ചോദ്യപേപ്പർ കോഡ് 062/2026-M · പരീക്ഷ 01-07-2026 · കാറ്റഗറി 196/2025,201/2025,408/2025,409/2025,410/2025,411/2025,412/2025,413/2025, · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക
Kerala PSC Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (കാറ്റഗറി 196/2025,201/2025,408/2025,409/2025,410/2025,411/2025,412/2025,413/2025,) പരീക്ഷ 01-07-2026-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.
1. താഴെ കാണിച്ച സംഭവങ്ങളെ കാലഗണന അനുസരിച്ചു ക്രമീകരിക്കുക.
(a) ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യയിൽ റൗലറ്റ് നിയമങ്ങൾ പാസാക്കി.
(b) ഗദ്ദർ പാർട്ടി അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ സ്ഥാപിച്ചു.
(c) ആനി ബസന്റിന്റേയും ബാല ഗംഗാധര തിലകിന്റേയും നേതൃത്വത്തിൽ ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചു.
(d) സി.ആർ. ദാസും മോത്തിലാൽ നെഹ്റുവും ചേർന്ന് സ്വരാജ് പാർട്ടി രൂപീകരിച്ചു.
2. ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡി കണ്ടെത്തുക.
(a) ഗദ്ദർ പാർട്ടി - ലാലാ ഹർദയാൽ
(b) ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് - ജയപ്രകാശ് നാരായൺ
(c) യുഗാന്തർ പാർട്ടി - അജിത് സിങ്ങ്
(d) ആസാദ് ഹിന്ദ്ഫൗജ് - സുഭാഷ് ചന്ദ്രബോസ്
3. ശരിയായ രണ്ടു പ്രസ്താവനകൾ അടങ്ങുന്ന ഓപ്ഷൻ കണ്ടെത്തുക.
(a) നാഷണൽ ഹെറാൾഡ് ജവഹർലാൽ നെഹ്റുവിന്റെ പത്രമാണ്.
(b) നവജീവൻ ഗോപാലകൃഷ്ണ ഗോഖലെയുടെ പത്രമാണ്.
(c) ആനി ബസന്റിന്റെ പ്രസിദ്ധമായ പത്രമാണ് ന്യൂ ഇന്ത്യ.
(d) സംബാദ് കൗമുദി ബങ്കിംചന്ദ്ര ചാറ്റർജിയുടെ പത്രമാണ്.
4. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക.
(a) മക്കയിൽ ജനിച്ച സ്വാതന്ത്രസമര സേനാനിയാണ് മൗലാനാ അബ്ദുൽകലാം ആസാദ്.
(b) അൽ അമൽ മൗലാനാ അബ്ദുൽ കലാം ആസാദിന്റെ പത്രമാണ്.
(c) മരണാനന്തര ബഹുമതിയായി 1990ൽ രാജ്യം ഭാരതരത്ന നൽകി അദ്ദേഹത്തെ ആദരിച്ചു.
(d) ഇൻഡ്യ വിൻസ് ഫ്രീഡം അദ്ദേഹത്തിന്റെ കൃതിയാണ്.
5. താഴെ കാണിച്ച സംഭവങ്ങളെ കാലഗണന അനുസരിച്ചു ക്രമീകരിക്കുക.
(a) ഓൾ ഇന്ത്യ കിസാൻ സഭയുടെ രൂപീകരണം.
(b) സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ഏറ്റെടുത്തു.
(c) റോയൽ ഇന്ത്യൻ നേവിയിലെ നാവികർ ബ്രിട്ടീഷ് ഭരണത്തിനെതിരെ നാവിക കലാപം നടത്തി.
(d) ഗാന്ധിജി ബ്രിട്ടീഷുകാർക്കെതിരെ സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിച്ചു.
7. സ്വതന്ത്ര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളാണ് ______
(a) ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തൽ
(b) നാട്ടുരാജ്യങ്ങളുടെ സംയോജനം
(c) ആരോഗ്യ-വിദ്യാഭ്യാസ മേഖലയുടെ നവീകരണം
(d) സ്വതന്ത്ര വിദേശ നയങ്ങളുടെ രൂപീകരണം
8. ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങൾ താഴെ പറയുന്നവയിൽ നിന്നും കണ്ടെത്തുക.
(a) ആധുനികവൽക്കരണം - തൊഴിലവസരങ്ങളുടെ വർധനവ്
(b) ഗ്രാമീണ വികസനവും വികേന്ദ്രീകൃതാസൂത്രണവും
(c) മാനവശേഷി വികസനം
(d) മൂലധന നിക്ഷേപം വർധിപ്പിക്കുക
9. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായ പ്രസ്താവന കണ്ടെത്തുക.
(a) ദുർഗാപൂർ ഇരുമ്പ്-ഉരുക്ക് വ്യവസായം പശ്ചിമബംഗാളിലാണ് സ്ഥിതി ചെയ്യുന്നത്.
(b) ബൊക്കാറോ ഇരുമ്പ്-ഉരുക്ക് വ്യവസായം ഉത്തരാഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്.
(c) ബ്രിട്ടന്റെ സഹായത്തോടെയാണ് ഭിലായ് ഇരുമ്പ്-ഉരുക്ക് വ്യവസായം സ്ഥാപിച്ചത്.
(d) റൂർക്കേല ഇരുമ്പ്-ഉരുക്ക് വ്യവസായം ജർമ്മനിയുടെ സഹായത്തോടെ ഒഡീഷയിൽ സ്ഥാപിച്ചു.
10. തന്നിരിക്കുന്നതിൽ നിന്നും തെറ്റായ പ്രസ്താവന കണ്ടെത്തുക.
(a) ദേശീയ ബഹിരാകാശ ദിനം ആഗസ്റ്റ് 20 ആണ്.
(b) ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് 1970 ഏപ്രിൽ 19 നാണ്.
(c) മംഗൾയാൻ വിക്ഷേപിച്ചത് 2012ൽ ആണ്.
(d) ആദിത്യ-L1 വിക്ഷേപണ ദൗത്യം സൂര്യഗവേഷണത്തിനും ബഹിരാകാശ കാലാവസ്ഥാ പഠനങ്ങൾക്കും വേണ്ടിയായിരുന്നു.
11. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക.
(a) സിംല കരാർ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു.
(b) കാർഗിൽ വിജയ ദിനം ജൂലൈ 16 ആണ്.
(c) താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയാണ്.
(d) ബംഗ്ലാദേശ് സ്വതന്ത്രരാഷ്ട്രമായത് 1970ൽ ആണ്.
20. ചുവടെ തന്നിരിക്കുന്ന പ്രസ്താവനയിൽ ശരിയായവ ഏതൊക്കെ?
(i) ഏഷ്യാ ഭൂഖണ്ഡത്തിന്റെ തെക്ക് - മധ്യ ഭാഗത്താണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്.
(ii) ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനമാണ് ഹിമാചൽപ്രദേശ്.
(iii) ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനമാണ് ഗുജറാത്ത്.
30. കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി സ്ഥാനം നിർവ്വഹിച്ചിട്ടുള്ള മലയാളികൾ ആരെല്ലാം?
(I) A.K. ആന്റണി
(II) സുരേഷ് ഗോപി
(III) O. രാജഗോപാൽ
(IV) V.K. കൃഷ്ണമേനോൻ
33. താഴെപ്പറയുന്നവയിൽ നിന്നും ദേശീയോദ്യാനങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
(I) മതികെട്ടാൻ ചോലയെ 2003-ൽ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു
(II) ബ്ലാക് ബുൾ ബുൾ പക്ഷിയെ സൈലന്റ് വാലിയിൽ കാണാം.
(III) ട്രിഫേണിനെ ആനമുടിച്ചോലയിൽ കാണാം.
(IV) സൈലന്റ് വാലിയുടെ സംരക്ഷണം ഏറ്റെടുത്ത സംഘടനയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.
42. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കെ. കേളപ്പൻ വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് 'സവർണജാഥ' നടത്തി
2. ക്ഷേത്ര പ്രവേശന വിളംബരത്തെ 'ആധുനിക കാലത്തെ മഹാത്ഭുതമെന്ന്' ഗാന്ധിജി വിശേഷിപ്പിച്ചു.
3. 1947-48 കാലഘട്ടത്തിലാണ് പാലിയം സത്യാഗ്രഹം നടന്നത്
4. ചരിത്ര പ്രസിദ്ധമായ 'കുണ്ടറ വിളംബരം' പുറപ്പെടുവിച്ചത് മാർത്താണ്ഡവർമ്മയാണ്.
44. ചേരും പടി ചേർക്കുക.
1. പ്രത്യക്ഷ രക്ഷാദൈവ സഭ – a. കെ.പി. കറുപ്പൻ
2. ആത്മ വിദ്യാസംഘം – b. വി.ടി. ഭട്ടതിരിപ്പാട്
3. അരയ സമാജം – c. പൊയ്കയിൽ യോഹന്നാൻ
4. യോഗക്ഷേമസഭ – d. വാഗ്ഭടാനന്ദൻ
57. DDT പോലുള്ള കീടനാശിനികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങൾ പ്രതിപാദിച്ച് 1962-ൽ റേച്ചൽ കാഴ്സൺ എന്ന അമേരിക്കൻ ഗവേഷക പ്രസിദ്ധീകരിച്ച പുസ്തകം
77. 2025 ഒക്ടോബറിൽ കേരളം പോളിയോ നിർമ്മാർജ്ജനത്തിനായി പൾസ് പോളിയോ പ്രതിരോധ കുത്തിവയ്പ്പ് ഡ്രൈവ് സംഘടിപ്പിച്ചു. ഈ ഡ്രൈവിൽ അഞ്ച് വയസ്സിന് താഴെയുള്ള എത്ര കുട്ടികളെയാണ് ലക്ഷ്യമിട്ടത്?
79. 2025 ഒക്ടോബറിൽ, കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒന്നര മാസത്തിനിടെ 14 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. താഴെ പറയുന്നവയിൽ ഏത് അമീബയാണ് ഈ രോഗത്തിന് കാരണമാകുന്നത്?
80. 2025 ഒക്ടോബറിൽ, കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാൻ ഒരു വിദഗ്ദ്ധ സമിതിയെ കേരള സർക്കാർ നിയോഗിച്ചു. ഈ സമിതിയുടെ റിപ്പോർട്ട് പ്രകാരം താഴെപ്പറയുന്നവയിൽ ഏത് മരുന്നാണ് സംസ്ഥാനത്ത് നിരോധിച്ചത്?
94. 8 വർഷം മുൻപ് അച്ഛന്റെ പ്രായം മകന്റെ പ്രായത്തിന്റെ 4 മടങ്ങായിരുന്നു. 8 വർഷത്തിന് ശേഷം അച്ഛന്റെ പ്രായം മകന്റെ പ്രായത്തിന്റെ 2 മടങ്ങായിരിക്കും. എങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ പ്രായം എത്ര?
Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) പരീക്ഷ എന്നായിരുന്നു?
Kerala PSC Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (കാറ്റഗറി 196/2025,201/2025,408/2025,409/2025,410/2025,411/2025,412/2025,413/2025,) പരീക്ഷ 01-07-2026-ന് നടന്നു. ചോദ്യപേപ്പർ കോഡ് 062/2026-M.
ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്?
ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.
PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ?
ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.
ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ?
ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.
ഉറവിടം: Kerala PSC – ചോദ്യപേപ്പർ, ഉത്തരസൂചിക. താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.