കടയ്ക്കൽ ക്ഷേത്രോത്സവത്തിനിടെ വിപ്ലവ ഗാനം: പോലീസ് കേസെടുക്കണമായിരുന്നുവെന്ന് ഹൈക്കോടതി
Apr 3, 2025, 14:42 IST

കടയ്ക്കൽ ക്ഷേത്രോത്സവത്തിനിടെ ഗാനമേളയിൽ വിപ്ലവ ഗാനം ആലപിച്ചതിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റിന് ഹൈക്കോടതിയുടെ വിമർശനം. സ്റ്റേജിന് മുന്നിൽ കുപ്പിയും മറ്റും പൊക്കിപ്പിടിച്ച് യുവാക്കൾ നൃത്തം ചെയ്തു. ഇവരെ വിശ്വാസികൾ എന്ന് വിളിക്കാനാകുമോ എന്ന് ഹൈക്കോടതി ചോദിച്ചു പ്രസിഡന്റാകാൻ 19 കേസുള്ള ആളുടെ അപേക്ഷ ദേവസ്വം ബോർഡ് എങ്ങനെ പരിഗണിച്ചു. ഗാനമേളക്കും സ്റ്റേജ് ലൈറ്റ് സംവിധാനങ്ങൾക്കും വേണ്ടി എത്ര തുക ചെലവഴിച്ചു, എങ്ങനെയാണ് തുക പിരിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ അറിയിക്കണമെന്നും കോടതി ക്ഷേത്രോപദേശക സമിതിക്ക് നിർദേശം നൽകി. അമ്പലപ്പറമ്പിൽ വിപ്ലവ ഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ല. പോലീസ് കേസെടുക്കേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു. എന്നാൽ ഗാനമേളക്കിടെയുണ്ടായ പിഴവുകൾ ഓപറേറ്റർക്ക് സംഭവിച്ചതാണെന്നാണ് ക്ഷേത്രോപദേശക സമിതിയുടെ വിശദീകരണം. കാണികൾ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വ്യത്യസ്ത പാട്ടുകൾ അവതരിപ്പിച്ചത്. ഇതുടൻ നിർത്താൻ ആവശ്യപ്പെട്ടെന്നും സമിതി പറഞ്ഞു