World

റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം ഡ്രോൺ ആക്രമണത്തിൽ തകർത്തു; പിഎസ്എൽ മത്സരങ്ങൾ പ്രതിസന്ധിയിൽ

പാക്കിസ്ഥാനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേർക്ക് ഡ്രോൺ ആക്രമണം. സ്‌റ്റേഡിയത്തിന് ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ പെഷാവർ സൽമി-കറാച്ചി കിംഗ് മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് സ്റ്റേഡിയത്തിൽ ഡ്രോൺ പതിച്ചത്

ഇതോടെ പാക് സൂപ്പർ ലീഗിന്റെ നടത്തിപ്പും പ്രതിസന്ധിയിലായി. ഇന്ന് നടക്കേണ്ട പിഎസ്എൽ മത്സരം കറാച്ചിയിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം. റാവൽപിണ്ടിയിൽ പതിച്ച ഡ്രോൺ നിർവീര്യമാക്കിയതായി പാക് സൈന്യം അറിയിച്ചു.

ഇന്ത്യൻ സേന പാക്കിസ്ഥാനിലെ നിരവധി സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനവും ഇന്ത്യ തകർത്തു.

Related Articles

Back to top button
error: Content is protected !!