ആർ എസ് എസ് ഇന്ത്യയുടെ ആത്മാവിനെ നശിപ്പിക്കുന്ന കാൻസർ; പരാമർശം പിൻവലിക്കില്ലെന്ന് തുഷാർ ഗാന്ധി
Mar 14, 2025, 12:41 IST

നെയ്യാറ്റിൻകരയിൽ കഴിഞ്ഞ ദിവസം ആർ എസ് എസിനെതിരെ നടത്തിയ പരാമർശം പിൻവലിക്കില്ലെന്ന് തുഷാർ ഗാന്ധി. ചതിയൻമാർ എന്നും ചതിയൻമാരാണ്. മാപ്പ് പറയില്ല. വിദേശ ശക്തികളോട് അല്ല, ആഭ്യന്തര ശക്തികളോട് പോരടിക്കേണ്ട അവസ്ഥയാണ് കേരളത്തിൽ ഇത് സംഭവിച്ചുവെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു. ഏറ്റവും പ്രതിപക്ഷ ബഹുമാനമുണ്ടെന്ന് കരുതുന്ന സ്ഥലമാണ് കേരളം. ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുന്ന അവസാനത്തെ സ്ഥലം ആണ് കേരളം. വിഷം വമിപ്പിക്കുന്നവരെ പുറത്താക്കണമെന്നും തുഷാർ ഗാന്ധി പറഞ്ഞു നെയ്യാറ്റിൻകരയിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ ഇന്ന് ബിജെപി പരിപാടി നടത്തുന്നുവെന്ന് അറിയുന്നു. തനിക്ക് അത്ഭുതവും പേടിയുമൊക്കെ തോന്നുന്നു. പ്രതിഷേധിക്കുന്നവർ ഗാന്ധി പ്രതിമയിലേക്ക് വെടി ഉതിർക്കുമോ. ആർ എസ് എസ് ഇന്ത്യയുടെ ആത്മാവിനെ നശിപ്പിക്കുന്ന കാൻസർ തന്നെയാണെന്നും തുഷാർ ഗാന്ധി പറഞ്ഞു.