Metro Journal › PSC › 174/2025-M
PSC ഔദ്യോഗികം

Junior Time Keeper/sales Assistant ചോദ്യപേപ്പർ 2025 – ഉത്തരസൂചിക സഹിതം

ചോദ്യപേപ്പർ കോഡ് 174/2025-M · പരീക്ഷ 29-12-2025 · കാറ്റഗറി 055/2025,062/2025 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക

Kerala PSC Junior Time Keeper/sales Assistant (കാറ്റഗറി 055/2025,062/2025) പരീക്ഷ 29-12-2025-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.

ടിക്ക് ചെയ്ത് മാർക്ക് നോക്കാം🎮 ക്വിസ് ഗെയിം

1. തിരുവിതാംകൂറിലെ ഊരൂട്ടമ്പലം പ്രതിഷേധം നയിച്ചത് :

  1. (A)ശ്രീനാരായണ ഗുരു
  2. (B)മഹാത്മാ അയ്യങ്കാളി
  3. (C)ഡോ. പൽപ്പു
  4. (D)സഹോദരൻ അയ്യപ്പൻ
ഉത്തരം കാണുക(B) മഹാത്മാ അയ്യങ്കാളി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

2. കേരളത്തിലെ ഇമ്മാനുവൽ കോട്ടയും സെന്റ് തോമസ് കോട്ടയും പണികഴിപ്പിച്ചത് :

  1. (A)ഡച്ചുകാർ
  2. (B)ഫ്രഞ്ചുകാർ
  3. (C)പോർച്ചുഗീസുകാർ
  4. (D)ഇംഗ്ലീഷുകാർ
ഉത്തരം കാണുക(C) പോർച്ചുഗീസുകാർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

3. ________ കാലത്ത് ദേശീയ ഐക്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായിരുന്നു മരിയാനെ.

  1. (A)ഫ്രഞ്ച് വിപ്ലവം
  2. (B)റഷ്യൻ വിപ്ലവം
  3. (C)വ്യവസായ വിപ്ലവം
  4. (D)അമേരിക്കൻ സ്വാതന്ത്ര്യനുവേണ്ടിയുള്ള യുദ്ധം
ഉത്തരം കാണുക(A) ഫ്രഞ്ച് വിപ്ലവം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

4. 1936-ൽ ‘ഇൻഡിപെൻഡന്റ് ലേബർ പാർട്ടി’ ആരംഭിച്ചത് :

  1. (A)മോത്തിലാൽ നെഹ്റു
  2. (B)എം.എൻ. റോയ്
  3. (C)സുഭാഷ് ചന്ദ്രബോസ്
  4. (D)ഡോ. ബി.ആർ. അംബേദ്കർ
ഉത്തരം കാണുക(D) ഡോ. ബി.ആർ. അംബേദ്കർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

5. പ്രസ്താവന (A) : ജാതി അനീതിയെ നിശിതമായി വിമർശിച്ചുകൊണ്ട് 1873-ൽ മഹാത്മാ ജ്യോതിബാ ഫൂലെ ഗുലാംഗിരി എന്ന കൃതി എഴുതി കാരണം (R) : ഈ പുസ്തകം സംസ്കൃത ഗ്രന്ഥങ്ങളെ ചോദ്യം ചെയ്യുകയും മഹാബലി, മഹിഷ തുടങ്ങിയ ആര്യന്മാരല്ലാത്ത യോദ്ധാക്കളെ വീരന്മാരായി അവതരിപ്പിക്കുകയും ചെയ്തു

  1. (A)(A) ഉം (R) ഉം ശരിയാണ്, (R), (A) യുടെ ശരിയായ വിശദീകരണമാണ്
  2. (B)(A) ഉം (R) ഉം ശരിയാണ്, (R), (A) യുടെ ശരിയായ വിശദീകരണമല്ല
  3. (C)(A) ശരിയാണ്, എന്നാൽ (R) തെറ്റാണ്
  4. (D)(A) തെറ്റാണ്, എന്നാൽ (R) ശരിയാണ്
ഉത്തരം കാണുക(A) (A) ഉം (R) ഉം ശരിയാണ്, (R), (A) യുടെ ശരിയായ വിശദീകരണമാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

6. താഴെപ്പറയുന്നവരിൽ ആരാണ് കേരള സംഗീത നാടക അക്കാദമിയുടെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്സൺ, പ്രശസ്തനായ ഒരു കലാകാരനും സിനിമാ പിന്നണി ഗായകനും കൂടിയാണ്?

  1. (A)വിജയരാജമല്ലിക
  2. (B)കെ. സച്ചിദാനന്ദൻ
  3. (C)പുഷ്പവതി പൊയ്പാടത്ത്
  4. (D)സിത്താര കൃഷ്ണകുമാർ
ഉത്തരം കാണുക(C) പുഷ്പവതി പൊയ്പാടത്ത്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

7. മൊഹൊറോവിസിക് തുടർച്ചയില്ലായ്മയെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി? (i) ഭൂകമ്പ തരംഗങ്ങളുടെ പ്രവണത താഴത്തെ പുറംതോടിന്റെയും മുകളിലെ മാന്റിലിന്റെയും അതിരുകൾക്കിടയിലുള്ള തുടർച്ചയില്ലായ്മ സൂചിപ്പിക്കുന്നു (ii) ഭൂകമ്പ തരംഗങ്ങളുടെ പ്രവണത താഴത്തെ മാന്റിലിനും പുറംകാമ്പിനും ഇടയിലുള്ള തുടർച്ചയില്ലായ്മ സൂചിപ്പിക്കുന്നു (iii) 1909-ൽ എ. മൊഹൊറോവിസിക് ആണ് ഈ തുടർച്ചയില്ലായ്മ കണ്ടെത്തിയത്

  1. (A)(i) & (iii) മാത്രം
  2. (B)(ii) & (iii) മാത്രം
  3. (C)(i) & (ii) മാത്രം
  4. (D)മേൽപ്പറഞ്ഞവയെല്ലാം ((i), (ii) & (iii))
ഉത്തരം കാണുക(A) (i) & (iii) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

8. യൂട്രോഫിക്കേഷനിലേക്ക് നയിക്കുന്ന താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത്? (i) നദിയിലെ വിഷരാസവസ്തുക്കളുടെ സാന്ദ്രതയിൽ വർദ്ധനവ് (ii) നദിയിലെ ജൈവ അജൈവ പോഷകങ്ങളുടെ സാന്ദ്രതയിലെ വർദ്ധനവ് (iii) സൾഫ്യൂറിക് ആസിഡിന്റെ ഉയർന്ന സാന്ദ്രതയാൽ മലിനമായ വെള്ളം

  1. (A)(i) മാത്രം
  2. (B)(i), (ii) മാത്രം
  3. (C)(i), (iii) മാത്രം
  4. (D)(ii) മാത്രം
ഉത്തരം കാണുക(C) (i), (iii) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

9. താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റ് A (താപവൈദ്യുത നിലയങ്ങൾ) ലിസ്റ്റ് B (സംസ്ഥാനം) യുമായി പൊരുത്തപ്പെടുത്തുക : (i) ചന്ദ്രപ്പൂർ – (1) ഗുജറാത്ത് (ii) ബനാസ് – (2) പശ്ചിമബംഗാൾ (iii) രാമഗുണ്ടം – (3) മഹാരാഷ്ട്ര (iv) ദുർഗാപ്പൂർ – (4) തെലങ്കാന

  1. (A)(i)-(3), (ii)-(1), (iii)-(2), (iv)-(4)
  2. (B)(i)-(3), (ii)-(1), (iii)-(4), (iv)-(2)
  3. (C)(i)-(2), (ii)-(3), (iii)-(4), (iv)-(1)
  4. (D)(i)-(2), (ii)-(3), (iii)-(1), (iv)-(4)
ഉത്തരം കാണുക(B) (i)-(3), (ii)-(1), (iii)-(4), (iv)-(2)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

10. കുമയോൺ ഹിമാലയത്തിന്റെ സ്ഥാനം കൃത്യമായി വിവരിക്കുന്നവയിൽ ഏതാണ്? (i) സിന്ധു നദിക്കും സത്ലജ് നദിക്കും ഇടയിൽ (ii) സത്ലജ് നദിക്കും കാളി നദിക്കും ഇടയിൽ (iii) കാളി, ടീസ്റ്റ നദികൾക്കിടയിൽ (iv) ടീസ്റ്റ, ബ്രഹ്മപുത്ര നദികൾക്കിടയിൽ

  1. (A)(i), (ii) മാത്രം
  2. (B)(iii) മാത്രം
  3. (C)(ii), (iv) മാത്രം
  4. (D)(ii) മാത്രം
ഉത്തരം കാണുക(D) (ii) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

11. തൃശ്ശൂരിലെ മണ്ണുത്തിയിലുള്ള കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഏത് വിള ഗവേഷണമാണ് നടത്തുന്നത്?

  1. (A)അരി
  2. (B)മരച്ചീനി
  3. (C)ഗോതമ്പ്
  4. (D)കരിമ്പ്
ഉത്തരം കാണുക(A) അരി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

12. 2025 ജനുവരി 28 മുതൽ ഫെബ്രുവരി 14 വരെ നടന്ന 38-ാമത് ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിച്ച സംസ്ഥാനം ഏതാണ്?

  1. (A)ഗുജറാത്ത്
  2. (B)ഗോവ
  3. (C)കേരളം
  4. (D)ഉത്തരാഖണ്ഡ്
ഉത്തരം കാണുക(D) ഉത്തരാഖണ്ഡ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

13. ശ്രീമതി ബാർബറ വൂട്ടന്റെ അഭിപ്രായത്തിൽ, “ചില പൊതു അധികാരികൾ സാമ്പത്തിക മുൻഗണനകൾ ബോധപൂർവം തിരഞ്ഞെടുക്കുന്നത്” താഴെപ്പറയുന്നവയിൽ ഏതിനാണ് ബാധകമാകുന്നത്?

  1. (A)നീതി ആയോഗ്
  2. (B)സാമ്പത്തിക ആസൂത്രണം
  3. (C)ജിഎസ്ടി കൗൺസിൽ
  4. (D)കുടുംബാസൂത്രണം
ഉത്തരം കാണുക(B) സാമ്പത്തിക ആസൂത്രണം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

14. 1991-ലെ പുതിയ സാമ്പത്തിക നയത്തിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ്?

  1. (A)ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം
  2. (B)സ്വകാര്യവൽക്കരണം, നോട്ടുനിരോധനം, ജിഎസ്ടി
  3. (C)ആഗോളവൽക്കരണം, ഹരിത വിപ്ലവം, പുതിയ വ്യാവസായിക നയം
  4. (D)ഉദാരവൽക്കരണം, ബാങ്കുകളുടെ ദേശസാൽക്കരണം, നീതി ആയോഗ്
ഉത്തരം കാണുക(A) ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

15. കാർഷിക വിളകളുടെ MSP നിശ്ചയിക്കുന്നതിനുള്ള ‘C2+50 ശതമാനം’ ഫോർമുല നിർദ്ദേശിച്ചുകൊണ്ട് ഉൽപ്പാദനച്ചെലവ് C2 അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് ആരാണ് നിർദ്ദേശിച്ചത്?

  1. (A)ടെണ്ടുൽക്കർ കമ്മിറ്റി
  2. (B)രംഗരാജൻ കമ്മിറ്റി
  3. (C)അഭിജിത്ത് സെൻ കമ്മിറ്റി
  4. (D)സ്വാമിനാഥൻ കമ്മീഷൻ
ഉത്തരം കാണുക(D) സ്വാമിനാഥൻ കമ്മീഷൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

16. താഴെപ്പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ വിജയത്തിലേക്ക് നയിച്ചത്?

  1. (A)ഓപ്പറേഷൻ ഫ്ലഡ്, പുതിയ സാമ്പത്തിക നയം, കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി
  2. (B)ഓപ്പറേഷൻ ഫ്ലഡ്, ഉയർന്ന വിളവ് നൽകുന്ന വൈവിധ്യ പരിപാടി, കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി
  3. (C)തീവ്ര കാർഷിക ജില്ലാ പരിപാടി, തീവ്ര കാർഷിക മേഖലാ പരിപാടി, ഉയർന്ന വിളവ് നൽകുന്ന വൈവിധ്യ പരിപാടി
  4. (D)കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി, തീവ്ര കാർഷിക ജില്ലാ പരിപാടി, പുതിയ സാമ്പത്തിക നയം
ഉത്തരം കാണുക(C) തീവ്ര കാർഷിക ജില്ലാ പരിപാടി, തീവ്ര കാർഷിക മേഖലാ പരിപാടി, ഉയർന്ന വിളവ് നൽകുന്ന വൈവിധ്യ പരിപാടി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

17. താഴെപ്പറയുന്നവയിൽ ഏതാണ് നേരിട്ടുള്ള നികുതി?

  1. (A)എക്സൈസ് തീരുവ
  2. (B)കോർപ്പറേറ്റ് നികുതി
  3. (C)കസ്റ്റം തീരുവ
  4. (D)ജിഎസ്ടി
ഉത്തരം കാണുക(B) കോർപ്പറേറ്റ് നികുതി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

18. ഇന്ത്യയിലെ നിലവിലുള്ള ജിഎസ്ടി നിരക്ക് ഘടന എന്താണ്?

  1. (A)0%, 5%, 12%, 18%, 28%
  2. (B)0%, 5%, 15%, 18%, 25%
  3. (C)0%, 5%, 10%, 15%, 25%
  4. (D)0%, 10%, 12%, 20%, 28%
ഉത്തരം കാണുക(A) 0%, 5%, 12%, 18%, 28%
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

19. 1919, ഇന്ത്യാ ഗവൺമെന്റ് ആക്ട് പ്രകാരം താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത്? (i) കേന്ദ്രത്തിലെ ദ്വിസഭ (ii) സെൻട്രൽ പബ്ലിക് സർവീസ് കമ്മീഷൻ (iii) സ്ത്രീകൾക്ക് വോട്ടവകാശം നൽകിയിട്ടുണ്ട്

  1. (A)(i) മാത്രം
  2. (B)(ii) മാത്രം
  3. (C)(iii) മാത്രം
  4. (D)മുകളിൽ പറഞ്ഞ എല്ലാം ((i), (ii) & (iii))
ഉത്തരം കാണുക(D) മുകളിൽ പറഞ്ഞ എല്ലാം ((i), (ii) & (iii))
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

20. 1976-ലെ 42-ാം ഭരണഘടനാ ഭേദഗതി ആക്ടിന്റെ ആമുഖത്തിൽ ചേർത്ത വാക്കുകൾ : (i) രാഷ്ട്രത്തിന്റെ ഐക്യം (ii) സോഷ്യലിസ്റ്റ് (iii) ഐക്യവും സമഗ്രതയും (iv) മതേതരം

  1. (A)(i), (ii) & (iii) മാത്രം
  2. (B)(i), (iii) & (iv) മാത്രം
  3. (C)(ii), (iii), (iv) മാത്രം
  4. (D)മുകളിൽ പറഞ്ഞ എല്ലാം ((i), (ii), (iii) & (iv))
ഉത്തരം കാണുക(C) (ii), (iii), (iv) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

21. ഗവർണർക്ക് താഴെപ്പറയുന്ന പ്രവർത്തനങ്ങൾ ഉണ്ട്. (i) ഓർഡിനൻസുകൾ പുറപ്പെടുവിക്കുക (ii) സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ശുപാർശ ചെയ്യുക (iii) സംസ്ഥാന നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി മാറ്റിവയ്ക്കുക (iv) ഒരു മന്ത്രി തീരുമാനമെടുത്തിട്ടുണ്ടെങ്കിലും മന്ത്രിസഭ അത് പരിഗണിച്ചിട്ടില്ലെങ്കിൽ, ഗവർണർക്ക് മുഖ്യമന്ത്രിയോട് അത് കൗൺസിലിന് സമർപ്പിക്കാൻ ആവശ്യപ്പെടാം

  1. (A)(i) & (ii) മാത്രം
  2. (B)(ii) & (iii) മാത്രം
  3. (C)(i), (ii) & (iii) മാത്രം
  4. (D)മുകളിൽ പറഞ്ഞ എല്ലാം ((i), (ii), (iii) & (iv))
ഉത്തരം കാണുക(D) മുകളിൽ പറഞ്ഞ എല്ലാം ((i), (ii), (iii) & (iv))
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

22. സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ എന്നതിനെകുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി? (i) സുപ്രീം കോടതിയിൽ ജഡ്ജിയാകാൻ യോഗ്യതയുള്ള ആൾ (ii) ഹൈക്കോടതി ചീഫ് ജസ്റ്റിസാകാൻ യോഗ്യതയുള്ള ആൾ (iii) ഹൈക്കോടതി ജഡ്ജിയാകാൻ യോഗ്യതയുള്ള ആൾ (iv) ഗവർണറുടെ ഇഷ്ടമുള്ളിടത്തോളം കാലം അഡ്വക്കേറ്റ് ജനറൽ പദവി വഹിക്കും

  1. (A)(i) & (ii) മാത്രം
  2. (B)(ii) & (iii) മാത്രം
  3. (C)(iii) & (iv) മാത്രം
  4. (D)(iv) & (i) മാത്രം
ഉത്തരം കാണുക(C) (iii) & (iv) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

23. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 330, 332 പറയുന്നത് : (i) ലോക്സഭയിൽ പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കുള്ള രാഷ്ട്രീയ സംവരണം (ii) വിധാൻസഭയിൽ പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കുള്ള രാഷ്ട്രീയ സംവരണം (iii) നിയമനങ്ങളുടെ സംവരണത്തിനുള്ള വ്യവസ്ഥ

  1. (A)(i) മാത്രം
  2. (B)(i) & (ii) മാത്രം
  3. (C)(iii) & (ii) മാത്രം
  4. (D)(i) & (iii) മാത്രം
ഉത്തരം കാണുക(B) (i) & (ii) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

24. മൂന്നാം കക്ഷി വ്യവഹാര ഫണ്ടിംഗിനെ (TPLF) കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ ഏതൊക്കെയാണ് ശരിയെന്ന് വിലയിരുത്തുക? (i) പൊതുതാൽപ്പര്യ വ്യവഹാരങ്ങൾക്ക് TPLF സഹായിക്കുന്നു. (ii) ബാർ കൗൺസിൽ ഓഫ് ഇന്ത്യ v., എ.കെ. ബാലാജി എന്ന വിധിന്യായത്തിൽ സുപ്രീം കോടതി TPLF ന് പച്ചക്കൊടി കാണിച്ചു. (iii) വേഗത്തിലുള്ള കോടതി വിധികൾ ഉറപ്പാക്കാൻ TPLF

  1. (A)(i) & (ii) മാത്രം
  2. (B)(ii) & (iii) മാത്രം
  3. (C)(i) & (iii) മാത്രം
  4. (D)മുകളിൽ പറഞ്ഞ എല്ലാം ((i), (ii) & (iii))
ഉത്തരം കാണുക(A) (i) & (ii) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

25. ആർട്ടിക്കിൾ 32 ൽ പരാമർശിച്ചിരിക്കുന്ന കാരണങ്ങളല്ലാതെ സുപ്രീം കോടതിക്ക് റിട്ട് പുറപ്പെടുവിക്കാൻ അധികാരം നൽകാൻ പാർലമെന്റിനെ അനുവദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ്?

  1. (A)ആർട്ടിക്കിൾ 139
  2. (B)ആർട്ടിക്കിൾ 226
  3. (C)ആർട്ടിക്കിൾ 227
  4. (D)ആർട്ടിക്കിൾ 136
ഉത്തരം കാണുക(A) ആർട്ടിക്കിൾ 139
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

26. താഴെ പറയുന്നവയിൽ ഏതാണ് കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ സാങ്കേതിക വിഭാഗം അല്ലാത്തത്? (i) വ്യവസായ, അടിസ്ഥാന സൗകര്യ വിഭാഗം (ii) സംയോജിത ധനകാര്യ വിഭാഗം (iii) സാമൂഹിക സേവന വിഭാഗം (iv) പൊതു ധനകാര്യ, നയ വിശകലന വിഭാഗം

  1. (A)(i) & (ii) മാത്രം
  2. (B)(ii) & (iii) മാത്രം
  3. (C)(ii) & (iv) മാത്രം
  4. (D)(iii) മാത്രം
ഉത്തരം കാണുക(C) (ii) & (iv) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

27. കേരള സംസ്ഥാന വിവരാവകാശ കമ്മീഷനെക്കുറിച്ചുള്ള തെറ്റായ പ്രസ്താവന(കൾ) തിരിച്ചറിയുക : (i) 2006 ഡിസംബറിലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 15(1) പ്രകാരം സ്ഥാപിതമായത് (ii) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറും നാല് സംസ്ഥാന വിവരാവകാശ കമ്മീഷണർമാരും ഉൾപ്പെടുന്നു (iii) കമ്മീഷണർമാരുടെ കാലാവധി 5 വർഷമോ 65 വയസ്സ് വരെയോ ആണ് (iv) ഒരു അന്വേഷണ സമയത്ത് ഒരു സിവിൽ കോടതിയുടെ അധികാരമുണ്ട്

  1. (A)(i) & (ii) മാത്രം
  2. (B)(i), (ii) & (iii) മാത്രം
  3. (C)(ii) & (iv) മാത്രം
  4. (D)മേൽപ്പറഞ്ഞവയൊന്നുമല്ല
ഉത്തരം കാണുക(B) (i), (ii) & (iii) മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

28. താഴെ പറയുന്നവയിൽ ഏതാണ് കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ ജില്ലയായി പ്രഖ്യാപിച്ചത്?

  1. (A)കോട്ടയം
  2. (B)എറണാകുളം
  3. (C)കോഴിക്കോട്
  4. (D)മലപ്പുറം
ഉത്തരം കാണുക(B) എറണാകുളം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

29. ഇന്ത്യയിൽ ദേശീയമായി പ്രഖ്യാപിച്ച ദുരന്തമല്ലാത്തത് ഏതാണ്?

  1. (A)കീടാക്രമണം
  2. (B)മേഘവിസ്ഫോടനം
  3. (C)ശീതതരംഗം/മഞ്ഞ്
  4. (D)ഉഷ്ണതരംഗം/സൂര്യാഘാതം
ഉത്തരം കാണുക(D) ഉഷ്ണതരംഗം/സൂര്യാഘാതം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

30. ആയുഷ്മാൻ വയ വന്ദന കാർഡുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരിച്ചറിയുക :

  1. (A)ഈ പദ്ധതി പിഎം-ജെഎവൈയുടെ കീഴിൽ വരുന്നു
  2. (B)70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള, 5 ലക്ഷത്തിൽ താഴെ വരുമാനമുള്ള മുതിർന്ന പൗരന്മാർക്ക് മാത്രം
  3. (C)5 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു
  4. (D)ഒരേ വീട്ടിലെ എല്ലാ പ്രായമായ വ്യക്തികൾക്കും പരിരക്ഷ പങ്കിടും
ഉത്തരം കാണുക(B) 70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള, 5 ലക്ഷത്തിൽ താഴെ വരുമാനമുള്ള മുതിർന്ന പൗരന്മാർക്ക് മാത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

31. കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾ ഏത് വർഷമാണ് നടപ്പിലാക്കിയത്?

  1. (A)1958
  2. (B)1959
  3. (C)1960
  4. (D)1970
ഉത്തരം കാണുക(C) 1960
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

32. താഴെ പറയുന്നവയിൽ ഏതാണ് ഗ്രാമവികസന കമ്മീഷണറേറ്റിന്റെ കീഴിൽ വരാത്തത്?

  1. (A)തദ്ദേശ സ്വയംഭരണ വകുപ്പ്
  2. (B)എംജിഎൻആർഇജിഎ സംസ്ഥാന സെൽ
  3. (C)നീർത്തട വികസന പരിപാടി
  4. (D)കേരള സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസി
ഉത്തരം കാണുക(A) തദ്ദേശ സ്വയംഭരണ വകുപ്പ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

33. 2024 ലെ ദേശീയ ഐക്യ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ആരംഭിച്ച പ്ലാറ്റ്ഫോമിന്റെ പേരെന്താണ്?

  1. (A)പിഎം യുവ പ്ലാറ്റ്ഫോം
  2. (B)മേരി മാതി പ്ലാറ്റ്ഫോം
  3. (C)കർത്തവ്യ പ്ലാറ്റ്ഫോം
  4. (D)മേരാ യുവ ഭാരത് പ്ലാറ്റ്ഫോം
ഉത്തരം കാണുക(D) മേരാ യുവ ഭാരത് പ്ലാറ്റ്ഫോം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

34. താഴെപ്പറയുന്നവ പൊരുത്തപ്പെടുത്തുക : (i) ദേശീയ ഹരിത ട്രിബ്യൂണൽ – (a) 2005 (ii) ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ – (b) 2010 (iii) കേന്ദ്ര വിവരാവകാശ കമ്മീഷൻ – (c) 1992 (iv) സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണൽ – (d) 1988

  1. (A)(i)-(b), (ii)-(d), (iii)-(a), (iv)-(c)
  2. (B)(i)-(c), (ii)-(a), (iii)-(d), (iv)-(b)
  3. (C)(i)-(c), (ii)-(d), (iii)-(a), (iv)-(b)
  4. (D)(i)-(b), (ii)-(c), (iii)-(d), (iv)-(a)
ഉത്തരം കാണുക(A) (i)-(b), (ii)-(d), (iii)-(a), (iv)-(c)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

35. 2024-ലെ വയലാർ രാമവർമ്മ സ്മാരക സാഹിത്യ പുരസ്കാരം ആർക്കാണ് ലഭിച്ചത്?

  1. (A)ശ്രീകുമാരൻ തമ്പി
  2. (B)അശോകൻ ചരുവിൽ
  3. (C)പി.എൻ. ഗോപികൃഷ്ണൻ
  4. (D)റഫീഖ് അഹമ്മദ്
ഉത്തരം കാണുക(B) അശോകൻ ചരുവിൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

36. 2024 ലെ ലോക ക്ലൈമേറ്റ് ഉച്ചകോടി എവിടെയാണ് നടന്നത്?

  1. (A)കെയ്റോ
  2. (B)ദുബായ്
  3. (C)ബാക്കു
  4. (D)ദാവോസ്
ഉത്തരം കാണുക(C) ബാക്കു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

37. മനുഷ്യകോശങ്ങളിലെ ഗോൾഗി വസ്തുക്കളുടെ പ്രാഥമിക പ്രവർത്തനം എന്താണ്?

  1. (A)പ്രോട്ടീൻ സിന്തസിസ്
  2. (B)സെൽ സിഗ്നലിംഗ്
  3. (C)ലിപിഡ് മെറ്റബോളിസം
  4. (D)പോസ്റ്റ്-ട്രാൻസ്ലേഷണൽ മോഡിഫിക്കേഷനും പ്രോട്ടീൻ പാക്കേജിംഗും
ഉത്തരം കാണുക(D) പോസ്റ്റ്-ട്രാൻസ്ലേഷണൽ മോഡിഫിക്കേഷനും പ്രോട്ടീൻ പാക്കേജിംഗും
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

38. വിറ്റാമിൻ ബി1 (തയാമിൻ) കുറവുള്ള ഒരു രോഗി താഴെപ്പറയുന്നവ പ്രകടിപ്പിക്കുന്നു :

  1. (A)ബെറിബെറി
  2. (B)വെർനിക്കെ-കോർസാകോഫ് സിൻഡ്രോം
  3. (C)പെരിഫറൽ ന്യൂറോപ്പതി
  4. (D)മുകളിൽ പറഞ്ഞവയെല്ലാം
ഉത്തരം കാണുക(D) മുകളിൽ പറഞ്ഞവയെല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

39. ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ് ഏത് ജനുസ്സിൽ പെടുന്നു?

  1. (A)ഡെൽറ്ററെട്രോവൈറസ്
  2. (B)ലെന്റിവൈറസ്
  3. (C)ആൽഫാറെട്രോവൈറസ്
  4. (D)ബീറ്റാറെട്രോവൈറസ്
ഉത്തരം കാണുക(B) ലെന്റിവൈറസ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

40. ഇന്ത്യയിൽ ആദ്യമായി സിഒപിഡി തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും ലക്ഷ്യമിട്ടുള്ള താഴെപ്പറയുന്ന പൊതുജനാരോഗ്യ പരിപാടികളിൽ ഏതാണ് കേരളം ആരംഭിച്ചത്?

  1. (A)ആശ്വാസ്
  2. (B)ശ്വാസ്
  3. (C)ശ്രുതിതരംഗം
  4. (D)ആരോഗ്യകിരണം
ഉത്തരം കാണുക(B) ശ്വാസ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

41. താഴെ പറയുന്നവയിൽ ഏതാണ് ന്യൂറോഡീജനറേറ്റീവ് രോഗം അല്ലാത്തത്?

  1. (A)അൽഷിമേഴ്സ് രോഗം
  2. (B)പാർക്കിൻസൺസ് രോഗം
  3. (C)ഹണ്ടിംഗ്ടൺ രോഗം
  4. (D)അഡിസൺസ് രോഗം
ഉത്തരം കാണുക(D) അഡിസൺസ് രോഗം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

42. കേരളത്തിൽ ഏറ്റവും കൂടുതൽ പശ്ചാത്തല വികിരണം ഉള്ള ജില്ലകൾ ഏതാണ്?

  1. (A)ആലപ്പുഴ
  2. (B)എറണാകുളം
  3. (C)കൊല്ലം
  4. (D)തിരുവനന്തപുരം
ഉത്തരം കാണുക(C) കൊല്ലം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

43. കേരളത്തിൽ നിന്ന് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രൈമറി അമീബിക് മെനിംഗോഎൻസെഫാലിറ്റിസ് (PAM) എന്ന രോഗത്തിന് കാരണമാകുന്നത് താഴെ പറയുന്നവയിൽ ഏതാണ്?

  1. (A)നെയ്ഗ്ലേരിയ ഫൗളേരി
  2. (B)അകാന്തമീബ പോളിഫാഗ
  3. (C)എന്റമീബ ഹിസ്റ്റോലിറ്റിക്ക
  4. (D)ബാലമുതിയ മാൻഡ്രില്ലറിസ്
ഉത്തരം കാണുക(A) നെയ്ഗ്ലേരിയ ഫൗളേരി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

44. 2024 ലെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം

  1. (A)‘എല്ലാവർക്കും ആരോഗ്യം’
  2. (B)‘എന്റെ ആരോഗ്യം എന്റെ അവകാശം’
  3. (C)‘നമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം’
  4. (D)‘സാർവത്രിക ആരോഗ്യത്തിനായുള്ള ആഗോള പ്രവർത്തനം’
ഉത്തരം കാണുക(B) ‘എന്റെ ആരോഗ്യം എന്റെ അവകാശം’
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

45. ഭൂമിയെ ചുറ്റി വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ (uniform ആയി) സഞ്ചരിക്കുന്ന ഒരു കൃത്രിമ ഉപഗ്രഹത്തെ പരിഗണിക്കുക. ഉപഗ്രഹത്തിന്റെ ചലനത്തെക്കുറിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. (A)വേഗതയും ത്വരണവും സ്ഥിരാങ്കങ്ങളാണ്
  2. (B)വേഗത സ്ഥിരമാണ്, പക്ഷേ ത്വരണം വേരിയബിൾ ആണ്
  3. (C)പ്രവേഗം സ്ഥിരമാണ്, പക്ഷേ ത്വരണം വേരിയബിൾ ആണ്
  4. (D)പ്രവേഗം വേരിയബിൾ ആണ്. പക്ഷേ ത്വരണം സ്ഥിരമാണ്
ഉത്തരം കാണുക(B) വേഗത സ്ഥിരമാണ്, പക്ഷേ ത്വരണം വേരിയബിൾ ആണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

46. ഫോട്ടോഇലക്ട്രിക് പ്രഭാവത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി? (i) തീവ്രത സ്ഥിരമായിരിക്കുമ്പോൾ, വികിരണത്തിന്റെ ആവൃത്തിയിലെ വർദ്ധനവ് കൂടുതൽ ഫോട്ടോഇലക്ട്രോണുകളുടെ പുറന്തള്ളലിന് കാരണമാകും (ii) തീവ്രത സ്ഥിരമായിരിക്കുമ്പോൾ, വികിരണത്തിന്റെ ആവൃത്തിയിലെ വർദ്ധനവ് ഫോട്ടോഇലക്ട്രോണുകളുടെ ഗതികോർജ്ജത്തിലെ വർദ്ധനവിന് കാരണമാകും (iii) ആവൃത്തി സ്ഥിരമായിരിക്കുമ്പോൾ, വികിരണത്തിന്റെ തീവ്രതയിലെ വർദ്ധനവ് കൂടുതൽ ഫോട്ടോഇലക്ട്രോണുകളുടെ പുറന്തള്ളലിന് കാരണമാകും (iv) ആവൃത്തി സ്ഥിരമായിരിക്കുമ്പോൾ, വികിരണത്തിന്റെ തീവ്രതയിലെ വർദ്ധനവ് ഫോട്ടോഇലക്ട്രോണുകളുടെ ഗതികോർജ്ജത്തിലെ വർദ്ധനവിന് കാരണമാകും

  1. (A)(i) മാത്രം ശരിയാണ്
  2. (B)(ii) മാത്രം ശരിയാണ്
  3. (C)(i) ഉം (iv) ഉം ശരിയാണ്
  4. (D)(ii) ഉം (iii) ഉം ശരിയാണ്
ഉത്തരം കാണുക(D) (ii) ഉം (iii) ഉം ശരിയാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

47. ഒരു ടാപ്പിന്റെ അറ്റത്ത് സ്വതന്ത്രമായി തൂങ്ങിക്കിടക്കുന്ന ഒരു തുള്ളി വെള്ളം ഗോളാകൃതി പ്രാപിക്കുന്നത് ________ കാരണമാണ്.

  1. (A)വിസ്കോസ് ബലം
  2. (B)പ്രതലബലം
  3. (C)പ്ലവക ബലം
  4. (D)ബെർനോളിയുടെ തത്വം
ഉത്തരം കാണുക(B) പ്രതലബലം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

48. 2025 ജനുവരി 16-ന്, ബഹിരാകാശ ഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ________ എന്ന പേരിലുള്ള ഒരു ദൗത്യത്തിൽ I.S.R.O. രണ്ട് ചെറിയ ബഹിരാകാശ പേടകങ്ങളെ - ചേസർ, ടാർഗെറ്റ് എന്നിവ - വിജയകരമായി ബഹിരാകാശത്ത് ഡോക്ക് ചെയ്തു. വിടവുകൾ പൂരിപ്പിക്കുക :

  1. (A)SpaDeX
  2. (B)BhaDeX
  3. (C)InDeX
  4. (D)BhaSDex
ഉത്തരം കാണുക(A) SpaDeX
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

49. തന്നിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി? (i) N₂ തന്മാത്രയ്ക്ക് ട്രിപ്പിൾ ബോണ്ട് ഉണ്ട് (ii) N₂ തന്മാത്ര പാരാമാഗ്നറ്റിക് ആണ് (iii) N₂ തന്മാത്രയ്ക്ക് O₂ തന്മാത്രയേക്കാൾ വലിയ ബോണ്ട് ലെങ്ത് ഉണ്ട് (iv) N₂ തന്മാത്രയ്ക്ക് O₂ തന്മാത്രയേക്കാൾ ചെറിയ ബോണ്ട് ലെങ്ത് ഉണ്ട്

  1. (A)(i) & (ii)
  2. (B)(ii) & (iii)
  3. (C)(i) & (iv)
  4. (D)(ii) & (iv)
ഉത്തരം കാണുക(C) (i) & (iv)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

50. അയോണിക് ആരങ്ങൾ വർദ്ധിക്കുന്ന ക്രമത്തിൽ അയോണുകൾ ക്രമീകരിക്കുക :

  1. (A)N³⁻ < O²⁻ < F⁻ < Na⁺ < Mg²⁺
  2. (B)Mg²⁺ < Na⁺ < F⁻ < O²⁻ < N³⁻
  3. (C)F⁻ < O²⁻ < N³⁻ < Na⁺ < Mg²⁺
  4. (D)F⁻ > O²⁻ > N³⁻ > Mg²⁺ > Na⁺
ഉത്തരം കാണുക(B) Mg²⁺ < Na⁺ < F⁻ < O²⁻ < N³⁻
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

51. ആമാശയം സ്രവിക്കുന്ന ഗ്യാസ്ട്രിക് ജ്യൂസിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?

  1. (A)അസിറ്റിക് ആസിഡ്
  2. (B)നൈട്രിക് ആസിഡ്
  3. (C)ലാക്റ്റിക് ആസിഡ്
  4. (D)ഹൈഡ്രോക്ലോറിക് ആസിഡ്
ഉത്തരം കാണുക(D) ഹൈഡ്രോക്ലോറിക് ആസിഡ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

52. ചന്ദ്രയാൻ-3-ലെ പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഏത് മൂലകത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു?

  1. (A)ക്ലോറിൻ
  2. (B)പൊട്ടാസ്യം
  3. (C)സൾഫർ
  4. (D)തോറിയം
ഉത്തരം കാണുക(C) സൾഫർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

53. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ‘ഭാരതീയ സാഹിത്യ ശില്പികൾ’ എന്ന ജീവചരിത്ര പരമ്പരയിൽ പുറത്ത് വന്ന മലയാള സാഹിത്യപ്രതിഭകളുടെ ജീവചരിത്രകാരന്മാരെ പരിഗണിക്കുമ്പോൾ ചുവടെ പ്രസ്താവിക്കുന്ന ജോഡികളിൽ ചേരാത്തത് ഏത്?

  1. (A)കെ.പി. കേശവമേനോൻ – വി. പാറുക്കുട്ടി അമ്മ
  2. (B)വൈക്കം മുഹമ്മദ് ബഷീർ – എം.എൻ. കാരശ്ശേരി
  3. (C)ഇളംകുളം കുഞ്ഞൻപ്പിള്ള – ജെ. പത്മകുമാരി
  4. (D)എൻ.പി. മുഹമ്മദ് – കെ.എസ്. ജയശ്രീ
ഉത്തരം കാണുക(C) ഇളംകുളം കുഞ്ഞൻപ്പിള്ള – ജെ. പത്മകുമാരി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

54. മധ്യേഷ്യയിലും മംഗോളിയയിലും കണ്ടുവരുന്ന സൂദ് (Dzud) എന്ന കാലാവസ്ഥ പ്രതിഭാസത്തെ അടിസ്ഥാനപ്പെടുത്തി ചുവടെ പരാമർശിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായ ഉത്തരശ്രേണി കണ്ടെത്തുക : (i) ശക്തമായ കാറ്റ്, മഞ്ഞുവീഴ്ച എന്നിവയോട് കൂടി മൈനസ് 30° സെൽഷ്യസ് താഴെ വരെ തണുപ്പ് അനുഭവപ്പെടാൻ ഇട നൽകുന്ന കഠിന കാലാവസ്ഥാ പ്രതിഭാസമാണ് സൂദ് (Dzud) (ii) ‘കറുത്ത സൂദ്’ എന്നത് മഞ്ഞുവീഴ്ച ഇല്ലാത്ത അതിശൈത്യത്തെയാണ് സൂചിപ്പിക്കുന്നത് (iii) 2024-ൽ സൂദ് (Dzud) മൂലം സംഭവിച്ചുകൊണ്ടിരിക്കുന്ന അത്യാപത്തിനെ നേരിടാൻ വേണ്ട പദ്ധതികൾക്കായി മംഗോളിയൻ സർക്കാർ തങ്ങളുടെ ഉപപ്രധാനമന്ത്രിയെ തന്നെയാണ് രംഗത്തിറക്കിയത് (iv) 2023-24 ലെ ശൈത്യകാലത്ത് കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ ഏറ്റവും വലിയ മഞ്ഞുവീഴ്ചയ്ക്കാണ് മംഗോളിയ എന്ന രാജ്യം സാക്ഷ്യം വഹിച്ചത്

  1. (A)(i) മാത്രം ശരി
  2. (B)(i), (iii) മാത്രം ശരി
  3. (C)(i), (ii), (iv) മാത്രം ശരി
  4. (D)മുകളിലെ പ്രസ്താവനകളിൽ എല്ലാം [(i), (ii), (iii), (iv)] ശരിയാണ്
ഉത്തരം കാണുക(D) മുകളിലെ പ്രസ്താവനകളിൽ എല്ലാം [(i), (ii), (iii), (iv)] ശരിയാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

55. ചുവടെ പറയുന്ന പരമ്പരാഗത കലകളുടെ സവിശേഷത അല്ലാത്തത് ഏത്?

  1. (A)നമ്പൂതിരി ബ്രാഹ്മണരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാന കലയാണ് ഐവർ കളി
  2. (B)‘ഗൊപ്പിയാളം’ എന്ന കലാരൂപം കേരളത്തിലേയ്ക്ക് എത്തിയത് ആന്ധ്രാ പ്രദേശിൽ നിന്നുമാണ്
  3. (C)പാലക്കാട് അവതരിപ്പിച്ച് കാണുന്ന തോൽപ്പാവകൂത്തിന്റെ ഇതിവൃത്തം പ്രധാനമായും കൈകൊണ്ടിരിക്കുന്നത് തമിഴ് കമ്പരാമായണത്തിൽ നിന്നുമാണ്
  4. (D)കാസർകോഡ് കുമ്പളയിലെ പാർഥി സുബ്ബ കവിയാണ് യക്ഷഗാനത്തെ പരിഷ്കരിച്ചത്
ഉത്തരം കാണുക(A) നമ്പൂതിരി ബ്രാഹ്മണരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാന കലയാണ് ഐവർ കളി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

56. ഏത് രാജ്യത്തായിരുന്നു ഇന്ദ്രൻ എന്ന ദേവന്റെ പ്രീതിക്കായി ‘പന്തൻ’ എന്ന ചെടിയുടെ തണ്ടുപയോഗിച്ചുകൊണ്ട് ‘പന്തൻ യുദ്ധം’ അഥവാ ‘പെരാങ് പന്തൻ’ എന്ന പരമ്പരാഗത ഏറ്റുമുട്ടൽ ആചാരരീതി അരങ്ങേറിയിരുന്നത്?

  1. (A)മലേഷ്യ
  2. (B)സിംഗപ്പൂർ
  3. (C)ഇന്തോനേഷ്യ
  4. (D)ഫിജി
ഉത്തരം കാണുക(C) ഇന്തോനേഷ്യ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

57. റഷ്യൻ സാഹിത്യകാരനായ ദസ്തയോവിസ്കിയുടെ പ്രസിദ്ധ നോവലായ ‘കുറ്റവും ശിക്ഷയും’ (ക്രൈം ആന്റ് പണിഷ്മെന്റ്) മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയവരെ പരിഗണിക്കുമ്പോൾ ശരിയായ ഉത്തരം ഏത്? (i) ഇടപ്പള്ളി കരുണാകര മേനോൻ (ii) വേണു വി. ദേശം (iii) കെ.പി. ബാലചന്ദ്രൻ (iv) ഡോ. കെ.പി. ശശിധരൻ

  1. (A)(i) മാത്രം
  2. (B)(i) & (ii) മാത്രം
  3. (C)(i), (ii) & (iii) മാത്രം
  4. (D)എല്ലാവരും (i), (ii), (iii) & (iv)
ഉത്തരം കാണുക(D) എല്ലാവരും (i), (ii), (iii) & (iv)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

58. ഇന്ത്യൻ എം.എം.എ. (മിക്സഡ് മാർഷ്യൽ ആർട്ട്) കായികതാരം പൂജ തൊമർ അറിയപ്പെടുന്ന വിളിപ്പേര് എന്ത്?

  1. (A)ദി ഹറിക്കെയ്ൻ
  2. (B)ദി സൈക്ലോൺ
  3. (C)ദി കോൺഗറർ
  4. (D)ലേഡി ഗാഗ
ഉത്തരം കാണുക(B) ദി സൈക്ലോൺ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

59. കേരളത്തിലെ സ്പോർട്സുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്? (i) കേരളത്തിലെ ആദ്യത്തെ നീന്തൽ ക്ലബ് എന്ന് വിശേഷണമുള്ള ‘ഡോൾഫിൻ ക്ലബ്’ തിരുവനന്തപുരത്ത് സമീപം പിരപ്പൻകോട് സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് എൻ. പരമേശ്വരൻ നായരാണ്. (ii) മലപ്പുറം ജില്ലയിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ‘സെവൻസ് ഫുട്ബോൾ മാച്ചുകൾ’ നടക്കുന്നത്

  1. (A)(i) മാത്രം
  2. (B)(ii) മാത്രം
  3. (C)രണ്ടും [(i) & (ii)] മാത്രം ശരിയാണ്
  4. (D)രണ്ടും [(i) & (ii)] മാത്രം ശരിയല്ല
ഉത്തരം കാണുക(C) രണ്ടും [(i) & (ii)] മാത്രം ശരിയാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

60. താഴെ പറയുന്നവയിൽ ഏത്, പ്രോഗ്രാമിംഗിലെ ഒരു നിർദ്ദേശമല്ല?

  1. (A)ഇൻപുട്ട് ഇൻസ്ട്രക്ഷൻ
  2. (B)ഔട്ട്പുട്ട് ഇൻസ്ട്രക്ഷൻ
  3. (C)ഡീബഗിംഗ് ഇൻസ്ട്രക്ഷൻ
  4. (D)നിയന്ത്രണ നിർദ്ദേശം
ഉത്തരം കാണുക(C) ഡീബഗിംഗ് ഇൻസ്ട്രക്ഷൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

61. ഓ എസ് ഐ മോഡലിൽ ഹബ് പ്രവർത്തിക്കുന്ന ലെയർ ഏതാണ്?

  1. (A)ഡാറ്റ ലിങ്ക് ലെയർ
  2. (B)ഫിസിക്കൽ ലെയർ
  3. (C)നെറ്റ്‌വർക്ക് ലെയർ
  4. (D)ട്രാൻസ്പോർട്ട് ലെയർ
ഉത്തരം കാണുക(B) ഫിസിക്കൽ ലെയർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

62. വെബ് ബ്രൗസറിന്റെ പ്രധാന പ്രവർത്തനം എന്താണ്?

  1. (A)ഡാറ്റ സ്ഥിരമായി സംഭരിക്കുക
  2. (B)ഇന്റർനെറ്റ് കണക്ഷൻ നൽകുക
  3. (C)വെബ് പേജുകൾ റിട്രീവ് ചെയ്ത് പ്രദർശിപ്പിക്കുക
  4. (D)വൈറസുകളിൽ നിന്ന് സംരക്ഷിക്കുക
ഉത്തരം കാണുക(C) വെബ് പേജുകൾ റിട്രീവ് ചെയ്ത് പ്രദർശിപ്പിക്കുക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

63. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങൾക്കായി ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം, അടുത്ത് കാലത്തു വിളംബരം ചെയ്ത കമ്പനി ഏതാണ്?

  1. (A)ഐബിഎം
  2. (B)ഗൂഗിൾ
  3. (C)റെഡ്ഹാറ്റ്
  4. (D)മൈക്രോസോഫ്റ്റ്
ഉത്തരം കാണുക(B) ഗൂഗിൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

64. TIOBE ഇൻഡക്സ് പ്രകാരം 2024-ൽ ഏറ്റവും പ്രശസ്തമായ പ്രോഗ്രാമിംഗിനുള്ള ഭാഷ ഏതാണ്?

  1. (A)പൈത്തൺ
  2. (B)ജാവാസ്ക്രിപ്റ്റ്
  3. (C)സി++
  4. (D)റസ്റ്റ്
ഉത്തരം കാണുക(A) പൈത്തൺ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

65. 2005 ലെ വിവരാവകാശ നിയമപ്രകാരം, പൊതു പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്തതും ആരുടെയെങ്കിലും സ്വകാര്യതയിലേക്ക് കടന്നുകയറ്റം നടത്തുന്നതുമായ വ്യക്തിഗത വിവരങ്ങൾ പങ്കിടാൻ പാടില്ല, ഒരു കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ അപ്പീൽ അതോറിറ്റിയോ കൂടുതൽ പൊതുതാൽപ്പര്യമുള്ളതിനാൽ വെളിപ്പെടുത്തലിനെ ന്യായീകരിക്കുന്നുവെന്ന് കണ്ടെത്തുന്നില്ലെങ്കിൽ. ഈ പ്രസ്താവന :

  1. (A)ശരി
  2. (B)ഭാഗികമായി ശരി
  3. (C)തെറ്റ്
  4. (D)മുകളിൽ പറഞ്ഞവ ഒന്നുമല്ല
ഉത്തരം കാണുക(A) ശരി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

66. 2021-ലെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ (ജില്ലാ കമ്മീഷൻ, സംസ്ഥാന കമ്മീഷൻ, ദേശീയ കമ്മീഷൻ എന്നിവയുടെ അധികാരപരിധി) പ്രകാരം : (i) ജില്ലാ കമ്മീഷൻ : അമ്പത് ലക്ഷം രൂപ വരെ വിലയുള്ള സാധനങ്ങളെയോ സേവനങ്ങളെയോ കുറിച്ചുള്ള പരാതികൾ കൈകാര്യം ചെയ്യുന്നു. (ii) സംസ്ഥാന കമ്മീഷൻ : അമ്പത് ലക്ഷത്തിൽ കൂടുതലും രണ്ട് കോടി രൂപ വരെ വിലയുള്ള സാധനങ്ങളെയോ സേവനങ്ങളെയോ കുറിച്ചുള്ള പരാതികൾ പരിഹരിക്കുന്നു. (iii) ദേശീയ കമ്മീഷൻ : രണ്ട് കോടി കൂടുതലുള്ള സാധനങ്ങളെയോ സേവനങ്ങളെയോ കുറിച്ചുള്ള പരാതികൾ കൈകാര്യം ചെയ്യുന്നു.

  1. (A)(i) മാത്രം ശരിയാണ്
  2. (B)(ii) മാത്രം ശരിയാണ്
  3. (C)(iii) മാത്രം ശരിയാണ്
  4. (D)(i), (ii) & (iii) ശരിയാണ്
ഉത്തരം കാണുക(D) (i), (ii) & (iii) ശരിയാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

67. 2016 ലെ വികലാംഗരുടെ അവകാശ നിയമപ്രകാരം വികലാംഗൻ എന്നാൽ ദീർഘകാല ________ വൈകല്യമുള്ള ഒരു വ്യക്തിയെയാണ് അർത്ഥമാക്കുന്നത്, തടസ്സങ്ങളുമായുള്ള ഇടപെടലിൽ, മറ്റുള്ളവരുമായി തുല്യമായി സമൂഹത്തിൽ പൂർണ്ണവും ഫലപ്രദവുമായ പങ്കാളിത്തത്തെ തടസ്സപ്പെടുത്തുന്നു.

  1. (A)ശാരീരികം
  2. (B)മാനസികം
  3. (C)ബൗദ്ധികം അല്ലെങ്കിൽ ഇന്ദ്രിയം
  4. (D)മുകളിൽ പറഞ്ഞവയെല്ലാം
ഉത്തരം കാണുക(D) മുകളിൽ പറഞ്ഞവയെല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

68. 2013 ലെ ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം (തടയൽ, നിരോധനം, പരിഹാരം) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, ഒരു ജോലിസ്ഥലത്തെ ഒരു തൊഴിലുടമ ഒരു ആന്തരിക കമ്മിറ്റി സ്ഥാപിക്കുന്നതിൽ പരാജയപ്പെടുകയോ ഈ നിയമത്തിലെയോ അതിന്റെ നിയമങ്ങളിലെയോ ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്താൽ, അയാൾക്ക് ________ രൂപ വരെ പിഴ ചുമത്തപ്പെടും.

  1. (A)10,000
  2. (B)25,000
  3. (C)50,000
  4. (D)മേൽപ്പറഞ്ഞവയൊന്നുമല്ല
ഉത്തരം കാണുക(C) 50,000
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

69. ഭരണഘടനയുടെ ഏത് ആർട്ടിക്കിളിന്റെ അടിസ്ഥാനത്തിലാണ് 1985 ലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽസ് ആക്ട് നടപ്പിലാക്കിയത്?

  1. (A)323
  2. (B)323A
  3. (C)323B
  4. (D)മേൽപ്പറഞ്ഞവയൊന്നുമല്ല
ഉത്തരം കാണുക(B) 323A
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

70. 2024 ലെ ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ (WIPO) പ്രമേയം എന്താണ്?

  1. (A)ഐ.പി.യും സുസ്ഥിര വികസന ലക്ഷ്യങ്ങളും : നവീകരണവും സർഗ്ഗാത്മകതയും ഉപയോഗിച്ച് നമ്മുടെ പൊതു ഭാവി കെട്ടിപ്പടുക്കുക
  2. (B)സ്ത്രീകളും ഐ.പി.യും : നവീകരണത്തിന്റെയും സർഗ്ഗാത്മകതയുടെയും ത്വരിതപ്പെടുത്തൽ
  3. (C)ഐ.പി.യും സംഗീതവും : ഐ.പി.യുടെ താളം അനുഭവിക്കൂ
  4. (D)ഐ.പി.യും യുവാക്കളും : മെച്ചപ്പെട്ട ഭാവിക്കായി നവീകരണം
ഉത്തരം കാണുക(A) ഐ.പി.യും സുസ്ഥിര വികസന ലക്ഷ്യങ്ങളും : നവീകരണവും സർഗ്ഗാത്മകതയും ഉപയോഗിച്ച് നമ്മുടെ പൊതു ഭാവി കെട്ടിപ്പടുക്കുക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

71. ഒരാൾ ജോലിസ്ഥലത്തേക്ക് സൈക്കിളിൽ മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു, പക്ഷേ 6 മിനിറ്റ് വൈകിയാണ് എത്തുന്നത്. വേഗത മണിക്കൂറിൽ 12 കിലോമീറ്ററായി വർദ്ധിപ്പിച്ചശേഷം, അയാൾ 6 മിനിറ്റുകൾ നേരത്തെ എത്തുന്നു. വീട്ടിൽ നിന്ന് ഓഫീസിലേക്കുള്ള ദൂരം എത്രയാണ്?

  1. (A)6 കി.മീ.
  2. (B)7 കി.മീ.
  3. (C)12 കി.മീ.
  4. (D)16 കി.മീ.
ഉത്തരം കാണുക(C) 12 കി.മീ.
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

72. രാഹുലിന് ഒരു ജോലി 16 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയും, സൂരജിന് അത് 12⅘ ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയും, അതേസമയം ഗീതുവിന് അതേ ജോലി പൂർത്തിയാക്കാൻ 32 ദിവസം എടുക്കും. എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങുന്നു, പക്ഷേ രാഹുൽ 4 ദിവസത്തിന് ശേഷം പോകുന്നു. ജോലി പൂർത്തിയാകുന്നതിന് 3 ദിവസം മുമ്പ് സൂരജ് അതിൽ നിന്ന് പുറത്തുകടക്കുന്നു. മുഴുവൻ ജോലിയും പൂർത്തിയാക്കാൻ എത്ര ദിവസമെടുക്കും?

  1. (A)9 ദിവസം
  2. (B)6 ദിവസം
  3. (C)5 ദിവസം
  4. (D)18 ദിവസം
ഉത്തരം കാണുക(A) 9 ദിവസം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

73. 80 ലിറ്റർ മിശ്രിതത്തിൽ, ആസിഡും വെള്ളവും തമ്മിലുള്ള അനുപാതം 3 : 2 ആണ്. ആവശ്യമുള്ള ആസിഡും വെള്ളവും തമ്മിലുള്ള അനുപാതം 2 : 3 ആയി മാറ്റിയാൽ, മിശ്രിതത്തിലേക്ക് എത്ര വെള്ളം (ലിറ്ററിൽ) ചേർക്കേണ്ടതുണ്ട്?

  1. (A)35
  2. (B)40
  3. (C)50
  4. (D)45
ഉത്തരം കാണുക(B) 40
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

74. ഒരു രണ്ടക്ക സംഖ്യയും അതിലെ അക്കങ്ങൾ പരസ്പരം മാറ്റി രൂപപ്പെടുന്ന സംഖ്യയും തമ്മിലുള്ള വ്യത്യാസം 18 ആണ്. കൂടാതെ, രണ്ട് അക്കങ്ങളുടെ ആകെത്തുക 8 ആണ്. ഈ രണ്ടക്ക സംഖ്യയുടെ അക്കങ്ങളുടെ ഗുണനഫലം എന്താണ്?

  1. (A)15
  2. (B)12
  3. (C)16
  4. (D)7
ഉത്തരം കാണുക(A) 15
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

75. 315 സെന്റീമീറ്റർ നീളമുള്ള ഒരു ദണ്ഡിൽ നിന്ന് എത്ര 12.6 സെന്റീമീറ്റർ നീളമുള്ള കഷണങ്ങൾ ലഭിക്കും?

  1. (A)15
  2. (B)20
  3. (C)25
  4. (D)30
ഉത്തരം കാണുക(C) 25
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

76. ഒരു ക്ലോക്കിൽ 3:20 ന് മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും ചേർന്ന് ഉണ്ടാകുന്ന കോൺ എത്രയാണ്?

  1. (A)30 ഡിഗ്രി
  2. (B)20 ഡിഗ്രി
  3. (C)15 ഡിഗ്രി
  4. (D)10 ഡിഗ്രി
ഉത്തരം കാണുക(B) 20 ഡിഗ്രി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

77. 3⁶⁵ × 9⁹² × 7⁸¹ ലെ യൂണിറ്റ് അക്കം എന്താണ്?

  1. (A)6
  2. (B)4
  3. (C)2
  4. (D)1
ഉത്തരം കാണുക(D) 1
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

78. ഒരാൾ ഒരു നിശ്ചിത ദൂരം മണിക്കൂറിൽ 8 കിലോമീറ്റർ വേഗതയിൽ നടന്ന് മണിക്കൂറിൽ 6 കിലോമീറ്റർ വേഗതയിൽ തിരിച്ചെത്തുന്നു. മടക്കയാത്രയ്ക്ക് ആകെ എടുക്കുന്ന സമയം 3.5 മണിക്കൂർ ആണെങ്കിൽ, അയാൾ നടന്ന ആകെ ദൂരം എത്ര?

  1. (A)28 കി.മീ.
  2. (B)24 കി.മീ.
  3. (C)14 കി.മീ.
  4. (D)16 കി.മീ.
ഉത്തരം കാണുക(B) 24 കി.മീ.
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

79. ദീർഘചതുരാകൃതിയിലുള്ള ഒരു പ്ലോട്ടിൽ, വീതി നീളത്തിന്റെ മൂന്നിലൊന്ന് വരും. പ്ലോട്ടിന്റെ ചുറ്റളവ് 320 മീറ്ററാണെങ്കിൽ, പ്ലോട്ടിന്റെ നീളം എത്ര?

  1. (A)80 മീറ്റർ
  2. (B)240 മീറ്റർ
  3. (C)160 മീറ്റർ
  4. (D)120 മീറ്റർ
ഉത്തരം കാണുക(D) 120 മീറ്റർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

80. 2019 മാർച്ച് 15 വെള്ളിയാഴ്ചയാണെങ്കിൽ, 2022 ഏപ്രിൽ 2 എന്തായിരിക്കും?

  1. (A)വ്യാഴാഴ്ച
  2. (B)വെള്ളിയാഴ്ച
  3. (C)ശനിയാഴ്ച
  4. (D)ഞായറാഴ്ച
ഉത്തരം കാണുക(C) ശനിയാഴ്ച
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

81. A person who helps others especially through charitable work or donations of money :

  1. (A)Optimist
  2. (B)Philanthropist
  3. (C)Materialist
  4. (D)Pedant
ഉത്തരം കാണുക(B) Philanthropist
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

82. From which language does the word ‘democracy’ come?

  1. (A)Latin
  2. (B)German
  3. (C)French
  4. (D)Greek
ഉത്തരം കാണുക(D) Greek
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

83. Add the correct question tag : ‘Please lend your book; ______?

  1. (A)don’t you
  2. (B)won’t you
  3. (C)will you
  4. (D)shall you
ഉത്തരം കാണുക(C) will you
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

84. Had I not seen this with my own eyes, I ______ it.

  1. (A)would believe
  2. (B)will believe
  3. (C)will not have believed
  4. (D)Would not have believed
ഉത്തരം കാണുക(D) Would not have believed
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

85. ‘Hazardous’ means

  1. (A)dangerous
  2. (B)hypothetical
  3. (C)mysterious
  4. (D)flexible
ഉത്തരം കാണുക(A) dangerous
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

86. The correct word for ‘Tending to change’

  1. (A)Changeble
  2. (B)Changeable
  3. (C)Changable
  4. (D)Changaeble
ഉത്തരം കാണുക(B) Changeable
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

87. Neither food nor water ______ to be found there.

  1. (A)was
  2. (B)have
  3. (C)are
  4. (D)were
ഉത്തരം കാണുക(A) was
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

88. Select the correct sentence:

  1. (A)You need not to do it
  2. (B)You not to do it
  3. (C)You need not do it
  4. (D)You need not it to do
ഉത്തരം കാണുക(C) You need not do it
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

89. Which is the word that means ‘based on what seems to be so without further or deeper investigation’?

  1. (A)ad hoc
  2. (B)ex gratia
  3. (C)Prima facie
  4. (D)mutatis mutandis
ഉത്തരം കാണുക(C) Prima facie
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

90. Transform the given sentence without any change of meaning: O that I were young again!

  1. (A)I wish I was young again
  2. (B)I wish that I were young again
  3. (C)I was young again and that was my wish
  4. (D)My wish is that I would be young again
ഉത്തരം കാണുക(B) I wish that I were young again
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

91. ‘ലേഖകൻ’ എന്ന പദത്തിന് എതിർലിംഗം ഏത്?

  1. (A)ലേഖികൻ
  2. (B)ലേഖിക
  3. (C)ലിഖിക
  4. (D)ലിഖിത
ഉത്തരം കാണുക(B) ലേഖിക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

92. ‘ദൃഢം’ എന്ന വാക്കിന് വിപരീതമായി വരുന്ന പദം ഏത്?

  1. (A)ശിഥിലം
  2. (B)ശൈഥില്യം
  3. (C)ശീതളം
  4. (D)ശൈത്യം
ഉത്തരം കാണുക(A) ശിഥിലം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

93. ‘താഴെയിറങ്ങി’ എന്ന പദം പിരിച്ചെഴുതുന്നതെങ്ങനെ?

  1. (A)താണ് + ഇറങ്ങി
  2. (B)താഴ്ന്ന് + ഇറങ്ങി
  3. (C)താഴെ + ഇറങ്ങി
  4. (D)താന്ന് + ഇറങ്ങി
ഉത്തരം കാണുക(C) താഴെ + ഇറങ്ങി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

94. ‘ഭീമന്റെ പുത്രി’ ഒറ്റപ്പദം കണ്ടെത്തുക :

  1. (A)ദമയന്തി
  2. (B)ഭാമിനി
  3. (C)ഭാമ
  4. (D)ഭൈമി
ഉത്തരം കാണുക(D) ഭൈമി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

95. ‘നവം’ എന്ന പദത്തിന് നാനാർത്ഥമായി വരുന്ന ജോഡി ഏത്?

  1. (A)പുതിയത്, ഒമ്പത്
  2. (B)പഴയത്, അമ്പത്
  3. (C)പുതിയത്, അമ്പത്
  4. (D)രാത്രി, മാളിക
ഉത്തരം കാണുക(A) പുതിയത്, ഒമ്പത്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

96. “ആദരാലെങ്കിലും കോരി വിളമ്പിയാൽ സ്വാദില്ലയെന്നുവരുമിതുനിർണയം”: ആരുടെ വരികൾ?

  1. (A)ഉണ്ണായി വാര്യർ
  2. (B)ചെറുശ്ശേരി
  3. (C)കുഞ്ചൻ നമ്പ്യാർ
  4. (D)രാമപുരത്ത് വാര്യർ
ഉത്തരം കാണുക(C) കുഞ്ചൻ നമ്പ്യാർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

97. ‘മുഖം’ എന്ന പദത്തിന് പര്യായമായി വരുന്ന പദം കണ്ടെത്തുക :

  1. (A)ആസ്യം
  2. (B)നസ്യം
  3. (C)ഭാഷ്യം
  4. (D)ഹാസ്യം
ഉത്തരം കാണുക(A) ആസ്യം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

98. ‘ഹൃദയതാളം’ വിഗ്രഹിച്ചെഴുതുക :

  1. (A)ഹൃദയത്തിന്റെ താളം
  2. (B)ഹൃദ്യമായ താളം
  3. (C)ഹൃദയത്തിലുള്ള താളം
  4. (D)ഹൃദയവും താളവും
ഉത്തരം കാണുക(A) ഹൃദയത്തിന്റെ താളം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

99. ‘അക്കാലം’ സന്ധി നിർണ്ണയിക്കുക :

  1. (A)ദ്വിത്വസന്ധി
  2. (B)ആദേശസന്ധി
  3. (C)ആഗമസന്ധി
  4. (D)ലോപസന്ധി
ഉത്തരം കാണുക(A) ദ്വിത്വസന്ധി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

100. ശരിയായ പദമേത്?

  1. (A)അനുഗൃഹീതൻ
  2. (B)അനുഗ്രഹീതൻ
  3. (C)അനുഗ്രഹിതൻ
  4. (D)അനുഗഹ്രിതൻ
ഉത്തരം കാണുക(A) അനുഗൃഹീതൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Junior Time Keeper/sales Assistant പരീക്ഷ എന്നായിരുന്നു?

Kerala PSC Junior Time Keeper/sales Assistant (കാറ്റഗറി 055/2025,062/2025) പരീക്ഷ 29-12-2025-ന് നടന്നു. ചോദ്യപേപ്പർ കോഡ് 174/2025-M.

ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്?

ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.

PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ?

ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.

ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ?

ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.

ഉറവിടം: Kerala PSC – ചോദ്യപേപ്പർ, ഉത്തരസൂചിക. താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.

ഈ പേപ്പർ എഴുതി നോക്കാം
ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം