Kerala

റുഷ്ദമോളുടെ ഭര്‍ത്താവ് സമദ് സഖാഫി മനസ്സു തുറന്നു; എന്റെ കല്യാണ ദിവസം മരണ വീടിന് തുല്യമായി

അത് വെള്ള വസ്ത്രത്തില്‍ പാടാന്‍ പറ്റാത്ത പാട്ടായി പോയി

ട്രോളന്മാരുടെ ഇരയായ വ്യാപകമായി സൈബര്‍ ബുളിയിംഗിന് വിധേയനാകേണ്ടി വന്ന സമദ് സഖാഫി മനസ്സു തുറന്നു. റിപോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സമദ് സഖാഫി വിവാഹ ദിവസം തനിക്ക് സഹിക്കേണ്ടി വന്ന വേദനകള്‍ പങ്കുവെച്ചത്. ഭാര്യ റുഷ്ദയേയും തന്നെയും വെച്ച് കൂട്ടുകാരന്‍ കല്യാണ ദിവസം പാടിയ പാട്ട് വൈറലായതിന് തൊട്ടുപിന്നാലെ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹവും കുടുംബവും വിധേയനായിരുന്നു. മുസ്ലിം പണ്ഡിതരടക്കം വിമര്‍ശനം നടത്തിയതോടെ സോഷ്യല്‍ മീഡിയ ഈ പാട്ടും വീഡിയോയും സമദ് സഖാഫിയുടെ പേരും ഉപയോഗിച്ച് പരിഹാസം തുടങ്ങുകയായിരുന്നു.

ട്രോളന്മാര്‍ തന്നെയും കുടുംബത്തെയും വല്ലാതെ വിഷമിപ്പിച്ചു. വെള്ള വസ്ത്രത്തിന് യോജിക്കുന്ന തരത്തിലുള്ള വരികളായിരുന്നില്ല ആ വൈറല്‍ ഭാഗത്തുണ്ടായിരുന്നത്. ഒരുപാട് നല്ല പാട്ടുകള്‍ പാടി പണ്ഡിതനൊന്നുമല്ലാത്ത സുഹൃത്തായ പാട്ടുകാരന്‍ തമാശക്ക് വേണ്ടി പാടിയതാണ് ആ പാട്ട്. അപ്പോള്‍ ഉണ്ടാക്കിയ വരികളായിരുന്നു അത്.

ജീവിതത്തില്‍ ഏറെ സന്തോഷിക്കേണ്ടിയിരുന്ന വീട് പാട്ട് വൈറലയാതോടെ വീട് മരണവീടിന് തുല്യമായിമാറി. ഉമ്മയും ഉപ്പയും ഭാര്യ റുഷ്ദയും അവളുടെ വീട്ടുകാരും എല്ലാവരും വിഷമത്തിലായി. റുഷ്ദയും എന്റെ ഉമ്മയും ഉപ്പയും ഒരുപാട് കരഞ്ഞിട്ടുണ്ട്. പാട്ട് പാടിയ സുഹൃത്തും ഒരുപാട് വിളിച്ചു വിഷമം പറയുകയും കരയുകയും മാപ്പ് ചോദിക്കുകയും ചെയ്തു. അന്ന് സ്‌റ്റേജിലുണ്ടായിരുന്നവര്‍ മദ്ഹ് ഗാനങ്ങള്‍ ആലപിക്കാന്‍ പോകുന്നവരാണ്. അവരുടേ പരിപാടികളൊക്കെ മുടങ്ങി.

എങ്കിലും ഒരുപാട് പേര്‍ ഈ വിവാദത്തിനിടയിലും ഒപ്പം നിന്നു. വിമര്‍ശിച്ച പണ്ഡിതന്മാരെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നുണ്ട്. ഇതുപോലെയൊരു അനുഭവം മറ്റാര്‍ക്കും വരാതിരിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!