Fire And Rescue Officer (trainee), Woman Fire And Rescue Officer ചോദ്യപേപ്പർ 2026 – ഉത്തരസൂചിക സഹിതം
ചോദ്യപേപ്പർ കോഡ് 063/2026-M · പരീക്ഷ 04-07-2026 · കാറ്റഗറി 375/2025,394/2025,471/2025,551/2025,887/2025 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക
Kerala PSC Fire And Rescue Officer (trainee), Woman Fire And Rescue Officer (കാറ്റഗറി 375/2025,394/2025,471/2025,551/2025,887/2025) പരീക്ഷ 04-07-2026-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.
7. മിശ്രവേലിയേറ്റത്തെകുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
(i) ഒരു ദിവസവും ഒരു ഉയർന്ന വേലിയേറ്റവും ഒരു താഴ്ന്ന വേലിയേറ്റവും മാത്രമേ ഉണ്ടാകൂ എന്നതിനെ മിശ്രവേലി എന്ന് വിളിക്കുന്നു.
(ii) ഉയരത്തിൽ വ്യത്യാസമുള്ള വേലിയേറ്റങ്ങളെ മിശ്ര വേലിയേറ്റം എന്ന് വിളിക്കുന്നു.
(iii) ഒരു ദിവസം രണ്ട് ഉയർന്ന വേലിയേറ്റവും രണ്ട് താഴ്ന്ന വേലിയേറ്റവും മാത്രമുള്ളതിനെ മിശ്രവേലി എന്ന് വിളിക്കുന്നു.
(iv) ഒരു ദിവസം മൂന്ന് ഉയർന്ന വേലിയേറ്റവും മൂന്ന് താഴ്ന്ന വേലിയേറ്റവും മാത്രമേ ഉള്ളൂ ഇതിനെ മിശ്രവേലി എന്ന് വിളിക്കുന്നു.
10. താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
(i) ഹിമാലയൻ പർവതനിരകളിൽ ഒഴുകുന്ന അരുവികളും നദികളും അപ്രത്യക്ഷമാകുന്ന മേഖലയെ ബാബർ എന്ന് വിളിക്കുന്നു.
(ii) ഹിമാലയൻ പർവതനിരകളിൽ നിന്ന് ഒഴുകുന്ന അരുവികളും നദികളും അപ്രത്യക്ഷമാകുന്ന മേഖലയെ ഖാദർ എന്ന് വിളിക്കുന്നു.
(iii) ഹിമാലയൻ പർവതനിരകളിൽ നിന്ന് ഒഴുകുന്ന അരുവികളും നദികളും അപ്രത്യക്ഷമാകുന്ന മേഖലയെ ബാംഗർ എന്ന് വിളിക്കുന്നു.
(iv) പഴയ എക്കൽ നിക്ഷേപങ്ങൾ അടങ്ങിയ തരായ് ബെൽറ്റ് ഭംഗർ എന്നറിയപ്പെടുന്നു.
19. ഇന്ത്യയെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക
(i) ഒറ്റ പൗരത്വം മാത്രമേയുള്ളു
(ii) ഭൂപ്രദേശങ്ങളുടെ കൂട്ടിച്ചേർക്കൽ വഴി പൗരത്വം നേടിയെടുക്കാം
(iii) ഭരണഘടനയുടെ IV ഭാഗത്തിലാണ് പൗരത്വത്തെക്കുറിച്ച് പറയുന്നത്
മുകളിൽ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി?
20. രാഷ്ട്ര നിർദ്ദേശക തത്വങ്ങളെപ്പറ്റിയുള്ള ശരിയായ വിവരമേത്?
(i) ഭരണഘടനയുടെ 36 മുതൽ 51 വരെയുള്ള അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്നു
(ii) ഭരണഘടനയുടെ 30 മുതൽ 46 വരെയുള്ള അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്നു
(iii) ഭരണഘടനയുടെ 35 മുതൽ 53 വരെയുള്ള അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്നു
(iv) ഭരണഘടനയുടെ 39 മുതൽ 51 വരെയുള്ള അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്നു
21. ലിസ്റ്റ് - I, ലിസ്റ്റ് - II എന്നിവയുമായി യോജിപ്പിച്ച് നൽകിയിരിക്കുന്നവയിൽ നിന്നും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക
ലിസ്റ്റ് - I (ഭരണഘടനയിലെ ലിസ്റ്റുകൾ) – ലിസ്റ്റ് - II (വിഷയങ്ങൾ)
a) കേന്ദ്ര ലിസ്റ്റ് – 1. തുറമുഖങ്ങൾ
b) സംസ്ഥാന ലിസ്റ്റ് – 2. മായം ചേർക്കൽ
c) സംയുക്ത ലിസ്റ്റ് – 3. കന്നുകാലി പരിപാലനം
22. 44-ാം ഭരണഘടനാ ഭേദഗതിയെക്കുറിച്ച് താഴെപറയുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയല്ലാത്തവ കണ്ടെത്തുക?
(i) സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്
(ii) നിലവിൽ അനുച്ഛേദം 300(B) യിൽ ഉൾപ്പെടുന്നതാണ് സ്വത്തവകാശം
(iii) അനുച്ഛേദം 22(4) ന് മാറ്റങ്ങൾ വരുത്തി കരുതൽ തടങ്കൽ സാധുവാക്കുന്ന കൂടുതൽ ഉപാധികൾ ഉൾപ്പെടുത്തി
(iv) 352 - അനുച്ഛേദത്തിൽ ആഭ്യന്തരകലാപം എന്നതിനുപകരം സായുധവിപ്ലവം എന്നാക്കി മാറ്റിയത്
(A)ഭരണഘടനാ നിർമ്മാണ സഭ രൂപവത്കരിച്ചത് ക്രിപ്സ് മിഷൻ പദ്ധതിയിലെ നിർദ്ദേശങ്ങളനുസരിച്ചാണ്.
(B)പത്തുലക്ഷം പേർക്ക് ഒരാൾ എന്ന അനുപാതത്തിലാണ് സീറ്റുകൾ നിശ്ചയിച്ചത്
(C)സഭയുടെ ആദ്യ സമ്മേളനം 1946 ഡിസംബർ 9ന് നടന്നു.
(D)ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ ഡോ: രാജേന്ദ്രപ്രസാദ് ആയിരുന്നു.
ഉത്തരം കാണുക(A) ഭരണഘടനാ നിർമ്മാണ സഭ രൂപവത്കരിച്ചത് ക്രിപ്സ് മിഷൻ പദ്ധതിയിലെ നിർദ്ദേശങ്ങളനുസരിച്ചാണ്.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
26. ചുവടെ പറയുന്നവയിൽ കേന്ദ്ര സർവീസുകൾ ഏതെല്ലാം?
(i) ഇന്ത്യൻ പോലീസ് സർവീസ്
(ii) ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്
(iii) ഇന്ത്യൻ റെയിൽവേ സർവീസ്
(iv) ഇന്ത്യൻ റവന്യൂ സർവീസ്
27. ചുവടെ നൽകിയിരിക്കുന്നതിൽ 1947-ന് ശേഷം ജനിച്ച ഇന്ത്യയിലെ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ/കമ്മീഷണർമാർ ആരെല്ലാം?
(i) എൻ. ഗോപാലസ്വാമി
(ii) ഗ്യാനേഷ് കുമാർ
(iii) ടി.എൻ. ശേഷൻ
(iv) സുകുമാർ സെൻ
28. കേരള സംസ്ഥാന വനിതാ കമ്മീഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്/ഏവ?
(i) 1990-ലെ കേരള വനിതാ കമ്മീഷൻ നിയമത്തിലെ 5-ാം വകുപ്പ് പ്രകാരമാണ് കേരള വനിതാ കമ്മീഷൻ സ്ഥാപിതമായത്.
(ii) കേരള സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ, അംഗങ്ങൾ എന്നിവരുടെ കാലാവധി അഞ്ചുവർഷമാണ്.
(iii) കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ഒരു യോഗത്തിന്റെ ക്വോറം നാല് ആയിരിക്കേണ്ടതാണ്.
(iv) കേരള സംസ്ഥാന വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണമാണ് 'സ്ത്രീ ശക്തി'.
29. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്/ഏവ?
(i) 2005-ലെ ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രൂപീകൃതമായത്
(ii) കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ചീഫ് സെക്രട്ടറി ആണ്
(iii) 'സുരക്ഷിത കേരളം' എന്നത് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആപ്തവാക്യമാണ്.
30. 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏവ/ഏത്?
(i) 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ 11-ാം മത്തെ വകുപ്പ്, തണ്ണീർത്തടങ്ങൾ രൂപമാറ്റം വരുത്തുന്നതിനെ നിരോധിക്കുന്നു.
(ii) 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ 8-ാം വകുപ്പ്, പ്രാദേശികതല നിരീക്ഷണ സമിതിയുടെ രൂപീകരണത്തെക്കുറിച്ചു പ്രതിപാദിക്കുന്നു
(iii) 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേരള സംസ്ഥാന തണ്ണീർത്തട സംരക്ഷണ അതോറിറ്റി രൂപീകൃതമായത്
31. കേരള സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള പ്രസ്താവനകളിൽ തെറ്റായത് ഏത്/ഏവ?
(i) കേരളാ സാമൂഹ്യനീതി വകുപ്പ്, സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുക, എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച വെബ് പോർട്ടലാണ് 'കെ. സ്മാർട്ട്'
(ii) ആദിവാസി ജനതക്ക് ആരോഗ്യ സേവനങ്ങൾ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വനംവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് 'സ്നേഹയാനം'
(iii) മുതിർന്ന പൗരന്മാർക്ക് സൗജന്യമായി പല്ല് സെറ്റ് നൽകുന്ന സാമൂഹിക നീതി വകുപ്പിന്റെ സംരംഭമാണ് 'മന്ദഹാസം.'
32. മനുഷ്യ ശരീരത്തെ സംബന്ധിച്ച ചില വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. അവയിൽ ശരിയായത് ഏത്?
(i) പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്നത് ലിഗമെന്റുകളാണ്
(ii) ത്വക്കിന് നിറം നൽകുന്ന വർണ്ണ വസ്തുവാണ് മെലാനിൻ
(iii) കണ്ണിലെ ലെൻസിനെ സ്ഥാനത്ത് ഉറപ്പിച്ചു നിർത്തുന്നത് റേഡിയൽ പേശികളാണ്
(iv) വാഗസ് നാഡി ഒരു സുഷുമ്നാ നാഡിക്ക് ഉദാഹരണമാണ്
34. ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുന്നത്
(i) എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തെ ബാധിക്കുന്നു
(ii) നാഡി പ്രവർത്തനങ്ങൾ തകരാറിലാകുന്നു
(iii) പേശി പ്രവർത്തനങ്ങളെ ബാധിക്കുന്നു
(iv) രക്തം കട്ട പിടിക്കുന്നത് തകരാറിലാക്കുന്നു
36. ജൈവ വൈവിധ്യ നാശത്തിന്റെ പ്രധാന കാരണങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
(i) സഹ വംശ നാശം
(ii) അന്യദേശ ജീവികളുടെ അധിനിവേശം
(iii) അമിത ചൂഷണം
(iv) പ്രകൃതി നിർദ്ധാരണം
44. ആവർത്തനപട്ടികയിലെ ഒന്നാമത്തെ ഗ്രൂപ്പിലെ ആദ്യത്തെ അംഗമാണ് ലിഥിയം. താഴെ തന്നിരിക്കുന്നവയിൽ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
(i) ലിഥിയം എന്ന മൂലകം മഗ്നീഷ്യം എന്ന മൂലകവുമായി വികർണ്ണ ബന്ധം കാണിക്കുന്നു.
(ii) ലിഥിയം സഹസംയോജക സംയുക്തങ്ങൾ രൂപീകരിക്കുന്നു.
(iii) ലിഥിയത്തിന് ഉയർന്ന അയോണീകരണ ഊർജ്ജമുണ്ട്.
(iv) ലിഥിയത്തിന് ഉയർന്ന വിദ്യുത്ഋണതയുണ്ട്. (ഇലക്ട്രോനെഗറ്റിവിറ്റി)
45. "തന്മാത്രകളുടെ വാസ്തുവിദ്യക്ക്" എന്ന വിഷയം 2025-ലെ രസതന്ത്ര നൊബേൽ സമ്മാനത്തിന് അർഹമായി.
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണെന്ന് കണ്ടുപിടിക്കുക.
(A)അന്തരീക്ഷവായുവിൽ നിന്ന് ഈർപ്പം വലിച്ചെടുത്ത് ജലമായി സംഭരിക്കാൻ സാധിക്കുന്നു.
(B)വിഷവാതകങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുവാൻ സാധിക്കുന്നു.
(C)പ്ലാസ്റ്റിക് മാലിന്യപ്രശ്നം പരിഹരിക്കുവാൻ സാധിക്കുന്നു.
(D)ആണവായുധങ്ങളിൽ ഉപയോഗിക്കുന്ന വിഷപദാർഥങ്ങൾ ആഗിരണം ചെയ്ത് സംസ്കരിക്കാൻ സാധിക്കുന്നു.
ഉത്തരം കാണുക(D) ആണവായുധങ്ങളിൽ ഉപയോഗിക്കുന്ന വിഷപദാർഥങ്ങൾ ആഗിരണം ചെയ്ത് സംസ്കരിക്കാൻ സാധിക്കുന്നു.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
46. താഴെ കൊടുത്തിരിക്കുന്നവയിൽ മാമാങ്കവുമായി ബന്ധമുള്ള പ്രസ്താവനകൾ ഏതെല്ലാം?
(i) കേരളത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ ബ്രാഹ്മണർക്ക് സ്വാധീനം ലഭിച്ചു തുടങ്ങി എന്നാണ് മാമാങ്കത്തിന്റെ ഉത്ഭവം സൂചിപ്പിക്കുന്നത്.
(ii) 12 വർഷം കൂടുമ്പോഴാണ് മാമാങ്കം കൊണ്ടാടിയിരുന്നത്
(iii) കുലശേഖരവംശം അസ്തമിച്ചതോടെ മാമാങ്കം കൊണ്ടാടിയിരുന്നത് വള്ളുവനാടിന്റെ അധിപനായ വള്ളാട്ടിരിയായിരുന്നു.
(iv) തിരുനാവായിൽ, ഭാരതപ്പുഴയുടെ തീരത്തായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്
48. 'യക്ഷഗാനം' എന്ന നാടോടിക്കലാരൂപവുമായി ചേർന്നു നിൽക്കാത്ത പ്രസ്താവനകൾ/പ്രസ്താവന ഏത്?
(i) യക്ഷഗാനത്തിന് ബലയാട്ടം എന്ന പേരുകൂടിയുണ്ട്.
(ii) ഇത് ഒരു അനുഷ്ഠാന കലാരൂപമാണ്.
(iii) കാസർഗോഡ് ജില്ലയിൽ ഈ കലാരൂപം പ്രചാരത്തിലുണ്ട്.
(iv) പാർഥിസുബ്ബയ്യയാണ് യക്ഷഗാനത്തിന്റെ പിതാവ്.
53. മൂന്ന് വ്യത്യസ്ത റോഡ് ക്രോസിംഗുകളിലെ ട്രാഫിക് ലൈറ്റുകൾ യഥാക്രമം ഓരോ 48 സെക്കൻഡിലും 60 സെക്കൻഡിലും 72 സെക്കൻഡിലും മാറുന്നു. രാവിലെ 7 മണിക്ക് അവ ഒരേ സമയം മാറിയാൽ, ഏത് സമയത്താണ് അവ വീണ്ടും ഒരേ സമയം മാറുക?
76. തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുത്തെഴുതുക
(i) കവിൾ + തടം = കവിൾതടം
(ii) പുതു + കലം = പുതുക്കലം
(iii) കട + കോൽ = കടങ്കോൽ
(iv) എരി + തീ = എരിതീ
99. സാങ്കേതികവിദ്യാ നിയമം, 2000 (Information Technology Act, 2000) ന്റെ വകുപ്പ് 66 പ്രകാരം, വകുപ്പ് 43-ൽ പരാമർശിച്ച ഏതെങ്കിലും പ്രവൃത്തി അസത്യ സന്ധമായോ വഞ്ചനാപരമായോ ചെയ്യുന്നയാൾക്ക് ലഭിക്കാവുന്ന ശിക്ഷ എന്താണ്?
(A)പരമാവധി ഒരു വർഷം തടവ് അല്ലെങ്കിൽ ₹1 ലക്ഷം രൂപ പിഴ അല്ലെങ്കിൽ രണ്ടും
(B)പരമാവധി മൂന്ന് വർഷം തടവ് അല്ലെങ്കിൽ ₹5 ലക്ഷം രൂപ പിഴ അല്ലെങ്കിൽ രണ്ടും
(C)പരമാവധി അഞ്ച് വർഷം തടവ് അല്ലെങ്കിൽ ₹10 ലക്ഷം രൂപ പിഴ അല്ലെങ്കിൽ രണ്ടും
(D)പരമാവധി ഏഴ് വർഷം തടവ് അല്ലെങ്കിൽ ₹10 ലക്ഷം രൂപ പിഴ അല്ലെങ്കിൽ രണ്ടും
100. സാങ്കേതിക വിദ്യാ നിയമം, 2000 പ്രകാരം, ഈ നിയമപ്രകാരം ലഭിച്ച അധികാരങ്ങൾ ഉപയോഗിച്ച് ഒരു വ്യക്തി ഏതെങ്കിലും ഇലക്ട്രോണിക് രേഖ, പുസ്തകം, രജിസ്റ്റ്, വിവരങ്ങൾ, അല്ലെങ്കിൽ രേഖകൾ എന്നിവയിൽ പ്രവേശനം നേടിയ ശേഷം ബന്ധപ്പെട്ട വക്തിയുടെ സമ്മതമില്ലാതെ അതിനെ മറ്റൊരാളോട് വെളിപ്പെടുത്തുകയാണെങ്കിൽ, ആ വ്യക്തിക്ക് ലഭിക്കാവുന്ന ശിക്ഷ എന്താണ്?
Fire And Rescue Officer (trainee), Woman Fire And Rescue Officer പരീക്ഷ എന്നായിരുന്നു?
Kerala PSC Fire And Rescue Officer (trainee), Woman Fire And Rescue Officer (കാറ്റഗറി 375/2025,394/2025,471/2025,551/2025,887/2025) പരീക്ഷ 04-07-2026-ന് നടന്നു. ചോദ്യപേപ്പർ കോഡ് 063/2026-M.
ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്?
ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.
PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ?
ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.
ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ?
ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.
ഉറവിടം: Kerala PSC – ചോദ്യപേപ്പർ, ഉത്തരസൂചിക. താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.