Metro Journal › PSC › 107/2025-M
PSC ഔദ്യോഗികം

Driver/chauffeur/security Guard/forest Driver ചോദ്യപേപ്പർ 2025 – ഉത്തരസൂചിക സഹിതം

ചോദ്യപേപ്പർ കോഡ് 107/2025-M · പരീക്ഷ 26-08-2025 · കാറ്റഗറി 015/2024,023/2024,042/2024,043/2024,053/2024,061/2024,062/2024,118/2024, · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക

Kerala PSC Driver/chauffeur/security Guard/forest Driver (കാറ്റഗറി 015/2024,023/2024,042/2024,043/2024,053/2024,061/2024,062/2024,118/2024,) പരീക്ഷ 26-08-2025-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.

ടിക്ക് ചെയ്ത് മാർക്ക് നോക്കാം🎮 ക്വിസ് ഗെയിം

1. ആത്മവിദ്യാസംഘം സ്ഥാപിച്ചതാര്?

  1. (A)ചട്ടമ്പി സ്വാമികൾ
  2. (B)വാഗ്ഭടാനന്ദൻ
  3. (C)പൽപ്പു
  4. (D)ശിവയോഗി
ഉത്തരം കാണുക(B) വാഗ്ഭടാനന്ദൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

2. ‘കൊഴിഞ്ഞ ഇലകൾ’ ആരുടെ ആത്മകഥയാണ്?

  1. (A)ഫാത്തിമാബീവി
  2. (B)കെ.പി. കേശവമേനോൻ
  3. (C)ജോസഫ് മുണ്ടശ്ശേരി
  4. (D)വി.ടി. ഭട്ടതിരിപ്പാട്
ഉത്തരം കാണുക(C) ജോസഫ് മുണ്ടശ്ശേരി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

3. ആന്ധ്രാപ്രദേശിന്റെ നൃത്തരൂപം

  1. (A)കുച്ചിപ്പുടി
  2. (B)മോഹിനിയാട്ടം
  3. (C)ഭരതനാട്യം
  4. (D)യക്ഷഗാനം
ഉത്തരം കാണുക(A) കുച്ചിപ്പുടി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

4. ആദ്യമായി ജ്ഞാനപീഠം അവാർഡ് നേടിയ കേരളീയനാര്?

  1. (A)എം.ടി. വാസുദേവൻ നായർ
  2. (B)ജി. ശങ്കരക്കുറുപ്പ്
  3. (C)എസ്.കെ. പൊറ്റെക്കാട്
  4. (D)പൊൻകുന്നം വർക്കി
ഉത്തരം കാണുക(B) ജി. ശങ്കരക്കുറുപ്പ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

5. തിരുവിതാംകൂറിൽ ആദ്യത്തെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവ്വീസ് ആരംഭിച്ചതാര്?

  1. (A)കേണൽ മൺറോ
  2. (B)രാജാകേശവദാസ്
  3. (C)വേലുത്തമ്പി ദളവ
  4. (D)സി.പി. രാമസ്വാമി അയ്യർ
ഉത്തരം കാണുക(D) സി.പി. രാമസ്വാമി അയ്യർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

6. പഴശ്ശിരാജയെ ‘കേരളസിംഹം’ എന്ന് വിശേഷിപ്പിച്ചത്?

  1. (A)ഷൺമുഖം ചെട്ടി
  2. (B)വി.കെ. കൃഷ്ണമേനോൻ
  3. (C)സർദാർ കെ.എം. പണിക്കർ
  4. (D)എ. ശ്രീധരമേനോൻ
ഉത്തരം കാണുക(C) സർദാർ കെ.എം. പണിക്കർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

7. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

  1. (A)ദയാനന്ദസരസ്വതി
  2. (B)സയ്യിദ് അഹമ്മദ് ഖാൻ
  3. (C)രാജാറാം മോഹൻ റോയ്
  4. (D)അംബേദ്കർ
ഉത്തരം കാണുക(C) രാജാറാം മോഹൻ റോയ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

8. ക്ഷേത്രപ്രവേശന വിളംബരം നടത്തിയ തിരുവിതാംകൂർ രാജാവ്?

  1. (A)ശ്രീ ചിത്തിര തിരുനാൾ
  2. (B)ശ്രീ മൂലം തിരുനാൾ
  3. (C)ശ്രീ അവിട്ടം തിരുനാൾ
  4. (D)ശ്രീ ആയില്യം തിരുനാൾ
ഉത്തരം കാണുക(A) ശ്രീ ചിത്തിര തിരുനാൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

9. ബംഗാൾ വിഭജനം നടപ്പിലാക്കിയത്

  1. (A)മിന്റോ പ്രഭു
  2. (B)കഴ്സൺ പ്രഭു
  3. (C)കാനിങ് പ്രഭു
  4. (D)റിപ്പൺ പ്രഭു
ഉത്തരം കാണുക(B) കഴ്സൺ പ്രഭു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

10. വിമോചനസമരം നടന്നത് ആരുടെ നേതൃത്വത്തിലായിരുന്നു?

  1. (A)പട്ടം താണുപ്പിള്ള
  2. (B)മന്നത്ത് പത്മനാഭൻ
  3. (C)കെ.പി. കേശവമേനോൻ
  4. (D)എ.കെ. ഗോപാലൻ
ഉത്തരം കാണുക(B) മന്നത്ത് പത്മനാഭൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

11. ‘നാഷണൽ ഹെറാൾഡ്’ എന്ന പത്രത്തിന്റെ സ്ഥാപകൻ

  1. (A)ജവഹർലാൽ നെഹ്റു
  2. (B)രാജാറാം മോഹൻ റോയ്
  3. (C)അരവിന്ദ് ഘോഷ്
  4. (D)ആനിബസന്റ്
ഉത്തരം കാണുക(A) ജവഹർലാൽ നെഹ്റു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

12. ഇന്ത്യയുടെ ‘വന്ദ്യവയോധികൻ’ എന്നറിയപ്പെടുന്നത്

  1. (A)വല്ലഭായ് പട്ടേൽ
  2. (B)അബ്ദുൾ കലാം ആസാദ്
  3. (C)ദാദാഭായ് നവറോജി
  4. (D)രവീന്ദ്രനാഥ ടാഗോർ
ഉത്തരം കാണുക(C) ദാദാഭായ് നവറോജി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

13. ഗാന്ധിജി തന്റെ ആത്മകഥ രചിച്ചത് ഏത് ഭാഷയിൽ ആയിരുന്നു?

  1. (A)ഹിന്ദി
  2. (B)ഗുജറാത്തി
  3. (C)ബംഗാളി
  4. (D)ഇംഗ്ലീഷ്
ഉത്തരം കാണുക(B) ഗുജറാത്തി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

14. ഗാന്ധിജിയെ ‘രാഷ്ട്രപിതാവ്’ എന്നാദ്യമായി അഭിസംബോധന ചെയ്തത് ആരായിരുന്നു?

  1. (A)ജവഹർലാൽ നെഹ്റു
  2. (B)സുഭാഷ് ചന്ദ്രബോസ്
  3. (C)രവീന്ദ്രനാഥ ടാഗോർ
  4. (D)ബാലഗംഗാധര തിലകൻ
ഉത്തരം കാണുക(B) സുഭാഷ് ചന്ദ്രബോസ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

15. കഥകളിയിൽ സ്ത്രീകളേയും മുനിമാരേയും പ്രതിനിധീകരിക്കുന്ന വേഷം

  1. (A)പച്ച
  2. (B)കത്തി
  3. (C)താടി
  4. (D)മിനുക്ക്
ഉത്തരം കാണുക(D) മിനുക്ക്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

16. 1950 മുതൽ ഭരണഘടനയിലെ സ്വത്തവകാശത്തെ പരിമിതപ്പെടുത്തുവാൻ നിരവധി നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. 1978 ൽ എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളിൽ നിന്നും നീക്കം ചെയ്തത്?

  1. (A)44
  2. (B)34
  3. (C)60
  4. (D)74
ഉത്തരം കാണുക(A) 44
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

17. ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളെ ലക്ഷ്യങ്ങൾ, നയങ്ങൾ, ന്യായവാദാർഹമല്ലാത്ത അവകാശങ്ങൾ എന്നിങ്ങനെ തരം തിരിക്കാം. താഴെ പറയുന്നവയിൽ നയങ്ങളിൽ ഉൾപ്പെടുന്നത് ഏതാണ്?

  1. (A)ജനക്ഷേമം, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി
  2. (B)മതിയായ ഉപജീവന മാർഗ്ഗം
  3. (C)ഏകീകൃത സിവിൽ കോഡ്
  4. (D)പുരുഷനും സ്ത്രീക്കും തുല്യ ജോലിക്ക് തുല്യ വേതനം
ഉത്തരം കാണുക(C) ഏകീകൃത സിവിൽ കോഡ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

18. താഴെ പറയുന്നവയിൽ ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങളിൽ ഉൾപെടാത്തത് ഏതാണ്?

  1. (A)ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും, അന്വേഷണത്തിനും പരിഷ്കരണത്തിനും ഉള്ള മനോഭാവം വികസിപ്പിക്കുക
  2. (B)ആറിനും പതിനാലിനും ഇടയ്ക്ക് പ്രായമുള്ള തന്റെ കുട്ടിക്കോ രക്ഷ്യബാലകനോ അതതു സംഗതി പോലെ, മാതാപിതാക്കളോ രക്ഷകർത്താവോ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഏർപ്പെടുത്തുക
  3. (C)പൊതുസ്വത്ത് പരിരക്ഷിക്കുകയും ശപഥം ചെയ്ത് അക്രമം ഉപേക്ഷിക്കുകയും ചെയ്യുക
  4. (D)പരിസ്ഥിതി സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുവാനും, രാജ്യത്തിലെ വനങ്ങളെയും വന്യജീവികളെയും പരിരക്ഷിക്കുവാനും രാഷ്ട്രം യത്നിക്കേണ്ടതാണ്
ഉത്തരം കാണുക(D) പരിസ്ഥിതി സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുവാനും, രാജ്യത്തിലെ വനങ്ങളെയും വന്യജീവികളെയും പരിരക്ഷിക്കുവാനും രാഷ്ട്രം യത്നിക്കേണ്ടതാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

19. ഇന്ത്യൻ ഭരണഘടനയുടെ ‘ഹൃദയവും ആത്മാവും’ എന്ന് ഡോ: ബി.ആർ. അംബേദ്കർ വിശേഷിപ്പിച്ചത് ഭരണഘടനയുടെ ഏതു അവകാശത്തെയാണ്?

  1. (A)സമത്വത്തിനുള്ള അവകാശം
  2. (B)മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
  3. (C)ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം
  4. (D)സ്വാതന്ത്ര്യത്തിനുള്ള അവകാശം
ഉത്തരം കാണുക(C) ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

20. ഭരണഘടനയിലെ അനുച്ഛേദം 21 എ (Article 21 A) ഉറപ്പുവരുത്തുന്നത്

  1. (A)6 മുതൽ 18 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും, രാഷ്ട്രം നിയമം വഴി തീരുമാനിക്കുന്ന അങ്ങനെയുള്ള രീതിയിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് വ്യവസ്ഥ ചെയ്യേണ്ടതാണ്
  2. (B)3 മുതൽ 18 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും, രാഷ്ട്രം നിയമം വഴി തീരുമാനിക്കുന്ന അങ്ങനെയുള്ള രീതിയിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് വ്യവസ്ഥ ചെയ്യേണ്ടതാണ്
  3. (C)3 മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും, രാഷ്ട്രം നിയമം വഴി തീരുമാനിക്കുന്ന അങ്ങനെയുള്ള രീതിയിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് വ്യവസ്ഥ ചെയ്യേണ്ടതാണ്
  4. (D)6 മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും, രാഷ്ട്രം നിയമം വഴി തീരുമാനിക്കുന്ന അങ്ങനെയുള്ള രീതിയിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് വ്യവസ്ഥ ചെയ്യേണ്ടതാണ്
ഉത്തരം കാണുക(D) 6 മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും, രാഷ്ട്രം നിയമം വഴി തീരുമാനിക്കുന്ന അങ്ങനെയുള്ള രീതിയിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് വ്യവസ്ഥ ചെയ്യേണ്ടതാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

21. ചരിത്രത്തിലെ ഏറ്റവും വലിയ ചൂതാട്ടമായി ഒരു ഇന്ത്യൻ പത്രാധിപർ വിശേഷിപ്പിച്ചത് എന്തിനെയായിരുന്നു?

  1. (A)പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ്
  2. (B)ഇന്ത്യൻ ഭരണ ഘടന രൂപപ്പെടുത്തിയത്
  3. (C)ഇന്ത്യാ വിഭജനം
  4. (D)പഞ്ചവത്സര പദ്ധതികൾ
ഉത്തരം കാണുക(A) പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

22. ‘നാളെ നമ്മൾ ബ്രിട്ടീഷ് അധിനിവേശത്തിന്റെ അടിമത്തത്തിൽ നിന്നും മോചിതരാകും. പക്ഷേ ഈ അർദ്ധരാത്രിയിൽ ഇന്ത്യ വിഭജിക്കപ്പെടും. അതുകൊണ്ട് നാളത്തെ ദിവസം ആഹ്ളാദത്തിന്റെ എന്നതുപോലെ കഠിനമായ ദു:ഖത്തിന്റേതുമാണ്.’ ഈ പ്രസ്താവന ആരുടേതാണ്?

  1. (A)ഡോ. ബി.ആർ. അംബേദ്കർ
  2. (B)ജവഹർലാൽ നെഹ്റു
  3. (C)മഹാത്മാഗാന്ധി
  4. (D)സർദാർ വല്ലഭായ് പട്ടേൽ
ഉത്തരം കാണുക(C) മഹാത്മാഗാന്ധി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

23. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി

  1. (A)ജോസഫ് മുണ്ടശ്ശേരി
  2. (B)രാജ് കുമാർ അമൃത് കൗർ
  3. (C)മൗലാനാ അബ്ദുൾ കലാം ആസാദ്
  4. (D)റാഫി അഹമ്മദ് കിദ്വായി
ഉത്തരം കാണുക(C) മൗലാനാ അബ്ദുൾ കലാം ആസാദ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

24. ഒന്നാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച സാമ്പത്തിക വിദഗ്ദൻ

  1. (A)പി.സി. മഹലനോബീസ്
  2. (B)ജെ.സി. കുമാരപ്പ
  3. (C)ചരൺസിംഗ്
  4. (D)കെ.എൻ. രാജ്
ഉത്തരം കാണുക(D) കെ.എൻ. രാജ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

25. അട്ടർലി ബട്ടർലി ഡലീഷ്യസ് എന്ന പരസ്യ ഗാനവും വെണ്ണ പുരട്ടിയ പൊരിച്ച റൊട്ടി പിടിച്ചു നിൽക്കുന്ന, വാത്സല്യം തോന്നുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ചിത്രവും ബന്ധപ്പെട്ടിരിക്കുന്നത്

  1. (A)മിൽമ
  2. (B)നന്ദിനി
  3. (C)അമുൽ
  4. (D)ഹെറിറ്റേജ് ഫുഡ്സ്
ഉത്തരം കാണുക(C) അമുൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

26. ലോകരാജ്യങ്ങളിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര?

  1. (A)5
  2. (B)6
  3. (C)7
  4. (D)8
ഉത്തരം കാണുക(C) 7
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

27. ഇന്ത്യയുടെ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മരുഭൂമി ഏത്?

  1. (A)സഹാറ മരുഭൂമി
  2. (B)ഥാർ മരുഭൂമി
  3. (C)കൽഹാരി മരുഭൂമി
  4. (D)ഗോബി മരുഭൂമി
ഉത്തരം കാണുക(B) ഥാർ മരുഭൂമി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

28. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്?

  1. (A)ഗോദാവരി
  2. (B)മഹാനദി
  3. (C)കാവേരി
  4. (D)നർമ്മദ
ഉത്തരം കാണുക(A) ഗോദാവരി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

29. അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ദ്വീപസമൂഹം ഏത്?

  1. (A)മാലി ദ്വീപ്
  2. (B)അൻഡമാൻ ദ്വീപ്
  3. (C)ലക്ഷ ദ്വീപ്
  4. (D)നിക്കോബാർ ദ്വീപ്
ഉത്തരം കാണുക(C) ലക്ഷ ദ്വീപ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

30. പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം ഏത്?

  1. (A)എക്കൽ മണ്ണ്
  2. (B)ചുവന്ന മണ്ണ്
  3. (C)ലാറ്ററൈറ്റ് മണ്ണ്
  4. (D)കറുത്ത മണ്ണ്
ഉത്തരം കാണുക(D) കറുത്ത മണ്ണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

31. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്?

  1. (A)ഭാരതപ്പുഴ
  2. (B)പമ്പ
  3. (C)പെരിയാർ
  4. (D)ചാലിയാർ
ഉത്തരം കാണുക(C) പെരിയാർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

32. സിംഹവാലൻ കുരങ്ങുകളെ കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം ഏത്?

  1. (A)പെരിയാർ
  2. (B)തെന്മല
  3. (C)ഇരവികുളം
  4. (D)സൈലന്റ് വാലി
ഉത്തരം കാണുക(D) സൈലന്റ് വാലി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

33. ‘നെഹ്റു ട്രോഫി’ വള്ളംകളി നടക്കുന്നത് ഏതു കായലിലാണ്?

  1. (A)പുന്നമട കായൽ
  2. (B)ശാസ്താംകോട്ട കായൽ
  3. (C)വേമ്പനാട് കായൽ
  4. (D)അഷ്ടമുടി കായൽ
ഉത്തരം കാണുക(A) പുന്നമട കായൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

34. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ഏത്?

  1. (A)ഇടുക്കി
  2. (B)വയനാട്
  3. (C)കാസർഗോഡ്
  4. (D)കോട്ടയം
ഉത്തരം കാണുക(B) വയനാട്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

35. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം

  1. (A)വെള്ളായനിക്കര
  2. (B)കോട്ടയം
  3. (C)പീച്ചി
  4. (D)പന്നിയൂർ
ഉത്തരം കാണുക(C) പീച്ചി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

36. കേരളത്തിലെ ഉയരം കൂടിയ കൊടുമുടി ഏത്?

  1. (A)പൊൻമുടി
  2. (B)അഗസ്ത്യമുടി
  3. (C)മഹേന്ദ്രഗിരി
  4. (D)ആനമുടി
ഉത്തരം കാണുക(D) ആനമുടി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

37. കേരളത്തിൽ കാറ്റിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഏറ്റവും വലിയ കാറ്റാടിപ്പാടം സ്ഥിതിചെയ്യുന്നതെവിടെ?

  1. (A)മാനന്തവാടി
  2. (B)കഞ്ചിക്കോട്
  3. (C)വൈത്തിരി
  4. (D)തെന്മല
ഉത്തരം കാണുക(B) കഞ്ചിക്കോട്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

38. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?

  1. (A)തിരുവനന്തപുരം
  2. (B)ഇടുക്കി
  3. (C)പാലക്കാട്
  4. (D)മലപ്പുറം
ഉത്തരം കാണുക(C) പാലക്കാട്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

39. കേരള ഹൈക്കോടതിയുടെ ആസ്ഥാനം

  1. (A)തിരുവനന്തപുരം
  2. (B)എറണാകുളം
  3. (C)തൃശ്ശൂർ
  4. (D)കോഴിക്കോട്
ഉത്തരം കാണുക(B) എറണാകുളം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

40. കേരളത്തിലെ ആദ്യ പേപ്പർ മിൽ സ്ഥാപിച്ചതെവിടെ?

  1. (A)വെള്ളൂർ
  2. (B)പുനലൂർ
  3. (C)കോട്ടയം
  4. (D)കോഴിക്കോട്
ഉത്തരം കാണുക(B) പുനലൂർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

41. സാർവത്രിക ദാതാവ് എന്ന് അറിയപ്പെടുന്ന രക്ത ഗ്രൂപ്പ് ഏത്?

  1. (A)AB രക്ത ഗ്രൂപ്പ്
  2. (B)B രക്ത ഗ്രൂപ്പ്
  3. (C)O രക്ത ഗ്രൂപ്പ്
  4. (D)A രക്ത ഗ്രൂപ്പ്
ഉത്തരം കാണുക(C) O രക്ത ഗ്രൂപ്പ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

42. ശ്വാസകോശത്തിന്റെ സങ്കോച വികാസങ്ങളെ നിയന്ത്രിക്കുന്ന പേശീഭിത്തിയേത്?

  1. (A)പെരികാർഡിയം
  2. (B)C ആകൃതിയിലുള്ള തരുണാസ്ഥികൾ
  3. (C)ക്ലോമപിധാനം
  4. (D)ഡയഫ്രം
ഉത്തരം കാണുക(D) ഡയഫ്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

43. താഴെ തന്നിട്ടുള്ള ജോഡികളിൽ ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ (വിറ്റാമിനുകൾ) ഏതെല്ലാം?

  1. (A)ജീവകം A യും B യും
  2. (B)ജീവകം B യും C യും
  3. (C)ജീവകം A യും K യും
  4. (D)ജീവകം K യും E യും
ഉത്തരം കാണുക(B) ജീവകം B യും C യും
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

44. താഴെ തന്നിരിക്കുന്നവയിൽ ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗം ഏത്?

  1. (A)മന്ത്
  2. (B)ചിക്കൻ പോക്സ്
  3. (C)പോളിയോ
  4. (D)ടൈഫോയ്ഡ്
ഉത്തരം കാണുക(D) ടൈഫോയ്ഡ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

45. താഴെ തന്നിട്ടുള്ള സൂചനകളിൽ ശരിയായത് ഏതെന്നു കണ്ടുപിടിക്കുക. (i) അയോഡിൻ - തൈറോയ്ഡ് ഗ്രന്ഥിയുടെ വളർച്ചക്ക് (ii) ഇരുമ്പ് - ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന് (iii) സോഡിയം - എല്ലുകളുടെ രൂപീകരണത്തിന് (iv) കാൽസ്യം - ശരീരത്തിന് ആവശ്യമായ ജലം നിലനിറുത്തുന്നതിന്

  1. (A)(i) ഉം (iii) ഉം ശരിയാണ്
  2. (B)(i) ഉം (ii) ഉം ശരിയാണ്
  3. (C)(iii) ഉം (iv) ഉം ശരിയാണ്
  4. (D)(i) ഉം (iv) ഉം ശരിയാണ്
ഉത്തരം കാണുക(B) (i) ഉം (ii) ഉം ശരിയാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

46. മലമ്പനി രോഗം പരത്തുന്ന കൊതുക് ഏത്?

  1. (A)അനോഫിലിസ്
  2. (B)ഈഡിസ്
  3. (C)ക്യൂലെക്സ്
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(A) അനോഫിലിസ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

47. രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് കുറയ്ക്കുന്ന ഹോർമോൺ

  1. (A)അഡ്രിനാലിൻ
  2. (B)ഇൻസുലിൻ
  3. (C)ഗ്ലൂക്കഗൊൺ
  4. (D)തൈറോക്സിൻ
ഉത്തരം കാണുക(B) ഇൻസുലിൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

48. കേരളത്തിൽ സർക്കാർ തലത്തിൽ നടപ്പിലാക്കിയിട്ടുള്ള മരണാനന്തര അവയവ കൈമാറ്റ പദ്ധതി ഏത്?

  1. (A)സുകൃതം
  2. (B)ആശ്വാസകിരണം
  3. (C)മൃതസഞ്ജീവനി
  4. (D)സാന്ത്വനം
ഉത്തരം കാണുക(C) മൃതസഞ്ജീവനി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

49. കൊഴുപ്പു അടിഞ്ഞ് ധമനികളുടെ വ്യാസം കുറയുന്നത് മൂലം ഉണ്ടാകുന്ന ഒരു ജീവിതശൈലി രോഗമാണ്

  1. (A)അമിത രക്തസമ്മർദ്ദം
  2. (B)പ്രമേഹം
  3. (C)ഹെപ്പറ്റൈറ്റിസ്
  4. (D)ഗ്ലൂക്കോമ
ഉത്തരം കാണുക(A) അമിത രക്തസമ്മർദ്ദം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

50. കേരള സർക്കാർ തുടക്കം കുറിച്ചിട്ടുള്ള അശ്വമേധം എന്ന പദ്ധതി ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

  1. (A)എയ്ഡ്സ്
  2. (B)പ്രമേഹം
  3. (C)ക്ഷയം
  4. (D)കുഷ്ഠ രോഗം
ഉത്തരം കാണുക(D) കുഷ്ഠ രോഗം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

51. ഒരു ‘ഹെവി ഗുഡ്സ്’ വാഹനത്തിന്റെ ‘ഗ്രോസ് വെഹിക്കിൾ വെയിറ്റ്’ ______ കിലോഗ്രാമിൽ കവിയും.

  1. (A)5000
  2. (B)3500
  3. (C)12000
  4. (D)10000
ഉത്തരം കാണുക(C) 12000
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

52. ടെമ്പറേച്ചർ ഗേജ് ഉപയോഗിക്കുന്നത്

  1. (A)എൻജിന്റെ താപനില അളക്കാൻ
  2. (B)വാഹനത്തിന്റെ വേഗത അളക്കാൻ
  3. (C)എൻജിന്റെ വേഗത അളക്കാൻ
  4. (D)വാഹനം സഞ്ചരിച്ച ദൂരം അളക്കുന്നതിന്
ഉത്തരം കാണുക(A) എൻജിന്റെ താപനില അളക്കാൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

53. യു ടേൺ എടുക്കാൻ അനുവദനീയമല്ലാത്തത്

  1. (A)എവിടെയാണോ യു ടേൺ റോഡ് അടയാളത്താലും ട്രാഫിക് സിഗ്നലാലും നിരോധിച്ചിരിക്കുന്നത് അവിടെ
  2. (B)ഒരു മേജർ റോഡിലോ, ഹൈവേയിലോ, എക്സ്പ്രസ്സ് ഹൈവേയിലോ
  3. (C)തുടർച്ചയായ ഗതാഗതമുള്ള തിരക്കേറിയ റോഡുകളിൽ
  4. (D)മുകളിൽ പറഞ്ഞ എല്ലാം
ഉത്തരം കാണുക(D) മുകളിൽ പറഞ്ഞ എല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

54. ക്ലച്ച് ഡിസ്ക് ഫ്ലൈ വീലുമായി ബന്ധപ്പെടുന്ന പോയിന്റ്

  1. (A)മൂവിങ് പോയിന്റ്
  2. (B)സ്റ്റാർട്ടിങ് പോയിന്റ്
  3. (C)ബൈറ്റിങ് പോയിന്റ്
  4. (D)ടേണിങ് പോയിന്റ്
ഉത്തരം കാണുക(C) ബൈറ്റിങ് പോയിന്റ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

55. ഒരു ജംഗ്ഷനിൽ നേരെ പോകുന്നതിനുള്ള സിഗ്നൽ

  1. (A)നാല് ഇൻഡിക്കേറ്ററും ഒരുമിച്ചു പ്രവർത്തിപ്പിക്കുക
  2. (B)സിഗ്നലിന്റെ ആവശ്യമില്ല
  3. (C)വൈപ്പർ ഓണാക്കുക
  4. (D)ഇടത്തേക്കുള്ള ഇൻഡിക്കേറ്റർ പ്രവർത്തിക്കുക
ഉത്തരം കാണുക(B) സിഗ്നലിന്റെ ആവശ്യമില്ല
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

56. മാൻഡേറ്ററി സൈനുകളുടെ രൂപം

  1. (A)ത്രികോണം
  2. (B)സമചതുരം
  3. (C)ചതുരം
  4. (D)വൃത്തം
ഉത്തരം കാണുക(D) വൃത്തം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

57. ഒരു വാഹനം 84 കിലോമീറ്റർ സഞ്ചരിക്കാൻ 7 ലിറ്റർ ഡീസൽ ചിലവാകുകയാണെങ്കിൽ ആ വാഹനത്തിന്റെ ഇന്ധന ക്ഷമത എത്ര?

  1. (A)16 കിലോമീറ്റർ പ്രതി ലിറ്റർ
  2. (B)4 കിലോമീറ്റർ പ്രതി ലിറ്റർ
  3. (C)12 കിലോമീറ്റർ പ്രതി ലിറ്റർ
  4. (D)9 കിലോമീറ്റർ പ്രതി ലിറ്റർ
ഉത്തരം കാണുക(C) 12 കിലോമീറ്റർ പ്രതി ലിറ്റർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

58. ഡിപ് സ്റ്റിക് ഉപയോഗിക്കുന്നത്

  1. (A)എൻജിൻ ഓയിൽ ലെവൽ അളക്കാൻ
  2. (B)വാഹനത്തിന്റെ വേഗത അളക്കാൻ
  3. (C)എൻജിന്റെ വേഗത അളക്കാൻ
  4. (D)എൻജിന്റെ താപനില അളക്കാൻ
ഉത്തരം കാണുക(A) എൻജിൻ ഓയിൽ ലെവൽ അളക്കാൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

59. വാഹനത്തിന്റെ ഗതികോർജ്ജം താപോർജ്ജമാക്കി മാറ്റുന്ന സംവിധാനം

  1. (A)ബ്രേക്ക്
  2. (B)എൻജിൻ
  3. (C)ക്ലച്ച്
  4. (D)സ്റ്റിയറിംഗ്
ഉത്തരം കാണുക(A) ബ്രേക്ക്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

60. എങ്ങിനെ ഓവർടേക്ക് ചെയ്യണം എന്ന് എവിടെയാണ് പറയുന്നത്?

  1. (A)മോട്ടോർ വാഹന നിയമം
  2. (B)കേരളം മോട്ടോർ വാഹന ചട്ടം
  3. (C)ഡ്രൈവിംഗ് റെഗുലേഷൻസ്
  4. (D)കേന്ദ്ര മോട്ടോർ വാഹന ചട്ടം
ഉത്തരം കാണുക(C) ഡ്രൈവിംഗ് റെഗുലേഷൻസ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

61. താഴെപ്പറയുന്നവയിൽ ഏതാണ് ഒരു പെട്രോൾ എൻജിന്റെ ഭാഗമല്ലാത്തത്?

  1. (A)ഫ്യൂവൽ ഇൻജെക്ടർ
  2. (B)ഗ്ലോ പ്ലഗ്
  3. (C)സ്പാർക്ക് പ്ലഗ്
  4. (D)പിസ്റ്റൺ
ഉത്തരം കാണുക(B) ഗ്ലോ പ്ലഗ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

62. നിലവിൽ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞാൽ തുടർന്നും വാഹനം ഓടിക്കാവുന്ന ഗ്രേസ് പിരീഡ് എത്ര കാലമാണ്?

  1. (A)1 വർഷം
  2. (B)15 ദിവസം
  3. (C)30 ദിവസം
  4. (D)ഗ്രേസ് പിരീഡ് ഇല്ല
ഉത്തരം കാണുക(D) ഗ്രേസ് പിരീഡ് ഇല്ല
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

63. ഒരു കാറിന്റെ മുന്നിലെയും പിന്നിലെയും ആക്സിലുകളുടെ മദ്ധ്യം തമ്മിലുള്ള അകലം

  1. (A)വീൽ ട്രാക്ക്
  2. (B)വീൽ ബെയ്സ്
  3. (C)വീൽ ലെങ്ത്
  4. (D)ട്രാക്ക് ലെങ്ത്
ഉത്തരം കാണുക(B) വീൽ ബെയ്സ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

64. താഴെപ്പറയുന്നവയിൽ ഒരു വാഹനത്തിന്റെ ട്രാൻസ്മിഷൻ സിസ്റ്റത്തിന്റെ ഉദ്ദേശം അല്ലാത്തത്

  1. (A)പവർ വ്യത്യാസപ്പെടുത്താൻ
  2. (B)വേഗത വ്യത്യാസപ്പെടുത്താൻ
  3. (C)ടോർക്ക് വ്യത്യാസപ്പെടുത്താൻ
  4. (D)വാഹനം പിന്നോട്ട് ഓടിക്കാൻ
ഉത്തരം കാണുക(A) പവർ വ്യത്യാസപ്പെടുത്താൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

65. ഒരു വാഹനം വളവ് തിരിയുമ്പോൾ ഒരേ ആക്സിലിലെ ടയറുകൾ വ്യത്യസ്ത വേഗതയിൽ കറങ്ങാൻ ഉപയോഗിക്കുന്ന സംവിധാനം

  1. (A)യൂണിവേഴ്സൽ ജോയിന്റ്
  2. (B)പ്രൊപ്പല്ലർ ഷാഫ്റ്റ്
  3. (C)സ്റ്റിയറിംഗ് ഗിയർ ബോക്സ്
  4. (D)ഡിഫറൻഷ്യൽ
ഉത്തരം കാണുക(D) ഡിഫറൻഷ്യൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

66. ‘4-സ്ട്രോക്ക്’ എൻജിനിലെ ഒരു സ്ട്രോക്ക് അല്ലാത്തത്

  1. (A)സക്ഷൻ
  2. (B)കിക്ക്
  3. (C)കംപ്രഷൻ
  4. (D)പവർ
ഉത്തരം കാണുക(B) കിക്ക്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

67. എന്താണ് ഷോൾഡർ ചെക്ക്?

  1. (A)വാഹനത്തിന്റെ ഭാര പരിശോധന
  2. (B)ടയറിന്റെ ബലം പരിശോധിക്കുന്നത്
  3. (C)ബ്ലൈൻഡ് സ്പോട്ട് തല തിരിച്ച് പരിശോധിക്കുന്നത്
  4. (D)ഇതൊന്നുമല്ല
ഉത്തരം കാണുക(C) ബ്ലൈൻഡ് സ്പോട്ട് തല തിരിച്ച് പരിശോധിക്കുന്നത്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

68. കൂളന്റ് ഉപയോഗിക്കുന്നത്?

  1. (A)എൻജിൻ തണുപ്പിക്കാൻ
  2. (B)ഗിയർ ബോക്സ് തണുപ്പിക്കാൻ
  3. (C)ബ്രേക്ക് തണുപ്പിക്കാൻ
  4. (D)ഇതൊന്നിനുമല്ല
ഉത്തരം കാണുക(A) എൻജിൻ തണുപ്പിക്കാൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

69. ഡ്രൈവറുടെ മുന്നോട്ടുള്ള നോട്ടത്തിലും വാഹനത്തിന്റെ കണ്ണാടിയിലും കാണാത്ത ഭാഗം

  1. (A)ബ്ലൈൻഡ് സ്പോട്ട്
  2. (B)ബുൾസ് ഐ
  3. (C)ബാങ്കിങ് ഓഫ് കർവ്
  4. (D)ഇതൊന്നുമല്ല
ഉത്തരം കാണുക(A) ബ്ലൈൻഡ് സ്പോട്ട്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

70. മാൻഡേറ്ററി സൈനുകളുടെ രൂപം

  1. (A)ത്രികോണം
  2. (B)ചതുരം
  3. (C)വൃത്തം
  4. (D)സമചതുരം
ഉത്തരം കാണുക(C) വൃത്തം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

71. ഒരു പുതിയ വാഹനം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ഉണ്ടായിരിക്കേണ്ടത്

  1. (A)ഇൻഷുറൻസ് സർട്ടിഫിക്കറ്റ്
  2. (B)രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
  3. (C)ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
  4. (D)ഇതൊന്നുമല്ല
ഉത്തരം കാണുക(A) ഇൻഷുറൻസ് സർട്ടിഫിക്കറ്റ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

72. ബ്രേക്ക് അമിതമായി ഉപയോഗിച്ചത് മൂലം ലൈനർ ചൂടായി ബ്രേക്ക് ലഭിക്കാത്ത അവസ്ഥ

  1. (A)സ്കിഡ്ഡിങ്
  2. (B)ബ്രേക്ക് ഫേഡിങ്
  3. (C)ബ്രേക്ക് സ്പോഞ്ചിനെസ്സ്
  4. (D)ഇതൊന്നുമല്ല
ഉത്തരം കാണുക(B) ബ്രേക്ക് ഫേഡിങ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

73. ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിക്കുന്നത്

  1. (A)റേഡിയേറ്ററിൽ
  2. (B)ബാറ്ററിയിൽ
  3. (C)എൻജിനിൽ
  4. (D)എയർ കണ്ടീഷനറിൽ
ഉത്തരം കാണുക(B) ബാറ്ററിയിൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

74. വാഹനങ്ങളിൽ പിന്നിലെ വാഹനങ്ങൾ കാണാൻ ഉപയോഗിക്കുന്ന കണ്ണാടി (റിയർ വ്യൂ മിറർ) ഏത് തരമാണ്?

  1. (A)കോൺവെക്സ്
  2. (B)കോൺകേവ്
  3. (C)പ്ലെയിൻ
  4. (D)ഇതൊന്നുമല്ല
ഉത്തരം കാണുക(A) കോൺവെക്സ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

75. വാഹനത്തിൽ രാസോർജ്ജം ഗതികോർജ്ജമാക്കി മാറ്റുന്ന സംവിധാനം

  1. (A)ബ്രേക്ക്
  2. (B)ക്ലച്ച്
  3. (C)എൻജിൻ
  4. (D)ഇതൊന്നുമല്ല
ഉത്തരം കാണുക(C) എൻജിൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

76. ‘ബി.എസ്സ്-6 (BS-VI)’ വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി

  1. (A)6 മാസം
  2. (B)2 വർഷം
  3. (C)1 വർഷം
  4. (D)സർട്ടിഫിക്കറ്റ് ആവശ്യമില്ല
ഉത്തരം കാണുക(C) 1 വർഷം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

77. ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസിന്റെ കാലാവധി

  1. (A)1 വർഷം
  2. (B)5 വർഷം
  3. (C)3 വർഷം
  4. (D)10 വർഷം
ഉത്തരം കാണുക(B) 5 വർഷം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

78. താഴെ പറയുന്ന വാഹനങ്ങളിൽ പെർമിറ്റ് ആവശ്യമുള്ളത്

  1. (A)ആംബുലൻസ്
  2. (B)ഫയർ ഫോഴ്സ് വാഹനം
  3. (C)പോലീസ് വാഹനം
  4. (D)സ്കൂൾ ബസ്
ഉത്തരം കാണുക(D) സ്കൂൾ ബസ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

79. വാഹനം സഞ്ചരിച്ച ദൂരം അളക്കുന്നതിനുള്ള ഉപകരണം

  1. (A)ഓഡോ മീറ്റർ
  2. (B)സ്പീഡോ മീറ്റർ
  3. (C)ടാക്കോ മീറ്റർ
  4. (D)ഇതൊന്നുമല്ല
ഉത്തരം കാണുക(A) ഓഡോ മീറ്റർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

80. പ്രഷർ ഗേജ് ഉപയോഗിക്കുന്നത്

  1. (A)ഓയിൽ ലെവൽ അളക്കാൻ
  2. (B)ടയറിലെ വായുമർദ്ദം അളക്കാൻ
  3. (C)എൻജിന്റെ താപനില അളക്കാൻ
  4. (D)ഇതൊന്നുമല്ല
ഉത്തരം കാണുക(B) ടയറിലെ വായുമർദ്ദം അളക്കാൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

81. കോസ്റ്റിങ് എന്നാൽ

  1. (A)ക്ലച്ച് ചവിട്ടാതെ ഓടിക്കുന്നതിന്
  2. (B)ബ്രേക്ക് പെഡലിൽ കാൽ വച്ച് ഓടിക്കുന്നതിന്
  3. (C)ക്ലച്ച് അമർത്തിപ്പിടിച്ചോ ഗിയർ ന്യൂട്രലിൽ ഇട്ടോ ഇറക്കം ഇറങ്ങുന്നത്
  4. (D)ഓട്ടോമാറ്റിക് വാഹനങ്ങൾ ഓടിക്കുന്നതിന്
ഉത്തരം കാണുക(C) ക്ലച്ച് അമർത്തിപ്പിടിച്ചോ ഗിയർ ന്യൂട്രലിൽ ഇട്ടോ ഇറക്കം ഇറങ്ങുന്നത്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

82. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചാൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള പരമാവധി പിഴ

  1. (A)2000 രൂപ
  2. (B)3000 രൂപ
  3. (C)4000 രൂപ
  4. (D)1000 രൂപ
ഉത്തരം കാണുക(D) 1000 രൂപ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

83. ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റത്തിൽ കുടുങ്ങിയ വായു നീക്കം ചെയ്യുന്ന പ്രക്രിയ

  1. (A)ലൂപ്പിംഗ്
  2. (B)ക്ലീനിങ്
  3. (C)ബ്ലീഡിങ്
  4. (D)ഡ്രിപ്പിങ്
ഉത്തരം കാണുക(C) ബ്ലീഡിങ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

84. ഒരു വാഹനത്തിന്റെ എൻജിനിൽ നിന്ന് ബഹിർഗമിക്കുന്ന പുകയിൽ അടങ്ങിയിരിക്കുന്ന വിഷവാതകങ്ങൾ

  1. (A)കാർബൺ മോണോക്സൈഡ്
  2. (B)നൈട്രജൻ ഓക്സൈഡ്
  3. (C)സൾഫർ ഓക്സൈഡ്
  4. (D)മുകളിൽ പറഞ്ഞ എല്ലാം
ഉത്തരം കാണുക(D) മുകളിൽ പറഞ്ഞ എല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

85. എൻജിൻ ലൂബ്രിക്കേഷൻ സിസ്റ്റത്തിന്റെ ഉദ്ദേശം

  1. (A)ഘർഷണം കുറയ്ക്കുക
  2. (B)പവർ നഷ്ടം കുറയ്ക്കുക
  3. (C)തേയ്മാനം കുറയ്ക്കുക
  4. (D)മുകളിൽ പറഞ്ഞ എല്ലാം
ഉത്തരം കാണുക(D) മുകളിൽ പറഞ്ഞ എല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

86. വാഹനത്തിന്റെ ലെഡ് ആസിഡ് ബാറ്ററിയിൽ ഉപയോഗിക്കുന്ന എലെക്ട്രോലൈറ്റ് സൾഫ്യൂരിക് ആസിഡ് ______ എന്നിവയുടെ ഒരു മിശ്രിതമാണ്.

  1. (A)ലെഡ് പെറോക്സൈഡ്
  2. (B)ജലം
  3. (C)ഹൈഡ്രോക്ലോറിക് ആസിഡ്
  4. (D)നൈട്രിക് ആസിഡ്
ഉത്തരം കാണുക(B) ജലം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

87. ഹെവി വാഹനങ്ങളുടെ പാർക്കിങ് ബ്രേക്ക് സാധാരണയായി ഏതു ചക്രങ്ങളിലാണ് പ്രവർത്തിക്കുന്നത്?

  1. (A)പിന്നിലെ ചക്രങ്ങളിൽ
  2. (B)മുന്നിലെ ചക്രങ്ങളിൽ
  3. (C)മുന്നിലെയും പിന്നിലെയും ചക്രങ്ങളിൽ
  4. (D)ഇതൊന്നുമല്ല
ഉത്തരം കാണുക(A) പിന്നിലെ ചക്രങ്ങളിൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

88. ഹൈഡ്രോളിക് പവർ സ്റ്റിയറിങ്ങിന്റെ ഗുണങ്ങൾ

  1. (A)സ്റ്റിയറിംഗ് ആയാസം കുറയ്ക്കുന്നു
  2. (B)റോഡിൽ നിന്നുള്ള ആഘാതം കുറയ്ക്കുന്നു
  3. (C)സുരക്ഷ കൂട്ടുന്നു
  4. (D)മുകളിൽ പറഞ്ഞ എല്ലാം
ഉത്തരം കാണുക(D) മുകളിൽ പറഞ്ഞ എല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

89. ഡ്രൈവറെ കൂടാതെ പരമാവധി ‘6’ യാത്രക്കാരെ കയറ്റാവുന്ന വാഹനം

  1. (A)മാക്സി ക്യാബ്
  2. (B)ബസ്
  3. (C)മോട്ടോർ ക്യാബ്
  4. (D)ഓട്ടോ റിക്ഷ
ഉത്തരം കാണുക(C) മോട്ടോർ ക്യാബ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

90. ഒരു ഹെവി ഗുഡ്സ് മോട്ടോർ വാഹനത്തിന് കേരളത്തിൽ നഗര പരിധിയിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത

  1. (A)40 കിലോമീറ്റർ പ്രതി മണിക്കൂർ
  2. (B)60 കിലോമീറ്റർ പ്രതി മണിക്കൂർ
  3. (C)50 കിലോമീറ്റർ പ്രതി മണിക്കൂർ
  4. (D)70 കിലോമീറ്റർ പ്രതി മണിക്കൂർ
ഉത്തരം കാണുക(C) 50 കിലോമീറ്റർ പ്രതി മണിക്കൂർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

91. താഴെപ്പറയുന്നവയിൽ എന്ത് സൂചിപ്പിക്കാനാണ് കൈകൊണ്ട് നൽകേണ്ട സിഗ്നൽ നിലവിലില്ലാത്തത്?

  1. (A)വേഗത കുറയ്ക്കാൻ
  2. (B)വാഹനം നിർത്താൻ
  3. (C)ഇടത്തേക്ക് തിരിയാൻ
  4. (D)വലത്തേക്ക് തിരിയാൻ
ഉത്തരം കാണുക(A) വേഗത കുറയ്ക്കാൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

92. ഒരു തുരങ്കത്തിൽ പ്രവേശിക്കുന്നതിനു മുൻപായി ഡ്രൈവർ ______ ലൈറ്റ് ഓണാക്കേണ്ടതാണ്.

  1. (A)ഹസാർഡ് വാണിംഗ് ലാംപ്
  2. (B)ഡിപ്പ്ഡ് ലൈറ്റ്
  3. (C)ഇൻഡിക്കേറ്റർ
  4. (D)ഫോഗ് ലാംപ്
ഉത്തരം കാണുക(B) ഡിപ്പ്ഡ് ലൈറ്റ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

93. ഡ്രൈവിംഗ് ലൈസൻസിന് അയോഗ്യത കല്പിക്കാവുന്ന കാരണം

  1. (A)അമിത ഭാരം കയറ്റി ഗുഡ്സ് വാഹനം ഓടിക്കുക
  2. (B)അമിത വേഗതയിൽ വാഹനം ഓടിക്കുക
  3. (C)മദ്യപിച്ച് വാഹനം ഓടിക്കുക
  4. (D)മുകളിൽ പറഞ്ഞവ എല്ലാം
ഉത്തരം കാണുക(D) മുകളിൽ പറഞ്ഞവ എല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

94. താഴെപ്പറയുന്നവയിൽ ഏതു വാഹനത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടത്?

  1. (A)ആംബുലൻസ്
  2. (B)ഫയർ സർവീസ് വാഹനം
  3. (C)പോലീസ് വാഹനം
  4. (D)സ്കൂൾ ബസ്
ഉത്തരം കാണുക(B) ഫയർ സർവീസ് വാഹനം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

95. ഒരു വാഹനം കെട്ടിവലിക്കുമ്പോൾ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത

  1. (A)25 കിലോമീറ്റർ പ്രതി മണിക്കൂർ
  2. (B)40 കിലോമീറ്റർ പ്രതി മണിക്കൂർ
  3. (C)35 കിലോമീറ്റർ പ്രതി മണിക്കൂർ
  4. (D)30 കിലോമീറ്റർ പ്രതി മണിക്കൂർ
ഉത്തരം കാണുക(A) 25 കിലോമീറ്റർ പ്രതി മണിക്കൂർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

96. ഒരു ഇരുചക്ര വാഹനത്തിനു കേരളത്തിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത

  1. (A)90 കിലോമീറ്റർ പ്രതി മണിക്കൂർ
  2. (B)100 കിലോമീറ്റർ പ്രതി മണിക്കൂർ
  3. (C)70 കിലോമീറ്റർ പ്രതി മണിക്കൂർ
  4. (D)60 കിലോമീറ്റർ പ്രതി മണിക്കൂർ
ഉത്തരം കാണുക(D) 60 കിലോമീറ്റർ പ്രതി മണിക്കൂർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

97. ഒരു റെന്റ് എ ക്യാബ് വാഹനത്തിന്റെ നമ്പർ പ്ലേറ്റിന്റെ നിറം

  1. (A)മഞ്ഞപ്രതലത്തിൽ കറുപ്പ് അക്കങ്ങളും അക്ഷരങ്ങളും
  2. (B)ചുവന്ന പ്രതലത്തിൽ മഞ്ഞ അക്കങ്ങളും അക്ഷരങ്ങളും
  3. (C)കറുത്ത പ്രതലത്തിൽ മഞ്ഞ അക്കങ്ങളും അക്ഷരങ്ങളും
  4. (D)പച്ച പ്രതലത്തിൽ വെളുത്ത അക്കങ്ങളും അക്ഷരങ്ങളും
ഉത്തരം കാണുക(C) കറുത്ത പ്രതലത്തിൽ മഞ്ഞ അക്കങ്ങളും അക്ഷരങ്ങളും
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

98. ഫയർ ഹോൺ അനുവദനീയമായ വാഹനം

  1. (A)മോട്ടോർ കാർ
  2. (B)ബസ്
  3. (C)ഹെവി ഗുഡ്സ് വാഹനം
  4. (D)ഇതൊന്നുമല്ല
ഉത്തരം കാണുക(D) ഇതൊന്നുമല്ല
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

99. താഴെപ്പറയുന്നതിൽ ഏത് കുറ്റത്തിനാണ് വാഹനം ബന്തവസ്സിലെടുക്കാവുന്നത്?

  1. (A)ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നത്
  2. (B)പെർമിറ്റില്ലാതെ വാഹനം ഓടിക്കുന്നത്
  3. (C)സാധുതയുള്ള രജിസ്ട്രേഷൻ ഇല്ലാത്ത വാഹനം ഓടിക്കുന്നത്
  4. (D)മുകളിൽ പറഞ്ഞവ എല്ലാം
ഉത്തരം കാണുക(D) മുകളിൽ പറഞ്ഞവ എല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

100. ഹെവി വാഹനങ്ങളുടെ പാർക്കിങ് ബ്രേക്ക് സാധാരണയായി ഏതു സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്?

  1. (A)മെക്കാനിക്കൽ
  2. (B)ന്യൂമാറ്റിക്
  3. (C)ഇലക്ട്രിക്കൽ
  4. (D)ഹൈഡ്രോളിക്
ഉത്തരം കാണുക(B) ന്യൂമാറ്റിക്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Driver/chauffeur/security Guard/forest Driver പരീക്ഷ എന്നായിരുന്നു?

Kerala PSC Driver/chauffeur/security Guard/forest Driver (കാറ്റഗറി 015/2024,023/2024,042/2024,043/2024,053/2024,061/2024,062/2024,118/2024,) പരീക്ഷ 26-08-2025-ന് നടന്നു. ചോദ്യപേപ്പർ കോഡ് 107/2025-M.

ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്?

ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.

PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ?

ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.

ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ?

ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.

ഉറവിടം: Kerala PSC – ചോദ്യപേപ്പർ, ഉത്തരസൂചിക. താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.

ഈ പേപ്പർ എഴുതി നോക്കാം
ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം