Gulf

ഡിസംബറിലേക്കുള്ള പുതുക്കിയ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു

അബുദാബി: യുഎഇ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി ഡിസംബറിലേക്കുള്ള പുതുക്കിയ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ക്ക് അംഗീകാരം നല്‍കി. ഡീസലിന് ലിറ്ററിന് 2.68 ദിര്‍ഹമാവും അടുത്ത മാസത്തെ നിരക്ക്. പെട്രോള്‍ സൂപ്പര്‍ 98ന് 2.61 ദിര്‍ഹമാണ് ലിറ്ററിന് ഈടാക്കുക. സ്‌പെഷല്‍ 95ന് 2.50 ദിര്‍ഹവും ഇ-പ്ലസ് 91ന് 2.43 ദിര്‍ഹവുമായിരിക്കും നിരക്ക്.

നവംബര്‍ മാസവുമായി താരതര്യപ്പെടുത്തുമ്പോള്‍ 0.13 ദിര്‍ഹത്തിന്റെ കുറവാണ് ഡിസംബറില്‍ ഉണ്ടാവുക. ഇതോടെ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ഇന്ധന വിലയെന്ന റെക്കാര്‍ഡിലേക്കാണ് രാജ്യം എത്തുന്നത്. സ്വന്തം വാഹനങ്ങളില്‍ ഫുള്‍ടാങ്ക് ഇന്ധനം നിറക്കുമ്പോള്‍ 6.12 ദിര്‍ഹം മുതല്‍ 9.62 ദിര്‍ഹംവരെ ലാഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണയുടെ രാജ്യാന്തര വിലയെ അടിസ്ഥാനമാക്കിയാണ് ഓരോ മാസവും ഊര്‍ജ മന്ത്രാലയം വിലയില്‍ മാറ്റം വരുത്താന്‍ ഫ്യുവല്‍ പ്രൈസ് കമ്മിറ്റിക്ക് അനുമതി നല്‍കുന്നത്.

Related Articles

Back to top button