Metro Journal › PSC › 117/2025-M
PSC ഔദ്യോഗികം

Duffedar/power Laundry Attender/mason/sweeper/lgs/ayah Etc ചോദ്യപേപ്പർ 2025 – ഉത്തരസൂചിക സഹിതം

ചോദ്യപേപ്പർ കോഡ് 117/2025-M · പരീക്ഷ 20-09-2025 · കാറ്റഗറി 085/2024,086/2024,252/2024,281/2024,286/2024,313/2024,362/2024,363/2024, · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക

Kerala PSC Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (കാറ്റഗറി 085/2024,086/2024,252/2024,281/2024,286/2024,313/2024,362/2024,363/2024,) പരീക്ഷ 20-09-2025-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.

ടിക്ക് ചെയ്ത് മാർക്ക് നോക്കാം🎮 ക്വിസ് ഗെയിം

1. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നടത്തിയ ആദ്യത്തെ ബഹുജന സമരം ഏതാണ് എന്ന് കണ്ടെത്തുക :

  1. (A)ക്വിറ്റ് ഇന്ത്യാ സമരം
  2. (B)ചമ്പാരൻ സത്യാഗ്രഹം
  3. (C)ഉപ്പു സത്യാഗ്രഹം
  4. (D)നിസ്സഹകരണ സമരം
ഉത്തരം കാണുക(D) നിസ്സഹകരണ സമരം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

2. താഴെപ്പറയുന്നവയിൽ ‘റൗലത്ത് നിയമവു’മായി ബന്ധപ്പെടാത്ത പ്രസ്താവന കണ്ടെത്തുക :

  1. (A)ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റു ചെയ്യാം
  2. (B)പ്രത്യേക കോടതികളിൽ രഹസ്യ വിചാരണ നടത്താം
  3. (C)കോടതി വിധിക്കെതിരെ അപ്പീൽ സ്വീകരിക്കാം
  4. (D)വിചാരണ കൂടാതെ തടവിലിടാം
ഉത്തരം കാണുക(C) കോടതി വിധിക്കെതിരെ അപ്പീൽ സ്വീകരിക്കാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

3. ‘പൂനാ സന്ധി’ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

  1. (A)ലാലാ ലജ്പത് റായ്
  2. (B)ബിപിൻ ചന്ദ്രപാൽ
  3. (C)ജവഹർലാൽ നെഹ്റു
  4. (D)ഡോ. ബി.ആർ. അംബേദ്കർ
ഉത്തരം കാണുക(D) ഡോ. ബി.ആർ. അംബേദ്കർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

4. ‘ക്വിറ്റ് ഇന്ത്യാ സമരനായിക’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?

  1. (A)കസ്തൂർബാ ഗാന്ധി
  2. (B)അരുണാ ആസഫലി
  3. (C)ക്യാപ്റ്റൻ ലക്ഷ്മി
  4. (D)സരോജിനി നായിഡു
ഉത്തരം കാണുക(B) അരുണാ ആസഫലി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

5. ‘ജയ് ഹിന്ദ്’ എന്ന മുദ്രാവാക്യം ആരുടെ സംഭാവനയാണ്?

  1. (A)രവീന്ദ്രനാഥ ടാഗോർ
  2. (B)ലാൽ ബഹദൂർ ശാസ്ത്രി
  3. (C)സുഭാഷ് ചന്ദ്ര ബോസ്
  4. (D)ബാലഗംഗാധര തിലക്
ഉത്തരം കാണുക(C) സുഭാഷ് ചന്ദ്ര ബോസ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

6. താഴെ തന്നിരിക്കുന്ന സൂചനകൾ വായിച്ച് അവ ഏത് ആക്ടുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തുക. (i) കേന്ദ്രത്തിനും അന്നത്തെ പ്രവിശ്യകൾക്കുമായി അധികാരം വിഭജിച്ചു (ii) 321 വിഭാഗങ്ങളും 10 പട്ടികകളും (iii) ദുർബല വിഭാഗങ്ങൾ, സ്ത്രീകൾ, തൊഴിലാളികൾ എന്നിവർക്ക് പ്രത്യേക മണ്ഡലങ്ങൾ

  1. (A)ഇന്ത്യൻ റിപ്പബ്ലിക്കൻ ആക്ട്
  2. (B)ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ആക്ട്
  3. (C)ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്
  4. (D)വെർണാക്കുലർ പ്രസ് ആക്ട്
ഉത്തരം കാണുക(C) ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

7. താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണ ഘടനാ നിർമ്മാണ സഭയുടെ സവിശേഷതകളിൽ പെടാത്തത് ഏത് എന്ന് കണ്ടെത്തുക :

  1. (A)നിർമ്മാണ കാലയളവ് 2 വർഷം 11 മാസം 17 ദിവസം
  2. (B)ആദ്യ സമ്മേളനം 1946 ഡിസംബർ 9-ന്
  3. (C)ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ജവഹർലാൽ നെഹ്റു
  4. (D)തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷൻ ഡോ. രാജേന്ദ്രപ്രസാദ്
ഉത്തരം കാണുക(C) ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ജവഹർലാൽ നെഹ്റു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

8. ‘ചെറു ഭരണഘടന’ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏതാണ്?

  1. (A)32-ാം ഭേദഗതി
  2. (B)23-ാം ഭേദഗതി
  3. (C)41-ാം ഭേദഗതി
  4. (D)42-ാം ഭേദഗതി
ഉത്തരം കാണുക(D) 42-ാം ഭേദഗതി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

9. ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആരിൽ നിക്ഷിപ്തമായിരിക്കുന്നു?

  1. (A)ലോക സഭ
  2. (B)രാജ്യ സഭ
  3. (C)രാഷ്ട്രപതി
  4. (D)പാർലമെന്റ്
ഉത്തരം കാണുക(D) പാർലമെന്റ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

10. ഓരോ വ്യക്തിയും രാഷ്ട്രത്തോടും സമൂഹത്തോടും പാലിക്കേണ്ട ഉത്തരവാദിത്വങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു?

  1. (A)ജനങ്ങളുടെ പരമാധികാരം
  2. (B)മൗലിക കടമകൾ
  3. (C)മൗലിക അവകാശങ്ങൾ
  4. (D)മാർഗ നിർദേശക തത്വങ്ങൾ
ഉത്തരം കാണുക(B) മൗലിക കടമകൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

11. ‘സമപന്തിഭോജനം’ നടപ്പിലാക്കിയ സാമൂഹ്യപരിഷ്കർത്താവിനെ തിരിച്ചറിയുക :

  1. (A)ശ്രീനാരായണ ഗുരു
  2. (B)കുമാരനാശാൻ
  3. (C)അയ്യാ വൈകുണ്ഠ സ്വാമികൾ
  4. (D)മഹാത്മാ അയ്യൻ കാളി
ഉത്തരം കാണുക(C) അയ്യാ വൈകുണ്ഠ സ്വാമികൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

12. താഴെ കൊടുത്തിട്ടുള്ളവയിൽ നിന്നും ചട്ടമ്പിസ്വാമികളുടെ കൃതി ഏതാണെന്ന് കണ്ടെത്തുക :

  1. (A)വേദാധികാര നിരൂപണം
  2. (B)സമത്വ കേരളം
  3. (C)സമന്വയ കേരളം
  4. (D)വേദപ്രകാശം
ഉത്തരം കാണുക(A) വേദാധികാര നിരൂപണം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

13. “ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം നല്കിയില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും” കേരളത്തിലെ ഒരു സാമൂഹ്യ പരിഷ്കർത്താവിന്റെ വാക്കുകൾ ആണിവ. അദ്ദേഹം ആരാണെന്ന് തിരിച്ചറിയുക?

  1. (A)വക്കം അബ്ദുൾ ഖാദർ മൗലവി
  2. (B)സുബ്രഹ്മണ്യ ഭാരതി
  3. (C)പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ
  4. (D)മഹാത്മാ അയ്യൻ കാളി
ഉത്തരം കാണുക(D) മഹാത്മാ അയ്യൻ കാളി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

14. മന്നത്ത് പദ്മനാഭൻ നയിച്ച ‘സവർണ ജാഥ’ താഴെപ്പറയുന്ന ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

  1. (A)ക്ഷേത്ര പ്രവേശന വിളംബരം
  2. (B)ചാന്നാർ ലഹള
  3. (C)ഗുരുവായൂർ സത്യാഗ്രഹം
  4. (D)വൈക്കം സത്യാഗ്രഹം
ഉത്തരം കാണുക(D) വൈക്കം സത്യാഗ്രഹം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

15. ശ്രീനാരായണ ഗുരു സർവമത സമ്മേളനം നടത്തിയ സ്ഥലം കണ്ടെത്തുക.

  1. (A)ആലപ്പുഴ
  2. (B)അമ്പലപ്പുഴ
  3. (C)ആലുവ
  4. (D)അരുവിപ്പുറം
ഉത്തരം കാണുക(C) ആലുവ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

16. എന്താണ് “ബന്ധു ക്ലിനിക്” പദ്ധതി?

  1. (A)രോഗികളുടെ കൂട്ടിരുപ്പുകാർക്ക് വേണ്ടി തുടങ്ങിയ പദ്ധതി
  2. (B)അതിഥി തൊഴിലാളികൾക്കു വേണ്ടി തുടങ്ങിയ പദ്ധതി
  3. (C)അടുത്ത ബന്ധുക്കൾക്ക് വേണ്ടിയുള്ള പദ്ധതി
  4. (D)ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടിയുള്ള പദ്ധതി
ഉത്തരം കാണുക(B) അതിഥി തൊഴിലാളികൾക്കു വേണ്ടി തുടങ്ങിയ പദ്ധതി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

17. “സത്യം സമത്വം സ്വാതന്ത്ര്യം” ഇത് ഒരു മലയാള പത്രത്തിന്റെ ആപ്തവാക്യം ആണ്. പത്രം ഏതാണെന്ന് കണ്ടെത്തുക :

  1. (A)മലയാള മനോരമ
  2. (B)ദീപിക
  3. (C)കേരള കൗമുദി
  4. (D)മാതൃഭൂമി
ഉത്തരം കാണുക(D) മാതൃഭൂമി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

18. ഇന്ത്യ റിപ്പബ്ലിക് ആയത് എപ്പോൾ?

  1. (A)15 ഓഗസ്റ്റ് 1947
  2. (B)26 ജനുവരി 1950
  3. (C)2 ഒക്ടോബർ 1948
  4. (D)26 നവംബർ 1949
ഉത്തരം കാണുക(B) 26 ജനുവരി 1950
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

19. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു?

  1. (A)മഹാത്മാഗാന്ധി
  2. (B)സർദാർ പട്ടേൽ
  3. (C)ജവഹർലാൽ നെഹ്റു
  4. (D)രാജേന്ദ്ര പ്രസാദ്
ഉത്തരം കാണുക(C) ജവഹർലാൽ നെഹ്റു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

20. താഴെപ്പറയുന്നവരിൽ ആരാണ് ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ടത്?

  1. (A)ജവഹർലാൽ നെഹ്റു
  2. (B)രാജഗോപാലാചാരി
  3. (C)അംബേദ്കർ
  4. (D)സർദാർ പട്ടേൽ
ഉത്തരം കാണുക(D) സർദാർ പട്ടേൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

21. ഇന്ത്യൻ ഭരണഘടനയുടെ രൂപരേഖ തയ്യാറാക്കിയ കമ്മിറ്റിയുടെ ചെയർമാൻ ആര്?

  1. (A)സർദാർ പട്ടേൽ
  2. (B)രാജേന്ദ്ര പ്രസാദ്
  3. (C)ബി.ആർ. അംബേദ്കർ
  4. (D)ജവഹർലാൽ നെഹ്റു
ഉത്തരം കാണുക(C) ബി.ആർ. അംബേദ്കർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

22. വിദ്യാഭ്യാസത്തെ സംസ്കാരവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്കാരിക വകുപ്പ് രൂപീകരിച്ച സെന്റർ ഫോർ കൾച്ചറൽ റിസോഴ്സ് ആന്റ് ട്രെയിനിംങ് എന്ന സ്ഥാപനത്തിന്റെ ആസ്ഥാനം എവിടെ ആണ്?

  1. (A)ന്യൂഡൽഹി
  2. (B)കൊൽക്കത്ത
  3. (C)മുംബൈ
  4. (D)മദ്രാസ്
ഉത്തരം കാണുക(A) ന്യൂഡൽഹി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

23. ഇന്ത്യയുടെ 52-ാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്?

  1. (A)ഭൂഷൻ രാംകൃഷ്ണ ഗവായ്
  2. (B)ഡി.വൈ. ചന്ദ്രചൂഡ്
  3. (C)രഞ്ജൻ ഗൊഗോയ്
  4. (D)ഉദയ് ഉമേഷ് ലളിത്
ഉത്തരം കാണുക(A) ഭൂഷൻ രാംകൃഷ്ണ ഗവായ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

24. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത് ഗവർണറായി ചുമതലയേറ്റത് ആര്?

  1. (A)രഘുറാം രാജൻ
  2. (B)ശക്തികാന്ത ദാസ്
  3. (C)ഐ.ജി. പട്ടേൽ
  4. (D)സഞ്ജയ് മൽഹോത്ര
ഉത്തരം കാണുക(D) സഞ്ജയ് മൽഹോത്ര
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

25. താഴെ തന്നിരിക്കുന്നവയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത് ഏത്?

  1. (A)കൃഷി
  2. (B)കന്നുകാലി വളർത്തൽ
  3. (C)മത്സ്യബന്ധനം
  4. (D)ഗതാഗതം
ഉത്തരം കാണുക(D) ഗതാഗതം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

26. കേരളത്തിൽ ആനമല, ഏലമല എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭൂവിഭാഗം ഏത്?

  1. (A)പശ്ചിമഘട്ടം
  2. (B)പൂർവ്വഘട്ടം
  3. (C)പടിഞ്ഞാറൻ തീരം
  4. (D)കിഴക്കൻ തീരം
ഉത്തരം കാണുക(A) പശ്ചിമഘട്ടം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

27. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിൽ കേരളത്തിലെ എത്ര ഔഷധ സസ്യങ്ങളെക്കുറിച്ച് വിവരിച്ചിരിക്കുന്നു?

  1. (A)542
  2. (B)630
  3. (C)742
  4. (D)800
ഉത്തരം കാണുക(C) 742
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

28. സുബ്രഹ്മണ്യ ഭാരതി ഏത് ഭാഷയിലെ സാഹിത്യകാരനാണ്?

  1. (A)മലയാളം
  2. (B)തമിഴ്
  3. (C)ഹിന്ദി
  4. (D)ഉർദു
ഉത്തരം കാണുക(B) തമിഴ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

29. താഴെ തന്നിരിക്കുന്നവയിൽ വാണിജ്യ ബാങ്കുകളുടെ ഗണത്തിൽ പെടാത്തത് ഏത്?

  1. (A)പൊതുമേഖലാ ബാങ്ക്
  2. (B)സഹകരണ ബാങ്ക്
  3. (C)സ്വകാര്യമേഖലാ ബാങ്ക്
  4. (D)വിദേശ ബാങ്ക്
ഉത്തരം കാണുക(B) സഹകരണ ബാങ്ക്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

30. കേരളത്തിലെ ഇപ്പോഴത്തെ സംസ്ഥാന കായിക വകുപ്പ് മന്ത്രി ആര്?

  1. (A)വി. അബ്ദു റഹിമാൻ
  2. (B)റോഷി അഗസ്റ്റിൻ
  3. (C)അഡ്വ. ജി.ആർ. അനിൽ
  4. (D)പി. പ്രസാദ്
ഉത്തരം കാണുക(A) വി. അബ്ദു റഹിമാൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

31. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തെ തിരികെ പിടിക്കാൻ ടൂറിസം വകുപ്പ് ആരംഭിച്ച ക്യാമ്പയിന്റെ പേരെന്ത്?

  1. (A)എന്റെ കേരളം എത്ര സുന്ദരം
  2. (B)എന്റെ കേരളം എന്നും സുന്ദരം
  3. (C)കേരളം, ദൈവത്തിന്റെ സ്വന്തം നാട്
  4. (D)ജീവിതത്തിലേക്ക് തിരികെ വരൂ
ഉത്തരം കാണുക(B) എന്റെ കേരളം എന്നും സുന്ദരം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

32. ഇന്ത്യയിൽ ഡിജിറ്റൽ ബാങ്കിംഗ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏത്?

  1. (A)മഹാരാഷ്ട്ര
  2. (B)കർണാടക
  3. (C)കേരളം
  4. (D)പശ്ചിമ ബംഗാൾ
ഉത്തരം കാണുക(C) കേരളം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

33. ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്ത് എത്തുന്നതിന് മുമ്പ് ദ്രൗപതി മുർമു ഏത് സംസ്ഥാനത്തിന്റെ ഗവർണറായിരുന്നു?

  1. (A)മധ്യപ്രദേശ്
  2. (B)ഒറീസ
  3. (C)ജാർഖണ്ഡ്
  4. (D)ഉത്തരാഖണ്ഡ്
ഉത്തരം കാണുക(C) ജാർഖണ്ഡ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

34. മൗസിം എന്ന അറബി പദത്തിന്റെ അർത്ഥം എന്താണ്?

  1. (A)കാറ്റുകൾ
  2. (B)ഋതുക്കൾ
  3. (C)പ്രദേശം
  4. (D)ദിശ
ഉത്തരം കാണുക(B) ഋതുക്കൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

35. ഏറ്റവും നീളം കൂടിയ ഉപദ്വീപിയ നദിയേത്?

  1. (A)നർമ്മദ
  2. (B)മഹാനദി
  3. (C)ഗോദാവരി
  4. (D)കൃഷ്ണ
ഉത്തരം കാണുക(C) ഗോദാവരി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

36. പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്?

  1. (A)എക്കൽ മണ്ണ്
  2. (B)ലാറ്ററൈറ്റ് മണ്ണ്
  3. (C)കറുത്ത മണ്ണ്
  4. (D)ചെമ്മണ്ണ്
ഉത്തരം കാണുക(C) കറുത്ത മണ്ണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

37. താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി ഏതാണ്?

  1. (A)ഹിമാലയം
  2. (B)അറബിക്കടൽ
  3. (C)ഇന്ത്യൻ മഹാസമുദ്രം
  4. (D)ബംഗാൾ ഉൾക്കടൽ
ഉത്തരം കാണുക(B) അറബിക്കടൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

38. ഥാർ മരുഭൂമിയുടെ രൂപീകരണത്തിന് കാരണമായ പർവ്വതനിര ഏതാണ്?

  1. (A)അരാവലി നിരകൾ
  2. (B)മൈക്കലാ നിരകൾ
  3. (C)വിന്ധ്യ നിരകൾ
  4. (D)സാത്പുര നിരകൾ
ഉത്തരം കാണുക(A) അരാവലി നിരകൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

39. താഴെപ്പറയുന്നവയിൽ കേരളത്തിന്റെ ഭൂപ്രകൃതി വിഭാഗത്തിൽ ഉൾപ്പെടാത്തത് ഏതാണ്?

  1. (A)മലനാട്
  2. (B)ഉത്തരമഹാസമതലം
  3. (C)തീരപ്രദേശങ്ങൾ
  4. (D)ഇടനാട്
ഉത്തരം കാണുക(B) ഉത്തരമഹാസമതലം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

40. കേരളത്തിലെ പ്രധാന ഖാരിഫ് വിളയേത്?

  1. (A)ഗോതമ്പ്
  2. (B)പുകയില
  3. (C)നെല്ല്
  4. (D)കടുക്
ഉത്തരം കാണുക(C) നെല്ല്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

41. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദി ഏതാണ്?

  1. (A)ചന്ദ്രഗിരിപ്പുഴ
  2. (B)ചാലിയാർ
  3. (C)പെരിയാർ
  4. (D)പാമ്പാർ
ഉത്തരം കാണുക(D) പാമ്പാർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

42. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കായൽ ഏതാണ്?

  1. (A)ശാസ്താംകോട്ടക്കായൽ
  2. (B)അഷ്ടമുടിക്കായൽ
  3. (C)കായംകുളം കായൽ
  4. (D)വേമ്പനാട്ടു കായൽ
ഉത്തരം കാണുക(D) വേമ്പനാട്ടു കായൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

43. താഴെപ്പറയുന്നവയിൽ സഹ്യപർവ്വതം എന്നും അറിയപ്പെടുന്ന പർവ്വതനിരയേത്?

  1. (A)പശ്ചിമഘട്ടം
  2. (B)പൂർവ്വഘട്ടം
  3. (C)നീലഗിരിക്കുന്നുകൾ
  4. (D)പളനിക്കുന്നുകൾ
ഉത്തരം കാണുക(A) പശ്ചിമഘട്ടം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

44. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പിരിക്കുന്ന നികുതിക്ക് ഉദാഹരണമേത്?

  1. (A)വിനോദ നികുതി
  2. (B)ഭൂനികുതി
  3. (C)കോർപ്പറേറ്റ് നികുതി
  4. (D)സ്റ്റാമ്പ് നികുതി
ഉത്തരം കാണുക(A) വിനോദ നികുതി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

45. സിംഹവാലൻ കുരങ്ങുകൾ സംരക്ഷിക്കപ്പെടുന്ന സൈലന്റ്‌വാലി ദേശീയോദ്യാനം ഏത് ജില്ലയിലാണ്?

  1. (A)തൃശൂർ
  2. (B)ഇടുക്കി
  3. (C)വയനാട്
  4. (D)പാലക്കാട്
ഉത്തരം കാണുക(D) പാലക്കാട്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

46. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഭൂപ്രകൃതി വിഭാഗമേത്?

  1. (A)ഇടനാട്
  2. (B)മലനാട്
  3. (C)പീഠഭൂമികൾ
  4. (D)തീരപ്രദേശങ്ങൾ
ഉത്തരം കാണുക(A) ഇടനാട്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

47. ജലസ്രോതസുകളെ സംരക്ഷിക്കുന്നതിനുള്ള ഹരിതകേരളം മിഷൻ പദ്ധതി താഴെ കൊടുത്തിട്ടുള്ളവയിലേതാണ്?

  1. (A)മാലിന്യമുക്തം നവകേരളം
  2. (B)തെളിനീരൊഴുകും നവകേരളം
  3. (C)ഇനി ഞാൻ ഒഴുകട്ടെ
  4. (D)ജൽജീവൻ മിഷൻ
ഉത്തരം കാണുക(C) ഇനി ഞാൻ ഒഴുകട്ടെ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

48. ഭക്ഷ്യസ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെ കേരളത്തിൽ നിലവിൽ വന്ന പദ്ധതിയുടെ പേരെന്ത്?

  1. (A)ആശ്വാസ കിരണം
  2. (B)സുഭിക്ഷ കേരളം
  3. (C)സ്നേഹസാന്ത്വനം
  4. (D)ലൈഫ് മിഷൻ
ഉത്തരം കാണുക(B) സുഭിക്ഷ കേരളം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

49. ടന്റി 20 ക്രിക്കറ്റ് ചരിത്രത്തിൽ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആരാണ്?

  1. (A)വൈഭവ് സൂര്യവംശി
  2. (B)സൂര്യകുമാർ യാദവ്
  3. (C)ജോസ് ബട്‌ലർ
  4. (D)സായ് സുദർശൻ
ഉത്തരം കാണുക(A) വൈഭവ് സൂര്യവംശി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

50. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത പുരസ്കാരം ജെ.സി. ഡാനിയേൽ അവാർഡിന്റെ 2025 ലെ ജേതാവാര്?

  1. (A)ശ്യാമപ്രസാദ്
  2. (B)ലാൽ ജോസ്
  3. (C)ഷാജി എൻ. കരുൺ
  4. (D)രഞ്ജിത്ത്
ഉത്തരം കാണുക(C) ഷാജി എൻ. കരുൺ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

51. കുടുംബശ്രീയുടെ ജില്ലാമിഷൻ പുരസ്കാരത്തിന് 2025 ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജില്ല :

  1. (A)എറണാകുളം
  2. (B)കൊല്ലം
  3. (C)തൃശൂർ
  4. (D)വയനാട്
ഉത്തരം കാണുക(B) കൊല്ലം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

52. ഇന്ത്യയിലെ ഏറ്റവും ആഴമുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്ന ഖ്യാതി നേടിയത് ഏത് തുറമുഖമാണ്?

  1. (A)വിശാഖപട്ടണം
  2. (B)കൊച്ചി
  3. (C)വിഴിഞ്ഞം
  4. (D)മുംബൈ
ഉത്തരം കാണുക(C) വിഴിഞ്ഞം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

53. മനുഷ്യ ശരീരത്തിൽ ഉദരാശയത്തെയും ഔരസാശയത്തെയും വേർതിരിക്കുന്ന പേശീനിർമ്മിതമായ ഭിത്തിയുടെ പേരെന്ത്?

  1. (A)പെരികാർഡിയം
  2. (B)മെനിഞ്ജസ്
  3. (C)ഡയഫ്രം
  4. (D)ആൽവിയോളസ്
ഉത്തരം കാണുക(C) ഡയഫ്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

54. ഭക്ഷ്യവിള - ഇനം എന്ന ക്രമത്തിൽ ചുവടെ കൊടുത്തിരിക്കുന്ന ജോഡികളിൽ നിന്ന് ശരിയായത് തെരഞ്ഞെടുക്കുക : (i) നെല്ല് – അക്ഷയ (ii) മുളക് – ഉജ്വല (iii) പയർ – പവിത്ര (iv) തക്കാളി – ലോല

  1. (A)(ii)
  2. (B)(iv)
  3. (C)(i) & (iii)
  4. (D)(i) & (iv)
ഉത്തരം കാണുക(A) (ii)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

55. “മനുഷ്യന്റെ നിലനിൽപിന് നാം പ്രകൃതിയിലേക്ക് മടങ്ങിയേ തീരൂ. മനുഷ്യനാണ് കാടുകളും നീരുറവകളും ഭൂമിയുടെ ഫലപുഷ്ടിയും നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. മണ്ണിനെ മരുഭൂമിയാക്കുകയല്ല; വിളഭൂമിയാക്കുകയാണ് വേണ്ടത്.” പ്രശസ്തമായ ഈ വാക്കുകൾ ആരുടേതാണ്?

  1. (A)മസനോബു ഫുക്കുവോക്ക
  2. (B)സുന്ദർലാൽ ബഹുഗുണ
  3. (C)വാൻഗാരി മാതായി
  4. (D)മാധവ് ഗാഡ്ഗിൽ
ഉത്തരം കാണുക(A) മസനോബു ഫുക്കുവോക്ക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

56. ഭൂമിയുടെ അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവെത്ര?

  1. (A)29.9%
  2. (B)20%
  3. (C)20.9%
  4. (D)22%
ഉത്തരം കാണുക(C) 20.9%
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

57. താഴെപ്പറയുന്നവയിൽ ഏത് വിറ്റാമിന്റെ അഭാവമാണ് ത്വക്ക്, പല്ല്, മോണ എന്നിവയിലെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നത്?

  1. (A)Vit. A
  2. (B)Vit. D
  3. (C)Vit. B
  4. (D)Vit. C
ഉത്തരം കാണുക(D) Vit. C
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

58. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കൃഷി ശാസ്ത്രജ്ഞനാര്?

  1. (A)ഡോ. സാലിം അലി
  2. (B)ഡോ. എം.എസ്. സ്വാമിനാഥൻ
  3. (C)ഡോ. എ.പി.ജെ. അബ്ദുൾ കലാം
  4. (D)ഡോ. വിക്രം സാരാഭായി
ഉത്തരം കാണുക(B) ഡോ. എം.എസ്. സ്വാമിനാഥൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

59. ‘കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം’ എന്ന ആത്മകഥ ആരുടേതാണ്?

  1. (A)കല്ലേൻ പൊക്കുടൻ
  2. (B)വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
  3. (C)ടി.പി. പത്മനാഭൻ
  4. (D)ജോൺ സി. ജേക്കബ്
ഉത്തരം കാണുക(A) കല്ലേൻ പൊക്കുടൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

60. ഏതൊരു ആറ്റത്തിന്റെയും ബാഹ്യ ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?

  1. (A)2
  2. (B)18
  3. (C)8
  4. (D)32
ഉത്തരം കാണുക(C) 8
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

61. തന്നിരിക്കുന്ന സംയുക്തങ്ങളിൽ അലുമിനിയത്തിന്റെ ധാതു ഏത്?

  1. (A)കലാമിൻ
  2. (B)കുപ്രൈറ്റ്
  3. (C)ക്രയോലൈറ്റ്
  4. (D)മാഗ്നറ്റൈറ്റ്
ഉത്തരം കാണുക(C) ക്രയോലൈറ്റ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

62. 1 കലോറി = ______ J

  1. (A)42
  2. (B)4.2
  3. (C)0.42
  4. (D)420
ഉത്തരം കാണുക(B) 4.2
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

63. പാമ്പ് ഇരപിടിക്കാൻ ______ ലൂടെയുള്ള ശബ്ദപ്രേഷണം പ്രയോജനപ്പെടുത്തുന്നു.

  1. (A)തറയിലൂടെ
  2. (B)വായുവിലൂടെ
  3. (C)ശൂന്യതയിലൂടെ
  4. (D)ജലത്തിലൂടെ
ഉത്തരം കാണുക(A) തറയിലൂടെ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

64. മാസിന്റെ അടിസ്ഥാന യൂണിറ്റ് ഏതാണ്?

  1. (A)mm
  2. (B)g
  3. (C)mg
  4. (D)kg
ഉത്തരം കാണുക(D) kg
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

65. ശുക്രനിൽ പര്യവേഷണങ്ങൾ നടത്തുന്നതിനായി ISRO തയ്യാറാക്കുന്ന ദൗത്യത്തിന്റെ പേര് എന്ത്?

  1. (A)വെനീറ 1
  2. (B)വേഗ 1
  3. (C)മറൈനർ 1
  4. (D)വീനസ് ഓർബിറ്റർ മിഷൻ
ഉത്തരം കാണുക(D) വീനസ് ഓർബിറ്റർ മിഷൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

66. താഴെ തന്നിട്ടുള്ളവയിൽ 2024 ൽ രസതന്ത്രം വിഭാഗം നോബൽ അവാർഡുമായി ബന്ധമില്ലാത്ത വ്യക്തി ആര്?

  1. (A)ജോൺ ജംപർ
  2. (B)ഡേവിഡ് ബക്കർ
  3. (C)ഹാൻ കാങ്
  4. (D)ഡെമിസ് ഹസ്സാബിസ്
ഉത്തരം കാണുക(C) ഹാൻ കാങ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

67. എലിപ്പനിയ്ക്ക് കാരണമായ ബാക്ടീരിയ ഏത്?

  1. (A)കോർണിബാക്ടീരിയം ഡിഫ്ത്തീരിയ
  2. (B)ലെപ്റ്റോസ്പൈറ
  3. (C)മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ്
  4. (D)അനോഫിലസ്
ഉത്തരം കാണുക(B) ലെപ്റ്റോസ്പൈറ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

68. കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറയുന്നത് മൂലം സംഭവിക്കുന്ന ജീവിതശൈലി രോഗം ഏത്?

  1. (A)പ്രമേഹം
  2. (B)ഹൃദയാഘാതം
  3. (C)അമിതരക്തസമ്മർദം
  4. (D)ഫാറ്റി ലിവർ
ഉത്തരം കാണുക(C) അമിതരക്തസമ്മർദം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

69. എയ്ഡ്സ് രോഗം പകരുന്നതെങ്ങനെ?

  1. (A)സ്പർശനം, ഹസ്തദാനം എന്നിവയിലൂടെ
  2. (B)ഒരേ ശൗചാലയം ഉപയോഗിക്കുന്നതിലൂടെ
  3. (C)എച്ച്.ഐ.വി. ബാധിതരുമായുള്ള ലൈംഗിക ബന്ധത്തിലൂടെ
  4. (D)കൊതുക്, ഈച്ച തുടങ്ങിയ പ്രാണികളിലൂടെ
ഉത്തരം കാണുക(C) എച്ച്.ഐ.വി. ബാധിതരുമായുള്ള ലൈംഗിക ബന്ധത്തിലൂടെ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

70. ചെറിയ മുറിവിൽ നിന്നുപോലും അമിതമായ രക്തനഷ്ടം ഉണ്ടാകുന്ന ജനിതക രോഗാവസ്ഥ ഏത്?

  1. (A)ഹീമോഫീലിയ
  2. (B)അനീമിയ
  3. (C)കാൻസർ
  4. (D)പ്രമേഹം
ഉത്തരം കാണുക(A) ഹീമോഫീലിയ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

71. പുകവലി മൂലം ശ്വാസകോശത്തിനുണ്ടാകുന്ന ആരോഗ്യപ്രശ്നം ഏത്?

  1. (A)ഫാറ്റി ലിവർ
  2. (B)തിമിരം
  3. (C)മന്ത്
  4. (D)ശ്വാസകോശ കാൻസർ
ഉത്തരം കാണുക(D) ശ്വാസകോശ കാൻസർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

72. ക്ഷയരോഗ ബാധയെ തടയുന്നതിന് ഉപയോഗിക്കുന്ന വാക്സിൻ ഏത്?

  1. (A)കോവാക്സിൻ
  2. (B)ബി.സി.ജി. (BCG) വാക്സിൻ
  3. (C)പോളിയോ വാക്സിൻ
  4. (D)മീസിൽസ് റുബെല്ല വാക്സിൻ
ഉത്തരം കാണുക(B) ബി.സി.ജി. (BCG) വാക്സിൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

73. താഴെപ്പറയുന്നവയിൽ വായുജന്യരോഗം അല്ലാത്തത് ഏത്?

  1. (A)അഞ്ചാംപനി
  2. (B)ടി.ബി.
  3. (C)മലേറിയ
  4. (D)കുഷ്ഠം
ഉത്തരം കാണുക(C) മലേറിയ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

74. പതിനെട്ടു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്ന കേരള സംസ്ഥാന ആരോഗ്യ ഏജൻസിയുടെ പദ്ധതി ഏത്?

  1. (A)കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി
  2. (B)വിദ്യാകിരണം
  3. (C)ശ്രുതിതരംഗം
  4. (D)ആരോഗ്യകിരണം
ഉത്തരം കാണുക(D) ആരോഗ്യകിരണം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

75. ചുവടെ കൊടുത്തിരിക്കുന്നവയിൽ ‘ആർദ്രം’ മിഷനിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

  1. (A)ശ്രവണ വൈകല്യമുള്ള കുട്ടികൾക്കായുള്ള ആരോഗ്യ ധനസഹായം
  2. (B)ജനസൗഹൃദ ഔട്ട്പേഷ്യന്റ് സേവനങ്ങൾ
  3. (C)PHC കളെ FHC കളാക്കി പുനർ എൻജിനീയറിംഗ് ചെയ്യുക
  4. (D)ആരോഗ്യസേവനങ്ങളുടെ സ്റ്റാൻഡേർഡൈസേഷൻ
ഉത്തരം കാണുക(A) ശ്രവണ വൈകല്യമുള്ള കുട്ടികൾക്കായുള്ള ആരോഗ്യ ധനസഹായം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

76. കേരള സർക്കാരിന്റെ ‘അശ്വമേധം’ പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?

  1. (A)പ്രമേഹം
  2. (B)കുഷ്ഠം
  3. (C)കാൻസർ
  4. (D)അഞ്ചാംപനി
ഉത്തരം കാണുക(B) കുഷ്ഠം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

77. 2024 പാരീസ് പാരാലിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡലുകൾ ലഭിച്ച രാജ്യം :

  1. (A)ഇന്ത്യ
  2. (B)ഗ്രേറ്റ് ബ്രിട്ടൺ
  3. (C)ഫ്രാൻസ്
  4. (D)ചൈന
ഉത്തരം കാണുക(D) ചൈന
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

78. വ്യവസായ സൗഹൃദ അന്തരീക്ഷവുമായി ബന്ധപ്പെട്ട് 2024 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏത്?

  1. (A)കേരളം
  2. (B)ഗുജറാത്ത്
  3. (C)കർണാടക
  4. (D)തമിഴ്നാട്
ഉത്തരം കാണുക(A) കേരളം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

79. 2024 ആഗസ്റ്റിൽ സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ പുതിയ പേര് എന്ത്?

  1. (A)തിരുവനന്തപുരം സൗത്ത്
  2. (B)തിരുവനന്തപുരം നോർത്ത്
  3. (C)തിരുവനന്തപുരം ഈസ്റ്റ്
  4. (D)തിരുവനന്തപുരം വെസ്റ്റ്
ഉത്തരം കാണുക(B) തിരുവനന്തപുരം നോർത്ത്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

80. 2024 സെപ്റ്റംബറിൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട ദക്ഷിണേഷ്യയിൽ ഇതുവരെ വന്നിട്ടുള്ള ഏറ്റവും വലിയ ചരക്കുകപ്പൽ ഏത്?

  1. (A)സാൻ ഫെർണാണ്ടോ
  2. (B)എം.എസ്.സി. ക്ലോഡ് ഗിറാർഡെറ്റ്
  3. (C)എം.വി. കൈരളി
  4. (D)നാവിയോസ് ടെംപോ
ഉത്തരം കാണുക(B) എം.എസ്.സി. ക്ലോഡ് ഗിറാർഡെറ്റ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

81. 8.5 × 6.3 = K, ആണെങ്കിൽ, K-യുടെ വില എന്ത്?

  1. (A)535.5
  2. (B)53.55
  3. (C)425.5
  4. (D)5.355
ഉത്തരം കാണുക(B) 53.55
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

82. 135, 75, 90 എന്നീ മൂന്ന് സംഖ്യകളെയും പൂർണമായും ഹരിക്കാൻ കഴിയുന്ന ഏറ്റവും വലിയ എണ്ണൽ സംഖ്യ :

  1. (A)5
  2. (B)7
  3. (C)15
  4. (D)3
ഉത്തരം കാണുക(C) 15
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

83. √(9 + 16) = X ആണെങ്കിൽ, X-ന്റെ വില എന്ത്?

  1. (A)7
  2. (B)25
  3. (C)15
  4. (D)5
ഉത്തരം കാണുക(D) 5
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

84. 108 കിലോമീറ്റർ/മണിക്കൂർ ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ ഒരു മിനിറ്റുകൊണ്ട് എത്ര ദൂരം സഞ്ചരിക്കും?

  1. (A)1800 മീറ്റർ
  2. (B)1080 മീറ്റർ
  3. (C)108 മീറ്റർ
  4. (D)1008 മീറ്റർ
ഉത്തരം കാണുക(A) 1800 മീറ്റർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

85. 400 രൂപ വിലയുള്ള സാധനത്തിന് 12% ലാഭം ലഭിക്കണമെങ്കിൽ എത്ര രൂപയ്ക്ക് വിൽക്കണം?

  1. (A)448 രൂപ
  2. (B)450 രൂപ
  3. (C)412 രൂപ
  4. (D)460 രൂപ
ഉത്തരം കാണുക(A) 448 രൂപ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

86. 2 ൽ നിന്നും എത്ര കുറച്ചാൽ 0.99 കിട്ടും?

  1. (A)1.1
  2. (B)1.11
  3. (C)1.10
  4. (D)1.01
ഉത്തരം കാണുക(D) 1.01
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

87. ഒരു ടാങ്കിൽ 3/5 ഭാഗം വെള്ളമുണ്ട്. 80 ലിറ്റർ വെള്ളം കൂടി ഒഴിച്ചപ്പോൾ ടാങ്ക് നിറഞ്ഞു. എങ്കിൽ ടാങ്കിൽ ആകെ എത്ര ലിറ്റർ വെള്ളം കൊള്ളും?

  1. (A)300 ലിറ്റർ
  2. (B)200 ലിറ്റർ
  3. (C)250 ലിറ്റർ
  4. (D)240 ലിറ്റർ
ഉത്തരം കാണുക(B) 200 ലിറ്റർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

88. √1225 = 35 ആണെങ്കിൽ, √0.1225 എത്രയാണ്?

  1. (A)0.35
  2. (B)0.035
  3. (C)0.0035
  4. (D)3.5
ഉത്തരം കാണുക(A) 0.35
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

89. ഒരു ക്രിക്കറ്റ് കളിക്കാരൻ 4 കളികളിൽ നിന്നും നേടിയത് 6, 50, 20, 24 റൺസുകളാണ്. എങ്കിൽ അയാളുടെ ശരാശരി റൺസ് എത്രയാണ്?

  1. (A)20 റൺസ്
  2. (B)40 റൺസ്
  3. (C)35 റൺസ്
  4. (D)25 റൺസ്
ഉത്തരം കാണുക(D) 25 റൺസ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

90. രണ്ടു സംഖ്യകളുടെ ഗുണനഫലം 36 ഉം ഉ.സാ.ഘ. 3 ഉം ആണെങ്കിൽ ല.സാ.ഗു. എത്രയാണ്?

  1. (A)6
  2. (B)12
  3. (C)108
  4. (D)18
ഉത്തരം കാണുക(B) 12
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

91. 22, 27, 31, 34, 36, …. ഈ ശ്രേണിയിലെ അടുത്ത സംഖ്യ എത്ര?

  1. (A)38
  2. (B)41
  3. (C)37
  4. (D)39
ഉത്തരം കാണുക(C) 37
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

92. ഒരു പ്രത്യേക കോഡിൽ BIJU എന്നതിന് CJKV എഴുതിയിരിക്കുന്നു. എങ്കിൽ REMA എന്നതിനുള്ള കോഡ് ഏതാണ്?

  1. (A)SFNB
  2. (B)SFMB
  3. (C)SNBF
  4. (D)SBMF
ഉത്തരം കാണുക(A) SFNB
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

93. താഴെ തന്നിരിക്കുന്നതിൽ കൂട്ടത്തിൽപ്പെടാത്തത് ഏതാണ്?

  1. (A)ത്രികോണം
  2. (B)ചതുർഭുജം
  3. (C)വൃത്തം
  4. (D)പഞ്ചഭുജം
ഉത്തരം കാണുക(C) വൃത്തം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

94. ഇപ്പോൾ അപ്പുവിന്റെ വയസ്സിന്റെ 9 മടങ്ങാണ് അമ്മയുടെ വയസ്സ്. 3 വർഷം കഴിയുമ്പോൾ അത് 5 മടങ്ങാകും. എങ്കിൽ, ഇപ്പോൾ അമ്മക്ക് അപ്പുവിനേക്കാൾ എത്ര വയസ്സ് കൂടുതലുണ്ട്?

  1. (A)24 വയസ്സ്
  2. (B)25 വയസ്സ്
  3. (C)26 വയസ്സ്
  4. (D)27 വയസ്സ്
ഉത്തരം കാണുക(A) 24 വയസ്സ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

95. 18 − 4 × 8 ÷ 2 =

  1. (A)64
  2. (B)2
  3. (C)−7
  4. (D)56
ഉത്തരം കാണുക(B) 2
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

96. തന്നിരിക്കുന്ന സംഖ്യകളിൽ ഒറ്റയാനാര്?

  1. (A)17
  2. (B)19
  3. (C)21
  4. (D)23
ഉത്തരം കാണുക(C) 21
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

97. 62K എന്ന മൂന്നക്ക സംഖ്യ 3 ന്റെ ഗുണിതമാണെങ്കിൽ K യുടെ വിലയായി വരാവുന്ന സംഖ്യകൾ : (i) 1 (ii) 4 (iii) 3 (iv) 7

  1. (A)(i), (ii) മാത്രം ശരി
  2. (B)(i), (ii), (iii) മാത്രം ശരി
  3. (C)(i), (ii), (iii), (iv) എല്ലാം ശരി
  4. (D)(i), (ii), (iv) മാത്രം ശരി
ഉത്തരം കാണുക(D) (i), (ii), (iv) മാത്രം ശരി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

98. വരിയായി അടുക്കിവച്ചിരിക്കുന്ന റോസാച്ചെടികളിൽ ഒരെണ്ണത്തിൽ മാത്രമാണ് പൂക്കളുള്ളത്. മുന്നിൽ നിന്നും എണ്ണുമ്പോൾ ആ ചെടി 32 മത് ഇരിക്കുന്നു. പിന്നിൽ നിന്നും എണ്ണുമ്പോൾ അത് 17 മത് ഇരിക്കുന്നു. എങ്കിൽ ആ വരിയിൽ ആകെ എത്ര റോസാച്ചെടികൾ ഉണ്ട്?

  1. (A)49
  2. (B)50
  3. (C)48
  4. (D)47
ഉത്തരം കാണുക(C) 48
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

99. താഴെത്തന്നിരിക്കുന്ന പദങ്ങളെ അർത്ഥവത്തായ രീതിയിൽ ക്രമീകരിക്കുക. (i) അടുക്കള (ii) അടുപ്പ് (iii) ഗ്രാമം (iv) വീട് (v) കലം

  1. (A)(v) – (ii) – (i) – (iv) – (iii)
  2. (B)(ii) – (i) – (v) – (iv) – (iii)
  3. (C)(i) – (ii) – (iv) – (iii) – (v)
  4. (D)(v) – (i) – (ii) – (iii) – (iv)
ഉത്തരം കാണുക(A) (v) – (ii) – (i) – (iv) – (iii)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

100. ഒരാൾ വീട്ടിൽ നിന്നും 8 കിലോമീറ്റർ വടക്കോട്ടു സഞ്ചരിച്ചു. അതിനുശേഷം 4 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചു. തുടർന്ന് 6 കിലോമീറ്റർ വലത്തോട്ട് സഞ്ചരിച്ചു. അതിനുശേഷം 4 കിലോമീറ്റർ വലത്തോട്ട് സഞ്ചരിച്ചു. ഇപ്പോൾ വീട്ടിൽ നിന്നുമുള്ള അയാളുടെ സ്ഥാനം എവിടെയാണ്?

  1. (A)2 കിലോമീറ്റർ - വടക്ക്
  2. (B)6 കിലോമീറ്റർ - വടക്ക്
  3. (C)8 കിലോമീറ്റർ - കിഴക്ക്
  4. (D)14 കിലോമീറ്റർ - വടക്ക്
ഉത്തരം കാണുക(A) 2 കിലോമീറ്റർ - വടക്ക്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Duffedar/power Laundry Attender/mason/sweeper/lgs/ayah Etc പരീക്ഷ എന്നായിരുന്നു?

Kerala PSC Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (കാറ്റഗറി 085/2024,086/2024,252/2024,281/2024,286/2024,313/2024,362/2024,363/2024,) പരീക്ഷ 20-09-2025-ന് നടന്നു. ചോദ്യപേപ്പർ കോഡ് 117/2025-M.

ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്?

ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.

PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ?

ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.

ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ?

ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.

ഉറവിടം: Kerala PSC – ചോദ്യപേപ്പർ, ഉത്തരസൂചിക. താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.

ഈ പേപ്പർ എഴുതി നോക്കാം
ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം