Kerala

ശബരിമല തീർഥാടകരുടെ കാർ അപകടത്തിൽപ്പെട്ട് കത്തിനശിച്ചു; അഞ്ച് പേർക്ക് പരുക്ക്

പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് തീപിടിച്ചു. പത്തനതിട്ട കൂടൽ ഇടത്തറയിൽ വെച്ചാണ് സംഭവം. അഞ്ച് തീർഥാടകരാണ് കാറിലുണ്ടായിരുന്നത്.

ഇവർക്ക് പരുക്കേറ്റിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് കാർ പൂർണമായും കത്തിനശിച്ചു. തെലുങ്കാനയിൽ നിന്നും ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്

അതേസമയം കോട്ടയം കോരുത്തോട് ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 15 പേർക്ക് പരുക്കേറ്റു. ഈറോഡ് സ്വദേശികൾ സഞ്ചരിച്ച ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!