വിവാഹ വാഗ്ദാനം നൽകി പീഡനം: ഇൻസ്റ്റഗ്രാമിലെ ‘ തൃക്കണ്ണൻ ‘ ഹാഫിസ് സജീവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ കസ്റ്റഡിയിൽ. ഇൻസ്റ്റാഗ്രാമിൽ ‘തൃക്കണ്ണൻ’ എന്ന ഐഡിയിൽ അറിയപ്പെടുന്ന ഹാഫിസ് സജീവാണ് കസ്റ്റഡിയിലായത്. യുവതി നൽകിയ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നൽകി വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി.
യുവതിയെ ഇയാൾ വിവാഹം കഴിക്കാമെന്ന് പറയുകയും എന്നാൽ പിന്നീട് ഇവർ തമ്മിൽ ഉണ്ടായ വഴക്കിനെ തുടർന്ന് പിരിയുകയുമായിരുന്നു. മൂന്നരലക്ഷം ഫോളോവെഴ്‌സ് ആണ് 25 കാരനായ ഹാഫിസ് എന്ന തൃക്കണ്ണനുള്ളത്. ഒരുമിച്ച് റീൽസ് എടുക്കാമെന്നും കൊളാബ് ചെയ്യാമെന്നും പറഞ്ഞാണ് ഇയാൾ പെൺകുട്ടികളെ വിളിച്ചുവരുത്തുന്നത്.
തന്റെ വീടിന് തൊട്ടടുത്തുള്ള മറ്റൊരു വീട് വാടകയ്ക്കെടുത്താണ് ഇയാൾ റീൽസ് ഷൂട്ട് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും. അവിടെവെച്ചാണ് യുവതിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി പീഡിപ്പിച്ചതെന്നാണ് പരാതിക്കാരി പറയുന്നത്.