World
എന്തിനും തയ്യാറായി നിൽക്കണമെന്ന് പുടിൻ; ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ
യുക്രൈനുമായുള്ള സംഘർഷം തുടരുന്നതിനിടെ ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ. ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്. പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണം. കര, കടൽ, ആകാശ മാർഗങ്ങളിലൂടെയായിരുന്നു പരീക്ഷണം
രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നായിരുന്നു പരീക്ഷണം. യു എസും സഖ്യരാജ്യങ്ങളും റഷ്യയിലേക്ക് മിസൈലുകൾ അയച്ചേക്കുമെന്ന സൂചനകൾ ലഭിച്ചതോടെയാണ് റഷ്യയുടെ മിസൈൽ പരീക്ഷണം. രാജ്യത്തേക്ക് മിസൈലുകൾ വർഷിക്കാൻ നാറ്റോയുടെ പദ്ധതിയുണ്ടെന്ന വിവരം റഷ്യയ്ക്ക് ലഭിച്ചിരുന്നു
വർധിച്ചുവരുന്ന ഭീഷണികൾ, പുതിയ ശത്രുക്കൾ വർധിച്ചു വരുന്ന സാഹചര്യം എന്നിവ കണക്കിലെടുത്താണ് പരീക്ഷണമെന്ന് വ്‌ളാദിമിർ പുടിൻ പറഞ്ഞു. റഷ്യ എന്തിനും തയ്യാറായി നിൽക്കേണ്ടത് അത്യാവശ്യമാണെന്നും പുടിൻ പ്രതികരിച്ചു.