ചോദ്യപേപ്പർ കോഡ് 096/2026-M · പരീക്ഷ 17-11-2026 · കാറ്റഗറി 187/2025, 188/2025 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക (2026 നവംബർ)
Kerala PSC എക്സൈസ് വകുപ്പിലെ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) (കാറ്റഗറി 187/2025, 188/2025) പരീക്ഷ 2026 നവംബർ 17-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച താൽക്കാലിക ഉത്തരസൂചികയിലെ ഉത്തരവും താഴെ. പല ഉത്തരങ്ങൾക്കും മെട്രോ ജേണൽ തയ്യാറാക്കിയ ചെറിയ വിശദീകരണവുമുണ്ട്. ചരിത്രം, ഭരണഘടന, സാമ്പത്തികശാസ്ത്രം, ശാസ്ത്രം, ഗണിതം, അബ്കാരി – NDPS – COTPA നിയമങ്ങൾ, IT നിയമം, ഇംഗ്ലീഷ്, മലയാളം എന്നിവയിൽ നിന്നുള്ള ചോദ്യങ്ങൾ.
1. താഴെ പറയുന്നവയിൽ ഏതെല്ലാം പ്രസ്താവനകളാണ് തെറ്റായത്?
(1) ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് തിരുവിതാംകൂറിന്റെ തലസ്ഥാനം കൽക്കുളം ആയിരുന്നു.
(2) കാർത്തിക തിരുനാൾ രാമവർമ്മയാണ് നെടുങ്കോട്ട നിർമ്മിച്ചത്.
(3) തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് റാണി ഗൗരി പാർവ്വതീ ഭായിയാണ്.
(4) പണ്ടാരപ്പട്ട വിളംബരം പുറപ്പെടുവിച്ചത് മഹാരാജാ ആയില്യം തിരുനാൾ രാമവർമ്മയാണ്.
(A)(2) & (4)
(B)(3)
(C)(1)
(D)മുകളിൽ പറഞ്ഞവയെല്ലാം
ഉത്തരം കാണുക(B) (3) അടിമക്കച്ചവടം നിർത്തലാക്കിയത് (1812) റാണി ഗൗരി ലക്ഷ്മി ഭായിയാണ്, പാർവ്വതീ ഭായിയല്ല. മറ്റു മൂന്നും ശരി: നെടുങ്കോട്ട – കാർത്തിക തിരുനാൾ, പണ്ടാരപ്പാട്ട വിളംബരം (1865) – ആയില്യം തിരുനാൾ.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
2. പട്ടിക യോജിപ്പിക്കുക: ഇന്ത്യയുടെ വിദേശനയവുമായി ബന്ധപ്പെട്ട ഇന്ത്യാ-പാകിസ്ഥാൻ കരാറുകളും പ്രഖ്യാപനങ്ങളും അവ ഒപ്പുവെച്ച വർഷങ്ങളുമായി യോജിപ്പിക്കുക.
(i) ഷിംല കരാർ – (a) 1989
(ii) ആഗ്ര ഉച്ചകോടി – (b) 1999
(iii) രാജീവ് ഗാന്ധി - ബേനസീർ ഭൂട്ടോ ഉച്ചകോടി – (c) 1972
(iv) ലാഹോർ ഉച്ചകോടി – (d) 2001
(A)(i)-(c), (ii)-(b), (iii)-(d), (iv)-(a)
(B)(i)-(c), (ii)-(d), (iii)-(a), (iv)-(b)
(C)(i)-(c), (ii)-(b), (iii)-(a), (iv)-(d)
(D)(i)-(a), (ii)-(b), (iii)-(c), (iv)-(d)
ഉത്തരം കാണുക(B) (i)-(c), (ii)-(d), (iii)-(a), (iv)-(b) ഷിംല കരാർ 1972, രാജീവ് ഗാന്ധി – ബേനസീർ ഭൂട്ടോ ചർച്ച 1989, ലാഹോർ ഉച്ചകോടി 1999, ആഗ്ര ഉച്ചകോടി 2001.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
3. അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ട താഴെ പറയുന്ന സംഭവങ്ങളെ കാലക്രമത്തിൽ ക്രമീകരിക്കുക
(1) സ്റ്റാമ്പ് നിയമം
(2) ഷുഗർ നിയമം
(3) ടൗൺഷെൻഡ് നിയമം
(4) ബോസ്റ്റൺ ടീ പാർട്ടി
(A)(1), (3), (2), (4)
(B)(3), (1), (4), (2)
(C)(2), (1), (3), (4)
(D)(1), (2), (3), (4)
ഉത്തരം കാണുക(C) (2), (1), (3), (4) ഷുഗർ നിയമം 1764, സ്റ്റാമ്പ് നിയമം 1765, ടൗൺഷെൻഡ് നിയമങ്ങൾ 1767, ബോസ്റ്റൺ ടീ പാർട്ടി 1773.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
4. 1857-ലെ കലാപത്തെ ‘ഫ്യൂഡൽ പ്രതി-വിപ്ലവം’ എന്ന് വിശേഷിപ്പിച്ചത് താഴെ പറയുന്നവരിൽ ഏത് ചരിത്രകാരനാണ്/ചരിത്രകാരന്മാരാണ്?
(1) എം.എൻ. റോയ്
(2) ആർ.പി. ദത്ത്
(3) ആർ.സി. മജുംദാർ
(4) ജി.ബി. മല്ലെസൺ
5. നിയന്ത്രിതമായ സിമുലേഷൻ-ചേംബർ സാഹചര്യങ്ങളിൽ ജനിതകമാറ്റം വരുത്തിയ വിളകളുടെ പരീക്ഷണങ്ങൾക്കും പരിശോധനകൾക്കുമായി രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ‘ഗ്രീൻ ഫോർജ് കോംപ്ലക്സ്’ അടുത്തിടെ ഏത് സ്ഥലത്താണ് ഉദ്ഘാടനം ചെയ്തത്?
6. പാലക്കാട് നിന്ന് പയ്യന്നൂരിലേക്ക് നടന്ന ഉപ്പുസത്യാഗ്രഹ ജാഥയുടെ നേതാവ് ആരായിരുന്നു?
(A)കെ. കേളപ്പൻ
(B)എൻ.സി. ശേഖർ
(C)ടി.ആർ. കൃഷ്ണസ്വാമി അയ്യർ
(D)കെ. മാധവൻ നായർ
ഉത്തരം കാണുക(C) ടി.ആർ. കൃഷ്ണസ്വാമി അയ്യർ 1930-ലെ ഉപ്പുസത്യാഗ്രഹകാലത്ത് പാലക്കാട് നിന്ന് പയ്യന്നൂരിലേക്കുള്ള ജാഥ നയിച്ചത് ടി.ആർ. കൃഷ്ണസ്വാമി അയ്യർ. കോഴിക്കോട് നിന്നുള്ള ജാഥ കെ. കേളപ്പൻ നയിച്ചു.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
7. ബിഗ് ബാങ് സിദ്ധാന്തമനുസരിച്ച്, പ്രപഞ്ചത്തിന്റെ നിരീക്ഷിക്കപ്പെട്ട വികാസത്തെ ഏറ്റവും കൃത്യമായി വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്:
(A)പ്രപഞ്ചത്തിന്റെ കേന്ദ്രത്തിലുള്ള ഒരു നിശ്ചിത ബിന്ദുവിൽ നിന്ന് ഗാലക്സികൾ അകന്നുപോകുന്നു
(B)അതിതീവ്രമായ ചൂടും സാന്ദ്രതയുമുള്ള പ്രാരംഭ അവസ്ഥയിൽ നിന്ന് പ്രപഞ്ചം വികസിക്കുന്നു
(C)സൗരോർജ്ജ വികിരണം വർദ്ധിക്കുന്നതിനെത്തുടർന്ന് സൗരയൂഥം വികസിക്കുന്നു
(D)പ്രപഞ്ചത്തിന്റെ പുറം അതിർത്തിയിൽ പുതിയ ഗാലക്സികൾ നിരന്തരം രൂപപ്പെടുന്നു
ഉത്തരം കാണുക(B) അതിതീവ്രമായ ചൂടും സാന്ദ്രതയുമുള്ള പ്രാരംഭ അവസ്ഥയിൽ നിന്ന് പ്രപഞ്ചം വികസിക്കുന്നു ബിഗ് ബാങ് സിദ്ധാന്തപ്രകാരം അതിതീവ്രമായ ചൂടും സാന്ദ്രതയുമുള്ള ഒരു തുടക്കാവസ്ഥയിൽ നിന്ന് പ്രപഞ്ചം മുഴുവനായി വികസിക്കുന്നു; ഒരു കേന്ദ്രബിന്ദുവില്ല.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
8. ഒരു വലിയ ഭൂകമ്പത്തെത്തുടർന്ന് ഭൂമിയുടെ എതിർവശത്തുള്ള സ്റ്റേഷനുകളിൽ ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്താറുണ്ടെങ്കിലും, ചില പ്രത്യേക മേഖലകളിൽ ചില തരം തരംഗങ്ങൾ കാണപ്പെടുന്നില്ല. ഈ നിരീക്ഷണം തെളിയിക്കുന്നത് ഭൂമിക്ക്:
(A)പൂർണ്ണമായും ഏകീകൃതമായ ഒരു ഉൾഭാഗമാണുള്ളത്
(B)വ്യത്യസ്ത ഭൗതിക ഗുണങ്ങളുള്ള പാളികളാണുള്ളത്
(C)പൂർണ്ണമായും ഖരരൂപത്തിലുള്ള ശിലകളാണുള്ളത്
(D)ഉൾഭാഗത്തുടനീളം ഒരേ സാന്ദ്രതയാണുള്ളത്
ഉത്തരം കാണുക(B) വ്യത്യസ്ത ഭൗതിക ഗുണങ്ങളുള്ള പാളികളാണുള്ളത് ചില തരംഗങ്ങൾ (S തരംഗങ്ങൾ) ദ്രാവകമായ പുറക്കാമ്പിലൂടെ കടക്കാത്തതിനാൽ ‘ഷാഡോ സോൺ’ ഉണ്ടാകുന്നു – ഭൂമിക്ക് ഗുണങ്ങൾ വ്യത്യസ്തമായ പാളികളുണ്ടെന്ന തെളിവ്.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
9. ആരവല്ലി പർവ്വതനിരയുടെ കിഴക്കൻ ഭാഗത്തെ അപേക്ഷിച്ച് താർ മരുഭൂമിയിൽ വളരെ കുറഞ്ഞ മഴ ലഭിക്കുന്നതിനുള്ള പ്രധാന കാരണം:
(A)ആരവല്ലി പർവ്വതനിര തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾക്ക് ഏകദേശം സമാന്തരമായാണ് സ്ഥിതി ചെയ്യുന്നത്
(B)മൺസൂണിന്റെ അറബിക്കടൽ ശാഖയെ ആരവല്ലി പർവ്വതനിര പൂർണ്ണമായും തടയുന്നു
(C)മൺസൂണിന്റെ രണ്ട് ശാഖകളുടെയും സ്വാധീനപരിധിക്ക് പുറത്താണ് താർ മരുഭൂമി സ്ഥിതി ചെയ്യുന്നത്
(D)ശൈത്യകാല ചുഴലിക്കാറ്റുകളിൽ നിന്ന് മാത്രമേ ആരവല്ലി പർവ്വതനിരയിൽ മഴ ലഭിക്കുന്നുള്ളൂ
ഉത്തരം കാണുക(A) ആരവല്ലി പർവ്വതനിര തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾക്ക് ഏകദേശം സമാന്തരമായാണ് സ്ഥിതി ചെയ്യുന്നത് ആരവല്ലി നിരകൾ തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റിന് സമാന്തരമായി കിടക്കുന്നതിനാൽ കാറ്റിനെ തടഞ്ഞ് മഴ പെയ്യിക്കുന്നില്ല.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
10. ഇന്ത്യയിലെ ഒരു വനമേഖലയിൽ ഇടതിങ്ങിയതും പല തട്ടുകളായുള്ളതുമായ സസ്യജാലങ്ങളും, വ്യത്യസ്ത ഉയരത്തിലുള്ള മരങ്ങളും, ഋതുഭേദമനുസരിച്ചുള്ള ഇലപൊഴിച്ചിൽ വളരെ കുറവായ അവസ്ഥയും കാണപ്പെടുന്നു. ഏത് കാലാവസ്ഥാ സാഹചര്യമാണ് ഇത്തരം സസ്യജാലങ്ങളെ വളരാൻ സഹായിക്കുന്നത്?
(A)വർഷത്തിൽ ഭൂരിഭാഗം സമയത്തും ലഭിക്കുന്ന ഉയർന്ന അളവിലുള്ള മഴ
(B)ചുരുങ്ങിയ വേനൽക്കാലത്ത് മാത്രം ലഭിക്കുന്ന മിതമായ മഴ
(C)നീണ്ട വരൾച്ചാ കാലഘട്ടങ്ങളോടുകൂടിയ കുറഞ്ഞ മഴ
(D)ഋതുഭേദമനുസരിച്ച് താപനിലയിൽ വലിയ വ്യത്യാസങ്ങളുള്ള വളരെ കുറഞ്ഞ മഴ
ഉത്തരം കാണുക(A) വർഷത്തിൽ ഭൂരിഭാഗം സമയത്തും ലഭിക്കുന്ന ഉയർന്ന അളവിലുള്ള മഴ പല തട്ടുകളുള്ള, ഇല പൊഴിക്കാത്ത നിത്യഹരിത വനങ്ങൾ വർഷം മുഴുവൻ ഉയർന്ന മഴയുള്ളിടത്താണ് വളരുന്നത്.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
11. ഒരു നദിയിൽ ഗണ്യമായ ദൂരത്തേക്ക് ജലഗതാഗതം സാധ്യമാണ്, എന്നാൽ വരൾച്ചാക്കാലത്ത് വലിയ കപ്പലുകൾക്കോ വള്ളങ്ങൾക്കോ സഞ്ചരിക്കാൻ ആവശ്യമായ ആഴം ഇല്ലാത്തതിനാൽ ഉൾനാടൻ ജലപാതയെന്ന നിലയിലുള്ള അതിന്റെ ഉപയോഗക്ഷമത കുറയുന്നു. ഈ പരിമിതിക്ക് നേരിട്ട് കാരണമാകുന്ന ഘടകം ഏതാണ്?
(A)നദിയിലെ ജലപ്രവാഹത്തിലുണ്ടാകുന്ന കാലികമായ വ്യതിയാനം
(B)നദീതടത്തിലെ ഉയർന്ന ആർദ്രത
(C)നദീതീരത്തെ ഉയർന്ന ജനസാന്ദ്രത
(D)നദിക്കരികിലുള്ള വിശാലമായ വെള്ളപ്പൊക്ക സമതലങ്ങൾ
ഉത്തരം കാണുക(A) നദിയിലെ ജലപ്രവാഹത്തിലുണ്ടാകുന്ന കാലികമായ വ്യതിയാനം വരൾച്ചക്കാലത്ത് നദിയിലെ ഒഴുക്ക് (ജലപ്രവാഹം) കുറയുന്നതാണ് ആഴം കുറയാൻ കാരണം.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
12. 2026-ൽ ‘എൽ നിനോ’ സാഹചര്യങ്ങൾ രൂപപ്പെടുന്നത് കേരളത്തിന് പ്രധാനമാണ്, കാരണം അത് ഏത് പ്രധാന കാലാവസ്ഥാ വ്യവസ്ഥയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്?
(A)ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റ്
(B)വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ശൈത്യകാല ‘വെസ്റ്റേൺ ഡിസ്റ്റർബൻസസ്’ (പടിഞ്ഞാറൻ അസ്വസ്ഥതകൾ)
(C)തമിഴ്നാട്ടിലെ വടക്കുകിഴക്കൻ മൺസൂൺ കാറ്റ്
(D)‘വെസ്റ്റേൺ ഡിസ്റ്റർബൻസസി’ലെ മാറ്റങ്ങൾ വഴിയുള്ള ഹിമാലയത്തിലെ മഞ്ഞുവീഴ്ച
ഉത്തരം കാണുക(A) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റ് എൽ നിനോ വർഷങ്ങളിൽ ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ദുർബലമാകാനുള്ള സാധ്യത കൂടുന്നു; കേരളത്തിലെ പ്രധാന മഴക്കാലം ഇതാണ്.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
13. ആസൂത്രണ കമ്മീഷൻ, NITI ആയോഗ് എന്നിവയെക്കുറിച്ച് താഴെ പറയുന്നവയിൽ ഏത് പ്രസ്താവനയാണ്/പ്രസ്താവനകളാണ് ശരിയല്ലാത്തത്?
(i) പാർലമെന്റ് നിയമപ്രകാരം രൂപീകരിച്ച ഒരു നിയമപരമായ സ്ഥാപനമായിരുന്നു ആസൂത്രണ കമ്മീഷൻ.
(ii) ആസൂത്രണ കമ്മീഷനെപ്പോലെ, സംസ്ഥാനങ്ങൾക്ക് പദ്ധതി ഫണ്ട് അനുവദിക്കാനുള്ള അധികാരം NITI ആയോഗിനുമുണ്ട്.
(iii) NITI ആയോഗ് നിയമപരമായതോ ഭരണഘടനാപരമായതോ അല്ലാത്ത ഒരു സ്ഥാപനമാണ്.
(A)(i) & (ii) മാത്രം
(B)(i) & (iii) മാത്രം
(C)(ii) & (iii) മാത്രം
(D)(i), (ii) & (iii)
ഉത്തരം കാണുക(A) (i) & (ii) മാത്രം ആസൂത്രണ കമ്മീഷൻ (1950) ക്യാബിനറ്റ് പ്രമേയത്തിലൂടെ രൂപീകരിച്ചതാണ്, നിയമപരമല്ല; NITI ആയോഗിന് ഫണ്ട് അനുവദിക്കാനുള്ള അധികാരമില്ല. അതിനാൽ (i), (ii) തെറ്റ്.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
14. ഇന്ത്യയിലെ ആസൂത്രണത്തെക്കുറിച്ച് താഴെ പറയുന്നവയിൽ ഏത് പ്രസ്താവനയാണ്/പ്രസ്താവനകളാണ് ശരിയായത്?
(i) ഒന്നാം പഞ്ചവത്സര പദ്ധതി വൻകിട വ്യവസായങ്ങളിലൂടെയുള്ള ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണത്തിന് ഉയർന്ന മുൻഗണന നൽകി.
(ii) അഞ്ചാം പഞ്ചവത്സര പദ്ധതി ദാരിദ്ര്യ നിർമ്മാർജ്ജനം എന്ന ലക്ഷ്യവുമായി ബന്ധപ്പെട്ടതായിരുന്നു.
(iii) വേഗതയേറിയതും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ച കൈവരിക്കാനാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ടത്.
15. ഇന്ത്യയിലെ ഹരിത വിപ്ലവത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന കണ്ടെത്തുക.
(i) രാജ്യത്തെ എല്ലാ കാർഷിക മേഖലകളിലും ഹരിതവിപ്ലവം വിജയിച്ചു.
(ii) ഹരിതവിപ്ലവം രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചു.
(iii) ഹരിതവിപ്ലവം പരിസ്ഥിതിക്ക് ദോഷകരമായ ഫലങ്ങളൊന്നും ഉണ്ടാക്കിയില്ല.
16. ഇന്ത്യയിലെ തൊഴിൽ മേഖലയിലെ മാറ്റങ്ങളെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതെല്ലാം പ്രസ്താവനകളാണ് ശരിയായത്?
(i) GDPയിലെ വിഹിതത്തേക്കാൾ സാവധാനത്തിലാണ് കാർഷിക തൊഴിൽ മേഖലയിലെ വിഹിതം കുറഞ്ഞത്.
(ii) തൊഴിൽ സേനയുടെ വലിയൊരു ഭാഗം കുറഞ്ഞ ഉൽപ്പാദനക്ഷമതയുള്ള അനൗദ്യോഗിക മേഖലകളിൽ തുടരുന്നു.
(iii) 1991 മുതൽ തൊഴിൽ മേഖലയിൽ നിർമ്മാണ മേഖലയുടെ വിഹിതം സ്ഥിരമായി 25%-ൽ കൂടുതലാണ്.
17. 1991-ലെ ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണ നയങ്ങളെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതെല്ലാം പ്രസ്താവനകളാണ് ശരിയായത്?
(i) 1991-ലെ സാമ്പത്തിക പരിഷ്കരണങ്ങളുടെ ഭാഗമായി, വ്യാപാര ഏകീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി തീരുവ നിരക്കുകൾ ഘട്ടംഘട്ടമായി കുറച്ചു.
(ii) എല്ലാ മേഖലകളിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കം ചെയ്തു.
(iii) പൊതുമേഖലയ്ക്കായി മാത്രം സംവരണം ചെയ്തിരുന്ന വ്യവസായങ്ങളുടെ എണ്ണം 17-ൽ നിന്ന് 8-ആയി കുറച്ചു.
18. താഴെ പറയുന്നവയിൽ ശരിയായി യോജിപ്പിച്ചിരിക്കുന്നത് ഏതെല്ലാം? (പദ്ധതി – ലക്ഷ്യം)
(i) പ്രധാൻ മന്ത്രി ഉജ്ജ്വല യോജന – അർഹരായ കുടുംബങ്ങൾക്ക് LPG കണക്ഷനുകൾ നൽകുക
(ii) പ്രധാൻ മന്ത്രി ശ്രം യോഗി മാൻധൻ – അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ നൽകുക
(iii) പ്രധാൻ മന്ത്രി മുദ്ര യോജന – ചെറുകിട-സൂക്ഷ്മ സംരംഭങ്ങൾക്ക് വായ്പാ സഹായം നൽകുക
(iv) സുകന്യ സമൃദ്ധി യോജന – പെൺകുട്ടികൾക്കായുള്ള സമ്പാദ്യ പദ്ധതി
19. പൊതുതാൽപ്പര്യത്തിന് ഹാനികരമാംവിധം സമ്പത്തും ഉൽപ്പാദന ഉപാധികളും ഏതാനും ചിലരിലേക്ക് കേന്ദ്രീകരിക്കുന്നത് തടയാൻ ലക്ഷ്യമിടുന്ന ഇന്ത്യയിലെ ഭരണഘടനാപരമായ വ്യവസ്ഥ ഏതാണ്?
(A)അനുച്ഛേദം 38(2)
(B)അനുച്ഛേദം 39(b)
(C)അനുച്ഛേദം 39(c)
(D)അനുച്ഛേദം 43A
ഉത്തരം കാണുക(C) അനുച്ഛേദം 39(c) സമ്പത്തും ഉൽപ്പാദനോപാധികളും ഏതാനും പേരിൽ കേന്ദ്രീകരിക്കുന്നത് തടയാനുള്ള നിർദ്ദേശക തത്ത്വം – അനുച്ഛേദം 39(c).ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
20. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 169 പ്രകാരം, ഒരു സംസ്ഥാനത്ത് നിയമസഭാ കൗൺസിൽ രൂപീകരിക്കുന്നതിനുള്ള ഭരണഘടനാപരമായ നടപടിക്രമത്തെ താഴെ പറയുന്നവയിൽ ഏതാണ് ശരിയായി വിവരിക്കുന്നത്?
(A)നിയമസഭ പ്രത്യേക ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കുന്നു → പാർലമെന്റ് നിയമം പാസാക്കുന്നു → രാഷ്ട്രപതി അംഗീകാരം നൽകുന്നു → നിയമസഭാ കൗൺസിൽ രൂപീകരിക്കപ്പെടുന്നു.
(B)രൂപീകരണത്തിനായി ഗവർണർ ശുപാർശ ചെയ്യുന്നു → നിയമസഭ ലളിത ഭൂരിപക്ഷത്തോടെ അംഗീകരിക്കുന്നു → പാർലമെന്റ് നിയമം പാസാക്കുന്നു → രാഷ്ട്രപതി അംഗീകാരം നൽകുന്നു.
(C)നിയമസഭ ലളിത ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കുന്നു → രാഷ്ട്രപതി നിർദ്ദേശം അംഗീകരിക്കുന്നു → പാർലമെന്റ് നിയമം പാസാക്കുന്നു → ഗവർണർ കൗൺസിൽ രൂപീകരിക്കുന്നു.
(D)പാർലമെന്റ് നിയമം പാസാക്കുന്നു → നിയമസഭ പ്രത്യേക ഭൂരിപക്ഷത്തോടെ അത് അംഗീകരിക്കുന്നു → രാഷ്ട്രപതി അംഗീകാരം നൽകുന്നു → ഗവർണർ കൗൺസിൽ രൂപീകരിക്കുന്നു.
ഉത്തരം കാണുക(A) നിയമസഭ പ്രത്യേക ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കുന്നു → പാർലമെന്റ് നിയമം പാസാക്കുന്നു → രാഷ്ട്രപതി അംഗീകാരം നൽകുന്നു → നിയമസഭാ കൗൺസിൽ രൂപീകരിക്കപ്പെടുന്നു. അനുച്ഛേദം 169: നിയമസഭ പ്രത്യേക ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കുന്നു, തുടർന്ന് പാർലമെന്റ് സാധാരണ നിയമം ഉണ്ടാക്കുന്നു.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
21. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ (CAG) കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതെല്ലാം ശരിയാണ്?
(1) സർക്കാർ വരവുകൾ ഓഡിറ്റ് ചെയ്യുന്നതും പൊതുഖജനാവിന്റെ സംരക്ഷകനുമായ ഒരു ഭരണഘടനാപരമായ അധികാരിയാണ് CAG.
(2) ആർട്ടിക്കിൾ 148 പ്രകാരം, ഒപ്പും മുദ്രയും പതിച്ച വാറന്റിലൂടെ ഇന്ത്യയുടെ രാഷ്ട്രപതിയാണ് CAG-യെ നിയമിക്കുന്നത്.
(3) CAG-ക്ക് 6 വർഷം അല്ലെങ്കിൽ 62 വയസ്സ് വരെ (ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത്) കാലാവധിയുണ്ട്.
(4) കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ മറ്റൊരു പദവി വഹിക്കാൻ CAG അർഹനല്ല.
22. 1976-ലെ 42-ആം ഭേദഗതിയിലൂടെ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭാഗം XIV-A പ്രതിപാദിക്കുന്നത് എന്തിനെക്കുറിച്ചാണ്?
(A)പബ്ലിക് സർവീസ് കമ്മീഷനുകൾ
(B)ട്രൈബ്യൂണലുകൾ
(C)തിരഞ്ഞെടുപ്പുകൾ
(D)മൗലിക കടമകൾ
ഉത്തരം കാണുക(B) ട്രൈബ്യൂണലുകൾ ഭാഗം XIV-A (അനുച്ഛേദം 323A, 323B) – ട്രൈബ്യൂണലുകൾ; 42-ആം ഭേദഗതി (1976) ചേർത്തു.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
23. ഔദ്യോഗിക ഭാഷയുമായി ബന്ധപ്പെട്ട ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിളുകളും അവയുടെ വ്യവസ്ഥകളും തമ്മിലുള്ള ജോഡികളിൽ തെറ്റായി യോജിപ്പിച്ചിട്ടുള്ളവ കണ്ടെത്തുക.
(1) ആർട്ടിക്കിൾ 345 – കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഭാഷ
(2) ആർട്ടിക്കിൾ 349 – സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും ഭാഷ
(3) ആർട്ടിക്കിൾ 347 – ഒരു സംസ്ഥാനത്തെ ജനവിഭാഗം സംസാരിക്കുന്ന ഭാഷയുമായി ബന്ധപ്പെട്ട പ്രത്യേക വ്യവസ്ഥ
(4) ആർട്ടിക്കിൾ 343 – കേന്ദ്രത്തിന്റെ ഔദ്യോഗിക ഭാഷ
25. കേന്ദ്ര-സംസ്ഥാന സർവീസുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ താഴെ പറയുന്ന ആർട്ടിക്കിളുകളുമായി യോജിപ്പിക്കുക:
(i) ആർട്ടിക്കിൾ 316 – (a) സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുവേണ്ടി ചട്ടങ്ങൾ രൂപീകരിക്കാനുള്ള അധികാരം സംസ്ഥാന ഗവർണർക്കുണ്ട്.
(ii) ആർട്ടിക്കിൾ 317 – (b) തെളിയിക്കപ്പെട്ട ദുരുപെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെ ഇന്ത്യയുടെ രാഷ്ട്രപതിക്ക് സ്ഥാനത്തുനിന്ന് നീക്കം ചെയ്യാവുന്നതാണ്.
(iii) ആർട്ടിക്കിൾ 318 – (c) സംസ്ഥാന PSC ചെയർമാന് UPSC ചെയർമാനോ അംഗമായോ, അല്ലെങ്കിൽ മറ്റൊരു സംസ്ഥാന PSCയുടെ ചെയർമാനോ ആയി നിയമിക്കപ്പെടാൻ മാത്രമേ അർഹതയുള്ളൂ.
(iv) ആർട്ടിക്കിൾ 319 – (d) സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനിലെ ഒരു അംഗത്തിന് ഗവർണർക്ക് രാജിക്കത്ത് നൽകിക്കൊണ്ട് രാജിവെക്കാവുന്നതാണ്.
26. വിദ്യാഭ്യാസത്തിലും പൊതുമേഖലാ തൊഴിലിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (EWS) സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി നിയമം ഏതാണ്?
(A)91-ആം ഭരണഘടനാ ഭേദഗതി നിയമം, 2003
(B)97-ആം ഭരണഘടനാ ഭേദഗതി നിയമം, 2011
(C)102-ആം ഭരണഘടനാ ഭേദഗതി നിയമം, 2018
(D)103-ആം ഭരണഘടനാ ഭേദഗതി നിയമം, 2019
ഉത്തരം കാണുക(D) 103-ആം ഭരണഘടനാ ഭേദഗതി നിയമം, 2019 EWS വിഭാഗത്തിന് 10% സംവരണം – 103-ആം ഭരണഘടനാ ഭേദഗതി, 2019.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
27. ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, 2005, ക്രിമിനൽ നടപടികളിൽ ഊന്നൽ നൽകുന്നതിനേക്കാൾ ഉപരിയായി, പരാതിക്കാരിയായ സ്ത്രീക്ക് സിവിൽ പരിഹാരങ്ങൾ നൽകുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ നിയമത്തിന്റെ സിവിൽ സ്വഭാവത്തെയും അതിന്റെ ഭരണപരമായ സംവിധാനത്തെയും ഏറ്റവും മികച്ച രീതിയിൽ പ്രതിഫലിപ്പിക്കുന്നത് താഴെ പറയുന്നവയിൽ ഏതാണ്?
(A)ഓരോ പരാതിയും സെഷൻസ് കോടതിയിൽ ഒരു ക്രിമിനൽ കേസ് എന്ന നിലയിൽ മാത്രം വിചാരണ ചെയ്യണമെന്നും, തടവുശിക്ഷ മാത്രമാണ് ലഭ്യമായ ഏക പരിഹാരമെന്നും ഈ നിയമം അനുശാസിക്കുന്നു.
(B)പരാതിക്കാരിയായ സ്ത്രീക്ക് ആശ്വാസം നൽകാൻ പോലീസിന് മാത്രമേ അധികാരമുള്ളൂ എന്നും, മജിസ്ട്രേറ്റിനോ സിവിൽ പരിഹാരങ്ങൾക്കോ ഇതിൽ യാതൊരു പങ്കുമില്ലെന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
(C)അപേക്ഷയുടെ അടിസ്ഥാനത്തിൽ മജിസ്ട്രേറ്റ് അനുവദിക്കുന്ന സംരക്ഷണ ഉത്തരവുകൾ, താമസത്തിനുള്ള ഉത്തരവുകൾ, സാമ്പത്തിക ആശ്വാസം എന്നിവയാണ് ഈ നിയമപ്രകാരമുള്ള പ്രധാന പരിഹാരങ്ങൾ; ഈ പരിഹാരങ്ങൾ ലഭ്യമാക്കുന്നതിൽ പരാതിക്കാരിയെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാർ ഒരു സംരക്ഷണ ഉദ്യോഗസ്ഥനെ നിയമിക്കുന്നു.
(D)പരാതിക്കാരിയായ സ്ത്രീയും എതിർകക്ഷിയും വിവാഹമോചനത്തിനായി നിലവിലുള്ള മറ്റൊരു സിവിൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രമേ ഈ നിയമം ബാധകമാകൂ.
ഉത്തരം കാണുക(C) അപേക്ഷയുടെ അടിസ്ഥാനത്തിൽ മജിസ്ട്രേറ്റ് അനുവദിക്കുന്ന സംരക്ഷണ ഉത്തരവുകൾ, താമസത്തിനുള്ള ഉത്തരവുകൾ, സാമ്പത്തിക ആശ്വാസം എന്നിവയാണ് ഈ നിയമപ്രകാരമുള്ള പ്രധാന പരിഹാരങ്ങൾ; ഈ പരിഹാരങ്ങൾ ലഭ്യമാക്കുന്നതിൽ പരാതിക്കാരിയെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാർ ഒരു സംരക്ഷണ ഉദ്യോഗസ്ഥനെ നിയമിക്കുന്നു.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
28. ഭരണഘടനയുടെ 323A, 323B അനുച്ഛേദങ്ങളിലൂടെ പാർലമെന്റ് വിഭാവനം ചെയ്ത സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പോലുള്ള ഭരണപരമായ ട്രൈബ്യൂണലുകൾ, നിശ്ചിത വിഭാഗം തർക്കങ്ങൾക്ക് ഹൈക്കോടതികളുടെ അധികാരപരിധി (226, 227 അനുച്ഛേദങ്ങൾ പ്രകാരമുള്ളത്) ഒഴിവാക്കിക്കൊണ്ട് ഏക നീതിന്യായ വേദിയായി പ്രവർത്തിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഹൈക്കോടതിയുടെ അധികാരപരിധി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഇപ്പോൾ സ്ഥിരീകരിച്ചിട്ടുള്ള നിലപാട് താഴെ പറയുന്നവയിൽ ഏതാണ് ഏറ്റവും മികച്ച രീതിയിൽ പ്രതിഫലിപ്പിക്കുന്നത്?
(A)226, 227 അനുച്ഛേദങ്ങൾ പ്രകാരമുള്ള ഹൈക്കോടതികളുടെ ജുഡീഷ്യൽ റിവ്യൂ അധികാരം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ്. അതുകൊണ്ട്, ട്രൈബ്യൂണലുകൾ തീർപ്പുകൽപ്പിച്ച വിഷയങ്ങളിൽ ഹൈക്കോടതികളുടെ അധികാരപരിധി ഒഴിവാക്കുന്ന വ്യവസ്ഥകൾ അക്കാര്യത്തിൽ ഭരണഘടനാവിരുദ്ധമാണ്. ട്രൈബ്യൂണലുകളുടെ തീരുമാനങ്ങൾ ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമായി തുടരുന്നു.
(B)ഹൈക്കോടതികളുടെ അധികാരപരിധി പൂർണ്ണമായും ഒഴിവാക്കാൻ ആർട്ടിക്കിൾ 323A, 323B എന്നിവ പ്രകാരം പാർലമെന്റിന് സമ്പൂർണ്ണ അധികാരമുള്ളതിനാൽ, ഈ ഒഴിവാക്കൽ പൂർണ്ണമായും സാധുവാണ്; മാത്രമല്ല, അത് യഥാർത്ഥത്തിൽ നിയമമാക്കിയതുപോലെ തന്നെ തുടർന്നും നിലനിൽക്കുന്നു.
(C)അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ തന്നെ ഭരണഘടനാവിരുദ്ധമായ സംവിധാനങ്ങളാണെന്നും അവയ്ക്ക് ഇനി ഒരു നിലയിലും പ്രവർത്തിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.
(D)ഈ ഒഴിവാക്കൽ ആർട്ടിക്കിൾ 32 പ്രകാരമുള്ള സുപ്രീം കോടതിയുടെ അധികാരപരിധിക്ക് ബാധകമാണ്; എന്നാൽ ആർട്ടിക്കിൾ 226, 227 എന്നിവ പ്രകാരമുള്ള ഹൈക്കോടതികളുടെ അധികാരപരിധിക്ക് ഇത് ബാധകമാക്കാൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല.
ഉത്തരം കാണുക(A) 226, 227 അനുച്ഛേദങ്ങൾ പ്രകാരമുള്ള ഹൈക്കോടതികളുടെ ജുഡീഷ്യൽ റിവ്യൂ അധികാരം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ്. അതുകൊണ്ട്, ട്രൈബ്യൂണലുകൾ തീർപ്പുകൽപ്പിച്ച വിഷയങ്ങളിൽ ഹൈക്കോടതികളുടെ അധികാരപരിധി ഒഴിവാക്കുന്ന വ്യവസ്ഥകൾ അക്കാര്യത്തിൽ ഭരണഘടനാവിരുദ്ധമാണ്. ട്രൈബ്യൂണലുകളുടെ തീരുമാനങ്ങൾ ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമായി തുടരുന്നു.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
29. നീതിയുക്തമായ വാദം കേൾക്കാനുള്ള അവകാശത്തിനും പക്ഷപാതത്തിനെതിരായ ചട്ടത്തിനും പുറമേ, ഭരണപരവും അർദ്ധ-ന്യായാധികാരപരവുമായ തീരുമാനങ്ങൾ എടുക്കുന്നതിൽ ബാധകമായ മറ്റൊരു വ്യവസ്ഥ കൂടി ഇന്ത്യൻ കോടതികൾ അംഗീകരിച്ചുവരുന്നുണ്ട്. ഈ അധിക വ്യവസ്ഥയെ താഴെ പറയുന്നവയിൽ ഏതാണ് ഏറ്റവും മികച്ച രീതിയിൽ വിവരിക്കുന്നത്?
(A)ഒന്നിലധികം അംഗങ്ങളുള്ള ഒരു സമിതിയാണ് തീരുമാനമെടുക്കുന്നതെങ്കിൽ, ആ തീരുമാനം ഏകകണ്ഠമായിരിക്കണം എന്ന വ്യവസ്ഥ; അല്ലാത്തപക്ഷം ആ തീരുമാനം അസാധുവാകും.
(B)തീരുമാനത്തിന്റെ സ്വഭാവം എന്തുതന്നെയായാലും, നിയമപരമായ പ്രാബല്യം ലഭിക്കുന്നതിന് മുമ്പ് ഓരോ ഭരണപരമായ തീരുമാനവും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കണം എന്ന വ്യവസ്ഥ.
(C)പ്രതികൂലമായ ഏതെങ്കിലും ഭരണപരമായ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ്, ബാധിക്കപ്പെടുന്ന കക്ഷിയെ നിയമപരമായ യോഗ്യതയുള്ള ഒരു അഭിഭാഷകൻ പ്രതിനിധീകരിക്കണം എന്ന വ്യവസ്ഥ.
(D)ഭരണപരമോ അർദ്ധ-ന്യായാധികാരപരമോ ആയ അധികാരി തങ്ങളുടെ തീരുമാനത്തെ ന്യായീകരിക്കുന്ന കാരണങ്ങൾ രേഖപ്പെടുത്തണം എന്ന വ്യവസ്ഥ; കാരണം, കാരണങ്ങൾ വ്യക്തമാക്കിയുള്ള തീരുമാനങ്ങൾ ഏകപക്ഷീയമായ നടപടികളെ തടയുന്നതിനും തീരുമാനത്തിന്മേൽ അർത്ഥവത്തായ ജുഡീഷ്യൽ പരിശോധന സാധ്യമാക്കുന്നതിനും സഹായിക്കുന്നു.
ഉത്തരം കാണുക(D) ഭരണപരമോ അർദ്ധ-ന്യായാധികാരപരമോ ആയ അധികാരി തങ്ങളുടെ തീരുമാനത്തെ ന്യായീകരിക്കുന്ന കാരണങ്ങൾ രേഖപ്പെടുത്തണം എന്ന വ്യവസ്ഥ; കാരണം, കാരണങ്ങൾ വ്യക്തമാക്കിയുള്ള തീരുമാനങ്ങൾ ഏകപക്ഷീയമായ നടപടികളെ തടയുന്നതിനും തീരുമാനത്തിന്മേൽ അർത്ഥവത്തായ ജുഡീഷ്യൽ പരിശോധന സാധ്യമാക്കുന്നതിനും സഹായിക്കുന്നു.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
30. ജനസംഖ്യാ ഘടനയിലെ മാറ്റങ്ങളുടെ പ്രക്രിയയിൽ (demographic transition) മറ്റ് പല ഇന്ത്യൻ സംസ്ഥാനങ്ങളെക്കാളും മുന്നിലാണ് കേരളം എന്ന് വിശേഷിപ്പിക്കാറുണ്ട്; കുറഞ്ഞ ജനന-മരണ നിരക്കുകളിലും പ്രായമായവരുടെ എണ്ണം കൂടുതലായുള്ള ജനസംഖ്യാ ഘടനയിലും ഇത് പ്രതിഫലിക്കുന്നു. ജനസംഖ്യാ ഘടനയിലെ ഈ അവസ്ഥയിൽ നിന്ന് ഉണ്ടാകുന്ന സുപ്രധാനമായ ഭരണപരവും നയപരവുമായ ഒരു പ്രത്യാഘാതത്തെ താഴെ പറയുന്നവയിൽ ഏതാണ് ഏറ്റവും മികച്ച രീതിയിൽ വിവരിക്കുന്നത്?
(A)ആരോഗ്യപരിപാലനത്തിനായുള്ള പൊതുചെലവ് കുറയേണ്ടതിന്റെ ആവശ്യം; കാരണം, യുവജനസംഖ്യയെ അപേക്ഷിച്ച് പ്രായമായവരുടെ ജനസംഖ്യയ്ക്ക് കുറഞ്ഞ ആരോഗ്യ സേവനങ്ങൾ മാത്രമേ ആവശ്യമായി വരുന്നുള്ളൂ.
(B)മറ്റ് ജനവിഭാഗങ്ങൾക്കുള്ള സേവനങ്ങൾ തുടരുന്നതിനൊപ്പം തന്നെ, വയോജന ആരോഗ്യപരിപാലനം, വയോജന സാമൂഹിക സുരക്ഷ, വയോജന സംരക്ഷണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലുള്ള ഭരണപരമായ ആസൂത്രണം ആവശ്യമായി വരുന്നു.
(C)മൊത്തം ജനസംഖ്യയിൽ തൊഴിലെടുക്കാൻ പ്രാപ്തിയുള്ള പ്രായത്തിലുള്ളവരുടെ അനുപാതത്തിൽ സ്വാഭാവികമായ വർദ്ധനവ് ഉണ്ടാകുന്നു, അതിനാൽ തൊഴിൽ സൃഷ്ടിക്കുന്നതിൽ നയപരമായ ശ്രദ്ധ ആവശ്യമില്ല.
(D)വരും ദശകങ്ങളിൽ സംസ്ഥാനത്തെ മൊത്തം ജനസംഖ്യ അതിവേഗം വർദ്ധിക്കുമെന്ന ഉറപ്പ്, അതിനാൽ വലിയ തോതിലുള്ള പുതിയ വാസസ്ഥല ആസൂത്രണം ആവശ്യമായി വരുന്നു.
ഉത്തരം കാണുക(B) മറ്റ് ജനവിഭാഗങ്ങൾക്കുള്ള സേവനങ്ങൾ തുടരുന്നതിനൊപ്പം തന്നെ, വയോജന ആരോഗ്യപരിപാലനം, വയോജന സാമൂഹിക സുരക്ഷ, വയോജന സംരക്ഷണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലുള്ള ഭരണപരമായ ആസൂത്രണം ആവശ്യമായി വരുന്നു.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
31. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമന രീതികൾ, അച്ചടക്ക നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ കേരള പബ്ലിക് സർവീസ് കമ്മീഷനുമായി ഗവർണർ കൂടിയാലോചിക്കണമെന്ന് ഭരണഘടനയുടെ 320(3)-ആം അനുച്ഛേദം അനുശാസിക്കുന്നു. ഈ കൂടിയാലോചനയുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമപരമായ നിലപാടിനെ ഏറ്റവും കൃത്യമായി പ്രതിഫലിപ്പിക്കുന്നത് താഴെ പറയുന്നവയിൽ ഏതാണ്?
(A)കമ്മീഷനുമായി കൂടിയാലോചിക്കേണ്ടതില്ലാത്ത വിഷയങ്ങൾ വ്യക്തമാക്കിക്കൊണ്ട് ചട്ടങ്ങൾ രൂപീകരിക്കാൻ ഗവർണർക്ക് ഭരണഘടന തന്നെ അധികാരം നൽകുന്നുണ്ട്. കൂടാതെ, കൂടിയാലോചന നിർബന്ധമായ സാഹചര്യങ്ങളിൽ പോലും, അത് നടക്കാതെ പോയതുകൊണ്ട് മാത്രം ഒരു നടപടി അസാധുവാകില്ലെന്ന് കോടതികൾ പൊതുവെ നിരീക്ഷിച്ചിട്ടുണ്ട്.
(B)എല്ലാ സാഹചര്യങ്ങളിലും കമ്മീഷനുമായുള്ള കൂടിയാലോചന നിർബന്ധമാണ്; ഏതെങ്കിലും വിഷയത്തെയോ വിഷയങ്ങളുടെ വിഭാഗത്തെയോ ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കാൻ ഗവർണർക്ക് അധികാരമില്ല.
(C)കമ്മീഷൻ നൽകുന്ന ഉപദേശം ഗവർണർക്ക് നിയമപരമായി ബാധകമാണ്; അതിൽ നിന്നുള്ള ഏതൊരു വ്യതിചലനവും ആ കാരണത്താൽ മാത്രം റദ്ദാക്കാവുന്നതാണ്.
(D)320(3)-ആം അനുച്ഛേദപ്രകാരമുള്ള കൂടിയാലോചന വ്യവസ്ഥ രാഷ്ട്രപതി നേരിട്ട് നടത്തുന്ന നിയമനങ്ങൾക്ക് മാത്രമേ ബാധകമാകൂ; ഗവർണർ നടത്തുന്ന നിയമനങ്ങൾക്ക് ഇത് ബാധകമല്ല.
ഉത്തരം കാണുക(A) കമ്മീഷനുമായി കൂടിയാലോചിക്കേണ്ടതില്ലാത്ത വിഷയങ്ങൾ വ്യക്തമാക്കിക്കൊണ്ട് ചട്ടങ്ങൾ രൂപീകരിക്കാൻ ഗവർണർക്ക് ഭരണഘടന തന്നെ അധികാരം നൽകുന്നുണ്ട്. കൂടാതെ, കൂടിയാലോചന നിർബന്ധമായ സാഹചര്യങ്ങളിൽ പോലും, അത് നടക്കാതെ പോയതുകൊണ്ട് മാത്രം ഒരു നടപടി അസാധുവാകില്ലെന്ന് കോടതികൾ പൊതുവെ നിരീക്ഷിച്ചിട്ടുണ്ട്.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
32. 2026 ഓഗസ്റ്റിൽ പ്രവർത്തനം തുടങ്ങി പത്ത് വർഷം പൂർത്തിയാക്കിയ ‘ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസ്’ (GeM), കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ പൊതു സംഭരണത്തിനായുള്ള ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സർക്കാർ വാങ്ങലുകളിലെ ഭരണപരമായ വിവേചനാധികാരത്തിന് മേലുള്ള ഒരു നിയന്ത്രണമായി ഇത്തരമൊരു പ്ലാറ്റ്ഫോം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് താഴെ പറയുന്നവയിൽ ഏതാണ് ഏറ്റവും നന്നായി വിശദീകരിക്കുന്നത്?
(A)വാങ്ങൽ നടപടികൾക്ക് മുൻപുള്ള ബജറ്റ് അനുമതിയുടെ ആവശ്യം ഇല്ലാതാക്കുന്നതിലൂടെ; കാരണം എല്ലാ അനുമതികളും പ്ലാറ്റ്ഫോം തന്നെ സ്വയം നൽകുന്നു.
(B)സർക്കാരിന്റെ മേൽനോട്ടമില്ലാതെ, പ്ലാറ്റ്ഫോം കൈകാര്യം ചെയ്യുന്ന ഒരു സ്വകാര്യ കമ്പനിക്ക് വിതരണക്കാരനെ തിരഞ്ഞെടുക്കാനുള്ള അന്തിമ അധികാരം പൂർണ്ണമായും കൈമാറുന്നതിലൂടെ.
(C)മറ്റ് സർക്കാർ വകുപ്പുകളുടെ സംഭരണരീതിയിൽ നിന്ന് വ്യത്യസ്തമായി, പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ സംഭരണങ്ങളെയും ഇടപാട് വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കുന്നതിലൂടെ.
(D)തുറന്ന ഓൺലൈൻ ലേലം, വിലനിലവാര വിവരങ്ങൾ, ഓട്ടോമേറ്റഡ് ആയതും രേഖപ്പെടുത്തപ്പെട്ടതുമായ പ്രവർത്തനരീതികൾ എന്നിവയിലൂടെ സംഭരണ പ്രക്രിയയെ ഡിജിറ്റൈസ് ചെയ്യുകയും ഏകീകരിക്കുകയും ചെയ്യുന്നതിലൂടെ; അതുവഴി ഉദ്യോഗസ്ഥരുടെ ഏകപക്ഷീയവും രേഖപ്പെടുത്താത്തതോ ആയ വിവേചനാധികാര തീരുമാനങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.
ഉത്തരം കാണുക(D) തുറന്ന ഓൺലൈൻ ലേലം, വിലനിലവാര വിവരങ്ങൾ, ഓട്ടോമേറ്റഡ് ആയതും രേഖപ്പെടുത്തപ്പെട്ടതുമായ പ്രവർത്തനരീതികൾ എന്നിവയിലൂടെ സംഭരണ പ്രക്രിയയെ ഡിജിറ്റൈസ് ചെയ്യുകയും ഏകീകരിക്കുകയും ചെയ്യുന്നതിലൂടെ; അതുവഴി ഉദ്യോഗസ്ഥരുടെ ഏകപക്ഷീയവും രേഖപ്പെടുത്താത്തതോ ആയ വിവേചനാധികാര തീരുമാനങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
33. പേശീസങ്കോചം ആരംഭിക്കുന്നതും നടപ്പിലാക്കുന്നതും സംബന്ധിച്ച താഴെ പറയുന്ന പ്രസ്താവനകളിൽ ഏതെല്ലാം ശരിയാണ്?
(i) ഒരു ആക്ഷൻ പൊട്ടൻഷ്യൽ മോട്ടോർ നാഡിയിലൂടെ സഞ്ചരിച്ച് പേശീനാരുകളിലെ അതിന്റെ അറ്റത്തെത്തുന്നു; അവിടെ നാഡി അസറ്റൈൽക്കോളിൻ എന്ന ന്യൂറോട്രാൻസ്മിറ്റർ പദാർത്ഥം ചെറിയ അളവിൽ പുറത്തുവിടുന്നു.
(ii) അസറ്റൈൽക്കോളിൻ പേശീനാരു-സ്തരത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് പ്രവർത്തിക്കുകയും, സ്തരത്തിൽ സ്ഥിതിചെയ്യുന്ന പ്രോട്ടീൻ തന്മാത്രകളിലൂടെ ‘അസറ്റൈൽക്കോളിൻ-ഗേറ്റഡ് കാറ്റയോൺ ചാനലുകൾ’ തുറക്കാൻ കാരണമാവുകയും ചെയ്യുന്നു.
(iii) അസറ്റൈൽക്കോളിൻ-ഗേറ്റഡ് ചാനലുകൾ തുറക്കുന്നത് വലിയ അളവിൽ സോഡിയം അയോണുകൾ പേശീനാരു-സ്തരത്തിന്റെ പുറത്തേക്ക് നീങ്ങാൻ അനുവദിക്കുന്നു. ഇത് ഒരു പ്രാദേശിക ഡീപോലറൈസേഷൻ ഉണ്ടാക്കുന്നു; തുടർന്ന് ഇത് വോൾട്ടേജ്-ഗേറ്റഡ് സോഡിയം ചാനലുകൾ തുറക്കുന്നതിനും സ്തരത്തിൽ ഒരു ആക്ഷൻ പൊട്ടൻഷ്യൽ ആരംഭിക്കുന്നതിനും കാരണമാകുന്നു.
34. എല്ലാ പ്രോവിറ്റാമിൻ D-കളുടെയും അത്യന്താപേക്ഷിതമായ ഘടനാപരമായ സവിശേഷതകൾ താഴെ പറയുന്നവയിൽ ഏതെല്ലാം ആണ്?
(i) മൂന്നാമത്തെ കാർബണിൽ (C3) ഒരു OH ഗ്രൂപ്പിന്റെ സാന്നിധ്യം.
(ii) C5-C6, C7-C8 എന്നിവയ്ക്കിടയിൽ രണ്ട് കോൺജുഗേറ്റഡ് ഡബിൾ ബോണ്ടുകളുടെ സാന്നിധ്യം.
(iii) പതിനഞ്ചാമത്തെ കാർബണിൽ (C15) ഒരു ഹൈഡ്രോകാർബൺ ശൃംഖലയുടെ സാന്നിധ്യം.
35. Column A-യിലുള്ള സൂക്ഷ്മാണുക്കളെ ‘Column B’-യിലുള്ള അവയുടെ പ്രാഥമിക/സാധ്യമായ പകരുന്ന രീതികളുമായി യോജിപ്പിക്കുക:
(i) കൊറോണ വൈറസ് – (a) വെർട്ടിക്കൽ
(ii) പോളിയോ വൈറസ് – (b) ഫോമൈറ്റ്
(iii) HIV – (c) എന്ററിക്
36. ‘ശബ്ദലോകിനെ’ (വാക്കുകളുടെ മ്യൂസിയം) കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതെല്ലാം ശരിയാണ്?
(i) ഇന്ത്യയിലെ ആദ്യത്തെ ‘ഇമ്മേഴ്സീവ്’ (അനുഭവാധിഷ്ഠിത) ഭാഷാ മ്യൂസിയമായ ശബ്ദലോക്, 2026 ജൂലൈയിൽ മുംബൈയിലെ നാഷണൽ ലൈബ്രറിയിലുള്ള ബെൽവെഡെരെ ഹൗസിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു.
(ii) കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ മ്യൂസിയം, ഇന്ത്യയുടെ ഭാഷാപരമായ പൈതൃകത്തെയും ഭാഷകളുടെ പരിണാമത്തെയും പ്രദർശിപ്പിക്കുന്നു.
(iii) 2011-ലെ സെൻസസിൽ രേഖപ്പെടുത്തിയ 121 ഭാഷകൾ ഉൾപ്പെടെ ഏകദേശം 380 ഭാഷകളെക്കുറിച്ചുള്ള വിവരങ്ങൾ ഈ മ്യൂസിയം അവതരിപ്പിക്കുന്നു.
37. ‘ക്ലൗഡഡ് ലെപ്പേർഡിന്റെ’ സംരക്ഷണവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ഏതെല്ലാം ശരിയാണ്?
(i) ഈ ജീവിവർഗ്ഗത്തിന്റെ സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഓഗസ്റ്റ് 4-ന് ‘അന്താരാഷ്ട്ര ക്ലൗഡഡ് ലെപ്പേർഡ് ദിനം’ ആചരിക്കുന്നു.
(ii) 2018-ൽ ഐക്യരാഷ്ട്രസഭയാണ് ‘അന്താരാഷ്ട്ര ക്ലൗഡഡ് ലെപ്പേർഡ് ദിനം’ ആരംഭിച്ചത്.
(iii) ക്ലൗഡഡ് ലെപ്പേർഡിനായുള്ള സംരക്ഷണ കർമ്മപദ്ധതി (CAP), വടക്കുകിഴക്കൻ ഇന്ത്യയിലുടനീളം 14 സംരക്ഷണ മേഖലകളെ (landscapes) തിരിച്ചറിയുന്നു; ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനും വന്യജീവി ഇടനാഴികൾക്കും ഇതിൽ ഊന്നൽ നൽകുന്നു.
39. പ്രൊജക്റ്റൈൽ മോഷനിൽ (വായുവിന്റെ പ്രതിരോധം അവഗണിച്ചുകൊണ്ട്), സഞ്ചാരപാതയിലുടനീളം സ്ഥിരമായി നിലനിൽക്കുന്ന അളവ് ഏതാണ്?
(A)ലംബദിശയിലുള്ള വേഗത
(B)തിരശ്ചീനദിശയിലുള്ള വേഗത
(C)തിരശ്ചീനദിശയിലുള്ള ത്വരണം
(D)ആകെ വേഗത
ഉത്തരം കാണുക(B) തിരശ്ചീനദിശയിലുള്ള വേഗത വായുപ്രതിരോധമില്ലെങ്കിൽ തിരശ്ചീനദിശയിൽ ബലമില്ല; അതിനാൽ തിരശ്ചീന പ്രവേഗം മാറുന്നില്ല.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
40. ഒരു ഇടുങ്ങിയ കുഴലിൽ ദ്രാവകം ഉയരുന്നതിന് (കാപ്പിലറി റൈസ്) കാരണമാകുന്നത്:
41. 2025-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ജോൺ ക്ലാർക്ക്, മിഷേൽ എച്ച്. ഡെവോറെറ്റ്, ജോൺ എം. മാർട്ടിനിസ് എന്നിവർക്ക് നൽകിയത് എന്തിനാണ്?
(A)ഹിഗ്സ് ബോസോൺ കണ്ടെത്തൽ
(B)ഒരു ഇലക്ട്രിക് സർക്യൂട്ടിലെ മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണലിംഗും ഊർജ്ജ ക്വാണ്ടൈസേഷനും കണ്ടെത്തൽ
(C)ഗുരുത്വാകർഷണ തരംഗങ്ങൾ കണ്ടെത്തൽ
(D)നീല LED-കളുടെ വികസനം
ഉത്തരം കാണുക(B) ഒരു ഇലക്ട്രിക് സർക്യൂട്ടിലെ മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണലിംഗും ഊർജ്ജ ക്വാണ്ടൈസേഷനും കണ്ടെത്തൽ 2025 ഭൗതികശാസ്ത്ര നോബൽ: വൈദ്യുത സർക്യൂട്ടിൽ മാക്രോസ്കോപ്പിക് ക്വാണ്ടം ടണലിംഗും ഊർജ്ജ ക്വാണ്ടീകരണവും കണ്ടെത്തിയതിന്.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
42. ആവർത്തനപ്പട്ടികയിൽ നാലാമത്തെ പിരീഡിലും രണ്ടാമത്തെ ഗ്രൂപ്പിലും ഉൾപ്പെടുന്ന മൂലകം ഏതാണ്?
43. പൊട്ടാസ്യം അസറ്റേറ്റിന്റെ ജലലായനി ഏതു സ്വഭാവമുള്ളതായിരിക്കും?
(A)ക്ഷാരഗുണമുള്ളത്
(B)അമ്ലഗുണമുള്ളത്
(C)തടസ്ഥഗുണമില്ലാത്തത്
(D)ഇവയിലൊന്നുമല്ല
ഉത്തരം കാണുക(A) ക്ഷാരഗുണമുള്ളത് ദുർബല അമ്ലവും (അസറ്റിക് ആസിഡ്) ശക്ത ക്ഷാരവും (KOH) ചേർന്ന ലവണം; ജലലായനി ക്ഷാരഗുണമുള്ളത്.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
44. ഒരു മൂലകത്തിന്റെ അലോട്രോപ്പുകൾക്ക് (രൂപഭേദങ്ങൾക്ക്) സാധാരണയായി ഉണ്ടായിരിക്കുന്നത്:
(A)തികച്ചും സമാനമായ ഭൗതിക ഗുണങ്ങൾ
(B)വ്യത്യസ്തമായ ഘടനകളും ഭൗതിക ഗുണങ്ങളും
(C)വ്യത്യസ്തമായ അറ്റോമിക് നമ്പറുകൾ
(D)വ്യത്യസ്ത എണ്ണം ഇലക്ട്രോണുകൾ
ഉത്തരം കാണുക(B) വ്യത്യസ്തമായ ഘടനകളും ഭൗതിക ഗുണങ്ങളും രൂപാന്തരങ്ങൾക്ക് (ഉദാ: വജ്രം, ഗ്രാഫൈറ്റ്) ആറ്റങ്ങളുടെ ക്രമീകരണവും ഭൗതിക ഗുണങ്ങളും വ്യത്യസ്തം.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
45. 2025 ഏപ്രിലിലെ പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരരെ നേരിടുന്നതിനായി ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്സ്, CRPF, ജമ്മു-കശ്മീർ പോലീസ് എന്നിവർ സംയുക്തമായി നടത്തിയ ഭീകരവിരുദ്ധ ദൗത്യത്തിന്റെ പേര് എന്തായിരുന്നു?
(A)ഓപ്പറേഷൻ സിന്ദൂർ
(B)ഓപ്പറേഷൻ വിജയ്
(C)ഓപ്പറേഷൻ മഹാദേവ്
(D)ഓപ്പറേഷൻ മേഘദൂത്
ഉത്തരം കാണുക(C) ഓപ്പറേഷൻ മഹാദേവ് പഹൽഗാം ഭീകരരെ നേരിട്ട സംയുക്ത ദൗത്യം – ഓപ്പറേഷൻ മഹാദേവ് (2025 ജൂലൈ).ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
46. ‘അറബിപ്പൊന്ന്’ എന്ന നോവലിന്റെ രചയിതാക്കൾ ആരാണ്?
(i) എൻ.പി. മുഹമ്മദും മാധവിക്കുട്ടിയും
(ii) എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും
(iii) മാധവിക്കുട്ടിയും എം.ടി. വാസുദേവൻ നായരും
(iv) ഇവരാരുമല്ല
(A)(i)
(B)(ii)
(C)(iii)
(D)(iv)
ഉത്തരം കാണുക(B) (ii) ‘അറബിപ്പൊന്ന്’ – എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും ചേർന്നെഴുതിയ നോവൽ.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
47. താഴെ പറയുന്നവയിൽ ഏത് വാക്കിലാണ് “തനത്” നാടകീയ കാഴ്ചപ്പാട് അടങ്ങിയിട്ടില്ലാത്തത്?
51. 2026 ജൂൺ 15-ന് മുമ്പ്, ഒരു KSRTC ഓർഡിനറി ബസ്സിലെ സ്ത്രീ യാത്രക്കാരുടെ നിരക്ക് 40% ആയിരുന്നു. ജൂൺ 15-ന് ശേഷം സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 60% വർദ്ധനവും പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ 20% കുറവും ഉണ്ടായി. ജൂൺ 15-ന് ശേഷമുള്ള സ്ത്രീ യാത്രക്കാരുടെ ഏകദേശ ശതമാനം എത്രയാണ്? (ബസ്സിൽ പുരുഷന്മാരും സ്ത്രീകളും മാത്രമാണ് യാത്രക്കാർ എന്ന് കരുതുക)
(A)57.1
(B)58.1
(C)60
(D)64
ഉത്തരം കാണുക(A) 57.1 സ്ത്രീകൾ 40, പുരുഷന്മാർ 60 എന്നെടുത്താൽ: സ്ത്രീകൾ 64, പുരുഷന്മാർ 48; 64/112 × 100 ≈ 57.1%.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
52. 10% പലിശ നിരക്കിൽ 10,000 രൂപയ്ക്ക് 3 വർഷത്തേക്ക് ലഭിക്കുന്ന കൂട്ടുപലിശയും ലളിത പലിശയും തമ്മിലുള്ള വ്യത്യാസം എത്രയാണ്?
53. A-യ്ക്ക് ഒരു കെട്ടിടത്തിന്റെ അടിത്തറ 20 ദിവസം കൊണ്ട് നിർമ്മിക്കാൻ കഴിയും. B-യ്ക്ക് അതേ ജോലി 30 ദിവസം കൊണ്ടും C-യ്ക്ക് 60 ദിവസം കൊണ്ടും ചെയ്യാൻ കഴിയും. ആദ്യത്തെ 2 ദിവസം A-യും B-യും ചേർന്ന് ജോലി ചെയ്തു. അടുത്ത 4 ദിവസം B-യും C-യും ചേർന്ന് ജോലി ചെയ്തു. അതിനുശേഷം A-യും C-യും ചേർന്ന് 6 ദിവസം ജോലി ചെയ്തു. എങ്കിൽ, ബാക്കിയുള്ള ജോലിയുടെ ഭാഗം (fraction) എത്രയാണ്?
(A)7/20
(B)7/30
(C)14/30
(D)16/60
ഉത്തരം കാണുക(B) 7/30 ഒരു ദിവസത്തെ ജോലി: A 3/60, B 2/60, C 1/60. ചെയ്തത് 2×5 + 4×3 + 6×4 = 46/60; ബാക്കി 14/60 = 7/30.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
54. 6 cm ആരമുള്ള ഒരു ഖര ലോഹ ഗോളം ഉരുക്കി അതേ ആരമുള്ള ഒരു സിലിണ്ടർ ഉണ്ടാക്കുന്നു. സിലിണ്ടറിന്റെ ഉയരം (cm-ൽ) എത്രയാണ്?
58. APPLE എന്നതിനെ BRSPJ എന്ന് കോഡ് ചെയ്യുകയാണെങ്കിൽ, GRAPE എന്നതിന്റെ കോഡ് എന്താണ്?
(A)HTDTJ
(B)HTBSJ
(C)FSDAJ
(D)HTDRJ
ഉത്തരം കാണുക(A) HTDTJ ഓരോ അക്ഷരവും 1, 2, 3, 4, 5 സ്ഥാനം മുന്നോട്ട്: G→H, R→T, A→D, P→T, E→J = HTDTJ.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
59. + എന്നത് ÷ എന്നും, – എന്നത് + എന്നും, × എന്നത് – എന്നും, ÷ എന്നത് × എന്നും സൂചിപ്പിക്കുന്നുവെങ്കിൽ, 35 + (5 × 3 + 3 ÷ 12) എന്നതിന്റെ കേവല മൂല്യം (absolute value) കാണുക.
62. അനധികൃത കടത്തിന് (illicit traffic) സാമ്പത്തിക സഹായം നൽകുന്നതിനും കുറ്റവാളികൾക്ക് അഭയം നൽകുന്നതിനുമുള്ള ശിക്ഷ NDPS നിയമത്തിലെ ഏത് വകുപ്പിലാണ് പറയുന്നത്?
63. 18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് COTPA-യിലെ ഏത് വകുപ്പാണ് നിരോധിക്കുന്നത്?
(A)വകുപ്പ് 6 (b)
(B)വകുപ്പ് 5
(C)വകുപ്പ് 6 (a)
(D)വകുപ്പ് 7
ഉത്തരം കാണുക(C) വകുപ്പ് 6 (a) 18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില വിൽക്കുന്നത് COTPA വകുപ്പ് 6(a) നിരോധിക്കുന്നു; 6(b) – വിദ്യാലയങ്ങളുടെ 100 വാര പരിധി.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
64. താഴെ പറയുന്നവ ശരിയായി യോജിപ്പിക്കുക:
(1) NDPS നിയമത്തിലെ വകുപ്പ് 42
(2) NDPS നിയമത്തിലെ വകുപ്പ് 50
(3) COTPA നിയമത്തിലെ വകുപ്പ് 4
(4) കേരള അബ്കാരി നിയമത്തിലെ വകുപ്പ് 40
(A)(1) വാറന്റ് കൂടാതെ പരിശോധന; (2) വ്യക്തിഗത പരിശോധനയിലെ സുരക്ഷാ വ്യവസ്ഥകൾ; (3) പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതിനുള്ള നിരോധനം; (4) വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യൽ
(B)(1) പൊതുസ്ഥലത്ത് പിടിച്ചെടുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം; (2) നിയന്ത്രിത വിതരണം നടപ്പിലാക്കാനുള്ള അധികാരം; (3) പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതിനുള്ള നിരോധനം; (4) വാറന്റ് കൂടാതെ പരിശോധന
(C)(1) വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കാനുള്ള അധികാരം; (2) കഞ്ചാവ് ചെടി, കഞ്ചാവ് എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള ശിക്ഷ; (3) വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിധിയിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള നിരോധനം; (4) പേര് പറയാൻ വിസമ്മതിക്കുന്നയാളെ അല്ലെങ്കിൽ തെറ്റായ പേര് പറയുന്നയാളെ അറസ്റ്റ് ചെയ്യൽ
(D)(1) അനധികൃത മയക്കുമരുന്നുകളോ വസ്തുക്കളോ ഒളിപ്പിക്കാൻ ഉപയോഗിച്ച സാധനങ്ങൾ കണ്ടുകെട്ടൽ; (2) വാറന്റും അധികാരപ്പെടുത്തലും പുറപ്പെടുവിക്കാനുള്ള അധികാരം; (3) സിഗരറ്റുകളുടെയും മറ്റ് പുകയില ഉൽപ്പന്നങ്ങളുടെയും പരസ്യം നിരോധിക്കൽ; (4) മദ്യമോ മയക്കുമരുന്നോ കൈവശം വെക്കുന്നത് നിരോധിക്കാനുള്ള അധികാരം
ഉത്തരം കാണുക(A) (1) വാറന്റ് കൂടാതെ പരിശോധന; (2) വ്യക്തിഗത പരിശോധനയിലെ സുരക്ഷാ വ്യവസ്ഥകൾ; (3) പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതിനുള്ള നിരോധനം; (4) വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യൽഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
65. ഒരു റേഞ്ച് ഓഫീസിന്റെ ചുമതലയുള്ള എക്സൈസ് ഇൻസ്പെക്ടർ അബ്കാരി നിയമത്തിലെ വകുപ്പ് 11 പ്രകാരമുള്ള അധികാരം വിനിയോഗിക്കുന്നത് ഇതുമായി ബന്ധപ്പെട്ട്:
(B)പ്രത്യേക പെർമിറ്റുകൾ നൽകുന്ന കാര്യത്തിൽ കമ്മീഷണർക്ക് ഒപ്പമുള്ള അധികാരങ്ങൾ (concurrent powers) ഇൻസ്പെക്ടർക്കും വിനിയോഗിക്കാം
(C)എക്സൈസ് ഇൻസ്പെക്ടർ ഈ അധികാരങ്ങൾ (പ്രത്യേക പെർമിറ്റുകൾ നൽകുന്നത്) കമ്മീഷണറിൽ നിന്ന് സ്വതന്ത്രമായി വിനിയോഗിക്കുന്നു
(D)എക്സൈസ് ഇൻസ്പെക്ടർ (പ്രത്യേക പെർമിറ്റുകൾ നൽകുന്ന അധികാരം വിനിയോഗിക്കുമ്പോൾ) കമ്മീഷണറുടെ നിയന്ത്രണത്തിന് വിധേയനാണ്.
ഉത്തരം കാണുക(C) എക്സൈസ് ഇൻസ്പെക്ടർ ഈ അധികാരങ്ങൾ (പ്രത്യേക പെർമിറ്റുകൾ നൽകുന്നത്) കമ്മീഷണറിൽ നിന്ന് സ്വതന്ത്രമായി വിനിയോഗിക്കുന്നുഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
67. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആരുടെ നേരിട്ടുള്ള നിയന്ത്രണ ഉദ്യോഗസ്ഥനായാണ് പ്രവർത്തിക്കുന്നത്?
(A)എക്സൈസ് കമ്മീഷണർ
(B)ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ
(C)തന്റെ റേഞ്ചിലുള്ള പ്രിവന്റീവ് ഓഫീസറും സിവിൽ എക്സൈസ് ഓഫീസറും
70. ഡിസ്റ്റിലറി ആൻഡ് വെയർഹൗസ് ചട്ടങ്ങൾ, 1968 പ്രകാരം, ബോണ്ടിന് കീഴിൽ വിതരണം ചെയ്ത സ്പിരിറ്റ് മരപ്പീപ്പയിൽ 400 കിലോമീറ്റർ ദൂരം കൊണ്ടുപോകുമ്പോൾ അനുവദനീയമായ പരമാവധി നഷ്ടം എത്രയാണ്?
79. ഇൻഫർമേഷൻ ടെക്നോളജി നിയമം, 2000-ലെ S.65 പ്രകാരമുള്ള കമ്പ്യൂട്ടർ സോഴ്സ് കോഡുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
(1) നിയമപ്രകാരം സൂക്ഷിക്കേണ്ടതോ പരിപാലിക്കേണ്ടതോ ആയ കമ്പ്യൂട്ടർ സോഴ്സ് കോഡ് ഒരാൾ അറിഞ്ഞുകൊണ്ടോ മനഃപൂർവ്വമോ മറച്ചുവെക്കുകയോ നശിപ്പിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുമ്പോൾ ഈ വ്യവസ്ഥ ബാധകമാകുന്നു.
(2) മാറ്റം വരുത്തിയതോ നശിപ്പിച്ചതോ ആയ സോഴ്സ് കോഡ് മറ്റൊരു വ്യക്തിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുമ്പോൾ മാത്രമേ ഈ വ്യവസ്ഥ ബാധകമാകൂ.
(3) മാറ്റം വരുത്തിയതോ മറച്ചുവെച്ചതോ ആയ സോഴ്സ് കോഡ് ഉപയോഗിച്ച് മറ്റൊരു കുറ്റകൃത്യം ചെയ്തില്ലെങ്കിൽ പോലും ഈ വ്യവസ്ഥ ബാധകമാകാം.
(4) ആവശ്യമായ അറിവോ ഉദ്ദേശ്യമോ ഇല്ലാതെ കമ്പ്യൂട്ടർ സോഴ്സ് കോഡിൽ ആകസ്മികമായി മാറ്റം വരുത്തുന്നത് കുറ്റകൃത്യമായി കണക്കാക്കാൻ മതിയാകും.
മുകളിൽ പറഞ്ഞവയിൽ ഏത് പ്രസ്താവനയാണ്/പ്രസ്താവനകളാണ് ശരിയായത്?
80. ഇൻഫർമേഷൻ ടെക്നോളജി നിയമം, 2000 പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിനിടയിൽ, രഹസ്യസ്വഭാവമുള്ള വിവരങ്ങൾ അടങ്ങിയ ഇലക്ട്രോണിക് രേഖകളിലേക്ക് ഒരാൾക്ക് പ്രവേശനം ലഭിക്കുന്നു. ബന്ധപ്പെട്ട വ്യക്തിയുടെ സമ്മതമില്ലാതെ അയാൾ ആ വിവരം മറ്റൊരു വ്യക്തിക്ക് വെളിപ്പെടുത്തുന്നു. താഴെ പറയുന്നവയിൽ ഏറ്റവും ഉചിതമായ നിയമപരമായ നിലപാട് ഏതാണ്?
(A)വിവരങ്ങൾ വെളിപ്പെടുത്തുന്നത് ബന്ധപ്പെട്ട വ്യക്തിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയാൽ മാത്രമേ അതൊരു കുറ്റകൃത്യമായി കണക്കാക്കപ്പെടുകയുള്ളൂ.
(B)നിയമപ്രകാരമുള്ള അധികാരം ഉപയോഗിച്ച് ലഭിച്ച വിവരങ്ങൾ ബന്ധപ്പെട്ട വ്യക്തിയുടെ സമ്മതമില്ലാതെ വെളിപ്പെടുത്തിയതിനാൽ, ആ നടപടി ഒരു കുറ്റകൃത്യമായി കണക്കാക്കപ്പെട്ടേക്കാം.
(C)ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തിയാൽ മാത്രമേ അത് ശിക്ഷാർഹമായ കുറ്റകൃത്യമാവുകയുള്ളൂ.
(D)വിവരം ലഭിച്ച വ്യക്തി അത് മറ്റൊരാളോട് വെളിപ്പെടുത്താതിരുന്നാൽ, ആ വിവരം വെളിപ്പെടുത്തുന്നത് കുറ്റകൃത്യമല്ല.
ഉത്തരം കാണുക(B) നിയമപ്രകാരമുള്ള അധികാരം ഉപയോഗിച്ച് ലഭിച്ച വിവരങ്ങൾ ബന്ധപ്പെട്ട വ്യക്തിയുടെ സമ്മതമില്ലാതെ വെളിപ്പെടുത്തിയതിനാൽ, ആ നടപടി ഒരു കുറ്റകൃത്യമായി കണക്കാക്കപ്പെട്ടേക്കാം.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
81. Which of the following is not an interrogative sentence?
(A)What a wonderful opportunity this is!
(B)What time does the seminar begin?
(C)Where have you kept my notebook?
(D)Why did the manager reject the proposal?
ഉത്തരം കാണുക(A) What a wonderful opportunity this is! “What a wonderful opportunity this is!” ഒരു ആശ്ചര്യവാക്യമാണ് (exclamatory), ചോദ്യമല്ല.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
82. Choose the correct sentence.
(A)Neither the Principal nor the teachers was present at the meeting.
(B)Neither the Principal nor the teachers were present at the meeting.
(C)Neither the Principal nor the teachers is present at the meeting.
(D)Neither the Principal nor the teachers has present at the meeting.
ഉത്തരം കാണുക(B) Neither the Principal nor the teachers were present at the meeting. Neither … nor-ൽ ക്രിയ അടുത്തുള്ള കർത്താവിനോട് (teachers – ബഹുവചനം) യോജിക്കുന്നു: were.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
83. Choose the correct sentence.
(A)He is a honest politician.
(B)He is an honest politician.
(C)He is the honest politician.
(D)He is honest politician.
ഉത്തരം കാണുക(B) He is an honest politician. ‘honest’ സ്വരശബ്ദത്തിൽ തുടങ്ങുന്നതിനാൽ (h ഉച്ചരിക്കില്ല) ‘an’.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
84. Choose the correct sentence.
(A)She has been working here since 2022.
(B)She have been working here since 2022.
(C)She has working here since 2022.
(D)She had been work here since 2022.
ഉത്തരം കാണുക(A) She has been working here since 2022. since ഉള്ളപ്പോൾ present perfect continuous: has been working.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
85. Choose the correct indirect form.
She said to him, “Why have you not informed me about the meeting?”
(A)She asked him why he had not informed her about the meeting.
(B)She asked him why had he not informed her about the meeting.
(C)She asked him why he has not informed her about the meeting.
(D)She asked him why he had not informed me about the meeting.
ഉത്തരം കാണുക(A) She asked him why he had not informed her about the meeting. ചോദ്യം indirect ആക്കുമ്പോൾ ചോദ്യക്രമം ഇല്ല, tense പിന്നോട്ട് (have → had), me → her.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
86. Choose the correct passive form:
The committee has approved the proposal.
(A)The proposal has approved by the committee.
(B)The proposal has been approved by the committee.
(C)The proposal had been approved by the committee.
(D)The proposal is approved by the committee.
ഉത്തരം കാണുക(B) The proposal has been approved by the committee. Present perfect passive: has been + past participle.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
87. Choose the correct sentence.
(A)The research included data from five different criterions.
(B)The research included data from five different criteria.
(C)The research included data from five different criterias.
(D)The research included data from five different criterion.
ഉത്തരം കാണുക(B) The research included data from five different criteria. criterion-ന്റെ ബഹുവചനം criteria.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
88. Choose the correct feminine form.
The gander guarded the flock.
89. Choose the correct word to complete the sentence.
The witness gave a remarkably ______ account of the incident, making it difficult for the jury to believe him.
(A)convince
(B)convincing
(C)unconvincing
(D)convincingly
ഉത്തരം കാണുക(C) unconvincing ജൂറിക്ക് വിശ്വസിക്കാൻ പ്രയാസം – unconvincing (വിശ്വസനീയമല്ലാത്ത).ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ