Kerala

തുഷാർ ഗാന്ധിക്കെതിരായ സംഘ്പരിവാർ അതിക്രമം ജനാധിപത്യത്തിനെതിരായ ആക്രമണം: മുഖ്യമന്ത്രി

മഹാത്മ ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിക്കെതിരായ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തുഷാർ ഗാന്ധിക്കെതിരായ സംഘ്പരിവാർ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനാകില്ല

ഇത്തരം പ്രവണതകൾക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാകും. കേരളത്തിൽ എത്തുന്ന ദേശീയ-അന്തർദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നതു പോലുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയിൽ നിന്ന് ഒട്ടും വിഭിന്നമല്ല ഈ വിദ്രോഹ സമീപനത്തിന് പിന്നിലുള്ളവരുടേത്. ഇത് അപലപനീയമാണ്. നമ്മുടെ സംസ്‌കാരം വിരുദ്ധ അഭിപ്രായങ്ങളെ ബഹുമാനിക്കുന്നതാണ്. ആ സംസ്‌കാരത്തെ അപകീർത്തിപ്പെടുത്തുക കൂടിയാണ് സംഘ്പരിവാർ. പ്രകോപനത്തിന് വശംവദനാകാതെ ഗാന്ധിജിക്ക് ജയ് വിളിച്ച് മടങ്ങുകയാണ് തുഷാർ ഗാന്ധി ചെയ്‌തെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Back to top button
error: Content is protected !!