5ജി കീപാഡ് ഫോണുമായി റെഡ്മി ഉടന്‍ വരുന്നു

5ജി കീപാഡ് ഫോണുമായി റെഡ്മി ഉടന്‍ വരുന്നു
മുംബൈ: കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ അരയും തലയും മുറുക്കി എതിരാളികളെ മലര്‍ത്തിയടിക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. കീപാഡ് ഫോണുകള്‍ അവതരിപ്പിക്കുന്നതിലും മത്സരം കൊഴുക്കുകയാണ്. അതിനിടിയിലേക്കണ് റെഡ്മി ഫൈവ് ജി സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന നൂതന കീപാഡ് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കച്ചമുറുക്കുന്നത്. 2025 ജനുവരി അവസാനമോ 2025 ഫെബ്രുവരി അവസാനമോ ഫോണ്‍ ലോഞ്ച് ചെയ്തേക്കുമെന്നാണ് അറിയുന്നത്. 2.2ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 60എച്ച്‌സെഡ് റിഫ്രഷ് നിരക്ക്, 720 X 1080 പിക്‌സല്‍ റെസലൂഷന്‍, 6000എംഎഎച്ച് ബാറ്ററി പായ്ക്ക്, 90 മിനിറ്റില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 10 വാട്ട് ചാര്‍ജറും ഇതോടൊപ്പം ഉണ്ടായേക്കും. പ്രൊഫഷണല്‍ നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും പകര്‍ത്താന്‍ കഴിയുന്ന തരത്തിലായിരിക്കും ക്യാമറയുടെ സവിശേഷതകള്‍. പഞ്ച്-ഹോള്‍ ഡിസ്‌പ്ലേയുള്ള ബെസല്‍-ലെസ് ഡിസൈന്‍ എന്നിവയ്‌ക്കൊപ്പം ഗൊറില്ല ഗ്ലാസ് സംരക്ഷണമാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. 4കെ വിഡിയോ പ്ലേബാക്കിനെ പിന്തുണയ്ക്കുന്ന ഡിസ്പ്ലേ ഇതിലുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Tags

Share this story