ചോദ്യപേപ്പർ കോഡ് 149/2025-M · പരീക്ഷ 15-11-2025 · കാറ്റഗറി 040/2024,083/2024,329/2024,386/2024,448/2024,526/2024,581/2024 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക
Kerala PSC Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (കാറ്റഗറി 040/2024,083/2024,329/2024,386/2024,448/2024,526/2024,581/2024) പരീക്ഷ 15-11-2025-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.
1. ഫ്രഞ്ചു വിപ്ലവത്തെ സംബന്ധിച്ച് തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെയാണ്?
(i) മൂന്നാം എസ്റ്റേറ്റ് പ്രതിനിധികൾ ടെന്നീസ് കോർട്ടിൽ സമ്മേളിച്ചു.
(ii) 1791 ജൂലായ് 14ന് ജനക്കൂട്ടം ബാസ്റ്റൽ കോട്ട ആക്രമിച്ചു.
(iii) അബ്ബേസീയസ്, മിറാബോ എന്നിവരായിരുന്നു ദേശീയ അസംബ്ളിയുടെ നേതാക്കൻമാർ.
(A)മൂന്ന് പ്രസ്താവനകളും ശരിയാണ് (i, ii, iii)
(B)ഒന്നാമത്തേതും മൂന്നാമത്തേയും പ്രസ്താവനകൾ മാത്രം ശരിയാണ് (i, iii)
(C)ഒന്നാമത്തേതും രണ്ടാമത്തേയും പ്രസ്താവനകൾ മാത്രം ശരിയാണ് (i, ii)
(D)രണ്ടാമത്തേതും മൂന്നാമത്തേയും പ്രസ്താവനകൾ മാത്രം ശരിയാണ് (ii, iii)
3. ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോടി/ജോടികൾ കണ്ടെത്തുക :
(i) കല്ലുമാല സമരം – ആറാട്ടുപുഴ വേലായുധ പണിക്കർ
(ii) നിഴൽ താങ്കലുകൾ – വൈകുണ്ഠ സ്വാമികൾ
(iii) മൂക്കുത്തി സമരം – ആര്യപള്ളം
(iv) ദർശനമാല – ചട്ടമ്പി സ്വാമികൾ
5. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
(i) കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ സി. കേശവൻ അറസ്റ്റിലായി.
(ii) സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം.
(iii) മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണജാഥ സംഘടിപ്പിച്ചു.
(iv) ഇ.വി. രാമസ്വാമിനായ്ക്കർ സമരത്തെ പിന്തുണച്ചു.
6. ഉത്തരധ്രുവത്തിനടുത്തുള്ള ഈ ദ്വീപ് പ്രദേശം ഡെൻമാർക്കിന്റെ അധീനതയിലുള്ള അർദ്ധസ്വയംഭരണ മേഖലയാണ്. സിംഹഭാഗവും വർഷംമുഴുവൻ മഞ്ഞ്മൂടി കിടക്കുന്നു. അമേരിക്കൻ ഐക്യനാടുകളുടെ സുരക്ഷിതത്തിന് ഈ മേഖല നിർണ്ണായകമാണ്. ഇത് കാരണമാണ് പ്രസിടണ്ട് ഡൊണാൾഡ് ട്രംപ് ഈ പ്രദേശത്തിന്റെ നിയന്ത്രണത്തിനായി ശ്രമിക്കുന്നത്.
ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് പ്രദേശത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്?
7. വിവിധ തരം മഴകളെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക :
(i) പർവതങ്ങളുടെ കാറ്റിന് അഭിമുഖമായ വശങ്ങളിൽ തട്ടി ഉയർന്നുപൊങ്ങി തണുത്തുറഞ്ഞ് പെയ്യുന്ന മഴയാണ് ശൈലവൃഷ്ടി.
(ii) വായു ചൂടാകുമ്പോൾ ഭാരം കുറഞ്ഞ് വികസിച്ച് മുകളിലേക്ക് ഉയർന്ന് ഘനീഭവിച്ചുണ്ടാകുന്ന ഇടിമിന്നലോടുകൂടിയ മഴയാണ് സംവഹന വൃഷ്ടി.
(iii) ഭൂമധ്യരേഖാ പ്രദേശങ്ങളിൽ കൂടുതലായി ലഭിക്കുന്നത് ശൈലവൃഷ്ടിയാണ്.
8. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സമുദ്രജല പ്രവാഹങ്ങളും അവ കാണപ്പെടുന്ന സമുദ്രങ്ങളും ശരിയായി യോജിപ്പിക്കുക :
1. അഗുൽഹാസ് പ്രവാഹം – (a) പസഫിക് സമുദ്രം
2. കുറോഷിയോ പ്രവാഹം – (b) അറ്റ്ലാന്റിക് സമുദ്രം
3. ലാബ്രഡോർ പ്രവാഹം – (c) ഇന്ത്യൻ മഹാസമുദ്രം
4. ഹംബോൾട്ട് പ്രവാഹം – (d) ആർട്ടിക് സമുദ്രം
9. പശ്ചിമഘട്ടത്തെയും പൂർവ്വഘട്ടത്തെയും താരതമ്യം ചെയ്യുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക :
(i) പശ്ചിമഘട്ടം പൂർവ്വഘട്ടത്തെ അപേക്ഷിച്ച് ഉയരം കൂടിയതും തുടർച്ചയായതുമാണ്.
(ii) പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആനമുടിയാണ്.
(iii) മഹാനദി, ഗോദാവരി തുടങ്ങിയ നദികൾ പൂർവ്വഘട്ടത്തെ മുറിച്ച് കടന്നു പോകുന്നു.
10. വിദൂര സംവേദനം സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക :
(i) ഒരു വസ്തുവിനെയോ പ്രദേശത്തെയോ സംബന്ധിച്ച വിവരങ്ങൾ സ്പർശനബന്ധം കൂടാതെ ശേഖരിക്കുന്ന രീതിയാണിത്.
(ii) കൃത്രിമ ഉപഗ്രഹങ്ങൾ വിദൂര സംവേദനത്തിന് വ്യാപകമായി ഉപയോഗിക്കുന്നു.
(iii) ഭൂവിനിയോഗം, ധാതു സമ്പത്തുകളെ കണ്ടെത്തൽ തുടങ്ങിയ മേഖലകളിൽ ഇത് പ്രയോജനകരമാണ്.
11. താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
(i) ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിയാണ് ഭൂവൽക്കം.
(ii) ഭൂവൽക്കത്തിനും കാമ്പിനും ഇടയിലായി മാന്റിൽ സ്ഥിതി ചെയ്യുന്നു.
(iii) ഭൂമിയുടെ കേന്ദ്രഭാഗത്തുള്ള പാളിയാണ് കാമ്പ്, ഇത് പ്രധാനമായും നിക്കലും ഇരുമ്പും കൊണ്ട് നിർമ്മിതമാണ്.
12. താഴെക്കൊടുത്തിരിക്കുന്നവയിൽ, ഐ.എസ്.ആർ.ഒ.(ISRO)യുടെ “നൈസർ” (NISAR) ദൗത്യത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ്?
(i) ഇത് നാസയും (NASA) ഐ.എസ്.ആർ.ഒ.(ISRO)യും സംയുക്തമായി നടത്തുന്ന ഒരു ബഹിരാകാശ ദൗത്യമാണ്.
(ii) ഇത് ഭൂമിയുടെ ഉപരിതല മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള ഒരു റഡാർ ഇമേജിംഗ് ഉപഗ്രഹ ദൗത്യമാണ്.
(iii) ഈ ദൗത്യത്തിൽ ഉപയോഗിക്കുന്നത് GSLV-Mk III എന്ന വിക്ഷേപണ വാഹനമാണ്.
14. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഉത്തര മഹാസമതലത്തിന്റെ പ്രത്യേകതകൾ :
1. ഇന്ത്യയുടെ ധാന്യപുര എന്നറിയപ്പെടുന്നു.
2. ലോകത്തിലെ ഏറ്റവും ജനനിബിഡമായ പ്രദേശം.
3. ഉയർന്ന വ്യവസായ പുരോഗതി.
17. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ തൃതീയമേഖലയുടെ പ്രാധാന്യം വർദ്ധിക്കുന്നതിന്റെ കാരണങ്ങൾ :
1. പ്രൈമറി, സെക്കണ്ടറി മേഖലകളുടെ വികസനം കൂടുന്നതിനനുസരിച്ച് സേവനങ്ങൾക്കുള്ള ഡിമാന്റ് വർദ്ധിച്ചു.
2. വരുമാനനിലവാരം കൂടുന്നതിനനുസരിച്ച് ആളുകൾ സേവനങ്ങൾ കൂടുതൽ ഡിമാന്റ് ചെയ്യുന്നു.
3. ICT പോലുള്ള സേവനങ്ങളുടെ പ്രാധാന്യം വർദ്ധിച്ചു.
4. ഇന്ത്യയിൽ കാർഷികവികസനത്തിന് സാധ്യതകളില്ല.
19. “മേക്ക് ഇൻ ഇന്ത്യ” സംരംഭവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ :
1. 2014ൽ ഭാരതസർക്കാർ തുടങ്ങിയ ഒരു സംരംഭം.
2. അന്തർദേശീയ സ്ഥാപനങ്ങളുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് നിരുത്സാഹപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
3. ദേശീയ സ്ഥാപനങ്ങളുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം.
22. ഇന്ത്യൻ ഭരണഘടന പ്രകാരം പൗരത്വം ആർജിക്കാനുള്ള മാർഗങ്ങൾ താഴെപ്പറയുന്നു. ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1. ജന്മസിദ്ധമായ പൗരത്വം
2. പിന്തുടർ വഴിയുള്ള പൗരത്വം
3. രജിസ്ട്രേഷൻ വഴിയുള്ള പൗരത്വം
4. പ്രദേശ സംയോജനം മൂലം ലഭിക്കുന്ന പൗരത്വം
23. നിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് എഴുതുക :
(A)നിർദ്ദേശക തത്വങ്ങൾ ന്യായവാദാർഹങ്ങളാണ് (Justiciable). അവ ലംഘിക്കപ്പെട്ടാൽ പൗരന് കോടതിയെ സമീപിക്കാവുന്നതാണ്.
(B)നിർദ്ദേശക തത്വങ്ങൾ സമൂഹത്തിന്റെ താൽപര്യങ്ങളും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് വേണ്ടി നില കൊള്ളുന്നു.
(C)നിർദ്ദേശക തത്വങ്ങൾ ചില കാര്യങ്ങൾ ചെയ്യാൻ ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു.
(D)നിർദ്ദേശക തത്വങ്ങൾ സാമ്പത്തിക-സാമൂഹിക നീതിക്ക് ഊന്നൽ നൽകുന്നു.
ഉത്തരം കാണുക(A) നിർദ്ദേശക തത്വങ്ങൾ ന്യായവാദാർഹങ്ങളാണ് (Justiciable). അവ ലംഘിക്കപ്പെട്ടാൽ പൗരന് കോടതിയെ സമീപിക്കാവുന്നതാണ്.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
24. താഴെ കൊടുത്തിരിക്കുന്ന പട്ടിക പരിശോധിച്ച് ശരിയായത് കണ്ടെത്തുക :
യൂണിയൻ ലിസ്റ്റ് (A): പ്രതിരോധം, ആണവോർജ്ജം, തുറമുഖങ്ങൾ, ആദായനികുതി
സംസ്ഥാന ലിസ്റ്റ് (B): മൃഗസംരക്ഷണം, പൊതുജനാരോഗ്യം, പ്രാദേശിക ഗവൺമെന്റുകൾ, ജയിൽ
കൺകറന്റ് ലിസ്റ്റ് (C): വിദ്യാഭ്യാസം, വനങ്ങൾ, വിവാഹവും വിവാഹ മോചനവും, മായം ചേർക്കൽ
26. ഭരണഘടനനിർമ്മാണ സമിതിയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക :
1. ഭരണഘടന നിർമ്മാണസമിതിയുടെ അധ്യക്ഷൻ ഡോക്ടർ ബി.ആർ. അംബേദ്കർ ആയിരുന്നു.
2. ക്യാബിനറ്റ് മിഷൻ പദ്ധതി അനുസരിച്ചാണ് ഭരണഘടന നിർമ്മാണ സമിതി രൂപം കൊണ്ടത്.
3. ഭരണഘടന നിർമ്മാണ സമിതിയുടെ ആദ്യ സമ്മേളനം നടന്നത് 1946ൽ കൽക്കട്ടയിൽ വെച്ചാണ്.
4. 1949 നവംബർ 26നാണ് ഭരണഘടന നിർമ്മാണ സമിതിയിൽ ഭരണഘടന അംഗീകരിച്ചത്.
29. തണ്ണീർത്തടങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്ഥാവനകളിൽ ശരിയേത്?
1. തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര കരാർ ആണ് ക്യോട്ടോ പ്രോട്ടോക്കോൾ.
2. ഉപരിതല ജലം സംരക്ഷിക്കപ്പെടുന്ന സ്വാഭാവിക ഇടങ്ങളാണ് തണ്ണീർത്തടങ്ങൾ.
3. വയലുകൾ, കുളങ്ങൾ, ചതുപ്പ് നിലങ്ങൾ തുടങ്ങിയ എല്ലാ താഴ്ന്ന പ്രദേശങ്ങളും തണ്ണീർത്തടങ്ങളിൽ ഉൾപ്പെടുന്നു.
4. പ്രകൃതിയിലെ സ്വാഭാവിക ജലസംഭരണികളാണ് തണ്ണീർത്തടങ്ങൾ.
43. കുത്തനെ മുകളിലേക്ക് എറിഞ്ഞ പന്ത് 100 മീറ്റർ മുകളിലേക്ക് സഞ്ചരിച്ച ശേഷം തിരിച്ചു അതേ സ്ഥാനത്തു തന്നെ എത്തുകയാണെങ്കിൽ പന്തിന്റെ സ്ഥാനാന്തരം എത്രയായിരിക്കും?
49. കാർബൺ ഡൈഓക്സൈഡുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായിട്ടുള്ളത് ഏത്?
(A)കാർബൺ ഡൈഓക്സൈഡ് ഇന്ധനമായി ഉപയോഗിക്കാൻ കഴിയാത്ത ഒരു വാതകമാണ്.
(B)കാർബൺ ഡൈഓക്സൈഡ് അഗ്നിശമനികളിൽ ഉപയോഗിക്കുന്ന ഒരു വാതകമാണ്.
(C)കാർബൺ ഡൈഓക്സൈഡ് ഒരു ഹരിതഗൃഹ വാതകമാണ്.
(D)കാർബൺ ഡൈഓക്സൈഡിന്റെ ജലീയ ലായനിയുടെ pH മൂല്യം ഏഴിനേക്കാൾ കൂടുതലായിരിക്കും
ഉത്തരം കാണുക(D) കാർബൺ ഡൈഓക്സൈഡിന്റെ ജലീയ ലായനിയുടെ pH മൂല്യം ഏഴിനേക്കാൾ കൂടുതലായിരിക്കുംഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
50. താഴെ കൊടുത്തിരിക്കുന്നവയിൽ അമ്ല മഴയ്ക്ക് കാരണമാകുന്ന വാതകം/വാതകങ്ങൾ ഏത്?
(i) അമോണിയ
(ii) സൾഫർ ഡൈഓക്സൈഡ്
(iii) കാർബൺ മോണോക്സൈഡ്
(iv) നൈട്രജൻ ഡൈഓക്സൈഡ്
51. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്/ശരിയായവ ഏത്?
(i) അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയർ എന്ന പാളിയിലാണ് ഓസോൺ കൂടുതലായി കാണപ്പെടുന്നത്.
(ii) സെപ്റ്റംബർ-16 അന്താരാഷ്ട്ര ഓസോൺ ദിനമായി ആചരിക്കുന്നു.
(iii) 1996ൽ രൂപം കൊടുത്ത ലണ്ടൻ പ്രോട്ടോകോൾ (London Protocol) ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമായ വസ്തുക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ളതാണ്.
64. പോക്സോ ആക്ട് 2012 (Protection of Children from Sexual Offences Act, 2012) പ്രകാരം കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകൾ ആർക്കാണ് റിപ്പോർട്ട് ചെയ്യേണ്ടത്?
65. വിവാഹിതയായ ഒരു സ്ത്രീയോട് ലൈംഗികബന്ധം പുലർത്തുന്നത് ക്രിമിനൽ കുറ്റം ആയി കാണുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ (IPC) ഒരു വകുപ്പ് സ്ത്രീകളോട് വിവേചനപരമായി നിലകൊള്ളുന്നു എന്ന കാരണത്താൽ 27 സെപ്റ്റംബർ 2018ലെ ജോസഫ് ഷൈൻ v. യൂണിയൻ ഓഫ് ഇന്ത്യ എന്ന സുപ്രധാന വിധിയിലൂടെ സുപ്രീം കോടതി അസാധു ആക്കി. ഏതാണ് ആ വകുപ്പ്?
66. പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, 1989, ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിൽ പ്രതിപാദിക്കുന്ന പ്രത്യേക തരം വിവേചനത്തിന് എതിരേയുള്ള നിയമമാണ്?
68. കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ (KSFDC) ആരംഭിച്ച ഇന്ത്യയിലെ ആദ്യ ഗവൺമെന്റ് പിന്തുണയോടെയുള്ള ഓടിടി പ്ലാറ്റ്ഫോമിന്റെ (OTT platform) പേര്?
73. ഒരു ജോലി പൂർത്തിയാക്കാൻ Aയ്ക്ക് 40 ദിവസം വേണം. അതേ ജോലി Aയും Bയും ഒരുമിച്ചു ചെയ്തു തീർക്കുവാൻ 8 ദിവസം മതി എങ്കിൽ ആ ജോലി ഒറ്റയ്ക്ക് ചെയ്തു തീർക്കുന്നതിന് Bക്ക് എത്ര ദിവസം വേണം?
82. Choose the correct pair of prepositions to complete the sentence :
The documentary will be screened ______ the Conference Hall ______ the second floor tomorrow.
Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. പരീക്ഷ എന്നായിരുന്നു?
Kerala PSC Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (കാറ്റഗറി 040/2024,083/2024,329/2024,386/2024,448/2024,526/2024,581/2024) പരീക്ഷ 15-11-2025-ന് നടന്നു. ചോദ്യപേപ്പർ കോഡ് 149/2025-M.
ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്?
ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.
PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ?
ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.
ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ?
ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.
ഉറവിടം: Kerala PSC – ചോദ്യപേപ്പർ, ഉത്തരസൂചിക. താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.