ്?

  1. (A)വിറ്റാമിൻ D
  2. (B)വിറ്റാമിൻ K
  3. (C)വിറ്റാമിൻ C
  4. (D)വിറ്റാമിൻ E
ഉത്തരം കാണുക(C) വിറ്റാമിൻ C
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

63. കണ്ടൽക്കാടുകളെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക. (i) തീരപ്രദേശത്തെ മണ്ണ് പിടിച്ച് നിർത്തുന്നു. (ii) സുനാമിയെ തടയുന്നു. (iii) മൽസ്യ സമ്പത്ത് കുറയാൻ കാരണമാകുന്നു.

  1. (A)(ii) & (iii) മാത്രം
  2. (B)(i) & (iii) മാത്രം
  3. (C)(i) & (ii) മാത്രം
  4. (D)മുകളിൽ കൊടുത്തവയെല്ലാം
ഉത്തരം കാണുക(C) (i) & (ii) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

64. കാൽമുട്ടുകളിൽ കാണപ്പെടുന്ന അസ്ഥിസന്ധി ഇവയിൽ ഏതാണ്?

  1. (A)വിജാഗിരി സന്ധി
  2. (B)ഗോളര സന്ധി
  3. (C)കീല സന്ധി
  4. (D)തെന്നി നീങ്ങുന്ന സന്ധി
ഉത്തരം കാണുക(A) വിജാഗിരി സന്ധി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

65. ഭൗമസൂചികാ പദവി ലഭിച്ച കുറ്റ്യാട്ടൂർ മാങ്ങ ഉത്പാദിപ്പിക്കപ്പെടുന്ന പ്രദേശം ഉൾപ്പെടുന്ന ജില്ല ഏത്?

  1. (A)കൊല്ലം
  2. (B)കണ്ണൂർ
  3. (C)മലപ്പുറം
  4. (D)തൃശ്ശൂർ
ഉത്തരം കാണുക(B) കണ്ണൂർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

66. താഴെ കൊടുത്തിരിക്കുന്നവയിൽ വായുവിലൂടെ പകരുന്ന രോഗങ്ങൾ അല്ലാത്തവ ഏതൊക്കെ?

  1. (A)ഇൻഫ്ലുവൻസ, ചിക്കൻ പോക്സ്
  2. (B)അഞ്ചാംപനി, ക്ഷയം
  3. (C)കോവിഡ്-19, വില്ലൻ ചുമ
  4. (D)കോളറ, ടൈഫോയ്ഡ്
ഉത്തരം കാണുക(D) കോളറ, ടൈഫോയ്ഡ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

67. മോണകളിൽ നിന്ന് രക്തവും പഴുപ്പും വരുന്ന രോഗലക്ഷണങ്ങൾ കാണിക്കുന്ന ഒരാളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണ പദാർത്ഥങ്ങൾ തെരഞ്ഞെടുക്കുക.

  1. (A)പാലും പാലുൽപ്പന്നങ്ങളും
  2. (B)നെല്ലിക്ക, നാരങ്ങ തുടങ്ങിയ പഴങ്ങൾ
  3. (C)മാംസവും മാംസ ഉൽപ്പന്നങ്ങളും
  4. (D)ധാന്യങ്ങളും പയറുവർഗ്ഗങ്ങളും
ഉത്തരം കാണുക(B) നെല്ലിക്ക, നാരങ്ങ തുടങ്ങിയ പഴങ്ങൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

68. മനുഷ്യന്റെ ലിംഫ് വ്യവസ്ഥയെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടുപിടിച്ച് എഴുതുക.

  1. (A)ലിംഫിൽ എല്ലാ രക്തകോശങ്ങളും വലിയ പ്രോട്ടീനുകളും കാണപ്പെടുന്നു
  2. (B)ലിംഫ് കൊഴുപ്പിന്റെ ദഹനഫലമായുണ്ടാകുന്ന ലഘുഘടകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുന്നു
  3. (C)ലിംഫ് രക്തത്തിൽ നിന്നും രൂപം കൊള്ളുന്നു
  4. (D)ലിംഫ് വ്യവസ്ഥ രോഗപ്രതിരോധത്തിന് സഹായിക്കുന്നു
ഉത്തരം കാണുക(A) ലിംഫിൽ എല്ലാ രക്തകോശങ്ങളും വലിയ പ്രോട്ടീനുകളും കാണപ്പെടുന്നു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

69. മഴക്കാലത്ത് വ്യാപകമായ കൊതുകുജന്യ രോഗങ്ങൾ തടയാൻ ഫലപ്രദമായ മാർഗ്ഗം തെരഞ്ഞെടുക്കുക.

  1. (A)വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക
  2. (B)കെട്ടിടങ്ങൾക്ക് ചുറ്റുമുള്ള പാഴ്ചെടികളും മാനില്യങ്ങളും നീക്കം ചെയ്യുക
  3. (C)ആഴ്ചയിൽ ഒരിക്കൽ ‘ഡ്രൈ ഡേ’ ആചരിക്കുക
  4. (D)മുകളിൽ കൊടുത്തവ എല്ലാം
ഉത്തരം കാണുക(D) മുകളിൽ കൊടുത്തവ എല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

70. പുല്ല് → മാൻ → കടുവ → കഴുകൻ ഈ ഭക്ഷ്യശൃംഖലയിലെ തൃതീയ ഉപഭോക്താവ് ആര്?

  1. (A)പുല്ല്
  2. (B)കടുവ
  3. (C)കഴുകൻ
  4. (D)മാൻ
ഉത്തരം കാണുക(C) കഴുകൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

71. താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു? (i) ഗോൾഡ് ഫോയിൽ പരീക്ഷണം നടത്തി. (ii) ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തി. (iii) ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചു. (iv) ഇദ്ദേഹം അണുകേന്ദ്രഭൗതികത്തിന്റെ പിതാവാണ്.

  1. (A)ജെയിംസ് ചാഡ്‌വിക്
  2. (B)ഏണസ്റ്റ് റൂഥർഫോർഡ്
  3. (C)ജെ.ജെ. തോംസൺ
  4. (D)ഐസക് ന്യൂട്ടൺ
ഉത്തരം കാണുക(B) ഏണസ്റ്റ് റൂഥർഫോർഡ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

72. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെയാണ്? (i) പതിനേഴാം ഗ്രൂപ്പ് മൂലകങ്ങളാണ് ഹാലൊജനുകൾ. (ii) പതിനാലാം ഗ്രൂപ്പ് മൂലകങ്ങളാണ് സംക്രമണ മൂലകങ്ങൾ. (iii) ഹെൻറി മോസ്ലിയാണ് ആധുനിക പീരിയോഡിക് നിയമം ആവിഷ്കരിച്ചത്. (iv) ത്രികങ്ങൾ എന്ന പേരിൽ മൂലകങ്ങളെ വർഗീകരിച്ചത് മെൻഡലിഫ് ആണ്.

  1. (A)(i)ഉം (iii)ഉം
  2. (B)(ii)ഉം (iv)ഉം
  3. (C)(i)ഉം (iv)ഉം
  4. (D)എല്ലാം ശരിയാണ്
ഉത്തരം കാണുക(A) (i)ഉം (iii)ഉം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

73. ഒരു സമതലദർപ്പണത്തിൽ വസ്തുവിന്റെ വലതുഭാഗം പ്രതിബിംബത്തിന്റെ ഇടതുഭാഗമായും വസ്തുവിന്റെ ഇടതുഭാഗം പ്രതിബിംബത്തിന്റെ വലതുഭാഗമായും കാണുന്നു. ഈ പ്രതിഭാസം ഏത് പേരിൽ അറിയപ്പെടുന്നു?

  1. (A)സമഞ്ജനക്ഷമത
  2. (B)ദീർഘദൃഷ്ടി
  3. (C)പാർശ്വികവിപര്യയം
  4. (D)അപവർത്തനം
ഉത്തരം കാണുക(C) പാർശ്വികവിപര്യയം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

74. പ്രവൃത്തിയുടെ SI യൂണിറ്റ് ഏതാണ്?

  1. (A)ന്യൂട്ടൺ
  2. (B)ജൂൾ
  3. (C)പാസ്കൽ
  4. (D)മീറ്റർ
ഉത്തരം കാണുക(B) ജൂൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

75. വൈദ്യുതമോട്ടാറിലെ ഊർജ്ജമാറ്റം ______ ആണ്.

  1. (A)യന്ത്രികോർജ്ജം → വൈദ്യുതോർജ്ജം
  2. (B)വൈദ്യുതോർജ്ജം → യന്ത്രികോർജ്ജം
  3. (C)താപോർജ്ജം → വൈദ്യുതോർജ്ജം
  4. (D)വൈദ്യുതോർജ്ജം → താപോർജ്ജം
ഉത്തരം കാണുക(B) വൈദ്യുതോർജ്ജം → യന്ത്രികോർജ്ജം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

76. താഴെ തന്നിരിക്കുന്നവയിൽ അയിരിന്റെ സാന്ദ്രണവുമായി ബന്ധമില്ലാത്തത് ഏതാണ്?

  1. (A)ലിച്ചിങ്
  2. (B)പ്ലവന പ്രക്രിയ
  3. (C)കാന്തികവിഭജനം
  4. (D)ഉത്പതനം
ഉത്തരം കാണുക(D) ഉത്പതനം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

77. താഴെപ്പറയുന്നവയിൽ കത്തുന്ന വാതകം ഏതാണ്?

  1. (A)ഓക്സിജൻ
  2. (B)ഹൈഡ്രജൻ
  3. (C)നൈട്രജൻ
  4. (D)ആർഗൺ
ഉത്തരം കാണുക(B) ഹൈഡ്രജൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

78. പ്രകൃതിദത്ത പോളിമെറായ റബ്ബറിന്റെ മോണോമെർ ഏതാണ്?

  1. (A)ഐസോപ്രീൻ
  2. (B)നിയോപ്രീൻ
  3. (C)തയോക്കോൾ
  4. (D)ബേക്കലൈറ്റ്
ഉത്തരം കാണുക(A) ഐസോപ്രീൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

79. താഴെ തന്നിരിക്കുന്നതിൽ മാസിനെ സംബന്ധിച്ച് തെറ്റായ പ്രസ്താവനകൾ ഏതെല്ലാമാണ്? (i) ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്. (ii) കോമൺ ബാലൻസ് ഉപയോഗിച്ച് അളക്കുന്നു. (iii) സ്പ്രിങ് ബാലൻസ് ഉപയോഗിച്ച് അളക്കുന്നു. (iv) യൂണിറ്റ് ന്യൂട്ടൺ ആണ്.

  1. (A)(i)ഉം (ii)ഉം
  2. (B)(iii)ഉം (iv)ഉം
  3. (C)(i)ഉം (iv)ഉം
  4. (D)(ii)ഉം (iii)ഉം
ഉത്തരം കാണുക(B) (iii)ഉം (iv)ഉം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

80. സാധാരണ അവസ്ഥയിൽ മനുഷ്യന്റെ ശരീരതാപനില എന്താണ്?

  1. (A)95.6°F
  2. (B)97.6°F
  3. (C)98.6°F
  4. (D)99.6°F
ഉത്തരം കാണുക(C) 98.6°F
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

81. √5625 = 75 ആണെങ്കിൽ √0.5625 + √56.25 എത്രയാണ്?

  1. (A)8.25
  2. (B)82.5
  3. (C)7.5
  4. (D)75.5
ഉത്തരം കാണുക(A) 8.25
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

82. 2/13, 5/6, 3/4, 9/17 എന്നിവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏതാണ്?

  1. (A)2/13
  2. (B)3/4
  3. (C)5/6
  4. (D)9/17
ഉത്തരം കാണുക(C) 5/6
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

83. അഞ്ചു വർഷം മുൻപ് അച്ഛന്റെയും മകന്റെയും വയസ്സുകളുടെ അനുപാതം 5:1 ആയിരുന്നു. ഇപ്പോൾ അവരുടെ വയസ്സുകളുടെ ആകെ തുക 58 ആണെങ്കിൽ മകന്റെ ഇപ്പോഴത്തെ വയസ്സെത്ര?

  1. (A)10
  2. (B)13
  3. (C)15
  4. (D)12
ഉത്തരം കാണുക(B) 13
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

84. താഴെ കൊടുത്തിരിക്കുന്ന സംഖ്യാ ശ്രേണിയിലെ അടുത്ത സംഖ്യ ഏതാണ്? 2, 5, 11, 23, 47, ?

  1. (A)101
  2. (B)92
  3. (C)95
  4. (D)105
ഉത്തരം കാണുക(C) 95
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

85. യഥാക്രമം 6 സെക്കൻഡ്, 8 സെക്കൻഡ്, 12 സെക്കൻഡുകളുടെ ഇടവേളകളിൽ 3 മണികൾ മുഴങ്ങുന്നുവെന്നിരിക്കട്ടെ. എത്ര സെക്കൻഡ് കഴിയുമ്പോഴാണ് ഈ 3 മണികളും ഒരുമിച്ച് മുഴങ്ങുന്നത്?

  1. (A)24 സെക്കൻഡ്
  2. (B)36 സെക്കൻഡ്
  3. (C)48 സെക്കൻഡ്
  4. (D)72 സെക്കൻഡ്
ഉത്തരം കാണുക(A) 24 സെക്കൻഡ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

86. ഒരു കോഡ് ഭാഷയിൽ TIMEനെ GRNV എന്നെഴുതാമെങ്കിൽ അതേ കോഡ് ഉപയോഗിച്ച് BOOKനെ എങ്ങനെ എഴുതാം?

  1. (A)YPPI
  2. (B)YLLP
  3. (C)YPPL
  4. (D)YLLH
ഉത്തരം കാണുക(B) YLLP
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

87. 12 + 6 ÷ 2 × 3 − 4 നെ ലഘൂകരിക്കുമ്പോൾ കിട്ടുന്ന ഉത്തരം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?

  1. (A)11
  2. (B)17
  3. (C)23
  4. (D)29
ഉത്തരം കാണുക(B) 17
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

88. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ 225 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ എത്ര സമയമെടുക്കും?

  1. (A)2 മണിക്കൂർ
  2. (B)2 മണിക്കൂർ 15 മിനുട്ട്
  3. (C)2 മണിക്കൂർ 30 മിനുട്ട്
  4. (D)3 മണിക്കൂർ
ഉത്തരം കാണുക(C) 2 മണിക്കൂർ 30 മിനുട്ട്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

89. ഒരു കച്ചവടക്കാരന്റെ കൈയിൽ 24 പേനകളും 36 പെൻസിലുകളും 60 നോട്ട് ബുക്കുകളും ഉണ്ട്. ഇവയിൽ എല്ലാ ഐറ്റങ്ങളും ഉൾപ്പെടുത്തി, ഒന്നും അവശേഷിക്കാതെ ഇവയെ പാക്കറ്റിലാക്കുകയാണെങ്കിൽ അയാൾക്ക് ഉണ്ടാക്കാൻ കഴിയുന്ന പരമാവധി പാക്കറ്റുകൾ എത്ര?

  1. (A)12
  2. (B)6
  3. (C)4
  4. (D)18
ഉത്തരം കാണുക(A) 12
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

90. താഴെ കൊടുത്തിരിക്കുന്ന സംഖ്യകളിലെ ഒറ്റയാൻ ഏതാണ്? 16, 36, 64, 81, 125

  1. (A)16
  2. (B)36
  3. (C)81
  4. (D)125
ഉത്തരം കാണുക(D) 125
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

91. 3/5 ÷ 9/10 = ?

  1. (A)1/2
  2. (B)2/3
  3. (C)1/3
  4. (D)3/2
ഉത്തരം കാണുക(B) 2/3
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

92. ഒരു കച്ചവടക്കാരൻ ഒരു ഡസന് 50 രൂപാ നിരക്കിൽ ആപ്പിൾ വാങ്ങുന്നു. അയാൾ അത് ഒരെണ്ണത്തിന് 5 രൂപാ നിരക്കിൽ വിൽക്കുകയും ചെയ്യുന്നു. എങ്കിൽ താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

  1. (A)ഓരോ ആപ്പിളിനും അയാൾക്ക് 0.83 രൂപ ലാഭം കിട്ടുന്നു
  2. (B)ഓരോ ആപ്പിളിനും അയാൾക്ക് 0.83 രൂപ നഷ്ടമുണ്ടാകുന്നു
  3. (C)ഓരോ ആപ്പിളിനും അയാൾക്ക് 1.2 രൂപ ലാഭം കിട്ടുന്നു
  4. (D)ഓരോ ആപ്പിളിനും അയാൾക്ക് 1.2 രൂപ നഷ്ടമുണ്ടാകുന്നു
ഉത്തരം കാണുക(A) ഓരോ ആപ്പിളിനും അയാൾക്ക് 0.83 രൂപ ലാഭം കിട്ടുന്നു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

93. അഞ്ചു സുഹൃത്തുക്കളുടെ ശരാശരി ഭാരം 55 കിലോഗ്രാം ആണ്. ആ കൂട്ടത്തിൽ നിന്നും 70 കിലോഗ്രാം ഭാരമുള്ള ഒരാൾ പിന്മാറിയാൽ ബാക്കിയുള്ളവരുടെ ശരാശരി ഭാരം എത്രയാണ്?

  1. (A)50 കിലോഗ്രാം
  2. (B)52.5 കിലോഗ്രാം
  3. (C)51.25 കിലോഗ്രാം
  4. (D)54 കിലോഗ്രാം
ഉത്തരം കാണുക(C) 51.25 കിലോഗ്രാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

94. ഒരു പെട്ടിയുടെ 3/5 ഭാഗം ആപ്പിളുകളും ബാക്കി ഓറഞ്ചുകളുമാണ്. ആകെ 40 ഓറഞ്ചുകളാണ് ആ പെട്ടിയിലുള്ളതെങ്കിൽ ആപ്പിളുകളുടെ എണ്ണം എത്ര?

  1. (A)30
  2. (B)24
  3. (C)60
  4. (D)36
ഉത്തരം കാണുക(C) 60
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

95. ഒരു കടയുടെ മുന്നിൽ 15 പേർ ക്യൂ നിൽക്കുന്നു. രഘു മുന്നിൽ നിന്ന് ഒമ്പതാമനാണ്. ക്യൂവിന്റെ പിന്നിൽ നിന്നു നോക്കിയാൽ രഘുവിന്റെ സ്ഥാനം എത്രയാണ്?

  1. (A)6
  2. (B)7
  3. (C)8
  4. (D)9
ഉത്തരം കാണുക(B) 7
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

96. താഴെ കൊടുത്തിരിക്കുന്ന സമവാക്യം ശരിയാകുവാൻ “?” ഏത് രീതിയിൽ ക്രമീകരിക്കേണ്ടി വരും? 30 ? 5 ? 3 = 18

  1. (A)÷, +
  2. (B)−, ×
  3. (C)+, −
  4. (D)÷, ×
ഉത്തരം കാണുക(D) ÷, ×
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

97. 3.6/0.12 = x ആണെങ്കിൽ x ന്റെ വില എത്രയാണ്?

  1. (A)30
  2. (B)25
  3. (C)300
  4. (D)0.3
ഉത്തരം കാണുക(A) 30
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

98. താഴെ കൊടുത്തിരിക്കുന്ന സംഖ്യകളെ ആരോഹണ ക്രമത്തിൽ ക്രമീകരിച്ചാൽ ലഭിക്കുന്ന ഉത്തരം ഏതാണ്? 2/3, 3/5, 5/8

  1. (A)2/3 < 3/5 < 5/8
  2. (B)3/5 < 5/8 < 2/3
  3. (C)5/8 < 2/3 < 3/5
  4. (D)2/3 < 5/8 < 3/5
ഉത്തരം കാണുക(B) 3/5 < 5/8 < 2/3
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

99. അനു തെക്കോട്ടു 6 മീറ്റർ നടന്നു. പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് 8 മീറ്റർ നടന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 6 മീറ്റർ നടന്നു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 10 മീറ്റർ നടന്നു. ഇപ്പോൾ അവൾ ആരംഭസ്ഥലത്തോട് താരതമ്യം ചെയ്യുമ്പോൾ ഏത് ദിശയിലാണ്?

  1. (A)കിഴക്ക്
  2. (B)തെക്ക്
  3. (C)പടിഞ്ഞാറ്
  4. (D)വടക്കുകിഴക്ക്
ഉത്തരം കാണുക(A) കിഴക്ക്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

100. √(49 + √576) എത്രയാണ്?

  1. (A)√31
  2. (B)√37
  3. (C)√73
  4. (D)√13
ഉത്തരം കാണുക(C) √73
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) പരീക്ഷ എന്നായിരുന്നു?

Kerala PSC Attender Gr Ii, Salesman Gr Ii/saleswoman Grii, Attender, Storekeeper Etc. (malayalam/tamil/kannada) (കാറ്റഗറി 037/2024,199/2024,328/2024,377/2024) പരീക്ഷ 08-11-2025-ന് നടന്നു. ചോദ്യപേപ്പർ കോഡ് 145/2025-M.

ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്?

ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.

PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ?

ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.

ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ?

ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.

ഉറവിടം: Kerala PSC – ചോദ്യപേപ്പർ, ഉത്തരസൂചിക. താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.

ഈ പേപ്പർ എഴുതി നോക്കാം
ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം