Metro Journal › PSC › 005/2026-M
PSC ഔദ്യോഗികം

Female Assistant Prison Officer ചോദ്യപേപ്പർ 2026 – ഉത്തരസൂചിക സഹിതം

ചോദ്യപേപ്പർ കോഡ് 005/2026-M · പരീക്ഷ 24-01-2026 · കാറ്റഗറി 316/2025,360/2025 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക

Kerala PSC Female Assistant Prison Officer (കാറ്റഗറി 316/2025,360/2025) പരീക്ഷ 24-01-2026-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.

ടിക്ക് ചെയ്ത് മാർക്ക് നോക്കാം🎮 ക്വിസ് ഗെയിം

1. താഴെ കൊടുത്തിരിക്കുന്നവയിൽ ചട്ടമ്പിസ്വാമികളുടെ കൃതികൾ ഏതെല്ലാം? (i) ആത്മോപദേശ ശതകം ആദിഭാഷ (ii) പ്രാചീനമലയാളം, ആദി ഭാഷ (iii) വേദാധികാരനിരൂപണം, അഖില തിരുട്ട്

  1. (A)(i) മാത്രം
  2. (B)(i) ഉം (iii) ഉം
  3. (C)(ii) മാത്രം
  4. (D)(iii) മാത്രം
ഉത്തരം കാണുക(C) (ii) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

2. മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം 1916ൽ പാലക്കാട് വച്ച് നടന്നപ്പോൾ അധ്യക്ഷത വഹിച്ചത് ആര്?

  1. (A)ജവഹർലാൽ നെഹ്റു
  2. (B)ആനി ബസന്റ്
  3. (C)കെ.പി. കേശവ മേനോൻ
  4. (D)ഇ. മൊയ്തു മൗലവി
ഉത്തരം കാണുക(B) ആനി ബസന്റ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

3. ഇന്ത്യയുടെ നിലവിലെ വിദേശകാര്യ സെക്രട്ടറി ആര്?

  1. (A)വിക്രം മിസ്രി
  2. (B)കെ. ജയകുമാർ
  3. (C)ശശി തരൂർ
  4. (D)അമിതാഭ് കാന്ത്
ഉത്തരം കാണുക(A) വിക്രം മിസ്രി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

4. 1904ൽ ഗാന്ധിജി ഡർബനിൽ നിന്നും ആരംഭിച്ച പത്രം ഏത്?

  1. (A)യങ്ങ് ഇന്ത്യ
  2. (B)നവജീവൻ
  3. (C)ഇന്ത്യൻ ഒപ്പീനിയൻ
  4. (D)സംവാദ് കൗമുദി
ഉത്തരം കാണുക(C) ഇന്ത്യൻ ഒപ്പീനിയൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

5. താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളെ അവ നടന്ന വർഷവുമായി ചേരുംപടി ചേർക്കുക. (i) ബോസ്റ്റൺ ടീ പാർട്ടി – (a) 1776 (ii) അമേരിക്കൻ കോൺടിനന്റൽ കോൺഗ്രസിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം – (b) 1773 (iii) പാരീസ് ഉടമ്പടി – (c) 1783 (iv) ടെന്നീസ് കോർട്ട് പ്രതിജ്ഞ – (d) 1789

  1. (A)i-b, ii-a, iii-c, iv-d
  2. (B)i-c, ii-a, iii-d, iv-b
  3. (C)i-d, ii-a, iii-b, iv-c
  4. (D)i-b, ii-a, iii-d, iv-c
ഉത്തരം കാണുക(A) i-b, ii-a, iii-c, iv-d
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

6. ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ അംഗമായതെപ്പോൾ?

  1. (A)1945 ഒക്ടോബർ 30
  2. (B)1945 ഒക്ടോബർ 24
  3. (C)1945 ജൂൺ 26
  4. (D)1945 ഫെബ്രുവരി 20
ഉത്തരം കാണുക(A) 1945 ഒക്ടോബർ 30
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

7. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് ബ്രിഡ്ജ് (റെയിൽവേ കമാനപാലം) ഏത് നദിക്ക് മുകളിലാണ്?

  1. (A)സത്ലജ്
  2. (B)ചെനാബ്
  3. (C)രവി
  4. (D)സിന്ധു
ഉത്തരം കാണുക(B) ചെനാബ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

8. ഏറ്റവും കൂടുതൽ ജലബാഷ്പം അടങ്ങിയിരിക്കുന്ന അന്തരീക്ഷ മണ്ഡലം?

  1. (A)മിസോസ്ഫിയർ
  2. (B)സ്ട്രാറ്റോസ്ഫിയർ
  3. (C)ട്രോപ്പോസ്ഫിയർ
  4. (D)ഓസോൺ പാളി
ഉത്തരം കാണുക(C) ട്രോപ്പോസ്ഫിയർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

9. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏത്?

  1. (A)NH 44
  2. (B)NH 19
  3. (C)NH 16
  4. (D)NH 48
ഉത്തരം കാണുക(A) NH 44
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

10. 'ദൊഡ്ഡബെട്ട' കൊടുമുടി സ്ഥിതിചെയ്യുന്ന പർവ്വതനിര :

  1. (A)ആനമല
  2. (B)കാർഡമം കുന്നുകൾ
  3. (C)നീലഗിരി കുന്നുകൾ
  4. (D)നല്ലമല കുന്നുകൾ
ഉത്തരം കാണുക(C) നീലഗിരി കുന്നുകൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

11. 'ഗോൾഡൻ ഫൈബർ' എന്നറിയപ്പെടുന്നത് :

  1. (A)സിൽക്ക്
  2. (B)ചണം
  3. (C)പരുത്തി
  4. (D)കമ്പിളി
ഉത്തരം കാണുക(B) ചണം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

12. ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്?

  1. (A)കാവേരി
  2. (B)തുംഗഭദ്ര
  3. (C)കൃഷ്ണ
  4. (D)ശരാവതി
ഉത്തരം കാണുക(D) ശരാവതി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

13. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട് ശരിയായവ ഏതൊക്കെ? I. സാമ്പത്തിക വളർച്ച, ആധുനികവൽക്കരണം, സ്വാശ്രയത്വം, സമത്വം എന്നിവ ലക്ഷ്യങ്ങളാണ്. II. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1951 മുതൽ 1956 വരെയാണ്. III. ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ കഴിയുന്ന വസ്തുക്കളുടെ ഇറക്കുമതി ഒഴിവാക്കികൊണ്ടുള്ള സ്വാശ്രയത്വസമീപനത്തിനാണ് ആദ്യ ഏഴ് ഇന്ത്യൻ പഞ്ചവത്സര പദ്ധതികൾ പ്രാധാന്യം നൽകിയത്.

  1. (A)(II), (III) മാത്രം
  2. (B)(I), (II) മാത്രം
  3. (C)(I), (II), (III) ശരിയാണ്
  4. (D)(I), (III) മാത്രം
ഉത്തരം കാണുക(C) (I), (II), (III) ശരിയാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

14. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പി.സി. മഹലാനോബിസ് എന്ന ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ട് ശരിയായവ ഏതൊക്കെ? I. കൽക്കട്ടയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും 'സാംഖ്യ' എന്ന ജേണൽ ആരംഭിക്കുകയും ചെയ്തു. II. ഇന്ത്യൻ ആസൂത്രണത്തിന്റെ ശില്പി എന്ന് അറിയപ്പെടുന്നു. III. പി.സി. മഹലാനോബിസിന്റെ വികസന ആസൂത്രണനയം രണ്ടാം പഞ്ചവത്സര പദ്ധതിയിലാണ് മുന്നോട്ട് വച്ചത്.

  1. (A)(II), (III) മാത്രം
  2. (B)(I), (II) മാത്രം
  3. (C)(I), (III) മാത്രം
  4. (D)(I), (II), (III) ശരിയാണ്
ഉത്തരം കാണുക(D) (I), (II), (III) ശരിയാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

15. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പുത്തൻ സാമ്പത്തിക നയവുമായി (New Economic Policy) ബന്ധപ്പെട്ട് ശരിയായവ ഏതൊക്കെ? I. ലോകബാങ്കിന്റെയും IMF-ന്റെയും നിബന്ധനകൾ അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പുത്തൻ സാമ്പത്തിക നയം പ്രഖ്യാപിക്കുകയും ചെയ്തു. II. ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവ പുത്തൻ സാമ്പത്തിക നയത്തിന്റെ പ്രധാന ഭാഗങ്ങളാണ്. III. പുത്തൻ സാമ്പത്തിക നയം ഇറക്കുമതി ബദൽ വ്യാപാരനയത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കിയത്.

  1. (A)(II), (III) മാത്രം
  2. (B)(I), (II) മാത്രം
  3. (C)(I), (II), (III) ശരിയാണ്
  4. (D)(I), (III) മാത്രം
ഉത്തരം കാണുക(B) (I), (II) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

16. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഇന്ത്യയിലെ സ്വകാര്യവൽക്കരണ നയവുമായി ബന്ധപ്പെട്ട് ശരിയായവ ഏതെല്ലാം? I. ഒന്നാം പഞ്ചവത്സര പദ്ധതി കാലയളവിൽ സ്വകാര്യവൽക്കരണ നയത്തിന് പ്രാധാന്യം നൽകി. II. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം, നിർവഹണചുമതല എന്നിവയിൽ നിന്നും ഗവൺമെന്റ് പിൻവാങ്ങുക. III. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ ഭാഗികമായി സ്വകാര്യമേഖലയ്ക്ക് വിൽക്കുക.

  1. (A)(II), (III) മാത്രം
  2. (B)(I), (II) മാത്രം
  3. (C)(I), (II), (III) ശരിയാണ്
  4. (D)(I), (III) മാത്രം
ഉത്തരം കാണുക(A) (II), (III) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

17. ചെറുകിട വ്യവസായവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ യോജിക്കാത്ത പ്രസ്താവന ഏത്?

  1. (A)1955ൽ കാർവെ കമ്മിറ്റി ഗ്രാമവികസനത്തിൽ ചെറുകിട വ്യവസായങ്ങളുടെ സാധ്യത എടുത്തു പറയുന്നു.
  2. (B)1950ൽ പരമാവധി 5 ലക്ഷം രൂപ വരെ നിക്ഷേപം നടത്തിയ യൂണിറ്റുകളെയാണ് ചെറുകിട വ്യവസായ യൂണിറ്റുകളായി പരിഗണിച്ചത്.
  3. (C)ചെറുകിട വ്യവസായങ്ങൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
  4. (D)ചെറുകിട വ്യവസായ മേഖലയുടെ പുരോഗതിയ്ക്കായി ഉയർന്ന എക്സൈസ് തീരുവയും ഉയർന്ന പലിശനിരക്കിലുള്ള ബാങ്ക് വായ്പയും ചെറുകിട വ്യവസായങ്ങൾക്ക് നൽകി.
ഉത്തരം കാണുക(D) ചെറുകിട വ്യവസായ മേഖലയുടെ പുരോഗതിയ്ക്കായി ഉയർന്ന എക്സൈസ് തീരുവയും ഉയർന്ന പലിശനിരക്കിലുള്ള ബാങ്ക് വായ്പയും ചെറുകിട വ്യവസായങ്ങൾക്ക് നൽകി.
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

18. താഴെ പറയുന്നവരിൽ ആർക്കാണ് 2024ൽ സാമ്പത്തിക ശാസ്ത്രത്തിന് നോബൽ പുരസ്കാരം ലഭിച്ചത്?

  1. (A)ഫിലിപ്പ് അഗിയോൺ
  2. (B)ജോയൽ മോകിർ
  3. (C)ഡേവിഡ് ബേക്കർ
  4. (D)സൈമൺ ജോൺസൺ
ഉത്തരം കാണുക(D) സൈമൺ ജോൺസൺ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

19. ഇന്ത്യൻ ഭരണഘടനയിൽ എത്രാമത്തെ ആർട്ടിക്കിൾ പ്രകാരമാണ് പിന്നോക്ക വിഭാഗങ്ങൾക്ക് അനുകൂലമായ സംരക്ഷിത വിവേചനം നൽകിയിരിക്കുന്നത്?

  1. (A)ആർട്ടിക്കിൾ 16(6)
  2. (B)ആർട്ടിക്കിൾ 15(1)
  3. (C)ആർട്ടിക്കിൾ 16(4)
  4. (D)ആർട്ടിക്കിൾ 17
ഉത്തരം കാണുക(C) ആർട്ടിക്കിൾ 16(4)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

20. താഴെ തന്നിരിക്കുന്നതിൽ റിട്ടുകളും ലക്ഷ്യങ്ങളുമാണ്. ഇവയിൽ തെറ്റായത് ഏത്? (i) മാൻഡമസ് - ഒരു ഉദ്യോഗസ്ഥൻ നിയമപരമായ കർത്തവ്യം ചെയ്യാത്തപ്പോൾ. (ii) കോവാറന്റോ - ഒരു വ്യക്തി അർഹതയില്ലാത്ത സ്ഥാനത്ത് ഇരിക്കുമ്പോൾ. (iii) സെർഷ്യോറ്റി - ഒരു കീഴ്കോടതി അതിന്റെ അധികാര പരിധിക്കപ്പുറമുള്ള ഒരു കേസ് പരിഗണിക്കുമ്പോൾ. (iv) ഹേബിയസ് കോർപ്പസ് - അനധികൃത തടങ്കലിനെതിരെ.

  1. (A)(ii)
  2. (B)(i)
  3. (C)(iv)
  4. (D)(iii)
ഉത്തരം കാണുക(D) (iii)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

21. ഭരണഘടനാ അസംബ്ലിയിൽ ഇവരിൽ ആരാണ് 'ലക്ഷ്യ പ്രമേയം' അവതരിപ്പിച്ചത്?

  1. (A)ഡോ. ബി.ആർ. അംബേദ്കർ
  2. (B)സർദാർ വല്ലഭ്ഭായ് പട്ടേൽ
  3. (C)ജവഹർലാൽ നെഹ്റു
  4. (D)ബി.എൻ. റാവു
ഉത്തരം കാണുക(C) ജവഹർലാൽ നെഹ്റു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

22. ഇവയിൽ ദ്വിമണ്ഡല നിയമസഭകൾ ഉള്ള സംസ്ഥാനങ്ങൾ ഏതെല്ലാം?

  1. (A)തമിഴ്നാട്, ആന്ധ്രാപ്രദേശ്
  2. (B)ഗുജറാത്ത്, ബീഹാർ
  3. (C)ഉത്തർപ്രദേശ്, തെലുങ്കാന
  4. (D)മഹാരാഷ്ട്ര, ഡൽഹി
ഉത്തരം കാണുക(C) ഉത്തർപ്രദേശ്, തെലുങ്കാന
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

23. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം ശുപാർശ ചെയ്ത കമ്മിറ്റി ഏതാണ്?

  1. (A)ബൽവന്ദ് റായ് മേത്ത കമ്മിറ്റി
  2. (B)പി.കെ. തുംഗൺ കമ്മിറ്റി
  3. (C)ജി.വി. റാവു കമ്മിറ്റി
  4. (D)അശോക് മേത്ത കമ്മിറ്റി
ഉത്തരം കാണുക(B) പി.കെ. തുംഗൺ കമ്മിറ്റി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

24. ആർട്ടിക്കിൾ 19 (സ്വാതന്ത്ര്യത്തിനുള്ള അവകാശം) പ്രകാരം എത്ര അവകാശങ്ങളാണ് ഉറപ്പ് നൽകിയിട്ടുള്ളത്?

  1. (A)5
  2. (B)6
  3. (C)10
  4. (D)12
ഉത്തരം കാണുക(B) 6
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

25. ഒരു ഇന്ത്യൻ പൗരന് എത്ര രീതിയിലാണ് അയാളുടെ പൗരത്വം നഷ്ടപ്പെടുന്നത്?

  1. (A)2
  2. (B)3
  3. (C)4
  4. (D)നഷ്ടപെടില്ല
ഉത്തരം കാണുക(B) 3
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

26. 'സാമൂഹിക സുരക്ഷയും സാമൂഹിക ഇൻഷ്യുറൻസും' താഴെ തന്നിരിക്കുന്നവയിൽ ഏത് വിഷയത്തിൽ പെടുന്നു?

  1. (A)കേന്ദ്ര ലിസ്റ്റ്
  2. (B)സംസ്ഥാന ലിസ്റ്റ്
  3. (C)കൺകറന്റ് ലിസ്റ്റ്
  4. (D)അവശിഷ്ട അധികാരങ്ങൾ
ഉത്തരം കാണുക(C) കൺകറന്റ് ലിസ്റ്റ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

27. A, B, C, D – ഇവർ നാലു പേരും സുഹൃത്തുക്കളാണ്. ഇതിൽ D മറ്റ് മൂന്നു പേരോടായി ചോദിച്ചു, ഇന്ത്യയിലെ ഇപ്പോഴത്തെ ദേശീയ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്? A – രാജീവ് കുമാർ, B – ഗ്യാനേഷ് കുമാർ, C – ഡി.വൈ. ചന്ദ്രചൂഡ് എന്നിങ്ങനെ പറഞ്ഞു. ഇവർ മൂവരും Dയോട് ഇതേ ചോദ്യം ചോദിച്ചു. D – പറഞ്ഞു - സഞ്ജീവ് ഖന്ന. ഇവരിൽ ആര് പറഞ്ഞതാണ് ശരിയുത്തരം?

  1. (A)A പറഞ്ഞത് ശരി
  2. (B)B പറഞ്ഞത് ശരി
  3. (C)C പറഞ്ഞത് ശരി
  4. (D)D പറഞ്ഞത് ശരി
ഉത്തരം കാണുക(B) B പറഞ്ഞത് ശരി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

28. താഴെ പറയുന്നവയിൽ ഏതൊക്കെയാണ് ഒരു മുനിസിപ്പൽ കോർപറേഷനിൽ അംഗം ആകാൻ വേണ്ടി വരുന്ന ആവശ്യയോഗ്യതകൾ? (i) ഇന്ത്യൻ പൗരൻ ആയിരിക്കണം. (ii) ഏറ്റവും കുറഞ്ഞത് 25 വയസ്സ് പൂർത്തിയായിരിക്കണം. (iii) തിരഞ്ഞെടുക്കപ്പെടേണ്ട പ്രദേശത്തെ വോട്ടർ പട്ടികയിൽ പേര് ഉണ്ടായിരിക്കണം.

  1. (A)(i), (ii) മാത്രം
  2. (B)(i), (iii) മാത്രം
  3. (C)(ii), (iii) മാത്രം
  4. (D)മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം
ഉത്തരം കാണുക(B) (i), (iii) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

29. താഴെ പറയുന്നവയിൽ ഏതൊക്കെയാണ് തദ്ദേശ സ്വയംഭരണ ഗവൺമെന്റുകളുമായി ബന്ധപ്പെട്ടിരിക്കുന്നത്? (i) ബൽവന്ത്റായ് കമ്മീഷൻ (ii) അശോക്മേത്ത കമ്മീഷൻ (iii) തുംഗൻ കമ്മിറ്റി (iv) സർക്കാരിയ കമ്മീഷൻ

  1. (A)(i), (ii), (iv) മാത്രം
  2. (B)(i), (ii), (iii) മാത്രം
  3. (C)(ii), (iii), (iv) മാത്രം
  4. (D)മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം
ഉത്തരം കാണുക(B) (i), (ii), (iii) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

30. 2008ലെ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ ഏതൊക്കെയാണ്? (i) നെൽവയലുകൾ നികത്തുന്നത് തടയുന്നു. (ii) തണ്ണീർത്തടങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുന്നു. (iii) നിയമത്തിലെ വ്യവസ്ഥകൾ അനുസരിക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നു.

  1. (A)(i), (ii) മാത്രം
  2. (B)(i), (iii) മാത്രം
  3. (C)(ii), (iii) മാത്രം
  4. (D)മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം
ഉത്തരം കാണുക(D) മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

31. രാഷ്ട്രീയ വയോശ്രീ യോജന പദ്ധതി താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? (i) വയോജനങ്ങൾക്ക് വാർദ്ധക്യ പെൻഷൻ നൽകുന്നത് സംബന്ധിച്ച് (ii) വാർദ്ധക്യ സഹജമായ വൈകല്യങ്ങൾ അനുഭവിക്കുന്ന മുതിർന്ന പൗരന്മാർക്ക് സഹായകമായ ജീവിത ഉപകരണങ്ങൾ നൽകുന്നത് സംബന്ധിച്ച് (iii) ഓരോ ജില്ലയിലും വൃദ്ധസദനങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച്

  1. (A)(i) മാത്രം
  2. (B)(ii) മാത്രം
  3. (C)(iii) മാത്രം
  4. (D)മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം
ഉത്തരം കാണുക(B) (ii) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

32. മനുഷ്യശരീരത്തിലെ ഏത് അവയവമാണ് 'പേയ്സ്മേക്കർ' (Pacemaker) എന്നറിയപ്പെടുന്നത്?

  1. (A)സൈനോ ഏട്രിയൽ നോഡ് (SA Node)
  2. (B)വൃക്ക
  3. (C)തലച്ചോറ്
  4. (D)പാൻക്രിയാസ്
ഉത്തരം കാണുക(A) സൈനോ ഏട്രിയൽ നോഡ് (SA Node)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

33. സൂര്യപ്രകാശത്തിൽ നിന്നും ശരീരത്തിൽ സ്വയം നിർമ്മിക്കപ്പെടുന്ന ജീവകം ഏതാണ്?

  1. (A)വിറ്റാമിൻ സി
  2. (B)വിറ്റാമിൻ കെ
  3. (C)വിറ്റാമിൻ ഡി
  4. (D)വിറ്റാമിൻ ഇ
ഉത്തരം കാണുക(C) വിറ്റാമിൻ ഡി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

34. പ്രകൃതിയിലെ സൂക്ഷ്മാണുക്കൾ (Micro organisms) ജൈവവസ്തുക്കളെ വിഘടിപ്പിച്ച് മണ്ണിൽ ലയിക്കുന്ന പോഷകങ്ങൾ രൂപപ്പെടുത്തുന്ന പ്രക്രിയയ്ക്ക് പറയുന്ന പേരെന്താണ്?

  1. (A)പ്രകാശസംശ്ലേഷണം (Photosynthesis)
  2. (B)വിഘടനം (Decomposition)
  3. (C)ഓക്സീകരണം (Oxidation)
  4. (D)ബാഷ്പീകരണം (Evaporation)
ഉത്തരം കാണുക(B) വിഘടനം (Decomposition)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

35. 'ഡോട്സ്' (DOTS - Directly Observed Treatment Short-course) എന്ന ചികിത്സാ രീതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?

  1. (A)എയ്ഡ്സ് (AIDS)
  2. (B)പോളിയോ
  3. (C)ഹെപ്പറ്റൈറ്റിസ് ബി
  4. (D)ക്ഷയരോഗം (Tuberculosis - TB)
ഉത്തരം കാണുക(D) ക്ഷയരോഗം (Tuberculosis - TB)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

36. കേരളത്തിൽ 30 വയസ്സിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങൾ സ്ക്രീൻ ചെയ്യുന്നതിനായി ആശാ പ്രവർത്തകർ ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ ഏതാണ്?

  1. (A)നിരാമയ
  2. (B)സമ്പൂർണ്ണ
  3. (C)ശൈലി (SHAILI)
  4. (D)ഇ-ഹെൽത്ത്
ഉത്തരം കാണുക(C) ശൈലി (SHAILI)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

37. ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷിയെ (Immune System) നേരിട്ട് തകർക്കുകയും, സെൽ മീഡിയേറ്റഡ് ഇമ്മ്യൂണിറ്റിയെ (Cell-mediated immunity) ബാധിക്കുകയും ചെയ്യുന്ന വൈറസ് ഏതാണ്?

  1. (A)ചിക്കൻപോക്സ് വൈറസ്
  2. (B)എച്ച്.ഐ.വി. (HIV)
  3. (C)പോളിയോ വൈറസ്
  4. (D)റൈനോവൈറസ് (Rhinovirus)
ഉത്തരം കാണുക(B) എച്ച്.ഐ.വി. (HIV)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

38. പ്രവർത്തനവും പ്രതിപ്രവർത്തനവും തമ്മിലുള്ള ബന്ധം :

  1. (A)രണ്ടും ഒരേ ദിശയിൽ
  2. (B)രണ്ടും എതിർ ദിശയിൽ
  3. (C)പ്രവർത്തനം വലിയതും പ്രതിപ്രവർത്തനം ചെറിയതും
  4. (D)പ്രവർത്തനം ചെറിയതും പ്രതിപ്രവർത്തനം വലിയതും
ഉത്തരം കാണുക(B) രണ്ടും എതിർ ദിശയിൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

39. ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റിൽ പ്രകാശത്തിന്റെ തീവ്രത വർദ്ധിക്കുമ്പോൾ :

  1. (A)ഉത്സർജ്ജിക്കപ്പെടുന്ന ഇലക്ട്രോണുകളുടെ ഗതികോർജ്ജം കൂടും
  2. (B)ഉത്സർജ്ജിക്കപ്പെടുന്ന ഇലക്ട്രോണുകളുടെ എണ്ണം കൂടും
  3. (C)ഉത്സർജ്ജിക്കപ്പെടുന്ന ഇലക്ട്രോണുകളുടെ എണ്ണം കുറയും
  4. (D)ഇലക്ട്രോണുകൾ നിശ്ചലമാകും
ഉത്തരം കാണുക(B) ഉത്സർജ്ജിക്കപ്പെടുന്ന ഇലക്ട്രോണുകളുടെ എണ്ണം കൂടും
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

40. ഭൂമിയുടെ ഉപരിതലത്തിൽ നിശ്ചലാവസ്ഥയിൽ ഇരിക്കുന്ന 10 Kg പിണ്ഡം ഉള്ള ഒരു വസ്തുവിന്റെ ഭാരം എത്രയാണ്? (g = 10 m/s²)

  1. (A)10 N
  2. (B)1000 N
  3. (C)100 N
  4. (D)1 N
ഉത്തരം കാണുക(C) 100 N
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

41. 2025ൽ ജോൺ ക്ലാർക്ക്, മൈക്കൽ ഡെവോറെട്ട്, ജോൺ മാർട്ടിനിസ് എന്നിവർ നേടിയത് ഏതു പുരസ്കാരം?

  1. (A)ഫീൽഡ്സ് മെഡൽ
  2. (B)ടെറ്റ്മാൻ അവാർഡ്
  3. (C)ബ്രേക്ക്ത്രൂ പ്രൈസ്
  4. (D)നോബൽ സമ്മാനം ഭൗതിക ശാസ്ത്രത്തിൽ
ഉത്തരം കാണുക(D) നോബൽ സമ്മാനം ഭൗതിക ശാസ്ത്രത്തിൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

42. ഹൈഡ്രജൻ ആറ്റത്തിന്റെ ഐസോടോപ്പുകളിൽ ഭൂമിയിൽ വളരെ കുറഞ്ഞ അളവിൽ കാണപ്പെടുന്നത് :

  1. (A)പ്രോട്ടിയം
  2. (B)ഡ്യൂറ്റീരിയം, ട്രിഷ്യം
  3. (C)ട്രിഷ്യം
  4. (D)പ്രോട്ടിയം, ഡ്യൂറ്റീരിയം
ഉത്തരം കാണുക(C) ട്രിഷ്യം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

43. 'താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത അളവ് വാതകത്തിന്റെ മർദ്ദം വ്യാപ്തത്തിന് വിപരീതാനുപാതത്തിലായിരിക്കും'. ഈ പ്രസ്താവന ഏത് വാതക നിയമവുമായി ബന്ധപ്പെട്ടതാണ്?

  1. (A)ബോയിൽ നിയമം
  2. (B)ചാൾസ് നിയമം
  3. (C)അവഗാഡ്രോ നിയമം
  4. (D)ഗേ ലൂസാക് നിയമം
ഉത്തരം കാണുക(A) ബോയിൽ നിയമം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

44. ചുവടെ കൊടുത്തിരിക്കുന്ന ലവണങ്ങളിൽ ഏതിന്റെ ലവണ ലായനിയുടെ pH മൂല്യമാണ് 7-നെക്കാൾ കുറവ്?

  1. (A)CH₃COONa
  2. (B)NH₄Cl
  3. (C)CH₃COONH₄
  4. (D)NaCl
ഉത്തരം കാണുക(B) NH₄Cl
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

45. 2025-ലെ രസതന്ത്ര നോബൽ സമ്മാനം ഏതിന്റെ കണ്ടുപിടിത്തത്തിനാണ് നൽകപെട്ടത്?

  1. (A)നോൺ മെറ്റൽ - ഓർഗാനിക് ഫ്രെയിംവർക്ക്
  2. (B)മെറ്റാലിക് സംയുക്തം
  3. (C)മെറ്റൽ - ഓർഗാനിക് ഫ്രെയിംവർക്ക്
  4. (D)ഓർഗാനിക് സംയുക്തം
ഉത്തരം കാണുക(C) മെറ്റൽ - ഓർഗാനിക് ഫ്രെയിംവർക്ക്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

46. "വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കുന്നിതു ചിലർ കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കും പോലെ ഗർദ്ദഭം" - ഈ വരികൾ ആരുടേതാണ്?

  1. (A)തുഞ്ചത്തെഴുത്തച്ഛൻ
  2. (B)കുമാരനാശാൻ
  3. (C)പൂന്താനം നമ്പൂതിരി
  4. (D)ചങ്ങമ്പുഴ കൃഷ്ണപിള്ള
ഉത്തരം കാണുക(C) പൂന്താനം നമ്പൂതിരി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

47. കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 37-ആം ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായ; അർജുന അവാർഡ് ജേതാവ് കൂടിയായ കായികതാരം ആരാണ്?

  1. (A)ഐ.എം. വിജയൻ
  2. (B)കെ.എം. ബീനാമോൾ
  3. (C)എം.ഡി. വത്സമ്മ
  4. (D)എൽദോസ് പോൾ
ഉത്തരം കാണുക(D) എൽദോസ് പോൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

48. കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം?

  1. (A)ചിറയ്ക്കൽ, കണ്ണൂർ
  2. (B)നളന്ദ, തിരുവനന്തപുരം
  3. (C)ചെറുതുരുത്തി, തൃശൂർ
  4. (D)തിരൂർ, മലപ്പുറം
ഉത്തരം കാണുക(A) ചിറയ്ക്കൽ, കണ്ണൂർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

49. "തപ്പുകൊട്ടി മേളമൊരുക്കി; താളവടിവിൽ താവടിതുള്ളി; പുലവൃത്തമാടി; വിനോദ ഭാഷണങ്ങളിലൂടെ പൊട്ടിച്ചിരി വിടർത്തി; അടവി തുള്ളി; കോലം തുള്ളലിലേയ്ക്ക്... കവുങ്ങിൻ പാളയിലാണ് കോലങ്ങൾ." - ഏത് അനുഷ്ഠാനകലാരൂപത്തെക്കുറിച്ചുള്ളതാണ് ഈ വിവരണങ്ങൾ?

  1. (A)തിറയാട്ടം
  2. (B)പടയണി
  3. (C)കളമെഴുത്തും പാട്ടും
  4. (D)മുടിയേറ്റ്
ഉത്തരം കാണുക(B) പടയണി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

50. മലയാളത്തിലെ പ്രശസ്തരായ ചില ആട്ടക്കഥാകൃത്തുക്കളേയും അവരുടെ ആട്ടക്കഥകളേയും ചുവടെകൊടുക്കുന്നു. ഇവയിൽ ശരിയായി ചേർത്തെഴുതിയിട്ടുള്ളത് ഏതൊക്കെയാണ്? (i) ഇരയിമ്മൻ തമ്പി - അംബരീഷ ചരിതം (ii) അശ്വതി തിരുനാൾ - ഉത്തരാ സ്വയംവരം (iii) കോട്ടയത്തുതമ്പുരാൻ - കല്യാണ സൗഗന്ധികം (iv) ഉണ്ണായിവാര്യർ - നളചരിതം

  1. (A)(i), (ii)
  2. (B)(ii), (iii)
  3. (C)(iii), (iv)
  4. (D)(i), (iv)
ഉത്തരം കാണുക(C) (iii), (iv)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

51. ലഘൂകരിക്കുക : 36 + 9 × 2/3 − 5²

  1. (A)18
  2. (B)19
  3. (C)17
  4. (D)16
ഉത്തരം കാണുക(C) 17
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

52. P, Qയെക്കാൾ അഞ്ച് മടങ്ങ് കൂടുതലാണെങ്കിൽ, Q, Pയെക്കാൾ എത്ര ശതമാനം ചെറുതാണ്?

  1. (A)80%
  2. (B)75%
  3. (C)70%
  4. (D)85%
ഉത്തരം കാണുക(A) 80%
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

53. A, B എന്നിവ 4:5 എന്ന അനുപാതത്തിലും B, C എന്നിവ 20:30 എന്ന അനുപാതത്തിലുമാണെങ്കിൽ A, C എന്നിവ ഏത് അനുപാതത്തിലായിരിക്കും?

  1. (A)4:13
  2. (B)9:15
  3. (C)8:13
  4. (D)8:15
ഉത്തരം കാണുക(D) 8:15
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

54. രാമു 36 സെക്കൻഡിൽ 400 മീറ്റർ ഓടുന്നു. അവന്റെ വേഗത മണിക്കൂറിൽ എത്ര കിലോമീറ്ററാണ്?

  1. (A)40 Km/hr
  2. (B)35 Km/hr
  3. (C)45 Km/hr
  4. (D)50 Km/hr
ഉത്തരം കാണുക(A) 40 Km/hr
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

55. ലഘൂകരിക്കുക:- (8)^(2/3) × (27)^(2/3)

  1. (A)32
  2. (B)36
  3. (C)30
  4. (D)40
ഉത്തരം കാണുക(B) 36
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

56. തന്നിരിക്കുന്ന അനുപാതത്തിൽ നിന്ന് ചോദ്യ ചിഹ്നത്തിന് പകരം വരുന്ന സംഖ്യ ഏത്? 289 : 20 ; 625 : ?

  1. (A)26
  2. (B)27
  3. (C)29
  4. (D)28
ഉത്തരം കാണുക(D) 28
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

57. ഇന്ന് തിങ്കളാഴ്ചയാണെങ്കിൽ ഇന്നേയ്ക്ക് 65-ആം ദിവസം ഏത് ആയിരിക്കും?

  1. (A)ബുധൻ
  2. (B)ശനി
  3. (C)ചൊവ്വ
  4. (D)വ്യാഴം
ഉത്തരം കാണുക(A) ബുധൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

58. വാച്ചിലെ മണിക്കൂർ സൂചി 7 മണി മുതൽ 10 മണി വരെ കറങ്ങുമ്പോൾ ഉണ്ടാക്കുന്ന കോൺ എത്ര ഡിഗ്രി ആയിരിക്കും?

  1. (A)180°
  2. (B)90°
  3. (C)75°
  4. (D)100°
ഉത്തരം കാണുക(B) 90°
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

59. അടുത്ത സംഖ്യ ഏത്? 6, 12, 36, 144, _____

  1. (A)720
  2. (B)1152
  3. (C)288
  4. (D)576
ഉത്തരം കാണുക(A) 720
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

60. താഴെ തന്നിരിക്കുന്ന സംഖ്യകളിൽ വേറിട്ടത് ഏത്?

  1. (A)125
  2. (B)729
  3. (C)343
  4. (D)123
ഉത്തരം കാണുക(D) 123
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

61. Choose the appropriate meaning of the idiom, "blue blood" :

  1. (A)something impossible
  2. (B)weak person
  3. (C)an aristocrat
  4. (D)a funny object
ഉത്തരം കാണുക(C) an aristocrat
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

62. If I had known you were in hospital, I ———— you.

  1. (A)would visit
  2. (B)would visited
  3. (C)would have visited
  4. (D)would have visit
ഉത്തരം കാണുക(C) would have visited
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

63. Find out the correct answer. This is an achievement ———— I am proud.

  1. (A)which
  2. (B)who
  3. (C)whose
  4. (D)of which
ഉത്തരം കാണുക(D) of which
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

64. Report the following sentence. "Don't touch me", he said to her.

  1. (A)He asked her whether he touch him.
  2. (B)He asked her whether he touched him.
  3. (C)He told her not to touch him.
  4. (D)He told her don't touch me.
ഉത്തരം കാണുക(C) He told her not to touch him.
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

65. The thunder gradually ————, and its rumbling is heard far away beyond the village.

  1. (A)abate
  2. (B)abates
  3. (C)rotund
  4. (D)rotunds
ഉത്തരം കാണുക(B) abates
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

66. Identify the antonym of the underlined word. The company made an enormous profit last year.

  1. (A)massive
  2. (B)colossal
  3. (C)immense
  4. (D)diminutive
ഉത്തരം കാണുക(D) diminutive
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

67. Identify the affirmative sentence.

  1. (A)There is hardly anything good in the fridge.
  2. (B)There are few snakes in the garden.
  3. (C)The boys do daring tasks.
  4. (D)He had scarcely enough money.
ഉത്തരം കാണുക(C) The boys do daring tasks.
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

68. Nobody knows the answer, ————?

  1. (A)do they?
  2. (B)does they?
  3. (C)don't they?
  4. (D)shall we?
ഉത്തരം കാണുക(A) do they?
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

69. Choose the correct word.

  1. (A)Simultaneus
  2. (B)Simultaneous
  3. (C)Symultaneus
  4. (D)Symultaneous
ഉത്തരം കാണുക(B) Simultaneous
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

70. A person who studies stars and the universe.

  1. (A)astronomer
  2. (B)astronaut
  3. (C)astrologist
  4. (D)astronogist
ഉത്തരം കാണുക(A) astronomer
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

71. ശരിയായ പദം ഏത്?

  1. (A)വൃഷ്ഠി
  2. (B)വ്രഷ്ടി
  3. (C)വ്രഷ്ഠി
  4. (D)വൃഷ്ടി
ഉത്തരം കാണുക(D) വൃഷ്ടി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

72. 'സംവൃതം' എന്ന പദത്തിന്റെ വിപരീതം ഏത്?

  1. (A)അസംവൃതം
  2. (B)വിവൃതം
  3. (C)അവൃതം
  4. (D)സുവൃതം
ഉത്തരം കാണുക(B) വിവൃതം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

73. താഴെ പറയുന്നവയിൽ തെറ്റായ സ്ത്രീലിംഗ-പുല്ലിംഗ ജോഡി ഏത്?

  1. (A)വിദ്വാൻ-വിദുഷി
  2. (B)പത്നി-പതി
  3. (C)ലേഖകൻ-ലേഖക
  4. (D)മകൻ-മകൾ
ഉത്തരം കാണുക(C) ലേഖകൻ-ലേഖക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

74. 'ഒഴിച്ചുകൂടാനാവാത്തത്' ഒറ്റപ്പദം ഏത്?

  1. (A)അത്യാവശ്യം
  2. (B)അനിഷേധ്യം
  3. (C)അത്യന്താപേക്ഷിതം
  4. (D)അനിവാര്യം
ഉത്തരം കാണുക(C) അത്യന്താപേക്ഷിതം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

75. ചേർത്തെഴുതുക 'അ + ആൾ' :

  1. (A)ആയാൾ
  2. (B)അയാൾ
  3. (C)അവൾ
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(B) അയാൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

76. താഴെ പറയുന്നവയിൽ അലിംഗ ബഹുവചനം അല്ലാത്തത് ഏത്?

  1. (A)പണിക്കർ
  2. (B)മക്കൾ
  3. (C)ഭാരതീയർ
  4. (D)ആൺമക്കൾ
ഉത്തരം കാണുക(D) ആൺമക്കൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

77. 'ശരീരം' എന്ന വാക്കിന്റെ ശരിയായ പര്യായപദങ്ങൾ ഉൾക്കൊള്ളുന്ന ജോഡി ഏതാണ്? (i) ഗാത്രം, മേനി (ii) കായം, വപുസ്സ് (iii) ആകൃതി, രൂപം

  1. (A)(i) ഉം (iii) ഉം ശരി
  2. (B)എല്ലാം ശരി
  3. (C)(i) ഉം (ii) ഉം ശരി
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(C) (i) ഉം (ii) ഉം ശരി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

78. 'ചക്രശ്വാസം വലിക്കുക' എന്ന ശൈലിയുടെ അർത്ഥം എന്ത്?

  1. (A)ശ്വാസം നിലയ്ക്കുക
  2. (B)അത്യധികം വിഷമിക്കുക
  3. (C)ചക്രം ചവിട്ടുക
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(B) അത്യധികം വിഷമിക്കുക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

79. പിരിച്ചെഴുതുക 'അത്യന്തം' :

  1. (A)അത്യ + അന്തം
  2. (B)അത്യ + ന്തം
  3. (C)അതി + അന്തം
  4. (D)അതി + യന്തം
ഉത്തരം കാണുക(C) അതി + അന്തം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

80. 'Preamble' ശരിയായ മലയാള പരിഭാഷ ഏത്?

  1. (A)മുൻഗണന
  2. (B)ആമുഖം
  3. (C)ഉത്തരവ്
  4. (D)ശീർഷകം
ഉത്തരം കാണുക(B) ആമുഖം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

81. കേരളത്തിൽ അവസാനമായി വധശിക്ഷ നടപ്പിലാക്കിയ വർഷം :

  1. (A)1989
  2. (B)1991
  3. (C)1994
  4. (D)1997
ഉത്തരം കാണുക(B) 1991
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

82. കേരള സംസ്ഥാനം രൂപീകൃതമായതിന് ശേഷം ആരംഭിച്ച സെൻട്രൽ ജയിൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

  1. (A)കണ്ണൂർ
  2. (B)തിരുവനന്തപുരം
  3. (C)തൃശ്ശൂർ
  4. (D)മലപ്പുറം
ഉത്തരം കാണുക(D) മലപ്പുറം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

83. കേരളത്തിൽ നിലവിൽ പുരുഷ തടവുകാർക്കായി എത്ര തുറന്ന ജയിലുകൾ ഉണ്ട്?

  1. (A)4
  2. (B)3
  3. (C)2
  4. (D)1
ഉത്തരം കാണുക(C) 2
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

84. തടവ് ശിക്ഷ വിധിച്ച ഒരു തടവുകാരനെ ജില്ലാ ജയിലിൽ എത്ര കാലം പാർപ്പിക്കാവുന്നതാണ്?

  1. (A)03 മാസം
  2. (B)01 വർഷം
  3. (C)06 മാസം
  4. (D)02 വർഷം
ഉത്തരം കാണുക(C) 06 മാസം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

85. നിലവിലെ ജയിൽ വകുപ്പ് മേധാവി :

  1. (A)ബൽറാം കുമാർ ഉപാധ്യായ
  2. (B)ഷേയ്ക്ക് ദർവേഷ് സാഹിബ്
  3. (C)അജിത് കുമാർ എം. ആർ
  4. (D)എച്ച്. വെങ്കിടേഷ്
ഉത്തരം കാണുക(A) ബൽറാം കുമാർ ഉപാധ്യായ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

86. താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

  1. (A)മനുഷ്യാവകാശങ്ങൾ സർക്കാർ അനുവദിച്ചവയാണ്
  2. (B)മനുഷ്യാവകാശങ്ങൾ ഭരണഘടനയും അന്താരാഷ്ട്ര ഉടമ്പടികളും ഉറപ്പുനൽകുന്നവയാണ്
  3. (C)മനുഷ്യാവകാശങ്ങൾ സംസ്ഥാന നിയമസഭ നിർണ്ണയിക്കുന്നു
  4. (D)മനുഷ്യാവകാശങ്ങൾ നിയമപരമായല്ല, ധാർമ്മികമായവ മാത്രമാണ്
ഉത്തരം കാണുക(B) മനുഷ്യാവകാശങ്ങൾ ഭരണഘടനയും അന്താരാഷ്ട്ര ഉടമ്പടികളും ഉറപ്പുനൽകുന്നവയാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

87. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായത് ഏത് നിയമപ്രകാരം ആണ്?

  1. (A)ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങൾ
  2. (B)ഭരണ ഘടനയുടെ നിർദ്ദേശക തത്വങ്ങൾ
  3. (C)മനുഷ്യാവകാശ സംരക്ഷണ നിയമം
  4. (D)അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം
ഉത്തരം കാണുക(C) മനുഷ്യാവകാശ സംരക്ഷണ നിയമം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

88. താഴെപ്പറയുന്നവയിൽ ഏതാണ് മനുഷ്യാവകാശങ്ങളുടെ നിർവചനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നത്?

  1. (A)വ്യക്തിയുടെ ജീവിതം, സ്വാതന്ത്ര്യം, സമത്വം, അന്തസ്സ്
  2. (B)വോട്ടവകാശം, നികുതി, തൊഴിൽ
  3. (C)മതപരമായ അവകാശങ്ങൾ
  4. (D)സാമ്പത്തിക സാമൂഹ്യ അവകാശങ്ങൾ
ഉത്തരം കാണുക(A) വ്യക്തിയുടെ ജീവിതം, സ്വാതന്ത്ര്യം, സമത്വം, അന്തസ്സ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

89. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി എത്ര വർഷം ആണ്?

  1. (A)അഞ്ച് വർഷം അല്ലെങ്കിൽ എഴുപത് വയസ്സ് തികയുന്നത് വരെ
  2. (B)മൂന്ന് വർഷം അല്ലെങ്കിൽ എഴുപത് വയസ്സ് തികയുന്നത് വരെ
  3. (C)നാല് വർഷം അല്ലെങ്കിൽ അറുപത്തഞ്ച് വയസ്സ് തികയുന്നത് വരെ
  4. (D)അഞ്ച് വർഷം അല്ലെങ്കിൽ അറുപത് വയസ്സ് തികയുന്നത് വരെ
ഉത്തരം കാണുക(B) മൂന്ന് വർഷം അല്ലെങ്കിൽ എഴുപത് വയസ്സ് തികയുന്നത് വരെ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

90. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗത്തെ കമ്മീഷനിൽ നിന്ന് പുറത്താക്കാൻ അനുവദിക്കുന്നത് എപ്പോഴൊക്കെ ആണ്?

  1. (A)കമ്മീഷൻ അംഗം പാപ്പരായി പ്രഖ്യാപിക്കപ്പെടുന്നു; ആ കാലയളവിൽ പുറത്തുനിന്നുള്ള ശമ്പളമുള്ള ജോലിയിൽ ഏർപ്പെടുന്നു;
  2. (B)അംഗം മാനസികമോ ശാരീരികമോ ആയ ബലഹീനത കാരണം അയോഗ്യനായി കണക്കാക്കപ്പെടുന്നു; അംഗത്തിന്റെ മാനസികാവസ്ഥ മോശമാണെങ്കിൽ, ഒരു യോഗ്യതയുള്ള കോടതി അങ്ങനെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ; അല്ലെങ്കിൽ;
  3. (C)അംഗം, ധാർമ്മിക അരാജകത്വം ഉൾപ്പെടുന്ന ഒരു കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുന്നു എങ്കിൽ.
  4. (D)മുകളിൽ പറഞ്ഞവയെല്ലാം ശരിയാണ്.
ഉത്തരം കാണുക(D) മുകളിൽ പറഞ്ഞവയെല്ലാം ശരിയാണ്.
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

91. വിവരാവകാശ നിയമത്തിലെ ഏത് വകുപ്പ് വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ഇളവ് നൽകുന്നു?

  1. (A)വകുപ്പ് 4
  2. (B)വകുപ്പ് 6
  3. (C)വകുപ്പ് 8(1)
  4. (D)വകുപ്പ് 10
ഉത്തരം കാണുക(C) വകുപ്പ് 8(1)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

92. വിവരാവകാശ നിയമത്തിലെ വകുപ്പ് 8(1)(g) പ്രകാരം ഏത് വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്നാണ് ഇളവ് അനുവദിക്കുന്നത്?

  1. (A)രാഷ്ട്രത്തിന്റെ സാമ്പത്തിക താൽപ്പര്യം സംരക്ഷിക്കാൻ
  2. (B)വ്യക്തികളുടെ ജീവനും ശാരീരിക സുരക്ഷയും സംരക്ഷിക്കാൻ
  3. (C)സർക്കാരിന്റെ രഹസ്യരേഖകൾ സംരക്ഷിക്കാൻ
  4. (D)വിദേശരാജ്യങ്ങളുമായുള്ള ബന്ധം നിലനിർത്താൻ
ഉത്തരം കാണുക(B) വ്യക്തികളുടെ ജീവനും ശാരീരിക സുരക്ഷയും സംരക്ഷിക്കാൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

93. ദേശീയ വിവരാവകാശ കമ്മീഷണർ നിയമനത്തിനുള്ള കമ്മിറ്റിയുടെ ചെയർമാനായിരിക്കുന്നത് ആരാണ്?

  1. (A)രാഷ്ട്രപതി
  2. (B)ലോക്സഭാ സ്പീക്കർ
  3. (C)പ്രധാനമന്ത്രി
  4. (D)പ്രതിപക്ഷ നേതാവ്
ഉത്തരം കാണുക(C) പ്രധാനമന്ത്രി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

94. വിവരാവകാശ നിയമം വകുപ്പ് 9 പ്രകാരമുള്ള 'വിവരം നിരസിക്കൽ' ഏതു തരത്തിലുള്ള പകർപ്പവകാശ ലംഘനത്തോടാണ് ബന്ധപ്പെട്ടിരിക്കുന്നത്?

  1. (A)സ്വകാര്യ വ്യക്തിയുടെ പകർപ്പവകാശം
  2. (B)സർക്കാർ രേഖകളുടെ പകർപ്പവകാശം
  3. (C)സംസ്ഥാനത്തിന് പുറത്തുള്ള വ്യക്തിയുടെ പകർപ്പവകാശം
  4. (D)പ്രസാധകരുടെ പകർപ്പവകാശം മാത്രം
ഉത്തരം കാണുക(C) സംസ്ഥാനത്തിന് പുറത്തുള്ള വ്യക്തിയുടെ പകർപ്പവകാശം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

95. വിവരാവകാശ നിയമം, 2005 പ്രകാരം "വിവരം" (Information) എന്നതിൽ ഉൾപ്പെടുന്നത് താഴെ പറയുന്നവയിൽ ഏതെല്ലാമാണ്?

  1. (A)രേഖകൾ, ഇമെയിലുകൾ, സർക്കുലറുകൾ, ഓർഡറുകൾ, ലോഗ്ബുക്കുകൾ
  2. (B)പത്രക്കുറിപ്പുകൾ, റിപ്പോർട്ടുകൾ, സാമ്പിളുകൾ
  3. (C)ഇലക്ട്രോണിക് രൂപത്തിലുള്ള ഡാറ്റ മെറ്റീരിയൽ
  4. (D)മേൽപറഞ്ഞവ എല്ലാം
ഉത്തരം കാണുക(D) മേൽപറഞ്ഞവ എല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

96. "ഫൈറ്റ് ഓർ ഫ്ലൈറ്റ് റെസ്പോൺസ്" എന്നത് ഏതുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു?

  1. (A)അക്രമണോത്സുകത
  2. (B)മാനസികസമ്മർദ്ദം
  3. (C)അഭിപ്രേരണ
  4. (D)ബുദ്ധി
ഉത്തരം കാണുക(B) മാനസികസമ്മർദ്ദം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

97. ഫ്രോയിഡിന്റെ സിദ്ധാന്തം അനുസരിച്ചു "റിയാലിറ്റി പ്രിൻസിപ്പ്ൾ" പ്രകാരം പ്രവർത്തിക്കുന്നത് ഏതു ഘടകം ആണ്?

  1. (A)ഇഡ്
  2. (B)ഈഗോ
  3. (C)സൂപ്പർ ഈഗോ
  4. (D)ലിബിഡോ
ഉത്തരം കാണുക(B) ഈഗോ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

98. ബുദ്ധി-ബഹുമുഖ സിദ്ധാന്തത്തിൽ "കൈനെസ്തറ്റിക്" എന്നത് എന്താണ്?

  1. (A)കണക്കുകൂട്ടാനുള്ള കഴിവ്
  2. (B)ഭാഷാ ഉപയോഗം
  3. (C)പ്രകൃതി നിരീക്ഷണം
  4. (D)ശാരീരിക ചലനങ്ങൾ കഴിവോടെ നിർവഹിക്കൽ
ഉത്തരം കാണുക(D) ശാരീരിക ചലനങ്ങൾ കഴിവോടെ നിർവഹിക്കൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

99. ഉത്കണ്ഠയെ ഏറ്റവും ശെരിയായി വിവരിക്കുന്നത് ഇതിൽ ഏതാണ്?

  1. (A)അമിത ആനന്ദം
  2. (B)ഭയം, സംഘർഷം, ചിന്ത
  3. (C)ശാരീരികശക്തി
  4. (D)ഉറക്കം
ഉത്തരം കാണുക(B) ഭയം, സംഘർഷം, ചിന്ത
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

100. അഭിപ്രേരണ എന്നത് എന്തിനെക്കുറിച്ചാണ്?

  1. (A)ഉറക്കം വർധിപ്പിക്കാൻ
  2. (B)പ്രവർത്തിക്കാനുള്ള പ്രചോദനം
  3. (C)രോഗനിർണയം
  4. (D)ഓർമ്മ മായ്ച്ചു കളയൽ
ഉത്തരം കാണുക(B) പ്രവർത്തിക്കാനുള്ള പ്രചോദനം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Female Assistant Prison Officer പരീക്ഷ എന്നായിരുന്നു?

Kerala PSC Female Assistant Prison Officer (കാറ്റഗറി 316/2025,360/2025) പരീക്ഷ 24-01-2026-ന് നടന്നു. ചോദ്യപേപ്പർ കോഡ് 005/2026-M.

ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്?

ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.

PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ?

ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.

ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ?

ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.

ഉറവിടം: Kerala PSC – ചോദ്യപേപ്പർ, ഉത്തരസൂചിക. താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.

ഈ പേപ്പർ എഴുതി നോക്കാം
ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം