ചോദ്യപേപ്പർ കോഡ് 086/2025-M · പരീക്ഷ 17-07-2025 · കാറ്റഗറി 427/2024,544/2024 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക
Kerala PSC Police Constable Driver/ Woman Police Constable Driver (കാറ്റഗറി 427/2024,544/2024) പരീക്ഷ 17-07-2025-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.
1. താഴെ തന്നവയിൽ നിന്നും തെറ്റായ പ്രസ്താവന കണ്ടെത്തുക?
a) 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് തോമസ് ജോൺസ് ബാർക്കർ വരച്ച ചിത്രമാണ് "റിലീഫ് ഓഫ് ലഖ്നൗ"
b) ഈ ചിത്രം വരച്ച വർഷം 1858 ആണ്.
c) ഈ ചിത്രത്തിൽ പരാമർശിക്കുന്ന ലഖ്നൗ കമ്മീഷണർ ഹെൻറി ലോറൻസാണ്.
d) കോളിൻ കാംബൽ എന്ന സേന ഉദ്യോഗസ്ഥന്റെ വരവും ഈ ചിത്രം ഉയർത്തി കാണിക്കുന്നു.
2. ശരിയായ രണ്ട് പ്രസ്താവനകൾ അടങ്ങിയ ഓപ്ഷൻ കണ്ടെത്തുക?
a) മഹാത്മാഗാന്ധി ആഫ്രിക്കയിൽ നിന്ന് തിരിച്ച് വന്നത് 1915 ലാണ്.
b) മഹാത്മാഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തിയതിനുശേഷം പങ്കെടുത്ത ആദ്യത്തെ പ്രധാന പരിപാടി ബനാറസ് ഹിന്ദുസർവ്വകലാശാലയുടെ ഉദ്ഘാടനമായിരുന്നു.
c) ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനം നടന്നത് 1916 മാർച്ചിലായിരുന്നു.
d) 1916 നവംബറിൽ ലഖ്നൗവിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുത്തു.
3. കേരള ചരിത്രവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക?
a) ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ കണ്ണൂർ ജില്ലയിൽ മോറാഴ സമരം നടന്നത് 1940 സപ്തംബർ 15-നായിരുന്നു
b) കയ്യൂർ സമരത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത് 1941 മാർച്ച് 28-നായിരുന്നു.
c) കയ്യൂർ സമരത്തിൽ പങ്കെടുത്ത 4 പേരെ തൂക്കി കൊന്നത് 1943 മാർച്ച് 28-നായിരുന്നു.
d) പുന്നപ്ര-വയലാർ സമരം നടന്നത് 1946 ലായിരുന്നു.
4. താഴെ തന്നവയിൽ നിന്നും ശരിയായ മൂന്ന് പ്രസ്താവനകൾ മാത്രമുള്ള ഓപ്ഷൻ കണ്ടെത്തുക?
a) ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായത് 1921 ലാണ്
b) ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ഏറ്റുമുട്ടിയ പാർട്ടിയായിരുന്നു 'കൂമിങ്ങ്താങ് പാർട്ടി.'
c) മാവോയുടെ നേതൃത്വത്തിലുള്ള ലോങ് മാർച്ച് നടന്നത് 1934 - 35 കാലഘട്ടത്തിലായിരുന്നു.
d) മഹത്തായ സാംസ്കാരിക വിപ്ലവം ചൈനയിൽ ആരംഭിച്ചത് 1966 ലാണ്.
5. താഴെ തന്നവയിൽ നിന്നും തെറ്റായ പ്രസ്താവന കണ്ടെത്തുക?
a) ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ നായകൻ ശുഭ്മാൻ ഗിൽ ആണ്
b) ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ 37ാമത് ക്യാപ്റ്റനാണ് ശുഭ്മാൻ ഗിൽ
c) വിരാട് കോലിയുടെ പിൻഗാമി ആയാണ് അദ്ദേഹം ക്യാപ്റ്റനായത്
d) മലയാളി താരം സഞ്ജു സാംസൺ ടെസ്റ്റ് ടീമിൽ ഇടം നേടിയിട്ടില്ല
6. ചുവടെ നൽകിയിരിക്കുന്ന സവിശേഷതകളുടെ ക്രമത്തിന്റെ അടിസ്ഥാനത്തിൽ മേഘങ്ങളെ തിരിച്ചറിയുക
i) കറുപ്പ് അഥവാ ഇരുണ്ട നിറം
ii) നേർത്ത തൂവൽ രൂപം
iii) പഞ്ഞിക്കെട്ട് പോലെ കാണുന്നവ
iv) ആകാശത്തിന്റെ സിംഹഭാഗവും ഉൾക്കൊള്ളുന്ന അടുക്കുകളായി കാണുന്നവ
7. താഴെ നൽകിയവയിൽ ഉപദ്വീപീയ പീഠഭൂമിയുമായി ബന്ധപ്പെട്ട് ശരിയായ വിവരണം ഏതെല്ലാമാണ്?
i) ഉപദ്വീപീയ പീഠഭൂമി ക്രമരഹിതമായ ത്രികോണാകൃതിയിലുള്ള ഭൂപ്രദേശമാണ്
ii) പ്രധാനമായും ലാവ തണുത്തുറഞ്ഞതിലൂടെയാണ് രൂപപ്പെടുന്നത്
iii) പീഠഭൂമിയുടെ പൊതുവായ ചരിവ് കിഴക്ക് നിന്ന് പടിഞ്ഞാറോട്ടാണ്
iv) ശരാശരി ഉയരം 600-900 മീറ്റർ
8. താഴെ തന്നിരിക്കുന്ന അന്തരീക്ഷ പാളികളെ സമുദ്രനിരപ്പിൽ നിന്നുമുള്ള ഉയരത്തിനനുസരിച്ച് ക്രമത്തിൽ വിന്യസിക്കുക
i) സ്ട്രാറ്റോസ്ഫിയർ ii) ട്രോപ്പോസ്ഫിയർ iii) തെർമോസ്ഫിയർ iv) മീസോസ്ഫിയർ
10. കേരളതീരത്ത് സ്ഥിതി ചെയ്യുന്നതും, ഏറ്റവും വലിയ ആഴക്കടൽ തുറമുഖമായി കണക്കാക്കപ്പെടുന്നതും, സ്വാഭാവിക ആഴക്കടൽ പ്രവാഹത്തിനും അൾട്രാ ലാർജ് കണ്ടെയ്നർ കപ്പലുകൾ (ULCS) കൈകാര്യം ചെയ്യാനുള്ള ശേഷിക്കും പേരുകേട്ട തുറമുഖം ഏതാണ്?
11. 1 - ഹരിതവിപ്ലവത്തിന്റെ ഒന്നാം ഘട്ടത്തിൽ (1960 ന്റെ പകുതി മുതൽ 1970 ന്റെ പകുതി വരെ) അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങളുടെ ഉപയോഗം സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന മഹാരാഷ്ട്ര, ഹരിയാന, പശ്ചിമബംഗാൾ എന്നിവിടങ്ങളിലായി പരിമിതപ്പെട്ടു.
2 - ഹരിതവിപ്ലവത്തിന്റെ പരിണിതഫലമായി ചെറുകിട കർഷകരും വൻകിട കർഷകരും തമ്മിലുള്ള അന്തരം കുറഞ്ഞു
3 - ഹരിതവിപ്ലവത്തിലൂടെ കോളനിഭരണത്തിനു കീഴിൽ കാർഷികമേഖലയിൽ നിലനിന്നിരുന്ന സ്തംഭനാവസ്ഥ കുറെയൊക്കെ പരിഹരിക്കാനായി
12. ഉദാരവത്കരണവുമായി ബന്ധപ്പെട്ട് ചേരുംപടി ചേർക്കുക
a) വ്യവസായമേഖല പരിഷ്കാരം b) ധനകാര്യ പരിഷ്കാരം c) വിദേശവിനിമയ പരിഷ്കാരം d) വ്യാപാരനിക്ഷേപ നയപരിഷ്കാരം
1. ഒട്ടേറെ വ്യവസായങ്ങളിൽ ഉൽപ്പന്നങ്ങളുടെ വില നിർണയിക്കാൻ വിപണിയെ കൂടി അനുവദിച്ചു
2. നിരവധി സ്വകാര്യബാങ്കുകൾ നിലവിൽ വന്നു (ഇന്ത്യൻ ബാങ്കുകൾ, വിദേശ ബാങ്കുകൾ)
3. ഇന്ത്യയിലെ രൂപയുടെ വിനിമയനിരക്ക് വിദേശ നാണ്യത്തിന്റെ ചോദനത്തെയും പ്രദാനത്തേയും ആശ്രയിച്ച് തീരുമാനിക്കാൻ തുടങ്ങി
4. ഇന്ത്യൻ വ്യവസായിക ഉൽപാദനത്തിൽ അന്താരാഷ്ട്ര മത്സരക്ഷമത വർധിപ്പിക്കുക
14. നീതി ആയോഗിനെ സംബന്ധിച്ച് താഴെ നൽകിയിരിക്കുന്നവയിൽ തെറ്റല്ലാത്ത പ്രസ്താവനകൾ
1. ആസൂത്രണകമ്മീഷനുപകരം 2005ൽ നീതി ആയോഗ് നിലവിൽ വന്നു
2. കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ് ഗവർണർമാർ നീതി ആയോഗിലെ അംഗങ്ങൾ ആയിരിക്കും
3. നാഷണൽ ഇൻഡസ്ട്രി ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ എന്നതിന്റെ ചുരുക്കെഴുത്താണ് നീതി ആയോഗ്
4. ആദ്യ യോഗം നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ നടന്നു
17. താഴെ കൊടുത്തിരിക്കുന്നവയിൽ ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് ഇന്ത്യ കടം കൊണ്ട വ്യവസ്ഥയിൽ പെടാത്തത് കണ്ടെത്തുക.
1) നിയമനിർമ്മാണ നടപടി ക്രമങ്ങൾ
2) അർദ്ധ-ഫെഡറൽ ഗവൺമെന്റ് സംവിധാനം
3) നിയമവാഴ്ച
4) ഭരണഘടന ഭേദഗതി
19. ഇന്ത്യൻ പാർലിമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങളെ കൂറുമാറ്റത്തിന്റെ പേരിൽ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി.
25. 2024ൽ നടന്ന ബ്രിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത്?
I) 16ാം ഉച്ചകോടിയാണ് കസാനിൽ നടന്നത്
II) 2006 ലാണ് സംഘടന ആരംഭിക്കുന്നത്
III) കസാൻ സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്
IV) ആസ്ഥാനം ചൈനയിലെ ഷാങ്ഹായിലാണ്.
26. താഴെതന്നിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
ഉഷ്ണമേഖലാപ്രദേശങ്ങളിൽ ജൈവവൈവിധ്യം കൂടുതലായി കാണപ്പെടാനുള്ള കാരണങ്ങൾ ഏതെല്ലാം?
1. കൂടുതൽ സൂര്യപ്രകാശത്തിന്റെ ലഭ്യത
2. കൂടുതൽ മഴയുടെ ലഭ്യത
3. സ്ഥിരമായ കാലാവസ്ഥ
4. കൂടുതൽ ശുദ്ധവായുവിന്റെ ലഭ്യത
30. താഴെ പറയുന്ന ഏത് പ്രസ്താവന അല്ലെങ്കിൽ പ്രസ്താവനകളാണ് പൂർണാന്തര പ്രതിപതനവുമായി ബന്ധപ്പെട്ട് ശരിയായിട്ടുള്ളത്?
i) പ്രകാശിക സാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്നും കൂടിയ മാധ്യമത്തിലേക്ക് പ്രകാശം പതിക്കണം
ii) പതന കോൺ ക്രിട്ടിക്കൽ കോണിനേക്കാൾ കൂടുതൽ ആയിരിക്കണം
iii) പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്നും കുറഞ്ഞ മാധ്യമത്തിലേക്ക് പ്രകാശം പതിക്കണം
iv) പതന കോൺ ക്രിട്ടിക്കൽ കോണിനേക്കാൾ കുറവ് ആയിരിക്കണം
31. ISRO യുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ 1 നെ കുറിച്ച് താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയല്ലാത്തവ ഏതാണ്?
(1) ആദിത്യ എൽ 1 ദൗത്യത്തിന്റെ പ്രോജക്റ്റ് ഡയറക്ടർ നിഗർ ഷാജിയാണ്.
(2) ഈ ദൗത്യം 7 പേലോഡുകൾ വഹിക്കുന്നു, അവ സൂര്യന്റെ അന്തരീക്ഷം നിരീക്ഷിക്കാനാണ് ഉപയോഗിക്കുന്നത്.
(3) 2023 സെപ്റ്റംബർ 2ന് PSLV C57 എന്ന റോക്കറ്റ് ഉപയോഗിച്ചാണ് ആദിത്യ എൽ 1 വിക്ഷേപിച്ചത്.
(4) സൂര്യനിൽ നിന്ന് ഏകദേശം 1.5 മില്യൺ കിലോമീറ്റർ അകലെയാണ് ആദിത്യ എൽ 1 സ്ഥിതിചെയ്യുന്നത്
36. താഴെ കൊടുത്തവയിൽ പരസ്പരം യോജിക്കാത്തവ ഏതെല്ലാം എന്ന് കണ്ടെത്തുക.
1. കേരള കലാമണ്ഡലം - തൃശൂർ
2. യക്ഷഗാനം - പാർഥി സുബ്ബ
3. കഥകളി - ഗുരു മാണി മാധവ ചാക്യാർ
4. പാട്ടബാക്കി - തോപ്പിൽ ഭാസി
37. 1. ലൂയി ഹാമിൽട്ടൺ - ബാസ്കറ്റ് ബോൾ
2. ഇബ്രാഹീം സദ്രാൻ - ഫുട്ബോൾ
3. ക്രിസ്റ്റഫർ എൻ കുക - ഫോർമുല നമ്പർ വൺ കാർ ഡ്രൈവിംഗ്
4. സത്യാകൃഷ്ണമൂർത്തി - ക്രിക്കറ്റ്
മുകളിൽ കൊടുത്തിട്ടുള്ളവയിൽ ശരിയായവ തമ്മിൽ യോജിപ്പിച്ചാൽ ഏതാണ് ശരി ഉത്തരം?
39. 2024 ലെ പാരീസ് ഒളിമ്പിക്സ് മായി ബന്ധപ്പെട്ടു ശരിയായ പ്രസ്താവനകൾ ഏതെല്ലാം എന്ന് കണ്ടെത്തുക.
1. പുരുഷ 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ മത്സരത്തിൽ ചൈനയുടെ പാൻ ജൻലീ (Pan Zhanle) റെക്കോർഡോടെ സ്വർണ്ണം നേടി.
2. വനിതാ 100 മീറ്റർ അത്‌ലറ്റിക് മീറ്റിൽ അമേരിക്കയുടെ ഷാകാരിയ റിച്ചാർഡ്സൺ 10.87 മിനിറ്റിൽ റെക്കോർഡോടെ സ്വർണ്ണം നേടി ഒന്നാം സ്ഥാനത്തു എത്തി.
3. പുരുഷ ജാവലിൻ ത്രോ മത്സരത്തിൽ പാകിസ്ഥാന്റെ അർഷാദ് നദീം രണ്ടാം സ്ഥാനത്തോടെ വെള്ളി മെഡൽ നേടി.
4. 2024 സമ്മർ ഒളിമ്പിക്സ് വേദി ഫ്രാൻസിലെ പാരീസിലും വിന്റർ ഒളിമ്പിക്സ് വേദി ജപ്പാനിലെ ടോക്കിയോയിലും ആയിരുന്നു.
40. A കോളവും B കോളവും പരസ്പരം യോജിപ്പിച്ചാൽ ശരിയായത് ഏത്?
A: 1. മാലിക്ദിനാർ 2. കൂടൽമാണിക്യ ക്ഷേത്രം 3. അനന്തനാഥസ്വാമി ക്ഷേത്രം 4. ഉദയംപേരൂർ സുന്നഹദോസ് പള്ളി
B: എറണാകുളം, വയനാട്, കാസറഗോഡ്, തൃശൂർ
(A)1 - കാസറഗോഡ്, 2 - തൃശൂർ, 3 - എറണാകുളം, 4 - വയനാട്
(B)1 - വയനാട്, 2 - എറണാകുളം, 3 - കാസറഗോഡ്, 4 - തൃശൂർ
47. ഒരു ക്ലാസിലുള്ള 48 കുട്ടികളെ ലഭിച്ച റാങ്കിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചപ്പോൾ തോമസിന്റെ സ്ഥാനം മുന്നിൽ നിന്നും 22-ാമതാണ്. എന്നാൽ തോമസിന്റെ സ്ഥാനം പിന്നിൽ നിന്ന് എത്രാമതാണ്?
49. ഒരാൾ പടിഞ്ഞാറു നിന്ന് കിഴക്കോട്ട് 8 മീ. സഞ്ചരിച്ച് വലത്തോട്ട് തിരിഞ്ഞ് 3 മീ. സഞ്ചരിക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 12 മീ. സഞ്ചരിച്ചാൽ യാത്രയാരംഭിച്ച സ്ഥലത്തു നിന്നും അയാൾ ഇപ്പോൾ എത്ര അകലത്തിലായിരിക്കും?
52. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 ലെ സെക്ഷൻ 40(1) അനുസരിച്ച് ഒരു സ്വകാര്യ വ്യക്തിയാൽ അറസ്റ്റ് ചെയ്യപ്പെട്ട ആളെ എത്ര സമയപരിധിക്കുള്ളിൽ പോലീസ് ഉദ്യോഗസ്ഥന് കൈമാറണം?
53. 2023 ലെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 138 പ്രകാരം, താഴെ പറയുന്നവയിൽ ഏതാണ് അബ്ഡക്ഷൻ എന്ന കുറ്റകൃത്യം അല്ലാത്തത്?
(A)ഒരു വ്യക്തിയെ ബലപ്രയോഗത്തിലൂടെ ഏതെങ്കിലും സ്ഥലത്ത് നിന്ന് പോകാൻ നിർബന്ധിക്കുക.
(B)ഒരു വ്യക്തിയെ വഞ്ചനാപരമായ മാർഗങ്ങളിലൂടെ ഏതെങ്കിലും സ്ഥലത്ത് നിന്ന് പോകാൻ പ്രേരിപ്പിക്കുക.
(C)ഒരു വ്യക്തിയുടെ ഇഷ്ടത്തിന് വിരുദ്ധമായി അയാളെ ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോകുക.
(D)ഇവയൊന്നുമല്ല
ഉത്തരം കാണുക(C) ഒരു വ്യക്തിയുടെ ഇഷ്ടത്തിന് വിരുദ്ധമായി അയാളെ ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോകുക.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
54. ഒരു കുറ്റിക്കാടിന് പിന്നിലാണ് Z ഉള്ളതെന്ന് A -ക്ക് അറിയാം, എന്നാൽ B -ക്ക് അത് അറിയില്ല. Z മരണപ്പെടണം എന്ന ഉദ്ദേശത്താൽ B -യെക്കൊണ്ട് A ആ കുറ്റിക്കാട്ടിലേക്ക് വെടിവെപ്പിക്കുകയും ഇതുമൂലം Z മരണപ്പെടുകയും ചെയ്യുന്നു. താഴെ പറയുന്നവയിൽ ശരിയായത് ഏത്?
(A)B കൊലപാതക കുറ്റം ചെയ്തു
(B)B കുറ്റമൊന്നും ചെയ്തിട്ടില്ല, A കുറ്റകരമായ നരഹത്യ ചെയ്തു (Culpable Homicide)
(C)A യും B കുറ്റകരമായ നരഹത്യക്ക് ഉത്തരവാദിയാണ്.
(D)A കുറ്റമൊന്നും ചെയ്തിട്ടില്ല, B കുറ്റകരമായ നരഹത്യ ചെയ്തു (Culpable Homicide)
ഉത്തരം കാണുക(B) B കുറ്റമൊന്നും ചെയ്തിട്ടില്ല, A കുറ്റകരമായ നരഹത്യ ചെയ്തു (Culpable Homicide)ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
55. 2023 ലെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 76 പ്രകാരം ഒരു സ്ത്രീയെ വിവസ്ത്ര ആക്കുക എന്ന ഉദ്ദേശ്യത്തോടെ ആക്രമിക്കുന്നതോ, ക്രിമിനൽ ബലപ്രയോഗം നടത്തുന്നതോ കുറ്റകൃത്യമാകുന്നത് ആയത് ഇവരിൽ ആര് ചെയ്യുമ്പോൾ?
56. തിരക്കേറിയ ഒരു തെരുവിൽ വെച്ച് B യുടെ കൈയിൽ നിന്ന് A വേഗത്തിൽ ഒരു മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടിപ്പോകുന്നു. ഭാരതീയ ന്യായ സംഹിത, 2023 പ്രകാരം ഈ കുറ്റകൃത്യം ഏത്?
58. പോലീസ് കസ്റ്റഡിയിലെ പ്രതി കുറ്റസമ്മതം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(A)മുതിർന്ന പോലീസ് ഉദ്യോഗസ്ഥന് മുൻപാകെയാണ് കുറ്റസമ്മതം നടത്തേണ്ടത്.
(B)ഈ കുറ്റസമ്മതം ഒരു സാഹചര്യത്തിലും തെളിവായി സ്വീകാര്യമല്ല.
(C)കുറ്റസമ്മതം പോലീസ് നിർബന്ധമായും വീഡിയോ ചിത്രീകരിക്കണം
(D)ഈ കുറ്റസമ്മതം മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ വെച്ചാണെങ്കിൽ അത് പ്രതിക്കെതിരെ തെളിയിക്കാവുന്നതാണ്.
ഉത്തരം കാണുക(D) ഈ കുറ്റസമ്മതം മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ വെച്ചാണെങ്കിൽ അത് പ്രതിക്കെതിരെ തെളിയിക്കാവുന്നതാണ്.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
59. താൻ കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം ഒരു പ്രത്യേക സ്ഥലത്ത് ഒളിച്ചുവെച്ചിട്ടുണ്ടെന്ന് പോലീസ് കസ്റ്റഡിയിൽ ഇരിക്കെ പ്രതി പോലീസിന് മൊഴി നല്കുന്നു. ആ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ആ ആയുധം പ്രതി പറഞ്ഞ സ്ഥലത്തുനിന്നും കണ്ടെടുക്കുന്നുവെങ്കിൽ:
(A)ആയുധം സൂക്ഷിച്ച സ്ഥലത്തെ സംബന്ധിച്ച് പ്രതി നല്കിയ വിവരം അത്രത്തോളം പ്രതിക്കെതിരെ തെളിയിക്കാവുന്നതാണ്.
(B)പോലീസ് കസ്റ്റഡിയിൽ ഇരിക്കെയാണ് പ്രതി മൊഴി നല്കിയത് എന്നതിനാൽ ആ മൊഴി പ്രതിക്കെതിരെ തെളിയിക്കാനാവില്ല.
(C)പ്രതി കുറ്റം ചെയ്തുവെന്നത് തെളിയിക്കപ്പെട്ടു.
(D)പ്രതിയുടെ മൊഴി പോലീസിനോടുള്ള കുറ്റസമ്മതം അല്ലെങ്കിൽ മാത്രം ആയത് തെളിവായി സ്വീകരിക്കാം.
ഉത്തരം കാണുക(A) ആയുധം സൂക്ഷിച്ച സ്ഥലത്തെ സംബന്ധിച്ച് പ്രതി നല്കിയ വിവരം അത്രത്തോളം പ്രതിക്കെതിരെ തെളിയിക്കാവുന്നതാണ്.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
60. കേരള പോലീസ് ആക്ട് വകുപ്പ് 8 പ്രകാരം ഒരു പ്രത്യേക വ്യക്തി പോലീസ് കസ്റ്റഡിയിൽ ഉണ്ടോയെന്ന് അറിയുന്നതിനുള്ള അവകാശം ആർക്ക്?
61. X, Y എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം പൊതുസ്ഥലത്ത് വെച്ച് പോലീസ് പരിശോധിക്കവേ X ആയത് നിയമപരമായി തന്റെ മൊബൈൽ ഫോണിൽ പകർത്തുന്നു. കേരള പോലീസ് ആക്ട് അനുസരിച്ച് ഈ സാഹചര്യത്തിലെ പോലീസിന്റെ ശരിയായ നടപടി എന്ത്?
(A)X- വീഡിയോ പകർത്തുന്നത് തടയാം
(B)പോലീസിന് തങ്ങളുടെ കൃത്യ നിർവ്വഹണം വീഡിയോ പകർത്താം
(C)X- ന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുക്കാം
(D)പോലീസിന്റെ കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിന് X, Y എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാം.
62. ഒരു വ്യക്തിയെ കാണാനില്ലെന്ന് ന്യായമായും സംശയിക്കാവുന്ന വിവരം ലഭിക്കുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർ കേരള പോലീസ് ആക്ട് അനുസരിച്ച് സ്വീകരിക്കേണ്ട നടപടികൾ?
i) അസാധാരണ മരണം നടന്നതായി FIR രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുക
ii) കാണാതായ ആളെ കണ്ടെത്തുന്നതിന് ഏതൊരു സ്ഥലത്തും പ്രവേശിച്ച് പരിശോധന നടത്തുക.
iii) ചോദ്യം ചെയ്യപ്പെടുന്ന സാക്ഷികളുടെ മൊഴിപ്പകർപ്പ് അതത് സാക്ഷികൾക്ക് നൽകുക
iv) കാണാതായ ആളെ കണ്ടെത്തുന്നപക്ഷം അയാളെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കുക
64. ചുവടെ കൊടുത്തിരിക്കുന്നവയിൽ എൻ.ഡി.പി.എസ് നിയമം, 1985 പ്രകാരമുള്ള ശരിയായ പ്രസ്താവന ഏത്?
i) ഇന്ത്യ മുഴുവൻ ഈ നിയമം ബാധകമാണ്
ii) ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകളിലും വിമാനങ്ങളിലുമുള്ള എല്ലാ വ്യക്തികൾക്കും ഈ നിയമം ബാധകമാണ്
iii) മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് ഈ നിയമം ബാധകമാണ്
91. Central Motor Vehicles Rules, 1989ലെ Rule 168 പ്രകാരം, റോഡ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന Good Samaritan -ന്റെ ബാധ്യതകളും അവകാശങ്ങളും സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത്?
(A)ആശുപത്രിയിലെ medico-legal case ഫോമിൽ വ്യക്തിഗത വിവരങ്ങൾ നൽകണം.
(B)ഐഡന്റിറ്റി വെളിപ്പെടുത്തിയാൽ പോലീസ് ഇയാളെ സാക്ഷിയായി വരാൻ നിർബന്ധിക്കാം.
(C)ചികിത്സ ചെലവുകൾ വഹിക്കേണ്ടതില്ല. അധികൃതരെ അറിയിച്ചതിനുശേഷം ഉടൻ ആശുപത്രി വിടാം.
(D)ആശുപത്രിയിൽ പ്രവേശന നടപടികൾ മുഴുവനായും പൂർത്തിയാക്കേണ്ടതാണ്.
ഉത്തരം കാണുക(C) ചികിത്സ ചെലവുകൾ വഹിക്കേണ്ടതില്ല. അധികൃതരെ അറിയിച്ചതിനുശേഷം ഉടൻ ആശുപത്രി വിടാം.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
92. Central Motor Vehicles Rules, 1989ലെ Rule 169 പ്രകാരം, ഒരു Good Samaritan സ്വമേധയാ കേസിൽ സാക്ഷിയായി നിന്നാൽ, അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിൽ നിർബന്ധമായും പാലിക്കേണ്ട നടപടിക്രമം ഏതാണ്?
(A)ചോദ്യംചെയ്യൽ പോലീസ്റ്റേഷനിൽ മാത്രമേ നടക്കാവൂ, ഓഫീസർ യൂണിഫോമിലായിരിക്കണം.
(B)Good Samaritan ന് അനുയോജ്യമായ സമയം, സ്ഥലത്തിൽ സാധാരണ വേഷം അണിഞ്ഞ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യണം.
(C)പരാതിക്കാരന്റെ ആവശ്യം അനുസരിച്ച് പലതവണ കോടതിയിൽ ഹാജരാകണം.
(D)അയാൾ നേരിട്ട് കോടതിയിൽ ഹാജരാകണം, അഫിഡവിറ്റ് സ്വീകരിക്കാനാവില്ല.
ഉത്തരം കാണുക(B) Good Samaritan ന് അനുയോജ്യമായ സമയം, സ്ഥലത്തിൽ സാധാരണ വേഷം അണിഞ്ഞ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യണം.ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
93. Motor Vehicles Act, 1988ലെ Section 206 പ്രകാരം, താഴെ പറയുന്ന ഏത് സാഹചര്യങ്ങളിൽ ഒരു പോലീസ് ഓഫീസർക്ക് ഒരു ഡ്രൈവറുടെ ലൈസൻസ് പിടിച്ചെടുക്കാൻ സാധിക്കും?
(A)ഡ്രൈവർ വേഗം കൂടിയ വാഹനമോടിച്ചാൽ
(B)ഡ്രൈവർ സമ്മൻസ് കൈപ്പറ്റാതെ കോടതിയിൽ ഹാജരാകാതെ പോവുമെന്ന് പോലീസിന് ബോധ്യപ്പെട്ടാൽ
(C)വാഹനത്തിന് മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ
(D)ഇൻഷുറൻസ് ഡോക്യുമെന്റ് കാണിച്ചില്ലെങ്കിൽ
ഉത്തരം കാണുക(B) ഡ്രൈവർ സമ്മൻസ് കൈപ്പറ്റാതെ കോടതിയിൽ ഹാജരാകാതെ പോവുമെന്ന് പോലീസിന് ബോധ്യപ്പെട്ടാൽഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
94. Motor Vehicles Act, 1988ലെ Section 207 പ്രകാരം, താഴെ പറയുന്ന ഏത് നിയമലംഘനമാണ് പോലീസിനെ ഒരു വാഹനം പിടികൂടാനുള്ള അധികാരം നൽകുന്നത്?
(A)10% വരെ ചരക്കുകൾ അധികമായി കയറ്റൽ
(B)Section 66(1) പ്രകാരം പെർമിറ്റ് ഇല്ലാതെ വാഹനം ഉപയോഗിക്കൽ
Police Constable Driver/ Woman Police Constable Driver പരീക്ഷ എന്നായിരുന്നു?
Kerala PSC Police Constable Driver/ Woman Police Constable Driver (കാറ്റഗറി 427/2024,544/2024) പരീക്ഷ 17-07-2025-ന് നടന്നു. ചോദ്യപേപ്പർ കോഡ് 086/2025-M.
ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്?
ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.
PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ?
ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.
ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ?
ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.
ഉറവിടം: Kerala PSC – ചോദ്യപേപ്പർ, ഉത്തരസൂചിക. താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.