Metro Journal › PSC › 040/2026-M
PSC ഔദ്യോഗികം

Pre-primary Teacher/nursery School Teacher ചോദ്യപേപ്പർ 2026 – ഉത്തരസൂചിക സഹിതം

ചോദ്യപേപ്പർ കോഡ് 040/2026-M · പരീക്ഷ 24-04-2026 · കാറ്റഗറി 202/2025,764/2025,765/2025 · 100 ചോദ്യം · ഉത്തരം: PSC താൽക്കാലിക ഉത്തരസൂചിക

Kerala PSC Pre-primary Teacher/nursery School Teacher (കാറ്റഗറി 202/2025,764/2025,765/2025) പരീക്ഷ 24-04-2026-ന് നടന്നു. ആ പരീക്ഷയിലെ 100 ചോദ്യങ്ങളും (മലയാളം മീഡിയം, ബുക്ക്‌ലെറ്റ് A) PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരവും താഴെ. ഓൺലൈനായി എഴുതി മാർക്ക് നോക്കാം.

ടിക്ക് ചെയ്ത് മാർക്ക് നോക്കാം🎮 ക്വിസ് ഗെയിം

1. ശിശുവിന്റെ സാമൂഹീകരണത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകം :

  1. (A)വീട്
  2. (B)മതം
  3. (C)മാധ്യമങ്ങൾ
  4. (D)കൂട്ടുകാർ
ഉത്തരം കാണുക(A) വീട്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

2. പ്രീ-പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളിൽ സഹകരണ മനോഭാവം വളർത്തുന്നതിന് ഏറ്റവും അനുയോജ്യമായ പ്രവർത്തനം ഏതാണ്?

  1. (A)പാട്ടു കേൾക്കൽ
  2. (B)കളികൾ
  3. (C)കഥ പറയൽ
  4. (D)ഉറക്കം
ഉത്തരം കാണുക(B) കളികൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

3. ടീച്ചർ പ്രീ-പ്രൈമറി ക്ലാസ്സിൽ കഥയവതരിപ്പിച്ചപ്പോൾ ഒരു കുട്ടി മാത്രം ശ്രദ്ധിക്കുന്നില്ല. എല്ലാ കുട്ടികൾക്കും നിശ്ചിത പഠന ലക്ഷ്യം കൈവരിക്കുന്നതിനായി ഇവിടെ സ്വീകരിക്കാവുന്ന മാർഗ്ഗമെന്താണ്?

  1. (A)കുട്ടിയെ ശ്രദ്ധിക്കാതെ കഥ തുടരുക
  2. (B)പഠന സാമഗ്രികളും ശബ്ദവ്യതിയാനവും ഉപയോഗപ്പെടുത്തി കഥ പുനരവതരിപ്പിക്കുക
  3. (C)ശ്രദ്ധിക്കാത്ത കുട്ടിയെ കളിക്കാനായി പുറത്തേക്ക് വിടുക
  4. (D)കുട്ടിക്ക് മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരം നൽകുക
ഉത്തരം കാണുക(B) പഠന സാമഗ്രികളും ശബ്ദവ്യതിയാനവും ഉപയോഗപ്പെടുത്തി കഥ പുനരവതരിപ്പിക്കുക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

4. ശിശു വിഹാര കേന്ദ്രങ്ങളിൽ ആറു വയസ്സുവരെയുള്ള കുട്ടികൾക്കായി ഒരുക്കേണ്ടത് എന്തെല്ലാം?

  1. (A)ശാസ്ത്രീയമായ ശിശുപരിചരണം
  2. (B)സമഗ്ര വികാസത്തിനുതകുന്ന വിദ്യാഭ്യാസം
  3. (C)വൈവിധ്യപൂർണ്ണമായ അനുഭവങ്ങൾ
  4. (D)ഇവയെല്ലാം
ഉത്തരം കാണുക(D) ഇവയെല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

5. പ്രീ-സ്കൂൾ അധ്യാപകർ എന്തെല്ലാം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം?

  1. (A)പ്രോത്സാഹനവും അംഗീകാരവും നൽകി പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തരാക്കണം
  2. (B)ആശയങ്ങളും ചിന്തകളും പ്രകാശിപ്പിക്കാനുള്ള അവസരം നൽകണം
  3. (C)മറ്റുള്ളവരുമായി ഇടപഴകാനുള്ള അവസരം നൽകണം
  4. (D)ഇവയെല്ലാം
ഉത്തരം കാണുക(D) ഇവയെല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

6. ശിശുക്കളുടെ മാനസികാവശ്യങ്ങളിൽ പെടാത്തത് ഏത്?

  1. (A)സ്വാതന്ത്ര്യം
  2. (B)അംഗീകാരം
  3. (C)സമ്പാദ്യം
  4. (D)സ്നേഹം
ഉത്തരം കാണുക(C) സമ്പാദ്യം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

7. പ്രീ-സ്കൂൾ വിദ്യാഭ്യാസത്തിൽ കൂടുതൽ പ്രാധാന്യമുള്ളത് :

  1. (A)വിദ്യാഭ്യാസ മനഃശാസ്ത്രം
  2. (B)ശാരീരിക മനഃശാസ്ത്രം
  3. (C)ശിശു മനഃശാസ്ത്രം
  4. (D)ആരോഗ്യ വിദ്യാഭ്യാസ മനഃശാസ്ത്രം
ഉത്തരം കാണുക(C) ശിശു മനഃശാസ്ത്രം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

8. നിറം, ആകൃതി, വലുപ്പം, നീളം തുടങ്ങി ഒന്നിലേറെ മാനദണ്ഡങ്ങൾ പരിഗണിച്ച് വസ്തുക്കളെ തരംതിരിച്ച് ക്രമീകരിക്കുവാൻ കഴിയുന്ന സാധാരണ പ്രായം ഏത്?

  1. (A)മൂന്ന് വയസ്സിന് താഴെ
  2. (B)മൂന്ന് വയസ്സ്
  3. (C)നാലാം വയസ്സ്
  4. (D)നാല് വയസ്സിന് മുകളിൽ
ഉത്തരം കാണുക(D) നാല് വയസ്സിന് മുകളിൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

9. കിന്റർഗാർട്ടന്റെ ഉപജ്ഞാതാവാര്?

  1. (A)മരിയ മോണ്ടിസോറി
  2. (B)ഫ്രെഡറിക് ഫ്രോബൽ
  3. (C)ഫ്രെഡി ഡൊണാൾഡ്സൺ
  4. (D)ജീൻ ജാകിസ് റൂസോ
ഉത്തരം കാണുക(B) ഫ്രെഡറിക് ഫ്രോബൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

10. അഭിനയ ഗാനം അവതരിപ്പിക്കുന്നതിലൂടെ കുട്ടികളിലുണ്ടാകുന്ന വികാസം :

  1. (A)ഭാഷാ ശേഷി വികസനം
  2. (B)സർഗ്ഗാത്മകത
  3. (C)ശാരീരികവികസനവും താളബോധവും
  4. (D)ഇവയെല്ലാം
ഉത്തരം കാണുക(D) ഇവയെല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

11. സാമൂഹിക ഇടപഴകലിലൂടെയാണ് പഠനം അഥവാ അറിവ് സൃഷ്ടിക്കപ്പെടുന്നതെന്ന് അഭിപ്രായപ്പെട്ടത് :

  1. (A)വിഗോഡ്സ്കി
  2. (B)മോണ്ടിസോറി
  3. (C)റൂസ്സോ
  4. (D)ഫ്രോബൽ
ഉത്തരം കാണുക(A) വിഗോഡ്സ്കി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

12. നവജാത ശിശുക്കളുടെ വികാരങ്ങളെക്കുറിച്ച് പഠനം നടത്തിയതാര്?

  1. (A)ബ്രിഡ്ജസ്
  2. (B)തോൺഡെക്ക്
  3. (C)ഗാൾട്ടൺ
  4. (D)സ്കിന്നർ
ഉത്തരം കാണുക(A) ബ്രിഡ്ജസ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

13. ഒരു കുട്ടിയുടെ തലച്ചോർ ഏറ്റവും നന്നായി വളരുന്ന കാലഘട്ടം :

  1. (A)5 വയസ്സുവരെ
  2. (B)6-7 വയസ്സിൽ
  3. (C)8-9 വയസ്സിൽ
  4. (D)10 വയസ്സിനുശേഷം
ഉത്തരം കാണുക(A) 5 വയസ്സുവരെ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

14. കുട്ടിയുടെ വികാസത്തെ നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ ഏതെല്ലാം?

  1. (A)പാരമ്പര്യം
  2. (B)പരിസരം
  3. (C)പാരമ്പര്യവും പരിസരവും
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(C) പാരമ്പര്യവും പരിസരവും
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

15. പഠനം ആരംഭിക്കുന്നത് എപ്പോൾ മുതലാണ്?

  1. (A)ജനനം മുതൽ
  2. (B)പ്രൈമറി ക്ലാസ്സുകളിൽ
  3. (C)ഉയർന്ന ക്ലാസ്സുകളിൽ
  4. (D)പ്രീ-സ്കൂളുകളിൽ
ഉത്തരം കാണുക(A) ജനനം മുതൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

16. കിന്റർഗാർട്ടൻ എന്ന പദത്തിന്റെ അർത്ഥം :

  1. (A)ചെറിയ കുട്ടികൾക്കുള്ള കളിസ്ഥലം
  2. (B)കുട്ടികളുടെ പൂന്തോട്ടം
  3. (C)പ്രൈമറി വിദ്യാലയം
  4. (D)വിദ്യാലയത്തിലെ പൂന്തോട്ടം
ഉത്തരം കാണുക(B) കുട്ടികളുടെ പൂന്തോട്ടം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

17. ശിശുവിനെ കണ്ടെത്തൽ എന്ന പുസ്തകത്തിന്റെ കർത്താവ് :

  1. (A)ഫ്രോബൽ
  2. (B)മോണ്ടിസോറി
  3. (C)റൂസ്സോ
  4. (D)ഗാന്ധിജി
ഉത്തരം കാണുക(B) മോണ്ടിസോറി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

18. അന്താരാഷ്ട്ര ശിശുദിനമായി ആചരിക്കുന്നത് :

  1. (A)ജൂൺ 12
  2. (B)ജൂൺ 1
  3. (C)നവംബർ 14
  4. (D)സെപ്തംബർ 5
ഉത്തരം കാണുക(B) ജൂൺ 1
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

19. പ്രീ-പ്രൈമറി വിദ്യാർത്ഥിയായ ശ്രീകുട്ടന് വായനാപരമായ ബുദ്ധിമുട്ടുകളും അതിനോടനുബന്ധിച്ച പഠന പ്രശ്നങ്ങളും ഉണ്ട്. കുട്ടി നേരിടുന്ന പ്രയാസം എന്താണ്?

  1. (A)ഡിസ്നോമിയ
  2. (B)ഡിസ്ലെക്സിയ
  3. (C)ഡിസ്ഗ്രാഫിയ
  4. (D)ഡിസ്കാൽക്കുലിയ
ഉത്തരം കാണുക(B) ഡിസ്ലെക്സിയ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

20. കേരളത്തിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ചുമതല ആർക്കാണ്?

  1. (A)SCERT
  2. (B)NCERT
  3. (C)SIEMAT
  4. (D)DIET
ഉത്തരം കാണുക(A) SCERT
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

21. കുട്ടികൾക്ക് വ്യത്യസ്ത ശബ്ദങ്ങൾ കേൾക്കാൻ അവസരം നൽകുന്നതുകൊണ്ടുണ്ടാകുന്ന വികാസം ഏതാണ്?

  1. (A)പേശീ വികാസം
  2. (B)ഇന്ദ്രിയ വികാസം
  3. (C)മാനസിക വികാസം
  4. (D)ശാരീരിക വികാസം
ഉത്തരം കാണുക(B) ഇന്ദ്രിയ വികാസം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

22. കുട്ടികളുടെ അവകാശ ഉടമ്പടിയിലൂടെ മുഴുവൻ കുട്ടികൾക്കും ഉറപ്പു നൽകുന്നത് എന്താണ്?

  1. (A)അതിജീവനം
  2. (B)സംരക്ഷണം
  3. (C)പങ്കാളിത്തം
  4. (D)ഇവയെല്ലാം
ഉത്തരം കാണുക(D) ഇവയെല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

23. ബാല്യകാല വിദ്യാഭ്യാസത്തിൽ യൂണിസെഫിന്റെ പങ്ക് എന്താണ്?

  1. (A)ഗുണനിലവാരമുള്ള ആരോഗ്യം
  2. (B)പോഷകാഹാരം
  3. (C)രക്ഷാകർതൃ കുടുംബ പിന്തുണ
  4. (D)ഇവയെല്ലാം
ഉത്തരം കാണുക(D) ഇവയെല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

24. പ്രീ-സ്കൂൾ പിന്തുണാ സംവിധാനങ്ങളിൽ ഉൾപ്പെടാത്തതെന്ത്?

  1. (A)തദ്ദേശസ്വയംഭരണ വകുപ്പ്
  2. (B)വനിതാ ശിശുവികസന വകുപ്പ്
  3. (C)ആരോഗ്യ വകുപ്പ്
  4. (D)കൃഷി വകുപ്പ്
ഉത്തരം കാണുക(D) കൃഷി വകുപ്പ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

25. ഇന്ത്യയിൽ ബാല്യസംരക്ഷണവും വിദ്യാഭ്യാസവും നയം (ECCE) നിലവിൽ വന്ന വർഷം :

  1. (A)2012
  2. (B)2022
  3. (C)2013
  4. (D)2015
ഉത്തരം കാണുക(C) 2013
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

26. പ്രീ-സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ സംവിധാനം ഏതാണ്?

  1. (A)NCTE
  2. (B)ICDS
  3. (C)SIEMAT
  4. (D)SIET
ഉത്തരം കാണുക(B) ICDS
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

27. വനിതാ ശിശുവികസന വകുപ്പ് കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഇടപെടേണ്ട മേഖല ഏതാണ്?

  1. (A)പ്രവർത്തകർക്ക് ശാസ്ത്രീയ പരിശീലനം
  2. (B)ആരോഗ്യം, പോഷണം, സുരക്ഷ
  3. (C)ശാസ്ത്രീയ പ്രീ-സ്കൂൾ പരിശീലനം
  4. (D)ഇവയെല്ലാം
ഉത്തരം കാണുക(D) ഇവയെല്ലാം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

28. കുട്ടികളുടെ അവകാശ ഉടമ്പടി ഐക്യരാഷ്ട്രസഭ അംഗീകരിച്ചതെന്നാണ്?

  1. (A)1899
  2. (B)1989
  3. (C)1946
  4. (D)2009
ഉത്തരം കാണുക(B) 1989
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

29. കഥ പറഞ്ഞുകൊണ്ടിരിക്കുന്ന അധ്യാപിക ബാക്കിഭാഗം പൂർത്തിയാക്കി പറയാൻ കുട്ടികൾക്കവസരം നൽകി. ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം :

  1. (A)മൂല്യബോധം വളർത്തുക
  2. (B)സർഗ്ഗാത്മകത വളർത്തുക
  3. (C)സാമൂഹ്യബോധം വളർത്തുക
  4. (D)സ്വയംപര്യാപ്തത വളർത്തുക
ഉത്തരം കാണുക(B) സർഗ്ഗാത്മകത വളർത്തുക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

30. കുട്ടി ക്ലാസ്സിലെ പ്രവർത്തനങ്ങളിലൊന്നും ശ്രദ്ധിക്കുന്നില്ല. ശ്രദ്ധ, ഭാവന, ജിജ്ഞാസ തുടങ്ങിയവ കുട്ടിയിൽ ഉണ്ടാവാൻ ടീച്ചർക്ക് ചെയ്യാവുന്നതെന്താണ്?

  1. (A)പാട്ട് പാടിക്കുക
  2. (B)ചിത്രങ്ങൾ ശേഖരിക്കാൻ പറയുക
  3. (C)കഥകൾ പറഞ്ഞു കൊടുക്കുക
  4. (D)നൃത്തം ചെയ്യിക്കുക
ഉത്തരം കാണുക(C) കഥകൾ പറഞ്ഞു കൊടുക്കുക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

31. ജനനം മുതൽ ആറു വയസ്സു വരെ പ്രായമുള്ള ശിശുക്കളുടെ സമഗ്ര വികാസം ലക്ഷ്യമാക്കി 1975 ൽ രൂപീകരിച്ച പദ്ധതി ഏതാണ്?

  1. (A)ശൈശവകാല പരിരക്ഷയും വിദ്യാഭ്യാസവും
  2. (B)സംയോജിത ശിശു വികസന പരിപാടി
  3. (C)മോണ്ടിസോറി വിദ്യാഭ്യാസ പദ്ധതി
  4. (D)ആക്ഷൻ പ്ലാൻ ഫോർ ചൈൽഡ്
ഉത്തരം കാണുക(B) സംയോജിത ശിശു വികസന പരിപാടി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

32. താഴെക്കൊടുത്തിരിക്കുന്നവയിൽ പ്രീ-പ്രൈമറി ക്ലാസ്സിലെ ഗണിത ആശയ രൂപീകരണ ഘട്ടങ്ങളെ സൂചിപ്പിക്കുന്നത് ഏതാണ്?

  1. (A)ELEP
  2. (B)DPEP
  3. (C)ELPS
  4. (D)5E's
ഉത്തരം കാണുക(C) ELPS
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

33. ദേശീയ ശിശു നയം പ്രഖ്യാപിച്ച വർഷം ഏത്?

  1. (A)1959
  2. (B)1947
  3. (C)1986
  4. (D)1974
ഉത്തരം കാണുക(D) 1974
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

34. ശിശു വികാസത്തിന്റെ നാലു മേഖലകളിൽ ഉൾപ്പെടാത്തത് ഏത്?

  1. (A)സ്ഥൂല പേശി വികാസം
  2. (B)സൂക്ഷ്മ പേശി വികാസം
  3. (C)ഭാഷാപരമായ വികാസം
  4. (D)ആശയവിനിമയപരമായ വികാസം
ഉത്തരം കാണുക(D) ആശയവിനിമയപരമായ വികാസം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

35. താഴെക്കൊടുത്തിരിക്കുന്ന ഏതു പ്രായ ഘട്ടത്തിലാണ് കുട്ടികൾ സാങ്കല്പിക എഴുത്ത്, സാങ്കല്പിക വായന എന്നിവ പ്രകടിപ്പിക്കുന്നത്?

  1. (A)5+
  2. (B)4+
  3. (C)3+
  4. (D)6+
ഉത്തരം കാണുക(A) 5+
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

36. കളിത്തോണി (വർക്ക് ഷീറ്റ്)യിൽ സൂക്ഷ്മ പേശീ വികാസത്തിനുവേണ്ടി ഒരുക്കിയിരിക്കുന്നത് എന്താണ്?

  1. (A)ചിത്രം വര, നിറം നൽകൽ
  2. (B)ഓട്ടം, ചാട്ടം
  3. (C)ചിത്ര വായന, പ്രകൃതി നടത്തം
  4. (D)നിരീക്ഷണം, താരതമ്യം ചെയ്യൽ
ഉത്തരം കാണുക(A) ചിത്രം വര, നിറം നൽകൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

37. അഞ്ചു വയസ്സുള്ള ഒരു കുട്ടിയുടെ പ്രത്യേകതകളിൽ ഉൾപ്പെടാത്തത് ഏതാണ്?

  1. (A)ശാരീരിക സന്തുലനം നേടുന്നു
  2. (B)അമൂർത്തചിന്താശേഷി നേടുന്നു
  3. (C)അനുകരിക്കുന്നു
  4. (D)കളിയിൽ താൽപര്യം കാണിക്കുന്നു
ഉത്തരം കാണുക(B) അമൂർത്തചിന്താശേഷി നേടുന്നു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

38. "സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും മാറാനും പഠിച്ചിട്ടുള്ള വ്യക്തിയെ മാത്രമേ വിദ്യാസമ്പന്നൻ എന്ന് പറയാൻ കഴിയുകയുള്ളൂ..." - ആരാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്?

  1. (A)എബ്രഹാം മാസ്‌ലോ
  2. (B)വൈഗോട്സ്കി
  3. (C)പിയാഷെ
  4. (D)കാൾ റോജേഴ്സ്
ഉത്തരം കാണുക(D) കാൾ റോജേഴ്സ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

39. കണ്ടെത്തൽ പഠനം, സഹകരണാത്മക പഠനം, സഹവർത്തിത പഠനം, പ്രവർത്തനത്തിലൂടെയുള്ള പഠനം, എന്നിവ ഏത് പഠന സമ്പ്രദായത്തിന്റെ സവിശേഷതകളാണ്?

  1. (A)ചേഷ്ടാ വാദം
  2. (B)മാനവികത വാദം
  3. (C)സാമൂഹ്യജ്ഞാനനിർമ്മിതിവാദം
  4. (D)ഗസ്റ്റാൾട്ട് മനഃശാസ്ത്രം
ഉത്തരം കാണുക(C) സാമൂഹ്യജ്ഞാനനിർമ്മിതിവാദം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

40. ഒരു ക്ലാസ്സ് മുറിയിലെ കുട്ടികളുടെ സാമൂഹ്യബന്ധം കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപാധി ഏതാണ്?

  1. (A)സോഷ്യോമെട്രി
  2. (B)സഞ്ചിതരേഖ
  3. (C)പ്രക്ഷേപണ രീതി
  4. (D)സർവ്വേ
ഉത്തരം കാണുക(A) സോഷ്യോമെട്രി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

41. വികാസത്തെ സംബന്ധിച്ച് താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?

  1. (A)വികാസം ഒരു അനസ്യൂത പ്രക്രിയയാണ്
  2. (B)വികാസം പരിപക്വനത്തേയും പഠനത്തെയും ആശ്രയിക്കുന്നു
  3. (C)വികാസം ഗുണാത്മകമാണ്
  4. (D)വികാസം ബാഹ്യമായ മാറ്റങ്ങളെ മാത്രം കുറിക്കുന്നു
ഉത്തരം കാണുക(D) വികാസം ബാഹ്യമായ മാറ്റങ്ങളെ മാത്രം കുറിക്കുന്നു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

42. നിരീക്ഷണം, താരതമ്യം ചെയ്യൽ, വർഗ്ഗീകരിക്കൽ, നിഗമനത്തിലെത്തൽ എന്നിവ ഏത് മാനസിക പ്രക്രിയയുടെ ഘട്ടങ്ങളാണ്?

  1. (A)സർഗാത്മകത
  2. (B)ആശയരൂപീകരണം
  3. (C)യുക്തിചിന്ത
  4. (D)ഓർമ്മ
ഉത്തരം കാണുക(B) ആശയരൂപീകരണം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

43. "മാതാപിതാക്കൾ/മുതിർന്ന ആളുകൾ ചെയ്യുന്ന കാര്യങ്ങൾ കുട്ടികൾ അനുകരിക്കുന്നു". ഈ പ്രസ്താവന ഏത് മനശാസ്ത്ര സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

  1. (A)ചേഷ്ടാവാദ പഠന സിദ്ധാന്തം
  2. (B)കണ്ടെത്തൽ പഠനം
  3. (C)സാമൂഹ്യ പഠന സിദ്ധാന്തം
  4. (D)ആശയ പഠന സിദ്ധാന്തം
ഉത്തരം കാണുക(C) സാമൂഹ്യ പഠന സിദ്ധാന്തം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

44. നാലു വയസ്സുകാരനായ അമൽ സ്വയം സംസാരിച്ചുകൊണ്ടാണ് മിക്കപ്പോഴും ഏതെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെടാറുള്ളത്. കുട്ടിയുടെ ഈ സ്വഭാവം എന്തിനെ സൂചിപ്പിക്കുന്നു?

  1. (A)പ്രവർത്തനത്തിലെ ശ്രദ്ധ
  2. (B)സംഭാഷണ ചാതുര്യം
  3. (C)ഡിസ്‌ലക്സിയ
  4. (D)ഭാഷാപരമായ വികാസം
ഉത്തരം കാണുക(D) ഭാഷാപരമായ വികാസം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

45. ഒരു വസ്തുവിന്റെ ചിത്രവും അതിന്റെ പേര് എഴുതിയ പദ കാർഡും സംയോജിപ്പിച്ച് അവതരിപ്പിക്കുന്ന രീതി ഏത് പഠന സിദ്ധാന്തത്തിന് ഉദാഹരണമാണ്?

  1. (A)പ്രബലന സിദ്ധാന്തം
  2. (B)അനുബന്ധന സിദ്ധാന്തം
  3. (C)ചോദക പ്രതികരണ സിദ്ധാന്തം
  4. (D)അഭ്യാസ നിയമം
ഉത്തരം കാണുക(B) അനുബന്ധന സിദ്ധാന്തം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

46. റെയ്മണ്ട് കാറ്റലിന്റെ സിദ്ധാന്തം അനുസരിച്ച് ആർജിത ജ്ഞാനത്തെ പ്രശ്നപരിഹരണ സന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള കഴിവിനെ എങ്ങനെയാണ് വിശേഷിപ്പിക്കുന്നത്?

  1. (A)അനുഭവാർജിത ബുദ്ധി
  2. (B)സന്ദർഭോചിത ബുദ്ധി
  3. (C)ഫ്ലൂയിഡ് ഇന്റലിജൻസ്
  4. (D)ക്രിസ്റ്റലൈസ്ഡ് ഇന്റലിജൻസ്
ഉത്തരം കാണുക(D) ക്രിസ്റ്റലൈസ്ഡ് ഇന്റലിജൻസ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

47. ദേശീയ വിദ്യാഭ്യാസ നയം 2020 ലെ ഫൗണ്ടേഷണൽ സ്റ്റേജിൽ ഉൾപ്പെടുന്ന പ്രീ-സ്കൂൾ സ്റ്റേജിന്റെ പ്രായ ഘട്ടം ഏതാണ്?

  1. (A)രണ്ടു മുതൽ അഞ്ചു വരെ
  2. (B)മൂന്നു മുതൽ അഞ്ചു വരെ
  3. (C)മൂന്ന് മുതൽ ആറു വരെ
  4. (D)രണ്ടു മുതൽ ആറു വരെ
ഉത്തരം കാണുക(C) മൂന്ന് മുതൽ ആറു വരെ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

48. നിപുൺ ഭാരത് പദ്ധതി ലക്ഷ്യമാക്കുന്നത് എന്താണ്?

  1. (A)2030 വർഷത്തോടുകൂടി രാജ്യത്തെ മൂന്ന് വയസ്സുള്ള എല്ലാ കുട്ടികളെയും പ്രീ-സ്കൂളുകളിൽ എത്തിക്കുക
  2. (B)2026-27 വർഷത്തോടുകൂടി രാജ്യത്തെ മൂന്നാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും അടിസ്ഥാന ഭാഷാശേഷിയും ഗണിതശേഷിയും ആർജിക്കുക
  3. (C)പ്രവർത്തനാധിഷ്ഠിതമായും, കളി രീതിയിലൂടെയും പഠനം സാധ്യമാക്കുക
  4. (D)പ്രീ-സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുക
ഉത്തരം കാണുക(B) 2026-27 വർഷത്തോടുകൂടി രാജ്യത്തെ മൂന്നാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും അടിസ്ഥാന ഭാഷാശേഷിയും ഗണിതശേഷിയും ആർജിക്കുക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

49. "വിദ്യാ പ്രവേശ്" പരിപാടിയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?

  1. (A)NCERT തയ്യാറാക്കിയതാണ്
  2. (B)ഗ്രേഡ് ഒന്നിലെ കുട്ടികൾക്ക് ഉപയോഗിക്കാനുള്ളതാണ്
  3. (C)ഗണിതം, ഭാഷ എന്നിവയുടെ അടിസ്ഥാനശേഷി ഉറപ്പിക്കുന്നതിനുള്ള താണ്
  4. (D)പ്രീ-സ്കൂൾ കുട്ടികളുടെ അഡ്മിഷൻ ഉറപ്പിക്കുന്നതിനുള്ളതാണ്
ഉത്തരം കാണുക(D) പ്രീ-സ്കൂൾ കുട്ടികളുടെ അഡ്മിഷൻ ഉറപ്പിക്കുന്നതിനുള്ളതാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

50. ആകർഷകമായ രീതിയിൽ വിവിധ പ്രവർത്തന ഇടങ്ങൾ ക്രമീകരിച്ചുകൊണ്ട് പ്രീ-സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയ പദ്ധതി ഏതാണ്?

  1. (A)മഴവില്ല്
  2. (B)വർണ്ണക്കൂടാരം
  3. (C)കളിത്തോണി
  4. (D)മഴവിൽ കൂടാരം
ഉത്തരം കാണുക(B) വർണ്ണക്കൂടാരം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

51. ദേശീയ വനിതാ ശിശു വികസന മന്ത്രാലയം അംഗനവാടികളിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയ പാഠ്യ പദ്ധതി ഏതാണ്?

  1. (A)നവചേതന
  2. (B)ആധാർ ശില
  3. (C)ബാലവാടിക
  4. (D)കിളിക്കൊഞ്ചൽ
ഉത്തരം കാണുക(B) ആധാർ ശില
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

52. താഴെ കൊടുത്തിരിക്കുന്നവയിൽ പ്രീ-സ്കൂൾ കുട്ടികളുടെ വിലയിരുത്തലിന് അനുയോജ്യമായ ഉപാധി ഏതാണ്?

  1. (A)എഴുത്തുപരീക്ഷ
  2. (B)അഭിമുഖം
  3. (C)അനൗപചാരിക സംഭാഷണം
  4. (D)നോട്ടുപുസ്തകം
ഉത്തരം കാണുക(C) അനൗപചാരിക സംഭാഷണം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

53. ശിശുവികാസത്തിന്റെ സാമൂഹികവും വൈകാരികവുമായ മേഖലയുമായി ബന്ധപ്പെട്ട് വരുന്ന ബഹുമുഖ ബുദ്ധി ഏതാണ്?

  1. (A)വ്യക്ത്യാന്തര ബുദ്ധി
  2. (B)പ്രകൃതിപരമായ ബുദ്ധി
  3. (C)ഭാഷാപരമായ ബുദ്ധി
  4. (D)ശാരീരിക ചലനപരമായ ബുദ്ധി
ഉത്തരം കാണുക(A) വ്യക്ത്യാന്തര ബുദ്ധി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

54. മൂന്നു വയസ്സുള്ള കുട്ടിക്ക് താഴെക്കൊടുത്തിരിക്കുന്ന ഏത് ശേഷിയാണ് ഉള്ളത്?

  1. (A)സ്ഥായിയായ ഒരു സ്വഭാവരീതി ആർജ്ജിക്കുന്നു
  2. (B)ലേഖന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു
  3. (C)ചുറ്റുപാടും നിരീക്ഷിച്ച് വ്യത്യസ്ത രൂപങ്ങൾ കണ്ടെത്തി നിർമ്മിക്കുന്നു
  4. (D)ചിത്രകഥകൾ നിരീക്ഷിച്ച് കഥ ഊഹിച്ചു പറയാൻ കഴിയുന്നു
ഉത്തരം കാണുക(A) സ്ഥായിയായ ഒരു സ്വഭാവരീതി ആർജ്ജിക്കുന്നു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

55. ശിശുപ്രകൃതത്തിന്റെ പ്രധാന സവിശേഷത താഴെകൊടുത്തിരിക്കുന്നവയിൽ ഏതാണ്?

  1. (A)സ്ഥിരമായ യുക്തിനിർണ്ണയശേഷി
  2. (B)നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള താത്പര്യം
  3. (C)അതിയായ ജിജ്ഞാസയും അന്വേഷണ പ്രവണതയും
  4. (D)ലക്ഷ്യബോധമുള്ള പഠനക്രമം
ഉത്തരം കാണുക(C) അതിയായ ജിജ്ഞാസയും അന്വേഷണ പ്രവണതയും
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

56. "കുട്ടി ലോകത്തെ തന്റെ കാഴ്ചപ്പാടിൽ കാണുന്നു" എന്നത് ഏത് ശിശുപ്രകൃതത്തോട് ബന്ധപ്പെട്ടു നിൽക്കുന്നു?

  1. (A)അനുകരണ സ്വഭാവം
  2. (B)സ്വയം കേന്ദ്രീകൃതം
  3. (C)സാമൂഹിക സഹഭാഗിത്വം
  4. (D)കാര്യകാരണ യുക്തിചിന്ത
ഉത്തരം കാണുക(B) സ്വയം കേന്ദ്രീകൃതം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

57. പ്രീ-സ്കൂൾ പാഠ്യപദ്ധതിയുടെ ശരിയായ കാഴ്ചപ്പാട് ഏത്?

  1. (A)അധ്യാപക കേന്ദ്രീകൃതവും പാഠപുസ്തക കേന്ദ്രീകൃതവും
  2. (B)ശിശുകേന്ദ്രിതവും പ്രവർത്തനാധിഷ്ഠിതവും അനുഭവസമ്പന്നവും
  3. (C)പ്രാഥമിക വിദ്യാഭ്യാസത്തിനായുള്ള മുന്നൊരുക്കം
  4. (D)ഭാഷ-ഗണിത അടിസ്ഥാനശേഷികൾക്ക് മുൻഗണന നൽകുന്നത്
ഉത്തരം കാണുക(B) ശിശുകേന്ദ്രിതവും പ്രവർത്തനാധിഷ്ഠിതവും അനുഭവസമ്പന്നവും
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

58. Assertion : ശിശുവിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം കുട്ടിയുടെ സമഗ്രവികാസമാണ് Reason : പ്രീ-സ്കൂൾ വിദ്യാഭ്യാസം കേവലം അക്ഷര-അക്ക പരിജ്ഞാനം നൽകുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല

  1. (A)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
  2. (B)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നില്ല
  3. (C)Assertion ശരിയാണ്; Reason തെറ്റാണ്
  4. (D)Assertion തെറ്റാണ്; Reason ശരിയാണ്
ഉത്തരം കാണുക(A) Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

59. 'കളിയാണ് രീതി' എന്ന ആശയം സൂചിപ്പിക്കുന്നത് എന്താണ്?

  1. (A)കളി കുട്ടിയുടെ ഊർജ്ജം ചെലവഴിക്കാനുള്ള മാർഗ്ഗമാണ്
  2. (B)കളി പഠനാനന്തര വിശ്രമപ്രവർത്തനമാണ്
  3. (C)കളി പഠനത്തിന്റെയും ആവിഷ്കാരത്തിന്റെയും സ്വാഭാവിക മാർഗ്ഗമാണ്
  4. (D)കളി സാമൂഹികവികാസത്തിനുള്ള ഉപാധിയാണ്
ഉത്തരം കാണുക(C) കളി പഠനത്തിന്റെയും ആവിഷ്കാരത്തിന്റെയും സ്വാഭാവിക മാർഗ്ഗമാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

60. 'കൂട്ടുകാരുമായി പങ്കിടുക, മാറിമാറി കളിക്കുക' എന്നിവ ഏത് വികാസ മേഖലയുമായി ബന്ധപ്പെട്ടതാണ്?

  1. (A)വൈജ്ഞാനിക വികാസം
  2. (B)ഭാഷാപരമായ വികാസം
  3. (C)കൂട്ടായ പങ്കാളിത്തശേഷി
  4. (D)സാമൂഹിക വികാസം
ഉത്തരം കാണുക(D) സാമൂഹിക വികാസം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

61. കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യാനുള്ള കഴിവ് ഏത് ഭാഷാസംബന്ധമായ കഴിവാണ്?

  1. (A)ആശയപ്രകടനം
  2. (B)ആശയസ്വീകരണം
  3. (C)കൃത്യതയോടും വ്യക്തതയോടും കൂടി ഭാഷണം
  4. (D)എഴുത്തിനുള്ള സന്നദ്ധത
ഉത്തരം കാണുക(B) ആശയസ്വീകരണം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

62. വസ്തുക്കളെ താരതമ്യം ചെയ്യുക, പൊരുത്തപ്പെടുത്തുക, വർഗ്ഗീകരിക്കുക എന്നിവ ഏത് മേഖലയെ ശക്തിപ്പെടുത്തുന്നു?

  1. (A)വൈജ്ഞാനിക വികാസം
  2. (B)ശാസ്ത്രീയ നിരീക്ഷണശേഷി
  3. (C)സംഖ്യാബോധത്തിന്റെ തുടക്കരൂപം
  4. (D)സാമൂഹിക വികാസം
ഉത്തരം കാണുക(A) വൈജ്ഞാനിക വികാസം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

63. ചിത്രരചന, പാട്ട്, നൃത്തം, നാടകാവിഷ്കാരം എന്നിവ പ്രധാനമായും ഏത് മേഖലയെ വളർത്തുന്നു?

  1. (A)ഭാവപ്രകടനവും സാമൂഹികപങ്കാളിത്തവും
  2. (B)സർഗ്ഗാത്മകവും സൗന്ദര്യാത്മകവുമായ വികാസം
  3. (C)ഭാഷാ-അഭിനയ വികാസം
  4. (D)ആശയ ധാരണകളുടെ വികാസം
ഉത്തരം കാണുക(B) സർഗ്ഗാത്മകവും സൗന്ദര്യാത്മകവുമായ വികാസം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

64. കൂട്ടായ കളികൾ പ്രധാനമായും ഏത് കഴിവിനെ വളർത്തുന്നു?

  1. (A)കൂട്ടായ തീരുമാനശേഷി
  2. (B)സഹകരണം-മാറിമാറി പ്രവർത്തിക്കൽ
  3. (C)സാമൂഹികബന്ധം
  4. (D)സമപ്രായത്തിലുള്ളവരുമായുള്ള ഇടപെടൽ
ഉത്തരം കാണുക(C) സാമൂഹികബന്ധം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

65. കഥകൾ, പാട്ടുകൾ, സംവാദങ്ങൾ എന്നിവ ഏത് മേഖലയെ ഏറ്റവും കൂടുതൽ സഹായിക്കുന്നു?

  1. (A)ആശയ സ്വീകരണത്തിനുള്ള കഴിവ്
  2. (B)ആശയ പ്രകടനത്തിനുള്ള കഴിവ്
  3. (C)സാമൂഹിക വികാസം
  4. (D)ഭാഷാ വികാസം
ഉത്തരം കാണുക(D) ഭാഷാ വികാസം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

66. Assertion : പ്രീ-സ്കൂൾ അധ്യാപകൻ വിജ്ഞാനം നേരിട്ട് പകർന്നു നൽകുന്നയാളായിരിക്കണം Reason : കുട്ടി സ്വയം അനുഭവിച്ച് പഠിക്കുന്ന സാഹചര്യങ്ങൾ ഒരുക്കുക എന്നത് അധ്യാപകന്റെ ചുമതലയാണ്

  1. (A)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
  2. (B)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നില്ല
  3. (C)Assertion ശരിയാണ്; Reason തെറ്റാണ്
  4. (D)Assertion തെറ്റാണ്; Reason ശരിയാണ്
ഉത്തരം കാണുക(D) Assertion തെറ്റാണ്; Reason ശരിയാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

67. ആശയരൂപീകരണം (concept formation) പ്രധാനമായും ഏത് മേഖലയോട് ചേർന്നതാണ്?

  1. (A)ചിന്ത-സംഘടനാശേഷി
  2. (B)പ്രതീകബോധത്തിന്റെ ആരംഭം
  3. (C)വർഗ്ഗീകരണ-താരതമ്യപ്പെടുത്തൽ
  4. (D)വൈജ്ഞാനിക വികാസമേഖല
ഉത്തരം കാണുക(D) വൈജ്ഞാനിക വികാസമേഖല
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

68. Assertion : ശിശുവിന്റെ മാതൃഭാഷയെ മാനിക്കുന്ന പഠനരീതി ആവശ്യമാണ് Reason : പരിചിതമായ ഭാഷയിലൂടെ കുട്ടി ആശയം എളുപ്പത്തിൽ ഗ്രഹിക്കുന്നു

  1. (A)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
  2. (B)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നില്ല
  3. (C)Assertion ശരിയാണ്; Reason തെറ്റാണ്
  4. (D)Assertion തെറ്റാണ്; Reason ശരിയാണ്
ഉത്തരം കാണുക(A) Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

69. Assertion : ശിശുപ്രകൃതം മനസ്സിലാക്കാതെ ശിശുവിദ്യാഭ്യാസം ഫലപ്രദമാക്കാനാവില്ല Reason : കുട്ടികളുടെ താത്പര്യങ്ങളും വളർച്ചാതലവും വ്യത്യസ്തമാണ്

  1. (A)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
  2. (B)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നില്ല
  3. (C)Assertion ശരിയാണ്; Reason തെറ്റാണ്
  4. (D)Assertion തെറ്റാണ്; Reason ശരിയാണ്
ഉത്തരം കാണുക(A) Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

70. സമഗ്ര പാഠ്യപദ്ധതിയുടെ ശരിയായ സവിശേഷത ഏത്?

  1. (A)ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതി
  2. (B)പ്രവർത്തനങ്ങളിലൂടെ ഒന്നിലധികം മേഖലകളെ ഒരുമിച്ച് വളർത്തൽ
  3. (C)വികാസ മേഖലകളെ പരസ്പരം ബന്ധപ്പെടുത്തി അനുഭവങ്ങൾ നൽകൽ
  4. (D)വികാസ മേഖലാപരമായി വേർതിരിച്ച് പ്രത്യേകം നൽകുന്ന പ്രവർത്തനങ്ങൾ
ഉത്തരം കാണുക(C) വികാസ മേഖലകളെ പരസ്പരം ബന്ധപ്പെടുത്തി അനുഭവങ്ങൾ നൽകൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

71. പ്രീ-സ്കൂൾ വിലയിരുത്തലിന്റെ പ്രധാന ലക്ഷ്യം ഏത്?

  1. (A)കുട്ടിയുടെ കഴിവുകളും സഹായം ആവശ്യമുള്ള മേഖലകളും മനസ്സിലാക്കുന്നതിന്
  2. (B)വികാസഘട്ടങ്ങൾ അനുസരിച്ച് പിന്തുണ ആസൂത്രണം ചെയ്യുന്നതിന്
  3. (C)ഓരോ വികാസമേഖലയിലും കുട്ടിയുടെ നിലവിലെ അവസ്ഥ എന്തെന്ന് തിരിച്ചറിയുന്നതിനും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും
  4. (D)പഠനാനുഭവങ്ങൾ പുനർക്രമീകരിക്കാൻ ആവശ്യമായ വിവരങ്ങൾ കണ്ടെത്തുന്നതിന്
ഉത്തരം കാണുക(C) ഓരോ വികാസമേഖലയിലും കുട്ടിയുടെ നിലവിലെ അവസ്ഥ എന്തെന്ന് തിരിച്ചറിയുന്നതിനും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

72. പ്രീ-സ്കൂൾ വിലയിരുത്തലിൽ നിരീക്ഷണം പ്രധാനമാണെന്നതിന് കാരണം എന്ത്?

  1. (A)കുട്ടിയുടെ സ്വാഭാവിക പെരുമാറ്റവും പങ്കാളിത്തവുമാണ് നിരീക്ഷണത്തിലൂടെ കാണുന്നത്
  2. (B)കളികളിലും മറ്റുപ്രവർത്തനങ്ങളിലും കുട്ടിയുടെ യഥാർത്ഥ കഴിവുകൾ കൂടുതൽ പ്രകടമാകുന്നു
  3. (C)വികാസ മേഖലകളിലെ പുരോഗതി സംബന്ധിച്ച സൂചനകൾ ദൈനംദിന സാഹചര്യത്തിൽ തിരിച്ചറിയാൻ കഴിയും
  4. (D)എഴുത്തുപരമായി പ്രകടിപ്പിക്കാനാകാത്ത കഴിവുകളും നിരീക്ഷണത്തിലൂടെ മനസ്സിലാക്കാം
ഉത്തരം കാണുക(B) കളികളിലും മറ്റുപ്രവർത്തനങ്ങളിലും കുട്ടിയുടെ യഥാർത്ഥ കഴിവുകൾ കൂടുതൽ പ്രകടമാകുന്നു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

73. വിലയിരുത്തൽ ഫലങ്ങൾ അധ്യാപകനെ പ്രധാനമായും എന്തിന് സഹായിക്കുന്നു?

  1. (A)കുട്ടിക്ക് അനുയോജ്യമായ തുടർപ്രവർത്തനങ്ങൾ തിരഞ്ഞെടുക്കാൻ
  2. (B)വ്യക്തിനിഷ്ഠ പഠനാവസരങ്ങൾ ക്രമീകരിക്കാൻ
  3. (C)അധ്യാപനരീതികളിൽ ആവശ്യമായ മാറ്റം കൊണ്ടുവരാൻ
  4. (D)ശിശുപ്രവർത്തനങ്ങളിൽ സന്ദർഭോചിതമായ മാറ്റങ്ങൾ അപ്പപ്പോൾ വരുത്തുന്നതിന്
ഉത്തരം കാണുക(D) ശിശുപ്രവർത്തനങ്ങളിൽ സന്ദർഭോചിതമായ മാറ്റങ്ങൾ അപ്പപ്പോൾ വരുത്തുന്നതിന്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

74. Assertion : പ്രീ-സ്കൂൾ വിലയിരുത്തൽ തുടർച്ചയായ പ്രക്രിയയായിരിക്കണം Reason : കുട്ടികളുടെ വളർച്ചയും പഠനവും ദിനംപ്രതി മാറ്റങ്ങൾക്ക് വിധേയമാകുന്നു

  1. (A)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
  2. (B)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നില്ല
  3. (C)Assertion ശരിയാണ്; Reason തെറ്റാണ്
  4. (D)Assertion തെറ്റാണ്; Reason ശരിയാണ്
ഉത്തരം കാണുക(A) Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

75. വിലയിരുത്തൽ ഫലങ്ങൾ പങ്കുവയ്ക്കുന്നതിന്റെ അന്തിമലക്ഷ്യം ഏത്?

  1. (A)കുട്ടിയുടെ ആവശ്യങ്ങളെക്കുറിച്ച് രക്ഷിതാവിന് വ്യക്തത നൽകുന്നതിന്
  2. (B)വീട്-സ്കൂൾ ഏകോപിത ഇടപെടൽ സാധ്യമാക്കുന്നതിന്
  3. (C)കുട്ടിയുടെ സമഗ്ര വികസനത്തിന് ബന്ധപ്പെട്ടവരുടെ പിന്തുണ ഉറപ്പാക്കുന്നതിന്
  4. (D)രക്ഷിതാവിന്റെ സഹായത്തോടെ കുട്ടിക്കായി വ്യക്തിഗത വിദ്യാഭ്യാസ പിന്തുണ പദ്ധതി രൂപീകരിക്കുന്നതിന്
ഉത്തരം കാണുക(C) കുട്ടിയുടെ സമഗ്ര വികസനത്തിന് ബന്ധപ്പെട്ടവരുടെ പിന്തുണ ഉറപ്പാക്കുന്നതിന്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

76. Assertion : രേഖപ്പെടുത്തൽ വിലയിരുത്തലിന്റെ പ്രധാന ഘടകമാണ് Reason : രേഖകൾ കുട്ടിയുടെ പുരോഗതി തിരിച്ചറിയാനും മാതാപിതാക്കളുമായി പങ്കുവയ്ക്കാനും സഹായിക്കുന്നു

  1. (A)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
  2. (B)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നില്ല
  3. (C)Assertion ശരിയാണ്; Reason തെറ്റാണ്
  4. (D)Assertion തെറ്റാണ്; Reason ശരിയാണ്
ഉത്തരം കാണുക(A) Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

77. Assertion : കുട്ടികളുടെ പ്രവർത്തനങ്ങൾ ആസ്പദമാക്കിയുള്ള നിരീക്ഷണം പ്രീ-സ്കൂൾ വിലയിരുത്തലിൽ പ്രാധാന്യമില്ല Reason : സ്വാഭാവിക പ്രവർത്തനങ്ങൾക്കിടെ കുട്ടിയുടെ യഥാർത്ഥ കഴിവുകൾ കൂടുതലായി പ്രകടമാകുന്നു

  1. (A)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
  2. (B)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നില്ല
  3. (C)Assertion ശരിയാണ്; Reason തെറ്റാണ്
  4. (D)Assertion തെറ്റാണ്; Reason ശരിയാണ്
ഉത്തരം കാണുക(D) Assertion തെറ്റാണ്; Reason ശരിയാണ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

78. 'ഏകോപനം' എന്ന ആശയം പ്രധാനമായി സൂചിപ്പിക്കുന്നത് എന്താണ്?

  1. (A)ശിശുകേന്ദ്രിത പ്രാദേശിക പിന്തുണ ശൃംഖല രൂപപ്പെടുത്തൽ
  2. (B)സേവനങ്ങളും പ്രവർത്തനങ്ങളും പരസ്പരം ബന്ധിപ്പിച്ചുനടത്തൽ
  3. (C)കുടുംബം, സമൂഹം, വിദ്യാഭ്യാസ ഏജൻസികൾ എന്നിവയുടെ സഹകരണം
  4. (D)പഠനം-പരിചരണം-സംരക്ഷണം എന്നിവ ഏകീകൃതമായി നടപ്പിലാക്കുന്നത്
ഉത്തരം കാണുക(C) കുടുംബം, സമൂഹം, വിദ്യാഭ്യാസ ഏജൻസികൾ എന്നിവയുടെ സഹകരണം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

79. പിന്തുണാസംവിധാനത്തിൽ പ്രധാനമായി ഉൾപ്പെടുന്നത് ഏത്?

  1. (A)പ്രവർത്തന രൂപകൽപ്പനക്കും നടപ്പാക്കലിനും പിന്തുണ നൽകുന്ന ഘടകങ്ങൾ
  2. (B)അക്കാദമിക പിന്തുണ, നിരീക്ഷണ സഹായം, പ്രായോഗിക നിർദ്ദേശങ്ങൾ
  3. (C)ഗുണമേന്മ ഉറപ്പാക്കാനുള്ള സഹായ സംവിധാനങ്ങൾ
  4. (D)നിരന്തര അധ്യാപക പരിശീലനം, പഠനസാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തൽ, ഫലപ്രദമായ മാർഗ്ഗനിർദേശങ്ങൾ
ഉത്തരം കാണുക(D) നിരന്തര അധ്യാപക പരിശീലനം, പഠനസാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തൽ, ഫലപ്രദമായ മാർഗ്ഗനിർദേശങ്ങൾ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

80. Assertion : പ്രീ-സ്കൂൾ വിദ്യാഭ്യാസത്തിൽ രക്ഷാകർത്താക്കൾ സഹപങ്കാളികളാണ് Reason : വീട്ടിലെ അനുഭവങ്ങളും സ്കൂളിലെ അനുഭവങ്ങളും തമ്മിൽ ബന്ധമുണ്ടാകുമ്പോൾ കുട്ടിയുടെ പഠനം മെച്ചപ്പെടുന്നു

  1. (A)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
  2. (B)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നില്ല
  3. (C)Assertion ശരിയാണ്; Reason തെറ്റാണ്
  4. (D)Assertion തെറ്റാണ്; Reason ശരിയാണ്
ഉത്തരം കാണുക(A) Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

81. Assertion : Open House പോലുള്ള രീതികൾ രക്ഷാകർതൃ പങ്കാളിത്തം വർദ്ധിപ്പിക്കുന്നു Reason : അധ്യാപകരും രക്ഷാകർത്താക്കളും കുട്ടിയുടെ പുരോഗതി പങ്കുവെക്കാൻ ഇത്തരം അവസരങ്ങൾ സഹായിക്കുന്നു

  1. (A)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
  2. (B)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നില്ല
  3. (C)Assertion ശരിയാണ്; Reason തെറ്റാണ്
  4. (D)Assertion തെറ്റാണ്; Reason ശരിയാണ്
ഉത്തരം കാണുക(A) Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

82. കുട്ടിയുടെ വ്യക്തിത്വ രൂപീകരണത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന ഘടകം ഏത്?

  1. (A)വികാരപരമായ കുടുംബബന്ധങ്ങളും പ്രതികരണരീതികളും
  2. (B)രക്ഷാകർതൃ സമീപനവും വീട്ടിലെ അന്തരീക്ഷവും
  3. (C)കർശന നിയന്ത്രണങ്ങളുള്ള ഗൃഹാന്തരീക്ഷം
  4. (D)കുട്ടിയോടുള്ള ദിവസേനയുള്ള ഇടപെടലുകളുടെ ഗുണമേന്മ
ഉത്തരം കാണുക(B) രക്ഷാകർതൃ സമീപനവും വീട്ടിലെ അന്തരീക്ഷവും
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

83. രക്ഷാകർതൃ വിദ്യാഭ്യാസത്തിന്റെ അനിവാര്യത എന്താണ്?

  1. (A)കുട്ടിയുടെ മാനസിക-സാമൂഹിക ആവശ്യങ്ങളെ ബോധപൂർവം കൈകാര്യം ചെയ്യാൻ
  2. (B)വികാസ ഘട്ടങ്ങൾ മനസ്സിലാക്കി അനുയോജ്യമായ പ്രതികരണം നൽകാൻ
  3. (C)വീട്ടിലും സ്കൂളിലും ഏകോപിത വളർത്തുസമീപനം രൂപപ്പെടുത്താൻ
  4. (D)കുട്ടിയുടെ വളർച്ചയെ ശാസ്ത്രീയമായി പിന്തുണയ്ക്കാൻ
ഉത്തരം കാണുക(D) കുട്ടിയുടെ വളർച്ചയെ ശാസ്ത്രീയമായി പിന്തുണയ്ക്കാൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

84. നല്ല രക്ഷാകർതൃത്വത്തിന്റെ ഏറ്റവും അടിസ്ഥാനഘടകം ഏത്?

  1. (A)നിയന്ത്രണവും സ്വാതന്ത്ര്യവും സമതുലിതമായി നൽകുന്ന സമീപനം
  2. (B)കരുതലോടെയുള്ള സമീപനം
  3. (C)സ്നേഹവും മാനസിക പിന്തുണയും
  4. (D)സുരക്ഷിതബന്ധവും വിശ്വാസവും നൽകുന്ന വളർത്തുരീതി
ഉത്തരം കാണുക(C) സ്നേഹവും മാനസിക പിന്തുണയും
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

85. Assertion : സമൂഹപങ്കാളിത്തം പ്രീ-സ്കൂൾ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തും Reason : പ്രാദേശിക വിഭവങ്ങൾ, ആളുകൾ, സേവനങ്ങൾ എന്നിവ കുട്ടികളുടെ പഠനാന്തരീക്ഷം സമ്പുഷ്ടമാക്കുന്നു

  1. (A)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
  2. (B)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നില്ല
  3. (C)Assertion ശരിയാണ്; Reason തെറ്റാണ്
  4. (D)Assertion തെറ്റാണ്; Reason ശരിയാണ്
ഉത്തരം കാണുക(A) Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

86. വീട്-സ്കൂൾ സഹകരണം ആവശ്യമാണെന്ന് പറയുന്നത് എന്തുകൊണ്ട്?

  1. (A)പഠനവും പെരുമാറ്റവുമെല്ലാം ഏകോപിത പിന്തുണയ്ക്ക് വിധേയമാകുന്നതിനാൽ
  2. (B)കുട്ടിയുടെ വളർച്ച വീട്ടിലും വിദ്യാലയത്തിലുമായി ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ
  3. (C)കുട്ടിയെക്കുറിച്ചുള്ള ബോധ്യം പങ്കുവെച്ച് തുടർച്ചയായ പിന്തുണ നൽകേണ്ടതിനാൽ
  4. (D)വീട്ടിലും സ്കൂളിലും സമാനമായ പ്രതീക്ഷകളും പിന്തുണയും ആവശ്യമായതിനാൽ
ഉത്തരം കാണുക(B) കുട്ടിയുടെ വളർച്ച വീട്ടിലും വിദ്യാലയത്തിലുമായി ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

87. സാമൂഹിക പക്വത എന്നത് പ്രധാനമായും എന്തിനെ സൂചിപ്പിക്കുന്നു?

  1. (A)സാമൂഹിക സാഹചര്യങ്ങളിൽ അനുയോജ്യമായി പ്രതികരിക്കാനുള്ള പക്വത
  2. (B)മറ്റുള്ളവരെ മാനിച്ച് സഹകരിക്കാനുള്ള ശേഷി
  3. (C)സമൂഹത്തിൽ ഉത്തരവാദിത്വത്തോടെ ഇടപെടാനുള്ള മനോഭാവം
  4. (D)ബന്ധങ്ങളിൽ ഉത്തരവാദിത്വവും ആത്മനിയന്ത്രണവും പുലർത്തുന്ന നില
ഉത്തരം കാണുക(C) സമൂഹത്തിൽ ഉത്തരവാദിത്വത്തോടെ ഇടപെടാനുള്ള മനോഭാവം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

88. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ മനുഷ്യശരീരം സ്വയം സംശ്ലേഷിപ്പിക്കുന്ന ജീവകം ഏത്?

  1. (A)ജീവകം C
  2. (B)ജീവകം D
  3. (C)ജീവകം A
  4. (D)ജീവകം E
ഉത്തരം കാണുക(B) ജീവകം D
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

89. ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും പോഷക അപര്യാപ്തതാരോഗങ്ങളുടെ കൂട്ടം കണ്ടെത്തി എഴുതുക :

  1. (A)സ്കർവി, മരാസ്മസ്, നിപ, വിളർച്ച
  2. (B)ബെറിബെറി, കോളറ, വിളർച്ച, മലേറിയ
  3. (C)മരാസ്മസ്, ഗോയിറ്റർ, സ്കർവി, കണ
  4. (D)എലിപ്പനി, മാലക്കണ്ണ്, കണ, സിറോഫ്താൽമിയ
ഉത്തരം കാണുക(C) മരാസ്മസ്, ഗോയിറ്റർ, സ്കർവി, കണ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

90. ജീവനുള്ളവ അതിന്റെ ഘടകങ്ങളുടെ വളർച്ചയ്ക്കും നവീകരണത്തിനും പ്രവർത്തനങ്ങളുടെ കാര്യക്ഷമതയ്ക്കും വേണ്ടി ചുറ്റുപാടിൽ നിന്നും പദാർത്ഥങ്ങളെ സ്വീകരിക്കുകയും ഉപയോഗപ്രദമാക്കുകയും ചെയ്യുന്ന സംഘടിത പ്രക്രിയ ഏത്?

  1. (A)ശ്വസനം
  2. (B)വിസർജനം
  3. (C)ആഗിരണം
  4. (D)പോഷണം
ഉത്തരം കാണുക(D) പോഷണം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

91. പേശികളിലെ പ്രോട്ടീൻ ഏതു പേരിൽ അറിയപ്പെടുന്നു?

  1. (A)ഫൈബ്രിനോജൻ
  2. (B)ആൽബുമിൻ
  3. (C)മയോസിൻ
  4. (D)ഗ്ലോബുലിൻ
ഉത്തരം കാണുക(C) മയോസിൻ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

92. ധാതുലവണങ്ങൾ, ജീവകം എന്നീ പോഷകഘടകങ്ങളുടെ പ്രധാന ധർമ്മം എന്ത്?

  1. (A)ശരീരോഷ്മാവ് ക്രമീകരിക്കൽ
  2. (B)രോഗപ്രതിരോധശക്തി നൽകൽ
  3. (C)ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജ്ജം പ്രദാനം ചെയ്യൽ
  4. (D)വളർച്ചയെ സഹായിക്കൽ
ഉത്തരം കാണുക(B) രോഗപ്രതിരോധശക്തി നൽകൽ
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

93. പൊണ്ണത്തടി എന്ന അവസ്ഥയിലുള്ള കുട്ടിയുടെ ശരീര പിണ്ഡ സൂചിക (Body Mass Index) ചുവടെ നൽകിയിട്ടുള്ളതിൽ നിന്നും കണ്ടെത്തുക :

  1. (A)30 മുതൽ മുകളിലോട്ട്
  2. (B)18.5 ൽ കുറവ്
  3. (C)25 മുതൽ 29.9 വരെ
  4. (D)18.5 മുതൽ 24.9 വരെ
ഉത്തരം കാണുക(A) 30 മുതൽ മുകളിലോട്ട്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

94. ശൈശവ പരിചരണ വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ആസൂത്രണവും നടപ്പാക്കലും ആരുടെ ഉത്തരവാദിത്തമാണ്? (i) വനിതാ ശിശുവികസന മന്ത്രാലയം (ii) ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (iii) ആദിവാസിക്ഷേമ മന്ത്രാലയം

  1. (A)(i), (ii)
  2. (B)(ii), (iii)
  3. (C)(i), (iii)
  4. (D)(i), (ii), (iii) സംയുക്തമായി
ഉത്തരം കാണുക(D) (i), (ii), (iii) സംയുക്തമായി
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

95. ശിശുക്കളുടെ ആരോഗ്യം നിലനിർത്തുന്നതിനുള്ള പോഷകാഹാരം നൽകുക, ശിശുക്ഷേമത്തിനുള്ള പരിപാടികൾ നടപ്പിലാക്കുക, ശിശുക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ പ്രൊജക്ടുകൾക്ക് ധനസഹായം നൽകുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന അന്തർദേശീയ ഏജൻസി ഏത്?

  1. (A)WHO
  2. (B)UNICEF
  3. (C)UNESCO
  4. (D)NCTE
ഉത്തരം കാണുക(B) UNICEF
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

96. കുട്ടികളിൽ കൗതുകം വളർത്തുന്നതിനും സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനും ശാരീരിക ചാലക വികാസത്തിനും സൂക്ഷ്മ-സ്ഥൂല പേശീവികാസത്തിനും ഏറ്റവും ഫലപ്രദമായ പ്രീസ്കൂൾ പ്രവർത്തനയിടം ഏത്?

  1. (A)നിർമാണയിടം
  2. (B)ഹരിതയിടം
  3. (C)ശാസ്ത്രയിടം
  4. (D)ഭാഷാവികാസയിടം
ഉത്തരം കാണുക(A) നിർമാണയിടം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

97. കേരളത്തിൽ സംയോജിത ശിശുവികസന പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനതല ഏജൻസി ഏത്?

  1. (A)പട്ടികജാതി ക്ഷേമവകുപ്പ്
  2. (B)വിദ്യാഭ്യാസ വകുപ്പ്
  3. (C)സാമൂഹ്യക്ഷേമ വകുപ്പ്
  4. (D)പട്ടികവർഗ ക്ഷേമവകുപ്പ്
ഉത്തരം കാണുക(C) സാമൂഹ്യക്ഷേമ വകുപ്പ്
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

98. ശിശുവികാസമനഃശാസ്ത്രം, ശിശുവികാസം, പോഷണം, ആരോഗ്യപരിരക്ഷ, സാമൂഹിക-ദാർശനിക അടിത്തറ, ശിശുസൗഹൃദ പ്രവർത്തനങ്ങളും പഠനസങ്കേതങ്ങളും എന്നിവയെക്കുറിച്ചുള്ള പഠനവും പ്രയോഗവും പ്രീ-സ്കൂൾ അധ്യാപകർ നേടുന്നത് എപ്പോൾ?

  1. (A)സേവനകാല പരിശീലനം
  2. (B)ബ്രിഡ്ജ് കോഴ്സ്
  3. (C)സംയോജിത പരിപാടികൾ
  4. (D)സേവന പൂർവ പരിശീലനം
ഉത്തരം കാണുക(D) സേവന പൂർവ പരിശീലനം
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

99. പ്രീ-സ്കൂളിന്റെ ഭൗതികാന്തരീക്ഷത്തിൽ ഉൾപ്പെടുന്നവയുടെ കൂട്ടം തിരഞ്ഞെടുത്തെഴുതുക :

  1. (A)പൂന്തോട്ടം, കളിയുപകരണങ്ങൾ, ചിത്രങ്ങളോടുകൂടിയ ഭിത്തികൾ, കുടിവെള്ള ലഭ്യത
  2. (B)ശുചീകരണ സംവിധാനം, സ്നേഹം, പരിഗണന, ശിശുസൗഹൃദ ബോർഡുകൾ
  3. (C)പഠനസാമഗ്രികൾ, കൂട്ടായ്മ, ചിത്രക്കാർഡുകൾ, സ്വതന്ത്രപ്രതികരണത്തിനുള്ള അവസരം
  4. (D)വിശ്രമമുറി, രക്ഷാകർതൃബന്ധം, സാമൂഹ്യ ഇടപെടൽ, കാറ്റും വെളിച്ചവുമുള്ള ക്ലാസ്സ്മുറി
ഉത്തരം കാണുക(A) പൂന്തോട്ടം, കളിയുപകരണങ്ങൾ, ചിത്രങ്ങളോടുകൂടിയ ഭിത്തികൾ, കുടിവെള്ള ലഭ്യത
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

100. പ്രീ-സ്കൂൾ കുട്ടികളുടെ സുരക്ഷയും സുരക്ഷിതത്വവുമായി യോജിക്കാത്ത പ്രസ്താവന ഏത്?

  1. (A)മുതിർന്ന കുട്ടികളെ അപകടസാഹചര്യങ്ങളെ സംബന്ധിച്ച് ബോധ്യപ്പെടുത്തുക
  2. (B)തറ കൂടുതൽ മിനുസമുള്ളതും പരുക്കനും അല്ലാതിരിക്കുക
  3. (C)ഇരിപ്പിടങ്ങളിലും മറ്റും കയറി നിൽക്കാൻ അവസരം നൽകുക
  4. (D)പ്രഥമശുശ്രൂഷാകിറ്റ് ക്ലാസ്സിൽ സൂക്ഷിക്കുക
ഉത്തരം കാണുക(C) ഇരിപ്പിടങ്ങളിലും മറ്റും കയറി നിൽക്കാൻ അവസരം നൽകുക
ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Pre-primary Teacher/nursery School Teacher പരീക്ഷ എന്നായിരുന്നു?

Kerala PSC Pre-primary Teacher/nursery School Teacher (കാറ്റഗറി 202/2025,764/2025,765/2025) പരീക്ഷ 24-04-2026-ന് നടന്നു. ചോദ്യപേപ്പർ കോഡ് 040/2026-M.

ഈ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഏതാണ്?

ഇവിടെയുള്ള ഉത്തരങ്ങൾ PSC താൽക്കാലിക ഉത്തരസൂചിക പ്രകാരമാണ് (ബുക്ക്‌ലെറ്റ് A). അന്തിമ ഉത്തരസൂചിക വന്നാൽ മാറ്റങ്ങൾ ഇവിടെയും വരുത്തും.

PSC പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ?

ഉണ്ട്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയും. ഞങ്ങളുടെ ഓൺലൈൻ പരിശീലനത്തിലും ഇതേ രീതിയാണ്.

ഈ ചോദ്യപേപ്പർ ഓൺലൈനായി എഴുതി നോക്കാമോ?

ഉവ്വ്. "ടിക്ക് ചെയ്ത് മാർക്ക് നോക്കാം" അമർത്തിയാൽ 90 മിനിറ്റിൽ 100 ചോദ്യവും എഴുതി മാർക്ക് അറിയാം. സൗജന്യം.

ഉറവിടം: Kerala PSC – ചോദ്യപേപ്പർ, ഉത്തരസൂചിക. താൽക്കാലിക ഉത്തരസൂചിക മാറിയാൽ ഇവിടെയും മാറ്റും.

ഈ പേപ്പർ എഴുതി നോക്കാം
ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം