Business

പുതിയ എ സീരീസ് ഫോണ്‍ പുറത്തിറക്കി സാംസങ്

ന്യൂഡല്‍ഹി: തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഡിസൈനും പെര്‍ഫോമെന്‍സും ഉറപ്പാക്കുന്ന പുതിയ ഫോണ്‍ പുറത്തിറക്കി സാംസങ്. കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ എന്ന ലക്ഷ്യത്തിലാണ് ഗാലക്സി എ16 5ജിയില്‍ ആറ് ജനറേഷന്‍ ഒഎസ് അപ്ഗ്രേഡുകളും ആറ് വര്‍ഷത്തേക്ക് സെക്യൂരിറ്റി അപ്ഗ്രേഡുകളും ലഭ്യമാക്കിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

സാംസങ് ഇതുവരെ ഇറക്കിയതില്‍ ഏറ്റവും മെലിഞ്ഞ മിഡ് റെയ്ഞ്ച് ഗാലക്സി എ സീരീസ് സ്മാര്‍ട്ട് ഫോണാണിതെന്ന സവിശേഷതയുമുണ്ട്. ഫോണിന്റെ ക്യാമറയും ഡിസ്പ്ലേയും എടുത്ത് പറയേണ്ടവയാണ്. 50 എംപി വൈഡ്, 5 എംപി അള്‍ട്രാ വൈഡ്, 2 എംപി മാക്രോ ലെന്‍സ് എന്നിവ ഫീച്ചര്‍ ചെയ്യുന്ന ട്രിപ്പിള്‍ ക്യാമറ സിസ്റ്റമാണ് ഇതിനുള്ളത്. വിശാലമായ ഷോട്ടുകള്‍ക്ക് ഉതകുന്ന രീതിയില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന അള്‍ട്രാ-വൈഡ് ലെന്‍സുകള്‍ ഫോണിനെ വേറിട്ടതാക്കുന്നു.

ഐക്കണിക് കീ ഐലന്‍ഡ്, മെച്ചപ്പെടുത്തിയ ഗ്ലാസ്റ്റിക് ബാക്ക്, നേര്‍ത്തതും സുതാര്യവുമായ കവറിങ്ങ് എന്നിവ ഗാലക്സി എ16 5ജി സ്മാര്‍ട്ട്ഫോണിന്റെ പ്രത്യേകതയാണ്. 5000 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്. അത്യാധുനിക രീതിയിലുള്ള മീഡിയടെക് ഡിമെന്‍സിറ്റി 6300 പ്രോസസര്‍ വഴി ഹൈപ്പര്‍ ഫാസ്റ്റ് കണക്ടിവിറ്റിയും തടസമില്ലാത്ത മള്‍ട്ടി ടാസ്‌കിങ്ങും ഉറപ്പ് നല്‍കുന്നു. 7.9 എംഎം വീതിയുമായി 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്‌ക്രീനോടുകൂടിയ ആകര്‍ഷകമായ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഗ്യാലക്സി എ16 5ജി സ്മാര്‍ട്ട്ഫോണിനുള്ളത്.

ബഡ്ജറ്റ് ഫോണ്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇവയുടെ വില ആരംഭിക്കുന്നത് 18,999 രൂപയിലാണ്. സാംസങ് എ16 5ജിയുടെ 8 ജിബി റാം + 256 ജിബി വേരിയന്റിന് 21,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 8ജിബി/128 ജിബി, 8ജിബി/256ജിബി 8ജിബി/256ജിബി എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ ട്രെന്‍ഡി നിറങ്ങളായ ഗോള്‍ഡ്, ലൈറ്റ് ഗ്രീന്‍, ബ്ലൂ ബ്ലാക്ക് എന്നിവയില്‍ സാംസങ് ഗാലക്സി എ16 5ജി ലഭ്യമാകും. റീട്ടയില്‍ സ്റ്റോറുകളിലും സാംസങ്, ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് എന്നിവയുള്‍പ്പടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും.
ഇത് ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button