റോബിൻ ബസിന്റേത് നിയമലംഘനം; ബസുടമയുടെ ഹർജി ഹൈക്കോടതി തള്ളി
Sep 10, 2024, 17:32 IST

റോബിൻ ബസ് ഉടമക്ക് കനത്ത തിരിച്ചടി. സർക്കാർ നടപടികൾക്കെതിരെ റോബിൻ ബസ് ഉടമ നൽകിയ ഹർജി ഹൈക്കോടതി തള്ളി. റോബിൻ ബസ് നടത്തുന്നത് നിയമലംഘനമാണെന്ന കെഎസ്ആർടിസിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് ആളെ കയറ്റാൻ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഓൾ ഇന്ത്യ പെർമിറ്റ് ചട്ടങ്ങൾ പ്രകാരം സർവീസ് നടത്താനും ബോർഡ് വെച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്നാണ് റോബിൻ ബസ് ഉടമ ഇതുവരെ അവകാശപ്പെട്ടിരുന്നത് റോബിൻ ബസിന്റെ നിരന്തരമായ നിയമലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടികൾ എടുത്തിരുന്നു. ബസ് പിടിച്ചെടുക്കുകയും പിഴ ചുമത്തിയതിനുമെതിരായാണ് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചത്.