സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 2228.30 കോടി രൂപ അനുവദിച്ചു
Apr 10, 2025, 16:51 IST

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 2228.30 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150.30 കോടി രൂപയും ഉപാധിരഹിത ഫണ്ടായി 78 കോടി രൂപയുമാണ് അനുവദിച്ചത്. വികസന ഫണ്ടിൽ ഗ്രാമ പഞ്ചായത്തുകൾക്ക് 1132.79 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 275.91 കോടി രൂപ വീതവും മുൻസിപാലിറ്റികൾക്ക് 221.76 കോടിയും കോർപറേഷനുകൾക്ക് 243.93 കോടി രൂപയും ലഭിക്കും നഗരസഭകളിൽ മില്യൺ പ്ലസ് സിറ്റീസിൽ പെടാത്ത 86 മുൻസിപാലിറ്റികൾക്കായി 77.92 കോടി ലഭിക്കും. മുൻസിപാലിറ്റികൾക്ക് ആകെ 300 കോടി രൂപയാണ് ലഭിക്കുന്നത്.