കണ്ണൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണം; പ്രതി വരന്റെ ബന്ധുവായ യുവതി
May 9, 2025, 17:05 IST

കണ്ണൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിൽ നിന്ന് 30 പവൻ മോഷണം പോയ സംഭവത്തിൽ പ്രതി വരന്റെ ബന്ധുവായ യുവതി. വേങ്ങാട് സ്വദേശിനി വിപിനയാണ് പിടിയിലായത്. സ്വർണത്തോടുള്ള ഭ്രമം കാരണമാണ് മോഷണം നടത്തിയതെന്ന് യുവതി മൊഴി നൽകി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സ്വർണം വീട്ടുവരാന്തയിൽ ഉപേക്ഷിച്ചിരുന്നു കഴിഞ്ഞ ശനിയാഴ്ചയാണ് കരിവെള്ളൂരിൽ വിവാഹദിനം വീട്ടിൽ നിന്ന് 30 പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയത്. കൊല്ലം സ്വദേശി ആർച്ച എസ് സുധിയുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം പിറ്റേ ദിവസം അലമാര തുറന്നപ്പോൾ ആഭരണങ്ങൾ കാണാനില്ലായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ ഒരു ദിവസം വീട്ടുവരാന്തയിൽ നിന്നും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ സ്വർണം കണ്ടെത്തിയിരുന്നു.