രത്തന്‍ ടാറ്റ ഗുരുതരാവസ്ഥയില്‍

രത്തന്‍ ടാറ്റ ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി : മുതിര്‍ന്ന വ്യവസായിയും ടാറ്റ സണ്‍സ് ചെയര്‍മാനുമായ രത്തന്‍ ടാറ്റ മുംബൈയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. രത്തന്‍ ടാറ്റ മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും വിഷയത്തെക്കുറിച്ച് നേരിട്ട് അറിവുള്ള രണ്ട് ഉറവിടങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, താനുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത കിവംദന്തിയാണെന്ന് ഈ മാസം ഏഴിന് 86 കാരനായ രത്തന്‍ ടാറ്റ എക്‌സില്‍ കുറിച്ചിരുന്നു.

Share this story