Office Attender Grade Ii ചോദ്യപേപ്പർ 2024 – ഉത്തരസൂചിക സഹിതം
ചോദ്യപേപ്പർ കോഡ് 134/2024-M · പരീക്ഷ 08-10-2024 · കാറ്റഗറി 105/2022 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക
Kerala PSC Office Attender Grade Ii (കാറ്റഗറി 105/2022) പരീക്ഷ 08-10-2024-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.
13. താഴെ പറയുന്ന പ്രസ്താവനകളിൽ രണ്ടാം പഞ്ചവത്സര പദ്ധതിയുമായി ബന്ധമില്ലാത്തത് ഏത്?
(i) മഹലനോബിസ് മാതൃകയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്
(ii) മനുഷ്യ വിഭവശേഷി വികസനം ആയിരുന്നു ലക്ഷ്യം
(iii) വ്യവസായ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു
(iv) വിദേശ രാജ്യങ്ങളുടെ സഹായത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉരുക്കു നിർമ്മാണശാലകൾ സ്ഥാപിച്ചു
14. താഴെപ്പറയുന്ന പ്രസ്താവനകൾ ഏത് സംവിധാനത്തെ ഉദ്ദേശിച്ചുള്ളതാണ്?
(i) 2015 ജനുവരി 1-നു നിലവിൽ വന്ന സംവിധാനം ആണിത്
(ii) ഭാരത സർക്കാറിന്റെ ഒരു വിദഗ്ധോപദേശ സമിതിയാണ്
(iii) പ്രധാനമന്ത്രിയാണ് ഇതിന്റെ വൈസ് ചെയർമാൻ
(iv) ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് ഇതിന്റെ ചുമതല
17. താഴെപ്പറയുന്നവയിൽ ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏതെല്ലാം?
(i) ഇതിന്റെ വക്താവ് എം. എസ്. സ്വാമിനാഥൻ ആണ്
(ii) ആദ്യ കാലഘട്ടങ്ങളിൽ ഇത് ഗോതമ്പ് വിപ്ലവം എന്നാണ് അറിയപ്പെട്ടിരുന്നത്
(iii) രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിച്ചുള്ള കൃഷി രീതിയാണിത്
(iv) ഹരിത വിപ്ലവം വ്യവസായ വികസനം സാധ്യമാക്കി
20. ഭരണഘടനാ നിർമ്മാണസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏവ/ഏത്?
(i) ക്യാബിനറ്റ് മിഷൻ എന്നറിയപ്പെട്ട ബ്രിട്ടീഷ് ക്യാബിനറ്റ് കമ്മറ്റി നിർദ്ദേശിച്ച രൂപരേഖ അടിസ്ഥാനമാക്കിയാണ് ഭരണഘടനാ നിർമ്മാണസഭ രൂപീകരിച്ചത്
(ii) സാർവ്വത്രിക വോട്ടവകാശത്തെ അടിസ്ഥാനമാക്കിയാണ് ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്
(iii) 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്റ്റിലൂടെ സ്ഥാപിക്കപ്പെട്ട പ്രവശ്യാ നിയമനിർമ്മാണസഭകളിലെ അംഗങ്ങൾ പരോക്ഷ തെരഞ്ഞെടുപ്പിലൂടെയാണ് ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങളെ തെരെഞ്ഞെടുത്തത്
(iv) ജനസംഖ്യാനുപാതികമായി ഓരോ പ്രവശ്യക്കും, നാട്ടുരാജ്യത്തിനും സീറ്റുകൾ അനുവദിച്ചിരുന്നു
21. താഴെ തന്നിരിക്കുന്ന വിഷയങ്ങളെ (കോളം-A) ഭരണഘടനയിലെ ഏഴാം പട്ടികയിലെ ലിസ്റ്റുകൾ/അവശിഷ്ടാധികാരങ്ങൾ (കോളം-B) എന്നിവയുമായി യോജിപ്പിച്ചതിൽ ശരിയായവ കണ്ടെത്തുക :
(i) തുറമുഖങ്ങൾ – കേന്ദ്ര ലിസ്റ്റ്
(ii) ഭൂമി – സംസ്ഥാന ലിസ്റ്റ്
(iii) സൈബർ നിയമങ്ങൾ – സംയുക്ത ലിസ്റ്റ്
(iv) പിന്തുടർച്ചാവകാശം – അവശിഷ്ടാധികാരങ്ങൾ
22. ഇന്ത്യൻ ഭരണഘടനയുടെ 73-ാം ഭേദഗതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് ഏത്?
(i) പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി നൽകണമെന്ന് ആദ്യമായി നിർദ്ദേശിച്ചത് പി.കെ. തുംഗൻ കമ്മറ്റിയാണ്
(ii) അനുച്ഛേദം 243 (A) ഗ്രാമസഭയെ സംബന്ധിച്ച് പ്രസ്താവിക്കുന്നു
(iii) അനുച്ഛേദം 243 (C) പഞ്ചായത്തുകളിലെ സീറ്റ് സംവരണം സംബന്ധിച്ച് പ്രസ്താവിക്കുന്നു
(iv) 73-ാം ഭേദഗതി പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഉറപ്പാക്കി
23. ഇന്ത്യയുടെ ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏവ/ഏത്?
(i) ഭരണഘടന പ്രകാരം രാജ്യസഭയുടെ അദ്ധ്യക്ഷനാണ് ഉപരാഷ്ട്രപതി
(ii) പാർലമെന്റിന്റെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്
(iii) പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ ലോകസഭാ സ്പീക്കറുടെ അഭാവത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത് രാജ്യസഭയുടെ അദ്ധ്യക്ഷനായ ഉപരാഷ്ട്രപതിയാണ്
24. കേന്ദ്ര മന്ത്രിസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ കണ്ടെത്തുക :
(i) ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം - 75 പ്രകാരം പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെ പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരവും രാഷ്ട്രപതിയാണ് നിയമിക്കുന്നത്
(ii) അനുച്ഛേദം-75(3) പ്രകാരം മന്ത്രിസഭയ്ക്ക് പാർലമെന്റിനോട് കൂട്ടുത്തരവാദിത്വമുണ്ട്
(iii) 91-ാം ഭരണഘടനാ ഭേദഗതി മന്ത്രിമാരുടെ എണ്ണം ലോകസഭയുടെ ആകെ അംഗസംഖ്യയുടെ ഇരുപത് ശതമാനത്തിൽ കവിയരുതെന്നു വ്യവസ്ഥ ചെയ്തു
(iv) മന്ത്രിമാരുടെ ശമ്പളവും അലവൻസുകളും പാർലമെന്റ് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന നിയമപ്രകാരമായിരിക്കും
25. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്/ഏവ?
(i) 2024 ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, മുതിർന്ന പൗരന്മാർക്ക് തപാൽ വോട്ട് സൗകര്യം ലഭ്യമാകുന്ന പ്രായം എഴുപത്തഞ്ചിൽ നിന്നും എൺപതാക്കി വർദ്ധിപ്പിച്ചു
(ii) ഭിന്നശേഷിക്കാർക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ 'സാക്ഷം' എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു
(iii) 'കെ.വൈ.സി.' എന്നത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉൾപ്പെടെയുള്ള പരാതികളും ക്രമക്കേടുകളും അധികൃതരെ അറിയിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ ആണ്
(iv) 'സ്വീപ്' എന്നത് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള അവബോധവും തെരഞ്ഞെടുപ്പിലുള്ള പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിപാടിയാണ്
26. 106-ാമത്തെ ഭരണഘടനാ ഭേദഗതിയുടെ ഭാഗമല്ലാത്ത പ്രസ്താവന/പ്രസ്താവനകൾ ഏത്?
(i) ലോകസഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്നു സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നു
(ii) ദേശീയ തലസ്ഥാനമായ ഡൽഹി കൂടാതെ കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരി എന്നിവിടങ്ങളിലെ നിയമസഭകളിലും മൂന്നിലൊന്നു സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുന്നു
(iii) ലോകസഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകൾക്ക് ഇത് ബാധകമല്ല
(iv) ഓരോ അതിർത്തി നിർണ്ണയത്തിനു ശേഷവും സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകൾ പാർലമെന്റ് ഉണ്ടാക്കിയ നിയമപ്രകാരം നിർണ്ണയിക്കും
29. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(i) കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്ക് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നത് കേരളാ പബ്ലിക് സർവ്വീസ് കമ്മീഷനാണ്
(ii) ഇന്ത്യൻ സിവിൽ സർവ്വീസിന് സമാനമായി കേരളത്തിൽ രൂപപ്പെടുത്തിയ സർവ്വീസാണ് ഇത്
(iii) കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിന് നിലവിൽ വന്നത് 2018 ജനുവരി 1-ാം തീയതിയാണ്
31. സമഗ്ര ഭൂപരിഷ്കരണ നിയമം നിർമ്മിക്കുന്നതിനായി ഒന്നാം ഇ.എം.എസ്. സർക്കാരിന്റെ കാലത്ത് ഒരു സമിതി രൂപീകരിക്കുകയുണ്ടായി. താഴെ പറയുന്നവരിൽ ആരായിരുന്നു സമിതിയുടെ അദ്ധ്യക്ഷൻ :
33. ഏറെ പതിറ്റാണ്ടുകളായി പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്ന ഒ.ആർ. കേളു കേരളാ മന്ത്രിസഭയിൽ അംഗമായി ചുമതലയേറ്റു. താഴെ പറയുന്നവയിൽ ഏത് നിയോജകമണ്ഡലത്തേയാണ് ഇദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് :
42. ഭൂമിയുടെ ആകർഷണ വലയം ഭേദിച്ച് പുറത്തു പോകുവാൻ ഒരു വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ് പാലായന പ്രവേഗം. പാലായന പ്രവേഗത്തെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
(i) ഒരു വസ്തുവിന്റെ മാസ് കൂടുതലാണെങ്കിൽ പാലായന പ്രവേഗം കൂടുതലായിരിക്കും
(ii) ഒരു വസ്തുവിന്റെ പാലായന പ്രവേഗം അതിന്റെ മാസിനെ ആശ്രയിക്കുന്നില്ല
(iii) ഭൂമിയുടെ ഉപരിതലത്തിൽ നിന്നുള്ള പാലായന പ്രവേഗം 11.2 km/hour ആണ്
46. വിക്രം-എസ് എന്ന റോക്കറ്റിനെക്കുറിച്ചുള്ള ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
(i) സ്വകാര്യ മേഖലയിൽ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ്
(ii) ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ട് എയ്റോസ്പേസ് എന്ന സ്റ്റാർട്ടപ്പാണ് റോക്കറ്റ് വികസിപ്പിച്ചത്
(iii) റോക്കറ്റിന്റെ വിക്ഷേപണം നടന്നത് 2023 നവംബർ 18 ന് ആണ്
(iv) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്
47. ചേരുംപടി ചേർത്തെഴുതുക :
(i) ബോയിൽ നിയമം (ii) ഡാൾട്ടന്റെ നിയമം (iii) അവഗാഡ്രോ നിയമം (iv) ചാൾസ് നിയമം
(1) PV/T = സ്ഥിരാങ്കം
(2) V ∝ T ('n' ഉം 'P' യും സ്ഥിരമായിരിക്കും)
(3) P_total = P₁ + P₂ + P₃ … Pₙ ('T' ഉം 'V' യും സ്ഥിരമായിരിക്കും)
(4) P ∝ 1/V ('n' ഉം 'T' യും സ്ഥിരമായിരിക്കും)
(5) V ∝ n ('T' ഉം 'P' യും സ്ഥിരമായിരിക്കും)
54. കഥകളിയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
(i) ഒരു ജനകീയ കലയാണ്
(ii) ഒരു ദൃശ്യകലയാണ്
(iii) പ്രധാന വാദ്യോപകരണം മിഴാവാണ്
(iv) പച്ച, കരി, കത്തി, താടി എന്നീ വിവിധ വേഷവിധാനങ്ങളുണ്ട്
56. താഴെപ്പറയുന്ന സാഹിത്യകാരന്മാരുടെ തൂലികാനാമങ്ങൾ ശരിയായത് തെരെഞ്ഞെടുക്കുക :
(i) ആഷാ മേനോൻ - കെ. ശ്രീകുമാർ
(ii) ആനന്ദ് - എം.കെ. മേനോൻ
(iii) ഒളപ്പമണ്ണ - സുബ്രഹ്മണ്യൻ നമ്പൂതിരി
(iv) വിലാസിനി - പി. സച്ചിദാനന്ദ്
60. താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :
(i) ഒരു നെറ്റ്‌വർക്കിലുള്ള കമ്പ്യൂട്ടറുകൾ തമ്മിൽ വിവരങ്ങൾ കൈമാറാൻ ഹബ്ബും, സ്വിച്ചും ഉപയോഗിക്കുന്നു
(ii) ഹബ്ബിലേക്കു വരുന്ന വിവരങ്ങൾ നെറ്റ്‌വർക്കിലുള്ള എല്ലാ കമ്പ്യൂട്ടറുകളിലേക്കും കൈമാറുന്നു
(iii) ഏതു കമ്പ്യൂട്ടറിലേക്കാണോ വിവരങ്ങൾ മാറേണ്ടത് അതിലേക്കു മാത്രമേ സ്വിച്ച് നിർദ്ദേശം അയയ്ക്കുകയുള്ളൂ
61. ചേരുംപടി ചേർക്കുക :
(i) ഓപ്പറേറ്റിംഗ് സിസ്റ്റം (ii) ബ്രൗസർ (iii) ഇൻപുട്ട് ഡിവൈസ് (iv) ഔട്ട്പുട്ട് ഡിവൈസ്
(1) ഫയർഫോക്സ് (2) പ്ലോട്ടർ (3) ആൻഡ്രോയിഡ് (4) ജോയ് സ്റ്റിക്ക്
64. 2000 - ലെ വിവരാവകാശ നിയമപ്രകാരം സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് :
(A)ഇന്ത്യയുടെ രാഷ്ട്രപതി
(B)മുഖ്യമന്ത്രിയുടെ ശുപാർശയിൽ സംസ്ഥാന ഗവർണ്ണർ
(C)ഗവർണ്ണറുടെ ശുപാർശയിൽ സംസ്ഥാന മുഖ്യമന്ത്രി
(D)മുഖ്യമന്ത്രി, നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന സമിതിയുടെ ശുപാർശയിൽ സംസ്ഥാന ഗവർണ്ണർ
ഉത്തരം കാണുക(D) മുഖ്യമന്ത്രി, നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന സമിതിയുടെ ശുപാർശയിൽ സംസ്ഥാന ഗവർണ്ണർഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
65. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും നിയമം, 2007 പ്രകാരം, 'മുതിർന്ന പൗരൻ' എന്നാൽ :
(A)അറുപത് വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഏതൊരു വ്യക്തിയും, ഇന്ത്യൻ പൗരനാണെങ്കിൽ
(B)അറുപത് വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഏതൊരു വ്യക്തിയും
(C)അമ്പത്തിയാറ് വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഏതൊരു വ്യക്തിയും
(D)അറുപത്തിയഞ്ച് വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഏതൊരു വ്യക്തിയും
ഉത്തരം കാണുക(A) അറുപത് വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഏതൊരു വ്യക്തിയും, ഇന്ത്യൻ പൗരനാണെങ്കിൽഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
66. ഉപഭോക്തൃ സംരക്ഷണ നിയമം, 2019 പ്രകാരം ആർക്കു 'പരാതിക്കാരൻ' ആകാം?
(A)ഒരു ഉപഭോക്താവോ അല്ലെങ്കിൽ ഏതെങ്കിലും രജിസ്റ്റർ ചെയ്ത സന്നദ്ധ ഉപഭോക്തൃ അസോസിയേഷനോ
74. 24 പേരുള്ള ടീമിലെ ശരാശരി തൂക്കം 50 കി.ഗ്രാം. ആണ്. 40 കി.ഗ്രാം തൂക്കമുള്ള ഒരംഗം പോയി പകരം മറ്റൊരാൾ വന്നപ്പോൾ ശരാശരി തൂക്കം 1/2 കി.ഗ്രാം കൂടി. പുതുതായി വന്ന ആളുകളുടെ തൂക്കം എത്ര?
75. ഒരു ജോലി 6 ദിവസം കൊണ്ട് P എന്നയാൾ ചെയ്തുതീർക്കുന്നു. അതേ ജോലി Q എന്നയാൾ 18 ദിവസം കൊണ്ടു ചെയ്തുതീർക്കുന്നുവെങ്കിൽ രണ്ടുപേരും ചേർന്ന് ജോലി ചെയ്താൽ എത്ര ദിവസം കൊണ്ട് തീർക്കാൻ പറ്റും?
76. ഒരാൾ ഒരിടത്തേക്ക് സൈക്കിളിൽ പോവാനും തിരിച്ച് നടന്നു പോവാനും 10 മണിക്കൂർ എടുത്തു. രണ്ട് യാത്രയും സൈക്കിളിലായിരുന്നു എങ്കിൽ 4 മണിക്കൂർ ലാഭിക്കാമായിരുന്നു. എങ്കിൽ 2 യാത്രയും നടന്നു പോവാൻ എത്ര സമയം എടുക്കും?
80. ഒരേ വലിപ്പമുള്ള 3 പാത്രങ്ങളിലായി പാലും വെള്ളവും ചേർന്ന മിശ്രിതം നിറയ്ക്കുന്നു. ഓരോന്നിലും പാലും വെള്ളവും തമ്മിലുള്ള റേഷ്യോ 3 : 2, 2 : 1, 7 : 3 ഇവ മൂന്നും ഒരു വലിയ പാത്രത്തിൽ ഒഴിച്ചാൽ ആ മിശ്രിതത്തിൽ പാലിന്റെയും വെള്ളത്തിന്റെയും റേഷ്യോ എന്തായിരിക്കും?
88. Complete the following sentence using a suitable phrasal verb meaning 'Postpone' :
The committee voted to ________ the proposal for further consideration.