
ഷാര്‍ജ: റമദാന്‍ പ്രമാണിച്ച് പാര്‍ക്കിംഗ് സമയം ദീര്‍ഘിപ്പിച്ചതായി ഷാര്‍ജ നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. ഇത് പ്രകാരം രാവിലെ എട്ടിനും അര്‍ധവരാത്രി പന്ത്രണ്ടിനും ഇടയില്‍ പാര്‍ക്കിങ്ങിന് ഫീസ് അടച്ചാല്‍ മതിയാവും. റമദാന്‍ കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ഷാര്‍ജ നഗരസഭ നിരീക്ഷണത്തിനായി 380 ഉദ്യോഗസ്ഥരെയും വിന്യസിക്കുന്നതാണ്.
പള്ളികളില്‍ നമസ്‌കാരത്തിനായി എത്തുന്നവര്‍ക്കായി അവയുടെ സമീപപ്രദേശങ്ങളില്‍ പാര്‍ക്കിങ് സൗജന്യമാക്കിയിട്ടുണ്ട്. എന്നാല്‍ ബാങ്കുവിളിച്ചത് മുതല്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രമാണ് ഈ ഇളവ് ലഭ്യമാവുക. ഷാര്‍ജയിലെ പ്രധാന പാര്‍ക്കുകളായ റോള പാര്‍ക്ക്, ഷാര്‍ജ നാഷണല്‍ പാര്‍ക്ക്, അല്‍സെയു ഫാമിലി പാര്‍ക്ക്, അല്‍സെയു ലേഡീസ് പാര്‍ക്ക് തുടങ്ങിയവ പുലര്‍ച്ചെ ഒരു മണി വരെ തുറന്നിരിക്കും. വൈകിട്ട് നാലിനാവും പാര്‍ക്കുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നുവെക്കുക.