Metro Journal › PSC › 046/2026-M
PSC ഔദ്യോഗികം

Attender (kerala State Industrial Development Corporation Ltd) ചോദ്യപേപ്പർ 2026 – ഉത്തരസൂചിക സഹിതം

ചോദ്യപേപ്പർ കോഡ് 046/2026-M · പരീക്ഷ 11-05-2026 · കാറ്റഗറി 199/2024 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക

Kerala PSC Attender (kerala State Industrial Development Corporation Ltd) (കാറ്റഗറി 199/2024) പരീക്ഷ 11-05-2026-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.

ടിക്ക് ചെയ്ത് മാർക്ക് നോക്കാം🎮 ക്വിസ് ഗെയിം

1. ഇന്ത്യൻ ഭരണഘടനാ കരട് സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു?

  1. (A)ഡോ. രാജേന്ദ്രപ്രസാദ്
  2. (B)ഡോ. ബി.ആർ. അംബേദ്കർ
  3. (C)ജവഹർലാൽ നെഹ്റു
  4. (D)സർദ്ദാർ വല്ലഭായ് പട്ടേൽ
ഉത്തരം കാണുക(B) ഡോ. ബി.ആർ. അംബേദ്കർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

2. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നത് :

  1. (A)1946 ഡിസംബർ 6
  2. (B)1946 ഡിസംബർ 9
  3. (C)1947 ഡിസംബർ 6
  4. (D)1949 ഡിസംബർ 9
ഉത്തരം കാണുക(B) 1946 ഡിസംബർ 9
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

3. ഭരണഘടനയുടെ 368-ാം വകുപ്പ് പ്രകാരം ഭരണഘടനയിൽ ഭേദഗതി വരുത്തുവാനുള്ള അധികാരം ആർക്കാണ്?

  1. (A)പാർലമെന്റ്
  2. (B)ലോക്സഭ
  3. (C)രാജ്യസഭ
  4. (D)സുപ്രീംകോടതി
ഉത്തരം കാണുക(A) പാർലമെന്റ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

4. നിലവിലെ മൗലികാവകാശങ്ങളുടെ എണ്ണം എത്ര?

  1. (A)ഏഴ്
  2. (B)ആറ്
  3. (C)അഞ്ച്
  4. (D)എട്ട്
ഉത്തരം കാണുക(B) ആറ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

5. ഇന്ത്യൻ ഭരണഘടനയിലെ 'മൗലിക കടമകൾ' ഏത് രാജ്യത്തുനിന്നാണ് കടമെടുത്തത്?

  1. (A)അയർലണ്ട്
  2. (B)ബ്രിട്ടൺ
  3. (C)സോവിയറ്റ് യൂണിയൻ
  4. (D)കാനഡ
ഉത്തരം കാണുക(C) സോവിയറ്റ് യൂണിയൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

6. കേരളത്തിൽ നിലനിന്നിരുന്ന സാമൂഹികമായ അസമത്വത്തിനെതിരെ 'മിശ്രഭോജനം' സംഘടിപ്പിച്ച നവോത്ഥാന നായകൻ :

  1. (A)അയ്യങ്കാളി
  2. (B)വൈകുണ്ഠസ്വാമി
  3. (C)സഹോദരൻ അയ്യപ്പൻ
  4. (D)തൈക്കാട് അയ്യാ
ഉത്തരം കാണുക(C) സഹോദരൻ അയ്യപ്പൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

7. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?

  1. (A)എ.കെ. ഗോപാലൻ
  2. (B)കെ. മാധവൻ നായർ
  3. (C)കെ. കേളപ്പൻ
  4. (D)എൻ.വി. കൃഷ്ണവാര്യർ
ഉത്തരം കാണുക(C) കെ. കേളപ്പൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

8. കുളച്ചൽ യുദ്ധം നടന്ന വർഷം :

  1. (A)1741
  2. (B)1841
  3. (C)1742
  4. (D)1842
ഉത്തരം കാണുക(A) 1741
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

9. ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം ഏത്?

  1. (A)കുളച്ചൽ യുദ്ധം
  2. (B)വെല്ലൂർ കലാപം
  3. (C)ആറ്റിങ്ങൽ കലാപം
  4. (D)അഞ്ചുതെങ്ങ് കലാപം
ഉത്തരം കാണുക(C) ആറ്റിങ്ങൽ കലാപം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

10. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആര്?

  1. (A)കെ. രാമകൃഷ്ണപിള്ള
  2. (B)വക്കം മൗലവി
  3. (C)വക്കം അബ്ദുൾ റഹ്മാൻ
  4. (D)സി. കേശവൻ
ഉത്തരം കാണുക(B) വക്കം മൗലവി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

11. 'സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി' സംഘടന സ്ഥാപിച്ചത്?

  1. (A)ബാലഗംഗാധർ തിലക്
  2. (B)സുഭാഷ് ചന്ദ്രബോസ്
  3. (C)ഗോപാലകൃഷ്ണ ഗോഖലെ
  4. (D)സർദ്ദാർ വല്ലഭായ് പട്ടേൽ
ഉത്തരം കാണുക(C) ഗോപാലകൃഷ്ണ ഗോഖലെ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

12. 'ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ വന്ദ്യവയോധിക' എന്നറിയപ്പെടുന്നത് :

  1. (A)സരോജിനി നായിഡു
  2. (B)ആനി ബസന്റ്
  3. (C)അരുണ ആസിഫ് അലി
  4. (D)അക്കാമ്മ ചെറിയാൻ
ഉത്തരം കാണുക(C) അരുണ ആസിഫ് അലി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

13. ചേരുംപടി ചേർക്കുക : (i) ചമ്പാരൻ സത്യാഗ്രഹം – (a) 1930 (ii) നിസ്സഹകരണ സമരം – (b) 1942 (iii) ഉപ്പു സത്യാഗ്രഹം – (c) 1920 (iv) ക്വിറ്റ് ഇന്ത്യ സമരം – (d) 1917

  1. (A)(i)-(d), (ii)-(c), (iii)-(a), (iv)-(b)
  2. (B)(i)-(d), (ii)-(a), (iii)-(c), (iv)-(b)
  3. (C)(i)-(c), (ii)-(b), (iii)-(d), (iv)-(a)
  4. (D)(i)-(c), (ii)-(d), (iii)-(b), (iv)-(a)
ഉത്തരം കാണുക(A) (i)-(d), (ii)-(c), (iii)-(a), (iv)-(b)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

14. ഏത് സംസ്ഥാനത്തിന്റെ തനത് കലാരൂപമാണ് "കഥക്"?

  1. (A)മധ്യപ്രദേശ്
  2. (B)ഉത്തർപ്രദേശ്
  3. (C)ആസ്സാം
  4. (D)മണിപ്പൂർ
ഉത്തരം കാണുക(B) ഉത്തർപ്രദേശ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

15. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 'സ്വദേശിപ്രസ്ഥാനം' ആരംഭിച്ചത് ഏത് വർഷം?

  1. (A)1905 ആഗസ്റ്റ് 8
  2. (B)1905 ആഗസ്റ്റ് 7
  3. (C)1905 ഒക്ടോബർ 8
  4. (D)1905 ഒക്ടോബർ 7
ഉത്തരം കാണുക(B) 1905 ആഗസ്റ്റ് 7
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

16. ആദ്യ ബ്രിക്സ് യുവജനോത്സവത്തിന്റെ വേദി :

  1. (A)ബ്രിട്ടൺ
  2. (B)ഇന്ത്യ
  3. (C)റഷ്യ
  4. (D)ചൈന
ഉത്തരം കാണുക(C) റഷ്യ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

17. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഗ്രീൻ-ഫീൽഡ് വിമാനത്താവളം :

  1. (A)നവി മുംബൈ
  2. (B)കെംമ്പഗൗഡ വിമാനത്താവളം
  3. (C)കൊച്ചി വിമാനത്താവളം
  4. (D)ലഖ്നൗ വിമാനത്താവളം
ഉത്തരം കാണുക(A) നവി മുംബൈ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

18. താഴെ തന്നിരിക്കുന്ന വാക്യങ്ങൾ ഏത് സ്വാതന്ത്ര്യ സമരസേനാനിയുടെ മരണത്തെ കുറിച്ചാണ് നെഹ്റു പ്രതിപാദിച്ചിരിക്കുന്നത്? "നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞു പോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്"

  1. (A)ബാലഗംഗാധര തിലക്
  2. (B)ലാലാ ലജ്പത് റായ്
  3. (C)മഹാത്മാഗാന്ധി
  4. (D)ചന്ദ്രശേഖർ ആസാദ്
ഉത്തരം കാണുക(C) മഹാത്മാഗാന്ധി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

19. ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു 1966 ജനുവരി 10 ന് നിലവിൽ വന്ന താഷ്ക്കന്റ് കരാറിൽ ഒപ്പു വച്ചത്?

  1. (A)ഇന്ത്യയും ബ്രിട്ടനും
  2. (B)ഇന്ത്യയും പാക്കിസ്ഥാനും
  3. (C)ഇന്ത്യയും റഷ്യയും
  4. (D)ഇന്ത്യയും ചൈനയും
ഉത്തരം കാണുക(B) ഇന്ത്യയും പാക്കിസ്ഥാനും
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

20. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നതിന് "ലയനക്കരാർ" രൂപീകരിച്ചു. ഈ ലയനക്കരാറിന് രൂപം നൽകിയ വ്യക്തികൾ ആരെല്ലാം? (i) സർദാർ വല്ലഭായ് പട്ടേൽ (ii) ജവഹർലാൽ നെഹ്റു (iii) മൗലാനാ അബുൾ കലാം ആസാദ് (iv) വി.പി. മേനോൻ

  1. (A)(i) ഉം (ii) ഉം
  2. (B)(iii) ഉം (iv) ഉം
  3. (C)(i) ഉം (iv) ഉം
  4. (D)ഇവരാരുമല്ല
ഉത്തരം കാണുക(C) (i) ഉം (iv) ഉം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

21. ഏത് വിദേശ രാജ്യത്തിന്റെ സഹായത്തോട് കൂടിയാണ് ബൊക്കോറോയിലെ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥാപിതമായത്?

  1. (A)ബ്രിട്ടൻ
  2. (B)ജർമ്മനി
  3. (C)ജപ്പാൻ
  4. (D)സോവിയറ്റ് യൂണിയൻ
ഉത്തരം കാണുക(D) സോവിയറ്റ് യൂണിയൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

22. 1950 മാർച്ച് 15 ന് നിലവിൽ വന്ന ആസൂത്രണ കമ്മീഷന്റെ വൈസ് ചെയർമാൻ ആരായിരുന്നു?

  1. (A)ടി.ടി. കൃഷ്ണമാചാരി
  2. (B)ഗുൽസാരിലാൽ നന്ദ
  3. (C)സി.ഡി. ദേശ്മുഖ്
  4. (D)വിനായക് ചൗധരി
ഉത്തരം കാണുക(B) ഗുൽസാരിലാൽ നന്ദ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

23. ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്?

  1. (A)ഡോ. സുഖ്ബീർ സന്ധു
  2. (B)ഡോ. വിവേക് ജോഷി
  3. (C)ശ്രീ. ഗ്യാനേഷ് കുമാർ
  4. (D)ശ്രീ. അരുൺ ഗോയൽ
ഉത്തരം കാണുക(C) ശ്രീ. ഗ്യാനേഷ് കുമാർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

24. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് 2023-ൽ ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് അർഹനായ വ്യക്തി ആരാണ്?

  1. (A)ശ്രീകുമാരൻ തമ്പി
  2. (B)ഷാജി എൻ. കരുൺ
  3. (C)ഹരിഹരൻ
  4. (D)എം.ടി. വാസുദേവൻ നായർ
ഉത്തരം കാണുക(B) ഷാജി എൻ. കരുൺ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

25. ഇന്ത്യയിൽ ഖാരിഫ്, റാബി, സൈദ് എന്നീ മൂന്ന് കാർഷികകാലങ്ങളാണുള്ളത്. ഈ കാർഷികകാലങ്ങളുടെ സവിശേഷതകളാണ് ചുവടെ തന്നിരിക്കുന്നത്. ഇവയിൽ ശരിയായവ കണ്ടെത്തുക : (i) തെക്ക് പടിഞ്ഞാറൻ മൺസൂണിനോട് ചേർന്നു വരുന്നതാണ് ഖാരിഫ് (ii) ദൈർഘ്യം കുറഞ്ഞ വേനൽക്കാല കാർഷിക കാലമാണ് സൈദ് (iii) ഗോതമ്പ്, പയറുവർഗ്ഗങ്ങൾ, കടുക് മുതലായവയുടെ കൃഷികാലമാണ് റാബി (iv) ഫെബ്രുവരി മാസത്തോടെ റാബികാലം അവസാനിക്കുന്നു

  1. (A)(i) ഉം (ii) ഉം ശരി
  2. (B)ഇവയൊന്നും ശരിയല്ല
  3. (C)ഇവയെല്ലാം ശരിയാണ്
  4. (D)(ii), (iii), (iv) മാത്രം ശരി
ഉത്തരം കാണുക(C) ഇവയെല്ലാം ശരിയാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

26. ചുവടെ തന്നിരിക്കുന്നവയിൽ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഏതൊക്കെ? (i) മ്യാൻമർ, അഫ്ഗാനിസ്ഥാൻ, മാലിദ്വീപ്, ചൈന (ii) പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ചൈന (iii) പാകിസ്ഥാൻ, ഭൂട്ടാൻ, മ്യാൻമർ, അഫ്ഗാനിസ്ഥാൻ (iv) ചൈന, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ

  1. (A)(i) ഉം (iii) ഉം
  2. (B)(iii) ഉം (iv) ഉം
  3. (C)(ii) ഉം (iv) ഉം
  4. (D)ഇവയെല്ലാം
ഉത്തരം കാണുക(B) (iii) ഉം (iv) ഉം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

27. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് തെറ്റായവ കണ്ടെത്തുക : (i) ഇന്ത്യയിൽ എക്കൽ മണ്ണ് ധാരാളമായി കാണപ്പെടുന്നത് ഉത്തരമഹാസമതല പ്രദേശത്താണ് (ii) ഥാർ മരുഭൂമി സ്ഥിതിചെയ്യുന്നത് രാജസ്ഥാനിലാണ് (iii) ഇന്ത്യൻ പീഠഭൂമി പ്രദേശത്ത് കൂടുതലായി കാണപ്പെടുന്നത് ചുവന്ന മണ്ണാണ് (iv) പശ്ചിമഘട്ട പർവ്വതനിരകൾ തമിഴ്നാട് മുതൽ ഒറീസ്സ വരെ നീണ്ടുകിടക്കുന്നു

  1. (A)ഇവയെല്ലാം
  2. (B)(i), (iii), (iv) ശരി
  3. (C)(iii), (iv) ശരി
  4. (D)(i), (ii) ശരി
ഉത്തരം കാണുക(D) (i), (ii) ശരി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

28. ഇന്ത്യയിൽ ഏറ്റവും പഴക്കം ചെന്ന പർവ്വതനിരകൾ ഏത്?

  1. (A)പശ്ചിമഘട്ടം
  2. (B)പൂർവ്വഘട്ടം
  3. (C)ആരവല്ലി
  4. (D)സാത്പുര
ഉത്തരം കാണുക(C) ആരവല്ലി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

29. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഉത്തരേന്ത്യൻ സമതലങ്ങളുടെ സവിശേഷതകളിൽ ഉൾപ്പെടാത്തത് കണ്ടെത്തുക : (i) ഫലഭൂയിഷ്ഠമായ മണ്ണ് (ii) നദികളാൽ ജലസമൃദ്ധം (iii) നിരപ്പാർന്ന ഭൂപ്രദേശം (iv) ജനനിബിഡം

  1. (A)(i) ഉം (iv) ഉം
  2. (B)ഇവയൊന്നും അല്ല
  3. (C)(iii) ഉം (iv) ഉം
  4. (D)ഇവയെല്ലാം
ഉത്തരം കാണുക(D) ഇവയെല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

30. 2025-ലെ ICC വനിതാലോകകപ്പിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആര്?

  1. (A)സ്മൃതി മന്ദാന
  2. (B)ഹർമ്മൻ പ്രീത്കൗർ
  3. (C)ഷഫാലി വർമ്മ
  4. (D)പ്രതികാ റവാൻ
ഉത്തരം കാണുക(B) ഹർമ്മൻ പ്രീത്കൗർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

31. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 2023-ൽ ദാദാ സാഹിബ് ഫാൽകെ പുരസ്കാരം ലഭിച്ചതാർക്ക്?

  1. (A)അമിതാഭ് ബച്ചൻ
  2. (B)കമലഹാസൻ
  3. (C)അടൂർ ഗോപാലകൃഷ്ണൻ
  4. (D)മോഹൻലാൽ
ഉത്തരം കാണുക(D) മോഹൻലാൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

32. മുണ്ടകൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തെ തിരികെ പിടിക്കാൻ ടൂറിസം വകുപ്പ് ആരംഭിച്ച ക്യാമ്പയിന്റെ പേരെന്ത്?

  1. (A)എന്റെ കേരളം എത്ര സുന്ദരം
  2. (B)എന്റെ കേരളം എന്നും സുന്ദരം
  3. (C)ഹരിതകേരളം
  4. (D)ഇനി ഞാൻ ഒഴുകട്ടെ
ഉത്തരം കാണുക(B) എന്റെ കേരളം എന്നും സുന്ദരം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

33. അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യത്തെ ISRO ബഹിരാകാശയാത്രികൻ ആര്?

  1. (A)ശുഭാംശു ശുക്ല
  2. (B)പ്രശാന്ത് ബി. നായർ
  3. (C)അജിത് കൃഷ്ണൻ
  4. (D)അംഗാട് പ്രതാപ്
ഉത്തരം കാണുക(A) ശുഭാംശു ശുക്ല
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

34. പശ്ചിമഘട്ട പർവ്വതനിരകൾ കേരളത്തിന്റെ ഏത് ദിക്കിലാണ് സ്ഥിതിചെയ്യുന്നത്?

  1. (A)കിഴക്ക്
  2. (B)പടിഞ്ഞാറ്
  3. (C)തെക്ക്
  4. (D)വടക്ക്
ഉത്തരം കാണുക(A) കിഴക്ക്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

35. നദികളും അവയുടെ ഉത്ഭവസ്ഥാനങ്ങളുമാണ് ചുവടെ തന്നിരിക്കുന്നത്. ഇവയിൽ ശരിയല്ലാത്തത് എടുത്തെഴുതുക : (i) നെയ്യാർ - അഗസ്ത്യമല (ii) പെരിയാർ - ശിവഗിരി മല (iii) ഭാരതപ്പുഴ - ആനമല (iv) പമ്പ - നീലഗിരി

  1. (A)(ii), (iii) എന്നിവ
  2. (B)(i), (ii) എന്നിവ
  3. (C)(iv) മാത്രം
  4. (D)(i) മാത്രം
ഉത്തരം കാണുക(C) (iv) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

36. കേരളത്തിലെ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ? (i) കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ജലവൈദ്യുതിയാണ് (ii) തെന്മല ജലവൈദ്യുത പദ്ധതിയാണ് കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി (iii) കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതിചെയ്യുന്ന നദി ഭാരതപ്പുഴയാണ് (iv) ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ളത് ഇടുക്കി ജില്ലയിലാണ്

  1. (A)പ്രസ്താവനകൾ (i), (ii), (iii) ശരിയാണ്
  2. (B)പ്രസ്താവനകൾ (ii), (iii), (iv) ശരിയാണ്
  3. (C)പ്രസ്താവനകൾ (ii), (iii) ശരിയാണ്
  4. (D)പ്രസ്താവനകൾ (i), (iv) ശരിയാണ്
ഉത്തരം കാണുക(D) പ്രസ്താവനകൾ (i), (iv) ശരിയാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

37. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?

  1. (A)പത്തനംതിട്ട
  2. (B)ആലപ്പുഴ
  3. (C)തൃശ്ശൂർ
  4. (D)എറണാകുളം
ഉത്തരം കാണുക(B) ആലപ്പുഴ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

38. കേരളത്തിലെ തദ്ദേശ സ്വയംഭരണവകുപ്പ് മേൽനോട്ടം വഹിക്കുന്ന സംരംഭങ്ങളും അവയുടെ ലക്ഷ്യങ്ങളും ചുവടെ നൽകിയിരിക്കുന്നു. ഓരോ സംരംഭത്തിന്റേയും ലക്ഷ്യത്തെ സൂചിപ്പിക്കുന്ന ഓപ്ഷൻ കണ്ടെത്തുക : സംരംഭം – ലക്ഷ്യം (i) സുഭോജനം – (a) ശുചിത്വമുള്ളതും സംരക്ഷിതവുമായ ഭക്ഷണ വിതരണം ഉറപ്പാക്കുക (ii) ആശ്വാസ് – (b) നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് (iii) ഇനി ഞാൻ ഒഴുകട്ടെ – (c) തരിശുസ്ഥലങ്ങൾ കണ്ടെത്തി സ്വാഭാവിക ജൈവ വൈവിധ്യ പ്രദേശങ്ങളായി മാറ്റി സംരക്ഷിക്കുക (iv) പച്ചതുരുത്ത് – (d) വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സ

  1. (A)(i)-(b), (ii)-(a), (iii)-(d), (iv)-(c)
  2. (B)(i)-(a), (ii)-(b), (iii)-(d), (iv)-(c)
  3. (C)(i)-(a), (ii)-(d), (iii)-(b), (iv)-(c)
  4. (D)(i)-(d), (ii)-(c), (iii)-(b), (iv)-(a)
ഉത്തരം കാണുക(C) (i)-(a), (ii)-(d), (iii)-(b), (iv)-(c)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

39. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് വന്യജീവി സങ്കേതത്തെ കുറിച്ചുള്ളതാണെന്ന് കണ്ടെത്തുക : (i) കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം (ii) പീരിമേട് താലൂക്കിൽ സ്ഥിതിചെയ്യുന്നു (iii) മംഗളാദേവി ക്ഷേത്രം ഈ വന്യജീവി സങ്കേതത്തിനകത്താണ് സ്ഥിതി ചെയ്യുന്നത് (iv) കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം

  1. (A)ആറളം വന്യജീവി സങ്കേതം
  2. (B)പെരിയാർ വന്യജീവി സങ്കേതം
  3. (C)പറമ്പിക്കുളം വന്യജീവി സങ്കേതം
  4. (D)ചെന്തുരുണി വന്യജീവി സങ്കേതം
ഉത്തരം കാണുക(B) പെരിയാർ വന്യജീവി സങ്കേതം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

40. കേരളതീരത്ത് നിന്നും ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം ഏത്?

  1. (A)മത്തി
  2. (B)അയല
  3. (C)ചൂര
  4. (D)ചെമ്മീൻ
ഉത്തരം കാണുക(A) മത്തി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

41. കേരളത്തിൽ റെയിൽവേ ലൈൻ ഇല്ലാത്ത ജില്ലകൾ ഏതെല്ലാം? (i) വയനാട് (ii) ഇടുക്കി (iii) പത്തനംതിട്ട (iv) ആലപ്പുഴ

  1. (A)(i), (iv)
  2. (B)(i), (ii)
  3. (C)(ii), (iii)
  4. (D)(i), (iii)
ഉത്തരം കാണുക(B) (i), (ii)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

42. 2025 അധ്യയനവർഷത്തെ കേരള സ്കൂൾ ഒളിമ്പിക്സിന്റെ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട കായികതാരം ആരാണ്?

  1. (A)പി.ടി. ഉഷ
  2. (B)ശ്രീശാന്ത്
  3. (C)സഞ്ജു സാംസൺ
  4. (D)സി.കെ. വിനീത്
ഉത്തരം കാണുക(C) സഞ്ജു സാംസൺ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

43. വേമ്പനാട്ടു കായൽ വ്യാപിച്ചു കിടക്കുന്ന ജില്ലകൾ ഏതെല്ലാം? (i) ആലപ്പുഴ (ii) എറണാകുളം (iii) കോട്ടയം (iv) കൊല്ലം

  1. (A)(i) ഉം (iv) ഉം
  2. (B)(i) ഉം (ii) ഉം (iv) ഉം
  3. (C)(i) ഉം (ii) ഉം (iii) ഉം
  4. (D)(ii) ഉം (iii) ഉം (iv) ഉം
ഉത്തരം കാണുക(C) (i) ഉം (ii) ഉം (iii) ഉം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

44. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ എവ? (i) തെർമോസ്ഫിയറിന്റെ താഴ്ന്ന ഭാഗത്തെ അയണോസ്ഫിയറെന്ന് വിളിക്കുന്നു (ii) കേരളത്തിൽ പ്രതിവർഷം ലഭിക്കുന്ന ശരാശരി മഴ 3000 സെ.മീ. ആണ് (iii) കേരളത്തിൽ ലഭിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും ഉൽപ്പാദിപ്പിക്കുന്നത് ഇടുക്കി ജില്ലയിലെ ജലവൈദ്യുതനിലയത്തിലാണ് (iv) കൃത്രിമോപഗ്രഹങ്ങൾ പ്രവർത്തിക്കുന്നതിനുള്ള വൈദ്യുതി ലഭിക്കുന്നത് പെട്രോളിൽ നിന്നാണ്

  1. (A)എല്ലാം ശരിയാണ്
  2. (B)(ii) ഉം (iii) ഉം (iv) ഉം
  3. (C)(i) ഉം (iii) ഉം
  4. (D)(ii) ഉം (iv) ഉം
ഉത്തരം കാണുക(C) (i) ഉം (iii) ഉം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

45. താഴെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവനകൾ ഏതെല്ലാം? (i) രാജ്യത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചത് 2021 ലാണ് (ii) "സതി" എന്ന പ്രശസ്തമായ ചിത്രം വരച്ചത് അമൃതാഷേർഗിൽ ആണ് (iii) "കേരളത്തിലെ അമൃതാഷേർഗിൽ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രകാരിയാണ് ടി.കെ പത്മിനി

  1. (A)(i) ഉം (ii) ഉം
  2. (B)(ii) ഉം (iii) ഉം
  3. (C)(i) ഉം (iii) ഉം
  4. (D)(i) ഉം (ii) ഉം (iii) ഉം
ഉത്തരം കാണുക(A) (i) ഉം (ii) ഉം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

46. ജ്ഞാനപീഠ പുരസ്ക്കാരത്തെ സംബന്ധിച്ചുള്ള തെറ്റായ പ്രസ്താവന കണ്ടെത്തുക : (i) ജി.ശങ്കരക്കുറുപ്പിന് ശേഷം ജ്ഞാനപീഠപുരസ്ക്കാരം നേടിയ മലയാളിയാണ് തകഴി ശിവശങ്കരപിള്ള (ii) ജ്ഞാനപീഠപുരസ്ക്കാരം ലഭിച്ച ആദ്യവനിത ആശാപൂർണദേവിയാണ് (iii) ജ്ഞാനപീഠപുരസ്ക്കാരവും മൂർത്തിദേവി പുരസ്ക്കാരവും നേടിയ മലയാളിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി

  1. (A)(ii) ഉം (iii) ഉം
  2. (B)(i) മാത്രം
  3. (C)(ii) മാത്രം
  4. (D)(iii) മാത്രം
ഉത്തരം കാണുക(B) (i) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

47. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക : (i) 2008 നവംബറിൽ മുംബൈയിൽ പാക്കിസ്ഥാൻ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച് രാജ്യം അശോകചക്ര നൽകി ആദരിച്ച ധീരസൈനികനായിരുന്നു പാലക്കാട് സ്വദേശിയായ സന്ദീപ് ഉണ്ണികൃഷ്ണൻ (ii) 1999 കാർഗിൽ യുദ്ധ കാലത്ത് വീരമൃത്യു വരിച്ച് രാജ്യം വീർ ചക്ര നൽകി ആദരിച്ച ധീരസൈനികനായിരുന്നു തിരുവനന്തപുരം സ്വദേശിയായ ജെറി പ്രേം രാജ് (iii) 1999 കാർഗിൽ യുദ്ധ കാലത്തെ പ്രവർത്തനങ്ങൾക്ക് വീർചക്ര നൽകി രാജ്യം ആദരിച്ച ധീര സൈനികനായിരുന്നു എറണാംകുളം സ്വദേശിയായ ആർ. വിശ്വനാഥൻ

  1. (A)(i) മാത്രം
  2. (B)(ii) ഉം (iii) ഉം
  3. (C)(ii) മാത്രം
  4. (D)എല്ലാം ശരിയാണ്
ഉത്തരം കാണുക(B) (ii) ഉം (iii) ഉം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

48. 2024 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ യഥാക്രമം പ്ലേയർ ഓഫ് ദി സീരീസ്, പ്ലേയർ ഓഫ് ദി മാച്ച് ആയി തെരെഞ്ഞെടുക്കപ്പെട്ട കായിക താരങ്ങൾ ആരെല്ലാം?

  1. (A)ജസ് പ്രീത് ബുമ്ര - വിരാട് കോലി
  2. (B)വിരാട് കോലി - ജസ് പ്രീത് ബുമ്ര
  3. (C)വിരാട് കോലി - രോഹിത് ശർമ്മ
  4. (D)രോഹിത് ശർമ്മ - വിരാട് കോലി
ഉത്തരം കാണുക(A) ജസ് പ്രീത് ബുമ്ര - വിരാട് കോലി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

49. 2023 ലെ നോബേൽ സമ്മാനം നേടിയവരുമായി ബന്ധപ്പെട്ട ചില വസ്തുതകളാണ് താഴെ കൊടുത്തിട്ടുള്ളത്. ഇവയിൽ ശരിയായവ കണ്ടെത്തുക : (i) യോൻ ഫോസ്സെ - സാഹിത്യം - നോർവീജിയൻ നാടകകൃത്ത് (ii) നർഗ്ഗീസ് മൊഹമ്മദി - സമാധാനം - ബംഗ്ലാദേശ് മനുഷ്യാവകാശ പ്രവർത്തക (iii) ക്ലൗഡിയ ഗോൾഡിൻ - സാമ്പത്തികശാസ്ത്രം - യു.എസ്. സാമ്പത്തിക ശാസ്ത്രജ്ഞ

  1. (A)(i) ഉം (ii) ഉം
  2. (B)(ii) ഉം (iii) ഉം
  3. (C)(i) ഉം (iii) ഉം
  4. (D)എല്ലാം ശരിയാണ്
ഉത്തരം കാണുക(C) (i) ഉം (iii) ഉം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

50. ലോകത്തെ വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി20 യുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തവ കണ്ടെത്തുക : (i) ആസ്ഥാനമില്ല (ii) അധ്യക്ഷസ്ഥാനം ഓരോ 5 വർഷം ഓരോ അംഗരാജ്യത്തിനും മാറിമാറി യെത്തും (iii) ജി20 സംഘാടകരെ ഷെർഷ എന്നാണ് വിളിക്കുക

  1. (A)(ii) ഉം (iii) ഉം
  2. (B)(i) ഉം (ii) ഉം
  3. (C)(i) ഉം (iii) ഉം
  4. (D)(i) ഉം (ii) ഉം (iii) ഉം
ഉത്തരം കാണുക(A) (ii) ഉം (iii) ഉം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

51. റഷ്യ - ഉക്രൈൻ സംഘർഷത്തിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച ദൗത്യം :

  1. (A)ഓപ്പറേഷൻ ഗംഗ
  2. (B)ഓപ്പറേഷൻ ഗരുഡ
  3. (C)സ്മൈൽ 75
  4. (D)അഗ്നിപഥ്
ഉത്തരം കാണുക(A) ഓപ്പറേഷൻ ഗംഗ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

52. കേരളത്തിൽ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവനകൾ ഏതെല്ലാം? (i) കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ജില്ലയാണ് ആലപ്പുഴ (ii) 2019 ഓഗസ്റ്റ് 8 ന് പാലക്കാട് ജില്ലയിലെ പുത്തുമലയിൽ ഉരുൾ പൊട്ടലുണ്ടായി (iii) 2020 ഓഗസ്റ്റ് 6 ന് ഇടുക്കി ജില്ലയിലെ പെട്ടിമുടിയിൽ ഉരുൾ പൊട്ടലുണ്ടായി

  1. (A)എല്ലാം ശരിയാണ്
  2. (B)(i) മാത്രം
  3. (C)(ii) മാത്രം
  4. (D)(iii) മാത്രം
ഉത്തരം കാണുക(C) (ii) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

53. ചുവടെ പറയുന്നവയിൽ കായികപ്രജനനം, ലൈംഗിക പ്രത്യുൽപാദനം എന്നീ രണ്ട് രീതിയിലും പുതിയ തൈകൾ ഉൽപാദിപ്പിക്കുന്ന സസ്യം ഏത്?

  1. (A)ഇലമുളച്ചി
  2. (B)പപ്പായ
  3. (C)മുരിങ്ങ
  4. (D)ശീമപ്ലാവ്
ഉത്തരം കാണുക(C) മുരിങ്ങ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

54. ദഹനരസങ്ങളുടെ ഉൽപാദനവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്നതിൽ ശരിയായ ജോഡികൾ ഏത്? (i) കരൾ : പിത്തരസം (ii) അന്നനാളം : ഹൈഡ്രോക്ലോറിക്കാസിഡ് (iii) ആഗ്നേയഗ്രന്ഥി : ആഗ്നേയ രസം

  1. (A)(i) ഉം (ii) ഉം ശരിയാണ്
  2. (B)(i) ഉം (iii) ഉം ശരിയാണ്
  3. (C)(i) മാത്രം ശരിയാണ്
  4. (D)(ii) ഉം (iii) ഉം ശരിയാണ്
ഉത്തരം കാണുക(B) (i) ഉം (iii) ഉം ശരിയാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

55. അസ്ഥികൾ കനം കുറഞ്ഞ് വളയുന്ന 'കണ' എന്ന രോഗം ഏത് വിറ്റാമിന്റെ കുറവ് മൂലമാണ് ഉണ്ടാകുന്നത്?

  1. (A)വിറ്റാമിൻ A
  2. (B)വിറ്റാമിൻ B
  3. (C)വിറ്റാമിൻ C
  4. (D)വിറ്റാമിൻ D
ഉത്തരം കാണുക(D) വിറ്റാമിൻ D
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

56. ചില ആഹാര ബന്ധങ്ങൾ ചുവടെ ചേർക്കുന്നു. ഇവയിൽ തെറ്റായത് കണ്ടെത്തുക :

  1. (A)പുല്ല് → ആട് → പുലി → പരുന്ത്
  2. (B)പുല്ല് → പുൽച്ചാടി → മുയൽ → സിംഹം
  3. (C)പുല്ല് → പുഴു → കോഴി → പാമ്പ്
  4. (D)പുല്ല് → പുൽച്ചാടി → തവള → പാമ്പ്
ഉത്തരം കാണുക(B) പുല്ല് → പുൽച്ചാടി → മുയൽ → സിംഹം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

57. കേരള കാർഷിക സർവ്വകലാശാലയുടെ (KAU) ആസ്ഥാനമായ മണ്ണുത്തി ഏത് ജില്ലയിലാണ്?

  1. (A)തൃശ്ശൂർ
  2. (B)തിരുവനന്തപുരം
  3. (C)കാസർഗോഡ്
  4. (D)വയനാട്
ഉത്തരം കാണുക(A) തൃശ്ശൂർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

58. പവിത്ര, അന്നപൂർണ്ണ എന്നിവ ഏത് വിളയുടെ സങ്കരയിനം വിത്തുകളാണ്?

  1. (A)മുളക്
  2. (B)പയർ
  3. (C)നെല്ല്
  4. (D)തെങ്ങ്
ഉത്തരം കാണുക(C) നെല്ല്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

59. കേരളത്തിൽ ഏത് വന്യജീവിയുടെ ആക്രമണത്തിലാണ് മനുഷ്യന് ഏറ്റവും കൂടുതൽ ജീവഹാനി നേരിട്ടിട്ടുള്ളത്?

  1. (A)കാട്ടാന
  2. (B)പുള്ളിപ്പുലി
  3. (C)കാട്ടുപന്നി
  4. (D)കടുവ
ഉത്തരം കാണുക(A) കാട്ടാന
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

60. ആഗോള കത്തോലിക്കാസഭയുടെ ഇപ്പോഴത്തെ തലവൻ :

  1. (A)ഫ്രാൻസിസ്
  2. (B)ലിയോ പതിനാലാമൻ
  3. (C)ബെനഡിക്റ്റ് പതിനാറാമൻ
  4. (D)ജോൺ പോൾ രണ്ടാമൻ
ഉത്തരം കാണുക(B) ലിയോ പതിനാലാമൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

61. ജമ്മു-കാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിന് എതിരായി ഇന്ത്യൻ സൈന്യം നടത്തിയ മിലിട്ടറി ഓപ്പറേഷന്റെ പേര് :

  1. (A)ഓപ്പറേഷൻ ബ്ലൂസ്റ്റാർ
  2. (B)ഓപ്പറേഷൻ മേഘദൂത്
  3. (C)ഓപ്പറേഷൻ വിജയ്
  4. (D)ഓപ്പറേഷൻ സിന്ദൂർ
ഉത്തരം കാണുക(D) ഓപ്പറേഷൻ സിന്ദൂർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

62. അലൂമിനിയത്തിന്റെ അയിരേത്?

  1. (A)ബോക്സൈറ്റ്
  2. (B)ഹേമറ്റൈറ്റ്
  3. (C)കലാമിൻ
  4. (D)മാഗ്നറ്റൈറ്റ്
ഉത്തരം കാണുക(A) ബോക്സൈറ്റ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

63. പ്രകാശം കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം ഏത്?

  1. (A)ഗ്ലാസ്സ്
  2. (B)ജലം
  3. (C)ശൂന്യത
  4. (D)വജ്രം
ഉത്തരം കാണുക(C) ശൂന്യത
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

64. അഗ്നിശമനികളിൽ ഉപയോഗിക്കുന്ന വാതകം ഏത്?

  1. (A)ഹൈഡ്രജൻ
  2. (B)കാർബൺ ഡൈ ഓക്സൈഡ്
  3. (C)ഓക്സിജൻ
  4. (D)മീഥെയ്ൻ
ഉത്തരം കാണുക(B) കാർബൺ ഡൈ ഓക്സൈഡ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

65. ശബ്ദ തീവ്രത അളക്കുന്നത് ഏത് യൂണിറ്റിലാണ്?

  1. (A)ഹെർട്സ്
  2. (B)വാട്ട്
  3. (C)ഡെസിബെൽ
  4. (D)ആംപിയർ
ഉത്തരം കാണുക(C) ഡെസിബെൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

66. വൈദ്യുതി ഉത്പാദിപ്പിക്കാനായി നിർമ്മിച്ച ഡാമുകളിലെ റിസർവോയറുകളിൽ ജലം സംഭരിച്ചു നിർത്തിയിരിക്കുന്നു. ഈ സംഭരണിയിലെ ജലത്തിലെ ഊർജ്ജം ഏത്?

  1. (A)ഗതികോർജ്ജം
  2. (B)യാന്ത്രികോർജ്ജം
  3. (C)ഇതൊന്നുമല്ല
  4. (D)സ്ഥിതികോർജ്ജം
ഉത്തരം കാണുക(D) സ്ഥിതികോർജ്ജം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

67. നാം കഴിച്ച ഭക്ഷണത്തിന്റെ ദഹനം പൂർത്തിയാകുന്നത് __________ ൽ വച്ചാണ്. അവയവം തിരിച്ചറിയുക.

  1. (A)ആമാശയം
  2. (B)ചെറുകുടൽ
  3. (C)വൻകുടൽ
  4. (D)മലാശയം
ഉത്തരം കാണുക(B) ചെറുകുടൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

68. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതാണ് പ്രമേഹം. രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് എത്ര?

  1. (A)80-100 mg/100 ml
  2. (B)90-110 mg/100 ml
  3. (C)70-120 mg/100 ml
  4. (D)70-110 mg/100 ml
ഉത്തരം കാണുക(D) 70-110 mg/100 ml
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

69. സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി കേരള സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് :

  1. (A)നിർഭയ
  2. (B)ആശ്രയ
  3. (C)ഉഷസ്സ്
  4. (D)കനിവ്
ഉത്തരം കാണുക(A) നിർഭയ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

70. നല്കിയിരിക്കുന്നവയിൽ വായുജന്യരോഗങ്ങൾ ഏതെല്ലാം? കോളറ, ചിക്കുൻ ഗുനിയ, ചിക്കൻപോക്സ്, ക്ഷയം

  1. (A)കോളറ, ചിക്കുൻ ഗുനിയ
  2. (B)ക്ഷയം, കോളറ
  3. (C)ക്ഷയം, ചിക്കുൻ ഗുനിയ
  4. (D)ക്ഷയം, ചിക്കൻപോക്സ്
ഉത്തരം കാണുക(D) ക്ഷയം, ചിക്കൻപോക്സ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

71. എയ്ഡ്സ്/HIV ബാധയുമായി ബന്ധപ്പെട്ടു നല്കിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് അവയിൽ നിന്നും തെറ്റായവ കണ്ടെത്തുക : (i) എച്ച്.ഐ.വി. ബാധിതരുമായുള്ള ലൈംഗികബന്ധം എച്ച്.ഐ.വി. പകരാനിടയാക്കുന്നു (ii) ഒരുമിച്ച് എച്ച്.ഐ.വി. ബാധിതരുമായി താമസിച്ചാലും, ഭക്ഷണം പങ്കിട്ടാലും എച്ച്.ഐ.വി. ബാധ ഉണ്ടാവാം (iii) ഹസ്തദാനം, ചുമ, തുമ്മൽ, ശൗചാലയങ്ങൾ പങ്കിടൽ എന്നിവയിലൂടെയും എച്ച്.ഐ.വി. പകരാം (iv) എച്ച്.ഐ.വി. ബാധിതരുപയോഗിച്ച സൂചി, സിറിഞ്ച് എന്നിവ ഉപയോഗിക്കുന്നതിലൂടെ രോഗ പകർച്ചയുണ്ടാവാം

  1. (A)(i), (iii)
  2. (B)(ii), (iii)
  3. (C)(i), (iv)
  4. (D)(iii), (iv)
ഉത്തരം കാണുക(C) (i), (iv)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

72. വവ്വാലുകളിൽ നിന്നും മനുഷ്യരിലേക്ക് പകരാവുന്ന ഒരു രോഗം :

  1. (A)നിപ
  2. (B)പ്ലേഗ്
  3. (C)ഒമിക്രോൺ
  4. (D)കാൻസർ
ഉത്തരം കാണുക(A) നിപ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

73. കുഷ്ഠ രോഗം കുട്ടികളിൽ രോഗാരംഭത്തിൽ തന്നെ കണ്ടെത്തി രോഗനിവാരണം വരുത്തുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച സർക്കാർ പദ്ധതിയാണ് :

  1. (A)വിമുക്തി
  2. (B)സാന്ത്വനം
  3. (C)കാരുണ്യ
  4. (D)ബാലമിത്ര
ഉത്തരം കാണുക(D) ബാലമിത്ര
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

74. നമുക്ക് വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാവശ്യമായ ഊർജ്ജം ഭക്ഷണത്തിലെ പോഷകഘടകമായ ധാന്യത്തിൽ നിന്നാണ് ലഭിക്കുന്നത്. കൂടുതൽ ധാന്യകമടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കളാണ് :

  1. (A)അരി, ഗോതമ്പ്, കപ്പ
  2. (B)കപ്പ, മത്സ്യം, എണ്ണകൾ
  3. (C)പഴങ്ങൾ, പച്ചക്കറികൾ
  4. (D)പാൽ, പാലുൽപന്നങ്ങൾ
ഉത്തരം കാണുക(A) അരി, ഗോതമ്പ്, കപ്പ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

75. കോവിഡ്-19-മായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ തിരഞ്ഞെടുക്കുക : (i) കോവിഡ് 19-ന് കാരണം കൊറോണ വൈറസാണ് (ii) കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകൾ ഈ രോഗത്തിനെ തിരായി/രോഗം വരുന്നത് തടയാനുപയോഗിച്ച വാക്സിനുകളാണ് (iii) കോവിഡുമായി ബന്ധപ്പെട്ട പരിശോധനയാണ് ആർ.ടി.പി.സി.ആർ. (iv) കോവിഡ്-19 - പകർച്ചവ്യാധിയല്ല

  1. (A)(i), (ii), (iii) ശരി
  2. (B)(i), (ii), (iv) ശരി
  3. (C)(i), (iii), (iv) ശരി
  4. (D)(ii), (iii), (iv) ശരി
ഉത്തരം കാണുക(A) (i), (ii), (iii) ശരി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

76. നല്കിയിരിക്കുന്നവയിൽ ഒറ്റപ്പെട്ടത് ഏത്? B.C.G, E.C.G, O.P.V, M.M.R.

  1. (A)B.C.G.
  2. (B)E.C.G.
  3. (C)M.M.R.
  4. (D)O.P.V.
ഉത്തരം കാണുക(B) E.C.G.
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

77. കൊഴുപ്പിൽ ലയിക്കാത്ത വിറ്റാമിൻ ഏത്?

  1. (A)വിറ്റാമിൻ C
  2. (B)വിറ്റാമിൻ D
  3. (C)വിറ്റാമിൻ A
  4. (D)വിറ്റാമിൻ K
ഉത്തരം കാണുക(A) വിറ്റാമിൻ C
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

78. മൂത്രാശയ രോഗങ്ങളുടെ കാരണം : (i) മൂത്രശങ്ക ഉണ്ടാവുമ്പോൾ മൂത്രമൊഴിക്കാത്തത് (ii) ദാഹിക്കുമ്പോൾ വെള്ളം കുടിക്കാത്തതുമൂലം (iii) വ്യത്തിശീലങ്ങളിലെ പോരായ്മ നല്കിയിരിക്കുന്ന കാരണങ്ങൾ വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക

  1. (A)(i) തെറ്റ്, (ii), (iii) ശരി
  2. (B)(ii), (iii) തെറ്റ്, (i) ശരി
  3. (C)(i), (ii), (iii) ശരി
  4. (D)(i), (ii) ശരി, (iii) തെറ്റ്
ഉത്തരം കാണുക(C) (i), (ii), (iii) ശരി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

79. ഏറെ നാൾ മണ്ണിൽ കിടന്നാൽ പോലും നശിക്കാത്തതും ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയതുമായ അവയവങ്ങളാണ് പല്ലുകൾ. എന്നാൽ അവ വായ്ക്കുള്ളിൽ വച്ചു തന്നെ നശിക്കുന്നതിന് കാരണക്കാർ __________ ആണ്.

  1. (A)ബാക്ടീരിയകൾ
  2. (B)വിരകൾ
  3. (C)പുഴുക്കൾ
  4. (D)വൈറസുകൾ
ഉത്തരം കാണുക(A) ബാക്ടീരിയകൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

80. കൊതുകുജന്യരോഗം, ശക്തമായ പനി, അസഹ്യമായ തലവേദന, കണ്ണുകൾക്കു പിന്നിൽ വേദന, നെഞ്ചിലും മുഖത്തും ചുവന്ന പാടുകൾ, ഗുരുതരാവസ്ഥയിൽ രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറഞ്ഞ് മരണം സംഭവിച്ചേക്കാം. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പനിയുടെ ലക്ഷണങ്ങളാണിവ. പനി ഏത്?

  1. (A)എലിപ്പനി
  2. (B)ചിക്കുൻ ഗുനിയ
  3. (C)ഡെങ്കിപ്പനി
  4. (D)ചെള്ളുപനി
ഉത്തരം കാണുക(C) ഡെങ്കിപ്പനി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

81. ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 11 ആണ്. ടീച്ചറെയും കൂടി ചേർത്തപ്പോൾ ശരാശരി വയസ്സ് 12 ആയി. ടീച്ചറുടെ വയസ്സ് എത്രയാണ്?

  1. (A)52
  2. (B)45
  3. (C)50
  4. (D)51
ഉത്തരം കാണുക(A) 52
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

82. 5 1/4 ലിറ്റർ വെള്ളം 3/4 ലിറ്റർ കൊള്ളുന്ന കുപ്പികളിൽ ആക്കണം. എത്ര കുപ്പി വേണം?

  1. (A)5
  2. (B)7
  3. (C)10
  4. (D)6
ഉത്തരം കാണുക(B) 7
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

83. 1 മുതലുള്ള എത്ര ഒറ്റ സംഖ്യകളുടെ തുകയാണ് 2601?

  1. (A)25
  2. (B)26
  3. (C)41
  4. (D)51
ഉത്തരം കാണുക(B) 26
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

84. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന, 125 മീറ്റർ നീളമുള്ള ഒരു തീവണ്ടി 175 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ എത്ര സമയം എടുക്കും?

  1. (A)12s
  2. (B)7s
  3. (C)2s
  4. (D)5s
ഉത്തരം കാണുക(A) 12s
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

85. 3600 ന്റെ ഘടകങ്ങളുടെ എണ്ണം എത്ര?

  1. (A)100
  2. (B)45
  3. (C)10
  4. (D)50
ഉത്തരം കാണുക(B) 45
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

86. ഒരു ചതുരത്തിന്റെ പരപ്പളവ് 3.25 ചതുരശ്ര മീറ്റർ ആണ്. ചതുരത്തിന്റെ നീളം 2.5 മീറ്റർ ആയാൽ വീതി എത്ര?

  1. (A)13 മീ.
  2. (B)1.3 മീ.
  3. (C)0.13 മീ.
  4. (D)1.03 മീ.
ഉത്തരം കാണുക(B) 1.3 മീ.
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

87. 7, 3, 2, x എന്നീ അക്കങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന ഒരു നാലക്ക സംഖ്യയെ 9 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയുമെങ്കിൽ x-ന്റെ വില എന്താണ്?

  1. (A)1
  2. (B)2
  3. (C)3
  4. (D)6
ഉത്തരം കാണുക(D) 6
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

88. രണ്ടു സംഖ്യകളുടെ തുക 30 ഉം ഏറ്റവും ചെറിയ പൊതുഗുണിതം 36 ഉം ഏറ്റവും വലിയ പൊതു ഘടകം 6 ഉം ആണ്. അവയുടെ വ്യുൽക്രമങ്ങളുടെ തുക എത്രയാണ്?

  1. (A)5/12
  2. (B)5/18
  3. (C)5/24
  4. (D)5/36
ഉത്തരം കാണുക(D) 5/36
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

89. ഒന്നു മുതൽ 10 വരെയുള്ള സംഖ്യകൾ ഗുണിച്ചാൽ ഗുണനഫലത്തിന്റെ അവസാനത്തെ എത്ര അക്കങ്ങൾ 0 ആയിരിക്കും?

  1. (A)2
  2. (B)1
  3. (C)3
  4. (D)5
ഉത്തരം കാണുക(A) 2
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

90. 5,000 രൂപ വില മാർക്ക് ചെയ്തു ഒരു ഗ്യാസ് സ്റ്റൗ 10 ശതമാനം ഡിസ്കൗണ്ടിൽ വിറ്റപ്പോൾ 20 ശതമാനം ലാഭം കിട്ടിയെങ്കിൽ എത്ര രൂപയ്ക്ക് ആയിരിക്കും വാങ്ങിയത്?

  1. (A)4,500
  2. (B)5,500
  3. (C)5,750
  4. (D)3,750
ഉത്തരം കാണുക(D) 3,750
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

91. 15 – 4 + 8 × 3 + 5 :

  1. (A)8
  2. (B)75
  3. (C)62
  4. (D)40
ഉത്തരം കാണുക(D) 40
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

92. ചുവടെ കൊടുത്തിരിക്കുന്ന ശ്രേണിയിലെ അടുത്ത പദം കണ്ടെത്തുക : 1, 1, 2, 3, 5, 8, 13, ———

  1. (A)21
  2. (B)28
  3. (C)20
  4. (D)19
ഉത്തരം കാണുക(A) 21
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

93. കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത്? 1225, 2025, 3025, 5225, 7225, 9025

  1. (A)1225
  2. (B)5225
  3. (C)3025
  4. (D)9025
ഉത്തരം കാണുക(B) 5225
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

94. മനു ഒരു ക്യൂവിൽ മുന്നിൽ നിന്ന് പത്താമതും പിന്നിൽ നിന്ന് പന്ത്രണ്ടാമതും ആണ്. ക്യൂവിൽ ആകെ എത്ര പേരുണ്ട്?

  1. (A)22
  2. (B)21
  3. (C)23
  4. (D)20
ഉത്തരം കാണുക(B) 21
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

95. ജോബിക്ക് 15 മിനിറ്റ് കൊണ്ട് 1 കി.മീ നടക്കാൻ സാധിക്കുമെങ്കിൽ 1 മണിക്കൂർ കൊണ്ട് എത്ര കി.മീ. നടക്കും?

  1. (A)15
  2. (B)2
  3. (C)4
  4. (D)5
ഉത്തരം കാണുക(C) 4
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

96. APU, BRV, CTW, DVX ഈ ശ്രേണിയിൽ വരുന്ന അടുത്ത ക്രമം ഏത്?

  1. (A)EWY
  2. (B)EXY
  3. (C)EXZ
  4. (D)EYZ
ഉത്തരം കാണുക(B) EXY
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

97. 2, 6, 12, 20, 30, ——

  1. (A)40
  2. (B)42
  3. (C)36
  4. (D)41
ഉത്തരം കാണുക(B) 42
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

98. ചുവടെ കൊടുത്തിരിക്കുന്നവയിൽ തുടർച്ചയായ നാല് എണ്ണൽ സംഖ്യകളുടെ തുക ആകാൻ സാധ്യതയുള്ള സംഖ്യ ഏത്?

  1. (A)36
  2. (B)46
  3. (C)33
  4. (D)45
ഉത്തരം കാണുക(B) 46
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

99. അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ മൂന്നുമടങ്ങിനേക്കാൾ 3 കുറവാണ്. 12 വർഷങ്ങൾക്കുശേഷം അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും. മകന്റെ ഇപ്പോഴത്തെ വയസ്സ് എത്രയാണ്?

  1. (A)15
  2. (B)14
  3. (C)13
  4. (D)12
ഉത്തരം കാണുക(A) 15
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

100. തുടർച്ചയായ മൂന്ന് ഒറ്റ സംഖ്യകളുടെ തുക 45 ആയാൽ അവയിലേറ്റവും വലിയ സംഖ്യ ഏത്?

  1. (A)13
  2. (B)15
  3. (C)17
  4. (D)19
ഉത്തരം കാണുക(C) 17
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Attender (kerala State Industrial Development Corporation Ltd) പരീക്ഷ എന്നായിരുന്നു?

Kerala PSC Attender (kerala State Industrial Development Corporation Ltd) (കാറ്റഗറി 199/2024) പരീക്ഷ 11-05-2026-ന് നടന്നു. ചോദ്യപേപ്പർ കോഡ് 046/2026-M.

ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്?

ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.

PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ?

ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.

ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ?

ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.

ഉറവിടം: Kerala PSC – ചോദ്യപേപ്പർ, ഉത്തരസൂചിക. താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.

ഈ പേപ്പർ എഴുതി നോക്കാം
ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം