ചോദ്യപേപ്പർ കോഡ് 051/2026-M · പരീക്ഷ 23-05-2026 · കാറ്റഗറി 247/2025,340/2025,341/2025,342/2025,343/2025,344/2025,345/2025,346/2025, · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക
Kerala PSC Civil Excise Officer (trainee)/women Civil Excise Officer (trainee) (കാറ്റഗറി 247/2025,340/2025,341/2025,342/2025,343/2025,344/2025,345/2025,346/2025,) പരീക്ഷ 23-05-2026-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.
1. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽനിന്നും തെറ്റായ പ്രസ്താവന കണ്ടെത്തുക
(a) വാസ്കോ ഡാ ഗാമ ആദ്യമായി മലബാർ തീരത്ത് എത്തിച്ചേർന്ന വർഷം 1498 ആയിരുന്നു
(b) പോർച്ചുഗീസുകാർ കുഞ്ഞാലി മരക്കാർ നാലാമനെ തൂക്കിലേറ്റിയ വർഷം 1599 ആണ്
(c) 1604 ൽ ആണ് ഡച്ച്കാർ കോഴിക്കോട് എത്തിച്ചേർന്നത്
(d) ഇന്ത്യയിൽ ഡച്ച് മേൽക്കോയ്മ അവസാനിപ്പിച്ച യുദ്ധമാണ് 1741ലെ കുളച്ചിൽ യുദ്ധം
2. ശരിയായ രണ്ടു പ്രസ്താവനകൾ അടങ്ങുന്ന ഓപ്ഷൻ കണ്ടെത്തുക
(a) മലയാളത്തിൽ ആദ്യമായി അച്ചടിച്ച സംക്ഷേപവേദാർഥം പ്രകാശനം ചെയ്ത വർഷം 1772 ആണ്
(b) ഹെർമൻ ഗുണ്ടർട് 1845ൽ പ്രസിദ്ധീകരിച്ച മലയാളം പത്രങ്ങളാണ് രാജ്യസമാചാരം, പശ്ചിമോദയം എന്നിവ
(c) ചർച് മിഷൻ സൊസൈറ്റി 1812ൽ കോട്ടയത്ത് ഒരു കോളേജും സെമിനാരിയും സ്ഥാപിച്ചു
(d) ബേസിൽ ഇവാഞ്ചലിക്കൽ മിഷൻ കണ്ണൂരിലെ ബർണശ്ശേരിയിൽ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ച വർഷം 1841 ആണ്
3. താഴെ കാണിച്ച സംഭവങ്ങളെ കാലഗണന അനുസരിച്ചു ക്രമീകരിക്കുക
(a) ബോംബെ-ഡെക്കാൻ മേഖലകളിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ആദ്യമായി നികുതി പരിഷ്കാരം നടപ്പിലാക്കുന്നു
(b) ബ്രിട്ടീഷ് പാർലമെന്റ് റെഗുലേറ്റിംഗ് ആക്ട് നടപ്പിലാക്കുന്നു
(c) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, ബംഗാളിൽ സ്ഥിര നികുതി സമ്പ്രദായം നടപ്പിലാക്കുന്നു
(d) സാന്താളുകളുടെ കലാപം പൊട്ടിപ്പുറപ്പെടുന്നു
4. താഴെ തന്നവയിൽനിന്നും ശരിയായ രണ്ടു പ്രസ്താവനകൾ ഉള്ള ഓപ്ഷൻ കണ്ടെത്തുക
(a) 1892ലാണ് മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്കു യാത്ര തിരിച്ചത്
(b) ദക്ഷിണാഫ്രിക്കൻ ജീവിതം അവസാനിപ്പിച്ചു മഹാത്മാ ഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തിയത് 1915 ജനുവരി 9ന് ആയിരുന്നു
(c) 1915ൽ ഇന്ത്യയിലേക്ക് തിരിച്ചുവന്ന മഹാത്മാ ഗാന്ധി ആദ്യമായി പങ്കെടുത്ത പൊതു പരിപാടി 1915 ഫെബ്രുവരിയിൽ നടന്ന ബനാറസ് ഹിന്ദു സർവകലാശാലയുടെ ഉദ്ഘാടന ചടങ്ങായിരുന്നു
(d) ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹ സമരം 1917ലെ ചമ്പാരൻ സത്യാഗ്രഹം ആണ്
5. തന്നിരിക്കുന്നതിൽ നിന്നും ശരിയായ പ്രസ്താവന കണ്ടെത്തുക
(a) ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായത് 1922ൽ ആയിരുന്നു
(b) 1935-36 കാലഘട്ടത്തിലാണ് മാവോയുടെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് സംഘടിപ്പിക്കപ്പെട്ടത്
(c) മാവോയുടെ നേതൃത്വത്തിൽ ജനകീയ റിപ്പബ്ലിക്ക് 1946-ൽ സ്ഥാപിതമായി
(d) മാവോ 1975-ലാണ് അന്തരിച്ചത്
10. താഴെ നൽകിയിരിക്കുന്നവയിൽ വിവിധയിനം വരൾച്ചകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക
(i) ഓരോ പ്രദേശത്തും ഓരോ കാലത്തും ലഭിക്കേണ്ട മഴയുടെ അളവ് ദീർഘകാലങ്ങളിൽ കുറയുന്ന സാഹചര്യമാണ് കാലാവസ്ഥാപര വരൾച്ച
(ii) വിളകൾക്ക് വളരാനാവശ്യമായ മണ്ണിന്റെ ഈർപ്പത്തിലെ കുറവിനെയാണ് കാർഷിക വരൾച്ച എന്നറിയപ്പെടുന്നത്
(iii) വിവിധ സംഭരണികളിലും ജലഭൃതങ്ങൾ (Aquifers), തടാകങ്ങൾ, അണക്കെട്ടുകൾ തുടങ്ങിയവയിലും വർഷണത്തിന് പുനഃസ്ഥാപിക്കാൻ കഴിയുന്നതിലും താഴേക്ക് ജലലഭ്യത കുറയുന്നതാണ് ജലപീഠ ശോഷണ വരൾച്ച
13. ചേരും പടി ചേർക്കുക
1. ദശവർഷ പദ്ധതി – a) എസ്.എൻ. അഗർവാൾ
2. ഗാന്ധിയൻ പ്ലാൻ – b) JRD ടാറ്റാ
3. ദേശീയ ആസൂത്രണ കമ്മിറ്റി – c) ജവഹർലാൽ നെഹ്റു
4. ബോംബെ പ്ലാൻ – d) എം. വിശ്വേശരയ്യ
15. താഴെ നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ, സ്ഥാപനത്തിന്റെ പേര് കണ്ടെത്തുക.
(i) 1982–ൽ നിലവിൽ വന്നു
(ii) കാർഷിക മേഖല വികസനം, ഗ്രാമീണ മേഖല വികസനം
(iii) ഗ്രാമീണ വായ്പയുടെ ഒരു ഉന്നത സ്ഥാപനം
17. 1991-ലെ പുത്തൻ സാമ്പത്തിക പരിഷ്കരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
പ്രസ്താവന (I) : വിദേശ നിക്ഷേപകർക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ അനുമതി നൽകി.
പ്രസ്താവന (II) : അപകടകരമായ വസ്തുക്കൾ ഒഴികെയുള്ള വസ്തുക്കളുടെ ഇറക്കുമതിക്കുള്ള ലൈസൻസ് നടപടി ക്രമങ്ങൾ നിറുത്തലാക്കി.
പ്രസ്താവന (III) : പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകൾ കുറച്ചു
26. 2023-ലെ 106-മത് ഭരണഘടന ഭേദഗതി നിയമം എന്തുമായി ബന്ധപ്പെട്ടതാണ്?
(A)മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം.
(B)ലോകസഭയിലും സംസ്ഥാന നിയമ സഭകളിലും വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം.
(C)ലോകസഭയിലും സംസ്ഥാന നിയമ സഭകളിലും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പത്ത് വർഷത്തേക്ക് കൂടി സംവരണം ദീർഘിപ്പിക്കൽ.
(D)സംവരണ ആവശ്യത്തിനായി സംസ്ഥാനങ്ങൾക്ക് മറ്റു പിന്നോക്ക വിഭാഗക്കാരുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരം
ഉത്തരം കാണുക(B) ലോകസഭയിലും സംസ്ഥാന നിയമ സഭകളിലും വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
27. ഇന്ത്യൻ ഭരണ ഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(i) ഭരണ ഘടനാ നിർമ്മാണ സഭയാണ് ഭരണഘടന നിർമ്മിച്ചത്
(ii) കാബിനറ്റ് മിഷൻ പദ്ധതി പ്രകാരമാണ് ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചത്
(iii) ഭരണ ഘടനാ നിർമ്മാണ സഭയാണ് ഇന്ത്യയ്ക്കും പാകിസ്ഥാനും ഭരണ ഘടനകൾ നിർമ്മിച്ചത്
28. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ (KSDMA) കുറിച്ച് താഴെ പറയുന്നവയിൽ ഏതെല്ലാം ശരിയാണ്?
1. ആസ്ഥാനം തിരുവനന്തപുരമാണ്
2. 2005-ൽ നിലവിൽ വന്നു
3. റവന്യൂ മന്ത്രിയാണ് ചെയർമാൻ
4. KSDMA ഒരു സ്റ്റാറ്റ്യൂറ്ററി ബോഡിയാണ്
39. ഒരു യന്ത്രത്തോക്കിൽ നിന്നും ഒരു സെക്കന്റിൽ 'm' പിണ്ഡവും (mass), 'v' പ്രവേഗവും ഉള്ള 'n' ബുള്ളറ്റുകൾ പുറപ്പെട്ടാൽ, യന്ത്രത്തോക്കിൽ അനുഭവപ്പെടുന്ന ബലം ______
40. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഒരു വസ്തുവിന്റെ പാലായന പ്രവേഗം 11.2 km/s ആണ്. ഭൂമിയുടെ അതേ പിണ്ഡവും (mass), ആരം (radius) ഭൂമിയുടെ നാലിലൊരു ഭാഗം ഉള്ള മറ്റൊരു ഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്നുള്ള പാലായന പ്രവേഗം എത്ര?
45. ഏതാനും ലായനികളുടെ pH മൂല്യം (25°C ൽ ഉള്ളത്) താഴെക്കൊടുത്തിരിക്കുന്നു. ഇവയിൽ ആസിഡ് ലായനി അല്ലാത്തവയുടെ pH മൂല്യങ്ങൾ ഏതൊക്കെയായിരിക്കും?
(i) pH = 5
(ii) pH = 6
(iii) pH = 8
(iv) pH = 12
52. 25000 രൂപ മുടക്കി 500 കിലോഗ്രാം അരി വാങ്ങി. 900 രൂപ ഇറക്കുകൂലിയും 1500 രൂപ വാഹനക്കൂലിയും ചെലവായി. 300 രൂപ ലാഭം കിട്ടണമെങ്കിൽ 1 കിലോ അരി എത്ര രൂപയ്ക്ക് വിൽക്കണം?
59. അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ പത്തു മടങ്ങാണ്. പത്തു വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ രണ്ടു മടങ്ങിനേക്കാൾ ആറ് കൂടുതലാണ് എന്നാൽ അച്ഛന്റെ വയസ്സ് എത്ര?
82. താഴെപ്പറയുന്നതിൽ ഏതാണ് ശരിയായിട്ടുള്ളത്
1. കേരളത്തിൽ കള്ള് ഷാപ്പുകൾ തുടങ്ങുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിത്യാരാധനയുള്ള ക്ഷേത്രങ്ങൾ എന്നിവയിൽ നിന്ന് 400 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണം.
2. കേരളത്തിൽ ത്രീ സ്റ്റാർ ക്ലാസ്സിഫിക്കേഷൻ വരെയുള്ള ബാറുകൾ തുടങ്ങുമ്പോൾ പൊതുശ്മശാനത്തിൽ നിന്നും 200 മീറ്റർ ദൂരപരിധി പാലിക്കണം.
3. കേരളത്തിൽ ഫൈവ് സ്റ്റാർ ക്ലാസ്സിഫിക്കേഷൻ വരെയുള്ള ബാറുകൾ തുടങ്ങുമ്പോൾ എസ്.സി/എസ്.റ്റി കോളനികളിൽ നിന്നു 50 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണം.
4. കേരളത്തിൽ ടൂറിസ്റ്റ് സ്ഥലങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ ബിയർ പാർലറുകൾ പുതിയതായി തുടങ്ങുമ്പോൾ നിത്യാരാധനാലയങ്ങളിൽ നിന്നുള്ള ദൂരപരിധി ബാധകമല്ല.
83. കേരളത്തിൽ ഒരാൾക്ക് കൈവശം വെയ്ക്കുവാൻ നിയമപരമായി അനുവദിച്ചിട്ടുള്ള അളവ്
1. കള്ള് - 1.5 ലിറ്റർ
2. ഇൻഡ്യൻ നിർമ്മിത വിദേശ മദ്യം - 2.5 ലിറ്റർ
3. ഫോറിൻ നിർമ്മിത വിദേശ മദ്യം - 2.5 ലിറ്റർ
4. ബിയർ - 3.5 ലിറ്റർ
88. ഡിസ്റ്റിലറി ആൻഡ് റൂൾസ് പ്രകാരം മദ്യം നഷ്ടപ്പെടുകയോ ചോർച്ച സംഭവിക്കുകയോ ചെയ്താൽ ഉത്തരവാദിത്വം ആരുടേത് ആയിരിക്കും
1. ട്രാൻസ്പോർട്ടർ
2. എക്സൈസ് വകുപ്പ്
3. ബന്ധപ്പെട്ട ലൈസൻസ് ഉടമ
4. ജില്ല ഭരണകൂടം
96. വിമുക്തി മിഷന്റെ പദ്ധതി പ്രകാരം കോളേജ് തലത്തില് വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് കോളേജ് ക്യാമ്പസിൽ പ്രിൻസിപ്പലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി
99. ഒരു റെസ്റ്റോറന്റ് ജീവനക്കാരൻ അവിടുത്തെ ബാത്റൂമിൽ ഒളിപ്പിച്ച ഫോൺ ഉപയോഗിച്ച് വീഡിയോസ് റെക്കോർഡ് ചെയ്തു അവയെ ഒരു അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്തു. ഈ കേസിൽ,
താഴെ കൊടുത്തിരിക്കുന്നവയിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ലെ ഏറ്റവും പ്രസക്തമായ സെക്ഷൻ/സെക്ഷനുകൾ തിരഞ്ഞെടുക്കുക.
100. ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ, തന്റെ ഔദ്യോഗിക നിർവഹണത്തിനിടെ ലഭിച്ച ആധാർ കാർഡുകളുടെ ഡിജിറ്റൽ കോപ്പികൾ സുഹൃത്തിനു കൈ മാറി. ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ലെ ഏതു സെക്ഷൻ ഇവിടെ പ്രസക്തമാകുന്നു?
Civil Excise Officer (trainee)/women Civil Excise Officer (trainee) പരീക്ഷ എന്നായിരുന്നു?
Kerala PSC Civil Excise Officer (trainee)/women Civil Excise Officer (trainee) (കാറ്റഗറി 247/2025,340/2025,341/2025,342/2025,343/2025,344/2025,345/2025,346/2025,) പരീക്ഷ 23-05-2026-ന് നടന്നു. ചോദ്യപേപ്പർ കോഡ് 051/2026-M.
ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്?
ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.
PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ?
ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.
ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ?
ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.
ഉറവിടം: Kerala PSC – ചോദ്യപേപ്പർ, ഉത്തരസൂചിക. താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.