Metro Journal › PSC › 053/2024
PSC ഔദ്യോഗികം

Driver, Forest Driver Etc ചോദ്യപേപ്പർ 2024 – ഉത്തരസൂചിക സഹിതം

ചോദ്യപേപ്പർ കോഡ് 053/2024 · പരീക്ഷ 06-05-2024 · കാറ്റഗറി 120/2023, 300/2023, 301/2023, 332/2023 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക

Kerala PSC Driver, Forest Driver Etc (കാറ്റഗറി 120/2023, 300/2023, 301/2023, 332/2023) പരീക്ഷ 06-05-2024-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.

ടിക്ക് ചെയ്ത് മാർക്ക് നോക്കാം🎮 ക്വിസ് ഗെയിം

1. "നമുക്ക് എല്ലാവരുടെയും അവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാനുള്ള വിഭവങ്ങളുണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലാതാനും" ആരുടെ വാക്കുകളാണിത്?

  1. (A)പി.സി. മഹലനോബിസ്
  2. (B)ജവഹർലാൽ നെഹ്റു
  3. (C)എബ്രഹാം ലിങ്കൺ
  4. (D)മഹാത്മാ ഗാന്ധി
ഉത്തരം കാണുക(D) മഹാത്മാ ഗാന്ധി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

2. ഭരണഘടനാ നിർമ്മാണസഭ ഭരണഘടനക്ക് അംഗീകാരം നൽകിയ ദിവസം :

  1. (A)ആഗസ്റ്റ് 15
  2. (B)ജനുവരി 26
  3. (C)നവംബർ 26
  4. (D)ഒക്ടോബർ 2
ഉത്തരം കാണുക(C) നവംബർ 26
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

3. വൈകുണ്ഠ സ്വാമിയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ കണ്ടെത്തുക : (1) ബ്രിട്ടീഷ് ഭരണത്തെ വെൺ-നീച ഭരണം എന്ന് വിശേഷിപ്പിച്ചു. (2) പ്രാചീന മലയാളം എന്ന കൃതി രചിച്ചു. (3) വേല ചെയ്താൽ കൂലി കിട്ടണം എന്ന നിലപാട് (4) കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചു.

  1. (A)(1) ഉം (3) ഉം
  2. (B)(1) ഉം (2) ഉം
  3. (C)(2) ഉം (3) ഉം
  4. (D)എല്ലാം ശരിയാണ്
ഉത്തരം കാണുക(A) (1) ഉം (3) ഉം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

4. ശ്രീനാരായണ ഗുരു അവസാനം നടത്തിയ പ്രതിഷ്ഠ എവിടെയാണ്?

  1. (A)കാരമുക്ക് ക്ഷേത്രം
  2. (B)അരുവിപ്പുറം
  3. (C)ശിവഗിരി
  4. (D)കളവൻകോട്
ഉത്തരം കാണുക(D) കളവൻകോട്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

5. പൊയ്കയിൽ ശ്രീ. കുമാര ഗുരുദേവനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക : (1) ഒന്നാം ലോകമഹായുദ്ധകാലത്ത് യുദ്ധവിരുദ്ധ ജാഥ നടത്തി (2) സാമൂഹിക പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള മാർഗ്ഗം വിദ്യാഭ്യാസമാണ് (3) പാട്ടുകളിലൂടെയാണ് തന്റെ ആശയം പ്രചരിപ്പിച്ചത് (4) വില്ലുവണ്ടി യാത്ര നടത്തി

  1. (A)(2) ഉം (3) ഉം
  2. (B)(1) ഉം (2) ഉം
  3. (C)(1) ഉം (3) ഉം
  4. (D)(2) ഉം (4) ഉം
ഉത്തരം കാണുക(C) (1) ഉം (3) ഉം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

6. ആധുനിക കാലഘട്ടത്തിൽ കേരളത്തിൽ പ്രവർത്തിച്ചിരുന്ന മിഷനറി സംഘങ്ങൾ : (1) ലണ്ടൻ മിഷൻ സൊസൈറ്റി (2) സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി (3) ബാസൽ ഇവാഞ്ചലിക്കൽ മിഷൻ (4) മുസ്ലിം ഐക്യസംഘം

  1. (A)(1) ഉം (3) ഉം
  2. (B)(2) ഉം (4) ഉം
  3. (C)(1) ഉം (2) ഉം
  4. (D)(2) ഉം (3) ഉം
ഉത്തരം കാണുക(A) (1) ഉം (3) ഉം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

7. കേരളത്തിലെ നവോത്ഥാന നായകരും അവർ സ്ഥാപിച്ച പ്രസ്ഥാനങ്ങളും സംബന്ധിച്ച ശരിയായ ജോഡി കണ്ടെത്തുക : (1) വക്കം അബ്ദുൾ ഖാദർ മൗലവി – a. സമത്വ സമാജം (2) അയ്യങ്കാളി – b. ശ്രീനാരായണ ധർമ്മ പരിപാലന യോഗം (3) വൈകുണ്ഠ സ്വാമികൾ – c. സാധുജന പരിപാലന യോഗം (4) ശ്രീനാരായണഗുരു – d. കേരള മുസ്ലിം ഐക്യ സംഘം

  1. (A)(1)–b (2)–c (3)–d (4)–a
  2. (B)(1)–d (2)–c (3)–a (4)–b
  3. (C)(1)–b (2)–c (3)–a (4)–d
  4. (D)(1)–a (2)–d (3)–c (4)–b
ഉത്തരം കാണുക(B) (1)–d (2)–c (3)–a (4)–b
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

8. 1940 ജൂലൈ 31 ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായുള്ള ബന്ധം :

  1. (A)ഭഗത്സിംഗിനെ തൂക്കിലേറ്റി
  2. (B)രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു
  3. (C)ഉദ്ദം സിംഗിനെ വധശിക്ഷക്ക് വിധേയനാക്കി
  4. (D)ക്വിറ്റിന്ത്യാ പ്രസ്ഥാനം ആരംഭിച്ചു
ഉത്തരം കാണുക(C) ഉദ്ദം സിംഗിനെ വധശിക്ഷക്ക് വിധേയനാക്കി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

9. താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന മേഖല :

  1. (A)ദ്വിതീയ മേഖല
  2. (B)തൃതീയ മേഖല
  3. (C)പ്രാഥമിക മേഖല
  4. (D)ഇവയിലൊന്നുമല്ല
ഉത്തരം കാണുക(C) പ്രാഥമിക മേഖല
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

10. 2011-12 ലെ സാമ്പത്തിക സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് ദാരിദ്ര്യം ഉള്ള സംസ്ഥാനം :

  1. (A)ബീഹാർ
  2. (B)മഹാരാഷ്ട്ര
  3. (C)കർണ്ണാടക
  4. (D)ഹിമാചൽ പ്രദേശ്
ഉത്തരം കാണുക(D) ഹിമാചൽ പ്രദേശ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

11. പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളിലെ ശരിയായ ജോഡി കണ്ടെത്തുക : (1) ഒന്നാം പഞ്ചവത്സര പദ്ധതി – a. സ്വാശ്രയത്വം (2) രണ്ടാം പഞ്ചവത്സര പദ്ധതി – b. കാർഷിക മേഖലയുടെ സമഗ്രവികസനം (3) മൂന്നാം പഞ്ചവത്സര പദ്ധതി – c. വ്യാവസായിക വികസനം (4) നാലാം പഞ്ചവത്സര പദ്ധതി – d. ഭക്ഷ്യസ്വയംപര്യാപ്തത

  1. (A)(1)–b (2)–a (3)–c (4)–d
  2. (B)(1)–d (2)–c (3)–a (4)–b
  3. (C)(1)–b (2)–c (3)–d (4)–a
  4. (D)(1)–a (2)–d (3)–c (4)–b
ഉത്തരം കാണുക(C) (1)–b (2)–c (3)–d (4)–a
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

12. മാനവ വികസന സൂചികയുമായി ബന്ധപ്പെട്ട ശരിയായ വിവരങ്ങൾ കണ്ടെത്തുക : (1) UNDP യാണ് ഇത് തയ്യാറാക്കുന്നത് (2) സാംസ്കാരിക വൈവിധ്യം (3) ആയുർദൈർഘ്യം (4) അഴിമതി രഹിത ഭരണം

  1. (A)(1) ഉം (4) ഉം
  2. (B)(2) ഉം (3) ഉം
  3. (C)(1) ഉം (3) ഉം
  4. (D)(3) ഉം (4) ഉം
ഉത്തരം കാണുക(C) (1) ഉം (3) ഉം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

13. കേരളത്തിൽ നിന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ താരം :

  1. (A)ആശാ ശോഭന
  2. (B)സജന സജീവൻ
  3. (C)മിന്നുമണി
  4. (D)രേഖാശർമ്മ
ഉത്തരം കാണുക(C) മിന്നുമണി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

14. ബ്രിട്ടീഷ് ഭരണകാലത്ത് വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ നടപ്പിലാക്കിയ നികുതി വ്യവസ്ഥ :

  1. (A)ശാശ്വത ഭൂനികുതി വ്യവസ്ഥ
  2. (B)റയട്ട്വാരി വ്യവസ്ഥ
  3. (C)മഹൽവാരി വ്യവസ്ഥ
  4. (D)മാൻസബ്ദാരി സമ്പ്രദായം
ഉത്തരം കാണുക(C) മഹൽവാരി വ്യവസ്ഥ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

15. ബ്രിട്ടീഷ് ഭരണത്തിൽ കൂടുതൽ വില ലഭിക്കുന്ന കാർഷിക വിളകളും അത് കൂടുതലായി കൃഷി ചെയ്തിരുന്ന ഇന്ത്യൻ പ്രദേശങ്ങളും കണ്ടെത്തുക : (1) കരിമ്പ് – a. പഞ്ചാബ് (2) തേയില – b. ബംഗാൾ (3) ചണം – c. ഉത്തർപ്രദേശ് (4) ഗോതമ്പ് – d. അസ്സാം

  1. (A)(1)–d (2)–c (3)–a (4)–b
  2. (B)(1)–c (2)–d (3)–b (4)–a
  3. (C)(1)–b (2)–a (3)–d (4)–c
  4. (D)(1)–a (2)–d (3)–c (4)–b
ഉത്തരം കാണുക(B) (1)–c (2)–d (3)–b (4)–a
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

16. ഇന്ത്യയിലെ ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത്? (i) സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യുന്നു (ii) സുപ്രീംകോടതിയിലെ ജഡ്ജിമാരെ നിയമിക്കുന്നു (iii) പുതിയ രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കുന്നു (iv) വോട്ടർ പട്ടിക തയ്യാറാക്കുന്നു

  1. (A)(i) & (ii) മാത്രം
  2. (B)(ii) & (iii) മാത്രം
  3. (C)(i), (ii) & (iii) മാത്രം
  4. (D)(iv) മാത്രം
ഉത്തരം കാണുക(D) (iv) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

17. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിന് ശുപാർശ ചെയ്ത കമ്മീഷൻ ഏത്?

  1. (A)സർക്കാരിയാ കമ്മീഷൻ
  2. (B)മണ്ഡൽ കമ്മീഷൻ
  3. (C)സംസ്ഥാന പുനഃസംഘടന കമ്മീഷൻ
  4. (D)ഷാ കമ്മീഷൻ
ഉത്തരം കാണുക(C) സംസ്ഥാന പുനഃസംഘടന കമ്മീഷൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

18. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നേതൃത്വം വഹിച്ചതാരാണ്?

  1. (A)ജവഹർലാൽ നെഹ്റു
  2. (B)മഹാത്മാഗാന്ധി
  3. (C)പോറ്റി ശ്രീരാമലു
  4. (D)സർദാർ വല്ലഭായ് പട്ടേൽ
ഉത്തരം കാണുക(D) സർദാർ വല്ലഭായ് പട്ടേൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

19. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ ഏതു രാജ്യത്തുനിന്നാണ് "പഞ്ചവത്സര പദ്ധതി" എന്ന ആശയം സ്വീകരിച്ചത്?

  1. (A)കാനഡ
  2. (B)അമേരിക്ക
  3. (C)ഫ്രാൻസ്
  4. (D)സോവിയറ്റ് യൂണിയൻ
ഉത്തരം കാണുക(D) സോവിയറ്റ് യൂണിയൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

20. "ഓപ്പറേഷൻ ഫ്ളഡ്" ഏതുമായി ബന്ധപ്പെട്ടതാണ്?

  1. (A)ഹരിതവിപ്ലവം
  2. (B)ധവള വിപ്ലവം
  3. (C)നീല വിപ്ലവം
  4. (D)ഇതൊന്നുമല്ല
ഉത്തരം കാണുക(B) ധവള വിപ്ലവം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

21. താഴെ കൊടുത്തിട്ടുള്ളവയിൽ മൗലികാവകാശമല്ലാത്തത്?

  1. (A)സമത്വാവകാശം
  2. (B)സ്വാതന്ത്ര്യാവകാശം
  3. (C)സാംസ്കാരിക വിദ്യാഭ്യാസ അവകാശങ്ങൾ
  4. (D)സ്വത്തവകാശം
ഉത്തരം കാണുക(D) സ്വത്തവകാശം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

22. 2002 ലെ 86 ആം ഭേദഗതിയിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ മൗലിക കർത്തവ്യം ഏത്? (i) 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളെ വിദ്യാലയത്തിൽ അയക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ് (ii) പൊതുമുതൽ സംരക്ഷിക്കുകയും അക്രമങ്ങൾ ഒഴിവാക്കുകയും ചെയ്യുക (iii) തുല്യജോലിക്ക് തുല്യവേതനം (iv) കുടിൽ വ്യവസായങ്ങളെ പരിപോഷിപ്പിക്കുക

  1. (A)(ii) & (iii) മാത്രം
  2. (B)(ii) & (iv) മാത്രം
  3. (C)(i) മാത്രം
  4. (D)(iv) മാത്രം
ഉത്തരം കാണുക(C) (i) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

23. ഭരണഘടന നിർമ്മാണ സഭയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു?

  1. (A)ജവഹർലാൽ നെഹ്റു
  2. (B)മഹാത്മാഗാന്ധി
  3. (C)ഡോ. ബി.ആർ. അംബേദ്കർ
  4. (D)ഡോ. രാജേന്ദ്രപ്രസാദ്
ഉത്തരം കാണുക(C) ഡോ. ബി.ആർ. അംബേദ്കർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

24. ഇന്ത്യൻ ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള അധികാരം ആരിൽ നിക്ഷിപ്തമാണ്?

  1. (A)പാർലമെന്റ്
  2. (B)സുപ്രീംകോടതി
  3. (C)രാഷ്ട്രപതി
  4. (D)ഇലക്ഷൻ കമ്മീഷൻ
ഉത്തരം കാണുക(A) പാർലമെന്റ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

25. ഇന്ത്യൻ ഭരണഘടന എഴുതി തയ്യാറാക്കിയത് ആര്?

  1. (A)ഡോ.ബി.ആർ. അംബേദ്കർ
  2. (B)ഭരണഘടന നിർമ്മാണ സഭ
  3. (C)ഡോ. രാജേന്ദ്രപ്രസാദ്
  4. (D)മൗലാനാ അബ്ദുൽ കലാം ആസാദ്
ഉത്തരം കാണുക(B) ഭരണഘടന നിർമ്മാണ സഭ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

26. കേരളത്തിലെ ഏത് ജില്ലയാണ് സമുദ്രവുമായോ മറ്റ് സംസ്ഥാനങ്ങളുമായോ അതിർത്തി പങ്കിടാത്തത്?

  1. (A)കോട്ടയം
  2. (B)മലപ്പുറം
  3. (C)വയനാട്
  4. (D)പാലക്കാട്
ഉത്തരം കാണുക(A) കോട്ടയം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

27. ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്?

  1. (A)എം.എസ്. സ്വാമിനാഥൻ
  2. (B)ജോൺ ജോസഫ് മർഫി
  3. (C)ഡോ. വർഗീസ് കുര്യൻ
  4. (D)സുന്ദർലാൽ ബഹുഗുണ
ഉത്തരം കാണുക(B) ജോൺ ജോസഫ് മർഫി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

28. ഏത് ജില്ലയിലാണ് കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്നത്?

  1. (A)തിരുവനന്തപുരം
  2. (B)കണ്ണൂർ
  3. (C)കൊല്ലം
  4. (D)മലപ്പുറം
ഉത്തരം കാണുക(C) കൊല്ലം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

29. കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള ദേശീയ ജലപാത ഏതാണ്?

  1. (A)NW1
  2. (B)NW3
  3. (C)NW5
  4. (D)NW6
ഉത്തരം കാണുക(B) NW3
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

30. ഇന്ത്യയിലൂടെ കടന്നുപോകുന്ന ഒരു പ്രധാനപ്പെട്ട അക്ഷാംശ രേഖ ഏത്?

  1. (A)ഉത്തരായന രേഖ
  2. (B)ദക്ഷിണായന രേഖ
  3. (C)ഭൂമധ്യ രേഖ
  4. (D)ആർട്ടിക് വൃത്തം
ഉത്തരം കാണുക(A) ഉത്തരായന രേഖ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

31. സിംഹവാലൻ കുരങ്ങുകൾക്ക് പേരുകേട്ട ദേശീയ ഉദ്യാനം ഏത്?

  1. (A)ഇരവികുളം
  2. (B)സൈലന്റ് വാലി
  3. (C)ആനമുടി ചോല
  4. (D)പാമ്പാടും ചോല
ഉത്തരം കാണുക(B) സൈലന്റ് വാലി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

32. അതിരപ്പിള്ളി വെള്ളച്ചാട്ടം ഏത് ജലാശയത്തിൽ സ്ഥിതിചെയ്യുന്നു?

  1. (A)പെരിയാർ നദി
  2. (B)അച്ചൻകോവിലാർ
  3. (C)നീലേശ്വരം പുഴ
  4. (D)ചാലക്കുടി പുഴ
ഉത്തരം കാണുക(D) ചാലക്കുടി പുഴ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

33. കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതി ഏതാണ്?

  1. (A)ഇടമലയാർ
  2. (B)ഇടുക്കി
  3. (C)ശബരിഗിരി
  4. (D)കല്ലട
ഉത്തരം കാണുക(C) ശബരിഗിരി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

34. ഏത് രാജ്യമാണ് ഇന്ത്യയുമായി ഏറ്റവുമധികം കരാതിർത്തി പങ്കിടുന്നത്?

  1. (A)പാകിസ്ഥാൻ
  2. (B)ഭൂട്ടാൻ
  3. (C)നേപ്പാൾ
  4. (D)ബംഗ്ലാദേശ്
ഉത്തരം കാണുക(D) ബംഗ്ലാദേശ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

35. ഉത്തര മഹാസമതലത്തിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം ഏത്?

  1. (A)കറുത്ത മണ്ണ്
  2. (B)എക്കൽ മണ്ണ്
  3. (C)ചുവന്ന മണ്ണ്
  4. (D)വന മണ്ണ്
ഉത്തരം കാണുക(B) എക്കൽ മണ്ണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

36. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്?

  1. (A)ബാബാ ബുധൻഗിരി
  2. (B)ഇരവിമല
  3. (C)മീശപ്പുലിമല
  4. (D)ആനമുടി
ഉത്തരം കാണുക(D) ആനമുടി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

37. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന കടലിടുക്ക് ഏത്?

  1. (A)പാക് കടലിടുക്ക്
  2. (B)മലാക്ക കടലിടുക്ക്
  3. (C)ബെറിംഗ് കടലിടുക്ക്
  4. (D)മെഗല്ലൻ കടലിടുക്ക്
ഉത്തരം കാണുക(A) പാക് കടലിടുക്ക്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

38. ഹിമാലയൻ നദി അല്ലാത്തത് ഏത്?

  1. (A)കൃഷ്ണ
  2. (B)രവി
  3. (C)യമുന
  4. (D)അളകനന്ദ
ഉത്തരം കാണുക(A) കൃഷ്ണ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

39. കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത് ഏതാണ്?

  1. (A)അഴിയൂർ
  2. (B)വെള്ളത്തൂവൽ
  3. (C)ചേന്ദമംഗലം
  4. (D)വളപട്ടണം
ഉത്തരം കാണുക(D) വളപട്ടണം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

40. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ്?

  1. (A)പുന്നമട കായൽ
  2. (B)വേമ്പനാട്ട് കായൽ
  3. (C)അഷ്ടമുടി കായൽ
  4. (D)പറവൂർ കായൽ
ഉത്തരം കാണുക(A) പുന്നമട കായൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

41. ജലത്തിലൂടെ പകരുന്ന ഒരു രോഗമാണ് :

  1. (A)കോളറ
  2. (B)മലേറിയ
  3. (C)ചിക്കൻപോക്സ്
  4. (D)ജലദോഷം
ഉത്തരം കാണുക(A) കോളറ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

42. പല്ലിലെ ഇനാമലിന് നാശം ഉണ്ടാക്കുന്ന ഏത് ആസിഡാണ് ബാക്ടീരിയ വായിൽ നിർമ്മിക്കുന്നത്?

  1. (A)ഹൈഡ്രോക്ലോറിക് ആസിഡ്
  2. (B)ടാർടാറിക് ആസിഡ്
  3. (C)ലാക്ടിക് ആസിഡ്
  4. (D)നൈട്രിക് ആസിഡ്
ഉത്തരം കാണുക(C) ലാക്ടിക് ആസിഡ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

43. ഇതിൽ സാംക്രമിക രോഗമല്ലാത്തത് ഏത്?

  1. (A)ടൈഫോയിഡ്
  2. (B)ക്യാൻസർ
  3. (C)മന്ത്
  4. (D)എയ്ഡ്സ്
ഉത്തരം കാണുക(B) ക്യാൻസർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

44. ECG – യുടെ പൂർണ്ണരൂപം :

  1. (A)ഇലക്ട്രോ കാർഡിയോ ഗ്രാം
  2. (B)ഇലക്ട്രോ കാർഡിയോ ഗ്രാഫ്
  3. (C)ഇലക്ട്രോ കാർട്ട് ജനറേറ്റർ
  4. (D)ഇതൊന്നുമല്ല
ഉത്തരം കാണുക(A) ഇലക്ട്രോ കാർഡിയോ ഗ്രാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

45. പോഷണ പ്രക്രിയയിലെ വിവിധ ഘട്ടങ്ങളുടെ ശരിയായ ഫ്ലോ ചാർട്ട് കണ്ടെത്തുക :

  1. (A)സ്വാംശീകരണം → ദഹനം → ആഗിരണം → ആഹാരസ്വീകരണം
  2. (B)ആഹാരസ്വീകരണം → സ്വാംശീകരണം → ദഹനം → ആഗിരണം
  3. (C)ദഹനം → ആഗിരണം → ആഹാരസ്വീകരണം → സ്വാംശീകരണം
  4. (D)ആഹാരസ്വീകരണം → ദഹനം → ആഗിരണം → സ്വാംശീകരണം
ഉത്തരം കാണുക(D) ആഹാരസ്വീകരണം → ദഹനം → ആഗിരണം → സ്വാംശീകരണം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

46. കൂടുതൽ ശരിയായത് തിരഞ്ഞെടുക്കുക :

  1. (A)പാൻക്രിയാസ് ഒരു ദഹന ഗ്രന്ഥിയാണ്
  2. (B)പാൻക്രിയാസ് ഒരു അന്തഃസ്രാവി ഗ്രന്ഥിയാണ്
  3. (C)പാൻക്രിയാസ് ഒരു ദഹന ഗ്രന്ഥിയും അന്തഃസ്രാവി ഗ്രന്ഥിയുമാണ്
  4. (D)പാൻക്രിയാസ് അന്നപഥത്തിന്റെ ഒരു ഭാഗമാണ്
ഉത്തരം കാണുക(C) പാൻക്രിയാസ് ഒരു ദഹന ഗ്രന്ഥിയും അന്തഃസ്രാവി ഗ്രന്ഥിയുമാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

47. ഏത് ചെടിയുടെ കറയിൽ നിന്നാണ് ഓപിയം വേർതിരിച്ചെടുക്കുന്നത്?

  1. (A)കൊക്ക പ്ലാന്റ്
  2. (B)കഞ്ചാവ് ചെടി
  3. (C)പോപ്പി ചെടി
  4. (D)മരുത് ചെടി
ഉത്തരം കാണുക(C) പോപ്പി ചെടി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

48. പുകവലിയിലൂടെ ഉണ്ടാകുന്ന ഒരു രോഗം :

  1. (A)ക്ഷയം
  2. (B)എംഫിസീമ
  3. (C)ന്യുമോണിയ
  4. (D)ഹെപ്പറ്റൈറ്റിസ്
ഉത്തരം കാണുക(B) എംഫിസീമ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

49. ശരിയായ ജോഡി ഏത്? 1. ജീവകം A 2. ജീവകം B 3. ജീവകം C 4. ജീവകം D (i) ബെറിബെറി (ii) സ്കർവി (iii) നിശാന്ധത (iv) രക്തം കട്ടപിടിക്കൽ (v) റിക്കറ്റ്സ്

  1. (A)1–(iii) 2–(ii) 3–(iv) 4–(i)
  2. (B)1–(ii) 2–(iv) 3–(iii) 4–(v)
  3. (C)1–(iii) 2–(i) 3–(ii) 4–(v)
  4. (D)1–(ii) 2–(v) 3–(i) 4–(iii)
ഉത്തരം കാണുക(C) 1–(iii) 2–(i) 3–(ii) 4–(v)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

50. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ഒരുക്കുന്ന രക്തകോശങ്ങൾ ഏതാണ്?

  1. (A)അരുണ രക്താണുക്കൾ
  2. (B)ശ്വേത രക്താണുക്കൾ
  3. (C)പ്ലേറ്റ്ലെറ്റുകൾ
  4. (D)ഫൈബ്രിനോജനുകൾ
ഉത്തരം കാണുക(B) ശ്വേത രക്താണുക്കൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

51. 12000 കിലോ അൺലാഡൻ വെയിറ്റുള്ള റോഡ് റോളർ ഏതു വിഭാഗം വാഹനത്തിൽ വരും?

  1. (A)ഹെവി ഗുഡ്സ് വാഹനം
  2. (B)ഹെവി പാസഞ്ചർ വാഹനം
  3. (C)മീഡിയം ഗുഡ്സ് വാഹനം
  4. (D)മീഡിയം പാസഞ്ചർ വാഹനം
ഉത്തരം കാണുക(C) മീഡിയം ഗുഡ്സ് വാഹനം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

52. ചരക്കു കയറ്റുന്നതും, ഗ്രോസ് വെഹിക്കിൾ വെയ്റ്റ് 12000 കിലോയ്ക്ക് മുകളിലുള്ള വാഹനങ്ങൾ ________ കാറ്റഗറി വാഹനങ്ങളെന്ന നിർവ്വചനത്തിൽ വരുന്നു.

  1. (A)N3
  2. (B)N2
  3. (C)M3
  4. (D)M2
ഉത്തരം കാണുക(A) N3
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

53. അപകടസാധ്യത നിറഞ്ഞ ചരക്ക് (ഹസാർഡസ് ഗുഡ്സ്) കയറ്റുന്ന ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് പുതുക്കി നൽകുന്ന കാലാവധി :

  1. (A)1 വർഷം
  2. (B)3 വർഷം
  3. (C)5 വർഷം
  4. (D)10 വർഷം
ഉത്തരം കാണുക(B) 3 വർഷം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

54. ഡ്രൈവിംഗ് ലൈസൻസിന് അയോഗ്യത കല്പിക്കാവുന്ന കുറ്റം :

  1. (A)പബ്ലിക് സർവ്വീസ് വാഹനം ഓടിക്കുമ്പോൾ പുക വലിക്കുക
  2. (B)വാഹനം മോഷ്ടിക്കുക
  3. (C)ഗുഡ്സ് വാഹനങ്ങളിൽ അമിതഭാരം കയറ്റുക
  4. (D)മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം
ഉത്തരം കാണുക(D) മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

55. ജൂനിയർ ലൈസൻസിംഗ് അതോറിറ്റിയുടെ അധികാരം :

  1. (A)ലൈസൻസ് പുതുക്കി നൽകുക
  2. (B)മോട്ടോർ സൈക്കിളിന് ലൈസൻസ് നൽകുക
  3. (C)പുതിയ ലേണേഴ്സ് ലൈസൻസ് നൽകുക
  4. (D)മുകളിൽ കൊടുത്തിരിക്കുന്നവയിൽ ഒന്നുമല്ല
ഉത്തരം കാണുക(C) പുതിയ ലേണേഴ്സ് ലൈസൻസ് നൽകുക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

56. പബ്ലിക് സർവ്വീസ് വാഹനത്തിന്റെ നിർവ്വചനത്തിൽ ഉൾപ്പെടുന്ന വാഹനം :

  1. (A)മോട്ടോർ ക്യാബ്
  2. (B)മാക്സി ക്യാബ്
  3. (C)സ്റ്റേജ് ക്യാരേജ്
  4. (D)മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം
ഉത്തരം കാണുക(D) മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

57. താഴെ കൊടുത്തിരിക്കുന്നവയിൽ പെർമിറ്റ് ആവശ്യമുള്ള വാഹനം :

  1. (A)ആംബുലൻസ്
  2. (B)3000 കിലോയ്ക്ക് മുകളിൽ ഗ്രോസ് വെഹിക്കിൾ വെയ്റ്റ് ഇല്ലാത്ത ഗുഡ്സ് വാഹനങ്ങൾ
  3. (C)കേടുപാടുകൾ പരിഹരിക്കുന്നതിനായി കാലിയായി പോകുന്ന ട്രാൻസ്പോർട്ട് വാഹനങ്ങൾ
  4. (D)പ്രൈവറ്റ് സർവ്വീസ് വാഹനങ്ങൾ
ഉത്തരം കാണുക(D) പ്രൈവറ്റ് സർവ്വീസ് വാഹനങ്ങൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

58. ഇ-റിക്ഷയുടെ സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസിന്റെ കാലാവധി :

  1. (A)മൂന്ന് വർഷം
  2. (B)രണ്ട് വർഷം
  3. (C)ഒരു വർഷം
  4. (D)മുകളിൽ കൊടുത്തിരിക്കുന്നവയിൽ ഒന്നുമല്ല
ഉത്തരം കാണുക(A) മൂന്ന് വർഷം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

59. ഗുഡ്സ് വാഹനങ്ങൾക്ക് അസാധാരണമായ സാഹചര്യങ്ങളിൽ ടെമ്പററി പെർമിറ്റ് നൽകാവുന്ന പരമാവധി കാലാവധി :

  1. (A)ഒരു മാസം
  2. (B)മൂന്ന് മാസം
  3. (C)ആറ് മാസം
  4. (D)ഒരു വർഷം
ഉത്തരം കാണുക(D) ഒരു വർഷം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

60. ________ വയസ്സുവരെയുള്ള കുട്ടികൾ ഒരു ഉചിതമായ ചൈൽഡ് റിസ്ട്രെയ്ന്റ് സിസ്റ്റത്തിലാണ് ഇരിക്കുന്നതെന്ന് ഡ്രൈവർ ഉറപ്പുവരുത്തേണ്ടതാണ്.

  1. (A)4 വയസ്സ്
  2. (B)9 വയസ്സ്
  3. (C)12 വയസ്സ്
  4. (D)14 വയസ്സ്
ഉത്തരം കാണുക(C) 12 വയസ്സ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

61. തന്റെ വാഹനം ഇടത്തേക്ക് തിരിയുവാൻ ആഗ്രഹിക്കുന്ന ഒരു ഡ്രൈവർ ചെയ്യരുതാത്തത് :

  1. (A)സ്ലിപ്പ് ലെയിൻ കൊടുത്തിട്ടുണ്ടെങ്കിൽ അതിലൂടെ വാഹനം ഓടിക്കരുത്
  2. (B)ഇടത്തോട്ട് തിരിയുന്നതിനുള്ള ഡയറക്ഷൻ ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കണം
  3. (C)ഇടത്തോട്ട് തിരിയുന്നതിനു മുമ്പായി സൈക്കിൾ യാത്രക്കാർക്ക് വഴി കൊടുക്കേണ്ടതാണ്
  4. (D)നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്ത പെഡസ്ട്രിയൻ ക്രോസിംഗിൽ, കാൽനടക്കാർക്ക് വഴി കൊടുക്കേണ്ടതാണ്
ഉത്തരം കാണുക(A) സ്ലിപ്പ് ലെയിൻ കൊടുത്തിട്ടുണ്ടെങ്കിൽ അതിലൂടെ വാഹനം ഓടിക്കരുത്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

62. സിഗ്നൽ നൽകുന്നതിനുവേണ്ടി മെക്കാനിക്കലോ, ഇലക്ട്രിക്കലോ ആയ ഉപകരണം വാഹനത്തിൽ ഘടിപ്പിച്ചിട്ടില്ലെങ്കിൽ ഡ്രൈവർ കൈകൊണ്ട് കൊടുക്കണ്ടാത്ത സിഗ്നൽ :

  1. (A)വേഗത കുറയ്ക്കുക
  2. (B)വലതുവശത്തേക്ക് തിരിയുക
  3. (C)വാഹനം നിർത്തുക
  4. (D)പുറകിൽ വരുന്ന വാഹനത്തിന് മറി കടക്കാം എന്ന് അറിയിപ്പ് നൽകുക
ഉത്തരം കാണുക(A) വേഗത കുറയ്ക്കുക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

63. പെഡസ്ട്രിയൻ ക്രോസിംഗിലും അതിനുമുമ്പുള്ള ________ മീറ്ററിലും വാഹനം നിർത്തരുത്.

  1. (A)1
  2. (B)3
  3. (C)5
  4. (D)10
ഉത്തരം കാണുക(C) 5
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

64. മദ്യപിച്ച് വാഹനമോടിച്ചാൽ ആദ്യത്തെ കുറ്റത്തിനുള്ള പിഴ തുക :

  1. (A)10000 രൂപ
  2. (B)5000 രൂപ
  3. (C)2000 രൂപ
  4. (D)1000 രൂപ
ഉത്തരം കാണുക(A) 10000 രൂപ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

65. വാഹനം ഓടിക്കാൻ മാനസികമായോ, ശാരീരികമായോ അനുയോജ്യമല്ലാത്തപ്പോൾ, മോട്ടോർ വാഹനം ഓടിച്ചാൽ ആദ്യത്തെ കുറ്റത്തിനുള്ള പിഴ തുക :

  1. (A)500 രൂപ
  2. (B)1000 രൂപ
  3. (C)2000 രൂപ
  4. (D)5000 രൂപ
ഉത്തരം കാണുക(B) 1000 രൂപ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

66. സ്റ്റാർട്ടർ മോട്ടോർ ഇന്റേർണൽ കംബസ്റ്റ്യൻ എഞ്ചിന്റെ ഏത് ഭാഗത്തെയാണ് കറക്കുന്നത്?

  1. (A)ക്ലച്ച്
  2. (B)ഗിയർ മെക്കാനിസം
  3. (C)ഫ്ളൈ വീൽ
  4. (D)ഡിഫറൻഷ്യൽ യൂണിറ്റ്
ഉത്തരം കാണുക(C) ഫ്ളൈ വീൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

67. ഫ്ളൈ വീലിനോട് ______ ചേർന്ന് കറങ്ങി തുടങ്ങുന്ന അവസ്ഥയ്ക്കാണ് ബൈറ്റിംഗ് പോയിന്റ് എന്ന് പറയുന്നത്.

  1. (A)സ്റ്റാർട്ടർ മോട്ടോർ
  2. (B)ക്ലച്ച് ഡിസ്ക്ക്
  3. (C)ഡിഫറൻഷ്യൽ യൂണിറ്റ്
  4. (D)പ്രൊപ്പല്ലർ ഷാഫ്റ്റ്
ഉത്തരം കാണുക(B) ക്ലച്ച് ഡിസ്ക്ക്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

68. വാഹനം ഓടിക്കുമ്പോൾ മുന്നിൽ കാണുന്ന കാര്യം തലച്ചോറിലെത്തി തീരുമാനമെടുത്ത് അതു നടപ്പിലാക്കാൻ കാൽ ബ്രേയ്ക്കിലെത്താൻ എടുക്കുന്ന സമയത്തെ ________ എന്നു പറയുന്നു.

  1. (A)സ്റ്റോപ്പിംഗ് ടൈം
  2. (B)റിയാക്ഷൻ ടൈം
  3. (C)റണ്ണിംഗ് ടൈം
  4. (D)റിയൽ ടൈം
ഉത്തരം കാണുക(B) റിയാക്ഷൻ ടൈം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

69. റോഡ് യൂസർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവ :

  1. (A)ഡ്രൈവർ
  2. (B)വാഹനത്തിൽ യാത്ര ചെയ്യുന്നവർ
  3. (C)കാൽനടക്കാർ
  4. (D)മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം
ഉത്തരം കാണുക(D) മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

70. ട്രാഫിക് കൺട്രോൾ സിഗ്നലിലെ ചുവന്ന ലൈറ്റ് മിന്നി പ്രകാശിച്ചാൽ ലൈറ്റിന് അഭിമുഖമായി വരുന്ന വാഹനങ്ങൾ :

  1. (A)നിർത്താതെ സിഗ്നൽ കടന്നുപോകാം
  2. (B)പച്ച ട്രാഫിക് സിഗ്നൽ പ്രകാശിക്കുന്നതുവരെ കാത്തുകിടക്കണം
  3. (C)നിർത്തി കാൽനടക്കാർക്കും മേജർ റോഡിലെ വാഹനങ്ങൾക്കും മുൻഗണന നൽകി സിഗ്നൽ കടന്നുപോകാം
  4. (D)വേഗത കുറച്ച് ഇന്റർസെക്ഷനിൽ പ്രവേശിച്ചിട്ടുള്ള വാഹനങ്ങൾക്കും കാൽനടക്കാർക്കും മുൻഗണന കൊടുത്ത് ശ്രദ്ധിച്ചു പോകണം
ഉത്തരം കാണുക(C) നിർത്തി കാൽനടക്കാർക്കും മേജർ റോഡിലെ വാഹനങ്ങൾക്കും മുൻഗണന നൽകി സിഗ്നൽ കടന്നുപോകാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

71. സൈറനോ, ഫ്ലാഷ് ലൈറ്റുകളോ പ്രവർത്തിച്ച് നിൽക്കുന്ന എമർജൻസി വാഹനത്തിൽനിന്നും അവയിലെ ജീവനക്കാർ ആവശ്യപ്പെട്ടാൽ മറ്റു വാഹനങ്ങൾ പാലിക്കേണ്ട ചുരുങ്ങിയ അകലം :

  1. (A)10 മീറ്റർ
  2. (B)30 മീറ്റർ
  3. (C)50 മീറ്റർ
  4. (D)100 മീറ്റർ
ഉത്തരം കാണുക(C) 50 മീറ്റർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

72. ഫോഗ് ലൈറ്റ് ഉപയോഗിച്ച് വാഹനമോടിക്കുമ്പോൾ ചെയ്യരുതാത്ത കാര്യം :

  1. (A)വേഗത കുറച്ച് ഓടിക്കുക
  2. (B)ഹെഡ് ലൈറ്റ് ഓൺ ചെയ്ത് ഹൈബീമിൽ ഇടണം
  3. (C)ഫോഗ് ലാമ്പും പാർക്ക് ലൈറ്റും ഓൺ ചെയ്യണം
  4. (D)ഡീഫ്രോസ്റ്ററും വിൻഡ്സ്ക്രീൻ, വൈപ്പറും പ്രവർത്തിപ്പിക്കണം
ഉത്തരം കാണുക(B) ഹെഡ് ലൈറ്റ് ഓൺ ചെയ്ത് ഹൈബീമിൽ ഇടണം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

73. ഹിൽ ഡ്രൈവിംഗിൽ ചെയ്യരുതാത്ത കാര്യം :

  1. (A)കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകുക
  2. (B)വളവുകളിൽ ഓവർടേക്ക് ചെയ്യരുത്
  3. (C)വളവുകളിൽ ഹോൺ മുഴക്കണം
  4. (D)ഇറക്കം ഇറങ്ങുമ്പോൾ വാഹനം ന്യൂട്രലിൽ ഓടിക്കുക
ഉത്തരം കാണുക(D) ഇറക്കം ഇറങ്ങുമ്പോൾ വാഹനം ന്യൂട്രലിൽ ഓടിക്കുക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

74. ഡ്രൈവിംഗിൽ MSM എന്താണ് സൂചിപ്പിക്കുന്നത് :

  1. (A)കണ്ണാടി, സിഗ്നൽ, വിദഗ്ദ്ധമായ നടപടി
  2. (B)കണ്ണാടി, സ്പീഡ്, വിദഗ്ദ്ധമായ നടപടി
  3. (C)കണ്ണാടി, സ്ഥാനം, വിദഗ്ദ്ധമായ നടപടി
  4. (D)കണ്ണാടി, നിരീക്ഷണം, വിദഗ്ദ്ധമായ നടപടി
ഉത്തരം കാണുക(A) കണ്ണാടി, സിഗ്നൽ, വിദഗ്ദ്ധമായ നടപടി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

75. കേരളത്തിലെ റോഡുകളിൽ മോട്ടോർ സൈക്കിൾ ഓടിക്കാൻ അനുവദിച്ചിട്ടുള്ള പരമാവധി വേഗത :

  1. (A)50 കിലോമീറ്റർ/മണിക്കൂർ
  2. (B)60 കിലോമീറ്റർ/മണിക്കൂർ
  3. (C)70 കിലോമീറ്റർ/മണിക്കൂർ
  4. (D)80 കിലോമീറ്റർ/മണിക്കൂർ
ഉത്തരം കാണുക(B) 60 കിലോമീറ്റർ/മണിക്കൂർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

76. ദേശീയ പാതയിൽ മീഡിയൻ ഡിവൈഡറോട് കൂടിയ റോഡിൽ ചരക്ക് വാഹനങ്ങളുടെ വേഗത പരിധി എത്ര ആണ്?

  1. (A)60 km/hr
  2. (B)65 km/hr
  3. (C)80 km/hr
  4. (D)70 km/hr
ഉത്തരം കാണുക(C) 80 km/hr
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

77. സംസ്ഥാനപാതയിൽ എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ബസ്സുകളുടെ വേഗത പരിധി എത്രയാണ്?

  1. (A)40 km/hr
  2. (B)50 km/hr
  3. (C)60 km/hr
  4. (D)70 km/hr
ഉത്തരം കാണുക(B) 50 km/hr
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

78. മോട്ടോർ വാഹന നിയമത്തിൽ അമിതഭാരം കയറ്റാൻ പാടില്ല എന്ന് നിഷ്കർഷിക്കുന്നത് ഏതു വകുപ്പിൽ ആണ്?

  1. (A)112
  2. (B)113
  3. (C)114
  4. (D)115
ഉത്തരം കാണുക(B) 113
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

79. അമിത ഭാരത്തിൽ ഉള്ള ഒരു വാഹനം പരിശോധിക്കുന്നതിന് വാഹന പരിശോധന ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയിട്ടുള്ളത് മോട്ടോർ വാഹന നിയമത്തിലെ ഏത് വകുപ്പിലാണ്?

  1. (A)113
  2. (B)114
  3. (C)115
  4. (D)112
ഉത്തരം കാണുക(B) 114
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

80. കാവൽക്കാരൻ ഇല്ലാത്ത റെയിൽവേ ലെവൽ ക്രോസിംഗിൽ ഡ്രൈവർ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം?

  1. (A)ഹോൺ മുഴക്കികൊണ്ട് പെട്ടെന്ന് പോകുക
  2. (B)മറ്റ് ഏതെങ്കിലും ഒരു വാഹനം കടന്നുപോകും വരെ നിൽക്കുക
  3. (C)വാഹനം റോഡിന്റെ ഇടതു സൈഡിൽ നിർത്തിയ ശേഷം ഡ്രൈവറോ വാഹനത്തിൽ നിന്നും മറ്റ് ആരെങ്കിലുമോ ഇറങ്ങി റെയിൽവേ ട്രാക്കിന്റെ രണ്ട് വശങ്ങളിൽ നിന്നും ട്രെയിൻ വരുന്നില്ല എന്ന് ഉറപ്പുവരുത്തുക
  4. (D)ട്രെയിൻ കടന്നു പോകും വരെ അവിടെ നിൽക്കുക
ഉത്തരം കാണുക(C) വാഹനം റോഡിന്റെ ഇടതു സൈഡിൽ നിർത്തിയ ശേഷം ഡ്രൈവറോ വാഹനത്തിൽ നിന്നും മറ്റ് ആരെങ്കിലുമോ ഇറങ്ങി റെയിൽവേ ട്രാക്കിന്റെ രണ്ട് വശങ്ങളിൽ നിന്നും ട്രെയിൻ വരുന്നില്ല എന്ന് ഉറപ്പുവരുത്തുക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

81. വാഹനത്തിന്റെ ഉടമസ്ഥൻ തന്റെ വാഹനം ലൈസൻസ് ഇല്ലാതെ ഓടിച്ച് പിടിക്കപ്പെട്ടാൽ കിട്ടുന്ന ശിക്ഷ എന്താണ്?

  1. (A)6 മാസം തടവ് അല്ലെങ്കിൽ 5000 രൂപ പിഴ അല്ലെങ്കിൽ ഇവ രണ്ടും
  2. (B)3 മാസം തടവ് അല്ലെങ്കിൽ 5000 രൂപ പിഴ അല്ലെങ്കിൽ ഇവ രണ്ടും
  3. (C)3 മാസം തടവ് അല്ലെങ്കിൽ 10000 രൂപ പിഴ അല്ലെങ്കിൽ ഇവ രണ്ടും
  4. (D)5000 രൂപ പിഴ മാത്രം
ഉത്തരം കാണുക(B) 3 മാസം തടവ് അല്ലെങ്കിൽ 5000 രൂപ പിഴ അല്ലെങ്കിൽ ഇവ രണ്ടും
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

82. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 185 അനുശാസിക്കുന്നത് എന്ത്?

  1. (A)അനുവദിച്ചതിൽ കൂടുതൽ വേഗത്തിൽ വാഹനം ഓടിക്കാൻ പാടില്ല
  2. (B)മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ല
  3. (C)വാഹനങ്ങളിൽ അമിതഭാരം കയറ്റി ഓടിക്കുവാൻ പാടില്ല
  4. (D)മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുവാൻ പാടില്ല
ഉത്തരം കാണുക(B) മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ല
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

83. മോട്ടോർ വാഹന നിയമപ്രകാരം ഇൻഷുറൻസ് ഇല്ലാതെ ഒരു വാഹനം ഓടിച്ച് ആദ്യതവണ പിടിക്കപ്പെട്ടാൽ കിട്ടുന്ന പരമാവധി ശിക്ഷ എന്താണ്?

  1. (A)3 മാസം തടവും അല്ലെങ്കിൽ 2000 രൂപ പിഴ അല്ലെങ്കിൽ ഇവ രണ്ടും
  2. (B)6 മാസം തടവും അല്ലെങ്കിൽ 2000 രൂപ പിഴയും അല്ലെങ്കിൽ ഇവ രണ്ടും
  3. (C)1 മാസം തടവും അല്ലെങ്കിൽ 4000 രൂപ പിഴയും അല്ലെങ്കിൽ ഇവ രണ്ടും
  4. (D)2000 രൂപ പിഴ മാത്രം
ഉത്തരം കാണുക(A) 3 മാസം തടവും അല്ലെങ്കിൽ 2000 രൂപ പിഴ അല്ലെങ്കിൽ ഇവ രണ്ടും
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

84. വാഹനത്തിൽ അമിതഭാരം കയറ്റി പിടിക്കപ്പെട്ടാൽ ലഭിക്കുന്ന ശിക്ഷ എന്താണ്?

  1. (A)പിഴ മാത്രം ഒടുക്കാവുന്ന കുറ്റമാണ്
  2. (B)വാഹനം ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് തീർപ്പാക്കാവുന്ന കുറ്റമാണ്
  3. (C)പിഴ ഒടുക്കുകയും ലൈസൻസ് അയോഗ്യത കല്പിക്കുകയും ചെയ്യാവുന്ന കുറ്റമാണ്
  4. (D)മീഡിയം ഗുഡ്സ് വാഹനങ്ങളിൽ അമിതഭാരം കയറ്റുന്നത് കുറ്റകരം അല്ല
ഉത്തരം കാണുക(C) പിഴ ഒടുക്കുകയും ലൈസൻസ് അയോഗ്യത കല്പിക്കുകയും ചെയ്യാവുന്ന കുറ്റമാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

85. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 184 ന്റെ പരിധിയിൽ വരാത്തത് ഏതൊക്കെയാണ്?

  1. (A)റെഡ് ലൈറ്റ് ജമ്പിങ്
  2. (B)മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുക
  3. (C)സ്റ്റോപ്പ് സൈൻ അവഗണിക്കുക
  4. (D)ഹെൽമറ്റ് ധരിക്കാതെ ടൂവീലർ ഓടിക്കുക
ഉത്തരം കാണുക(D) ഹെൽമറ്റ് ധരിക്കാതെ ടൂവീലർ ഓടിക്കുക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

86. താഴെ പറയുന്നതിൽ മോട്ടോർ വാഹന നിയമം സെക്ഷൻ 134 (A) യിൽ പറയുന്ന ഒരു നല്ല സമരിറ്റാന്റെ (SAMARITAN) അവകാശങ്ങൾ എന്തൊക്കെയാണ്? I. ഒരു നല്ല സമരിറ്റാനോടു ബഹുമാനപൂർവ്വം പെരുമാറേണ്ടതാണ് II. ഒരു നല്ല സമരിറ്റാന്റെ കയ്യിൽ നിന്നും അപകടം പറ്റിയ ആൾക്ക് ആവശ്യമായ മരുന്നുകൾക്ക് വേണ്ടിവരുന്ന പണം നിർബന്ധമായും ഈടാക്കാവുന്നതാണ് III. നല്ല സമരിറ്റാൻ നിർബന്ധമായും അപകടത്തിന്റെ ദൃക്സാക്ഷി ആകേണ്ടതാണ് IV. അപകടം പറ്റിയ ആളെ ആശുപത്രിയിൽ എത്തിക്കുന്ന നല്ല സമരിറ്റാനോട് പോലീസോ ആശുപത്രി അധികൃതരോ മറ്റ് ആവശ്യങ്ങൾ ഒന്നും തന്നെ പറയാതെ പെട്ടന്ന് തന്നെ പോകാൻ അനുവദിക്കുക

  1. (A)II, IV
  2. (B)I, IV
  3. (C)II, III
  4. (D)III, IV
ഉത്തരം കാണുക(B) I, IV
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

87. CMVRSEC 168(5) പ്രകാരം എല്ലാ ആശുപത്രികളിലും ________ കവാടത്തിലോ അനായാസം കണ്ണിൽ പെടുന്നതോ ആയ ഭാഗത്തോ ഹിന്ദി ഇംഗ്ലീഷ് ബോർഡ് സ്ഥാപിക്കേണ്ടതാണ്.

  1. (A)ട്രാഫിക് നിയമങ്ങൾ
  2. (B)ഡ്രൈവറുടെ ജോലികൾ
  3. (C)വാഹന അപകടത്തിൽ പെട്ടവരുടെ പേര് വിവരങ്ങൾ
  4. (D)ഒരു നല്ല സമരിറ്റാന്റെ അവകാശങ്ങൾ
ഉത്തരം കാണുക(D) ഒരു നല്ല സമരിറ്റാന്റെ അവകാശങ്ങൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

88. താഴെപ്പറയുന്നതിൽ ശരിയായ പ്രസ്താവന ഏതാണ്?

  1. (A)അപകടത്തിൽ പരിക്കു പറ്റിയ ഒരാളെ ആശുപത്രിയിൽ കൊണ്ടുവരുന്ന ഒരു നല്ല സമരിറ്റാന്റെ പേര്, വിലാസം എന്നിവ നിർബന്ധമായും നൽകേണ്ടതാണ്
  2. (B)അപകടത്തിൽ പരിക്കുപറ്റി ആശുപത്രിയിൽ കൊണ്ടുവന്ന ആളുടെ ആശുപത്രി പ്രവേശനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിർബന്ധമായും നടത്തിയതിനുശേഷം മാത്രമേ ഒരു നല്ല സമരിറ്റാനു അവിടെ നിന്ന് പോകാൻ കഴിയൂ
  3. (C)ഒരു നല്ല സമരിറ്റാൻ അപകടം പറ്റി ആശുപത്രിയിൽ കൊണ്ടുവന്ന ആളുടെ ആശുപത്രി ചിലവുകൾ നൽകേണ്ടതില്ല
  4. (D)ഒരു നല്ല സമരിറ്റാണ് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കൊണ്ടുവന്ന ആളുടെ ചികിത്സ തുടങ്ങിയതിനുശേഷം ഉള്ള വിവരങ്ങൾ അറിഞ്ഞതിനുശേഷം മാത്രമേ പോകാൻ കഴിയുകയുള്ളൂ
ഉത്തരം കാണുക(C) ഒരു നല്ല സമരിറ്റാൻ അപകടം പറ്റി ആശുപത്രിയിൽ കൊണ്ടുവന്ന ആളുടെ ആശുപത്രി ചിലവുകൾ നൽകേണ്ടതില്ല
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

89. ഒരു നല്ല സമരിറ്റാൻ ഒരു അപകടത്തിന്റെ ദൃക്സാക്ഷി ആകാൻ സ്വയം ആഗ്രഹിക്കുന്നു എങ്കിൽ അയാളെ സാക്ഷി വിസ്താരം നടത്തുന്നതിന് ഉള്ള നടപടിക്രമത്തിൽ തെറ്റായ പ്രസ്താവന ഏതാണ്?

  1. (A)ഒരു നല്ല സമരിറ്റാൻ വിസ്താരം നടത്തുന്നത് സമരിറ്റാൻ അനുയോജ്യം ആയ സമയത്തും സ്ഥലത്തും ആയിരിക്കണം
  2. (B)ഒരു സമരിറ്റാനെ നിർബന്ധമായും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സാക്ഷി വിസ്താരം നടത്താവുന്നതാണ്
  3. (C)സമരിറ്റാന്റെ ഭാഷ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഷ അല്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഒരു വ്യാഖ്യാതാവിനെ ഏർപ്പെടുത്തേണ്ടതാണ്
  4. (D)ഒരു നല്ല സമരിറ്റാനു താല്പര്യമുണ്ടെങ്കിൽ തന്റെ സാക്ഷി വിസ്താരത്തിന് വേണ്ടി പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കാവുന്നതാണ്
ഉത്തരം കാണുക(B) ഒരു സമരിറ്റാനെ നിർബന്ധമായും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സാക്ഷി വിസ്താരം നടത്താവുന്നതാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

90. താഴെപ്പറയുന്നതിൽ ഏത് കുറ്റകൃത്യത്തിലാണ് ലൈസൻസ് അയോഗ്യത കൽപ്പിക്കാൻ കഴിയാത്തത്?

  1. (A)ഹെൽമെറ്റ് ധരിക്കാതെ ടൂവീലർ ഓടിക്കുക
  2. (B)അമിതവേഗതയിൽ വാഹനം ഓടിക്കുക
  3. (C)ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിക്കുക
  4. (D)മദ്യപിച്ച് വാഹനം ഓടിക്കുക
ഉത്തരം കാണുക(C) ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിക്കുക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

91. ഏത് തരം വാഹനങ്ങളിൽ ആണ് ഫാസ്റ്റ്ടാഗ് നിർബന്ധമാക്കിയിട്ടുള്ളത്?

  1. (A)L1, L2
  2. (B)L2, L5
  3. (C)T, T1
  4. (D)M, N
ഉത്തരം കാണുക(D) M, N
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

92. CMVR 138 (3) പ്രകാരം മോട്ടോർ വാഹനത്തിൽ ഏതൊക്കെ സീറ്റിലെ യാത്രക്കാരാണ് സീറ്റ് ബെൽറ്റ് ധരിക്കേണ്ടത്?

  1. (A)ഡ്രൈവർ മാത്രം
  2. (B)വാഹനത്തിന്റെ മുൻ സീറ്റിൽ ഉള്ളവർ മാത്രം
  3. (C)വാഹനത്തിന്റെ മുൻ സീറ്റിലുള്ളവരും വാഹനത്തിന്റെ പിറകിലെ മുന്നിലേക്ക് അഭിമുഖമായി ഇരിക്കുന്ന സീറ്റിലെ യാത്രക്കാരും
  4. (D)പിറകിലെ സീറ്റിൽ ഉള്ളവർ മാത്രം
ഉത്തരം കാണുക(C) വാഹനത്തിന്റെ മുൻ സീറ്റിലുള്ളവരും വാഹനത്തിന്റെ പിറകിലെ മുന്നിലേക്ക് അഭിമുഖമായി ഇരിക്കുന്ന സീറ്റിലെ യാത്രക്കാരും
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

93. വാണിംഗ് ട്രയാങ്കിൾ (ചുവന്ന തിളങ്ങുന്ന പ്രതലത്തോട് കൂടിയ ത്രികോണം) നാല് വീലുകൾ ഉള്ള GVW 7.5 ടണ്ണിനു മുകളിലുള്ള വാഹനങ്ങളിൽ എത്ര എണ്ണം വേണം?

  1. (A)2
  2. (B)4
  3. (C)1
  4. (D)3
ഉത്തരം കാണുക(A) 2
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

94. GVW 7.5 ടണ്ണിനു മുകളിൽ ഉള്ള നാല് വീലർ വാഹനങ്ങളിൽ CMVR 138(4) പ്രകാരം എത്ര ചോക്ക് ബ്ലോക്ക് ആവശ്യമാണ്?

  1. (A)1
  2. (B)2
  3. (C)3
  4. (D)4
ഉത്തരം കാണുക(B) 2
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

95. 4 വയസ്സുവരെയുള്ള കുട്ടികളെ കൊണ്ട് ടൂവീലറിൽ യാത്ര ചെയ്യുമ്പോൾ വേഗത പരിധി എത്രയാണ്?

  1. (A)30 km/hr
  2. (B)40 km/hr
  3. (C)60 km/hr
  4. (D)50 km/hr
ഉത്തരം കാണുക(B) 40 km/hr
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

96. താഴെ പറയുന്നതിൽ ഏത് ട്രാൻസ്പോർട്ട് വാഹനത്തിലാണ് സ്പീഡ് ലിമിറ്റിങ് ഡിവൈസ് (സ്പീഡ് ഗവർണർ) നിർബന്ധമായും ഘടിപ്പിക്കേണ്ടത്?

  1. (A)ടൂ വീലേഴ്സ്
  2. (B)ആംബുലൻസ്
  3. (C)സ്റ്റേജ് ക്യാരേജ് വാഹനങ്ങൾ
  4. (D)പോലീസ് വാഹനങ്ങൾ
ഉത്തരം കാണുക(C) സ്റ്റേജ് ക്യാരേജ് വാഹനങ്ങൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

97. ഡിഫൻസ് ഡിപ്പാർട്ട്മെന്റ് വാഹനങ്ങൾക്ക് ഒഴികെ ഉള്ള ഒരു വാഹനങ്ങൾക്കും താഴെ പറയുന്ന നിറം ഉപയോഗിക്കാൻ പാടില്ല?

  1. (A)ഗ്രീൻ
  2. (B)മാഗ്ന ഗ്രേ
  3. (C)ഒലിവ് ഗ്രീൻ
  4. (D)ഡാർക്ക് ഗ്രീൻ
ഉത്തരം കാണുക(C) ഒലിവ് ഗ്രീൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

98. വാഹനങ്ങളിലെ റിയർ അണ്ടർ പ്രൊട്ടക്റ്റ് ഡിവൈസിനു ഉപയോഗിക്കേണ്ട നിറങ്ങൾ ഏതൊക്കെ ആണ്?

  1. (A)മഞ്ഞയോടു കൂടി വെള്ള സീബ്രാ വരകൾ
  2. (B)മഞ്ഞയോടു കൂടി കറുത്ത വരകൾ
  3. (C)കറുപ്പോടു കൂടി വെള്ള സീബ്രാ വരകൾ
  4. (D)ചുവപ്പോടു കൂടി വെള്ള സീബ്രാ വരകൾ
ഉത്തരം കാണുക(A) മഞ്ഞയോടു കൂടി വെള്ള സീബ്രാ വരകൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

99. M, N തരത്തിൽ വരുന്ന വെടിയുണ്ട ഏൽക്കാത്ത തരം വാഹനങ്ങളെ ________ എന്നു പറയുന്നു.

  1. (A)കമ്പൈൻഡ് ഹാർവെസ്റ്റർ വാഹനങ്ങൾ
  2. (B)ആർമൗർഡ് (ARMOURED) വാഹനങ്ങൾ
  3. (C)വിഐപി വാഹനങ്ങൾ
  4. (D)മോട്ടോർ കാരവാൻ
ഉത്തരം കാണുക(B) ആർമൗർഡ് (ARMOURED) വാഹനങ്ങൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

100. താഴെപ്പറയുന്നതിൽ ഏത് വാഹനത്തിലാണ് സ്പാർക്ക് അറസ്റ്റർ ഘടിപ്പിക്കേണ്ടത്?

  1. (A)പബ്ലിക് സർവീസ് വെഹിക്കിൾസ്
  2. (B)ഗുഡ് ക്യാരേജ് (ഡെയിഞ്ചറസ് ആൻഡ് ഹസാർഡസ് നേച്ചർ)
  3. (C)സ്റ്റേജ് ക്യാരേജ് വാഹനങ്ങൾ
  4. (D)ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചരക്ക് വാഹനങ്ങൾ
ഉത്തരം കാണുക(B) ഗുഡ് ക്യാരേജ് (ഡെയിഞ്ചറസ് ആൻഡ് ഹസാർഡസ് നേച്ചർ)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Driver, Forest Driver Etc പരീക്ഷ എന്നായിരുന്നു?

Kerala PSC Driver, Forest Driver Etc (കാറ്റഗറി 120/2023, 300/2023, 301/2023, 332/2023) പരീക്ഷ 06-05-2024-ന് നടന്നു. ചോദ്യപേപ്പർ കോഡ് 053/2024.

ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്?

ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.

PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ?

ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.

ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ?

ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.

ഉറവിടം: Kerala PSC – ചോദ്യപേപ്പർ, ഉത്തരസൂചിക. താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.

ഈ പേപ്പർ എഴുതി നോക്കാം
ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം