Police Constable (woman Police Battalion) - Kerala Police Subordinates Service ചോദ്യപേപ്പർ 2024 – ഉത്തരസൂചിക സഹിതം
ചോദ്യപേപ്പർ കോഡ് 078/2024 · പരീക്ഷ 29-06-2024 · കാറ്റഗറി 248/2023,507/2023,584/2023,732/2023,733/2023 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക
Kerala PSC Police Constable (woman Police Battalion) - Kerala Police Subordinates Service (കാറ്റഗറി 248/2023,507/2023,584/2023,732/2023,733/2023) പരീക്ഷ 29-06-2024-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.
1. താഴെപ്പറയുന്ന ഏത് പ്രസ്താവന/പ്രസ്താവനകൾ ആണ് ഗുരുവായൂർ സത്യാഗ്രഹത്തെ സംബന്ധിച്ച് ശരിയായിട്ടുള്ളത്?
(i) 1931 നവംബർ പന്ത്രണ്ടാം തീയതി ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചു
(ii) പി. കൃഷ്ണപ്പിള്ളയും മന്നത്ത് പത്മനാഭനും സത്യാഗ്രഹത്തിൽ പങ്കെടുത്ത നേതാക്കളാണ്
(iii) ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നല്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം
(iv) 1932 ഒക്ടോബർ രണ്ടാം തീയതി സത്യാഗ്രഹം അവസാനിച്ചു
2. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ നാല് പ്രധാന സംഭവങ്ങളും അവ നടന്ന വർഷങ്ങളും താഴെ നല്കുന്നു. അവ ചേരുംപടി ചേർക്കുക :
(i) രണ്ടാം വട്ടമേശ സമ്മേളനം (ii) പ്രവിശ്യകളിലെ കോൺഗ്രസ് മന്ത്രിസഭകൾ രാജി വച്ചു (iii) ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി വച്ചു (iv) ബർദോളി സത്യാഗ്രഹം
(a) 1922 (b) 1928 (c) 1931 (d) 1939
3. ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ ശരിയായ കാലഗണനാടിസ്ഥാനത്തിൽ ക്രമീകരിക്കുക :
(i) ലോങ്ങ് മാർച്ച്
(ii) ചൈനയിലെ റിപ്പബ്ലിക്കൻ വിപ്ലവം
(iii) മഹത്തായ സാംസ്കാരിക വിപ്ലവം
(iv) ജപ്പാന്റെ ചൈനാ ആക്രമണം
4. താഴെ കൊടുത്തിരിക്കുന്ന ഏത് പ്രസ്താവന/പ്രസ്താവനകൾ ആണ് ശരിയായിട്ടുള്ളത്?
(i) 1944 ൽ ക്രിപ്സ് മിഷൻ ഇന്ത്യ സന്ദർശിച്ചു
(ii) 1946 ൽ ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യയിലേക്ക് അയച്ച കാബിനറ്റ് മിഷനിൽ മൂന്ന് അംഗങ്ങൾ ഉണ്ടായിരുന്നു.
(iii) 1945 ൽ ബ്രിട്ടനിൽ അധികാരത്തിൽ വന്ന ലേബർ പാർട്ടി ഇന്ത്യക്ക് സ്വാതന്ത്ര്യം നല്കുന്നതിനെ എതിർത്തു.
(iv) മൗണ്ട് ബാറ്റൺ പ്രഭുവാണ് ജൂൺ മൂന്ന് പദ്ധതി തയ്യാറാക്കിയത്.
5. താഴെ തന്നിരിക്കുന്നവയിൽ 'a' വിഭാഗത്തിലെ ബന്ധം മനസിലാക്കി 'b' വിഭാഗം ഉത്തരം കണ്ടെത്തുക :
(i) a. കാൻപൂർ : നാനാ സാഹിബ് b. ആറ : ______
(ii) a. ഡൽഹി : ബഹദൂർ ഷാ b. ബറൗട്ട് : ______
6. താഴെ കൊടുത്തിട്ടുള്ളവയിൽ ഏത് പ്രസ്താവന/പ്രസ്താവനകൾ ആണ് തെറ്റായിട്ടുള്ളത്?
(i) 1946 ഡിസംബർ പത്താം തീയതി ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തി
(ii) ലോക വ്യാപാര സംഘടന 1995 ജനുവരി ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു.
(iii) ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്.
13. ഇന്ത്യയിൽ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് ചുവടെ ചേർത്തിരിക്കുന്ന പ്രസ്താവനയിൽ ശരിയായത് ഏത്?
(i) GDP നിരക്ക് വർദ്ധിച്ചു
(ii) വിദേശനാണയ ശേഖരം വർദ്ധിച്ചു
(iii) കൃഷിയിൽ പുരോഗതി ഉണ്ടായി
(iv) വിദേശ മൂലധന നിക്ഷേപം വർദ്ധിച്ചു
17. ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട ചുവടെ ചേർത്തിരിക്കുന്ന പ്രസ്താവനയിൽ ശരിയായത് ഏത്?
(i) ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തതനേടി
(ii) ഡോ. എം.എസ്. സ്വാമിനാഥൻ ആണ് ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്
(iii) ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതിയിലുള്ള ആശ്രയത്വം കുറഞ്ഞു
(iv) ഇന്ത്യയിൽ പ്രധാനമായും ഹരിതവിപ്ലവം ഗോതമ്പ് വിപ്ലവം എന്നറിയപ്പെടുന്നു
19. ഭരണഘടന നിർമ്മാണ സമിതിയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക :
(i) ഭരണഘടന നിർമ്മാണ സമിതിയുടെ പ്രഥമ സമ്മേളനം 1946 ഡിസംബർ 9-ന് നടന്നു
(ii) സമിതിയുടെ മുഴുവൻ അംഗങ്ങളും രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെ നിയമസഭാംഗങ്ങൾ നേരിട്ടു തെരഞ്ഞെടുത്തവരാണ്
(iii) സമിതിയുടെ രൂപീകരണം ക്യാബിനറ്റ് മിഷൻ പ്ലാൻ നിർദ്ദേശം അനുസരിച്ച് ആണ്
21. ഇന്ത്യൻ ഭരണഘടന ഒരു കുറ്റാരോപിതന് നൽകുന്ന അവകാശങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തുക :
(i) ഒരു വ്യക്തിയെയും ഒരേ കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടുള്ളതല്ല
(ii) ഒരു നിയമം നിലവിൽ വരുന്നതിനു മുമ്പുള്ള നടപടിയെ കുറ്റകൃത്യമായി പ്രഖ്യാപിക്കാൻ പാടില്ല
(iii) ഒരു വ്യക്തിയെയും തനിക്കെതിരെ തെളിവുകൾ നൽകാൻ നിർബന്ധിക്കാൻ പാടില്ല
23. അനുപാതിക പ്രാതിനിധ്യ വ്യവസ്ഥ പ്രകാരമുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രസ്താവനകൾ വായിച്ച് ഉത്തരം എഴുതുക :
(i) ഓരോ നിയോജക മണ്ഡലങ്ങളും ഭൂമിശാസ്ത്രപരമായി വലിയ ഭൂപ്രദേശങ്ങളായിരിക്കും
(ii) ഓരോ നിയോജക മണ്ഡലത്തിൽ നിന്നും ഒന്നിലധികം പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു
(iii) വോട്ടർമാർക്ക് സ്ഥാനാർത്ഥിക്ക് നേരിട്ട് വോട്ട് നൽകുവാൻ സാധിക്കും
25. ഇന്ത്യൻ പ്രധാനമന്ത്രിയുടെ അധികാരങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ വായിച്ച് ഉത്തരമെഴുതുക :
(i) മന്ത്രിസഭയുടെ വലിപ്പവും മന്ത്രിമാരുടെ വകുപ്പുകളും വിജയിക്കുന്നത് പ്രധാനമന്ത്രിയാണ്
(ii) പ്രധാനമന്ത്രിയുടെ രാജിയോ മരണമോ സംഭവിച്ചാൽ മന്ത്രിസഭ പിരിച്ചുവിട്ടതായി കണക്കാക്കുന്നു
(iii) ഭൂരിപക്ഷ പിന്തുണയുള്ള ഒരു ലോക്സഭാംഗത്തിന് മാത്രമേ പ്രധാനമന്ത്രിയായി അധികാരത്തിൽ തുടരാൻ കഴിയൂ.
27. തന്നിട്ടുള്ള പ്രസ്താവനകളിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരിച്ചറിയുക :
(i) കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ച് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നു.
(ii) സംസ്ഥാന ഗവൺമെന്റുകളുടെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നത് അതാത് സംസ്ഥാന ഗവർണർമാർക്കാണ്.
(iii) പാർലമെന്റിൽ കേവല ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കി ഇദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കം ചെയ്യാൻ കഴിയും.
29. എഴുപത്തി മൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയിലെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ തിരിച്ചറിയുക :
(i) ത്രിതല പഞ്ചായത്തുകൾ നിലവിൽ വന്നു
(ii) മൂന്നിൽ ഒന്നിൽ കുറയാത്ത സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തു
(iii) 29 വിഷയങ്ങൾ ഉൾപ്പെടുത്തി പതിനൊന്നാം പട്ടിക ഭരണഘടനയുടെ ഭാഗമായി
52. മൂന്ന് സംഖ്യകളുടെ തുക 572. ഒന്നാമത്തേത് രണ്ടാമത്തേതിന്റെ ഇരട്ടിയാണ്. മൂന്നാമത്തേത് ഒന്നാമത്തേതിന്റെ മൂന്നിൽ ഒന്നാണ്. എങ്കിൽ അവയിൽ ഒരു സംഖ്യ താഴെ പറയുന്നവയിൽ ഏതാണ്?
53. എ, ബി, സി എന്നിവർക്ക് യഥാക്രമം 20, 30, 60 ദിവസങ്ങളിൽ ഒരു ജോലി ചെയ്യാൻ കഴിയും. ഓരോ മൂന്നാം ദിവസവും ബി, സി എന്നിവർ സഹായിച്ചാൽ എ യ്ക്ക് എത്ര ദിവസത്തിനുള്ളിൽ ജോലി പൂർത്തീകരിക്കാൻ കഴിയും?
56. ഓരോ വർഷവും 15% വീതം ഇ-വേസ്റ്റ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നാണ് പഠന റിപ്പോർട്ട്. 2020ൽ ഏകദേശം 20 കോടി ടൺ ഇ-വേസ്റ്റ് ഉണ്ടെന്നാണ് കണക്കാക്കിയിരുന്നത്. എങ്കിൽ 2024 ആകുമ്പോൾ എത്ര ടൺ ഇ-വേസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്?
83. വാക്യം 1 — 7 വയസ്സിൽ താഴെ പ്രായമുള്ള ഒരു കുട്ടി ചെയ്യുന്ന ഒരു തെറ്റും ഇന്ത്യൻ പീനൽ കോഡ് 1860 പ്രകാരം ശിക്ഷിക്കപ്പെടുന്നതല്ല.
വാക്യം 2 — ചില കേസുകളിൽ 7 നു മുകളിൽ എന്നാൽ 12-നു താഴെ പ്രായമുള്ള കുട്ടി ചെയ്ത തെറ്റ് ഇന്ത്യൻ പീനൽ കോഡ് 1860 പ്രകാരം ശിക്ഷിക്കപ്പെടുന്നതല്ല.
86. വാക്യം 1 — ഒരു സ്വകാര്യ സ്ഥലത്ത് നടക്കുന്ന പോലീസ് നടപടിയുടെ വീഡിയോ റെക്കോർഡ് ചെയ്യാൻ പൊതുജനങ്ങളിൽ ആർക്കും അവകാശം ഉണ്ട്.
വാക്യം 2 — ഒരു സ്വകാര്യ സ്ഥലത്ത് നടക്കുന്ന പോലീസ് നടപടിയുടെ വീഡിയോ റെക്കോർഡ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർക്ക് അവകാശം ഉണ്ട്.
92. 40 വർഷങ്ങൾക്കു മുൻപ് ജനിച്ച ഒരു വ്യക്തിയുടെ ജനനത്തീയതിയെ കുറിച്ചുള്ള തെളിവായി അയാളുടെ ജനനം നടന്ന ഹോസ്പിറ്റലിലെ ആ സമയത്തെ ഡ്യൂട്ടി ഡോക്ടറായിരുന്ന, പിന്നീട് മരണപ്പെട്ടു പോയ ആളുടെ, ഡയറി സ്വീകരിക്കണം എന്ന് വാദിഭാഗം ആവശ്യപ്പെടുന്നു. ഈ ഉദാഹരണത്തിൽ തീരുമാനം എടുക്കാൻ പ്രസക്തമാകുന്നത് ഇന്ത്യൻ എവിഡൻസ് ആക്ട് 1872-ലെ ഏതു സെക്ഷനാണ്?
93. വാക്യം 1 — ഇന്ത്യൻ എവിഡൻസ് ആക്ട് 1872 സെക്ഷൻ 44 പ്രകാരം, ഒരു പ്രത്യേക വിഷയത്തിൽ വിദഗ്ദ്ധയായ വ്യക്തിയുടെ അഭിപ്രായം കോടതിക്ക് തെളിവായി സ്വീകരിക്കാം.
വാക്യം 2 — ഒരാളുടെ മനോനിലയെക്കുറിച്ചുള്ള ഒരു സൈക്യാട്രിസ്റ്റിന്റെ അഭിപ്രായം, ഇന്ത്യൻ എവിഡൻസ് ആക്ട് 1872 സെക്ഷൻ 45 പ്രകാരം, കോടതിക്ക് തെളിവായി എടുക്കാവുന്നതാണ്.
95. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് 1985 സെക്ഷൻ 37 പ്രകാരം ജാമ്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് താഴെപ്പറഞ്ഞ വാക്യങ്ങളിൽ ഏറ്റവും ശരിയായത് തിരഞ്ഞെടുക്കുക :
(A)പ്രോസിക്യൂഷന് ജാമ്യാപേക്ഷ എതിർക്കാൻ അവസരം കൊടുക്കണം
(B)ന്യായമായ കാരണങ്ങൾ കൊണ്ട് കോടതിക്ക് പ്രതിയുടെ നിരപരാധിത്വം ബോധ്യപ്പെടണം
(C)ഓപ്ഷൻസ് (A) & (B)
(D)ഓപ്ഷൻസ് (A) & (B) കൂടാതെ ക്രിമിനൽ പ്രോസീജർ കോഡ് (Cr.PC 1973) പ്രകാരം ഉള്ള വ്യവസ്ഥകൾ പാലിക്കണം
96. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് 1985 പ്രകാരം ഉള്ള കുറ്റവുമായി ബന്ധപ്പെട്ടുള്ള അറസ്റ്റിന് ശേഷം എത്ര വർഷത്തിനകം നേടിയ വസ്തു കണ്ടു കെട്ടപ്പെടും?
97. ഏതു പ്രായത്തിലുള്ള കുട്ടികൾക്ക് നേരെയുള്ള പ്രവേശിത ലൈംഗികാതിക്രമ (Penetrative Sexual Assault) കുറ്റത്തിന്, പോക്സോ ആക്ട് (The Protection of Children from Sexual Offences Act) 2012-ൽ ഇരുപതു വർഷത്തിൽ കുറയാത്ത ശിക്ഷയും പിഴയും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു?
98. പോക്സോ ആക്ട് (The Protection of Children from Sexual Offences Act) 2012 സെക്ഷൻ 3 പ്രകാരം കൊടുത്ത പരാതി കെട്ടിച്ചമച്ചതോ, തെറ്റായ വിവരമോ ആണെങ്കിൽ, അതിൽ ഉൾപ്പെട്ടിട്ടുള്ള :
(A)18 വയസ്സിനു മുകളിൽ പ്രായം ഉള്ളവർക്കെതിരേ മാത്രമേ കുറ്റം ആവുകയുള്ളൂ
(B)18 വയസ്സിനു താഴെ പ്രായം ഉള്ളവർക്കെതിരേ മാത്രമേ കുറ്റം ആവുകയുള്ളൂ
99. Mr. A ഒരു ഓഫീസിൽ ജോലി ചെയ്യവേ, സഹപ്രവർത്തകരായ ചില വ്യക്തികൾക്ക് ഇ-മെയിലുകൾ മുഖേന അശ്ലീല ചിത്രങ്ങൾ അയച്ചു. Mr. A-യുടെ പ്രവൃത്തി, ഇൻഫോർമേഷൻ ടെക്നോളജി ആക്ട് 2000-ലെ താഴെക്കൊടുത്തിട്ടുള്ള ഏതു വകുപ്പിന്റെ ലംഘനം ആണ്?
100. മനപ്പൂർവം ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് വൈറസ് പ്രവേശിപ്പിച്ച കുറ്റത്തിനുള്ള ശിക്ഷയെകുറിച്ച് പ്രതിപാദിക്കുന്ന ഇൻഫോർമേഷൻ ടെക്നോളജി ആക്ട് 2000-ലെ വകുപ്പ്, താഴെക്കൊടുത്തതിൽ ഏത്?
Police Constable (woman Police Battalion) - Kerala Police Subordinates Service പരീക്ഷ എന്നായിരുന്നു?
Kerala PSC Police Constable (woman Police Battalion) - Kerala Police Subordinates Service (കാറ്റഗറി 248/2023,507/2023,584/2023,732/2023,733/2023) പരീക്ഷ 29-06-2024-ന് നടന്നു. ചോദ്യപേപ്പർ കോഡ് 078/2024.
ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്?
ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.
PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ?
ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.
ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ?
ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.
ഉറവിടം: Kerala PSC – ചോദ്യപേപ്പർ, ഉത്തരസൂചിക. താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.