Sports

ആര്‍ സി ബിക്കാരെ ഇക്കൊല്ലവും നിങ്ങള്‍ക്ക് പ്രതീക്ഷ വേണ്ട; ഐ പി എല്‍ കപ്പ് ബെംഗളൂരുവിന് കിട്ടില്ല

മൂന്ന് കാരണങ്ങളുമായി ക്രിക്കറ്റ് വിദഗ്ധര്‍

2008ല്‍ ആരംഭിച്ച പ്രഥമ ഐ പി എല്‍ മുതല്‍ എല്ലാ എഡിഷനിലും അമിതാഹ്ലാദത്തില്‍ സ്റ്റേഡിയത്തിലെത്തുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആരാധകര്‍ക്ക് ഇക്കൊല്ലവും കരയേണ്ടിവരും. ഐ പി എല്‍ കപ്പ് ഉയര്‍ത്താന്‍ പ്രാപ്തമായ ടീമല്ല ആര്‍ സി ബിയെന്നാണ് പല ക്രിക്കറ്റ് വിദഗ്ധരുടെയും പ്രാഥമിക വിലയിരുത്തല്‍.

ഈ വര്‍ഷത്തെ കപ്പ് ഞങ്ങളുടേത് എന്ന മുദ്രാവാക്യവുമായി സ്റ്റേഡിയത്തിലെത്താറുള്ള ആരാധകര്‍ക്ക് ഇക്കുറിയും നിരാശപ്പെടേണ്ടിവരുമെന്ന് പറയാനുള്ള കാരണങ്ങളില്‍ മൂന്നെണ്ണം് ചിലര്‍ വ്യക്തമാക്കി കഴിഞ്ഞു.

ക്യാപ്റ്റന്‍ വീരാട് കോലിയെ അമിതമായി ആശ്രയിക്കുന്നുവെന്നതാണ് ഒന്നാമത്തെ കാരണം. നിരന്തരമായി ഫോം ഔട്ടാകുന്ന കോലിയെ ആശ്രയിക്കുന്നത് ടീമിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

ബൗളിംഗ് ലൈനപ്പാണ് രണ്ടാമത്തെ കാരണം. ഒട്ടും തന്നെ ആഴമില്ലാത്ത വളരെ ശോഷിച്ച ബൗളിങ് ലൈനപ്പാണ് റോല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ കന്നി ഐപിഎല്‍ കിരീടത്തില്‍ നിന്നും തടയുന്ന രണ്ടാമത്തെ കാരണം. ഇന്ത്യയുടെ പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍, ഓസ്ട്രേലിയയുടെ സൂപ്പര്‍ പേസറായ ജോഷ് ഹേസല്‍വുഡ് എന്നിവരെ ലേലത്തില്‍ വാങ്ങിയെങ്കിലും അവരുടെ ബൗളിങ് ലൈനപ്പ് ഇപ്പോഴും ദുര്‍ബലമായിട്ടാണ് കാണപ്പെടുന്നത്.ഇന്ത്യക്കെതിരേ സമാപിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടെ ഹേസല്‍വുഡിനു പരിക്കേറ്റിരുന്നു. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വവും നിലനില്‍ക്കുകയാണ്. ഹേസല്‍വുഡ് പിന്‍മാറിയാല്‍ ഭുവിക്കും യഷ് ദയാലിനും ആര്‍സിബി ബൗളിങിനു ചുക്കാന്‍ പിടിക്കേണ്ടതായി വരികയും ചെയ്യുക.

മൂന്നാമത്തെ കാരണം പ്രഥമ കിരീടം കിട്ടണമെന്ന സമ്മര്‍ദമാണ് ഇത് ടീമിനെ വേട്ടയാടുമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!