മഹേഷ് ബാബുവിനെ നായകനാക്കി 1,000 കോടി മുതല്‍മുടക്കില്‍ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വരുന്നു

മഹേഷ് ബാബുവിനെ നായകനാക്കി 1,000 കോടി മുതല്‍മുടക്കില്‍ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വരുന്നു
അഹമ്മദാബാദ്: തന്റെ പ്രിയ നായകന്‍ മഹേഷ് ബാബുവിനെ നായകനാക്കി 1,000 കോടി മുതല്‍മുടക്കില്‍ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വരുന്നു. സിനിമയില്‍ എഐ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുമെന്നും വിവരങ്ങളുണ്ട്. ചിത്രത്തിന് വേണ്ടി എ ഐയെ കുറിച്ചുള്ള ക്ലാസുകളില്‍ രാജമൗലി ചേര്‍ന്നിരുന്നെന്നും 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 10,000 കോടി രൂപ വാരുമെന്ന കണക്കുകൂട്ടലിലാണ് ബ്രഹ്മാണ്ഡ ചലച്ചിത്ര സംവിധായകന്‍ രാജമൗലി SSM29 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സംവിധായകനും സംഘവും സിനിമയ്ക്കാവശ്യമായ ലൊക്കേഷനുകള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. 2025 ജനുവരിയിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ഇന്ത്യന്‍ സിനിമ ഇന്നേവരെ കണ്ടതില്‍വച്ച് ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ചിത്രീകരിക്കുന്ന സിനിമയാവും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ശ്രീ ദുര്‍ഗ ആര്‍ട്ട്സിന്റെ ബാനറില്‍ കെ.എല്‍ നാരായണ ആണ് ചിത്രം നിര്‍മിക്കുന്നത്. നായകന്‍ മഹേഷ് ബാബുവും ചിത്രത്തിന്റെ സഹനിര്‍മാതാവായും പങ്കാളിയാവുന്നുണ്ട്.

Share this story