Metro Journal › PSC › 066/2024
PSC ഔദ്യോഗികം

Police Constable(trainee)(apb) Kerala Police ചോദ്യപേപ്പർ 2024 – ഉത്തരസൂചിക സഹിതം

ചോദ്യപേപ്പർ കോഡ് 066/2024 · പരീക്ഷ 08-06-2024 · കാറ്റഗറി 593/2023 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക

Kerala PSC Police Constable(trainee)(apb) Kerala Police (കാറ്റഗറി 593/2023) പരീക്ഷ 08-06-2024-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.

ടിക്ക് ചെയ്ത് മാർക്ക് നോക്കാം🎮 ക്വിസ് ഗെയിം

1. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ബ്രിട്ടീഷ് ഇന്ത്യയിൽ നടപ്പിലാക്കിയ സൈനിക സഹായ വ്യവസ്ഥയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഏവ? (i) സൈനിക സഹായ വ്യവസ്ഥ നാട്ടുരാജാക്കന്മാർക്ക് പരിപൂർണ്ണ അധികാരം നല്കി (ii) സൈനിക സഹായ വ്യവസ്ഥയിൽ ചേരുന്ന നാട്ടുരാജാവ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു സ്ഥിരം സൈന്യത്തെ നിലനിർത്തണം (iii) സൈനിക സഹായ വ്യവസ്ഥയിൽ ചേരുന്ന നാട്ടുരാജാവിന് മറ്റ് വിദേശരാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാവുന്നതാണ് (iv) സൈനിക സഹായ വ്യവസ്ഥയിൽ ചേരുന്ന നാട്ടുരാജ്യം ഒരു ബ്രിട്ടീഷ് റസിഡന്റിനെ തലസ്ഥാനത്ത് നിലനിർത്തണം

  1. (A)Only (i) & (iv)
  2. (B)Only (ii) & (iv)
  3. (C)Only (ii) & (iii)
  4. (D)Only (i) & (iii)
ഉത്തരം കാണുക(B) Only (ii) & (iv)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

2. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ രണ്ടാം ലോക മഹായുദ്ധത്തിൽ സഖ്യശക്തി സഖ്യത്തിൽ ഉൾപ്പെടാത്തവ ഏവ? (i) ജപ്പാൻ (ii) ഇംഗ്ലണ്ട് (iii) ജർമ്മനി (iv) ഫ്രാൻസ്

  1. (A)Only (i) & (ii)
  2. (B)Only (ii) & (iv)
  3. (C)Only (i) & (iii)
  4. (D)Only (i) & (iv)
ഉത്തരം കാണുക(C) Only (i) & (iii)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

3. താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളിൽ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്ത്യയിൽ ആരംഭിച്ച ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടാത്തവ ഏവ? (i) ബംഗാൾ ദേശീയ സർവ്വകലാശാല (ii) ജാമിയ മിലിയ - ഡൽഹി (iii) ഡൽഹി സർവ്വകലാശാല (iv) ശാന്തി നികേതൻ

  1. (A)Only (ii)
  2. (B)Only (ii) & (iv)
  3. (C)Only (i) & (iii)
  4. (D)Only (iii) & (iv)
ഉത്തരം കാണുക(D) Only (iii) & (iv)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

4. താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളിൽ തമിഴ് സംഘകാലഘട്ടത്തിലെ രാജവംശങ്ങളിൽ ഉൾപ്പെടാത്തവ ഏവ? (i) ചേര രാജവംശം (ii) മൂഷക രാജവംശം (iii) ആയ് രാജവംശം (iv) ചോള രാജവംശം

  1. (A)Only (iii) & (iv)
  2. (B)Only (i) & (ii)
  3. (C)Only (ii) & (iii)
  4. (D)Only (i) & (iv)
ഉത്തരം കാണുക(C) Only (ii) & (iii)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

5. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ റഷ്യൻ വിപ്ലവത്തിൽ ഉൾപ്പെടാതിരുന്ന പ്രസ്ഥാനങ്ങൾ ഏവ? (i) കുമിന്താങ് പാർട്ടി (ii) ബോൾഷെവിക് പാർട്ടി (iii) ഫലാങ്ങ് പാർട്ടി (iv) മെൻഷെവിക് പാർട്ടി

  1. (A)Only (i) & (iii)
  2. (B)Only (ii) & (iv)
  3. (C)Only (i) & (iv)
  4. (D)Only (ii) & (iii)
ഉത്തരം കാണുക(A) Only (i) & (iii)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

6. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ സൗരയൂഥത്തിൽ ആദ്യത്തെ 2 ഗ്രഹങ്ങളിൽ ഉൾപ്പെടുന്നവ ഏവ? (i) ബുധൻ (ii) ചൊവ്വ (iii) ശനി (iv) ശുക്രൻ

  1. (A)Only (i) & (iii)
  2. (B)Only (ii) & (iv)
  3. (C)Only (iii) & (iv)
  4. (D)Only (i) & (iv)
ഉത്തരം കാണുക(D) Only (i) & (iv)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

7. അഗ്നിപർവ്വതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിന്റെ പ്രഭവ മണ്ഡലമാണ് :

  1. (A)കാമ്പ്
  2. (B)ഭൂവൽക്കം
  3. (C)അസ്തനോസ്ഫിയർ
  4. (D)അഗ്നിപർവ്വതജന്യശില
ഉത്തരം കാണുക(C) അസ്തനോസ്ഫിയർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

8. താഴെ നൽകിയിട്ടുള്ളതിൽ മിസോസ്ഫിയറിന്റെ സവിശേഷതകൾ ഏതൊക്കെ? (i) വൈദ്യുതി ചാർജ്ജുള്ള അയോൺ കണികകളുടെ സാന്നിധ്യമുള്ള പാളിയാണിത് (ii) സൂര്യനിൽ നിന്ന് പ്രസരിക്കുന്ന ഏറ്റവും അപകടകാരിയായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയുടെ ഒരു രക്ഷാകവചമായി വർത്തിക്കുന്നത് ഓസോൺ പാളിയിലാണ്. അതിവിടെയാണ് സ്ഥിതിചെയ്യുന്നത് (iii) ഭൂമിയിലെ എല്ലാ തരത്തിലുള്ള ജൈവപ്രവർത്തനങ്ങളും നടക്കുന്നത് ഈ പാളിയിലാണ് (iv) ഭൂമിയിൽ നിന്നും അയയ്ക്കുന്ന റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്കു തന്നെ തിരിച്ചയയ്ക്കുന്നത് ഈ പാളിയാണ്

  1. (A)(i), (iv)
  2. (B)(ii), (iii)
  3. (C)(iii), (iv)
  4. (D)എല്ലാം
ഉത്തരം കാണുക(A) (i), (iv)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

9. കാരക്കോറം, സസ്കർ, പിർപഞ്ചൽ എന്നീ പർവ്വതനിരകൾ ഉൾപ്പെടുന്ന ഹിമാലയം ഏതാണ്?

  1. (A)കാശ്മീർ ഹിമാലയം
  2. (B)ഹിമാചൽ-ഉത്തരാഖണ്ഡ് ഹിമാലയം
  3. (C)ഡാർജിലിങ് സിക്കിം ഹിമാലയം
  4. (D)അരുണാചൽ ഹിമാലയം
ഉത്തരം കാണുക(A) കാശ്മീർ ഹിമാലയം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

10. അറബിക്ക, റോബസ്റ്റ, ലിബറിക്ക എന്നീ മൂന്നിനം ഏതുമായിട്ടാണ് ബന്ധപ്പെട്ടത്?

  1. (A)പഴങ്ങൾ
  2. (B)നെല്ല്
  3. (C)കാപ്പി
  4. (D)ഗോതമ്പ്
ഉത്തരം കാണുക(C) കാപ്പി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

11. ചാലിയാർ നദി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്?

  1. (A)ആനമല
  2. (B)ചേരക്കൊമ്പൻ മല
  3. (C)പുളച്ചി മല
  4. (D)ഇളമ്പാരി മല
ഉത്തരം കാണുക(D) ഇളമ്പാരി മല
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

12. ചന്ദ്രനിലെ ശിവശക്തി പോയിന്റ് ഏത് രണ്ട് ഗർത്തത്തിനിടയിലാണ് സ്ഥിതിചെയ്യുന്നത്?

  1. (A)നോബൽ, കാബിയസ്
  2. (B)മാൻസിനസ് സി, സിംപെലിയസ് എൻ
  3. (C)ഫൌസ്റ്റിനി, ഹാവോർത്ത്
  4. (D)ഡി ഗെർലാഷെ, ഷെർഡ്രപ്പ്
ഉത്തരം കാണുക(B) മാൻസിനസ് സി, സിംപെലിയസ് എൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

13. പ്ലാനിംഗ് കമ്മീഷന്റെ പുതിയ പേര് എന്താണ്?

  1. (A)നീതി മണ്ഡൽ
  2. (B)നീതി ബോർഡ്
  3. (C)പ്ലാനിംഗ് ബോർഡ്
  4. (D)നീതി ആയോഗ്
ഉത്തരം കാണുക(D) നീതി ആയോഗ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

14. ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് :

  1. (A)ആഡംസ്മിത്ത്
  2. (B)ആൽഫ്രഡ് മാർഷൽ
  3. (C)കെയിൻസ്
  4. (D)എം.എസ്. സ്വാമിനാഥൻ
ഉത്തരം കാണുക(D) എം.എസ്. സ്വാമിനാഥൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

15. ഗ്രാമവികസനത്തിന് ഗ്രാമീണ വായ്പ നൽകുന്ന പ്രധാനപ്പെട്ട ധനകാര്യ സ്ഥാപനം :

  1. (A)സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  2. (B)റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
  3. (C)ബാങ്ക് ഓഫ് ബറോഡ
  4. (D)നബാർഡ്
ഉത്തരം കാണുക(D) നബാർഡ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

16. സാധനങ്ങളുടെ വില തുടർച്ചയായി വർദ്ധിക്കുന്ന പ്രതിഭാസത്തിനു പറയുന്ന പേര് എന്താണ്?

  1. (A)പണച്ചുരുക്കം
  2. (B)നിശ്ചലാവസ്ഥ
  3. (C)പണപ്പെരുപ്പം
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(C) പണപ്പെരുപ്പം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

17. സാമ്പത്തിക വളർച്ച അളക്കുന്ന പ്രധാന അളവുകോൽ ഏതാണ്?

  1. (A)ജനറൽ ഡെവലപ്പ്മെന്റ് പ്രൊഡക്റ്റ്
  2. (B)ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്റ്റ്
  3. (C)ജനറൽ ഡവലപ്മെന്റ് പ്രൈസ്
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(B) ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്റ്റ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

18. 2024-25 യൂണിയൻ ബഡ്ജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത് ആരാണ്?

  1. (A)പ്രണാബ് മുഖർജി
  2. (B)നിർമ്മല സീതാരാമൻ
  3. (C)നരേന്ദ്ര മോദി
  4. (D)അമിത്ഷാ
ഉത്തരം കാണുക(B) നിർമ്മല സീതാരാമൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

19. താഴെ പറയുന്ന പ്രസ്താവനകൾ ശരിയോ, തെറ്റോ എന്ന് പരിശോധിക്കുക : a. ലോകസഭയുടെയും രാജ്യസഭയുടെയും ഔദ്യോഗിക കാലാവധി 5 വർഷത്തിൽ നിന്ന് 6 വർഷമാക്കിയത് 42-ാം ഭേദഗതിയിലൂടെയാണ് b. സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന 5 വിഷയങ്ങൾ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് 42-ാം ഭേദഗതിയിലൂടെയാണ് c. മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും സ്വത്തവകാശം നീക്കം ചെയ്തത് 44-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് d. 42-ാം ഭേദഗതി സമയത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയും രാഷ്ട്രപതി ശ്രീ. നീലം സഞ്ജീവ റെഡ്ഡിയും ആയിരുന്നു.

  1. (A)a, b, c ശരി
  2. (B)b, c ശരി
  3. (C)b, c, d ശരി
  4. (D)a, b ശരി
ഉത്തരം കാണുക(B) b, c ശരി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

20. താഴെ തന്നിരിക്കുന്ന പ്രസ്താവന സാധൂകരിക്കുക : a. ലോകസഭ ഒരു സ്ഥിരം സഭയാണ് b. രാജ്യസഭയിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് FPTP അനുസരിച്ചാണ് c. ഇന്ത്യയിൽ ഇപ്പോൾ 543 ലോകസഭാ നിയോജകമണ്ഡലങ്ങൾ ഉണ്ട് d. രാജ്യസഭയുടെ നടപടികൾ നിയന്ത്രിക്കുന്നത് സ്പീക്കർ ആണ്.

  1. (A)b, c, d തെറ്റ്
  2. (B)a, b, d തെറ്റ്
  3. (C)a, b, c, തെറ്റ്
  4. (D)a, c, d തെറ്റ്
ഉത്തരം കാണുക(B) a, b, d തെറ്റ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

21. താഴെ പറയുന്ന പേരുകളിൽ "സ്വതന്ത്ര ലേബർ പാർട്ടി" രൂപീകരിച്ചത് ആരെന്ന് കണ്ടെത്തുക :

  1. (A)ആചാര്യ നരേന്ദ്രദേവ്
  2. (B)ശ്യാമപ്രസാദ് മുഖർജി
  3. (C)ഡോ. ബി.ആർ. അംബേദ്ക്കർ
  4. (D)ദീൻ ദയാൽ ഉപാധ്യായ
ഉത്തരം കാണുക(C) ഡോ. ബി.ആർ. അംബേദ്ക്കർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

22. ഇന്ത്യൻ ഭരണഘടനയിൽ ഏത് ഭാഗത്താണ് "പഞ്ചായത്തീരാജ്" സംവിധാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്?

  1. (A)ആമുഖത്തിൽ
  2. (B)മൗലികാവകാശങ്ങളിൽ
  3. (C)നിർദ്ദേശക തത്ത്വങ്ങളിൽ
  4. (D)മൗലികചുമതലകളിൽ
ഉത്തരം കാണുക(C) നിർദ്ദേശക തത്ത്വങ്ങളിൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

23. ചേരുംപടി ചേർക്കുക (ഭരണഘടനാ ആശയം – കടമെടുത്ത രാജ്യം): (a) അടിയന്തിരാവസ്ഥ (b) ഭരണഘടനാ ഭേദഗതി (c) ഉപരാഷ്ട്രപതിയുടെ ചുമതലകൾ (d) അവശിഷ്ടാധികാരങ്ങൾ 1. സൗത്ത് ആഫ്രിക്ക 2. ജർമ്മനി 3. കാനഡ 4. അമേരിക്ക

  1. (A)(a)-2, (b)-4, (c)-3, (d)-1
  2. (B)(a)-1, (b)-4, (c)-3, (d)-2
  3. (C)(a)-2, (b)-4, (c)-1, (d)-3
  4. (D)(a)-2, (b)-1, (c)-4, (d)-3
ഉത്തരം കാണുക(D) (a)-2, (b)-1, (c)-4, (d)-3
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

24. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കമ്മീഷൻ ഏതെന്ന് കണ്ടെത്തുക :

  1. (A)മണ്ഡൽ കമ്മീഷൻ
  2. (B)സർക്കാരിയാ കമ്മീഷൻ
  3. (C)ഷാ കമ്മീഷൻ
  4. (D)കോത്താരി കമ്മീഷൻ
ഉത്തരം കാണുക(B) സർക്കാരിയാ കമ്മീഷൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

25. "ബുദ്ധിസ്ഥിരതയുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ ആശയം സാങ്കല്പികമാണെന്ന് തോന്നാം. എന്നാൽ ഈ ആദർശത്തിനു മാത്രമേ ആത്മാവിന്റെ വിശപ്പടക്കാൻ കഴിയൂ." ഇത് ആരുടെ വാക്കുകൾ?

  1. (A)ഡോ. ബി.ആർ. അംബേദ്ക്കർ
  2. (B)ബാലഗംഗാധര തിലക്
  3. (C)സുഭാഷ് ചന്ദ്ര ബോസ്
  4. (D)ഗോപാല കൃഷ്ണ ഗോഖലേ
ഉത്തരം കാണുക(C) സുഭാഷ് ചന്ദ്ര ബോസ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

26. ചുവടെ കൊടുത്തിരിക്കുന്ന ഗ്രന്ഥങ്ങളുടെ രചയിതാവ് ആരെന്ന് കണ്ടെത്തുക : (a) ഭയത്തിൽ നിന്നുള്ള മോചനം (Freedom from fear) (b) സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘയാത്ര (Long walk to freedom) (c) സ്വാതന്ത്ര്യത്തിന്റെ രണ്ട് മാനങ്ങൾ (Two concepts of Liberty) (d) സ്വാതന്ത്ര്യത്തിലേയ്ക്ക് (On Liberty) 1. നെൽസൺ മണ്ടേല 2. ആങ്സാൻ സൂകി 3. ജെ.എസ്സ്. മിൽ 4. ഇസയ ബർലിൻ

  1. (A)(a)-2, (b)-1, (c)-4, (d)-3
  2. (B)(a)-4, (b)-2, (c)-3, (d)-1
  3. (C)(a)-2, (b)-4, (c)-3, (d)-1
  4. (D)(a)-4, (b)-3, (c)-2, (d)-1
ഉത്തരം കാണുക(A) (a)-2, (b)-1, (c)-4, (d)-3
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

27. "നാരി ശക്തി വന്ദൻ അധിനിയം" ബില്ല് ലോക്സഭ പാസ്സാക്കിയത് എന്ന്?

  1. (A)2023 Sept. 28
  2. (B)2023 Sept. 27
  3. (C)2023 Sept. 20
  4. (D)2023 Sept. 21
ഉത്തരം കാണുക(C) 2023 Sept. 20
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

28. കേരളത്തിലെ നാടൻകളികളുടെ പ്രചാരണത്തിന് കായിക വകുപ്പ് ആരംഭിച്ച പദ്ധതി :

  1. (A)കേരളഗ്രാമം
  2. (B)നാടൻകളി
  3. (C)സൗഹൃദകൂട്ടം
  4. (D)കളിത്തട്ട്
ഉത്തരം കാണുക(D) കളിത്തട്ട്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

29. "കറുത്ത പട്ടേരി" എന്ന് അറിയപ്പെടുന്ന സാമൂഹ്യപരിഷ്കർത്താവ് :

  1. (A)വി.ടി. ഭട്ടതിരിപ്പാട്
  2. (B)ചട്ടമ്പി സ്വാമികൾ
  3. (C)പണ്ഡിറ്റ് കറുപ്പൻ
  4. (D)ആഗമാനന്ദസ്വാമികൾ
ഉത്തരം കാണുക(A) വി.ടി. ഭട്ടതിരിപ്പാട്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

30. എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതി :

  1. (A)താലോലം
  2. (B)ശരണ്യ പദ്ധതി
  3. (C)സ്നേഹസ്പർശം
  4. (D)സ്നേഹസാന്ത്വനം
ഉത്തരം കാണുക(D) സ്നേഹസാന്ത്വനം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

31. ചേരുംപടി ചേർക്കുക (പ്രസ്ഥാനം – സ്ഥാപകർ): (a) സമത്വസമാജം (b) ആത്മവിദ്യാസംഘം (c) അരയസമാജം (d) പ്രത്യക്ഷ രക്ഷാ ദൈവസഭ 1. വാഗ്ഭടാനന്ദൻ 2. വൈകുണ്ഠ സ്വാമികൾ 3. കുമാരഗുരുദേവൻ 4. പണ്ഡിറ്റ് കെ.പി. കറുപ്പൻ

  1. (A)(a)-2, (b)-4, (c)-3, (d)-1
  2. (B)(a)-3, (b)-4, (c)-2, (d)-1
  3. (C)(a)-1, (b)-4, (c)-2, (d)-3
  4. (D)(a)-2, (b)-1, (c)-3, (d)-4
ഉത്തരം കാണുക(D) (a)-2, (b)-1, (c)-3, (d)-4
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

32. ജീവകം B12, ജീവകം B9 എന്നിവയുടെ അഭാവം മൂലം മനുഷ്യശരീരത്തിൽ എണ്ണത്തിൽ കുറവും എന്നാൽ വളരെ വലുപ്പം കൂടിയതുമായ ചുവന്ന രക്താണുക്കൾ രൂപപ്പെടുന്ന വിളർച്ചയുടെ ഒരു അവസ്ഥ ഉണ്ടാകുന്നു. ഈ രോഗാവസ്ഥയുടെ നാമം എന്ത്?

  1. (A)സിക്കിൾസെൽ അനീമിയ
  2. (B)ഹീമോഫിലിയ
  3. (C)മെഗലോബ്ലാസ്റ്റിക് അനീമിയ
  4. (D)തലാസീമിയ
ഉത്തരം കാണുക(C) മെഗലോബ്ലാസ്റ്റിക് അനീമിയ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

33. മലേറിയ രോഗകാരിയായ പ്ലാസ്മോഡിയം മനുഷ്യശരീരത്തിൽ പ്രവേശിച്ചശേഷം ആദ്യം ________ കോശങ്ങളിൽ എത്തി പ്രത്യുല്പാദനം നടത്തുകയും പിന്നീട് ചുവന്ന രക്താണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.

  1. (A)ചെറുകുടൽ
  2. (B)തലച്ചോറ്
  3. (C)വൃക്ക
  4. (D)കരൾ
ഉത്തരം കാണുക(D) കരൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

34. താഴെ തന്നിരിക്കുന്നവയിൽ ഹരിതഭവന പ്രഭാവത്തിന് കാരണമായ വാതകങ്ങളുടെ ശരിയായ ഓപ്ഷൻ ഏത്?

  1. (A)CO₂, CO, SO₂, മീഥേൻ
  2. (B)CO₂, മീഥേൻ, CFC, N₂O
  3. (C)മീഥേൻ, CO, CFC, CO₂
  4. (D)CO₂, SO₂, CO, N₂O
ഉത്തരം കാണുക(B) CO₂, മീഥേൻ, CFC, N₂O
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

35. ഐ എം എ നടപ്പിലാക്കിയ "ഹെൽപ്പിങ്ങ് ഹാൻഡ്സ്" എന്ന പദ്ധതിയുടെ ലക്ഷ്യം എന്ത്?

  1. (A)കൗമാരക്കാരിലെ ആത്മഹത്യ പ്രവണത തടയുക
  2. (B)ഡോക്ടർമാർക്കും, മെഡിക്കൽ വിദ്യാർത്ഥികൾക്കും ആത്മഹത്യ പ്രതിരോധം നൽകുക
  3. (C)കുട്ടികളുടെ പരീക്ഷാപേടി മാറ്റുന്നതിന്
  4. (D)രോഗികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ
ഉത്തരം കാണുക(B) ഡോക്ടർമാർക്കും, മെഡിക്കൽ വിദ്യാർത്ഥികൾക്കും ആത്മഹത്യ പ്രതിരോധം നൽകുക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

36. 2024 ലെ "പ്ലാനറ്റ് എർത്ത്" പുരസ്കാര ജേതാവായ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഇന്ത്യാക്കാരൻ :

  1. (A)ഡോ. എസ്. ഫെയ്സി
  2. (B)ശ്രീ. കപിൽ കപൂർ
  3. (C)ഡോ. ഗുപ്ത
  4. (D)കമലേഷ് ഡി. പട്ടേൽ
ഉത്തരം കാണുക(A) ഡോ. എസ്. ഫെയ്സി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

37. പ്രകാശ വർഷം എന്നത് എന്തിന്റെ യൂണിറ്റാണ്?

  1. (A)ബലം
  2. (B)സമയം
  3. (C)വേഗത
  4. (D)ദൂരം
ഉത്തരം കാണുക(D) ദൂരം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

38. 1000 J പ്രവൃത്തി 2 സെക്കന്റിൽ ചെയ്താൽ അവിടെ ഉപയോഗിക്കപ്പെട്ട പവർ എത്ര?

  1. (A)100 W
  2. (B)200 W
  3. (C)20 W
  4. (D)500 W
ഉത്തരം കാണുക(D) 500 W
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

39. 'g' യുടെ വില ധ്രുവങ്ങളിലേക്കാൾ ഭൂമധ്യരേഖയിൽ കുറവാണ്. ഇതിന്റെ കാരണം എന്ത്?

  1. (A)ഭൂമിയുടെ ആകൃതി
  2. (B)സൂര്യന്റെ മാസ്
  3. (C)ഭൂമിയുടെ മാസ്
  4. (D)ചന്ദ്രന്റെ മാസ്
ഉത്തരം കാണുക(A) ഭൂമിയുടെ ആകൃതി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

40. ഐ.എസ്.ആർ.ഒ. ഈയിടെ വിക്ഷേപിച്ച ഇൻസാറ്റ്-3 ഡി.എസ് ഏത് തരത്തിലുള്ള ഉപഗ്രഹമാണ്?

  1. (A)ഭൂസ്ഥിര ഉപഗ്രഹം
  2. (B)കാലാവസ്ഥാ ഉപഗ്രഹം
  3. (C)ഭൗമനിരീക്ഷണ ഉപഗ്രഹം
  4. (D)ആശയ വിനിമയ ഉപഗ്രഹം
ഉത്തരം കാണുക(B) കാലാവസ്ഥാ ഉപഗ്രഹം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

41. ആറ്റോമിക നമ്പർ 31 ഉള്ള മൂലകം ആവർത്തനപട്ടികയിൽ ഏതു പീരിയഡിലും ഗ്രൂപ്പിലുമാണ് ഉൾപ്പെടുന്നത്?

  1. (A)പീരിയഡ്-3, ഗ്രൂപ്പ്-1
  2. (B)പീരിയഡ്-4, ഗ്രൂപ്പ്-3
  3. (C)പീരിയഡ്-4, ഗ്രൂപ്പ്-13
  4. (D)പീരിയഡ്-3, ഗ്രൂപ്പ്-3
ഉത്തരം കാണുക(C) പീരിയഡ്-4, ഗ്രൂപ്പ്-13
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

42. കാർബൺഡൈയോക്സൈഡ് (CO₂) വാതകത്തിന്റെ ക്രിട്ടിക്കൽ താപനില 30.98°C ആണ്. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

  1. (A)30.98°C-ൽ മാത്രമേ CO₂ വാതകത്തെ മർദ്ദം കൂട്ടികൊടുത്ത് ദ്രാവകമാക്കാൻ സാധിക്കുകയുള്ളു
  2. (B)CO₂ വാതകത്തെ മർദ്ദം കൂട്ടികൊടുത്ത് ദ്രാവകമാക്കി മാറ്റാൻ സാധിക്കുന്ന ഏറ്റവും ഉയർന്ന ഊഷ്മാവ് 30.98°C ആണ്
  3. (C)CO₂ വാതകത്തെ മർദ്ദം കൂട്ടികൊടുത്ത് ദ്രാവകമാക്കി മാറ്റാൻ സാധിക്കുന്ന ഏറ്റവും താഴ്ന്ന ഊഷ്മാവ് 30.98°C ആണ്
  4. (D)30.98°C-ൽ മാത്രം CO₂ വാതകത്തെ മർദ്ദം കൂട്ടികൊടുത്ത് ദ്രാവകമാക്കി മാറ്റാൻ സാധിക്കില്ല
ഉത്തരം കാണുക(B) CO₂ വാതകത്തെ മർദ്ദം കൂട്ടികൊടുത്ത് ദ്രാവകമാക്കി മാറ്റാൻ സാധിക്കുന്ന ഏറ്റവും ഉയർന്ന ഊഷ്മാവ് 30.98°C ആണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

43. K, Mg, Al, Si എന്നീ മൂലകങ്ങളുടെ ലോഹസ്വഭാവത്തിന്റെ ശരിയായ ക്രമം ഏതാണ്?

  1. (A)K > Mg > Al > Si
  2. (B)K > Al > Mg > Si
  3. (C)Si > Al > Mg > K
  4. (D)Al > K > Si > Mg
ഉത്തരം കാണുക(A) K > Mg > Al > Si
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

44. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി പ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം ഏതാണ്?

  1. (A)ലെഡ്
  2. (B)അലൂമിനിയം
  3. (C)പ്ലാറ്റിനം
  4. (D)ലിഥിയം
ഉത്തരം കാണുക(D) ലിഥിയം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

45. "കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ ഒന്നിച്ച്" എന്ന മുദ്രാവാക്യം ഏതു കായികമേളയുടേതാണ്?

  1. (A)ഏഷ്യൻ ഗെയിംസ്
  2. (B)കോമൺവെൽത്ത് ഗെയിംസ്
  3. (C)ഒളിമ്പിക്സ്
  4. (D)സാഫ് ഗെയിംസ്
ഉത്തരം കാണുക(C) ഒളിമ്പിക്സ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

46. 2024-ലെ ഓസ്കാർ അവാർഡ് നേടിയ മികച്ച ചിത്രം ഏത്?

  1. (A)അനാട്ടമി ഓഫ് എ ഫാൾ
  2. (B)ഓപ്പൺ ഹെയ്മർ
  3. (C)വാർ ഈസ് ഓവർ
  4. (D)പുവർ തിങ്സ്
ഉത്തരം കാണുക(B) ഓപ്പൺ ഹെയ്മർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

47. "അവനിവനെന്നറിയുന്നതൊക്കെയോർത്താ- ലവനിയിലാദിമമായൊരാത്മരൂപം അവനവനാത്മ സുഖത്തിനാചരിക്കു- ന്നവയപരന്നു സുഖത്തിനായ് വരേണം" ശ്രീനാരായണഗുരുവിന്റെ ഈ വരികൾ ഏതു കൃതിയിലേതാണ്?

  1. (A)ദൈവദശകം
  2. (B)ആത്മോപദേശശതകം
  3. (C)ദർശനമാല
  4. (D)അനുകമ്പാദശകം
ഉത്തരം കാണുക(B) ആത്മോപദേശശതകം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

48. സി.എൻ. ശ്രീകണ്ഠൻ നായരുടെ രാമായണനാടകങ്ങൾ ഏതെല്ലാം? 1. സാകേതം 2. കലി 3. ദൈവത്താർ 4. ലങ്കാലക്ഷ്മി

  1. (A)1, 3
  2. (B)2, 4
  3. (C)1, 4
  4. (D)ഇതൊന്നുമല്ല
ഉത്തരം കാണുക(C) 1, 4
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

49. കണ്യാർകളി എന്ന കലാരൂപത്തിന് യോജിക്കുന്ന പ്രസ്താവനകൾ ഏതെല്ലാം? 1. പാലക്കാട് ജില്ലയിൽ മാത്രം പ്രചാരത്തിലുള്ളതാണ് 2. മലമക്കളി, ദേശക്കളി എന്നീ പേരുകളിലും അറിയപ്പെടുന്നു 3. 'ചിലപ്പതികാര'ത്തിലെ കണ്ണകീദേവിയെ പ്രീതിപ്പെടുത്താനുള്ള കളിയാണിത്

  1. (A)1, 2 ശരി
  2. (B)2, 3 ശരി
  3. (C)1, 2, 3 ശരി
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(C) 1, 2, 3 ശരി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

50. ഇന്ത്യൻ ഭാഷകളിലെ മികച്ച സാഹിത്യസൃഷ്ടിക്കു നൽകി വരുന്ന സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചവർ ആരെല്ലാമാണ്? 1. ആശാപൂർണ്ണാദേവി 2. ശരൺ കുമാർ ലിംബാളെ 3. പ്രഭാ വർമ്മ 4. എം. ലീലാവതി

  1. (A)1, 3
  2. (B)2, 3
  3. (C)3, 4
  4. (D)1, 2
ഉത്തരം കാണുക(B) 2, 3
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

51. ഒരു സമാന്തരശ്രേണിയിലെ 7-ാം പദം 0, 27-ാം പദം 60. എങ്കിൽ 17-ാം പദം എത്ര?

  1. (A)0
  2. (B)45
  3. (C)30
  4. (D)15
ഉത്തരം കാണുക(C) 30
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

52. 9 ന്റെ 26% + 15 ന്റെ 42% = 27 ന്റെ x% എങ്കിൽ x-ന്റെ വില കാണുക?

  1. (A)32
  2. (B)24
  3. (C)18
  4. (D)48
ഉത്തരം കാണുക(A) 32
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

53. 1³ + 2³ + 3³ + ...... + 20³ കാണുക :

  1. (A)40000
  2. (B)42400
  3. (C)42000
  4. (D)44100
ഉത്തരം കാണുക(D) 44100
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

54. ഒരു ചതുരക്കട്ടയുടെ നീളവും വീതിയും ഉയരവും യഥാക്രമം 3 : 5 : 8 എന്ന അംശബന്ധത്തിലാണ്. അതിന്റെ ഉപരിതലവിസ്തീർണ്ണം 1422 cm² ആയാൽ ചതുരക്കട്ടയുടെ ഉയരം എത്രയായിരിക്കും?

  1. (A)18
  2. (B)24
  3. (C)27
  4. (D)15
ഉത്തരം കാണുക(B) 24
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

55. ഒരാൾ 18000 രൂപ സാധാരണപലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിക്കുന്നു. 5 വർഷത്തിനു ശേഷം 6300 രൂപ പലിശ കിട്ടിയാൽ പലിശനിരക്ക് എത്രയായിരിക്കും?

  1. (A)12%
  2. (B)4%
  3. (C)9%
  4. (D)7%
ഉത്തരം കാണുക(D) 7%
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

56. ഒരു യാത്രയിൽ കാർ ആദ്യത്തെ 3 മണിക്കൂർ സമയം 40 കി.മീ./മണിക്കൂർ വേഗതയിലും ശേഷിക്കുന്ന 5 മണിക്കൂർ സമയം 48 കി.മീ./മണിക്കൂർ വേഗതയിലും സഞ്ചരിച്ചാൽ കാറിന്റെ ശരാശരി വേഗത എത്ര?

  1. (A)40 കി.മീ./മണിക്കൂർ
  2. (B)45 കി.മീ./മണിക്കൂർ
  3. (C)42 കി.മീ./മണിക്കൂർ
  4. (D)44 കി.മീ./മണിക്കൂർ
ഉത്തരം കാണുക(B) 45 കി.മീ./മണിക്കൂർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

57. റാണി ഒരിടത്തുനിന്നും തെക്കോട്ട് 20 മീറ്റർ സഞ്ചരിച്ചതിനുശേഷം വടക്കോട്ട് 30 മീറ്റർ സഞ്ചരിക്കുന്നു. പിന്നീട് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് 10 മീറ്റർ സഞ്ചരിക്കുന്നു. വീണ്ടും വടക്കോട്ട് തിരിഞ്ഞ് 30 മീറ്റർ സഞ്ചരിച്ചിട്ട് കിഴക്കോട്ട് 20 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് എത്ര അകലത്തിലാണ് റാണി ഇപ്പോൾ നിൽക്കുന്നത്?

  1. (A)50 മീറ്റർ
  2. (B)30 മീറ്റർ
  3. (C)20 മീറ്റർ
  4. (D)40 മീറ്റർ
ഉത്തരം കാണുക(A) 50 മീറ്റർ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

58. ഒരു ക്ലോക്കിൽ 10.10 am സമയം കാണിക്കുമ്പോൾ ആ ക്ലോക്കിലെ മണിക്കൂർ സൂചിയ്ക്കും മിനിട്ടു സൂചിയ്ക്കും ഇടയിലുള്ള കോൺ എത്ര?

  1. (A)120°
  2. (B)95°
  3. (C)115°
  4. (D)117½°
ഉത്തരം കാണുക(C) 115°
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

59. √(10 × √((2³)²) × √((5³)²)) =

  1. (A)10
  2. (B)90
  3. (C)100
  4. (D)1000
ഉത്തരം കാണുക(C) 100
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

60. 4 പുരുഷന്മാരും 8 സ്ത്രീകളും ചേർന്ന് 10 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുന്നു. അതേ ജോലി പൂർത്തിയാക്കാൻ 3 പുരുഷന്മാർക്കും 7 സ്ത്രീകൾക്കും കൂടി 12 ദിവസം വേണ്ടിവരും. എങ്കിൽ 8 പുരുഷന്മാർ എത്ര ദിവസം കൊണ്ട് ആ ജോലി പൂർത്തിയാക്കും?

  1. (A)12 ദിവസം
  2. (B)15 ദിവസം
  3. (C)14 ദിവസം
  4. (D)16 ദിവസം
ഉത്തരം കാണുക(B) 15 ദിവസം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

61. They did not come ________ the meeting was half over.

  1. (A)but
  2. (B)until
  3. (C)atleast
  4. (D)however
ഉത്തരം കാണുക(B) until
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

62. He still ________ in touch with most of his old school mates.

  1. (A)keeps
  2. (B)keeping
  3. (C)kept
  4. (D)none
ഉത്തരം കാണുക(A) keeps
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

63. We ________ of coffee, so we adjusted with tea.

  1. (A)make up
  2. (B)make out
  3. (C)run out
  4. (D)break out
ഉത്തരം കാണുക(C) run out
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

64. ________ you mind waiting here till I return?

  1. (A)can
  2. (B)should
  3. (C)may
  4. (D)would
ഉത്തരം കാണുക(D) would
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

65. He is ________ European tourist.

  1. (A)the
  2. (B)an
  3. (C)none
  4. (D)a
ഉത്തരം കാണുക(D) a
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

66. Yesterday Sharon ________ to the station to meet Anu.

  1. (A)went
  2. (B)goes
  3. (C)go
  4. (D)has gone
ഉത്തരം കാണുക(A) went
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

67. My birthday is ________ October 28th.

  1. (A)in
  2. (B)at
  3. (C)on
  4. (D)after
ഉത്തരം കാണുക(C) on
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

68. The meaning of the word 'garrulous' :

  1. (A)noisy
  2. (B)silent
  3. (C)talkative
  4. (D)serious
ഉത്തരം കാണുക(C) talkative
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

69. Neither of us ________ sweets.

  1. (A)liked
  2. (B)like
  3. (C)likes
  4. (D)liking
ഉത്തരം കാണുക(C) likes
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

70. Colt is the younger one of :

  1. (A)Alligator
  2. (B)Horse
  3. (C)Tiger
  4. (D)Lion
ഉത്തരം കാണുക(B) Horse
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

71. വിപരീതപദം എഴുതുക - വിയോഗം :

  1. (A)സംയോഗം
  2. (B)യോഗം
  3. (C)നിയോഗം
  4. (D)അവിയോഗം
ഉത്തരം കാണുക(A) സംയോഗം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

72. ചുവടെ തന്നിരിക്കുന്നവയിൽ 'വിഹഗം' എന്നർത്ഥം വരുന്ന പദമേത്?

  1. (A)ദിക്ക്
  2. (B)വിശ്വം
  3. (C)അശ്വം
  4. (D)പക്ഷി
ഉത്തരം കാണുക(D) പക്ഷി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

73. ചേർത്തെഴുതുക - ദുഃ + ജനം =

  1. (A)ദുഃ ജനം
  2. (B)ദുജനം
  3. (C)ദുർജനം
  4. (D)ദുഃർജനം
ഉത്തരം കാണുക(C) ദുർജനം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

74. ശരിയായ ജോഡി ഏത്?

  1. (A)മുഖം - വദനം - ആനന്ദം
  2. (B)മഞ്ഞ് - നീഹാരം - തുഷാരം
  3. (C)തോഴൻ - ചങ്ങാതി - അനിലൻ
  4. (D)വീഥി - വഴി - പത
ഉത്തരം കാണുക(B) മഞ്ഞ് - നീഹാരം - തുഷാരം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

75. എതിർലിംഗം എഴുതുക - ഭൃത്യ :

  1. (A)യജമാനൻ
  2. (B)മന്നവൻ
  3. (C)ഭൃത്യൻ
  4. (D)ഭ്രാതാവ്
ഉത്തരം കാണുക(C) ഭൃത്യൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

76. 'ദിഗ്വിജയം' എന്ന പദത്തിനോട് യോജിക്കുന്നത് എഴുതുക :

  1. (A)അഷ്ടദിക്ക്
  2. (B)പോരാളി
  3. (C)മന്നവൻ
  4. (D)ദിക്കുകളെ ജയിക്കൽ
ഉത്തരം കാണുക(D) ദിക്കുകളെ ജയിക്കൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

77. പിരിച്ചെഴുതുക - അവൻ :

  1. (A)അവ് + ൻ
  2. (B)അ + വൻ
  3. (C)അ + അൻ
  4. (D)അവ + ൻ
ഉത്തരം കാണുക(C) അ + അൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

78. ശരിയായ പദം എഴുതുക :

  1. (A)ആഖ്യാനം
  2. (B)ആക്യാനം
  3. (C)ആഗ്യാനം
  4. (D)ആഹ്യാനം
ഉത്തരം കാണുക(A) ആഖ്യാനം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

79. കാലദേശങ്ങൾക്ക് അനുസരിച്ച് ജീവിക്കണം - എന്ന സൂചന നൽകുന്ന പഴഞ്ചൊല്ല് ഏത്?

  1. (A)കുന്നിനെ കയം കാണിക്കരുത്
  2. (B)നിത്യാഭ്യാസി ആനയെ എടുക്കും
  3. (C)മിന്നുന്നതെല്ലാം പൊന്നല്ല
  4. (D)നാടോടുമ്പോൾ നടുവെ ഓടണം
ഉത്തരം കാണുക(D) നാടോടുമ്പോൾ നടുവെ ഓടണം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

80. Every potter praises his own pot – ശരിയായ പരിഭാഷ ഏത്?

  1. (A)കുടം കമഴ്ത്തിവച്ച് വെള്ളമൊഴിക്കരുത്
  2. (B)കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ്
  3. (C)ഉപ്പോളം വരുമോ ഉപ്പിലിട്ടത്
  4. (D)കുന്തം പോയാൽ കുടത്തിലും തപ്പണം
ഉത്തരം കാണുക(B) കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

81. ഏതു സാഹചര്യത്തിലാണ് നിർദ്ദിഷ്ട പ്രായത്തിനു താഴെയുള്ള വ്യക്തികൾക്ക് അവരുടെ പ്രവൃത്തികൾക്ക് ക്രിമിനൽ ഉത്തരവാദിത്തം ഇല്ലാത്തത്?

  1. (A)മാനസിക ശേഷിയില്ലായ്മ
  2. (B)ശൈശവം
  3. (C)ലഹരി
  4. (D)നിയമത്തിന്റെ തെറ്റ്
ഉത്തരം കാണുക(B) ശൈശവം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

82. താഴെപ്പറയുന്നവയിൽ മാരകമായ മുറിവിന്റെ ഉദാഹരണമല്ലാത്തത് ഏത്?

  1. (A)ഷണ്ഡനാക്കുക
  2. (B)അസ്ഥിയുടെ സ്ഥാനഭ്രംശം
  3. (C)സ്ഥിരമായ രൂപഭേദം
  4. (D)15 ദിവസം കഠിനമായ ശാരീരിക വേദന അനുഭവിക്കേണ്ടി വരുന്ന മുറിവ്
ഉത്തരം കാണുക(D) 15 ദിവസം കഠിനമായ ശാരീരിക വേദന അനുഭവിക്കേണ്ടി വരുന്ന മുറിവ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

83. താഴെപ്പറയുന്ന വകുപ്പുകളിൽ 2013-ലെ ക്രിമിനൽ ഭേദഗതി നിയമപ്രകാരം പുതുതായി കൊണ്ടുവന്ന കുറ്റകൃത്യങ്ങൾ ഏത്? (i) ഐ.പി.സി. സെക്ഷൻ 370 A (ii) ഐ.പി.സി. സെക്ഷൻ 376 D (iii) ഐ.പി.സി. സെക്ഷൻ 354

  1. (A)(i) & (ii)
  2. (B)(i) മാത്രം
  3. (C)(iii) മാത്രം
  4. (D)മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
ഉത്തരം കാണുക(A) (i) & (ii)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

84. 'Z' പണമുള്ള തന്റെ പേഴ്സ് താഴെയിടുന്നത് 'A' കാണുന്നു. 'A' പേഴ്സ് എടുക്കുന്നത് 'Z' നു പുനഃസ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെയാണ്. എന്നാൽ പിന്നീട് അത് സ്വന്തം ഉപയോഗത്തിനു വിനിയോഗിക്കുന്നു. താഴെപ്പറയുന്ന എന്തു കുറ്റകൃത്യമാണ് 'A' ചെയ്തിട്ടുള്ളത്?

  1. (A)ക്രിമിനൽ വിശ്വാസ ലംഘനം
  2. (B)സ്വത്തിന്റെ സത്യസന്ധമല്ലാത്ത ദുരുപയോഗം
  3. (C)മോഷണം
  4. (D)കവർച്ച
ഉത്തരം കാണുക(B) സ്വത്തിന്റെ സത്യസന്ധമല്ലാത്ത ദുരുപയോഗം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

85. നോൺ കൊഗ്നൈസബിൾ ആയിട്ടുള്ള ഒരു കുറ്റകൃത്യത്തിനു താഴെപ്പറയുന്നതിൽ ഏതാണ് ബാധകം?

  1. (A)മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കാം. എന്നാൽ വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പാടുള്ളതല്ല
  2. (B)മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കുകയും വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ആവാം
  3. (C)മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കുകയോ വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാനോ പാടുള്ളതല്ല
  4. (D)മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കാൻ പാടുള്ളതല്ല എന്നാൽ വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാം
ഉത്തരം കാണുക(C) മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കുകയോ വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാനോ പാടുള്ളതല്ല
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

86. 1973-ലെ ക്രിമിനൽ നടപടി ക്രമം സെക്ഷൻ 164 പ്രകാരം ഒരു കുറ്റസമ്മത മൊഴി രേഖപ്പെടുത്താവുന്നത് എപ്പോൾ?

  1. (A)അന്വേഷണ വേളയിൽ മാത്രം
  2. (B)അന്വേഷണത്തിനിടയിലോ അതിനുശേഷമോ എന്നാൽ ഇൻക്വയറിയോ വിചാരണയോ ആരംഭിക്കുന്നതിനു മുൻപ്
  3. (C)അന്വേഷണത്തിനിടയിലും ഇൻക്വയറിക്കിടയിലും
  4. (D)വിചാരണ ആരംഭിച്ചതിനുശേഷം
ഉത്തരം കാണുക(B) അന്വേഷണത്തിനിടയിലോ അതിനുശേഷമോ എന്നാൽ ഇൻക്വയറിയോ വിചാരണയോ ആരംഭിക്കുന്നതിനു മുൻപ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

87. (i) FIR ഫയൽ ചെയ്യാനുള്ള കാലതാമസം പ്രോസിക്യൂഷൻ കേസ് പൂർണ്ണമായും തള്ളികളയാവുന്ന ഒരു സാഹചര്യമല്ല (ii) FIR ഫയൽ ചെയ്യാനുള്ള കാലതാമസം പ്രോസിക്യൂഷൻ കേസ് പൂർണ്ണമായും തള്ളികളയാവുന്ന ഒരു സാഹചര്യമാണ് (iii) FIR ഫയൽ ചെയ്യാനുള്ള അസാധാരണമായ കാലതാമസം FIR-ൽ തിരുത്തലുകൾ വരുത്തുവാൻ മതിയായ സമയം ലഭിച്ചുവെന്ന് സംശയിക്കുന്നതിനുള്ള നിയമപരമായ അടിസ്ഥാനം നൽകുന്ന ഒരു സാഹചര്യമാണ് മേൽപ്പറഞ്ഞ നിർദ്ദേശവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരി ഏത്?

  1. (A)(i) മാത്രം ശരി; (ii) & (iii) തെറ്റ്
  2. (B)(i) & (iii) ശരി; (ii) തെറ്റ്
  3. (C)(ii) & (iii) ശരി; (i) തെറ്റ്
  4. (D)മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
ഉത്തരം കാണുക(B) (i) & (iii) ശരി; (ii) തെറ്റ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

88. 1872-ലെ ഇന്ത്യൻ എവിഡൻസ് ആക്ടിലെ സെക്ഷൻ 27-ന്റെ പ്രയോഗത്തിനു താഴെപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ് അത്യന്താപേക്ഷിതം? (I) വിവരം നൽകുന്ന വ്യക്തി പോലീസ് കസ്റ്റഡിയിലായിരിക്കണം (II) കുറ്റാരോപിതനായ വ്യക്തിക്ക് പുറമേ ഏതൊരു ആൾക്കും വിവരങ്ങൾ നല്കാം (III) നൽകിയ വിവരങ്ങൾ തുടർന്നുള്ള സംഭവങ്ങളാൽ സ്ഥിരീകരിക്കാനാവില്ല (IV) വിവരം നൽകിയ വ്യക്തിയുടെ മേൽ ഏതെങ്കിലും കുറ്റം ചുമത്തിയിരിക്കണം

  1. (A)(I) & (III)
  2. (B)(II) & (III)
  3. (C)(IV) മാത്രം
  4. (D)(I) & (IV)
ഉത്തരം കാണുക(D) (I) & (IV)
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

89. കോടതി വ്യവഹാരങ്ങളിൽ വിദഗ്ധ സാക്ഷ്യം സ്വീകരിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം എന്താണ്?

  1. (A)വിദഗ്ധമായ അറിവുകൊണ്ട് എതിർ കക്ഷിയെ ഭയപ്പെടുത്തുക
  2. (B)സാങ്കേതിക കാര്യങ്ങളിൽ പക്ഷപാതരഹിതവും വൈദഗ്ധ്യവുമുള്ള അഭിപ്രായങ്ങൾ ജഡ്ജിക്ക് നൽകുന്നതിന്
  3. (C)സാങ്കേതിക കാര്യങ്ങളിൽ ജഡ്ജിയെ ആശയക്കുഴപ്പത്തിലാക്കുക
  4. (D)അനാവശ്യമായ സാങ്കേതിക കാരണങ്ങളാൽ നിയമനടപടികൾ വൈകിപ്പിക്കുക
ഉത്തരം കാണുക(B) സാങ്കേതിക കാര്യങ്ങളിൽ പക്ഷപാതരഹിതവും വൈദഗ്ധ്യവുമുള്ള അഭിപ്രായങ്ങൾ ജഡ്ജിക്ക് നൽകുന്നതിന്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

90. 2011-ലെ കേരള പോലീസ് ആക്ട് സെക്ഷൻ 29-ൽ പ്രതിപാദിക്കുന്ന വിഷയം ഏത്?

  1. (A)പോലീസ് ഉദ്യോഗസ്ഥന്റെ കർത്തവ്യങ്ങൾ
  2. (B)പോലീസ് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതിനെ സംബന്ധിച്ച്
  3. (C)പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം
  4. (D)പോലീസ് ഉദ്യോഗസ്ഥന്റെ വിശദീകരണ ബാധ്യത
ഉത്തരം കാണുക(C) പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

91. താഴെപ്പറയുന്നതിൽ പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങളുടെ അവകാശങ്ങളിൽപ്പെടാത്തത് ഏത്?

  1. (A)പോലീസ് സ്റ്റേഷനിൽ നിന്ന് നിയമാനുസൃത സേവനം ലഭിക്കുന്നതിന്
  2. (B)പൊതുജനങ്ങളിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരായ വ്യക്തികൾക്ക് പോലീസ് സ്റ്റേഷനിൽ മുൻഗണന നൽകുക
  3. (C)ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമായി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ കാണുവാനും കാര്യങ്ങൾ ബോധിപ്പിക്കുവാനുമുള്ള അവകാശം
  4. (D)പരാതി നൽകിയതിനെ സംബന്ധിച്ച് കൈപ്പറ്റ് രസീത് ലഭിക്കുവാനുള്ള അവകാശം
ഉത്തരം കാണുക(B) പൊതുജനങ്ങളിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരായ വ്യക്തികൾക്ക് പോലീസ് സ്റ്റേഷനിൽ മുൻഗണന നൽകുക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

92. 2011-ലെ കേരള പോലീസ് ആക്ടിൽ കമ്മ്യൂണിറ്റി സമ്പർക്ക സമിതിയിൽ അംഗങ്ങളാകുന്നതിൽ നിന്ന് വിലക്കിയിട്ടുള്ള വിഭാഗം ഏത്?

  1. (A)സ്ത്രീകൾ
  2. (B)രാഷ്ട്രീയ പാർട്ടിയിൽ അംഗങ്ങളായവർ
  3. (C)അഴിമതി, സാന്മാർഗ്ഗിക അധഃപതനം പെരുമാറ്റ ദൂഷ്യം എന്നീ കാരണങ്ങളാൽ ഉദ്യോഗത്തിൽ നിന്ന് നീക്കം ചെയ്തവരെ
  4. (D)ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ
ഉത്തരം കാണുക(C) അഴിമതി, സാന്മാർഗ്ഗിക അധഃപതനം പെരുമാറ്റ ദൂഷ്യം എന്നീ കാരണങ്ങളാൽ ഉദ്യോഗത്തിൽ നിന്ന് നീക്കം ചെയ്തവരെ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

93. 1985-ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിലെ ഏതു വകുപ്പു പ്രകാരമാണ് മുൻശിക്ഷയ്ക്കു ശേഷമുള്ള കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകുന്നത്?

  1. (A)സെക്ഷൻ 31 A
  2. (B)സെക്ഷൻ 27
  3. (C)സെക്ഷൻ 31
  4. (D)സെക്ഷൻ 35
ഉത്തരം കാണുക(A) സെക്ഷൻ 31 A
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

94. 1985-ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം ശിക്ഷാർഹമായ എല്ലാ കുറ്റങ്ങളും :

  1. (A)കോഗ്നൈസബിളും ജാമ്യം ലഭിക്കാവുന്നതുമാണ്
  2. (B)നോൺ കോഗ്നൈസബിളും ജാമ്യം ലഭിക്കാത്തതുമാണ്
  3. (C)കോഗ്നൈസബിളും ജാമ്യം ലഭിക്കാത്തതുമാണ്
  4. (D)മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
ഉത്തരം കാണുക(C) കോഗ്നൈസബിളും ജാമ്യം ലഭിക്കാത്തതുമാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

95. 2012-ലെ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമമനുസരിച്ച് ഒരു കുട്ടിയുടെ മേൽ ലൈംഗിക ആക്രമണം നടത്തിയാൽ താഴെപ്പറയുന്നവയിൽ ഏതു ശിക്ഷയാണ് നിർദ്ദേശിക്കുന്നത്?

  1. (A)പിഴയോടുകൂടി 5 വർഷം വരെ തടവ്
  2. (B)തടവില്ലാതെ നാമമാത്രമായ പിഴ അടയ്ക്കൽ
  3. (C)കുറ്റവാളിയെ താക്കീത് ചെയ്യുക
  4. (D)6 മാസത്തേക്ക് കമ്മ്യൂണിറ്റി സേവനം
ഉത്തരം കാണുക(A) പിഴയോടുകൂടി 5 വർഷം വരെ തടവ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

96. 2012-ലെ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം അനുസരിച്ച് താഴെപ്പറയുന്നവയിൽ ഗൗരവതരമായ ലൈംഗിക ആക്രമണം അല്ലാത്തത് ഏത്?

  1. (A)ഒന്നിലധികം തവണ കുട്ടിക്ക് നേരെയുള്ള ലൈംഗികാതിക്രമം
  2. (B)16 വയസ്സിനു താഴെയുള്ള ഒരു കുട്ടിക്ക് നേരെയുള്ള കടന്നുകയറ്റത്തിലൂടെയുള്ള ലൈംഗികാതിക്രമം
  3. (C)ഒരു കുട്ടിക്ക് നേരെ സംഘം ചേർന്ന് കടന്നു കയറ്റത്തിലൂടെയുള്ള ലൈംഗിക അതിക്രമം
  4. (D)മുകളിൽ കൊടുത്തിരിക്കുന്നത് ഒന്നുമല്ല
ഉത്തരം കാണുക(B) 16 വയസ്സിനു താഴെയുള്ള ഒരു കുട്ടിക്ക് നേരെയുള്ള കടന്നുകയറ്റത്തിലൂടെയുള്ള ലൈംഗികാതിക്രമം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

97. 2000-ലെ വിവരസാങ്കേതിക നിയമം പ്രകാരം ഡാറ്റ പരിരക്ഷിക്കുന്നതിൽ പരാജയപ്പെട്ടാൽ താഴെപ്പറയുന്നവരിൽ ആരാണ് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരായിട്ടുള്ളത്?

  1. (A)സർക്കാർ ഏജൻസികൾ മാത്രം
  2. (B)ഡാറ്റ നേരിട്ട് കൈകാര്യം ചെയ്യുന്ന വ്യക്തികൾ മാത്രം
  3. (C)സെൻസിറ്റീവ് സ്വഭാവമുള്ള വ്യക്തിഗത ഡാറ്റയോ വിവരങ്ങളോ കൈവശം വയ്ക്കുന്നതോ കൈകാര്യം ചെയ്യുന്നതോ ആയ ഏതൊരു കമ്പനിയും
  4. (D)ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ മാത്രം
ഉത്തരം കാണുക(C) സെൻസിറ്റീവ് സ്വഭാവമുള്ള വ്യക്തിഗത ഡാറ്റയോ വിവരങ്ങളോ കൈവശം വയ്ക്കുന്നതോ കൈകാര്യം ചെയ്യുന്നതോ ആയ ഏതൊരു കമ്പനിയും
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

98. 2000-ലെ വിവരസാങ്കേതിക നിയമം പ്രകാരം അശ്ലീലമായ വിഷയം ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതോ കൈമാറ്റം ചെയ്യുന്നതോ ആയ കുറ്റം താഴെപ്പറയുന്നവയിൽ ഏത്?

  1. (A)ഒരു പ്രത്യേക സമൂഹത്തിനു നിന്ദാകരമായി കണക്കാക്കപ്പെടുന്ന വിഷയം
  2. (B)വിഷയം വായിക്കുന്നവരുടേയും, കാണുന്നവരുടെയും കേൾക്കുന്നവരുടെയും കാമാത്മകമായ താൽപര്യത്തെ ഉണർത്തുന്ന വിഷയം
  3. (C)സർക്കാരിനെയോ അതിന്റെ നയങ്ങളെയോ വിമർശിക്കുന്ന വിഷയം
  4. (D)ലൈംഗികത പ്രകടമാക്കുന്ന പ്രവൃത്തിയോ പെരുമാറ്റമോ ഉൾക്കൊള്ളുന്ന വിഷയം
ഉത്തരം കാണുക(B) വിഷയം വായിക്കുന്നവരുടേയും, കാണുന്നവരുടെയും കേൾക്കുന്നവരുടെയും കാമാത്മകമായ താൽപര്യത്തെ ഉണർത്തുന്ന വിഷയം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

99. 2005-ലെ വിവരാവകാശ നിയമം പ്രകാരം താഴെപ്പറയുന്നവയിൽ ഏതെല്ലാം വിവരങ്ങളാണ് വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ലാത്തത്?

  1. (A)ഒരു വ്യക്തിയുടെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള വിവരങ്ങൾ
  2. (B)കോടതി പ്രസിദ്ധീകരണം നിരോധിച്ചതായ വിവരങ്ങൾ
  3. (C)ഒരു വിദേശ സർക്കാരിൽ നിന്ന് ലഭിച്ചിട്ടുള്ള രഹസ്യ വിവരം
  4. (D)മന്ത്രിസഭാ ചർച്ചകളുടെ രേഖകൾ
ഉത്തരം കാണുക(A) ഒരു വ്യക്തിയുടെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള വിവരങ്ങൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

100. വിവരാവകാശ നിയമമനുസരിച്ച് മൂന്നാം കക്ഷിയാൽ നൽകപ്പെട്ടിട്ടുള്ളതും മൂന്നാം കക്ഷി രഹസ്യമായി കരുതുന്നതുമായി ബന്ധപ്പെട്ട് വിഷയത്തെ സംബന്ധിച്ച്, വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയിന്മേൽ ________ ദിവസത്തിനകം മൂന്നാം കക്ഷിക്ക് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നോട്ടീസ് നൽകേണ്ടതാണ്.

  1. (A)15
  2. (B)10
  3. (C)7
  4. (D)5
ഉത്തരം കാണുക(D) 5
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Police Constable(trainee)(apb) Kerala Police പരീക്ഷ എന്നായിരുന്നു?

Kerala PSC Police Constable(trainee)(apb) Kerala Police (കാറ്റഗറി 593/2023) പരീക്ഷ 08-06-2024-ന് നടന്നു. ചോദ്യപേപ്പർ കോഡ് 066/2024.

ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്?

ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.

PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ?

ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.

ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ?

ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.

ഉറവിടം: Kerala PSC – ചോദ്യപേപ്പർ, ഉത്തരസൂചിക. താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.

ഈ പേപ്പർ എഴുതി നോക്കാം
ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം