PSC ഔദ്യോഗികം Cooly Worker (main Examination) ചോദ്യപേപ്പർ 2024 – ഉത്തരസൂചിക സഹിതം ചോദ്യപേപ്പർ കോഡ് 061/2024 · പരീക്ഷ 20-05-2024 · കാറ്റഗറി 493/2002 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക
Kerala PSC Cooly Worker (main Examination) (കാറ്റഗറി 493/2002) പരീക്ഷ 20-05-2024-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.
1. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമമേതാണ്? (A) റെഗുലേറ്റിങ്ങ് ആക്റ്റ്(B) റൗലറ്റ് ആക്റ്റ്(C) പിറ്റ്സ് ഇന്ത്യ ആക്റ്റ്(D) ചാർട്ടർ ആക്റ്റ്ഉത്തരം കാണുക (B) റൗലറ്റ് ആക്റ്റ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ2. "പ്ലാസ്സിയുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയെങ്കിൽ ജാലിയൻ വാലാബാഗ് അടിത്തറ ഇളക്കി" - ഇത് ആരുടെ വാക്കുകളാണ്? (A) മഹാത്മാ ഗാന്ധി(B) ജവഹർലാൽ നെഹ്റു(C) ബാലഗംഗാധര തിലക്(D) ഗോപാലകൃഷ്ണ ഗോഖലെഉത്തരം കാണുക (A) മഹാത്മാ ഗാന്ധി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ3. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അത്യന്തിക ലക്ഷ്യം പൂർണ്ണസ്വരാജാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ്സ് സമ്മേളനമേത്? (A) നാഗ്പൂർ(B) മുംബൈ(C) അമരാവതി(D) ലാഹോർഉത്തരം കാണുക (D) ലാഹോർ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ4. ബംഗാൾ വിഭജനം നടത്തിയ ബ്രിട്ടീഷ് വൈസ്രോയി? (A) ഡൽഹൗസി പ്രഭു(B) കോൺവാലിസ് പ്രഭു(C) വെല്ലസ്ലി പ്രഭു(D) കഴ്സൺ പ്രഭുഉത്തരം കാണുക (D) കഴ്സൺ പ്രഭു ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ5. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത ആരാണ്? (A) വിജയലക്ഷ്മി പണ്ഡിറ്റ്(B) അരുണ ആസഫ് അലി(C) സരോജിനി നായിഡു(D) മാഡം ഭിക്കാജി കാമഉത്തരം കാണുക (C) സരോജിനി നായിഡു ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ6. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19 താഴെപ്പറയുന്നവയിൽ ഏത് അവകാശമാണ് ഉൾക്കൊള്ളുന്നത്? (A) ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം(B) ചൂഷണത്തിനെതിരായ അവകാശം(C) അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം(D) മത സ്വാതന്ത്ര്യത്തിനുള്ള അവകാശംഉത്തരം കാണുക (C) അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ7. സ്വത്തവകാശം മൗലീകാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്തത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്? (A) 29-ാം ഭേദഗതി(B) 25-ാം ഭേദഗതി(C) 42-ാം ഭേദഗതി(D) 44-ാം ഭേദഗതിഉത്തരം കാണുക (D) 44-ാം ഭേദഗതി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ8. ഇന്ത്യൻ ഭരണഘടനയിലെ മൗലീകാവകാശങ്ങൾ എന്ന ആശയം സ്വീകരിച്ചത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ്? (A) അമേരിക്ക(B) ഫ്രാൻസ്(C) കാനഡ(D) സോവിയറ്റ് യൂണിയൻഉത്തരം കാണുക (A) അമേരിക്ക ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ9. മൗലിക കടമകളെക്കുറിച്ച് ശുപാർശകൾ നൽകുന്നതിനായി 1976-ൽ കോൺഗ്രസ്സ് പാർട്ടി രൂപീകരിച്ച കമ്മിറ്റി? (A) രാജമന്നാർ കമ്മിറ്റി(B) പൂഞ്ചി കമ്മിറ്റി(C) മൽഹോത്ര കമ്മിറ്റി(D) സ്വരൺസിംഗ് കമ്മിറ്റിഉത്തരം കാണുക (D) സ്വരൺസിംഗ് കമ്മിറ്റി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ10. ഇന്ത്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നതാരാണ്? (A) പ്രധാനമന്ത്രി(B) രാഷ്ട്രപതി(C) ഉപരാഷ്ട്രപതി(D) ലോക്സഭ സ്പീക്കർഉത്തരം കാണുക (B) രാഷ്ട്രപതി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ12. 'സമത്വ സമാജം' എന്ന സംഘടന സ്ഥാപിച്ച സാമൂഹിക പരിഷ്ക്കർത്താവ്? (A) ശ്രീനാരായണ ഗുരു(B) സഹോദരൻ അയ്യപ്പൻ(C) ചട്ടമ്പി സ്വാമികൾ(D) വൈകുണ്ഠ സ്വാമികൾഉത്തരം കാണുക (D) വൈകുണ്ഠ സ്വാമികൾ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ13. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം : (A) മലബാർ കലാപം(B) ആറ്റിങ്ങൽ കലാപം(C) കുറിച്യ കലാപം(D) മുണ്ട കലാപംഉത്തരം കാണുക (B) ആറ്റിങ്ങൽ കലാപം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ14. 'ഒന്നേകാൽകോടി മലയാളികൾ' എന്ന കൃതിയുടെ കർത്താവായ കേരള മുഖ്യമന്ത്രി : (A) പട്ടം താണുപിള്ള(B) സി. അച്യുത മേനോൻ(C) ഇ.എം.എസ്. നമ്പൂതിരിപ്പാട്(D) പി.കെ. വാസുദേവൻ നായർഉത്തരം കാണുക (C) ഇ.എം.എസ്. നമ്പൂതിരിപ്പാട് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ15. 1817-ൽ തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ ഭരണാധികാരി : (A) ഗൗരി പാർവ്വതി ബായി(B) മാർത്താണ്ഡ വർമ്മ(C) ശ്രീമൂലം തിരുനാൾ(D) ഗൗരി ലക്ഷ്മി ബായിഉത്തരം കാണുക (A) ഗൗരി പാർവ്വതി ബായി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ16. G-20-യുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനയേത്? (A) G-20-യിൽ ഉൾപ്പെട്ട രാജ്യമാണ് ബ്രസീൽ(B) G-20-ക്ക് സ്ഥിരമായ ആസ്ഥാനമില്ല(C) 1998-ലാണ് G-20 രൂപീകരിക്കപ്പെട്ടത്(D) എല്ലാ വർഷവും G-20 ഉച്ചകോടി നടത്താറുണ്ട്ഉത്തരം കാണുക (C) 1998-ലാണ് G-20 രൂപീകരിക്കപ്പെട്ടത് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ17. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ലാ ഏത്? (A) തിരുവനന്തപുരം(B) കണ്ണൂർ(C) കാസർഗോഡ്(D) കോഴിക്കോട്ഉത്തരം കാണുക (B) കണ്ണൂർ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ18. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനഃസംഘടനാ കമ്മീഷനിൽ ഉൾപ്പെടാത്ത വ്യക്തി ആര്? (A) ഫസൽ അലി(B) പോട്ടി ശ്രീരാമലു(C) കെ.എം. പണിക്കർ(D) എച്ച്. എൻ. കുൻസ്രുഉത്തരം കാണുക (B) പോട്ടി ശ്രീരാമലു ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ19. ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന തത്ത്വങ്ങളിൽ പെടുന്നവ ഏതെല്ലാം?
(i) ചേരി ചേരാ നയം
(ii) സമാധാനപരമായ സഹവർത്തിത്വം
(iii) ഐക്യരാഷ്ട്രാ സഭയിലുള്ള വിശ്വാസം
(iv) സ്വാശ്രയത്വം (A) (i), (iv)(B) (i), (ii), (iv)(C) (i), (ii), (iii)(D) (ii), (iii), (iv)ഉത്തരം കാണുക (C) (i), (ii), (iii) ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ20. രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സൈനിക സഖ്യമായ അച്ചുതണ്ട് ശക്തികളിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഏതെല്ലാം? (A) ജർമനി, ഇറ്റലി, ജപ്പാൻ(B) ജർമനി, ആസ്ട്രിയ-ഹംഗറി, ഇറ്റലി(C) ജർമനി, ഇറ്റലി, തുർക്കി(D) ജർമനി, തുർക്കി, ആസ്ട്രിയ-ഹംഗറിഉത്തരം കാണുക (A) ജർമനി, ഇറ്റലി, ജപ്പാൻ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ21. ഏത് രാജ്യത്തു നടപ്പാക്കിയ ദേശീയ ആസൂത്രണത്തിൻറെ മാതൃകയാണ് ഇന്ത്യൻ ആസൂത്രണ കമ്മീഷൻ സ്വീകരിച്ചത്? (A) സോവിയറ്റ് യൂണിയൻ(B) ചൈന(C) കൊറിയ(D) ബ്രിട്ടൻഉത്തരം കാണുക (A) സോവിയറ്റ് യൂണിയൻ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ22. 'മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്ന് വിശേഷിപ്പിക്കുന്ന വ്യക്തി ആര്? (A) ഹോമി ജഹാംഗീർ ബാബ(B) എ.പി.ജെ. അബ്ദുൾ കലാം(C) വിക്രം സാരാ ഭായ്(D) ഡോ. രാജ രാമണ്ണഉത്തരം കാണുക (B) എ.പി.ജെ. അബ്ദുൾ കലാം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ23. കാലുകൾകൊണ്ട് വാഹനമോടിക്കുന്നതിനു ലൈസൻസ് ലഭിച്ച ഏഷ്യയിലെ ആദ്യത്തെ വനിത : (A) ജെസീക്ക കോക്സ്(B) ജിലുമോൾ മാരിയറ്റ് തോമസ്(C) ശീതൾ ദേവി(D) സരള താക്രൾഉത്തരം കാണുക (B) ജിലുമോൾ മാരിയറ്റ് തോമസ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ24. 2023 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യ പരാജയപ്പെടുത്തിയത് ഏതു രാജ്യത്തെ ടീമിനെയാണ്? (A) ഓസ്ട്രേലിയ(B) ശ്രീലങ്ക(C) പാകിസ്ഥാൻ(D) അഫ്ഗാനിസ്ഥാൻഉത്തരം കാണുക (B) ശ്രീലങ്ക ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ25. വലിപ്പത്തിൽ ലോകരാജ്യങ്ങളിൽ ഇന്ത്യക്ക് എത്രാമത്തെ സ്ഥാനമാണുള്ളത്? (A) അഞ്ചാം സ്ഥാനം(B) ആറാം സ്ഥാനം(C) ഏഴാം സ്ഥാനം(D) എട്ടാം സ്ഥാനംഉത്തരം കാണുക (C) ഏഴാം സ്ഥാനം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ26. കേരള മത്സ്യബന്ധന വകുപ്പ് ഇപ്പോൾ കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ പേര്? (A) വീണ ജോർജ്(B) എം.ബി. രാജേഷ്(C) ആന്റണി രാജു(D) സജി ചെറിയാൻഉത്തരം കാണുക (D) സജി ചെറിയാൻ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ27. കർണ്ണാടകയും തമിഴ്നാടുമായി ചേരുന്ന വയനാടിന്റെ അതിർത്തിയിൽ രണ്ട് ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വന്യജീവി സങ്കേതത്തിന്റെ പേര്? (A) ആറളം വന്യജീവി സങ്കേതം(B) ചിന്നാർ വന്യജീവി സങ്കേതം(C) മുത്തങ്ങ വന്യജീവി സങ്കേതം(D) പേപ്പാറ വന്യജീവി സങ്കേതംഉത്തരം കാണുക (C) മുത്തങ്ങ വന്യജീവി സങ്കേതം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ30. 'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന ഭൂപ്രദേശം : (A) ഉത്തര പർവ്വതമേഖല(B) ഉപദ്വീപീയ പീഠഭൂമി(C) ഉത്തര മഹാസമതലം(D) തീരസമതലംഉത്തരം കാണുക (C) ഉത്തര മഹാസമതലം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ31. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം : (A) വേമ്പനാട്ട്(B) ശാസ്താംകോട്ട(C) വെള്ളായണി(D) പരവൂർഉത്തരം കാണുക (B) ശാസ്താംകോട്ട ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ33. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ്? (A) ടിബറ്റ് പീഠഭൂമി(B) ഛോട്ടാനാഗ്പൂർ പീഠഭൂമി(C) ഡക്കാൻ പീഠഭൂമി(D) മാൾവ പീഠഭൂമിഉത്തരം കാണുക (C) ഡക്കാൻ പീഠഭൂമി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ35. ഇന്ത്യയുടെ തെക്കേ അറ്റമായി കണക്കാക്കുന്നത് താഴെ തന്നിട്ടുള്ളവയിൽ ഏതാണ്? (A) സിയാച്ചിൻ(B) ഇന്ദിരാകോൾ(C) ഇന്ദിരാപോയിന്റ്(D) റാൻ ഓഫ് കച്ച്ഉത്തരം കാണുക (C) ഇന്ദിരാപോയിന്റ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ37. നെഹ്റു ട്രോഫി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത്? (A) വേമ്പനാട്ടുകായൽ(B) അഷ്ടമുടിക്കായൽ(C) പുന്നമടകായൽ(D) ശാസ്താംകോട്ടകായൽഉത്തരം കാണുക (C) പുന്നമടകായൽ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ39. കേരള ഹൈക്കോടതിയിലെ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ആരാണ്? (A) എസ്. മണികുമാർ(B) എസ്.വി. ഭട്ടി(C) എ.ജെ. ദേശായി(D) ഡി.വൈ. ചന്ദ്രചൂഡ്ഉത്തരം കാണുക (C) എ.ജെ. ദേശായി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ40. പശ്ചിമ ഘട്ടത്തിലെ സംരക്ഷിത വനപ്രദേശമായ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേശീയോദ്യാനം ഏതാണ്? (A) ഇരവികുളം(B) സൈലന്റ് വാലി(C) മതികെട്ടാൻചോല(D) ആനമുടിചോലഉത്തരം കാണുക (B) സൈലന്റ് വാലി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ41. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്? (A) കേരളം(B) ആസാം(C) മേഘാലയ(D) ത്രിപുരഉത്തരം കാണുക (C) മേഘാലയ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ43. ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി ആര്? (A) വെങ്കയ്യ നായിഡു(B) ജഗദീപ് ധൻകർ(C) ദ്രൗപതി മുർമു(D) രാംനാഥ് കോവിന്ദ്ഉത്തരം കാണുക (B) ജഗദീപ് ധൻകർ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ44. ചന്ദ്രയാൻ-III യിലൂടെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) വിക്ഷേപിച്ചവ അല്ലാത്തത് ഏത്? (A) ലാൻഡർ(B) റോവർ(C) ഓർബിറ്റർ(D) പ്രൊപ്പൽഷൻ മൊഡ്യൂൾഉത്തരം കാണുക (C) ഓർബിറ്റർ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ45. താഴെ പറയുന്നവയിൽ അമൃത ഷേർഗിലിന്റെ ചിത്രം ഏത്? (A) ഗ്രാമീണ ചെണ്ടക്കാരൻ(B) ഭാരത മാത(C) സതി(D) ഗ്രാമീണ ജീവിതംഉത്തരം കാണുക (D) ഗ്രാമീണ ജീവിതം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ46. ചരക്കുസേവന നികുതി (ജി.എസ്.ടി.) എന്നാണ് നിലവിൽ വന്നത്? (A) 1 ജൂൺ 2017(B) 1 ജൂലൈ 2017(C) 1 ഏപ്രിൽ 2017(D) 1 ജൂലൈ 2015ഉത്തരം കാണുക (B) 1 ജൂലൈ 2017 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ47. 'ഗോദാൻ' എന്ന കൃതി രചിച്ചത് ആര്? (A) രവീന്ദ്രനാഥ ടാഗോർ(B) മുഹമ്മദ് ഇഖ്ബാൽ(C) പ്രേംചന്ദ്(D) സുബ്രഹ്മണ്യ ഭാരതിഉത്തരം കാണുക (C) പ്രേംചന്ദ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ48. ഒളിമ്പിക്സ് ചിഹ്നത്തിലെ മഞ്ഞവളയം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു? (A) ഏഷ്യ(B) യൂറോപ്പ്(C) ഓസ്ട്രേലിയ(D) തെക്കെ അമേരിക്കഉത്തരം കാണുക (A) ഏഷ്യ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ49. 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം 2021-ൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആര്? (A) ഇന്ദ്രൻസ്(B) രൺവീർ സിങ്(C) സൂര്യ(D) അല്ലു അർജുൻഉത്തരം കാണുക (D) അല്ലു അർജുൻ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ50. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ഏത്? (A) തുറന്നിട്ട വാതിൽ(B) കാലം സാക്ഷി(C) വേരുകൾ(D) എന്റെ കഥഉത്തരം കാണുക (B) കാലം സാക്ഷി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ51. 2023 ലെ 71-ാമത് മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത്? (A) ഇന്ത്യ(B) ന്യൂസിലാൻഡ്(C) ചൈന(D) യു.എ.ഇ.ഉത്തരം കാണുക (A) ഇന്ത്യ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ52. രാജ്യത്തെ ഏറ്റവും ഉയരമുള്ള അംബേദ്കർ പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെ ആണ്? (A) ഹൈദരാബാദ്(B) ഗുജറാത്ത്(C) ബംഗാൾ(D) ബീഹാർഉത്തരം കാണുക (A) ഹൈദരാബാദ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ53. താഴെ പറയുന്നവയിൽ ശരിയായ ജോഡിയേത്?
(i) ഉളിപ്പല്ല് - ആഹാരവസ്തുക്കൾ ചവച്ചരയ്ക്കാൻ
(ii) കോമ്പല്ല് - ആഹാര വസ്തുക്കൾ കടിച്ചു കീറാൻ
(iii) ചർവണകം - ആഹാര വസ്തുക്കൾ കടിച്ചു മുറിക്കാൻ
(iv) അഗ്രചർവണകം - ആഹാര വസ്തുക്കൾ കടിച്ചു കീറാൻ (A) (i) മാത്രം ശരി(B) (ii) മാത്രം ശരി(C) (i) ഉം (iii) ഉം ശരി(D) എല്ലാം ശരിയാണ് ((i), (ii), (iii), (iv))ഉത്തരം കാണുക (B) (ii) മാത്രം ശരി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ55. അസ്ഥികൾ കനംകുറഞ്ഞ് വളയുന്നു. ഇത് ഏത് അപര്യാപ്തതാ രോഗത്തിന്റെ ലക്ഷണമാണ്? (A) സ്കർവി(B) ഗോയിറ്റർ(C) കണ(D) അനീമിയഉത്തരം കാണുക (C) കണ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ56. താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായതേത്?
(i) കൽക്കരി പാരമ്പര്യേതര ഊർജ്ജ സ്രോതസ്സാണ്
(ii) തിരമാല പാരമ്പര്യേതര ഊർജ്ജ സ്രോതസ്സാണ്
(iii) സൂര്യൻ പാരമ്പര്യ ഊർജ്ജ സ്രോതസ്സാണ് (A) (i) ഉം (ii) ഉം ശരി(B) (ii) മാത്രം ശരി(C) (iii) മാത്രം ശരി(D) എല്ലാം ശരിയാണ് ((i), (ii), (iii))ഉത്തരം കാണുക (B) (ii) മാത്രം ശരി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ57. വനം വകുപ്പിന് കീഴിൽ കടലാമകളെ സംരക്ഷിച്ചു വരുന്ന മുതിയം കടൽത്തീരം കേരളത്തിൽ ഏത് ജില്ലയിലാണ്? (A) കൊല്ലം(B) മലപ്പുറം(C) തിരുവനന്തപുരം(D) എറണാകുളംഉത്തരം കാണുക (B) മലപ്പുറം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ59. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ ലക്ഷ്യമിട്ട പദ്ധതിയേത്? (A) ആർദ്രം(B) ഗ്രാമീണം(C) ആശ്വാസകിരണം(D) ഇവയൊന്നുമല്ലഉത്തരം കാണുക (A) ആർദ്രം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ60. മിക്സി പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ഊർജമാറ്റം എന്ന ആശയം പ്രയോജനപ്പെടുത്തി താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയുത്തരം കണ്ടെത്തുക. (A) വൈദ്യുതോർജം യാന്ത്രികോർജമായി മാറുന്നു(B) വൈദ്യുതോർജം ശബ്ദോർജമായി മാറുന്നു(C) വൈദ്യുതോർജം യാന്ത്രികോർജവും ശബ്ദോർജവുമായി മാറുന്നു(D) വൈദ്യുതോർജം പ്രകാശോർജമായി മാറുന്നുഉത്തരം കാണുക (C) വൈദ്യുതോർജം യാന്ത്രികോർജവും ശബ്ദോർജവുമായി മാറുന്നു ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ61. മൈക്രോസ്കോപ്പ്, ടെലിസ്കോപ്പ്, ക്യാമറ മുതലായ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ലെൻസ് ഏത്? (A) കോൺവെക്സ് ലെൻസ്(B) കോൺകേവ് ലെൻസ്(C) സിലിണ്ട്രിക്കൽ ലെൻസ്(D) ഡബിൾ കോൺകേവ് ലെൻസ്ഉത്തരം കാണുക (A) കോൺവെക്സ് ലെൻസ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ62. ദോലന ചലനത്തിന് ഉദാഹരണമല്ലാത്തതേത്? (A) ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം(B) ഊഞ്ഞാലിന്റെ ചലനം(C) മീട്ടുമ്പോൾ വീണക്കമ്പിയുടെ ചലനം(D) ജയന്റ് വീലിന്റെ ചലനംഉത്തരം കാണുക (D) ജയന്റ് വീലിന്റെ ചലനം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ64. ഐസ് ചൂടാക്കുമ്പോൾ ജലമായി മാറുന്ന പ്രക്രിയക്ക് അനുയോജ്യമായത് കണ്ടെത്തുക :
(i) കണികകളുടെ ഊർജം കൂടുന്നു
(ii) കണികകൾ തമ്മിലുള്ള അകലം കൂടുന്നു
(iii) കണികകൾ തമ്മിലുള്ള ആകർഷണം കുറയുന്നു
(iv) കണികകളുടെ ചലനം കുറയുന്നു (A) (i) & (ii) ശരി(B) (ii) & (iii) ശരി(C) (i), (ii) & (iii) ശരി(D) (i) & (iv) ശരിഉത്തരം കാണുക (C) (i), (ii) & (iii) ശരി ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ65. ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണാത്മക ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടറായ JT-60SA ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചതെവിടെ? (A) ചൈന(B) ജപ്പാൻ(C) കൊറിയ(D) റഷ്യഉത്തരം കാണുക (B) ജപ്പാൻ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ66. ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ ബഹിരാകാശ ദൂരദർശിനിയായ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ സവിശേഷതകളിൽ ഉൾപ്പെടാത്തതേത്? (A) ഹബിൾ ദൂരദർശിനിയുടെ പരിധിയേക്കാൾ 100 മടങ്ങ് മങ്ങിയ വസ്തുക്കളെ നിരീക്ഷിക്കുവാൻ കഴിയും.(B) ഉപഗ്രഹങ്ങൾ, ഗ്രഹങ്ങൾ, ചിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ എന്നിവയെ പരിശോധിക്കാൻ കഴിയും.(C) താരാപഥങ്ങളുടെ രൂപീകരണം പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു.(D) വെബ് ദൂരദർശിനി ഭൂമിക്കു ചുറ്റും നിശ്ചിത ഓർബിറ്റിൽ കറങ്ങിക്കൊണ്ടിരിക്കുന്നുഉത്തരം കാണുക (D) വെബ് ദൂരദർശിനി ഭൂമിക്കു ചുറ്റും നിശ്ചിത ഓർബിറ്റിൽ കറങ്ങിക്കൊണ്ടിരിക്കുന്നു ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ69. ഇൻസുലിന്റെ ഉല്പാദനം നടക്കാത്തത് മൂലമോ ഉല്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ പ്രവർത്തിക്കാത്തതു മൂലമോ ഉണ്ടാകുന്ന രോഗാവസ്ഥ ഏത്? (A) ഡയബെറ്റിസ് ഇൻസിപിഡസ്(B) അക്രോമെഗാലി(C) ഡയബെറ്റിസ് മെലിറ്റസ്(D) വാമനത്വംഉത്തരം കാണുക (C) ഡയബെറ്റിസ് മെലിറ്റസ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ70. രക്തത്തിലെ ഹീമോഗ്ലോബിന്റെ ഉല്പാദനത്തിന് സഹായിക്കുന്ന മൂലകം : (A) മഗ്നീഷ്യം(B) കാത്സ്യം(C) ഇരുമ്പ്(D) കാർബൺഉത്തരം കാണുക (C) ഇരുമ്പ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ71. രക്തസമ്മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ പേര് എന്ത്? (A) സ്ഫിഗ്മോമാനോമീറ്റർ(B) തെർമോമീറ്റർ(C) സ്റ്റെതോസ്കോപ്പ്(D) ലാക്ടോമീറ്റർഉത്തരം കാണുക (A) സ്ഫിഗ്മോമാനോമീറ്റർ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ72. രക്തത്തിൽ കൊഴുപ്പിന്റെ അളവ് കൂടിയാൽ ഉണ്ടാകാൻ സാധ്യത ഇല്ലാത്ത അവസ്ഥ ഏത്? (A) അതിറോസ്ക്ലീറോസിസ്(B) പക്ഷാഘാതം(C) ഹൃദയാഘാതം(D) പ്രമേഹംഉത്തരം കാണുക (D) പ്രമേഹം ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ73. AIDS രോഗത്തിന് കാരണമായ HIV ഏത് രക്തകോശങ്ങളെയാണ് ബാധിക്കുന്നത്? (A) ന്യൂട്രോഫിൽ(B) മോണോസൈറ്റ്(C) ലിംഫോസൈറ്റ്(D) ബേസോഫിൽഉത്തരം കാണുക (C) ലിംഫോസൈറ്റ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ74. സ്കൂൾ വിദ്യാർത്ഥികൾക്ക് അയേൺ ഫോളിക് ആസിഡ് ഗുളിക വിതരണം ചെയ്യുന്ന സർക്കാർ പദ്ധതിയുടെ പേര് എന്ത്? (A) WIFS(B) HOPE(C) NODE(D) RICHഉത്തരം കാണുക (A) WIFS ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ75. കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കുഷ്ഠരോഗലക്ഷണങ്ങൾ കണ്ടെത്താൻ കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേര് എന്ത്? (A) രോഗമിത്ര(B) സഹേലി(C) സ്പർശ്(D) ബാലമിത്രഉത്തരം കാണുക (D) ബാലമിത്ര ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ76. താഴെ പറയുന്ന ഏത് മാർഗത്തിലൂടെ AIDS രോഗം പകരുന്നില്ല? (A) ലൈംഗികബന്ധത്തിലൂടെ(B) അമ്മയിൽ നിന്ന് കുഞ്ഞിലേക്ക്(C) കൊതുക്, ഈച്ച തുടങ്ങിയ ജീവികളിലൂടെ(D) സിറിഞ്ച്, സൂചി എന്നിവയിലൂടെഉത്തരം കാണുക (C) കൊതുക്, ഈച്ച തുടങ്ങിയ ജീവികളിലൂടെ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ77. സിയാച്ചിനിൽ ആദ്യമായി നിയമിതയായ വനിത മെഡിക്കൽ ഓഫീസർ ആര്? (A) ക്യാപ്റ്റൻ ഗീതിക കൗൾ(B) ശ്രീജ രാജ്(C) ക്യാപ്റ്റൻ ആലിസ് കെർ(D) വിനയ സിംഗ്ഉത്തരം കാണുക (A) ക്യാപ്റ്റൻ ഗീതിക കൗൾ ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ78. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും സുരക്ഷിതമായ ഇന്ത്യൻ നഗരം എന്ന ബഹുമതി നേടിയ നഗരം ഏത്? (A) ഡെൽഹി(B) കൊൽക്കത്ത(C) കൊച്ചി(D) ചെന്നൈഉത്തരം കാണുക (B) കൊൽക്കത്ത ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ79. സംസ്ഥാന സർക്കാരിന് കീഴിലുള്ള ആദ്യത്തെ സ്പൈസസ് പാർക്ക് ആരംഭിച്ചത് എവിടെയാണ്? (A) കോഴിക്കോട്(B) വയനാട്(C) ഓടക്കാലി(D) തുടങ്ങനാട്ഉത്തരം കാണുക (D) തുടങ്ങനാട് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ82. രണ്ട് സംഖ്യകളുടെ ല.സാ.ഗു. 108 ഉം ഉ.സാ.ഘ. 18 ഉം സംഖ്യകളിലൊന്ന് 54 ഉം ആയാൽ മറ്റേ സംഖ്യയേത്? (A) 180(B) 36(C) 27(D) 540ഉത്തരം കാണുക (B) 36 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ86. ഒമ്പത് സംഖ്യകളുടെ ശരാശരി 80 ആണ്. ഇതിൽ ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 70 ഉം അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 90 ഉം ആയാൽ അഞ്ചാമത്തെ സംഖ്യയേത്? (A) 80(B) 70(C) 90(D) 60ഉത്തരം കാണുക (A) 80 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ88. ഒരേ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 3 മണിക്കൂറിൽ 180 കി.മീ. ദൂരം പൂർത്തിയാക്കുമെങ്കിൽ അതേ വേഗതയിൽ ആ കാർ 110 കി.മീ. ദൂരം പൂർത്തിയാക്കാൻ എടുക്കുന്ന സമയമെത്ര? (A) 2 മണിക്കൂർ(B) 1½ മണിക്കൂർ(C) 1 മണിക്കൂർ 40 മിനിറ്റ്(D) 1 മണിക്കൂർ 50 മിനിറ്റ്ഉത്തരം കാണുക (D) 1 മണിക്കൂർ 50 മിനിറ്റ് ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ89. √3249 = 57 ആണ്. എങ്കിൽ √3249 + √32.49 + √324900 − √0.3249 എത്ര? (A) 633.27(B) 632.13(C) 633.13(D) 632.27ഉത്തരം കാണുക (B) 632.13 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ90. 50 രൂപയ്ക്ക് 10 ഓറഞ്ച് വീതം വാങ്ങി അതേ വിലക്ക് 8 ഓറഞ്ച് വീതം വിറ്റാൽ ലഭിക്കുന്ന ലാഭ ശതമാനമെത്ര? (A) 20(B) 30(C) 25(D) 40ഉത്തരം കാണുക (C) 25 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ93. ചോദ്യപേപ്പറിലെ ചിത്രം: ഒരു ബിന്ദുവിലൂടെ കടന്നുപോകുന്ന നാല് വരകളുടെ അറ്റങ്ങളിൽ സംഖ്യകൾ — മുകളിൽ 64, താഴെ 4; ഇടത്-മുകളിൽ 8, വലത്-താഴെ 2; വലത്-മുകളിൽ 1, ഇടത്-താഴെ 1; ഇടത്ത് 3, വലത്ത് ?
വിട്ടുപോയ സംഖ്യ ഏത്? (A) 5(B) 7(C) 27(D) 10ഉത്തരം കാണുക (C) 27 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ94. സമാനമല്ലാത്തത് ഏത്? (A) 2, 5, 8, 11(B) 3, 7, 11, 15(C) 4, 9, 14, 19(D) 5, 11, 17, 22ഉത്തരം കാണുക (D) 5, 11, 17, 22 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ95. താഴെ കൊടുത്തിരിക്കുന്ന പദങ്ങളെ അവയുടെ നമ്പർ പ്രകാരം അർത്ഥവത്തായി ക്രമീകരിച്ചാൽ യോജിച്ചത് ഏത്?
1. രേഖ
2. കോൺ
3. ബിന്ദു
4. ത്രികോണം (A) 2, 1, 3, 4(B) 3, 1, 2, 4(C) 3, 2, 4, 1(D) 2, 1, 4, 3ഉത്തരം കാണുക (B) 3, 1, 2, 4 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ97. "നീ ജനിച്ചപ്പോൾ എനിക്ക് നിന്റെ ഇപ്പോഴുള്ള അതേ പ്രായമായിരുന്നു". അച്ഛൻ മകനോട് പറഞ്ഞു. അച്ഛന് ഇപ്പോൾ 50 വയസ്സുണ്ടെങ്കിൽ മകന്റെ ഇപ്പോഴുള്ള പ്രായമെത്ര? (A) 18(B) 20(C) 25(D) 27ഉത്തരം കാണുക (C) 25 ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ98. ഒരാൾ തന്റെ വീട്ടിൽ നിന്നും 50 മീ. കിഴക്കോട്ട് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 70 മീ. നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 50 മീ. നടന്ന് വലത്തോട്ട് തിരിഞ്ഞ് 60 മീ. നടന്ന് ജോലി സ്ഥലത്ത് എത്തിച്ചേരുന്നു. എന്നാൽ വീട്ടിൽ നിന്നും നേർവഴിയിലൂടെയാണ് പോകുന്നതെങ്കിൽ അയാൾക്ക് ജോലിസ്ഥലത്ത് എത്താൻ എത്ര ദൂരം സഞ്ചരിക്കണം? (A) 130 മീ.(B) 100 മീ.(C) 120 മീ.(D) 110 മീ.ഉത്തരം കാണുക (A) 130 മീ. ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂസാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ Cooly Worker (main Examination) പരീക്ഷ എന്നായിരുന്നു? Kerala PSC Cooly Worker (main Examination) (കാറ്റഗറി 493/2002) പരീക്ഷ 20-05-2024-ന് നടന്നു. ചോദ്യപേപ്പർ കോഡ് 061/2024.
ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്? ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.
PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ? ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.
ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ? ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.
ഉറവിടം: Kerala PSC – ചോദ്യപേപ്പർ , ഉത്തരസൂചിക . താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.